നോവലും ചെറുകഥയും തമ്മിലുള്ള വ്യത്യാസം വലുപ്പത്തിൽ മാത്രമല്ല. നോവലിൽ വിശദാംശങ്ങൾ കൂടുതലുണ്ടായിരിക്കും. ചില ഭാഗങ്ങൾ വിട്ടുകളഞ്ഞാൽപ്പോലും കൃതി ഉൾക്കൊള്ളാനും ആസ്വദിക്കാനും കഴിഞ്ഞേക്കും. എന്നാൽ കഥയിൽ ഓരോ വാക്യത്തിനും ധർമമുണ്ട്; അടയാള ചിഹ്നങ്ങൾക്കു പോലും. കഥയിൽ അലസതയ്ക്കു സ്ഥാനമില്ല. വളരെക്കുറച്ചു

നോവലും ചെറുകഥയും തമ്മിലുള്ള വ്യത്യാസം വലുപ്പത്തിൽ മാത്രമല്ല. നോവലിൽ വിശദാംശങ്ങൾ കൂടുതലുണ്ടായിരിക്കും. ചില ഭാഗങ്ങൾ വിട്ടുകളഞ്ഞാൽപ്പോലും കൃതി ഉൾക്കൊള്ളാനും ആസ്വദിക്കാനും കഴിഞ്ഞേക്കും. എന്നാൽ കഥയിൽ ഓരോ വാക്യത്തിനും ധർമമുണ്ട്; അടയാള ചിഹ്നങ്ങൾക്കു പോലും. കഥയിൽ അലസതയ്ക്കു സ്ഥാനമില്ല. വളരെക്കുറച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോവലും ചെറുകഥയും തമ്മിലുള്ള വ്യത്യാസം വലുപ്പത്തിൽ മാത്രമല്ല. നോവലിൽ വിശദാംശങ്ങൾ കൂടുതലുണ്ടായിരിക്കും. ചില ഭാഗങ്ങൾ വിട്ടുകളഞ്ഞാൽപ്പോലും കൃതി ഉൾക്കൊള്ളാനും ആസ്വദിക്കാനും കഴിഞ്ഞേക്കും. എന്നാൽ കഥയിൽ ഓരോ വാക്യത്തിനും ധർമമുണ്ട്; അടയാള ചിഹ്നങ്ങൾക്കു പോലും. കഥയിൽ അലസതയ്ക്കു സ്ഥാനമില്ല. വളരെക്കുറച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോവലും ചെറുകഥയും തമ്മിലുള്ള വ്യത്യാസം വലുപ്പത്തിൽ മാത്രമല്ല. നോവലിൽ വിശദാംശങ്ങൾ കൂടുതലുണ്ടായിരിക്കും. ചില ഭാഗങ്ങൾ വിട്ടുകളഞ്ഞാൽപ്പോലും കൃതി ഉൾക്കൊള്ളാനും ആസ്വദിക്കാനും കഴിഞ്ഞേക്കും. എന്നാൽ കഥയിൽ ഓരോ വാക്യത്തിനും ധർമമുണ്ട്; അടയാള ചിഹ്നങ്ങൾക്കു പോലും. കഥയിൽ അലസതയ്ക്കു സ്ഥാനമില്ല. വളരെക്കുറച്ചു വാക്കുകളിൽ സവിശേഷമായ ലോകം സൃഷ്ടിക്കുകയാണ് കഥാകൃത്ത്. വിശ്രമമില്ലാത്ത അധ്വാനമാണത്. പണിക്കുറവ് തീർത്തു പുറത്തുവരുന്ന ശിൽപം പോലെയാണത്. ശ്രദ്ധയും പരിചരണവും കൂടുതൽ വേണ്ടതും കഥയ്ക്കു തന്നെ. ഗാഡമായ ഭാഷയിൽ, കവിതയോട് അടുത്തു നിൽക്കുന്ന രൂപത്തിൽ കഥ അനുവാചകനെ മോഹിപ്പിക്കുന്നു. നോവലാകട്ടെ ദിവസങ്ങൾ തന്നെ എടുത്തായിരിക്കും വായിച്ചുതീർക്കുന്നത്. ജീവിതത്തിന്റെ സമഗ്രത പല തലമുറകളുടെ കഥയിലൂടെ പറയുന്ന നോവലുകൾ പോലുമുണ്ട്. വിശാലമായ ഭൂമികയിലെ വിശ്വലോകം. കഥ ആ പ്രപഞ്ചത്തിലെ ഒരു നീർമണിയിലൂടെ ജീവിത മുഹൂർത്തങ്ങളെ സൂക്ഷ്മമായും സമീപത്തായും കാണിച്ചുതരുന്നു. 

കൽപറ്റ നാരായണന്റെ എവിടമിവിടം എന്ന നോവൽ കഥ പോലെയാണ്; കവിത പോലെയും. ഓരോ വാക്കും അർഥപൂർണം. അത്യഗാധം. ഒരു പേജും വെറുതെയല്ല. കവിയായ കൽപറ്റയുടെ ഏറ്റവും മികച്ച കവിത അദ്ദേഹത്തിന്റെ പുതിയ നോവലായ എവിടമിവിടം ആണെന്നു പറയേണ്ടിവരും. ചിന്തകനായ കൽപറ്റയുടെ ഏറ്റവും അഗാധവും പ്രകോപനപരവുമായ ചിന്താശകലവും എവിടമിവിടം തന്നെ. കവിക്കു മാത്രം എഴുതാവുന്ന നോവൽ. സൂക്ഷമബുദ്ധിയും ജൈവചേതനയുടെ ഉടമയുമായ ചിന്തകനു മാത്രം സൃഷ്ടിക്കാവുന്ന ബൗദ്ധിക ലോകം. എവിടമിവിടം വെറുമൊരു നോവൽ മാത്രമല്ല; മലയാളത്തിന്റെ ക്ലാസിക് കൃതികളിൽ ഒന്നാണ്. 

ADVERTISEMENT

 

മുറ്റിത്തഴച്ചു വളർന്ന ചെടിയാണ് എന്റെ രൂപശിൽപ മാതൃക. ഒരോയിലയിലും തുടിച്ചുനിൽക്കുന്ന യൗവ്വനം, ഒരു വരിയും ഉറങ്ങിക്കൂടാ എന്നു കൽപറ്റ എഴുതിയത് അവകാശവാദമല്ല, സത്യം തന്നെയാണ്. എവിടമിവിടം എന്ന നോവൽ വായിക്കുമ്പോൾ ബോധ്യപ്പെടുന്ന യാഥാർഥ്യം. 

 

നോവൽ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പെണ്ണെഴുത്ത് മുഴുവൻ സമാഹരിച്ചാലും ഇത്ര തീവ്രമായി, ഇത്ര ആഴത്തിൽ, യുക്തിപരമായി, പെണ്ണിനു വേണ്ടി സംസാരിച്ച ഒരു നോവലോ പുസ്തകമോ മലയാളത്തിൽ ഇല്ല എന്നു നിസ്സംശയം പറയാം; എവിടമിവിടം പോലെ. ലോകത്തെ മുഴുവൻ സ്ത്രീകളും പ്രത്യയശാസ്ത്രം പോലെ ഏറ്റെടുക്കേണ്ട പുസ്തകമാണിത്.  ഓരോ വരിയും മുദ്രാവാക്യം പോലെ ഹൃദിസ്ഥമാക്കേണ്ടത്. ഒരോ വാക്യവും വാളു പോലെ പുരുഷന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നത്. ആത്മാനുരാഗത്തിൽ നിന്ന് പരസ്പരാനുരാഗം എന്ന മരുപ്പച്ചയിലേക്ക് നയിക്കുന്ന സ്ഫോടനനാത്മക കൃതി. 

ADVERTISEMENT

 

ശരീരത്തിനൊപ്പം മനസ്സും സ്വപ്നങ്ങളും അഭിമാനവും വ്യക്തിത്വവും കത്തിചാമ്പലാക്കപ്പെട്ട സുലഭയാണ് പ്രധാന കഥാപാത്രം. ആസിഡ് ആക്രമണത്തിന്റെ ഇര. എഴുത്തുകാരി. ദീനദയ, ശിൽപ. സ്നുഷ. ചിന്നമ്മു. മുഖം ഉരുകിയുരുകി ഒരേ ചിത്രത്തിന്റെ പല പതിപ്പുകളായിത്തീർന്ന ഏതാനും സ്ത്രീകളിലൂടെ പുരുഷ നീതിയെ തല കീഴായി കാണുകയാണ് നോവൽ. ആസിഡ് ആക്രമണത്തിന് ഇരയായ ഈ സ്ത്രീകൾ തങ്ങളുടെ കുറ്റം മറച്ചുവയ്ക്കുന്നില്ല. ചെയ്ത തെറ്റ് അവർ തുറന്നുപറയുന്നുണ്ട്. എന്നാൽ, ഒരേ തെറ്റ് ചെയ്ത പുരുഷനും സ്ത്രീക്കും എന്തുകൊണ്ട് രണ്ടു നീതി എന്ന ചോദ്യമാണ് അവർ ചോദിക്കുന്നത്. പുരുഷൻമാർക്ക് ഒപ്പം എത്താൻ സ്ത്രീകളും കുറ്റം ചെയ്യണമെന്ന് സുലഭ പറയുന്നില്ല. എന്നാൽ, തുല്യമായി കുറ്റകൃത്യങ്ങൾ ചെയ്യുന്ന സമൂഹം ഇന്നത്തേതിലും മെച്ചപ്പെട്ടതായിരിക്കും എന്നു പറയുന്നുമുണ്ട്. 

 

പുരുഷ ലോകം ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു നീതിയെക്കുറിച്ചുള്ള ഈ തലതിരിഞ്ഞ ചിന്ത. അതിനുള്ള തുടക്കമാണ് എവിടമിവിടം. സുന്ദരമായ ഭാഷയിൽ, സാഹിത്യത്തിന്റെ സൗഭാഗ്യങ്ങളെ സമാഹരിച്ചും നവീനമായ ഭാഷയും ഭാവുകത്വവും കണ്ടെത്തിയും കൽപറ്റ നാരായണൻ മലയാളത്തിനു സമർപ്പിക്കുന്ന ഉദാത്തമായ കൃതി. 

ADVERTISEMENT

 

ദുഃഖവും ഏകാന്തതയും നിരാസവും സഹിക്കവയ്യാതെ വരുമ്പോഴാണ് നാം കമഴ്ന്നു കിടക്കുക. കുട്ടികളുടെ പ്രത്യേകിച്ചു പെൺകുട്ടികളുടെ പ്രതിഷേധം കലർന്ന നിസ്സഹായതയുടെ ആവിഷ്ക്കാരമാണത്. കമഴ്ന്നു കിടന്നു കരയുന്ന സ്ത്രീയോളം ഏകാകാനിയില്ല. ആരോടും പങ്കിടാനിഷ്ടമില്ല. മറ്റൊരാൾക്കും മനസ്സിലാകില്ല. ഭൂമിയിൽ താൻ തനിച്ചാണ്.. അങ്ങനെ എന്തെല്ലാമോ ഉണ്ടതിൽ. എലോൺ എന്ന അവസ്ഥയുടെ സമൂർത്ത രൂപമാണത്. ആരോ എന്റെ കാതിൽ പറഞ്ഞു: ഏതഹല്യയാണ് ശിലയല്ലാത്തത്. ഒരു രൂപവും കിട്ടുന്നില്ല എന്നു നമ്മൾ അസ്വസ്ഥ ദിനങ്ങളിൽ പറയാറില്ലേ ? എനിക്കൊരു രൂപം കിട്ടുകയാണ്. എനിക്കു പങ്കിടാനൊരു കണ്ടെത്തൽ. ആകാശം തെളിയുകയാണ്. 

 

ഇതാ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ: കൽപറ്റ നാരായണൻ. തെളിഞ്ഞ ആകാശമായി നാളെ മലയാളത്തിന്റെ അഭിമാനമാകുന്ന നോവൽ: എവിടമിവിടം. 

 

 

എവിടമിവിടം

കൽപറ്റ നാരായണൻ

മാതൃഭൂമി ബുക്സ് 

വില 200 രൂപ

 

Content Summary: Evidamividam novel written by Kalpetta Narayanan