ഭൂതകാലത്തിലേക്കുള്ള നമ്മുടെ അന്വേഷണങ്ങൾ ചലനാത്മകതയെയാണു തിരയുന്നത്. അത് അപാരതയുടെ പ്രദേശമാണ്. അവിടെനിന്നാണു നാമെന്തായിരുന്നുവെന്നു കണ്ടെത്തലുകൾ ഉണ്ടാകുന്നത്. ഇങ്ങനെ രൂപമെടുക്കുന്ന ചരിത്രവീക്ഷണങ്ങൾ ഓരോന്നും വ‍ർത്തമാന കാലത്തേക്കു പുതിയ ചോദ്യങ്ങൾ കൊണ്ടുവരുന്നു, നാം പുതിയ അന്വേഷണങ്ങൾ തുടങ്ങുന്നു.

ഭൂതകാലത്തിലേക്കുള്ള നമ്മുടെ അന്വേഷണങ്ങൾ ചലനാത്മകതയെയാണു തിരയുന്നത്. അത് അപാരതയുടെ പ്രദേശമാണ്. അവിടെനിന്നാണു നാമെന്തായിരുന്നുവെന്നു കണ്ടെത്തലുകൾ ഉണ്ടാകുന്നത്. ഇങ്ങനെ രൂപമെടുക്കുന്ന ചരിത്രവീക്ഷണങ്ങൾ ഓരോന്നും വ‍ർത്തമാന കാലത്തേക്കു പുതിയ ചോദ്യങ്ങൾ കൊണ്ടുവരുന്നു, നാം പുതിയ അന്വേഷണങ്ങൾ തുടങ്ങുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂതകാലത്തിലേക്കുള്ള നമ്മുടെ അന്വേഷണങ്ങൾ ചലനാത്മകതയെയാണു തിരയുന്നത്. അത് അപാരതയുടെ പ്രദേശമാണ്. അവിടെനിന്നാണു നാമെന്തായിരുന്നുവെന്നു കണ്ടെത്തലുകൾ ഉണ്ടാകുന്നത്. ഇങ്ങനെ രൂപമെടുക്കുന്ന ചരിത്രവീക്ഷണങ്ങൾ ഓരോന്നും വ‍ർത്തമാന കാലത്തേക്കു പുതിയ ചോദ്യങ്ങൾ കൊണ്ടുവരുന്നു, നാം പുതിയ അന്വേഷണങ്ങൾ തുടങ്ങുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂതകാലത്തിലേക്കുള്ള നമ്മുടെ അന്വേഷണങ്ങൾ ചലനാത്മകതയെയാണു തിരയുന്നത്. അത് അപാരതയുടെ പ്രദേശമാണ്. അവിടെനിന്നാണു നാമെന്തായിരുന്നുവെന്നു കണ്ടെത്തലുകൾ ഉണ്ടാകുന്നത്. ഇങ്ങനെ രൂപമെടുക്കുന്ന ചരിത്രവീക്ഷണങ്ങൾ ഓരോന്നും വ‍ർത്തമാന കാലത്തേക്കു പുതിയ ചോദ്യങ്ങൾ കൊണ്ടുവരുന്നു, നാം പുതിയ അന്വേഷണങ്ങൾ തുടങ്ങുന്നു. അതുവരെ ശ്രദ്ധിക്കപ്പെടാതെ, പരിഗണിക്കപ്പെടാതെ കിടന്ന പല പുരാരേഖകളും വസ്തുക്കളും പുതിയ അറിവുകളായി, പുതിയ ആഖ്യാനങ്ങളായി നാം വായിക്കുന്നു. അങ്ങനെ നോക്കുമ്പോൾ സമീപകാലത്തു വായിച്ച രണ്ടു പഠനങ്ങൾ നമ്മുടെ ഭൂതകാലം സംബന്ധിച്ച പുതിയ കാഴ്ചപ്പാടുകളും സന്ദേഹങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. ആദ്യത്തേത്, സെബാസ്റ്റ്യൻ ആർ. പ്രാംഗെയുടെ ‘മൺസൂൺ ഇസ്‌ലാം’. രണ്ടാമത്തേത് വിനിൽ പോളിന്റെ പ്രബന്ധങ്ങളുടെ സമാഹാരമായ ‘അടിമകേരളത്തിന്റെ അദൃശ്യചരിത്രം’.

 

ADVERTISEMENT

പ്രാംഗെയുടെ കൃതിയിലെ മധ്യകാല മലബാർ എന്നതിനു കണ്ണൂർ മുതൽ കൊല്ലം തീരം വരെ നീളുന്ന കേരളത്തിന്റെ വിശാല തീരം എന്നാണു വിവക്ഷ. ഈ മധ്യ കാലത്തെ സംബന്ധിക്കുന്ന ചരിത്രരേഖകളുടെ കാര്യത്തിൽ ഒരുപാടു പരിമിതികൾ നാം നേരിടുന്നു. വിപുലവും മുൻപു പരിശോധിക്കപ്പെടാത്തതുമായ സ്രോതസ്സുകളിൽ നിന്നാണു പുതിയകാല പഠനങ്ങൾ രൂപപ്പെടുന്നത്. മധ്യകാല മലബാർ തീരത്തെ വ്യാപാരവും വിശ്വാസവും എന്ന ഉപശീർഷകത്തോടെ പ്രാംഗെയുടെ ‘മൺസൂൺ ഇസ്‌ലാം’ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയത് തോമസ് പി.ടി. കാർത്തികപുരമാണ്.

 

കോളനിവാഴ്ചയ്ക്കു മുൻപേയുള്ള കിഴക്കൻ, തെക്കുകിഴക്കൻ, തെക്കൻ ഏഷ്യയുടെ സമുദ്ര വ്യാപാരമേഖലയുടെ വിസ്തൃതിയെ ഉൾക്കൊണ്ടാണു മൺസൂൺ ഏഷ്യ എന്ന പ്രയോഗം പ്രചാരം നേടിയത്. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ച സമുദ്രപാതയിലെ ഗതാഗതം മൺസൂണ്‍വാതങ്ങളുടെ വരവുപോക്കുകളെ ആശ്രയിച്ചായിരുന്നു. ഇങ്ങനെയാണു 12-18 നൂറ്റാണ്ടുകൾക്കിടയിൽ ഇന്ത്യൻ സമുദ്രതീരങ്ങളിലെ തുറമുഖനഗരങ്ങളുമായി ബന്ധപ്പെട്ടു വികസിച്ച വാണിജ്യനാഗരികതയിൽ മഴക്കാലം പ്രധാന ശക്തിയാകുന്നത്. കടൽമാർഗം നടന്ന നൂറ്റാണ്ടുകളുടെ വ്യാപാരബന്ധങ്ങളിൽ സഞ്ചാരികളും നാട്ടുകാരും ബഹുഭാഷകളും മതങ്ങളും ഇടകലർന്നു. മനുഷ്യവിഭാഗങ്ങൾക്കിടയിലെ ബന്ധങ്ങളിലും ഇതു മാറ്റങ്ങൾ കൊണ്ടുവന്നു. അതിലൊന്നു മൺസൂൺ ഏഷ്യയുടെ തീരത്തെ ഇസ്‌ലാം വ്യാപനമാണ്. ഇന്ത്യൻ സമുദ്രതീരത്തു വികസിതമായ എല്ലാ തുറമുഖനഗരങ്ങളിലും മുസ്‌ലിം കച്ചവടക്കാർ പുതിയ ജനസമൂഹങ്ങൾ സ്ഥാപിച്ചതോടെയാണിത്. സവിശേഷമായ വസ്തുത, ഈ പ്രദേശങ്ങളിലെ ഇസ്‌ലാം വ്യാപനം ഏതെങ്കിലും സൈനികാക്രമണങ്ങളെയോ രാഷ്ട്രീയാധികാരങ്ങളെയോ സാമ്രാജ്യത്വ പദ്ധതികളെയോ ആശ്രയിച്ചായിരുന്നില്ല എന്നതാണ്. ഇതിലെ സങ്കീർണതകളാണു സെബാസ്റ്റ്യൻ പ്രാംഗെയുടെ കൃതി അന്വേഷിക്കുന്നത്. 12-ാം നൂറ്റാണ്ടിനും 16-ാം നൂറ്റാണ്ടിനുമിടയിൽ മൺസൂൺ ഏഷ്യയുടെ തീരങ്ങളിൽ നടന്ന ഇസ്‌ലാം മത വ്യാപനത്തിന്റെ പ്രധാന ഉത്തരവാദികൾ മുസ്‌ലിം കച്ചവടക്കാരായിരുന്നു. വ്യാപാരലാഭമായിരുന്നു അവരുടെ മുഖ്യതാല്പര്യം.

 

ADVERTISEMENT

ഇത്തരത്തിൽ സാധാരണ മുസ്‌ലിം വ്യാപാരികളുടെ, അമുസ്‌ലിം സമൂഹങ്ങളിലെ ഇടപെടലുകൾ എങ്ങനെയാണു വലിയ തോതിലുള്ള സാംസ്കാരിക സങ്കലനങ്ങളിലേക്കും സംഘർഷങ്ങളിലേക്കും തത്ഫലമായ പുതിയ സാമൂഹികഘടനകളിലേക്കും നയിച്ചതെന്നു ‘മൺസൂൺ ഇസ്‌ലാം ’ വെളിപ്പെടുത്തുന്നു. ഈ കൃതിയുടെ ഒരു സവിശേഷത, ഇത് മലബാർതീരത്തെ സമുദായ ബന്ധങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടു വേരുറച്ചുപോയ പല തെറ്റിദ്ധാരണകൾക്കും മറുപടി നൽകുന്നുവെന്നതാണ്.

 

ലോകത്ത് ഓരോ പ്രദേശത്തേക്കും ഇസ്‌ലാം ചെന്ന സാഹചര്യങ്ങൾ വിഭിന്നങ്ങളാണ്. അതിനാൽ അവിടങ്ങളിലെ പ്രാദേശിക സമൂഹവുമായുള്ള ഇടപഴകലുകളും സ്വാഭാവികമായും വ്യത്യസ്തമായിത്തീർന്നു. ബാൾക്കൻ മേഖല മുതൽ ബംഗാൾ തീരം വരെ പടർന്ന ഇസ്‌ലാമിക സംസ്കൃതി അതിനാൽ വൈവിധ്യമേറിയതും സങ്കീർണവുമാണ്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണു മലബാർ തീരത്തെ ഇസ്‌ലാം വ്യാപനവും പ്രാംഗെ പഠിക്കുന്നത്. അദ്ദേഹം അതിന് അറബ്-ജൂത–യൂറോപ്യൻ-മലബാർ സ്രോതസ്സുകളെ വിപുലമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഇസ്‌ലാം ഒരിക്കലും അചഞ്ചലമായ, സുസ്ഥിരമായ ഒന്നായിരുന്നില്ലെന്നതു സെബാസ്റ്റ്യൻ പ്രാംഗെ ഓർമിപ്പിക്കുന്നു, അറേബ്യയിൽനിന്ന് അകലെ മൺസൂൺ ഏഷ്യയിലെ ഭിന്നമായ ഭൂപ്രദേശസാഹചര്യങ്ങളിലും ഇസ്‌ലാം സ്വീകാര്യമായതു വ്യാപാരലക്ഷ്യങ്ങളിൽ അധിഷ്ഠിതമായ സാമൂഹികബന്ധങ്ങളുടെ ഘടനാപരമായ പരിവർത്തനങ്ങളിലൂടെയാണ്. ഒരു ഉദാഹരണം പറഞ്ഞാൽ, മധ്യകാലത്തു കടൽമാർഗമുള്ള കച്ചവടങ്ങളിൽ പ്രധാനം രേഖകളെക്കാൾ വ്യക്തികളോ കൂട്ടങ്ങളോ തമ്മിലുള്ള വിശ്വാസമായിരുന്നു. ഒരു കരാർ രേഖ ഒരിടത്തുനിന്നു സഞ്ചരിച്ചു മറ്റൊരിടത്ത് എത്താൻ മാസങ്ങളെടുക്കും. ചിലതു യാത്രയ്ക്കിടെ നഷ്ടപ്പെടാം. അതിനാൽ ഉടമ്പടികൾ രേഖകളെക്കാൾ വിശ്വാസങ്ങളിൽ അധിഷ്ഠിതമായിരുന്നു. വ്യക്തികൾ തമ്മിലുള്ള വാണിജ്യഇടപാടുകളിൽ കുടുംബബന്ധങ്ങൾ കടന്നുവന്നത് അങ്ങനെയാണ്. അങ്ങനെ കുടുംബബന്ധങ്ങളുടെ അടിസ്ഥാനത്തിൽ കച്ചവടങ്ങൾ വികാസം കൊണ്ടു. മതപരിവർത്തനം പുതിയ കുടുംബങ്ങളെ സൃഷ്ടിക്കുകയും ചെയ്തു.

 

ADVERTISEMENT

മലബാർ ചരിത്രത്തിലെ രണ്ടു ചലനാത്മകതകളെപ്പറ്റിയാണ് ‘മൺസൂൺ ഇസ്‌ലാം’ ചർച്ച ചെയ്യുന്നത്. 1) മുസ്‌ലിം വ്യാപാരസമൂഹങ്ങളിലൂടെയുള്ള ഇസ്‌ലാം വ്യാപനം. 2) മധ്യകാല ഇന്ത്യൻ സമുദ്രലോകത്ത് മുസ്‌ലിം ഇതര ജനവിഭാഗങ്ങളിൽ ഇസ്‌ലാം ഉണ്ടാക്കിയ സ്വാധീനങ്ങൾ. അങ്ങനെ ആധുനികകാലത്തിനു മുൻപുള്ള സമുദ്രവ്യാപാരത്തിന്റെ പശ്ചാത്തലത്തിൽ മുസ്‌ലിംകൾ എങ്ങനെ ഇസ്‌ലാമിനെ സാക്ഷാത്കരിച്ചു എന്ന് ഈ കൃതി അന്വേഷിക്കുന്നു. ഇതാകട്ടെ വിവിധതലത്തിലുള്ള ആഗോളവും പ്രാദേശികവുമായ സംഘർഷങ്ങളുടെയും കൂടിച്ചേരലുകളുടെയും കൂടി ചരിത്രമാണ്. മലബാറിലെ മുസ്‌ലിം വ്യാപാരസമൂഹങ്ങളുടെ അസ്തിത്വം നിർണയിച്ച തുറമുഖം, പള്ളി, കൊട്ടാരം, കടൽ എന്നീ നാലു വ്യത്യസ്ത ഇടങ്ങളിലൂടെയാണ് ഈ സംഘ‍ർഷം വികസിച്ചത്. ഈ നാല് ഇടങ്ങളുടെയും സങ്കീർണതകളെ പുസ്തകം വിശദമായി പരിശോധിക്കുന്നു. തുറമുഖം, മുസ്‌ലിം കച്ചവടക്കാരുടെ വ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക ചരിത്രം വിശകലനം ചെയ്യുന്നു. അവിടേക്കു വന്നെത്തിയ യൂറോപ്യൻ ശക്തികളുമായുള്ള വിനിമയങ്ങളെ പരിശോധിക്കുന്നു. പള്ളി, മുസ്‌ലിം ജനതയുടെ സാമൂഹികഘടനയുടെ പ്രതീകമായിത്തീരുന്നു. ആരാധനയും കൂട്ടായ്മയും മാത്രമല്ല ചെറുത്തുനിൽപുകളുടെയും കേന്ദ്രമായും അതു മാറുന്നു. കൊട്ടാരം, രാഷ്ട്ര അധികാരകേന്ദ്രങ്ങളെ നിർവചിക്കുന്നു. ഹിന്ദു നാട്ടുരാജ്യങ്ങളിൽ മുസ്‌ലിം കച്ചവടക്കാരുടെ സ്വാധീനം വിശകലനം ചെയ്യുന്നു. കടൽ എന്നത് കച്ചവടക്കാർ പങ്കെടുത്ത വിശാലമായ ഇന്ത്യൻ സമുദ്രശൃംഖലകളെപ്പറ്റിയാണ്.

 

ഈ ചരിത്രപഠനഗ്രന്ഥത്തിന്റെ വായനയുടെ സമയത്താണു ഞാൻ വിനിൽ പോളിന്റെ ‘അടിമത്തകേരളത്തിന്റെ അദൃശ്യചരിത്രം’ എന്ന പുസ്തകവും വായിക്കുന്നത്. കേരളത്തിന്റെ അടിമക്കച്ചവടചരിത്രത്തിന്റെ വിസ്മൃതമാക്കപ്പെട്ടതോ അവഗണിക്കപ്പെട്ടതോ ആയ ചരിത്രം പരിശോധിക്കുന്ന ആ പുസ്തകം കേരളത്തിലെ ക്രൈസ്തവ മിഷനറിമാർ ദലിതരുടെ ഇടയിൽ നടത്തിയ മതംമാറ്റങ്ങളുടെ ചരിത്രവും പരിശോധിക്കുന്നു. ജാതിഅടിമത്തം ഒരു വലിയ കേരളീയ യാഥാർഥ്യമാണ്. ദലിതരായ കുട്ടികളെ അടിമകളാക്കി വിറ്റിരുന്ന ചന്തകൾ ചങ്ങനാശേരി മുതൽ ചാവക്കാടു വരെ ഉണ്ടായിരുന്നു. തോട്ടവിളകൾ മാത്രമല്ല അടിമകളും മലബാർതീരത്തുനിന്ന് ഇന്ത്യൻസമുദ്രത്തിലൂടെ കയറ്റി അയയ്ക്കപ്പെട്ടു. ഈ യാഥാർഥ്യത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവചരിത്രമാണ് വിനിൽ പോൾ കണ്ടെടുക്കുന്നത്. തോട്ടങ്ങളിലും വീടുകളിലും അടിമകൾ വേല ചെയ്തു. അവ‍രുടേത് ഏറ്റവും ദുരിതമയവും ഭീകരവുമായ ജീവിതമായിരുന്നു. ഈ അടിമത്തജീവിതത്തിനു പുറത്ത് ദലിത‍ർക്ക് മറ്റൊരു ഇടം ഉണ്ടായിരുന്നില്ല. അടിമകളുടെ ഒളിച്ചോട്ടം അതിനാൽ സാധാരണമായിരുന്നു. ഇപ്രകാരം ഒളിച്ചോടിപ്പോയ അടിമകൾ മുണ്ടക്കയത്തു കുടിപാർപ്പു തുടങ്ങിയപ്പോൾ കോട്ടയത്തുനിന്ന് മിഷനറിയായ ബേക്ക‍ർ ജൂനിയ‍ർ 1850 കളിൽ അവിടെ ചെന്നു സ്കൂൾ സ്ഥാപിച്ചു. ഇക്കൂട്ടത്തിലെ ക്രൈസ്തവ വിശ്വാസം ആ‍ർജിച്ച ദലിത് അടിമകളിൽ ചിലർ കടുത്ത പാപബോധം ഉള്ളവരായി മാറിയെന്നും യജമാനനെ ഉപേക്ഷിച്ച് ഒളിച്ചോടി വന്നത് തെറ്റായിപ്പോയി എന്നു പശ്ചാത്തപിച്ച് ഉടമകളുടെ അടുത്തേക്കു തിരിച്ചുപോകാൻ നിർബന്ധം പിടിച്ചെന്നും ബേക്കർ എഴുതിയിട്ടുണ്ട്. ഇങ്ങനെ പാപഭാരം മൂലം തിരികെപ്പോയ പല അടിമകൾക്കും ഉടമയിൽനിന്നു ക്രൂരമർദനം ഏറ്റു. ചിലർ പീഡനമേറ്റു മരിച്ചു. ചിലർ വീണ്ടും ഒളിച്ചോടി മടങ്ങിയെത്തുകയും ചെയ്തു.

 

വിനിൽ പോൾ കണ്ടെടുത്ത അടിമ അനുഭവങ്ങളുടെ ഈ ചരിത്രത്തോടു ചേർത്തു വച്ചു വായിക്കാവുന്ന ചില നിരീക്ഷണങ്ങൾ സെബാസ്റ്റ്യൻ പ്രാംഗെയുടെ പുസ്തകത്തിലും ഉണ്ട്. കീഴാളജാതിക്കാരുമായുള്ള മിശ്രവിവാഹവും അവരുടെ മതപരിവർത്തനവും കഴിഞ്ഞാൽ മലബാർ തീരത്തെ ഇസ്‌ലാമിന്റെ വ്യാപനത്തിലെ മൂന്നാമത്തെ ഘടകം അടിമത്തമായിരുന്നുവെന്ന് പ്രാംഗെ എഴുതുന്നു. എങ്കിലും മലബാറിലെ ഇസ്‌ലാമിനെ കുറിച്ചുള്ള ചരിത്രപഠനങ്ങളിൽ ഈ വിഷയത്തിന്റെ അഭാവം ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മലബാർതീരത്തെ മുസ്‌ലിംകൾ ഉപഭോക്താക്കൾ മാത്രമായല്ല വിതരണക്കാരായും അടിമവ്യാപാരത്തിൽ പങ്കെടുത്തിരുന്നു.

 

പതിനാറാം നൂറ്റാണ്ടിലെ മുസ്‌ലിം–പോർച്ചുഗീസ് സംഘർഷം വിവരിക്കുന്ന ‘തുഹ്ഫത്തുൽ മുജാഹിദീൻ’ എന്ന കൃതിയിൽ സൈനുദ്ദീൻ മഖ്തൂം, ജാതിവിലക്കു ലംഘിക്കുന്ന ഹിന്ദുവിഭാഗങ്ങളെ അടിമകളായി വാങ്ങാനും വിൽക്കാനും കഴിയുമായിരുന്നുവെന്നു പറയുന്നുണ്ട്. ഹിന്ദു സമൂഹത്തിലെ അടിമത്ത വ്യാപാരത്തിന്റെ കേന്ദ്രം മലബാർ തീരമായിരുന്നുവെന്നും പ്രാംഗെയും നിരീക്ഷിക്കുന്നു. മലബാർ മുസ്‌ലിംകൾ ഗാർഹിക അടിമകളെ ഉപയോഗിച്ചിരുന്നുവെന്ന് ഇബ്നുബത്തൂത്തയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കിഴക്കേ ആഫ്രിക്ക മുതൽ പേർഷ്യൻ ഗൾഫ് വരെയും ഇന്ത്യ മുതൽ തെക്കൻ ചൈന വരെയും അടിമകൾ സർവസാധാരണമായ ഒരു ചരക്കായിരുന്നു. 

 

വിനിൽ പോളിന്റെ പ്രബന്ധത്തിൽ, അദ്ദേഹം ഉദ്ധരിക്കുന്ന ഒരു കോടതി രേഖ കണ്ണൂർ അഞ്ചരക്കണ്ടി തോട്ടത്തിലെ (1797–98) അടിമകളുമായി ബന്ധപ്പെട്ട കേസിലേതാണ്. കുരുമുളക്, കാപ്പി, കറുവാപ്പട്ട തുടങ്ങിയ വിളകൾ കൃഷി ചെയ്തിരുന്ന ബ്രിട്ടിഷുകാരുടെ ആ തോട്ടത്തിലേക്ക് ചാവക്കാട്ടുനിന്ന് 45 പുലയരെ അടിമകളായി വാങ്ങാൻ ബോംബെ പ്രസിഡൻസി അനുമതി നൽകി. ഈ അനുമതിയുടെ മറവിൽ കുട്ടികൾ അടക്കം നാനൂറിലേറെ അടിമകളെയാണു മലബാറിലേക്കു തോട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന മർഡോക് ബ്രൗൺ കടത്തിക്കൊണ്ടുവന്നത്. അടിമകളെ വിവിധ ചന്തകളിൽനിന്നു സായിപ്പിനു വേണ്ടി വാങ്ങിയ ഏജന്റ് അലി അസൻ എന്നയാളായിരുന്നു. പിന്നീട് ബ്രിട്ടിഷ് കോടതിയിൽ ഈ കേസിലെ വിചാരണയിൽ അലി അസൻ നൽകിയ മൊഴികൾ അടക്കം ചില ഭാഗങ്ങൾ വിനിൽ പോൾ ഉദ്ധരിക്കുന്നുണ്ട്. ഇത് ബ്രിട്ടനിൽ അടക്കം വലിയ വാർത്താപ്രാധാന്യം നേടിയതോടെയാണു ബ്രിട്ടിഷ് മലബാറിൽ 1843 ൽ നിയമം മൂലം അടിമത്തം നിരോധിച്ചത്.

 

ഒരു ജനതയെന്ന നിലയിൽ സ്വന്തം ഭൂതകാലത്തെ സംബന്ധിച്ച നിരന്തരമായ അന്വേഷണങ്ങൾ നമ്മുടെ വർത്തമാനകാല ജീവിതങ്ങളെ കൂടുതൽ നീതിപൂർവവും സാർഥകവുമാക്കാൻ സഹായിക്കേണ്ടതാണ്. കടലിൽ കാറ്റിന്റെ ഗതിയനുസരിച്ചു സഞ്ചരിച്ച പായ്ക്കപ്പലുകൾ നമ്മുടെ മധ്യകാല ജനസമൂഹങ്ങളെ മാറ്റിമറിച്ചു. വ്യാപാരത്തിനൊപ്പം നീണ്ട സംഘർഷങ്ങളുടെ മഴമേഘങ്ങൾ നമ്മുടെ തീരത്തേക്കു വന്നുകൊണ്ടിരുന്നു. കടലും കാറ്റും മഴയും നമ്മുടെ ഭൂപ്രദേശങ്ങളുടെ സമൃദ്ധിയെ മാത്രമല്ല സാംസ്കാരങ്ങളുടെ ഘടനയെയും പുതുക്കിപ്പണിതു. ഇന്നു നാം നേരിടുന്ന പുതിയ വെല്ലുവിളികളോടു സർഗാത്മകമായി പ്രതികരിക്കാനുള്ള ഊർജമാകണം ഈ പുതിയ ചരിത്രവായനകൾ.

 

Content Summary: Ezhuthumesha Column by Ajay P. Mangattu on Historical studies of Vinil Paul and Sebastian Prange