അവഗണനയൊഴിച്ച് മറ്റെന്തും എഴുത്തുകാർക്കു സഹിക്കാനാകും. വിമർശനവും പകയും ശത്രുതയും വച്ചു നോക്കുമ്പോൾ, അവഗണന ഭയാനകമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ലണ്ടനിലിരുന്നു ഡോ. സാമുവൽ ജോൺസൻ എഴുതി– ‘വിധിയിൽ ഏറ്റവും ഹീനമായത് അവഗണനയാണ്. പേനയെടുക്കുന്ന ഏതൊരാളും അതോർത്തു വിറയ്ക്കുന്നു. അതിനാൽ ഒരു ദിവസം

അവഗണനയൊഴിച്ച് മറ്റെന്തും എഴുത്തുകാർക്കു സഹിക്കാനാകും. വിമർശനവും പകയും ശത്രുതയും വച്ചു നോക്കുമ്പോൾ, അവഗണന ഭയാനകമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ലണ്ടനിലിരുന്നു ഡോ. സാമുവൽ ജോൺസൻ എഴുതി– ‘വിധിയിൽ ഏറ്റവും ഹീനമായത് അവഗണനയാണ്. പേനയെടുക്കുന്ന ഏതൊരാളും അതോർത്തു വിറയ്ക്കുന്നു. അതിനാൽ ഒരു ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവഗണനയൊഴിച്ച് മറ്റെന്തും എഴുത്തുകാർക്കു സഹിക്കാനാകും. വിമർശനവും പകയും ശത്രുതയും വച്ചു നോക്കുമ്പോൾ, അവഗണന ഭയാനകമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ലണ്ടനിലിരുന്നു ഡോ. സാമുവൽ ജോൺസൻ എഴുതി– ‘വിധിയിൽ ഏറ്റവും ഹീനമായത് അവഗണനയാണ്. പേനയെടുക്കുന്ന ഏതൊരാളും അതോർത്തു വിറയ്ക്കുന്നു. അതിനാൽ ഒരു ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവഗണനയൊഴിച്ച് മറ്റെന്തും എഴുത്തുകാർക്കു സഹിക്കാനാകും. വിമർശനവും പകയും ശത്രുതയും വച്ചു നോക്കുമ്പോൾ, അവഗണന ഭയാനകമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ലണ്ടനിലിരുന്നു ഡോ. സാമുവൽ ജോൺസൻ എഴുതി– ‘വിധിയിൽ ഏറ്റവും ഹീനമായത് അവഗണനയാണ്. പേനയെടുക്കുന്ന ഏതൊരാളും അതോർത്തു വിറയ്ക്കുന്നു. അതിനാൽ ഒരു ദിവസം തനിക്ക് അംഗീകാരം കിട്ടുമെന്നു സങ്കൽപിക്കാതെ എഴുത്തുകാർക്കു മുന്നോട്ടുപോകാനാവില്ല.’ പ്രശസ്തിക്കും അംഗീകാരത്തിനും വേണ്ടിയുള്ള ദാഹത്തെപ്പറ്റി പറയുമ്പോൾ ഡോ. ജോൺസൻ കൊണ്ടുവരുന്നതു സെർവാന്റസിന്റെ കഥാപാത്രത്തെയാണ്- ഡോൺ കിഹോത്തെ. എഴുത്തുകാരെല്ലാം കിഹോത്തെയെപ്പോലെയാണത്രേ. മദ്യശാലയിലും തെരുവിലും തല്ലും തൊഴിയുമേറ്റു നാണം കെടുമ്പോഴും താനൊരു വീരയോദ്ധാവാണെന്ന് അയാൾ വിശ്വസിക്കുന്നു. എല്ലാ പരിഹാസങ്ങൾക്കും അവഗണനകൾക്കും നടുവിലും അയാൾ കാണുന്നത് ഭാവിയുടെ ഒരു പൂങ്കാവനമാണ്, തന്നെ കാത്തിരിക്കുന്ന കിരീടം, തന്നെ കാത്തിരിക്കുന്ന നായിക. ഒരിക്കൽ താൻ അംഗീകരിക്കപ്പെടുന്ന, തന്നെ വീരനായി ലോകം അംഗീകരിക്കുന്ന ആ ദിവസത്തെക്കുറിച്ചുള്ള പ്രതീക്ഷയാണു ഡോൺ കിഹോത്തെയുടെ സാഹസികയാത്രകൾക്ക്  ഊർജം പകരുന്നത്. മൗഢ്യങ്ങൾ ജീവിതചര്യയാക്കി, ലജ്ജിതരായി, പരാജിതരായി നിൽക്കുന്ന ഓരോ മനുഷ്യനും ഒരുദിവസം തനിക്കായി സുഗന്ധം പരത്തുന്ന ഭാവിയുടെ പൂങ്കാവനം സ്വപ്നം കാണുന്നു. 

 

ADVERTISEMENT

സാമുവൽ ജോൺസൻ സൂചിപ്പിക്കുന്ന അവഗണനയുടെ ഭയാനകതയെപ്പറ്റി മറ്റൊരു രീതിയിൽ ഫ്രഞ്ച് നോവലിസ്റ്റ് മത്തിയാസ് ഇനാ (Mathias Enard) എഴുതുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളായ മത്തിയാസ് ഇനായുടെ Zone എന്ന നോവലിൽ സെർവാന്റസ് ഒന്നിലധികം തവണ പ്രത്യക്ഷപ്പെടുന്നുണ്ട്. നോവലിലെ നായകൻ ഒരു ഫ്രഞ്ച് ചാരനാണ്. മധ്യപൂർവദേശത്തും ബാൾക്കൻ ദേശത്തും രണ്ടാം ലോകയുദ്ധാനന്തരം നടന്ന എല്ലാ സംഘർഷങ്ങളിലൂടെയും കടന്നുപോയ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ, 15 വർഷം നീണ്ട തന്റെ ചാരപ്രവർത്തനകാലം മിലാനിൽനിന്നു റോമിലേക്കുള്ള ഒരു ട്രെയിൻ യാത്രയിൽ ഓർക്കുന്നതാണ് ഈ നോവൽ. അയാളുടെ കയ്യിൽ രഹസ്യരേഖകൾ അഥവാ സംഭ്രമജനകമായ കഥകൾ അടങ്ങിയ ഒരു സ്യൂട്ട്കെയ്സ് ഉണ്ട്. അതിൽ മുൻ നാത്‌സികളുടെ സാക്ഷ്യങ്ങൾ, ബാൾക്കൻ യുദ്ധകാല ക്രൂരതകൾ മുതൽ മധ്യപൂർവദേശത്തെ തടവറകളിൽ  കൊടിയ പീഡനങ്ങൾക്കിരകളായ ഇസ്‌ലാമിസ്റ്റുകളുടെ ജീവിതം വരെ ഉണ്ട്. 

 

1990 കളിൽ ബാർസിലോനയിലെ തെരുവിലൂടെ സന്ധ്യയിൽ കാമുകിയുമായി നിശാമദ്യശാല തിരഞ്ഞു നടക്കവേ, അവളോടാണ് നമ്മുടെ നായകൻ സെർവാന്റസിന്റെ കഥ പറയുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ്, ഡോൺ കിഹോത്തെയ്ക്കും മുൻപ്, 1569 ൽ, സെർവാന്റസ് എന്ന യുവപട്ടാളക്കാരൻ ഇതേ തുറമുഖത്തു നിന്നാണ് തുർക്കികൾക്കെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ കപ്പൽ കയറിയത്. കപ്പലേറാനായി വന്ന ആ ദിവസം രാത്രിയിൽ തുറമുഖത്തെ മദ്യശാലയിൽ സെർവന്റസ് ഒരു ബാർസിലോനക്കാരനുമായി പരിചയപ്പെടുന്നു. ഇരുവരും ഒരുമിച്ചു മദ്യപിക്കുന്നു. ലഹരിയിൽ സംസാരം തർക്കത്തിലേക്കു നീളുന്നു. തർക്കം ഏറ്റുമുട്ടലിലേക്കും. മദ്യശാലയ്ക്കു പുറത്തേക്കു നീളുന്ന വഴക്കിനിടെ സെർവാന്റസ് വാൾ ഊരുന്നു. എതിരാളിയും വാളെടുക്കുന്നു. രണ്ടു തവണ മാത്രമേ ആ വാളുകൾ കൂട്ടിമുട്ടിയുള്ളു. മൂന്നാമത്തെ ഊഴത്തിൽ സെർവാന്റസിന് ആയുധം നഷ്ടമായി. അയാൾ എതിരാളിയുടെ വാൾമുനയ്ക്കു മുന്നിൽ നിരായുധനായി മുട്ടുകുത്തുന്നു. ബാർസിലോനക്കാരനായ ഒരു കവിയായിരുന്നു അത്. അയാൾ സെർവാന്റസിനെ കൊല്ലാതെ വിടുന്നു. പകരം സെർവാന്റസിന്റെ വസ്ത്രമെല്ലാം ഉരിഞ്ഞെടുത്ത് നഗ്നനാക്കി തെരുവിലിട്ട് പൊതിരെ തല്ലുന്നു. മണിക്കൂറുകൾ കഴിഞ്ഞു സെർവാന്റസ് കണ്ണുതുറക്കുമ്പോൾ അയാൾ വിവസ്ത്രനായി മുറിവേറ്റു തെരുവിൽ കിടക്കുകയാണ്. അപമാനത്താൽ നെഞ്ചു കലങ്ങി അയാൾ ആകാശത്തേക്കു നോക്കുന്നു. ഒടുവിൽ തെരുവിലെ മതിലിൽ ചാരിയിരുന്നു സെർവാന്റസ് ചിരിക്കാൻ തുടങ്ങി. ലോകത്ത് വീരയോദ്ധാക്കളുടെ യുഗം അവസാനിച്ചിരിക്കുന്നു എന്നു തിരിച്ചറിഞ്ഞ ചിരിയായിരുന്നു. 2 വർഷത്തിനുശേഷം കടൽയുദ്ധത്തിൽ, ഓട്ടമൻ തുർക്കികളുടെ പീരങ്കിച്ചീള് തറഞ്ഞ് സെർവാന്റസിന്റെ ഇടതു കൈ ചിതറിപ്പോയി. ഒപ്പമുണ്ടായിരുന്ന നൂറുകണക്കിനു പടയാളികൾ കൊല്ലപ്പെട്ടപ്പോഴും ഡോൺ കിഹോത്തെ എഴുതാനുള്ള വലംകയ്യുമായി സെർവന്റസ് ജീവനോടെ ശേഷിച്ചു. വർഷങ്ങൾക്കുശേഷം സൈനികൻ എഴുത്തുകാരനായി മാറിയപ്പോൾ താനനുഭവിച്ച ഒരു അപമാനവും സെർവാന്റസ് വിസ്മൃതിയിലേക്കു വിട്ടില്ല. എഴുത്തുകാരനെപ്പോലെ, ഡോൺ കിഹോത്തെയും മദ്യശാലയിൽ അടിയുണ്ടാക്കി മുണ്ടുപോയി പൊതിരെ തല്ലുവാങ്ങുന്നുണ്ട്. 

 

ADVERTISEMENT

എഴുത്തുകാർ മാത്രമല്ല അഭിമാനികളായ മനുഷ്യരും തങ്ങളുടെ ഭാവിയിലേക്ക് അയയ്ക്കുന്ന പ്രതീക്ഷകൾ തന്നെയാണു വർത്തമാനദൈന്യങ്ങളെ സർഗാത്മകതയുടെ ഔഷധമാക്കി മാറ്റുന്നത്. ഏതൊരു ദുഃഖത്തിലും ഒറ്റയാകലിലും പിടിച്ചുനിൽക്കാൻ മനുഷ്യർക്കു തുണയാകുന്നവയുടെ കൂട്ടത്തിൽ സർഗരചനകളുമുണ്ടാകും. പലസ്തീൻ വംശജയായ അമേരിക്കൻ കവി നയോമി ഷിഹാബിന്റെ നാലുവരി കവിത ഞാൻ കൂട്ടുകാരിക്ക് അയയ്ക്കുന്നു, പാതിരാത്രിയിലാണത്. ആശുപത്രിക്കിടക്കയിൽ വേദനയാൽ പുളയുന്ന പിതാവിനു കൂട്ടിരിക്കുന്ന അവൾ, ആ രാത്രിയാണ് ഏറ്റവും നിരാലംബമെന്നു വിചാരിച്ചുകൊണ്ടിരിക്കെയാണ് ആ നാലുവരികൾ എത്തുന്നത്. അത് അവൾക്കു പുഞ്ചിരി കൊണ്ടുവരുന്നു. ഇന്റർനെറ്റിൽ നയോബി ഷിഹാബിന്റെ കുറെ കവിതകൾ അപ്പോൾത്തന്നെ തിരഞ്ഞുകണ്ടെത്തി വായിക്കുന്നു. ഓരോ കവിതയും ആ രാത്രിക്കുവേണ്ടി എഴുതിയതാണെന്ന് അനുഭവപ്പെടുന്നു. അങ്ങനെ ആ രാത്രിയെ അനായാസമാകാൻ അനുവദിക്കുന്നു.

 

ദൈനംദിന ജീവിതത്തിലെ മനോഹരമായ കൊച്ചു നിമിഷങ്ങളിൽനിന്നാണ് നയോമി ഷിഹാബിന്റെ ഓരോ കവിതയും ആരംഭിക്കുന്നത്. ടെക്സസിലും ജറുസലമിലും കയ്റോയിലും ടോക്കിയോയിലും അടക്കം പല നാടുകളിലെ, പല തരക്കാരായ മനുഷ്യരുടെ സാന്നിധ്യം കവിതയായി പുലരുന്നു. നയോമിയുടെ ‘വെഡിങ് കേക്ക്’ എന്ന അരുമയായ കവിത വായിക്കുന്നു. കവി വിമാനയാത്രയിലാണ്. അപ്പോൾ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ കവിയുടെ കൈകളിൽ ഏൽപിക്കുന്നു. വിമാനത്തിനുള്ളിലല്ലേ, കവിക്ക് അതു സുരക്ഷിതമായി തോന്നുന്നു, അവർ ദൂരെ എവിടേക്കും പോകുകയില്ലല്ലോ. പക്ഷേ കുഞ്ഞിന്റെ അമ്മ ഒരു മണിക്കൂർ കഴിഞ്ഞാണു തിരിച്ചുവന്നത്. അവർ കുളിച്ചു തലമുടി ഉണക്കി, ഉടുപ്പുകളെല്ലാം മാറ്റി മറ്റൊരാളായിവന്നു. ആ ഒരു മണിക്കൂർ കുഞ്ഞും കവിയും തമ്മിൽ എത്രയോ വട്ടം കഴുത്തുകൾ ചേർത്തു, എത്ര കരഞ്ഞു, കുനുകുനു സ്വരങ്ങൾ കൈമാറി, അവളെ വിട്ടുകൊടുക്കരുത് എന്നു കവി വിചാരിച്ചു. ഒരു വിവാഹക്കേക്കിലേതു പോലെ വെള്ളയിൽ വരകളുള്ള ഉടുപ്പാണ് അവൾ ധരിച്ചിരുന്നത്. Now I'm her secret guardian എന്നു കവി പറയുന്നു. അവൾ പോയപ്പോൾ ഒരു കുഞ്ഞുസ്വപ്നത്തിന്റെ തുണ്ടുപോലെ അവ്യക്തമായ എന്തോ ഒന്ന് ബാക്കിയാകുന്നു. തന്റെ ചുളുങ്ങിയ ഉടുപ്പുകൾ കവി നോക്കുന്നു. അവൾ വളരുന്നതു സങ്കൽപിക്കുന്നു. As she grows, as she feels ill at ease, I'll bob my knee. What will she forget ? whom will she marry ? He'd better check with me.

 

ADVERTISEMENT

നയോമി ഷിഹാബിന്റെ പിതാവിന്റെ പലസ്തീൻ കുടുംബം 1948 വരെ ജറുസലമിലാണു താമസിച്ചത്. പിന്നീട് അഭയാർഥികളായി അമേരിക്കയിലേക്കു കുടിയേറി. ജറുസലമിനു സമീപമുള്ള നബി സാലിഹ് ഗ്രാമത്തിൽനിന്നു പലസ്തീൻ പ്രതിരോധത്തിന്റെ സ്വരമായി ലോകം കേട്ട ജന്ന ജിഹാദ് അയ്യാദ് എന്ന ബാലികയുമായുള്ള സൗഹൃദം തന്റെ കൗമാര കാലത്തെ റാമല്ലയിലെയും ജറുസലമിലെയും കലുഷിതമായ നാളുകൾ കവിയെ ഓർമിപ്പിക്കുന്നു. Tiny Journalist എന്ന പേരിൽ ഒരു കവിതസമാഹാരം ജന്ന ജിഹാദിനുവേണ്ടി നയോമി എഴുതിയിട്ടുണ്ട്. ആറാം വയസ്സിൽ മൊബൈൽ ഫോൺ ക്യാമറയിലാണ് ഇസ്രയേൽ അതിക്രമങ്ങൾ ജന്ന ചിത്രീകരിച്ചു ലോകത്തിനുവേണ്ടി റിപ്പോർട്ട് ചെയ്തത്. അധിനിവേശത്തിനു കീഴിലായ ഒരു ജനത നേരിടുന്ന അപമാനം നിങ്ങൾക്ക് അറിയാമോ. ഭയപ്പാടില്ലാത്ത സാധാരണ ജീവിതം നഷ്ടമാകുമ്പോൾ നിങ്ങൾ എന്തു ചെയ്യും. സ്വാതന്ത്ര്യം അവകാശമെന്നു പ്രഖ്യാപിച്ച് ആറാം വയസ്സിൽ സ്വയം ജേണലിസ്റ്റായിത്തീർന്ന ജന്ന ജിഹാദ് പറയുന്നു, തന്റെ നാട്ടിൽ യഥാർഥത്തിൽ നടക്കുന്നത് എന്താണെന്നു പുറംലോകത്തെ അറിയിക്കാൻ ആവശ്യത്തിനു ജേണലിസ്റ്റുകളില്ലെന്നു കണ്ടാണു താൻ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതെന്ന്. നയോമിയുടെ കവിതയിലൂടെ ജന്ന സംസാരിക്കുന്നതാണ് Tiny Journalist എന്ന സമാഹാരം.

 

How lonely the word PEACE is becoming

Missing her small house under the olive trees..

 

സമാധാനം ഒളിച്ചുപാർക്കുന്ന ഒരിടത്തുനിന്ന്, സ്നേഹദാഹങ്ങളുടെ ജിജ്ഞാസകളുമായി സഞ്ചരിക്കുമ്പോൾ നാം യഥാർഥ കവിതയിലേക്ക് എത്തുന്നുവെന്ന് എനിക്കു തോന്നുന്നു; അപമാനമായാലും ആനന്ദമായാലും ഭാഷയിലേക്കുള്ള അനുഭവങ്ങളുടെ വഴി ഗൂഢമായി തുടരുമെന്നും. 

 

വർഷങ്ങൾക്കു മുൻപ് ഞാനും എസ്സും കൂടി കൊടൈക്കനാലിലേക്ക് ഒരു യാത്ര പോയി. രാത്രിയിൽ കോട്ടേജിന്റെ വരാന്തയിൽ മഞ്ഞും തണുപ്പുമറിഞ്ഞു ഞങ്ങളിരുന്നു. അപ്പോൾ കോംപൗണ്ടിൽ കുറച്ചപ്പുറത്തെ കോട്ടേജിലെ ജനാലയ്ക്കരികെ മങ്ങിയ വെളിച്ചത്തിൽ ഒരു സ്ത്രീരൂപം പ്രത്യക്ഷമായി. അവൾ പുറംതിരിഞ്ഞുനിന്നു മെല്ലെ ഉടുപ്പഴിക്കാൻ തുടങ്ങി. ആരായിരിക്കും അവൾക്കെതിരെ ഇരുന്ന് അവളെ  കാണുന്നത് എന്നു വിചാരിച്ചു ഞങ്ങൾ വീർപ്പടക്കി. കോട്ടേജ് വളപ്പിലെ വിളക്കുമരത്തിൽനിന്ന് മഞ്ഞിൻപാളികളിലൂടെ അടരുന്ന കിരണങ്ങൾ പോലെ വിറയാർന്നു നിമിഷങ്ങൾ പോകെ, പൊടുന്നനെ അവൾ  തിരിഞ്ഞു പുറത്തേക്കു നോക്കി. അടുത്ത ക്ഷണം തിരശ്ശീല നീക്കി തന്നെ മറച്ചു. ആ രാത്രി മുഴുവൻ വിളക്ക് അണഞ്ഞ ആ ജാലകം നോക്കി നമ്മൾ അവിടെ ഇരിക്കാൻ പോകുന്നുവെന്നു പറഞ്ഞ് എസ് ചിരിച്ചു. ആ നിമിഷത്തിന്റെ ലാഘവത്വം എങ്ങനെയാണു ഭാഷയിലേക്കു വിവർത്തനം ചെയ്യുക, ഞാൻ ചോദിച്ചു. അതു ഭാഷയിലേക്കു വരുന്നതിലും നല്ലത് നമ്മുടെ ഉള്ളിൽ ചിരകാലം വസിക്കുന്നതാണ്, എസ് എന്നെ ഉപദേശിച്ചു. ജാപ്പനീസ് ഭാഷയിലെ ഒരു കവിക്കൊപ്പം അയാളുടെ നാട്ടിലേക്ക്, അയാൾ പാർക്കുന്ന പർവതപട്ടണത്തിലേക്ക് നയോമി ഷിഹാബ് പോകുന്നു. ആ കവിയുടെ ഭാഷ തനിക്ക് അറിയില്ലല്ലോ എന്ന് അവർ അവിടേക്കുള്ള നടത്തത്തിനിടെ വിചാരിക്കുന്നു. കവിയുടെ വീടിന്റെ നീല നിറമുള്ള വാതിൽ. തിളങ്ങുന്ന പാത്തിയിലൂടെ മഴവെള്ളം ഒഴുകുന്നു. 

 

I like how you move your hands 

The black T-shirt you have worn

for the last three days

drapes over baggy blue pants

you stop so abruptly,

I fall into the breath

of the person next to me

 

ഈ കവിതയിലേക്ക് ഈ മേൽക്കൂരയ്ക്കു മുകളിലെ പർവതത്തിൽനിന്നു നാം നോക്കുമെന്ന് നയോമി പറയുമ്പോഴാണ് എന്താണ് അനുഭവത്തിന്റെ രഹസ്യവിനിമയം എന്ന് എനിക്കു മനസ്സിലായത്. കൊടൈക്കനാലിൽ ജനാലയുടെ തിരശ്ശീല നീക്കിയ പെണ്ണ് ഒരു കവിയായിരുന്നു. ഒരു കവിക്കു മാത്രമേ അങ്ങനെ അനായാസമായി കൈകൾ ചലിപ്പിക്കാനാവൂ. സെർവാന്റസിനെ അടിച്ചുചുരുട്ടിയ ആ ബാർസിലോനക്കാരനും കവിയായിരുന്നു. അതുകൊണ്ടാണു വർഷങ്ങൾക്കുശേഷം ഡോൺ കിഹോത്തെയെ സൃഷ്ടിക്കാൻ പോകുന്ന മനുഷ്യനെ അയാൾ കൊല്ലാതെ വിട്ടത്. പ്രഹരമേൽക്കുന്നു. അപമാനിതയാകുന്നു. ഞാൻ ലോകത്തോടു സത്യം പറയുന്നു. ഞാൻ സത്യത്തെ ആരാധിക്കുന്നുവെന്ന് ജറുസലമിൽനിന്ന് മൊബൈൽ ക്യാമറയിലേക്കു നോക്കി ജന്ന ജിഹാദ് പ്രഖ്യാപിക്കുന്നു. അതൊരു കവിതയായി, കവിത വലിയ സത്യമാണ്, നമ്മുടെ കാലത്തിന്റെ വാഹനമായി ദേശാടനം നടത്തുന്നു.

 

Content Summary : Ezhuthumesha Column by Ajay P. Mangattu, From days of disdain to heights of creative freedom