ലിഡിയ ഡേവിസ് അച്ഛനെക്കുറിച്ചെഴുതിയ അസാധാരണമായ പുസ്തകത്തെപ്പറ്റി ഇതിനു മുൻപ് ഇവിടെ എഴുതിയിട്ടുണ്ട്. എൺപതു പിന്നിട്ട അമേരിക്കൻ എഴുത്തുകാരിക്ക് ഇത്തവണ സാഹിത്യ നൊബേൽ സമ്മാനം കിട്ടുമെന്ന് ഊഹങ്ങളുണ്ടായിരുന്നു. യൂറോപ്പിൽ ഒരുപാടു ബഹുമാനിക്കപ്പെടുന്ന എഴുത്തുകാരി. ഫ്രഞ്ചിൽനിന്നുള്ള മികച്ച ഇംഗ്ലിഷ് പരിഭാഷക.

ലിഡിയ ഡേവിസ് അച്ഛനെക്കുറിച്ചെഴുതിയ അസാധാരണമായ പുസ്തകത്തെപ്പറ്റി ഇതിനു മുൻപ് ഇവിടെ എഴുതിയിട്ടുണ്ട്. എൺപതു പിന്നിട്ട അമേരിക്കൻ എഴുത്തുകാരിക്ക് ഇത്തവണ സാഹിത്യ നൊബേൽ സമ്മാനം കിട്ടുമെന്ന് ഊഹങ്ങളുണ്ടായിരുന്നു. യൂറോപ്പിൽ ഒരുപാടു ബഹുമാനിക്കപ്പെടുന്ന എഴുത്തുകാരി. ഫ്രഞ്ചിൽനിന്നുള്ള മികച്ച ഇംഗ്ലിഷ് പരിഭാഷക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിഡിയ ഡേവിസ് അച്ഛനെക്കുറിച്ചെഴുതിയ അസാധാരണമായ പുസ്തകത്തെപ്പറ്റി ഇതിനു മുൻപ് ഇവിടെ എഴുതിയിട്ടുണ്ട്. എൺപതു പിന്നിട്ട അമേരിക്കൻ എഴുത്തുകാരിക്ക് ഇത്തവണ സാഹിത്യ നൊബേൽ സമ്മാനം കിട്ടുമെന്ന് ഊഹങ്ങളുണ്ടായിരുന്നു. യൂറോപ്പിൽ ഒരുപാടു ബഹുമാനിക്കപ്പെടുന്ന എഴുത്തുകാരി. ഫ്രഞ്ചിൽനിന്നുള്ള മികച്ച ഇംഗ്ലിഷ് പരിഭാഷക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിഡിയ ഡേവിസ് അച്ഛനെക്കുറിച്ചെഴുതിയ അസാധാരണമായ പുസ്തകത്തെപ്പറ്റി ഇതിനു മുൻപ് ഇവിടെ എഴുതിയിട്ടുണ്ട്. എൺപതു പിന്നിട്ട അമേരിക്കൻ എഴുത്തുകാരിക്ക് ഇത്തവണ സാഹിത്യ നൊബേൽ സമ്മാനം കിട്ടുമെന്ന് ഊഹങ്ങളുണ്ടായിരുന്നു. യൂറോപ്പിൽ ഒരുപാടു ബഹുമാനിക്കപ്പെടുന്ന എഴുത്തുകാരി. ഫ്രഞ്ചിൽനിന്നുള്ള മികച്ച ഇംഗ്ലിഷ് പരിഭാഷക. ഫ്രാൻസിലെ ഉന്നതയായ ഫെമിനിസ്റ്റ്. ലിഡിയ ഡേവിസിന്റെ എഴുത്തിനു പല മുഖങ്ങളുണ്ട്. ചിലർ അവരെ ഓർമയെഴുത്തിലെ പ്രഗൽഭയായി കാണുന്നു. ആ സ്മരണകളുടെ സവിശേഷത അതു യുദ്ധാനന്തര പടിഞ്ഞാറൻ യൂറോപ്പിന്റെ സാമൂഹിക, രാഷ്ട്രീയ ജീവിത സ്മരണകൾ കൂടിയാണെന്നാണ്. സ്മരണകളിലെ സാഹിത്യാംശവും സവിശേഷമാണ്. ഒരാൾ ആത്മകഥയോ ഓർമയോ എഴുതുമ്പോൾ അതെല്ലാം സത്യമാണോ എന്ന് കണ്ടുപിടിക്കാനാവും നാം വ്യഗ്രതപ്പെടുന്നത്. ആത്മകഥ എന്നു പറഞ്ഞും ഫിക്‌ഷൻ എഴുതാവുന്നതാണ്. മാധവിക്കുട്ടി അതു ചെയ്തിട്ടുണ്ട്. ജീവിതത്തിൽ യഥാർഥത്തിൽ സംഭവിച്ചതല്ല, സംഭവിക്കാമായിരുന്നവയാണ് ഒരാളുടെ യഥാർഥ ആത്മകഥ എന്നു ഞാൻ വിശ്വസിക്കുന്നു. ലിഡിയ ഡേവിസ് അച്ഛനെയും അമ്മയെയും സഹോദരിയെയും പറ്റി എഴുതുമ്പോൾ അത് കഥയാണോ, കഥയെക്കാൾ വലിയ ഓർമയാണല്ലോ എന്നെല്ലാം നാം വിചാരിക്കുന്നു. ഇനി കഥകളിൽ എവിടെയാണ് അവർ ഭാവന ചെയ്യുന്നത്, എവിടെയാണവർ സ്വാനുഭവം എഴുതുന്നത് എന്ന് വേർപിരിക്കുക എളുപ്പമല്ല. നന്നേ ചെറിയ കഥകൾ, രണ്ടോ മൂന്നോ വരികൾ മുതൽ സാമാന്യം ദീർഘമായവ തന്നെ. മീൻമണം വീട്ടിലുള്ളവർക്കു തീരെ പിടിക്കാത്തതിനാൽ വീട്ടിൽ തനിച്ചുള്ളപ്പോൾ മാത്രമേ താൻ മീൻകറി വയ്ക്കാറുള്ളൂ എന്നു തുടങ്ങുന്ന ലിഡിയ ഡേവിസിന്റെ Eating Fish Alone എന്ന കഥയുണ്ട്. പല കടകളിൽ പല സ്ഥലങ്ങളിൽ പല നേരത്തുള്ള മീൻവിഭവങ്ങളുടെ അനുഭവങ്ങളാണ് അതിൽ. ഈ കഥയിലെ വിവരണങ്ങളിൽ ലിഡിയ ഡേവിസ് പ്രകടിപ്പിക്കുന്ന നർമവും തെളിച്ചവുമാണ് അവരുടെ ഗദ്യത്തിലേക്കു വീണ്ടും വീണ്ടും ചെല്ലാൻ വായനക്കാരെ പ്രേരിപ്പിക്കുന്നത്. 

 

ADVERTISEMENT

വിചിത്രമായ കുഞ്ഞുകഥകളുടെ അസാധാരണമായ സമാഹാരമാണ് Can’t and Won’t. ഇതിൽ സ്വപ്നം എന്ന രീതിയിൽ എഴുതിയ ഒരുപിടി കഥകളുണ്ട്. അനുഭവങ്ങളിൽ നിന്നെടുത്തവയും. ഫ്ലോബേർ കാമുകിക്ക് അയച്ച കത്തുകളിൽ പരാമർശിച്ചിട്ടുള്ള സംഭവങ്ങൾ അടർത്തിയെടുത്തു കഥകളാക്കിയതാണു ശ്രദ്ധേയമായ മറ്റൊരു വിഭാഗം.

 

അതിലൊരു കഥ, ഫ്ലോബേർ ഒരാഴ്ച മുൻപ് പല്ലുപറിക്കാൻ പോയതിനെപ്പറ്റിയാണ്. വേദന കുറഞ്ഞിട്ടു പല്ലു പറിക്കാം എന്നു പറഞ്ഞു ഡെന്റിസ്റ്റ് മടക്കി അയച്ചു. പക്ഷേ വേദന കുറഞ്ഞില്ല. പനിയും തുടങ്ങി. അതുകൊണ്ടു തലേന്നു വീണ്ടും ഡെന്റിസ്റ്റിന്റെ അടുക്കേക്കു പോയി. ചന്തയിൽ മുൻപ് ഗില്ലറ്റിൻ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കിയിരുന്ന ഒരു സ്ഥലത്തു കൂടിയാണു ഫ്ലോബേർ പോയത്. തനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ഒരു ദിവസം അവിടെ ഒരു വധശിക്ഷ നടപ്പാക്കി അധികം സമയമാകും മുൻപേ അതുവഴിയാണ് സ്കൂൾ വീട്ടു ഫ്ലോബേർ വീട്ടിലേക്കു മടങ്ങിയത്. ഗിലറ്റിൻ അവിടെത്തന്നെ ഉണ്ടായിരുന്നു. കൽപടവുകളിൽ ചുടുചോര കണ്ടു. വേർപെട്ട തല ഒരു കുട്ടയിലാക്കി അവർ കൊണ്ടുപോകുകയായിരുന്നു. 

 

ADVERTISEMENT

തലേന്നു ഡെന്റിസ്റ്റിനെ കാണാൻ ആ ചത്വരത്തിനടുത്തുകൂടിയാണു ഫ്ലോബേർ പോയത്. പല്ലു പറിക്കാൻ പോകുന്നതിന്റെ ആധിയോടെ,  എന്തായിരിക്കും സംഭവിക്കാൻ പോകുന്നതെന്ന ഭീതിയോടെ. പണ്ട് ആ ചത്വരത്തിലേക്കു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ ഇതിലും എത്രയോ ഭയങ്കരമായ ഭീതിയോടെയാവും ഗില്ലറ്റിനിലേക്കു നടന്നു ചെന്നത്. അന്ന് ഉറക്കത്തിൽ ഫ്ലോബേർ ഗില്ലറ്റിൻ സ്വപ്നം കണ്ടു. വിചിത്രമായ സംഗതി എന്താണെന്നു വച്ചാൽ, താഴെ മുറിയിൽ ഉറങ്ങുകയായിരുന്ന ഫ്ലോബേറിന്റെ ബന്ധുവും ഗില്ലറ്റിൻ സ്വപ്നം കാണുകയായിരുന്നു. അതേപ്പറ്റി അവൾ ഫ്ലോബേറിനോടു രാവിലെ പറഞ്ഞു. താനും അതുതന്നെയാണു കണ്ടതെന്നു പക്ഷേ ഫ്ലോബേർ പറഞ്ഞില്ല. വിചാരങ്ങൾ ഒഴുകിപ്പരക്കുന്നവയാണോ എന്നു ഫ്ലോബേർ സംശയിച്ചു. വ്യക്തിയിൽനിന്നു വ്യക്തിയിലേക്ക് ഒരേ വീടിനുള്ളിൽ അവ ഒഴുകുന്നുണ്ടോ?

 

വിചാരങ്ങൾ സ്വപ്നങ്ങളിലൂടെ നടത്തുന്ന പങ്കിടലുകളെപ്പറ്റി സുന്ദരമായ കവിതകളെഴുതിയിരുന്നു അർജന്റീനൻ കവി അലെഹന്ദ്ര പിസാർനീക്. ബോർഹെസിന്റെ നഗരമായ ബ്യൂനസ് ഐറിസിലാണു പിസാർനീക് (Alejandra Pizarnik1939-1972) കൗമാരം ചെലവഴിച്ചത്. കവിതയിൽ മാത്രം ജീവിച്ച അവർ, ഉടലുകൾക്കും മൗനങ്ങൾക്കുമിടയിലെ ദൂരമാണ് എഴുതാൻ ശ്രമിച്ചത്. You choose the place of wound, where we speak of our silence. കവി ഇവോൻ ബോർദലോസ് ഒരിക്കൽ പിസാർനീക്കിനെയും കൂട്ടി ബോർഹസിന്റെ വീട്ടിൽ അദ്ദേഹത്തെ അഭിമുഖം ചെയ്യാൻ പോയി. ബോർഹെസിനോടുള്ള ചില ചോദ്യങ്ങളുമായാണു പിസാർനീക് കൂട്ടുപോയത്. എന്നാൽ ബോർഹെസിന്റെ വീട്ടിലെത്തിയ പിസാർനീക് ഒരക്ഷരം മിണ്ടാതെ ഒരു പൂച്ചയെപ്പോലെ ആ വീട്ടിലെ സോഫയിൽ ചുരുണ്ടിരുന്നതേയുള്ളു. അർജന്റീനിയൻ സാഹിത്യത്തിലെ രണ്ടു മഹാപർവതങ്ങൾക്കു നടുവിലിരുന്ന അപാരമായ നിമിഷങ്ങൾ എന്നാണു ബോർദലോസ് പിന്നീട് അതെപ്പറ്റി അനുസ്മരിച്ചത്.

 

ADVERTISEMENT

1960 ൽ പാരിസിൽ വച്ച്, ലോകപ്രശസ്തനായ അർജന്റീനൻ എഴുത്തുകാരൻ കോർത്തസറുമായി പിസാർനീക് സൗഹൃദത്തിലായി. കോർത്തസർ അവരെക്കുറിച്ചു പിന്നീട് ഒരു കവിതയെഴുതി. എഴുത്തുകാരുമായുള്ള സൗഹൃദം പിസാർനീക്കിന് ഏറ്റവും പ്രിയങ്കരമായിരുന്നു. കവിതകളെക്കാൾ മനോഹരമായ ഗദ്യം എഴുതാനാണു താൻ ഏറ്റവും ആഗ്രഹിക്കുന്നതെന്ന് അവർ ഡയറിയിൽ എഴുതി. ‘‘വിദൂരമായ വാക്ക് എന്നെ പിടികൂടുന്ന ദിവസങ്ങൾ. ആ ദിവസങ്ങളിലൂടെ ഞാൻ സ്വപ്നാടനം ചെയ്യുന്നു, സുതാര്യയാകുന്നു. വസ്തുക്കളുടെ നിശ്ശബ്ദതയെക്കുറിച്ചു ബോധ്യമുള്ള ഒരു കവിത പോലെ, നീ സംസാരിക്കുന്നു.’’

 

....beyond any forbidden zone

there is a mirror for our sad transparency 

This repentant singing, a vigil behind my poems:

this singing denies me, muffles me.”

 

നാം സ്നേഹിക്കുന്നവരോ നമ്മെ സ്നേഹിക്കുന്നവരോ വായിക്കണം എന്നു വിചാരിച്ചാണ് ഈ എഴുത്തുകളെല്ലാം സംഭവിക്കുന്നത്. കൃത്യമായി പറഞ്ഞാൽ മറ്റൊരാളുടെ അനുകമ്പയോ അംഗീകാരമോ തേടുന്ന മനുഷ്യന്റെ നിലവിളി പോലെയാണത്. അതിനൊരു പ്രതിധ്വനിയുണ്ടാവും, അതിനൊരു മറുപടി വരുമെന്ന പ്രതീക്ഷയാണു പുതിയ വാക്കുകൾ ഉടലെടുക്കുന്നത്. നിശ്ശബ്ദതയെപ്പറ്റി, അതിന് ഉള്ളിൽ എന്തെല്ലാമാണ് എന്നതിനെപ്പറ്റി കവി എഴുതുന്നു. Hide me from the war with words and calm the fury of my elemental body. ശരീരത്തിന്റെ ക്രോധങ്ങളിൽനിന്നു മോചനം ലഭിക്കുമ്പോൾ ചിലപ്പോൾ ഈ മൗനം ഭേദിക്കുന്ന വാക്കുകൾ കണ്ടെത്തിയേക്കാം. അതുവരെ ഈ ശരീരം അതെല്ലാം ഓർത്തിരിക്കുമോ, എല്ലാ ഗന്ധങ്ങളും ശരീരത്തിനു കൊണ്ടുനടക്കാനാകുമോ. നാം മറന്നുപോകുമെന്നു തോന്നുന്നവ നാം എഴുതിവയ്ക്കുന്നു. തന്റെ എഴുത്തുരീതികളെപ്പറ്റി പറയുമ്പോൾ ലിഡിയ ഡേവിസ് ഇതു പറയുന്നുണ്ട്, മറന്നുപോകാതിരിക്കാൻ കടലാസുതുണ്ടുകളിലും നോട്ട്ബുക്കുകളിലും പുസ്തകത്തിന്റെ വക്കുകളിലും എഴുതിവയ്ക്കുന്നു. അവ മുറിയിൽ പല സ്ഥലത്തായി ഉണ്ടാകും. ഇതെഴുതിവച്ചുവെന്നതും നാം മറന്നുപോകും. മറ്റൊരിക്കൽ തിരഞ്ഞുചെല്ലുമ്പോൾ മാത്രം കണ്ടുപിടിക്കാനായി അവ മറഞ്ഞുകിടക്കുന്നു. എത്ര വായിച്ചാലും മതിവരാത്ത കവിതകളാണ് 1972 സെപ്റ്റംബറിൽ മുപ്പത്തിമൂന്നാം വയസ്സിൽ പാരിസിലെ ഒരു ഹോട്ടൽമുറിയിൽ വച്ച് ഈ ലോകത്തുനിന്നു പിരിയുംവരെ കവി എഴുതിയത്. ഉടലിന്റെ ക്രോധം അടങ്ങി. വാക്കുകൾ തിരിച്ചുപോകുകയും ചെയ്തു.

 

ഒരു മൃതദേഹപേടകവുമായി ഒരാൾ വടക്കോട്ടു സഞ്ചരിക്കുന്നു, ഫ്രാൻസിലെ ഒരു ഹൈവേയിൽ. പാതിവഴിയിൽ അയാൾ ലഘുഭക്ഷണം കഴിക്കാനായി വഴിയോര റസ്റ്ററന്റിൽ വാഹനം നിർത്തുന്നു. ഇതേസമയം തന്നെ തെക്കോട്ടു മൃതദേഹപേടകവുമായി സഞ്ചരിക്കുന്ന മറ്റൊരാളും അവിടെ ഉച്ചഭക്ഷണം കഴിക്കാൻ വണ്ടി നിർത്തുന്നു. മുൻപേ പരസ്പരമറിയുന്ന രണ്ടുപേരും ഒരേ ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ തീരുമാനിക്കുന്നു. തെക്കോട്ടുള്ള വണ്ടിയിൽ റൊളങ് ബാർത്തിന്റെ അമ്മയുടെ മൃതദേഹമായിരുന്നു. ബാർത്തും സഹോദരിയും മറ്റൊരു ടേബിളിൽ ഇരുന്ന് ഈ രംഗം കണ്ടത് ലിഡിയ ഡേവിസ് എഴുതുന്നു.

 

ഇത് ബാർത്ത് തന്നെ പറഞ്ഞ സംഭവമാണെങ്കിലും കഥയായി വന്നപ്പോൾ അതിനു മറ്റൊരു ഭാവതലമുണ്ടായെന്നതാണു കാര്യം. സത്യമോ മിഥ്യയോ ആകട്ടെ ഭാഷയുടെ ശിലയിൽ അതു പുതിയ ഒരു അടയാളമാണ്. രണ്ടു ദിക്കുകളിലേക്കു തിരിഞ്ഞ് അടുത്തടുത്തു കാത്തുകിടക്കുന്ന  രണ്ടു മൃതശരീരങ്ങളെ അതിനാൽ പിന്നെയും ഓർത്തു.  ‘‘...ഒരുവൻ നിശ്ശബ്ദതയിലേക്കു പോകുന്നു. എന്നെ ഉപേക്ഷിക്കുന്നു. ഇപ്പോൾ ഏകാന്തത തനിച്ചല്ല. നീ രാത്രി പോലെ സംസാരിക്കുന്നു. ഒരു ദാഹം പോലെ നിന്നെ നീ പ്രഖ്യാപിക്കുന്നു’’ എന്ന് പിസാർനീക്. 

 

Content Summary: Ezhuthumesha column on Lydia Davis