ഗൃഹാതുരതയുടെ ആ നെല്ലിമരം കടപുഴകിയിരിക്കുന്നു. യാഥാർഥ്യത്തിന്റെ തീക്ഷ്ണമായ ചൂടിൽ ഉരുകുകയാണു വായനക്കാർ. രജനി പാലാമ്പറമ്പിൽ എഴുതിയ ‘ആ നെല്ലിമരം പുല്ലാണ്’ എന്ന പുസ്തകം ആത്മകഥയെന്നതിനെക്കാളുപരി ഒളിച്ചുകടത്തപ്പെട്ട ചരിത്രത്തിന്റെ പൊളിച്ചെഴുത്താണ്. ‘ഈ പുസ്തകം പൂർണമായും എന്റേതെന്നു ഞാൻ പറയില്ല,

ഗൃഹാതുരതയുടെ ആ നെല്ലിമരം കടപുഴകിയിരിക്കുന്നു. യാഥാർഥ്യത്തിന്റെ തീക്ഷ്ണമായ ചൂടിൽ ഉരുകുകയാണു വായനക്കാർ. രജനി പാലാമ്പറമ്പിൽ എഴുതിയ ‘ആ നെല്ലിമരം പുല്ലാണ്’ എന്ന പുസ്തകം ആത്മകഥയെന്നതിനെക്കാളുപരി ഒളിച്ചുകടത്തപ്പെട്ട ചരിത്രത്തിന്റെ പൊളിച്ചെഴുത്താണ്. ‘ഈ പുസ്തകം പൂർണമായും എന്റേതെന്നു ഞാൻ പറയില്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൃഹാതുരതയുടെ ആ നെല്ലിമരം കടപുഴകിയിരിക്കുന്നു. യാഥാർഥ്യത്തിന്റെ തീക്ഷ്ണമായ ചൂടിൽ ഉരുകുകയാണു വായനക്കാർ. രജനി പാലാമ്പറമ്പിൽ എഴുതിയ ‘ആ നെല്ലിമരം പുല്ലാണ്’ എന്ന പുസ്തകം ആത്മകഥയെന്നതിനെക്കാളുപരി ഒളിച്ചുകടത്തപ്പെട്ട ചരിത്രത്തിന്റെ പൊളിച്ചെഴുത്താണ്. ‘ഈ പുസ്തകം പൂർണമായും എന്റേതെന്നു ഞാൻ പറയില്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൃഹാതുരതയുടെ ആ നെല്ലിമരം കടപുഴകിയിരിക്കുന്നു. യാഥാർഥ്യത്തിന്റെ തീക്ഷ്ണമായ ചൂടിൽ ഉരുകുകയാണു വായനക്കാർ. രജനി പാലാമ്പറമ്പിൽ എഴുതിയ ‘ആ നെല്ലിമരം പുല്ലാണ്’ എന്ന പുസ്തകം ആത്മകഥയെന്നതിനെക്കാളുപരി ഒളിച്ചുകടത്തപ്പെട്ട ചരിത്രത്തിന്റെ പൊളിച്ചെഴുത്താണ്. ‘ഈ പുസ്തകം പൂർണമായും എന്റേതെന്നു ഞാൻ പറയില്ല, എന്നെപ്പോലുള്ള ഒരുപാടു സ്ത്രീകളുടേതാണ്’ എന്നു രജനി തന്നെ എഴുതിയിട്ടുണ്ട്. ചരിത്രം പൂർണമായും തമസ്കരിച്ച ദലിത് സ്ത്രീകളുടെ ജീവിതമാണ് രജനി എഴുതിയിരിക്കുന്നത്. അവഗണനകളുടെയും അധിക്ഷേപങ്ങളുടെയും മാറ്റിനിർത്തലുകളുടെയും മുള്ളുകൾ വായനയിലുടനീളം കുത്തിനോവിക്കും. കേരളത്തിൽ ഇങ്ങനെയും ഒരു ജീവിതമുണ്ടോയെന്ന് സവിശേഷാധികാരങ്ങളിൽ അഭിരമിക്കുന്നവർ ഒരുവേള അദ്ഭുതപ്പെടും. ഇതാ ഞങ്ങളുടെ ജീവിതമൊരാൾ പകർത്തിവച്ചിരിക്കുന്നു എന്നു മറ്റൊരു വിഭാഗം സങ്കടത്തോടെ സന്തോഷിക്കും.

 

ADVERTISEMENT

കുട്ടിക്കാലത്തെപ്പറ്റിയുള്ള രജനിയുടെ ഓർമ ഇങ്ങനെയാണ്: ‘ചെറുപ്പത്തിൽ തണുപ്പുകാലം ആയാൽ എല്ലാവർക്കും പുതപ്പൊന്നുമില്ല. ആകെയുള്ളത് അമ്മയുടെ ഉടുമുണ്ടാണ്. രാത്രി ആയാൽ ആ മുണ്ടിനു വേണ്ടി കാത്തിരിക്കും. ഉറങ്ങാൻ നേരം അമ്മ അതു പറിച്ചു ഞങ്ങൾക്കു തരും. ചെളിയുടെയും വിയർപ്പിന്റെയും ദുർഗന്ധം ആയിരുന്നു അതിന്. എന്നാലും ഞങ്ങൾക്ക് അതു വളരെ വലുതായിരുന്നു’. മനസ്സിൽ അടിയുറച്ചുപോയ പല ധാരണകളുടെയും അടിവേരിളക്കുന്നതാണു രജനിയുടെ അനുഭവങ്ങൾ. സമാന അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് അതിജീവനത്തിനുള്ള വലിയ ഊർജം പകരുന്നവയും. എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും രജനി സംസാരിക്കുന്നു. 

 

വായനക്കാർക്ക് ഒരു നെല്ലിമരം വീണു പരുക്കേറ്റിരിക്കുന്നു. ഗൃഹാതുരതയുടെ ഒരു വലിയ നെല്ലിമരത്തെത്തന്നെയാണു രജനി സ്വന്തം പുസ്കത്തിലൂടെ കടപുഴക്കിയിരിക്കുന്നത്. ജീവിതത്തിൽ നിഷേധിക്കപ്പെട്ട, തട്ടിയകറ്റപ്പെട്ട എല്ലാറ്റിനോടുമുള്ള രോഷം ‘നെല്ലിമരം’ എന്ന ആ ഉപമയിലേക്ക് എത്തിച്ചേർന്നതെങ്ങനെയാണ്? അതെങ്ങനെ അത്ര ശക്തമായ ഒരു തലക്കെട്ടായി മാറി?

 

ADVERTISEMENT

അത് ഒരിക്കലും ഒരു രോഷപ്രകടനം ആകുന്നില്ല. പുരോഗമന കേരളം ഇത്രയുംനാൾ കൊണ്ടുനടന്ന ഓർമയുടെ കുളിരും ഗൃഹാതുരത്വവും ഉള്ള ഭൂതകാലത്തിന്റെ, മനഃപൂർവം കാണാതെ പോയ മറ്റൊരു ജീവിതത്തിന്റെ പ്രതിഫലനമാണ് ‘ആ നെല്ലിമരം പുല്ലാണ്’ എന്ന പുസ്തകം. അതിന് ഈ ടൈറ്റിൽ അല്ലാതെ പകരംവയ്ക്കാൻ വേറേ ഒന്നുമില്ല. 

 

രജനി പാലാമ്പറമ്പിൽ

1996 ൽ ബിഎയും 2001 ൽ ബിഎഡും കഴിഞ്ഞിട്ടും ഒരു സ്ഥിരം ജോലി ലഭിക്കാത്തതിന്റെ കാരണമെന്തെന്നാണു രജനി കരുതുന്നത്? ഇതുവരെ ഏതൊക്കെ സ്ഥാപനങ്ങളിൽ താൽക്കാലിക ജോലികൾ ചെയ്തു? വിദ്യാഭ്യാസയോഗ്യതയുള്ള ഒരു ദലിത് സമുദായാംഗത്തിനു സ്ഥിര ജോലി ലഭിക്കുന്നില്ല എന്നതിനെ പൊതുസമൂഹം എങ്ങനെ കാണുന്നതായാണ് അനുഭവപ്പെട്ടിട്ടുള്ളത്?

 

ADVERTISEMENT

ദലിതർ പ്രത്യേക ജോലി മേഖലയിലേക്കു മാത്രം ഒതുങ്ങിപ്പോകുന്നുണ്ട്. മറ്റുള്ള വിഭാഗങ്ങൾ ആധുനികമായ ഏറ്റവും നല്ല കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ (വലിയ ഫീസ് നൽകി) മൂലധനം ഇല്ലാത്ത ദലിതർക്ക് അവിടെ എത്തിപ്പെടാൻ പറ്റുന്നില്ല. ബിനീഷ് ഗിരിജ ബാലനെപ്പോലുള്ള ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. പണമില്ലാത്തതിനാൽ അദ്ദേഹത്തിന് ഉപരിപഠനം ഇടയ്ക്കു വച്ചു നിർത്തേണ്ടി വന്നിട്ടുണ്ട്. സർക്കാർ സഹായത്തിന് അർഹതയുണ്ടായിട്ടും അതു ലഭിക്കാനും തടസ്സം നേരിട്ടു. പിന്നീടു വളരെ ബുദ്ധിമുട്ടി വിദേശത്ത് ഉപരിപഠനത്തിനു പോകുകയായിരുന്നു. ഞാൻ കടുത്തുരുത്തി ബ്ലോക്ക്‌ ഓഫിസിൽ എസ്‌സി പ്രൊമോട്ടർ ആയും ജല അതോറിറ്റിയിൽ ക്ലാർക്ക് ആയും നീതി മെഡിക്കൽ ഷോപ്പിൽ ഓഫിസ് സ്റ്റാഫ്‌ ആയും ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ സ്ഥിരജോലി കിട്ടിയിട്ടുമില്ല. സംവരണം ഉണ്ടായിട്ടും ജോലി കിട്ടാത്തത് ഒരു കുറ്റമായി മിക്കവാറും ആരോപിക്കപ്പെടാറുമുണ്ട്.

 

രജനിയുടെ ആദ്യ പുസ്തകമാണ് ‘ആ നെല്ലിമരം പുല്ലാണ്’. എഴുത്തിലേക്കു വരുന്നതെങ്ങനെയാണ്? 

 

ഒരു ഓൺലൈൻ മാഗസിനു വേണ്ടി വിദ്യാഭ്യാസകാലത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതാൻ സുഹൃത്തു പറയുകയും പിന്നീട് അതു കുറേ ആളുകൾ വായിക്കുകയും സമാന അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഈ അനുഭവത്തിൽനിന്നു ജീവിതം എഴുതാൻ തീരുമാനിക്കുകയായിരുന്നു.  

 

ആത്മകഥ എഴുതിയപ്പോൾ രജനിക്കു മുൻപിൽ മുൻമാതൃകകൾ എന്തെങ്കിലുമുണ്ടായിരുന്നോ? വായനക്കാരോട് എന്തു പറയണം എന്നാണു രജനി ആഗ്രഹിച്ചത്?

 

എനിക്കു മുൻപിൽ മാതൃകകൾ ആരുമില്ലായിരുന്നു. സ്വന്തം ജീവിതം എഴുതുന്നതിന് അതിന്റെ ആവശ്യം ഉള്ളതായി തോന്നിയില്ല. എന്നെപ്പോലെയുള്ളവരുടെ ജീവിതം ഇവിടെ ഉണ്ട് എന്നു പറയാനാണ് ഞാൻ ആഗ്രഹിച്ചത്.

 

രജനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമേതാണ്? 

 

ബഷീറിന്റെ ‘ശിങ്കിടി മുങ്കൻ’ എനിക്കിഷ്ടപ്പെട്ട പുസ്തകം ആണ്. അദ്ദേഹത്തെ പോലെയുള്ള കഥാകാരൻ അവസാന നാളുകളിൽ ഒരു  കഥയിലേക്ക് ഒരു ദലിത് ആരാധനാ സങ്കൽപത്തെ അവതരിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു എന്നുള്ള ആകാംക്ഷ അതു വായിച്ചപ്പോൾ എനിക്കുണ്ടായി.

 

സ്ത്രീകളുടെ അവസ്ഥയ്ക്ക്, പ്രത്യേകിച്ചും ഒരു ദലിത് സ്ത്രീയുടെ അവസ്ഥയ്ക്ക് കുടുംബത്തിലും സമൂഹത്തിലും ഇന്നെന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ? രണ്ടു തരം വിവേചനം ദലിത് സ്ത്രീകൾ നേരിടേണ്ടി വരുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ദലിത് എന്ന വിവേചനം സമൂഹത്തിൽ നിന്നുണ്ടാകുമ്പോൾ സ്ത്രീ എന്ന വിവേചനം കുടുംബത്തിനുള്ളിലുമുണ്ടാകുന്നു. ഇതു സംബന്ധിച്ച അനുഭവമെന്താണ്?

 

ഒരു ദലിത്‌ സ്ത്രീക്ക് സമൂഹത്തിൽ സ്ത്രീ എന്ന നിലയിലും ജാതി എന്ന നിലയിലും വിവേചനം അനുഭവപ്പെടാറുണ്ട്. ‘ഒരു സമൂഹത്തിന്റെ പുരോഗതി അവിടുത്തെ സ്ത്രീകളുടെ പുരോഗതിക്ക് അനുസരിച്ചാണ്’ എന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്. ദലിത്‌ ട്രാൻസ്‌വുമൺ ആയ റോസ ഫെലഷ്യ പറയുന്നു അതു ദലിത് ട്രാൻസ്‌വുമൺ കൈവരിക്കുന്ന പുരോഗതിക്ക് അനുസരിച്ചായിരിക്കുമെന്ന്. ഇങ്ങനെ നോക്കുമ്പോൾ സ്ത്രീകളെക്കാൾ കൂടുതലായി ട്രാൻസ്‌ വുമൺ വ്യക്തികൾ ആണു പ്രശ്നം നേരിടുന്നത്. ദലിത്‌ സ്ത്രീകളുടെ അവസ്ഥയ്ക്കു മാറ്റം വന്നിട്ടുണ്ട്.  പക്ഷേ, ഇവർക്കൊക്കെ എത്ര മാത്രം വിസിബിലിറ്റി കിട്ടുന്നുണ്ട് എന്നുള്ള കാര്യം സംശയമാണ്. 

 

രജനിയുടെ ഇഷ്ട എഴുത്തുകാരെപ്പറ്റി പറയാമോ?

 

ഞാൻ വായനയിലേക്ക് വരുന്നതേ ഉള്ളൂ. എങ്കിലും ഇഷ്ട എഴുത്തുകാരിൽ ബഷീർ ആണു പ്രധാനി.

 

ആത്മകഥ പ്രസിദ്ധീകരിച്ച ശേഷം ഉണ്ടായ പ്രതികരണങ്ങളെങ്ങനെയായിരുന്നു? ഏറ്റവും അധികം മനസ്സിനെ സ്പർശിച്ച ഒരു പ്രതികരണത്തെക്കുറിച്ചോ ഫോൺകോളിനെക്കുറിച്ചോ കത്തിനെക്കുറിച്ചോ പറയാമോ?

 

എല്ലാവരിൽനിന്നും നല്ല പ്രതികരണം കിട്ടി. രാംമോഹൻ പാലിയത്ത് അദ്ദേഹത്തിന്റെ എഫ്ബി പേജിൽ പുസ്തകത്തെക്കുറിച്ച് കുറിപ്പ് എഴുതിയതും അമേരിക്കൻ ചരിത്രകാരനായ റുനോക്കോ റാഷിദി പുസ്തകത്തെക്കുറിച്ചുള്ള വാർത്ത എഫ്ബിയിൽ ഷെയർ ചെയ്തതും വളരെ സന്തോഷം നൽകി.

 

മറ്റൊരാൾ നൽകിയ പഴയ ഉടുപ്പിട്ടു സ്കൂളിൽ പോകുകയും അതേപ്പറ്റി കൂട്ടുകാർ ചോദിക്കുമ്പോൾ നാണക്കേടു കൊണ്ട് ഉരുകുകയും ചെയ്ത അനുഭവത്തെക്കുറിച്ചു രജനി എഴുതിയിട്ടുണ്ട്. പഠനസാമഗ്രികളും മൊബൈൽ ഫോണും ടിവിയുമെല്ലാം നൽകുന്ന ഉദാരമനസ്കരറിയുന്നുണ്ടാകുമോ അതു വാങ്ങുന്ന മനുഷ്യരുടെ മനസ്സിനുള്ളിലെന്താണെന്ന്? രജനിയുടെ അഭിപ്രായമെന്താണ്?

 

കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായതെല്ലാം ഗവണ്മെന്റ് ആണു ചെയ്യേണ്ടത്. കൃത്യമായി ഗവണ്മെന്റ് തലത്തിൽ സ്കൂളുകളിൽ കൂടി വേണം പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ. ഇങ്ങനെ ചെയ്താൽ കുട്ടികളിൽ ഉണ്ടാകുന്ന അപകർഷതാബോധം ഇല്ലാതാക്കാൻ സാധിക്കും. 

 

രണ്ടായിരത്തി പതിനെട്ടിൽ ഒരു ആൻഡ്രോയ്ഡ് ഫോൺ വാങ്ങി ഉപയോഗിച്ചു തുടങ്ങിയതോടെ ലോകം വിശാലമായതായി രജനി എഴുതിയിട്ടുണ്ട്. പുതിയ കാലത്ത് എങ്ങനെയാണ് ഒരു സ്മാർട് ഫോൺ വിദ്യയ്ക്കും ജ്ഞാനത്തിനും ബദലായി മാറുന്നത്?

 

സാധാരണ ദലിത്‌ സ്ത്രീ എന്ന നിലയിലുള്ള അനുഭവങ്ങൾ സാംസ്‌കാരിക ലോകത്തിലേക്ക് എത്തിക്കുവാൻ സ്മാർട് ഫോൺ സഹായകമായി. മുൻപ് ഒരിക്കലും സ്പേസ് ഇല്ലാതിരുന്ന സ്ഥലങ്ങളിലെ സ്വയംപ്രകാശനത്തിന് സൈബർ ഇടം വഴിയൊരുക്കിയിട്ടുണ്ട്.

 

ഇനിയും പുസ്തകങ്ങൾ എഴുതാനുള്ള ഊർജം ഈ പുസ്തകം നൽകിയതായി രജനി എഴുതി. അടുത്ത പുസ്തകത്തെപ്പറ്റി ആലോചന തുടങ്ങിയോ? എന്തിനെക്കുറിച്ചായിരിക്കും അത്?

 

ആലോചനയിൽ ഉണ്ട്. സ്ത്രീകളെക്കുറിച്ചായിരിക്കും അടുത്ത എഴുത്ത്.

 

ദലിത് പുരുഷൻമാരുടെ ആത്മകഥകളും ജീവിതമെഴുത്തും ഒട്ടേറെ മലയാളത്തിൽ വന്നിട്ടുണ്ട്. അതേസമയം, ദലിത് സ്ത്രീകളുടേതു കുറവാണ്. എന്താണതിനു കാരണമെന്നാണു തോന്നിയിട്ടുള്ളത്?

 

ഇന്ത്യൻ സമൂഹം പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതി ആണ്. ദലിത്‌ പുരുഷനും അതിന്റെ ഭാഗം തന്നെയാണ്. സ്ത്രീ എങ്ങനെ ആയിരിക്കണം എന്നു തീരുമാനിക്കുന്നതും പുരുഷൻ ആയിരിക്കും. ഇതൊക്കെയാവാം ദലിത് സ്ത്രീ ആത്മകഥകൾ വരാത്തതിന്റെ കാരണം.

 

സ്ഥിര ജോലിയില്ലാത്ത, സിംഗിൾ ആയ, കുട്ടികളെ വളർത്തേണ്ട ഒരു സ്ത്രീയുടെ ജീവിതം കേരളത്തിൽ എത്രമാത്രം ബുദ്ധിമുട്ടു നിറഞ്ഞതാണ്? ഈ പുസ്തകത്തിലൂടെ രജനി മുന്നോട്ടു വയ്ക്കുന്നതു സ്വന്തം ബയോഡേറ്റ തന്നെയല്ലേ?

 

സിംഗിൾ മദർ എന്നത് ഇപ്പോഴും സമൂഹത്തിന്റെ സദാചാരക്കണ്ണിലൂടെ പോകുന്ന വ്യക്തിയാണ്. കാര്യമായി വരുമാനമില്ലാത്തവർക്കു ജീവിതം തന്നെ വെല്ലുവിളി ആണ്. അതുകൊണ്ടു തന്നെയാണ് എന്റെ ലൈഫ് ഒരു ബയോഡേറ്റ തന്നെയായി ഞാൻ തുറന്നു വച്ചിരിക്കുന്നത്.

 

Content Summary: Puthuvakku column written by Ajish Muraleedharan- Talk with writer Rajani Palamparambil