അയാൾക്കു പുരയിടത്തിൽനിന്നു പെരുമ്പാമ്പിൻകുഞ്ഞിനെ കിട്ടി. കൗതുകം തോന്നിയതുകൊണ്ട് അതിനെ വളർത്താൻ തീരുമാനിച്ചു. ആരുമറിയാതെ കൂടയ്ക്കുള്ളിലാക്കി സ്വന്തം മുറിയിലാണു പാമ്പിൻകുഞ്ഞിനെ വളർത്തിയത്...Subhadinam, Toxic Relationship, Motivation, Life

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയാൾക്കു പുരയിടത്തിൽനിന്നു പെരുമ്പാമ്പിൻകുഞ്ഞിനെ കിട്ടി. കൗതുകം തോന്നിയതുകൊണ്ട് അതിനെ വളർത്താൻ തീരുമാനിച്ചു. ആരുമറിയാതെ കൂടയ്ക്കുള്ളിലാക്കി സ്വന്തം മുറിയിലാണു പാമ്പിൻകുഞ്ഞിനെ വളർത്തിയത്. അവർ തമ്മിൽ നല്ല അടുപ്പമായി. നാളുകൾകൊണ്ട് അതു വലിയ പാമ്പായി. ഇടയ്ക്കെപ്പോഴോ അതിനു മന്ദത തോന്നി. ഭക്ഷണം കഴിക്കാതായി. ചിലപ്പോൾ അയാളോടൊപ്പം കിടക്കയിൽ നീണ്ടുനിവർന്നു കിടക്കും. അയാൾ പാമ്പിനെ വെറ്ററിനറി ഡോക്ടറെ കാണിച്ചു. ഡോക്ടർ പറഞ്ഞു: ഇതിനു കുഴപ്പമൊന്നുമില്ല. നിങ്ങളുടെ കൂടെ കിടക്കുന്നതു നിങ്ങളുടെ അളവെടുക്കാനാണ്. ഇതു നിങ്ങളെ ഭക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. അന്നുതന്നെ അയാൾ പാമ്പിനെ ഉപേക്ഷിച്ചു. 

ബയോഡേറ്റ വാങ്ങി തുടങ്ങാൻ കഴിയുന്നതല്ല ബന്ധങ്ങൾ. ഓരോ ബന്ധവും ആരംഭിക്കുന്നതു പുതുമയുടെയോ ആവശ്യങ്ങളുടെയോ ആകസ്മികതയുടെയോ അടിത്തറയിൽ നിന്നാകാം. പക്ഷേ, ബന്ധങ്ങൾ തുരടേണ്ടതിന്റെ മാനദണ്ഡം ഇതൊന്നുമല്ല. എല്ലാ ബന്ധങ്ങളും എക്കാലവും നിലനിർത്തേണ്ടതല്ല. താൽക്കാലികാവശ്യങ്ങൾക്കുവേണ്ടി രൂപപ്പെട്ട പലതും അവിടെത്തന്നെ അവസാനിക്കേണ്ടതാണ്. അനാരോഗ്യകരമെന്നു തോന്നുന്നവ ഉപേക്ഷിക്കണം. ചുറ്റും രൂപപ്പെടുന്ന വലിയ ആൾക്കൂട്ടങ്ങൾക്കിടയിലും കരുതലോടെ കാത്തുസൂക്ഷിക്കേണ്ട വളരെക്കുറച്ചു ബന്ധങ്ങൾ മാത്രമേ കാണൂ. അവയ്ക്കു ചില സവിശേഷതകളുണ്ടാകണം. പരസ്പരം വളരാനനുവദിക്കണം, വ്യത്യാസങ്ങൾ അംഗീകരിക്കുകയും സ്വകാര്യ ഇടങ്ങൾ അനുവദിക്കുകയും വേണം, അപകടകരമെന്നും അനുചിതമെന്നും തോന്നിയാൽ അവസാനിപ്പിക്കാൻ കഴിയണം. ചേർത്തുപിടിക്കേണ്ട ബന്ധങ്ങൾ ഉപേക്ഷിക്കാതിരിക്കാൻ ഒരു കാരണമെങ്കിലും നിലനിർത്തണം. എത്ര ഗാഢമെന്നു വിശ്വസിക്കുന്ന ഏതു ബന്ധങ്ങളുടെയും പിന്നാമ്പുറങ്ങളിൽ സ്വകാര്യമായ കാരണങ്ങളുണ്ടാകും. 

ADVERTISEMENT

മറ്റാരുമറിയരുതെന്നു വാശിപിടിക്കുന്ന ബന്ധങ്ങളിലാണ് അരുതായ്മകളുടെ സാധ്യതകൾ ഒളിഞ്ഞിരിക്കുന്നത്. എല്ലാവരുടെയും മുന്നിൽ അവതരിപ്പിക്കപ്പെടുന്ന ബന്ധങ്ങൾക്കു സുതാര്യതയുണ്ടാകും. ‘ആരുമറിയാതെ വേണം’ എന്ന മാനദണ്ഡമുള്ള എല്ലാ പ്രവൃത്തികളും വിനാശകരമാണ്. മൂടിവച്ചിരിക്കുന്നവ തുറന്നുനോക്കി അഭിപ്രായം രേഖപ്പെടുത്തുന്നവർ അപൂർവമായിരിക്കും. എല്ലാവരും കാൺകെ യാത്ര ചെയ്യുന്നവർക്കു തത്സമയ മാർഗനിർദേശങ്ങളും സൂചനകളും ലഭിക്കും. മറ എപ്പോഴും ആവശ്യമോ അനുഗ്രഹമോ അല്ല. എല്ലാവരും കാൺകെ ചെയ്യുന്ന കാര്യങ്ങളിലെ വിശുദ്ധിയെക്കാൾ ആരും കാണാതെ ചെയ്യുന്ന കാര്യങ്ങളിലെ അശുദ്ധിയാണു ജീവനും ജീവിതത്തിനും വിലയിടുന്നത്.

Content Summary : Why should we avoid toxic relationships?