തൈവളപ്പിൽ കുഞ്ഞുരാമൻ നമ്പ്യാർ ഉഷ്ണജ്വാലകളിലേക്ക് ആടിയുലയുന്ന മരച്ചില്ലകളെ നോക്കിനിന്നു. പേരയ്ക്ക തീർന്ന് അകിടു ചോർന്ന മരം. ഇലകളും ഗ്രീഷ്മത്തിലേക്ക് പറന്നുകൊഴിഞ്ഞു. അറ്റത്തൊരു ചില്ലയിൽ തൂവൽ കൊഴിഞ്ഞ ഒരു പക്ഷി ചിറകുകളടിച്ചു. 32 വർഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു മലയാളകഥയുടെ തുടക്കമാണിത്. കഥ പേരമരം.

തൈവളപ്പിൽ കുഞ്ഞുരാമൻ നമ്പ്യാർ ഉഷ്ണജ്വാലകളിലേക്ക് ആടിയുലയുന്ന മരച്ചില്ലകളെ നോക്കിനിന്നു. പേരയ്ക്ക തീർന്ന് അകിടു ചോർന്ന മരം. ഇലകളും ഗ്രീഷ്മത്തിലേക്ക് പറന്നുകൊഴിഞ്ഞു. അറ്റത്തൊരു ചില്ലയിൽ തൂവൽ കൊഴിഞ്ഞ ഒരു പക്ഷി ചിറകുകളടിച്ചു. 32 വർഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു മലയാളകഥയുടെ തുടക്കമാണിത്. കഥ പേരമരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൈവളപ്പിൽ കുഞ്ഞുരാമൻ നമ്പ്യാർ ഉഷ്ണജ്വാലകളിലേക്ക് ആടിയുലയുന്ന മരച്ചില്ലകളെ നോക്കിനിന്നു. പേരയ്ക്ക തീർന്ന് അകിടു ചോർന്ന മരം. ഇലകളും ഗ്രീഷ്മത്തിലേക്ക് പറന്നുകൊഴിഞ്ഞു. അറ്റത്തൊരു ചില്ലയിൽ തൂവൽ കൊഴിഞ്ഞ ഒരു പക്ഷി ചിറകുകളടിച്ചു. 32 വർഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു മലയാളകഥയുടെ തുടക്കമാണിത്. കഥ പേരമരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൈവളപ്പിൽ കുഞ്ഞുരാമൻ നമ്പ്യാർ ഉഷ്ണജ്വാലകളിലേക്ക് ആടിയുലയുന്ന മരച്ചില്ലകളെ നോക്കിനിന്നു. പേരയ്ക്ക തീർന്ന് അകിടു ചോർന്ന മരം. ഇലകളും ഗ്രീഷ്മത്തിലേക്ക് പറന്നുകൊഴിഞ്ഞു. അറ്റത്തൊരു ചില്ലയിൽ തൂവൽ കൊഴിഞ്ഞ ഒരു പക്ഷി ചിറകുകളടിച്ചു. 

 

ADVERTISEMENT

32 വർഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു മലയാളകഥയുടെ തുടക്കമാണിത്. കഥ പേരമരം. എഴുതിയത് സതീഷ് ബാബു പയ്യന്നൂർ. 32 വർഷത്തിനു ശേഷം എന്തുകൊണ്ട് ഈ കഥ തപ്പിയെടുത്തു വായിച്ചു? പേരമരം എന്ന പേരും കഥ വായിക്കാനുള്ള ഉൽക്കടമായ ആഗ്രഹവും മനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നപ്പോൾ അതിന്റെ കാരണം എനിക്കു മനസ്സിലായില്ല. ഈ കഥ കിട്ടാനെന്താണൊരു വഴി എന്ന് അന്വേഷിച്ചത് എഴുത്തുകാരനോടു തന്നെയാണ്. സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ കഥനം പരമ്പരയിലെ  ‘കഥ- സതീഷ് ബാബു പയ്യന്നൂർ’ എന്ന ചെറിയ പുസ്തകത്തിൽ പേരമരം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ പിന്നെ വൈകിച്ചില്ല. പോയി വാങ്ങി. ഒറ്റയിരിപ്പിൽ വായിച്ചു. വായന പൂർത്തിയായപ്പോഴാണ് കഥയിലേക്ക് മനസ്സ് സ്വയം സഞ്ചരിച്ചതിന്റെ പൊരുൾ പിടികിട്ടിയത്. 1989 ഏപ്രിൽ 16 ലെ ആഴ്ചപ്പതിപ്പിലാണ് ഈ കഥ ആദ്യം അച്ചടിച്ചു വന്നത്. പത്രപ്രവർത്തക ട്രെയിനി എന്ന നിലയിൽ മലയാള മനോരമയിൽ ഞാൻ പ്രവേശിക്കുന്നത് 1989 ഏപ്രിൽ 26 നാണ്. പേരമരം വായിച്ചതിന്റെ ഹാങ് ഓവറുമായിട്ടായിരുന്നു ആ തൊഴിൽ പ്രവേശം. എനിക്ക് ഒന്നു രണ്ടുവർഷം മുമ്പും രണ്ടു മൂന്നു വർഷത്തിനു ശേഷവുമായി ജോലിക്കു ചേർന്ന നാലുപേർ അടുത്തിടെ ജോലിയിൽനിന്നു പിരിഞ്ഞുപോയതോടെ ഉപബോധമനസ്സിലെവിടെയോ റിട്ടയർമെന്റ് എന്ന ഭൗതികാവസ്ഥ വന്ന് മുട്ടിയുരുമ്മിയിട്ടുണ്ടാവും. അപ്പോൾ പഴയ പേരമരത്തെ വീണ്ടും ഓർത്തതാവാം. 

 

പേരമരവും ഒരു റിട്ടയർമെന്റിന്റെ കഥയാണ്. ഒരു മരത്തിന്റെ റിട്ടയർമെന്റ്. വെറും റിട്ടയർമെന്റല്ല, ഈ ഭൂമിയിൽ നിന്നുള്ള ആത്യന്തികവും നിർബന്ധിതവുമായ റിട്ടയർമെന്റ്. 38 വർഷം പ്രായമായ ആ പേരമരത്തിനു ചുവട്ടിൽ തൈവളപ്പിൽ കുഞ്ഞുരാമൻ നമ്പ്യാരുടെ മാത്രമല്ല, അയാളുടെ ഭാര്യ മീനാക്ഷിയമ്മയുടെയും അവരുടെ പ്രണയത്തിന്റെയും ഓർമകളും നൊമ്പരങ്ങളും വീണുകിടപ്പുണ്ടായിരുന്നു. അവരുടെ മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും കാൽപാടുകൾ ആ മരത്തിനെ ചുറ്റി പലവട്ടം പതിഞ്ഞുകിടപ്പുണ്ടായിരുന്നു. 

 

ADVERTISEMENT

സീഡ്ഫാമിൽ ചെടികളുടെ വിത്തുകളും തൈകളും വിൽക്കാൻ നിയോഗിക്കപ്പെട്ടിരുന്ന ഇരുപത്തഞ്ചുകാരി വനിതാ ഓഫിസർ മനസ്സിനു പിടിച്ചൊരു പേരത്തൈ വീട്ടിൽകൊണ്ടുപോയി നടാൻ മാറ്റിവച്ചതാണ്. അപ്പോഴാണ് ഒരു യുവാവ് ‘നിയ്ക്ക് ഒരു പേരത്തൈ’ എന്നു പറഞ്ഞുകൊണ്ട് അവിടേക്കു കയറിച്ചെന്നത്. കണക്കുകളിൽ മുഖംപൂഴ്ത്തിവച്ചിരിക്കുകയായിരുന്ന ഓഫിസർ സുന്ദരി തലയുയർത്താതെയാണ് വലതുകയ്യിലെ പച്ചമഷിപ്പേന കൊണ്ട് ചുവരിലെ ലിഖിതത്തിലേക്കു ചൂണ്ടിയത്. 

തൈകൾ തീർന്നു.

അപ്പോ, ഇനി എപ്പഴാ വരേണ്ട്?

ഓഫിസറമ്മയ്ക്കു ദേഷ്യം വന്നു. അവരുടെ ശബ്ദമുയർന്നു.

ADVERTISEMENT

അതു പറയാൻ ഞാനാണോ മരം പെറുന്നത്?

യുവാവിന്റെ ശാന്തിയും ഗാംഭീര്യവും ഓളം തല്ലി നിന്ന മുഖത്ത് തണുപ്പു വിരിഞ്ഞു. മുഖമടച്ചു കിട്ടിയ ഉത്തരം അയാളെ പ്രകോപിപ്പിച്ചില്ല. പകരം അയാളുടെ മനസ്സിൽ വേറെ ചില പിടച്ചിലുകളാണുണ്ടായത്. ആക്രോശത്തിൽ ഓഫിസറമ്മയുടെ പാതിസൗന്ദര്യം ചോർന്നിരുന്നു. നെറ്റിയിൽ വര തീർന്നു. മുടികൾ വിറച്ചു.

കേട്ടല്ലോ പറഞ്ഞത്- പോയീൻ.

മുഖമുയർത്താതെതന്നെ അവർ ആവർത്തിച്ചു. യുവാവിന്റെ മനസ്സിൽ പേരമരം മുളപൊട്ടി വിരിഞ്ഞു. നനുത്ത ഇലകൾ വിടർന്നു. അത് തണ്ടുറച്ച് പടർന്നു. അവിടെ പൂക്കളും കായ്കളും ഉണ്ടായി.

ന്താ പേര്?

പോയില്ലേ ഇനീം.

ന്താ പേര്?

ഓഫിസറമ്മ യൗവനത്തിലേക്കിറങ്ങി വന്നതും യുവാവിന്റെ മുഖത്തേക്കു നോക്കിയതും അപ്പോഴാണ്. അയാളുടെ കണ്ണുകളിൽ തിരയടിക്കുന്ന ഭാവം അപ്പോഴാണ് അവർ ശരിക്കും കണ്ടത്. കണ്ണുകൾ രണ്ടിലും തന്റെ ഓരോ നേർത്ത പ്രതിബിംബം. കരുത്താർന്ന ദേഹവും കരുത്താർന്ന പ്രകൃതവും ആ കണ്ണുകൾക്കു താഴെ. ഇയാളോട് ചൂടാവണ്ടാർന്നു. അവൾ നിനച്ചു. 

ഒരു കുഞ്ഞു പേരേണ്ട്- അതേള്ളു ബാക്കി. അത് ഞാൻ കൊണ്ടോവണംന്ന് വിചാരിച്ചിരിന്നേർന്ന്. 

അവർ പതിയെ പറഞ്ഞു. സർവത്ര ശാന്തതയും നനവും വാക്കുകളിൽ പടർന്നു നിന്നു. 

എങ്കി വേണ്ട. ഇനി വരുമ്പോ മതി.

വേണ്ട, ഇതു തന്നെ കൊണ്ടച്ചോളൂ. 

എങ്കി- യുവാവ് അർധോക്തിയിൽ വിക്കി.

എങ്കി- യുവതിയുടെ കൃഷ്ണമണികൾ പിടഞ്ഞു.

എങ്കി- ഇത് നമ്മക്കൊന്നിച്ച് വെക്കാ. 

അവരൊന്നിച്ചു നട്ട പേരമരത്തിന്റെ ചുവട്ടിൽ അവരുടെ മൂന്നു മക്കൾ പിന്നീട് ഓടിക്കളിച്ചു. പേരമരത്തിനൊപ്പം മൂന്നുപേരും വളർന്നു. വളർച്ച മുറ്റിയ മക്കൾ മൂന്നിടത്തേക്കായി പറന്നുപോയി. മൂന്നുപേർക്കും സ്വത്തു വേണം. അവർക്കു വീതം കൊടുക്കണേൽ ഭൂമി വിൽക്കണം. ഭൂമി വിൽക്കും മുമ്പ് അതിലെ മരങ്ങൾ മുറിക്കണം. അങ്ങനെ പേരമരത്തിന്റെ നിർബന്ധിത റിട്ടയർമെന്റ് തീരുമാനിക്കപ്പെട്ടു.

കുഞ്ഞു വറീതാണ് മരം വെട്ടാൻ വന്നത്. മഴുക്കൈ ആഞ്ഞു വീശി

ഒന്നാം കൊത്ത്. 

ആഹ്ഹ്ഹ്

മരമൊന്നുലഞ്ഞു.

രണ്ടാം കൊത്ത്.

ആഹ്ഹ്ഹ്.

ശിഖരങ്ങളുലഞ്ഞ് തുളുമ്പി. 

കണ്ണടച്ചുനിൽക്കുന്ന കുഞ്ഞുരാമൻ നമ്പ്യാരുടെ ചടച്ചു വരണ്ട വൃദ്ധദേഹത്തിലെ തിളങ്ങുന്ന വിയർപ്പു ചാലുകളിലേക്ക് മീനാക്ഷിയമ്മ ഒട്ടുവീണു. 

നമ്മ്‌ടെ പ്രാണൻ, നമ്മ്‌ടെ ജീവിതം, നമ്മ്‌ടെ മോഹങ്ങൾ....

-ആഹ്ഹ്ഹ്ഹ് പ്‌ധോം

 

പേരമരത്തിന്റെ വീഴ്ച നമ്മെ ഓർമിപ്പിക്കുന്ന പലതുണ്ട്. അതിന്റെ ദാർശനിക മാനങ്ങൾ ഒന്നും രണ്ടുമൊന്നുമല്ല. അതു വായനക്കാരനിലേക്ക് സംക്രമിപ്പിക്കുന്ന വികാരങ്ങളും പല അടരുകളുള്ളതാണ്. അതുകൊണ്ടാവാം കാലങ്ങൾക്കു ശേഷവും ആ കഥയുടെ തരംഗങ്ങൾ മനസ്സിലങ്ങനെ ഒടുങ്ങാതെ നിൽക്കുന്നത്. 

24 വർഷത്തിനു ശേഷം ആ കഥ ഉൾപ്പെട്ട ‘പേരമരം’ എന്നു പേരുള്ള സമാഹാരത്തിന് (പൂർണ പബ്ലിക്കേഷൻസ്) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. എസ്പിസിഎസ് 2018ൽ പ്രസിദ്ധീകരിച്ച ‘കഥ’ എന്ന സമാഹാരത്തിൽ പേരമരം കൂടാതെ 11 കഥ കൂടി ഉണ്ട്. മലബാർ ഗ്രാമങ്ങളുടെ സൗന്ദര്യവും അമ്പലങ്ങളുടെയും ഉൽസവങ്ങളുടെയും അനുഷ്ഠാനഭംഗിയും ബാല്യകൗമാരങ്ങളുടെ സ്മൃതിചിത്രങ്ങളും ഒട്ടേറെപ്പേരുടെ ഗൃഹാതുരവിചാരങ്ങളും നിസ്സഹായരായ ചിലരുടെ ആകുലതകളുമൊക്കെ നീളെ വീണുകിടക്കുന്ന കഥകൾ. ഏറെ വർഷങ്ങൾക്കുമുമ്പ് എഴുതപ്പെട്ടതിനാൽ, അവയിൽ പരാമർശിക്കപ്പെടുന്ന സാമൂഹികയാഥാർഥ്യങ്ങളിൽ നിന്ന് അകലെനിൽക്കുന്നൊരു കാലത്തിരുന്നു വായിക്കുന്നതിന്റെ പഴമയിൽ പൊതിഞ്ഞ സുഖം ഇതിലെ ചില കഥകൾ വായിക്കുമ്പോൾ നമുക്കനുഭവപ്പെടാതിരിക്കില്ല. 

 എഴുത്തുകാരനിൽനിന്നു ചിലതു കേൾക്കുകയുമാകാം. 

 

പേരമരം എന്നെ സംബന്ധിച്ചിടത്തോളം രസകരമായ ഒരു ഓർമയാണ്. ഈയിടെ അവിചാരിതമായി പേരമരം എന്ന കഥാനാമം ഞാൻ ഓർത്തു. കഥയുടെ പ്രമേയവും വിശദാംശങ്ങളുമൊക്കെ പാടേ മറന്നു പോയിരുന്നു. പക്ഷേ, ആ കഥ ഒന്നു കൂടി വായിച്ചേ കഴിയൂ എന്ന് ഉൽക്കടമായൊരു വിചാരം. അങ്ങനെയാണ് താങ്കളോടു ചോദിച്ചുമനസ്സിലാക്കി കഥ തപ്പിപ്പിടിച്ച് വർഷങ്ങൾക്കു ശേഷം വീണ്ടും വായിച്ചത്. എന്തുകൊണ്ട് ഈ പ്രായത്തിൽ പേരമരത്തെ ഓർമ വന്നുവെന്ന് അപ്പോഴെനിക്കു മനസ്സിലായി. എഴുത്തുകാരൻ എന്ന നിലയിൽ പേരമരത്തെക്കുറിച്ച് താങ്കളുടെ ഓർമകൾ പങ്കുവയ്ക്കാമോ?

 

1989-ലാണ് ‘പേരമരം’ എഴുതുന്നത്. ഞാൻ അക്കാലത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ തൃക്കരിപ്പൂർ ശാഖയിൽ ഉദ്യോഗസ്ഥനായിരുന്നു. ഒരുച്ചനേരത്ത് സഹപ്രവർത്തകനായ വേണുഗോപാലൻ നമ്പ്യാർ അടുത്തുള്ള ഒരു ഫാം ഹൗസിൽച്ചെന്ന് ഒരു പേരത്തൈ വാങ്ങിക്കൊണ്ടുവന്നു. ബാങ്കിൽ എല്ലാവർക്കും അപ്പോഴതൊരു കൗതുകമായിരുന്നു. വൈകിട്ട് ചായ കുടിക്കാനിറങ്ങിയപ്പോഴാണ് ഞാൻ വേണുവിനോട് അതേക്കുറിച്ച് ചോദിച്ചത്. വേണു പറഞ്ഞ അയാളുടെ ജീവിതം എന്നെ വല്ലാതെ സ്പർശിച്ചു. തറവാട്ടിൽ വലിയൊരു പേരമരമുണ്ടായിരുന്നെന്നും കുട്ടിക്കാലത്ത് പഴുത്ത പേരക്കകളൊരുപാട് ആ മരത്തിൽനിന്ന് സഹോദരങ്ങളും ബന്ധുക്കളുമൊക്കെ പറിച്ചു തിന്നിട്ടുണ്ടെന്നുമൊക്കെ വേണു പറഞ്ഞു. വളർന്നു വലുതാകവേ, വസ്തുത്തർക്കങ്ങൾ ഉടലെടുക്കുകയും കൂട്ടുകുടുംബത്തിന്റെ സ്വസ്ഥത നശിക്കുകയും ചെയ്തപ്പോൾ എല്ലാം വച്ചുപിടിപ്പിച്ച തറവാട്ടുകാരണവർ, ഒരുനാൾ മനംനൊന്ത് ആ പേരമരം മുറിച്ചു തള്ളിയശേഷം എവിടേക്കോ ഇറങ്ങിപ്പോയത്രേ. അന്ന് വേണു കരുതിയതാണ് ഒരു പേരത്തൈ തനിക്കവകാശമായി കിട്ടിയ മണ്ണിൽ നട്ടുവളർത്തണമെന്ന്. ഒരാഴ്ചയായി തൊട്ടടുത്തുള്ള ഫാമിൽ അന്വേഷിച്ചു പോകുന്നുവെന്നും പരിചയമുള്ള ലേഡി അഗ്രിക്കൾച്ചറൽ ഓഫിസർ അന്നാണ് ഒരെണ്ണം സംഘടിപ്പിച്ചു കൊടുത്തത് എന്നും വേണു പറഞ്ഞു. വേണുവിന്റെ വാക്കുകൾ ദിവസങ്ങളോളം എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. എന്തുമാത്രം അരുമയോടെയാവും ആ കാരണവർ സസ്യജാലങ്ങളെയെന്നപോലെ തറവാട്ടിലെ അംഗങ്ങളേയും ചേർത്തുപിടിച്ചിട്ടുണ്ടാവുക. കുടുംബത്തിലെ ഛിദ്രത ചുറ്റിലുമുള്ള പ്രകൃതിയെയും എവ്വിധമാണ് ബാധിക്കുക എന്ന ഒരു കടുത്ത ചിന്തയിലകപ്പെട്ട് പിന്നെയും കുറേ ദിവസങ്ങൾ. ഒടുവിലൊരു രാത്രിയിൽ തൈവളപ്പിൽ കുഞ്ഞിരാമൻ നമ്പ്യാർ എന്ന ഒരു തറവാട്ടുകാരണവർ എന്റെ മനസ്സിൽ ഉദയം ചെയ്യുകയായിരുന്നു. തൈവളപ്പിൽ 

എന്ന പേരുപോലും അന്നെങ്ങനെയാണ് തോന്നിയത് എന്നത് ഇന്ന് എനിക്കദ്ഭുതമാണ്. കുഞ്ഞിരാമൻ നമ്പ്യാരും മീനാക്ഷിയമ്മയും മക്കളുമൊക്കെ സ്വാഭാവികമായി രൂപപ്പെട്ടു വരികയായിരുന്നു... വാർധക്യത്തിന്റെ പ്രശ്‌നങ്ങൾ അധികമൊന്നും അക്കാലത്ത് മലയാളസാഹിത്യത്തിൽ കഥകളിൽ വന്നിട്ടില്ലായിരുന്നു. കൊച്ചുബാവ വൃദ്ധസദനമൊക്കെ എഴുതുന്നത് അതിലും പിന്നീടാണ്. 

 

സതീഷ് ബാബു പയ്യന്നൂർ

നീണ്ട ഇടവേളക്കു ശേഷമാണ് ‘പേരമരം’ പുസ്തകരൂപത്തിൽ വരുന്നത്, അല്ലേ?

 

രവിവർമ പറഞ്ഞതു ശരിയാണ്. 1989 ഏപ്രിൽ 16 ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘പേരമരം’ അച്ചടിച്ചു വരികയും വിവിധ തലങ്ങളിലുള്ളവർ വായിച്ച് നല്ല അഭിപ്രായം പറയുകയും ചെയ്‌തെങ്കിലും വീണ്ടും ഒരു വ്യാഴവട്ടം കഴിഞ്ഞ്, ‘വൃശ്ചകം വന്നു വിളിച്ചു’ എന്ന കഥാസമാഹാരത്തിൽ മാത്രമാണ് ആ കഥ ഇടംപിടിച്ചത്. 1991 ൽ ‘മഴയിലുണ്ടായ മകൾ’ എന്ന മഴക്കഥകളുടെ സമാഹാരം കഴിഞ്ഞ് ഒരു നീണ്ട ഇടവേള, എന്റെ സ്വാഭാവികമായ അലസത കൊണ്ടും സിനിമാ-ടെലിവിഷൻ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം കൊടുത്തതുകൊണ്ടും പുസ്തകപ്രസാധനത്തിൽ വന്നു ഭവിച്ചു. 1988 നും 2001 നുമിടയിൽ എഴുതിയ കഥകളിൽ നിന്ന് ‘പേരമര’മടക്കം, തിരഞ്ഞെടുത്ത 31 കഥകൾ ചേർത്ത് 2001 ഡിസംബറിലാണ് ഡിസി ബുക്‌സ് ‘വൃശ്ചികം വന്നു വിളിച്ചു’ എന്ന പുസ്തകമിറക്കിയത്. പക്ഷേ പേരമരം എന്ന കഥ വീണ്ടും വായനക്കാരുടെ മനസ്സിലേക്കു കൊണ്ടുവന്നത് എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമനാണ്. ഷൂട്ടിങ്ങിന്റെ ഒരലസനേരത്ത്, പഴയ ഒരു തട്ടിൻപുറത്തുനിന്ന് പെരുമഴച്ചോർച്ചയിൽ ഒഴുകിയൊലിച്ചുവന്ന പലവിധ പത്രമാസികകൾക്കിടയിൽ നിന്ന്, മദനൻ വരച്ച കേസരിയുടെ മുഖചിത്രമുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പ് അദ്ദേഹം കയ്യെത്തിപ്പിടിക്കുകയായിരുന്നു. നനഞ്ഞ പേജുകൾ മറിച്ച്, ഒടുവിൽ അദ്ദേഹം ‘പേരമര’ത്തിലെത്തുകയും അതിഷ്ടമാവുകയും ചെയ്യുന്നു. ആ അനുഭവം, 2007 ഓഗസ്റ്റിലെ മാധ്യമം ആഴ്ചപ്പതിപ്പിൽ തന്റെ പ്രശസ്തമായ ‘വാഴ്‌വും നിനവും’ എന്ന കോളത്തിൽ അദ്ദേഹം എഴുതിയതിലൂടെയാണ് ‘പേരമരം’ ഒന്നുകൂടി ഉണർന്നത്. അതുവരെ സ്‌ക്രീനിൽ കണ്ടും ആനുകാലികങ്ങളിൽ വായിച്ചും മാത്രം പരിചയമുള്ള ഒരാൾ എന്റെ ഒരു കഥയെ ലോകകഥകളുടെ ഔന്നത്യത്തിലേക്കുയർത്തിയ ആ ലേഖനം എന്നെ അക്ഷരാർഥത്തിൽ നടുക്കിക്കളഞ്ഞു. കൈവിട്ടുകളയുന്ന അക്ഷരപുണ്യത്തെയോർത്ത് ഞാൻ വേപഥു പൂണ്ടു. അക്കാലത്താണ് 45-ാം വാർഷികത്തിന് 45 പുസ്തകങ്ങളിറക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് പൂർണ ബുക്‌സ് എന്റെ ഒരു കഥാസമാഹാരവും ചോദിക്കുന്നത്. അങ്ങനെ പേരമരവും പുതിയ കുറേ കഥകളും കൂടിച്ചേർത്ത്, വി.കെ. ശ്രീരാമന്റെ ലേഖനം ആമുഖമായിക്കൊടുത്ത് 2011 ലാണ് പൂർണയിലൂടെ ‘പേരമരം’ എന്ന കഥാസമാഹാരം വരുന്നത്. അതിന് 2012 ലെ ടികെഡി മെമ്മോറിയൽ അവാർഡ്, ഫൊക്കാനാ ഇന്റർനാഷനൽ അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. പല പതിപ്പുകൾ പുറത്തിറങ്ങി. ഇപ്പോഴും പല കോണുകളിൽനിന്നും പലരും ആ കഥ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാം സന്തോഷം തരുന്ന കാര്യങ്ങൾ....

 

മനസ്സ് എന്ന കഥയിലെ സുബ്ബലക്ഷ്മി തകർന്ന സ്വപ്നങ്ങളുടെ ദുരന്ത രാജകുമാരി ആണ്. ശാരദ ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത വിധം രക്ഷിക്കപ്പെട്ടവളാണ്. 1990 ൽ എഴുതപ്പെട്ട കഥ 2021 ൽ വായിക്കുമ്പോൾ ഒരു സംശയം. ഇക്കാലത്ത് എഴുതപ്പെടുന്ന മലയാളത്തിലെ ഒരു ചെറുകഥയിൽ പ്രണയം ഈ മട്ടിൽ പരിശുദ്ധമായ നൊമ്പരവും രക്ഷയുമൊക്കെയായി എഴുതപ്പെടുമോ? കാലം മാറുന്നതിനനുസരിച്ച് സ്ത്രീ പുരുഷ ബന്ധങ്ങൾ കഥകളിൽ അടയാളപ്പെടുന്നതിന്റെ രീതികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്തു പറയുന്നു?

 

‘മനസ്സ്’ എന്ന കഥയ്ക്കും പേരമരത്തെപ്പോലെ ഒരു അനുഭവത്തിന്റെ ആകസ്മികതയുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാടുമൊത്തുള്ള സൗഹൃദത്തിന്റെ ഒരു സായംസന്ധ്യയിൽ ബാലൻ പറഞ്ഞ ഒരു സുഹൃത് കവിയുടെ ജീവിതകഥയാണത്. കോളജിൽ പഠിപ്പിച്ചിരുന്ന ഒരു പെൺകുട്ടിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും മാറ്റിമറിക്കപ്പെട്ട ജീവിതവുമൊക്കെ ബാലൻ പറഞ്ഞുകൊണ്ടിരുന്നു. അതങ്ങനെ മനസ്സിൽ കിടന്നു. 1990 ൽ എന്റെ വിവാഹത്തിരക്കുകൾക്കിടയിലാണ് ഞാൻ ‘മനസ്സ്’ പെട്ടെന്ന് എഴുതിത്തീർക്കുന്നത്. മേയ് 6 ന്റെ കല്ല്യാണത്തിന് ബാലൻ പയ്യന്നൂരിൽ വന്നിരുന്നു. അപ്പോഴും ഞങ്ങളാ കഥ ചർച്ച ചെയ്തു. 

മേയ് 20 ന് പുറത്തിറങ്ങിയ കലാകൗമുദിയിൽ ‘മനസ്സ്’ അച്ചടിച്ചു വന്നു. കഥയിലെ ശമുവേൽ മാഷും സുബ്ബലക്ഷ്മിയും ശാരദയുമൊക്കെ ഇന്നും വേറെ പേരുകളിൽ ജീവിച്ചിരിക്കുന്നവർ തന്നെ. സുബ്ബലക്ഷ്മി ആത്മകഥ എഴുതി വിവാദമുയർത്തുക പോലും ചെയ്തു! നമ്പൂതിരി ‘മനസ്സി’ന് ഗംഭീരമായി കഥാപാത്രങ്ങളെ വരച്ച് ജീവൻ നൽകിയതും എം. കൃഷ്ണൻനായർ കഥയേയും ചിത്രങ്ങളേയും രണ്ട് കോളത്തിൽ സാഹിത്യവാരഫലത്തിലൂടെ ശ്ലാഘിച്ചതും ഓർക്കുന്നു. പിന്നെ, രവിവർമ്മ ചോദിച്ച പ്രണയത്തിന്റെ കാലഘട്ടസമീപനത്തിന്റെ കാര്യം - തീർച്ചയായും തീക്ഷ്ണവും ഗൗരവപൂർണവുമായ പ്രണയം എല്ലാ കാലത്തുമുണ്ട്. വെറും ഒരു കൗതുകം മാത്രമായ പ്രണയവുമുണ്ട്. ഇക്കാലത്ത്, പ്രത്യേകിച്ചും ആശയവിസ്‌ഫോടനത്തിന്റെ ഈ ആധുനികകാലഘട്ടത്തിൽ, ബന്ധങ്ങളും ബന്ധനിരാസങ്ങളും കുറേക്കൂടി വേഗത്തിലാണെന്നു മാത്രമേയുള്ളൂ... കാൽപനിക പ്രണയത്തിന്റെ തരളകാന്തി വല്ലപ്പോഴുമെങ്കിലും പലരുടെയും പുതിയ കഥകളിൽ കാണാൻ പറ്റുന്നുണ്ട്. ഞാനുമെഴുതിയിട്ടുണ്ട്. ഇപ്പോഴും എഴുതുന്നുണ്ട്.

 

‘വൃശ്ചികം വന്നു വിളിച്ചു’ എന്ന കഥയിൽ നാലുകെട്ടും അമ്പലവും ഉത്സവവും പഴയ നാടൻ പ്രണയവും ഒക്കെ കടന്നു വരുന്നു. വലിയ ഗൃഹാതുരത്വം ഉണർത്തുന്ന കഥ. 90 ലെ ഈ കഥ ഗൃഹാതുരത്വം ഉണർത്തുക ആ കാലത്തോ അതിനു മുമ്പോ കൗമാരം പിന്നിട്ടവർക്കായിരിക്കും. പ്രണയത്തിന്റെ രീതികളൊക്കെ മാറിയ ഇക്കാലത്ത് കൗമാരവും യൗവനവും അനുഭവിക്കുന്നവർക്ക് ഒരു പക്ഷേ, താദാത്മ്യപ്പെടാൻ ആയില്ലെന്നും വരാം. ഗൃഹാതുരത്വമല്ല കഥകളിൽ കടന്നു വരേണ്ടതെന്ന പുതിയൊരു വാദം ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഗൃഹാതുരത്വത്തിന്റെ സാധ്യത ഏതളവു വരെ വരാം കഥകളിൽ ? ഒരാളുടെ ഗൃഹാതുരത്വം മറ്റൊരാൾക്ക് നിസ്സാര വേവലാതിയായി തോന്നുന്നതിന്റെ ഐറണി ? 

 

‘ഗൃഹാതുരത’യുടെ എഴുത്തുകാരനായി എന്നെ നോക്കിക്കാണാനുള്ള ശ്രമം മുൻപുമുണ്ടായിട്ടുണ്ട്, ഇപ്പോഴുമുണ്ട്. ഗൃഹാതുരത ഒരു ചീത്ത കാര്യമായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല. നഷ്ടപ്പെട്ട നന്മകളെക്കുറിച്ചുള്ള ഓർമയാണ് എഴുത്തുകാരനെന്ന നിലയിൽ, ഒരു സാധാരണ മനുഷ്യനെന്ന നിലയിലും, എന്നെ മുന്നോട്ടു നയിക്കുന്നത്. ഭൂതകാലത്തിലേക്ക് അത്രമേൽ ശക്തവും സജീവവുമായി എന്റെ വേരുകൾ പടർന്നു കിടക്കുന്നുണ്ട്. കഥകളിൽ അതുകൊണ്ടുതന്നെ സരളഹൃദയരും സന്മാർഗികളുമായ കഥാപാത്രങ്ങൾ ഇടംപിടിച്ചിട്ടുമുണ്ട്, എന്റെ സ്വത്വത്തെ മാറ്റിനിർത്തി ഞാനെങ്ങനെയാണ് അറിയാത്ത വിഷയങ്ങളെക്കുറിച്ച് എഴുതുക. അല്ലെങ്കിലിങ്ങനെ പറയാം, ഞാൻ അടുത്തറിഞ്ഞതോ അനുഭവിച്ചറിഞ്ഞതോ കേട്ടും കണ്ടും പരിചയിച്ചതോ ആയ സാഹചര്യങ്ങളാണ് എന്റെ കഥാവിഷയം. അത് യാഥാർഥ്യവും സ്വപ്നവുമാവാം. ഞാനെഴുതിയ കഥകളിൽ അതു രണ്ടുമുണ്ട്. ശരിയാണ്, ഒരാളുടെ ഗൃഹാതുരതയും അനുഭവ പരിസരവും മറ്റൊരാൾക്ക് ദഹിക്കണമെന്നില്ല. വി.പി. ശിവകുമാറിനെയും ആനന്ദിനെയും ടി. ആറിനെയും വായിക്കുന്ന ഗൗരവക്കാർക്ക് എം.ടിയെയും പത്മനാഭനെയും മാധവിക്കുട്ടിയെയും ഗ്രാമീണഗായകരായി കാണാം! അങ്ങനെ കാണുന്നതിൽ തെറ്റൊന്നുമില്ല. അത് കാഴ്ചപ്പാടുകളുടെയും ഇഷ്ടങ്ങളുടെയും പ്രശ്‌നമാണ്. അത് സാഹിത്യത്തിൽ മാത്രമല്ല. ഭക്ഷണരുചികളിലും പ്രകടമല്ലേ? സമൂസയും ബർഗറും പീത്‌സയും ബീഫ് ഉലത്തിയതും ഇഷ്ടപ്പെടുന്നവരിൽ ചിലർക്കെങ്കിലും പഴങ്കഞ്ഞിയും ചമ്മന്തിയും കടുമാങ്ങയും അവിയലും എന്ത് മനസ്സമാധാനമാണ് കൊടുക്കുക! രണ്ടും ഒരുപോലെ ഇഷ്ടപ്പെടുന്നവരുമുണ്ടാവാം...

‘വൃശ്ചികം വന്നു വിളിച്ചു’ എന്ന കഥ എന്റെ നാട്ടിലെ പെരുമാളമ്പലത്തിൽ വൃശ്ചികം ഒന്ന് തൊട്ട് പതിനാലു ദിവസം നീണ്ടുനിൽക്കുന്ന ആരാധനാമഹോത്സവത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണ്. പ്രശസ്തരായ വാദ്യമേളക്കാരും നാനാദേശങ്ങളിൽ നിന്നു വന്നെത്തുന്ന കച്ചവടസംഘങ്ങളും കലാകാരന്മാരുമൊക്കെ ഒത്തുചേരുന്ന ആ മഹാമേളയുടെ ദിനങ്ങളിൽ കണ്ടെടുത്ത ഒരു നിശ്ശബ്ദജീവിത ചിത്രമാണ് ആ കഥയിൽ ഞാൻ വരച്ചിട്ടത്. എനിക്കേറെ പരിചിതമായ എന്റെ ജീവിതപശ്ചാത്തലത്തിൽ ഉരുവം കൊണ്ട ഒരു കഥ. മനസ്സിനെ ഏറെ മഥിച്ച ഒരു കഥാതന്തുവും ചില കഥാപാത്രങ്ങളും ചെറുകഥയിൽ വരുന്നതിലെന്താണ് തെറ്റ്? പിന്നെ ഒരു കഥ എല്ലാ വിഭാഗം വായനക്കാരെയും തൃപ്തിപ്പെടുത്തണം എന്ന് നമുക്കാഗ്രഹിക്കാനുമാവില്ലല്ലോ. വിഭിന്നരുചിക്കാരായ വായനക്കാർ എക്കാലത്തും ഏതു ഭാഷയിലും ഏതു ദേശത്തുമുണ്ട്.

 

‘മണൽപ്പരപ്പ്’ എന്ന കഥയിലെ സമ്മാനം നൽകൽ പഴയ ജിമ്മിന്റെയും ഡെല്ലയുടെയും സമ്മാനം നൽകലിനെ ഓർമിപ്പിക്കുന്നു. കഥയിൽ അതിന്റെ സൂചനയുമുണ്ട്. പക്ഷേ, താങ്കളുടെ കഥയിലെ ട്വിസ്റ്റ് കേരളീയ പശ്ചാത്തലത്തിൽ വളരെ കാലിക പ്രാധാന്യമുള്ള ഒന്നാണ്. ഫ്‌ളാറ്റു വാങ്ങലും വീടുവയ്പുമൊക്കെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നു കരുതി ജീവിക്കുന്ന ഒരു നാടിനെ കഥ കൊണ്ട് സാന്ത്വനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടോ ഇതിൽ?

 

നാരായണന്റെയും ആലീസിന്റെയും കഥയാണ് ‘മണൽപ്പരപ്പ്’. അതും 1990-ൽ എഴുതിയതു തന്നെ. എന്റെ വിവാഹം കഴിഞ്ഞ വർഷമാണത്. ഏതാണ്ട് ഒരു വർഷം മുമ്പാണ് നാരായണൻ വീട്ടുകാരെ ധിക്കരിച്ച് ആലീസിനെ ജീവിതത്തിലേക്കു കൊണ്ടുവന്നത്. അവൾ അന്യമതസ്ഥയായതുകൊണ്ടുതന്നെ അമ്മാവന്മാരും സഹോദരന്മാരുമൊക്കെ അകന്നുപോയി. നാരായണന്റെ പ്രിയപ്പെട്ട അമ്മ അവരുടെ തടവിലും! ഒന്നാം വിവാഹവാർഷികത്തിന് അദ്ഭുതസമ്മാനമായി, നാരായണന് അമ്മയെ വീണ്ടെടുത്തു കൊടുക്കണമെന്ന് തീവ്രമായി ആലോചിക്കുകയും അതിനായി നാരായണനറിയാതെ പ്രയത്‌നിക്കുകയുമാണ് ആലീസ്. എന്നാൽ നാരായണൻ ആലീസിന്റെ സ്വപ്നങ്ങൾക്കനുസരിച്ചുള്ള ഒരു വീട് സ്വന്തമാക്കാനാഗ്രഹിക്കുന്നു. ഇരുവരുടെയും വിവാഹവാർഷികസ്വപ്നങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. സ്വപ്നങ്ങളുടെ പൊള്ളുന്ന മണൽപ്പരപ്പിൽ ചിതറിത്തെറിക്കുന്ന ജീവിതങ്ങളെയാണ് ഞാനീ കഥയിൽ ആവിഷ്‌ക്കരിച്ചത്. അമ്മയെന്ന വാത്സല്യവും വീടെന്ന സാന്ത്വനവും ഈ കഥയുടെ അടിസ്ഥാന ശിലകളായി വരുന്നുണ്ട്, ശരാശരി മലയാളിയുടെ ജീവിതധാര തന്നെയാണല്ലോ ഈ രണ്ട് വികാരവും.

 

കണ്ണീർ നനവോടെ വായിച്ച കഥയാണ് ‘ഇളയമ്മ’. സ്വയം പുറപ്പെട്ടു പോയ ഇളയമ്മയെ ചേർത്തു പിടിക്കാനാഗ്രഹിക്കുന്ന ഉണ്ണി തന്നെ അവസാനം പുറത്താക്കപ്പെടുന്നു. ആത്മകഥാംശം ഉണ്ടോ ഇതിൽ? മറ്റൊരാൾ ചേർത്തു നിർത്താൻ ആഗ്രഹിക്കുമ്പോഴും അയാളിൽ വിശ്വാസമില്ലാതെ, ആളുകൾ അവനവനിൽ മാത്രം സുരക്ഷിതത്വവും സാന്ത്വനവും കണ്ടെത്തുവാൻ ശ്രമിക്കുന്നതിന്റെ വൈരുധ്യത്തെ എങ്ങനെയാണ് വിശദീകരിക്കാൻ കഴിയുക?

 

1993ൽ  എഴുതി കലാകൗമുദി പ്രസിദ്ധീകരിച്ച കഥയാണ് ‘ഇളയമ്മ’. വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നുതന്നെയാണ് കഥാപശ്ചാത്തലമൊരുക്കിയിട്ടുള്ളത്. മനുഷ്യബന്ധങ്ങളുടെ നശ്വരതയെയും നൈമിഷികതയെയും തുറന്നുകാട്ടാനാണ് ഞാനാ കഥയിൽ ശ്രമിച്ചിട്ടുള്ളത്. വളരെ വർഷങ്ങൾക്കുശേഷം ഇളയമ്മയെയും തന്റെ സമപ്രായക്കാരിയായ മകൾ സിന്ധുവിനെയും കാണുന്ന ഉണ്ണിക്ക് അവരോടുള്ള സ്‌നേഹത്തിന്റെ ഊഷ്മളത, ഇളയമ്മയ്ക്ക് പക്ഷേ, ഉണ്ടാവുന്നില്ല. അവർക്കത് അത്ര വലിയ കാര്യമൊന്നുമല്ല. സ്വന്തം ഓപ്പോളുടെ മകനാണെങ്കിലും വർഷങ്ങളായി നഗരവാസിയായ ആ സ്ത്രീക്ക് ഉണ്ണി അപരിചിതനായ ഒരു യുവാവു മാത്രമാണ്. അതിനാൽ തന്റെ മകളെ അവർ ഉണ്ണിയിൽ നിന്നകറ്റി നിർത്തുന്നു.... ഒരേ വീട്ടിലെ കളിക്കൂട്ടുകാരായിരുന്നവർ മുതിരുമ്പോൾ, അപരിചിതരെപ്പോലെ സമൂഹത്തെ ഭയന്ന് അകന്നു നിൽക്കുന്നതിന് എത്രയോ ഉദാഹരണങ്ങൾ ഞാൻ കണ്ടറിഞ്ഞിരിക്കുന്നു. ഞാൻ, എന്റെ മാത്രം വീട്, ഭാര്യ, ഭർത്താവ്, മക്കൾ എന്ന തരത്തിൽ, അണുകുടുംബവ്യവസ്ഥിതി കാര്യങ്ങൾ ചുരുക്കി മാറ്റിയിരിയിക്കുന്നു.

 

മലയാള കഥയിൽനിന്ന് ഏതാണ്ടു പടിയിറങ്ങിക്കഴിഞ്ഞ ജീവിതശൈലികളും അനുഭവമണ്ഡലങ്ങളും നേർക്കുനേരെ കാണാനാവുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. അതുകൊണ്ടു തന്നെ ഇവ ഒരു കാലത്തിന്റെ കൃത്യമായ ഷോക്കേസിങ്ങായി അനുഭവപ്പെടുന്നു. കാലം പ്രതിഫലിപ്പിക്കുന്ന ചരിത്ര രേഖകളായി കഥകളെ കാണാനാവുമോ?

 

എംടിയുടെ പല കഥകളും നോവലുകളും എടുത്തു നോക്കൂ. അവയിൽ അക്കാലം പ്രതിഫലിക്കുന്നില്ലേ? കേരളീയ ജീവിതത്തിലെ മരുമക്കത്തായ കൂട്ടുകുടുംബവ്യവസ്ഥകളും ഒറ്റപ്പെട്ടവന്റെ വേദനകളും അടിച്ചമർത്തപ്പെട്ട കാമനകളും രതിയുമൊക്കെ അവയിലുണ്ട്. ഇന്നത്തെ വള്ളുവനാടൻ സംസ്‌കൃതിയും ഭാരതപ്പുഴ തന്നെയും മാറിപ്പോയിട്ടും ആ കഥകൾ നമ്മൾ വായിക്കുന്നു. 

അതുപോലെ കാരൂർ, തകഴി, ദേവ്, ബഷീർ, പൊൻകുന്നം വർക്കി, അന്തർജ്ജനം - ഏതൊരു എഴുത്തുകാരന്റെയും കൃതികൾ, അക്കാലത്തിനും അക്കാലജീവിതത്തിനും നേർക്കുപിടിച്ച കണ്ണാടി തന്നെയാണ്. മാധവിക്കുട്ടി എഴുതിയതും കഥാപാത്രങ്ങൾ സംസാരിക്കുന്നതുമായ ഭാഷ തന്നെ ആ കാലഘട്ടത്തിന്റേതു മാത്രമാണ്. ജീവിതം പറയാനുമില്ല. എൺപതുകളിലും തൊണ്ണൂറുകളിലും ഞാൻ കണ്ട ഗ്രാമപരിസരവും ജീവിതവും എന്റെ അക്കാല രചനകളിലുണ്ട്. രണ്ടായിരത്തിലേക്കു കടക്കുമ്പോൾ നഗരജീവിതവും പുതിയ തൊഴിൽ - ജീവിതസാഹചര്യങ്ങളും അനുഭവങ്ങളുടെ വ്യത്യസ്തതയും ചേർന്ന്, കഥകളുടെ അന്തരീക്ഷത്തിലും രചനാരീതിയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. സീൻ ഓവർ, ഖമറുന്നീസയുടെ കൂട്ടുകാരി, നൈറ്റ് മെയർ, സിനിമ തുടങ്ങി ഏറ്റവുമൊടുവിലെഴുതിയ സ്റ്റോറി ബോർഡ് വരെയുള്ള കഥകളിലൊക്കെ പുതിയ കാലത്തിന്റെ പ്രതിഫലനമാണുള്ളത്.

 

ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന കാലത്താണ് കഥാകൃത്തെന്ന നിലയിൽ ഏറെ അറിയപ്പെട്ടതും മികച്ച കഥകൾ എഴുതിയതും. ജോലിയിൽനിന്നു വിരമിച്ച ശേഷം എഴുത്ത് എങ്ങനെ മാറി? വായന?

 

ബാങ്കുദ്യോഗസ്ഥനെന്ന നിലയിൽ ചില കഥകളിൽ മാത്രമാണ് ബാങ്കും കണക്കുകളുമൊക്കെ വന്നിട്ടുള്ളത്. ഒരുപക്ഷേ, ജീവിതത്തിന്റെ പിഴയ്ക്കുന്ന കണക്കുകൂട്ടലുകൾ അക്കാലകഥകളിൽ ഒളിഞ്ഞും തെളിഞ്ഞും കടന്നുവന്നിട്ടുണ്ട്. 1985-ൽ തുടങ്ങി 2001-ൽ അവസാനിപ്പിക്കുന്നതാണ് എന്റെ ബാങ്ക് തൊഴിൽ ജീവിതം. ശ്രീകണ്ഠപുരം, തൃക്കരിപ്പൂർ എന്നീ മലബാർ ഗ്രാമങ്ങളും പിന്നെ തിരുവനന്തപുരം എന്ന മഹാനഗരവുമായിരുന്നു ഇക്കാലയളവിലെ ബാങ്കിങ്ങ് ജീവിതമേഖലകൾ. ആ പരിസരങ്ങളേക്കാൾ, ഇടപാടുകാരായി വന്നെത്തിയ ആളുകളിലൂടെയും അവരുടെ ജീവിതങ്ങളിലൂടെയും ഞാൻ കഥകൾ എഴുതിയിട്ടുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് തിരുവനന്തപുരത്തെത്തുന്നത്. ദൃശ്യമാധ്യമ രംഗത്ത് എന്റെ നേരിട്ടുള്ള ഇടപെടലുകൾ ആരംഭിക്കുന്നതും അക്കാലത്താണ്. സീൻ ഓവർ, തിരുവനന്തപുരം സിനിമ, ഒരു സൂപ്പർഹിറ്റ് സിനിമയുടെ തിരക്കഥ, കലികാൽ, മഴ മറന്ന സുമിത്ര, തിരനാടകം, കെ.പി. മറിയാമ്മ തുടങ്ങിയവയൊക്കെ ഞാനെഴുതുന്നത് ഇക്കാലത്താണ്. സിനിമ, നൈറ്റ് മെയർ, സ്റ്റോറി ബോർഡ് തുടങ്ങിയ സമീപകാലരചനകൾ, മാറിയ ദൃശ്യമാധ്യമകാലത്തിന്റെ ഭാഷയും ചലനങ്ങളും നിറഞ്ഞവയാണ്. എഴുത്തിലും വായനയിലും ജീവിതസാഹചര്യങ്ങളിലൂടെ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നാണ് എന്റെ സ്വയം വിലയിരുത്തൽ.

 

സിനിമയാണ് മറ്റൊരു പ്രവർത്തനമേഖല. കൂടുതൽ സന്തോഷം തരുന്നത് ക്രിയേറ്റിവിറ്റിയുടെ ഏതു മേഖലയിൽ പെരുമാറുമ്പോഴാണ്?

 

രണ്ടു സിനിമകൾക്കു മാത്രമേ ഞാൻ തിരക്കഥയൊരുക്കിയിട്ടുള്ളൂ. നക്ഷത്രക്കൂടാരം, ഓ ഫാബി എന്നിവയാണവ. തൊണ്ണൂറുകളുടെ തുടക്കത്തിൽ, പത്മരാജന്റെ ശിഷ്യനാവാനുള്ള ആഗ്രഹവുമായാണ് ഞാൻ തിരുവനന്തപുരത്തേക്ക് ബാങ്കിൽ സ്ഥലം മാറ്റം വാങ്ങി വന്നെത്തുന്നത്. ‘ഇന്നലെ’യുടെ കാലത്ത് കുറച്ചുകാലം പപ്പേട്ടനൊപ്പമുണ്ടായതിന്റെ പരിചയത്തിലാണത്. എന്നാൽ 91 ൽ ഞാനെത്തുന്നതിനും രണ്ടാഴ്ച മുമ്പ് അദ്ദേഹം ഈ ലോകം വിട്ടുപോയി. അങ്ങനെയിരിക്കെയാണ് ‘ഇന്നലെ’യിൽ അസോഷ്യേറ്റ് ഡയറക്ടറായിരുന്ന ജോഷി മാത്യുവിന്റെ ആദ്യസിനിമയായ ‘നക്ഷത്രക്കൂടാര’ത്തിന് സ്‌ക്രിപ്‌റ്റൊരുക്കുന്നത്. രണ്ടാമത്തെ സിനിമയായ ‘ഓ ഫാബി’ കൂടി കഴിഞ്ഞപ്പോൾ സിനിമകളുടെ രീതി എന്നെ വല്ലാതെ തളർത്തി. സ്വസ്ഥവും സ്വതന്ത്രവുമായ ടെലിവിഷൻ പ്രോജക്ടുകളിലേക്ക് ഞാൻ എന്റെ മേഖല മാറ്റി. ‘പനോരമ’ എന്ന എന്റെ മാധ്യമസ്ഥാപനത്തിലൂടെ നിരവധി ടെലിവിഷൻ ഷോകൾ നിർമിച്ചവതരിപ്പിച്ചു. 2001 ആവുമ്പോഴേക്കും ബാങ്ക്ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ ദൃശ്യമാധ്യമപ്രവർത്തകനായി. ബാങ്ക് ജോലി ഒരിക്കലും ഞാൻ ആസ്വദിച്ച് ചെയ്തിട്ടില്ല. ആരാന്റെ കീശയിലെ കാശിന്റെ കണക്കെടുപ്പിന് നമ്മൾനിന്നു കൊടുക്കുന്നതിൽ എന്തു രസമാണുള്ളത്! മാത്രവുമല്ല 

കേരളീയ സംസ്‌കൃതിയുടെ ബാങ്ക് എന്ന അവസ്ഥ അപ്പോഴേക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന് നഷ്ടമായിത്തുടങ്ങിയിരുന്നു. ഇടക്കാലത്ത് അഞ്ചു വർഷം ഭാരത് ഭവൻ എന്ന സർക്കാർ സാംസ്‌കാരിക വിനിമയ സ്ഥാപനത്തിന്റെ മെമ്പർ സെക്രട്ടറിയായും പ്രവർത്തിച്ചു. അതും സംതൃപ്തി നൽകിയ തൊഴിൽ മേഖലയായിരുന്നു. ടെലിവിഷനും കലാപ്രവർത്തനവും എന്റെ എഴുത്തുജീവിതവുമായി ചേർന്നു പോകുന്നതു തന്നെയായിരുന്നു.

 

ചരിത്രപശ്ചാത്തലത്തിൽ എഴുതപ്പെട്ട ‘മണ്ണ്’ എന്ന നോവൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അതിലേക്കു വന്നെത്തിയതിനെക്കുറിച്ച്?

 

1985-ൽ കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരഗ്രാമമായ ശ്രീകണ്ഠപുരത്ത് ബാങ്ക് ഉദ്യോഗസ്ഥനായി എത്തിയപ്പോഴാണ്, തൊട്ടടുത്തുള്ള കാവുമ്പായിയെ ഞാനറിയുന്നത്. കർഷക സമരത്തിന്റെ ഭൂമികകൾ എന്ന നിലയിൽ കരിവെള്ളൂരും കയ്യൂരും കാവുമ്പായിയുമൊക്കെ കുട്ടിക്കാലം മുതലേ ഞാൻ കേട്ടറിഞ്ഞിരുന്നു. അച്ഛന്റെ തറവാട് കരിവെള്ളൂരായിരുന്നു. ബാങ്കിൽ ഇടപാടുകാരായെത്തിയ പലരുടെയും കൈത്തണ്ടയിൽ വലിയ കുമിളകൾ കണ്ടതിനെക്കുറിച്ചന്വേഷിച്ചപ്പോഴാണ്, അത് സേലം വെടിവെയ്പ്പിന്റെ അവശേഷിപ്പായ വെടിയുണ്ടകളുടെ ചീളുകളാണെന്നറിഞ്ഞത്. അങ്ങനെ കാവുമ്പായിയെപ്പറ്റി ഒരു ഫീച്ചറെഴുതാം എന്ന മട്ടിലുള്ള ഒരു പത്രപ്രവർത്തകന്റെ ജിജ്ഞാസയിൽ തുടങ്ങിയ അന്വേഷണമാണ് വിശാലമായ ഒരു നോവൽ ക്യാൻവാസിലേക്കു ചെന്നെത്തിയത്. ‘മണ്ണ്’ 1988 ലാണ് ദേശാഭിമാനി വാരാന്തപ്പതിപ്പിൽ 35 ആഴ്ചകളിലായി പ്രസിദ്ധീകരിക്കുന്നത്. ഇഎംഎസ്സിന്റെ അവതാരികയോടെ 1989 ഒക്‌ടോബറിൽ ചിന്ത പബ്ലിക്കേഷൻസിലൂടെ പുസ്തകമായി വന്നു. ഇപ്പോഴും പുതിയ എഡിഷനുകളിലൂടെ അത് വായിക്കപ്പെടുന്നുണ്ട്. ചരിത്രാന്വേഷണവും സാധാരണ മനുഷ്യരുടെ ജീവിതവും തന്നെയാണ് ആ നോവലിലൂടെ ഞാൻ പറഞ്ഞുവെച്ചത്. 2013 ൽ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഉൾഖനനങ്ങൾ’ എന്ന നോവലിലും ചരിത്രത്തിന്റെ അടിയൊഴുക്കുകളുണ്ട്. പത്മനാഭസ്വാമിയുടെ നിലവറ തുറക്കലുമായി ബന്ധപ്പെട്ട കാലത്ത് എഴുതിയ ആ കൃതി, പയ്യന്നൂർ പാട്ടിന്റേയും എന്റെ ദേശസ്മൃതികളുടേയും പശ്ചാത്തലത്തിലാണ് എഴുതിയത്. 

 

ഏതാണ്ട് 40 വർഷമായി  കഥ എഴുതിക്കൊണ്ടിരിക്കുന്നു. മലയാള കഥയിലുണ്ടായ മാറ്റങ്ങളെ എങ്ങനെ കാണുന്നു?

 

പുതിയ പരീക്ഷണങ്ങളും മാറ്റങ്ങളും മലയാള കഥയിലും കാലാകാലങ്ങളിൽ വന്നു ഭവിക്കുന്നുണ്ട്. എഴുത്തിന്റെ തുടക്കകാലത്ത് കാരൂരിന്റെയും ബഷീറിന്റെയും തകഴിയുടേയുമൊക്കെ കഥകളുടെ വായനയുണ്ടാക്കിയ അവബോധമാണ് എന്റെ തലമുറയെ നയിച്ചിരുന്നത്. എംടിയും പത്മനാഭനും മാധവിക്കുട്ടിയും തൊട്ടുപിറകിൽ വന്ന സേതു, മുകുന്ദൻ, കുഞ്ഞബ്ദുല്ല, സക്കറിയ തുടങ്ങിയവരും ഞങ്ങളെ വഴി നടത്തി. ആ കാലഘട്ടത്തിലും പട്ടത്തുവിള, വി.പി. ശിവകുമാർ, ടിആർ, എൻ.എസ്. മാധവൻ എന്നിവരുടെ പരീക്ഷണശ്രമങ്ങളുണ്ടായിരുന്നു. കാക്കനാടനൊക്കെ സൃഷ്ടിച്ച സ്വത്വനിരാസത്തിന്റെ കാലഘട്ടത്തിലും കഥയെ ജീവിതവുമായി ചേർത്തുവച്ചുകൊണ്ടുതന്നെയാണ് ഹരികുമാറും എൻ.പ്രഭാകരനും സി.വി. ബാലകൃഷ്ണനുമടങ്ങിയവർ വഴി നടന്നത്... ഭാഷയിലും ശൈലിയിലും പരീക്ഷണങ്ങൾ നടത്തുമ്പോൾത്തന്നെ കഥയിലൊരു കഥയുണ്ടാവണമെന്നാണ് എന്റെ വിശ്വാസം. ജീവിതമൂല്യങ്ങളെ അപ്പാടെ നിരസിക്കുകയും നന്മയുടെ പച്ചപ്പിനെ റദ്ദു ചെയ്യുകയും ചെയ്യുന്ന രീതികളോട് എനിക്ക് വലിയ പഥ്യമില്ല. പിന്നെ പ്രധാനപ്പെട്ട കാര്യം, ഒരു കഥയോ നോവലോ എഴുതാനിരിക്കുമ്പോൾ സ്വാഭാവികമായി വാർന്നുവീഴുന്ന ഒരു ശൈലിയിലൂടെ ഞാൻ മുന്നോട്ടു പോവുകയാണ് പതിവ്. എനിക്കു തന്നെ ഇഷ്ടമാവാത്ത, വായിച്ചാൽ മനസ്സിലാവാത്ത ഒരു കഥയെ ഞാനെങ്ങനെയാണ് വായനക്കാർക്ക് കൊടുക്കുക? ഓരോ എഴുത്തുകാരനും, അവന്റെ വായനയും ജീവിതസംസ്‌കാരവും പരുവപ്പെടുത്തിയ ഒരു എഴുത്തുരീതിയും ആഖ്യാനപരിസരവും ആവിഷ്‌ക്കാര പദ്ധതികളുമുണ്ടാവും. 

വ്യക്തികൾ വ്യത്യസ്തരാവുന്നതുപോലെത്തന്നെ എഴുത്തുകാരുടെ രചനകളും വേറിട്ടു നിൽക്കും. അതുകൊണ്ടുതന്നെ വായനക്കാരുടെ മനോഭാവങ്ങളും ഇഷ്ടങ്ങളും വ്യത്യസ്തങ്ങളായിരിക്കും. ഗൃഹാതുരത്വമെന്നോ ഗ്രാമീണമെന്നോ എന്തു തന്നെ പേരിട്ടുവിളിച്ചാലും ഞാനിഷ്ടപ്പെടുന്നുണ്ട് എന്റെ എഴുത്തുരീതി. കുറേ വായനക്കാർക്കും ഇഷ്ടപ്പെടുന്നുണ്ട്. അതല്ലാതെ നിലയില്ലാക്കയത്തിലെ പരീക്ഷണ എടുത്തുചാട്ടങ്ങൾക്ക് ഇതേവരെ ഞാൻ തുനിഞ്ഞിട്ടില്ല.

 

ദേശഭേദങ്ങൾ മലയാള ചെറുകഥയിൽ എന്നുമുണ്ടായിരുന്നു. മലബാറുകാരനായ താങ്കൾ തിരുവനന്തപുരത്തിരുന്നു കഥയെഴുതുമ്പോൾ ഈ ദേശഭേദത്തിന്റെ പ്രവർത്തനം എങ്ങനെ അനുഭവപ്പെടുന്നു?

 

രവിവർമ നിരീക്ഷിച്ചത് ശരിയാണ്. സ്ഥലവും ആചാരങ്ങളും വ്യത്യസ്തമാവുന്നതിനനുസരിച്ച് പേരുകളിൽ പോലും മാറ്റങ്ങൾ വരുന്നുണ്ട്. അപ്പോൾ എഴുത്തുരീതികളിലെ മാറ്റത്തെക്കുറിച്ചു പറയണോ? പേരമരം എന്ന ഈ സംഭാഷണത്തിന് നിദാനമായ കഥയിലെ കുഞ്ഞിരാമൻ നമ്പ്യാർ എന്ന പേര് നോക്കുക. മലബാറിൽ കുഞ്ഞിരാമൻ എന്നു തന്നെയാണ് ഞങ്ങൾ പറയുക. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, പി.കുഞ്ഞിരാമൻ നായർ എന്നൊക്കെ. എന്നാൽ തെക്കോട്ടെത്തുമ്പോൾ അത് കുഞ്ഞുരാമൻ ആവും.. സി.വി. കുഞ്ഞുരാമൻ തന്നെ പ്രബലമായ ഉദാഹരണം.. കഥയിൽ ഞാനെഴുതിയ കുഞ്ഞിരാമൻ നമ്പ്യാർ കുഞ്ഞുരാമൻ നമ്പ്യാരായാണ് മാതൃഭൂമിയിൽ വന്നത് ..! പിന്നീട് വന്ന ഡിസി ബുക്‌സ് സമാഹാരത്തിലും എസ്പിസിഎസ് സമാഹാരത്തിലും അങ്ങനെ തന്നെയായി. പൂർണ പബ്‌ളിക്കേഷൻസ് പേരമരം എന്ന സമാഹാരമിറക്കിയപ്പോൾ ഞാൻ എന്റെ കുഞ്ഞിരാമൻ നമ്പ്യാരെ വീണ്ടെടുത്തു. 

 

Content Summary: Pusthakakkazhcha, Column by Ravivarma Thampuran on Satheesh Babu Payyannur