‘ നീലഗിരിയുടെ സഖികളേ, ജ്വാലാമുഖികളേ’ എന്ന പാട്ട് വയലാറെഴുതിയത് നീലഗിരിയിലോ ഊട്ടിയിലോ പോയിട്ടല്ല. ഇങ്ങു കോഴിക്കോട് റെയിൽവേ സ്റ്റേഷനുസമീപത്ത് ഒരു ലോ‍‍ഡ്ജുണ്ടായിരുന്നു. ആ ലോഡ്ജിന്റെ പേരായിരുന്നു നീലഗിരി.

‘ നീലഗിരിയുടെ സഖികളേ, ജ്വാലാമുഖികളേ’ എന്ന പാട്ട് വയലാറെഴുതിയത് നീലഗിരിയിലോ ഊട്ടിയിലോ പോയിട്ടല്ല. ഇങ്ങു കോഴിക്കോട് റെയിൽവേ സ്റ്റേഷനുസമീപത്ത് ഒരു ലോ‍‍ഡ്ജുണ്ടായിരുന്നു. ആ ലോഡ്ജിന്റെ പേരായിരുന്നു നീലഗിരി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ നീലഗിരിയുടെ സഖികളേ, ജ്വാലാമുഖികളേ’ എന്ന പാട്ട് വയലാറെഴുതിയത് നീലഗിരിയിലോ ഊട്ടിയിലോ പോയിട്ടല്ല. ഇങ്ങു കോഴിക്കോട് റെയിൽവേ സ്റ്റേഷനുസമീപത്ത് ഒരു ലോ‍‍ഡ്ജുണ്ടായിരുന്നു. ആ ലോഡ്ജിന്റെ പേരായിരുന്നു നീലഗിരി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ നീലഗിരിയുടെ സഖികളേ, ജ്വാലാമുഖികളേ’ എന്ന പാട്ട് വയലാറെഴുതിയത് നീലഗിരിയിലോ ഊട്ടിയിലോ പോയിട്ടല്ല. ഇങ്ങു കോഴിക്കോട് റെയിൽവേ സ്റ്റേഷനുസമീപത്ത് ഒരു ലോ‍‍ഡ്ജുണ്ടായിരുന്നു. ആ ലോഡ്ജിന്റെ പേരായിരുന്നു നീലഗിരി. ലോഡ്ജുടമയുടെ അടുത്ത സുഹൃത്തായ വയലാർ പാട്ടെഴുതാനായി വന്നു താമസിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു സന്ദർശനക്കാലത്തെഴുതിയ പാട്ടാണത്രേ നീലഗിരിയുടെ സഖികളേ ! 

ഇതെന്തു പൊട്ടക്കഥ എന്നുപറഞ്ഞു തള്ളിക്കളയാൻ വരട്ടെ. സംഗതി സത്യമാണ്. ഒരു കാലത്ത് മലയാളസാംസ്കാരിക ലോകത്തെ ഒരു പരിഹാസച്ചിരിയോടെ കളിയാക്കിവിട്ട രാമദാസ് വൈദ്യരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ലോഡ്ജാണ് നീലഗിരി. 

ADVERTISEMENT

 

രാമദാസ് വൈദ്യർ... അതൊരു പൊട്ടിച്ചിരിയായിരുന്നു. 23 കൊല്ലം മുൻപ് ഒക്ടോബർ 22ന് ആ ചിരി പെട്ടെന്നു നിലച്ചു. പക്ഷേ ഇന്നും കോഴിക്കോട്ടുകാർ ആ ചിരിയോർത്ത് ആർത്താർത്തു ചിരിക്കുകയാണ്. ചിരി വിതറുന്ന സ്വന്തം പ്രവൃത്തികളിലൂടെ സമൂഹത്തിലെ വയ്യാവേലികളെ അടച്ചാപേക്ഷിച്ച രാമദാസ് വൈദ്യർ എന്ന പ്രതിഭാസം ഓർമയായിട്ട് 23 വർഷം പൂർത്തിയായി.

 

രാമദാസ് വൈദ്യർ ഇന്നും ജീവിച്ചിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്ന അനേകം പേരുണ്ട്. നാട്ടിലെ പല കൊള്ളരുതായ്മകൾക്കും പരിഹാസച്ചിരിയുടെ ഒറ്റമൂലി കുറിച്ചുകൊടുക്കുമായിരുന്നു.

ADVERTISEMENT

 

മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യകാരൻമാരുടെയും അടുത്ത സുഹൃത്തായിരുന്നു രാമദാസ് വൈദ്യർ. വൈദ്യരുടെ കയ്യിലെ ചിരിനമ്പറുകൾ കണ്ട് സാക്ഷാൽ വികെഎന്നിനുപോലും അസൂയ തോന്നിപ്പോയെന്നാണ് കഥ. വൈദ്യർ എഴുതിയിരുന്നെങ്കിൽ താനൊക്കെ പണി നിർത്തേണ്ടി വരുമായിരുന്നുവെന്നാണ് വികെഎൻ പറഞ്ഞത്.

 

ടെംപിൾ അറ്റാച്ച്ഡ് !

ADVERTISEMENT

 

കലക്ടർ യുകെഎസ് ചൗഹാൻ തെങ്ങുകയറ്റ കോളജ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്ത് രാമദാസ് വൈദ്യർക്ക് ഒരു ലോഡ്ജുണ്ടായിരുന്നു–‘നീലഗിരി ലോ‍ഡ്ജ്.’ സാധാരണ ലോ‍ഡ്ജുകൾക്കു മുൻപിൽ എസി റൂം അറ്റാച്ഡ്, ബാത്റൂം അറ്റാച്ച്ഡ് എന്നൊക്കെ എഴുതിവയ്ക്കാറുണ്ടായിരുന്ന കാലം. നീലഗിരി ലോഡ്ജിനു മുന്നിൽ എഴുതിവച്ചിരുന്നത് ‘ടെംപിൾ അറ്റാച്ഡ്’ എന്നായിരുന്നു. കെ.രാമദാസ് വൈദ്യരുടെ തറവാട്ടുക്ഷേത്രം ലോഡ്ജിന്റെ മുറ്റത്താണ്. അമ്പലം അറ്റാച്ചു ചെയ്ത മറ്റേതെങ്കിലും ലോഡ്ജ് ഈ ഭൂമിമലയാളത്തിലുണ്ടോ ആവോ ! ലോഡ്ജിന്റെ ടാഗ് ലൈനാണ് അതിലും ഗംഭീരം...‘ ഫോർ മിസറബിൾ സ്റ്റേ’! നീലഗിരി ലോ‍ഡ്ജ് ഇന്നില്ല. രണ്ടുവർ‍ഷം മുൻപ് ലോ‍ഡ്ജ് പൊളിച്ചു. ആ സ്ഥലത്ത് പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്. 

 

ചെമ്മീനും കയറും !

 

പഴയ നീലഗിരി ലോ‍ഡ്ജിന്റെ റിസപ്ഷനിൽ ഒരു അഞ്ചുരൂപാ നോട്ട് ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. എന്താണു സംഭവമെന്ന് ചോദിച്ചവരോട് രാമദാസ് വൈദ്യർ പറഞ്ഞ മറുപടി ഗംഭീരമാണ്. അറുത്തകൈക്ക് ഉപ്പു തേയ്ക്കാത്ത തകഴി ശിവശങ്കരപ്പിള്ള ഒരിക്കൽ വന്നപ്പോൾ തന്ന അഞ്ചുരൂപ നോട്ടാണ്. ഇത്രയും പിശുക്കനായ ഒരാൾ അഞ്ചുരൂപ നോട്ടുതരുമ്പോൾ ഫ്രെയിം ചെയ്തു വയ്ക്കണ്ടേ !

 

ഈ സ്വാശ്രയ കോളജിൽ പഠിച്ചാൽ വച്ചടി വച്ചടി കയറ്റം!

 

ഒരിക്കൽ രാമദാസ് വൈദ്യർ തന്റെ ലോഡ്ജിനോടു ചേർന്ന് ഒരു സ്വാശ്രയ കോളജ് തുടങ്ങി. ഉദ്ഘാടനം നിർവഹിക്കാൻ അന്നത്തെ ജില്ലാ കലക്ടർ യു.കെ.എസ്.ചൗഹാനെ ക്ഷണിച്ചു. തെങ്ങുകയറ്റം പഠിപ്പിക്കുന്ന കോളജാണ് രാമദാസ് വൈദ്യർ തുടങ്ങിയത്. യു.കെ.എസ്. ചൗഹാൻ തെങ്ങുകയറ്റ കോളജ് ഉദ്ഘാടനം ചെയ്തത് തെങ്ങിൽ കയറിക്കൊണ്ടാണ്. കലക്ടറുടെ ഭാര്യ നന്ദിത ചൗഹാന്റെ നിലവിളി ഇപ്പോഴും ഓർക്കുന്നവരുണ്ട് കോഴിക്കോട്ട്. തെങ്ങുകയറാൻ ആളെക്കിട്ടുന്നില്ലെന്ന പരാതി വ്യാപകമായിത്തുടങ്ങിയ കാലത്താണ് വൈദ്യർ കോളജ് തുടങ്ങിയത്. നീലിഗിരി ലോഡ്ജിന്റെ വളപ്പിലും സ്റ്റേഡിയത്തിനടുത്ത് രാമദാസ് വൈദ്യരുടെ വീട്ടിലും തേങ്ങയിട്ടിരുന്ന പ്രഫസർ എ.പി.പ്രദീപിനെയാണ് കോളജിന്റെ പ്രിൻസിപ്പലായി നിയമിച്ചത്. എന്നാൽ കോളജ് ഉടമ സ്വന്തം പറമ്പിൽ തേങ്ങയിടുന്നയാളെ പ്രിൻസിപ്പലാക്കി നിയമിച്ചതിൽ സ്വജനപക്ഷപാതമുണ്ടെന്ന് കോളജിന്റെ ലീഗൽ അഡ്വൈസർ ആരോപിച്ചുവത്രേ !

തെങ്ങുകയറ്റ കോളേജിന് കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേഷൻ വേണോ വൈദ്യരേ എന്നാണ് അന്നത്തെ വൈസ് ചാൻസിലർ തമാശയായി ചോദിച്ചത്. ഉരുളയ്ക്കുപ്പേരി പോലെയായിരുന്നു വൈദ്യരുടെ മറുപടി: ‘അതിനേക്കാളൊക്കെ ഉയരത്തിലാണ് എന്റെ കോളജ്’.

 

മഹാകവിക്കു സ്വാഗതം

 

എല്ലാവരും സ്വയം മഹാകവി എന്നു വിശേപ്പിക്കുന്ന പതിവ്, ഫെയ്സ്ബുക് കണ്ടുപിടിക്കപ്പെടുന്നതിനും പതിറ്റാണ്ടുകൾക്കു മുൻപുള്ള അക്കാലത്തുമുണ്ടായിരുന്നു. അത്തരം വിരുതന്മാരെ കളിയാക്കാൻ രാമദാസ് വൈദ്യർ തീരുമാനിച്ചു. ഒട്ടും പ്രശസ്തനല്ലാത്ത കണ്ണൻ കൂത്താളി എന്ന കവിയെ മഹാകവിപ്പട്ടം നൽകി ആദരിക്കാൻ വലിയൊരു ചടങ്ങു നടത്തി. പൂച്ചെണ്ടിനു പകരം മയിൽപ്പീലി വിശറി നൽകിയാണ് അന്ന് കണ്ണൻ കൂത്താളിയെ സംഘാടകർ സ്വീകരിച്ചത്.

 

കുക്കുടാന്നം അഥവാ...

 

മഴ പെയ്യാൻവേണ്ടി നടത്തിയ യജ്ഞം വാർത്തയായ കാലം. ഇതിനെ പരിഹസിച്ച് രാമദാസ് വൈദ്യർ കോഴിക്കോട് ടൗൺഹാളിൽ കുക്കുടാണ്ഡ യജ്ഞം നടത്തി. പ്രസാദമായി കുക്കുടാന്നവും നൽകി. എന്താണീ കുക്കുടാന്നം എന്നാലോചിക്കണ്ട, നല്ലൊന്നാന്തരം ചിക്കൻ ബിരിയാണിയാണ്.

 

പരദൂഷണത്തിനൊരടി

 

ഏഷണിക്കാരെ പരിഹസിക്കാനായി പരദൂഷണമത്സരം സംഘടിപ്പിച്ച് മികച്ച പരദൂഷണക്കാരനും പരദൂഷണക്കാരിക്കും നാരദർ പുരസ്കാരം നൽകി ആദരിച്ചതും രാമദാസ് വൈദ്യരാണ്. ഏറെ അടുപ്പമുള്ള ഒരു സുഹൃത്തിനെതിരെ അപവാദം പ്രചരിപ്പിക്കാൻ നഗരത്തിലെ ഒരു കുഞ്ഞു മഞ്ഞപ്പത്രം തീരുമാനിച്ചു. ഈ വിവരം വൈദ്യർ മണത്തറിഞ്ഞു. പത്രമടിക്കുന്ന പ്രസിൽ വൈദ്യർ പോയി. അതേ പത്രത്തിന്റെ പേരിൽ പത്രാധിപരെ കളിയാക്കുന്ന വാർത്തകൾ ചേർത്ത് പത്രം അടിച്ചിറക്കിയത് ചരിത്രമാണ്.

 

വിരൂപറാണിയെത്തേടി

 

ലോക സൗന്ദര്യമത്സരത്തിനെതിരെ വനിതാസംഘടനകൾ നാടുതോറും സമ്മേളങ്ങൾ നടത്തുന്ന കാലമാണ്. റാംപുകളിൽ സുന്ദരിമാർ പൂച്ചനടത്തം നടത്തുന്നു. ഇതിനെ പരിഹസിക്കാനായി രാമദാസ് വൈദ്യർ വിരൂപറാണി, വിരൂപരാജൻ മത്സരം സംഘടിപ്പിച്ചു. മത്സരം ബിബിസിയും ജപ്പാൻ ടിവിയും വോയ്സ് ഓഫ് അമേരിക്കയും അടക്കമുള്ള വിദേശ ചാനലുകളും ഏറ്റെടുത്തു.

 

കല്ലിനൊരു പൊന്നാട

 

കോഴിക്കോട്ടെ പൊതുചടങ്ങുകളുടെ പ്രധാന വേദിയാണ് മുതലക്കുളം മൈതാനം. വൈകുന്നേരങ്ങളിൽ രാഷ്ട്രീയസമ്മേളനങ്ങൾ നടക്കുന്ന സ്ഥലം. എന്നാൽ ഇതേ മൈതാനത്ത് പകൽ അലക്കുകാർ തുണിഅലക്കി ഉണങ്ങാനിടും. എല്ലാ ദിവസവും രാഷ്ട്രീയ പ്രസംഗം കേൾക്കുന്ന അലക്കുകല്ലുകളെ രാമദാസ് വൈദ്യർ പൊന്നാട അണിയിച്ച് ആദരിച്ചു. പകൽ മുഴുവൻ അലക്കുകാരുടെ മർദനമേറ്റ് വിവശരാകും ഈ കല്ലുകൾ. രാത്രി പ്രസംഗങ്ങളും സഹിക്കണം. ഈ കല്ലുകൾ ആദരത്തിന് തികച്ചും അർഹരാണെന്നായിരുന്നു വൈദ്യർ പറഞ്ഞത്. 

 

ഭാര്യക്ക് പെൻഷൻ

 

ഭാര്യക്ക് 55 വയസ്സു തികഞ്ഞപ്പോൾ ഇനി പെൻഷൻ നൽകുമെന്ന് വൈദ്യർ പ്രഖ്യാപിച്ചു. ‘കുറെക്കാലമായില്ലേ നീ എന്നെ സേവിക്കുന്നു. ഇനിമുതൽ ഞാൻ നിനക്ക് പെൻഷൻ തരും’. എന്നായിരുന്നു വൈദ്യരുടെ പ്രഖ്യാപനം.

 

ആരായിരുന്നു രാമദാസ് വൈദ്യർ?

 

ഇത്തരം ആക്ഷേപഹാസ്യ പരിപാടികൾ മാത്രമായിരുന്നില്ല രാമദാസ് വൈദ്യർ. കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകൻ പി.എസ്.വാര്യരുടെ ശിഷ്യനായിരുന്ന കാളൂർ നീലകണ്ഠൻ വൈദ്യരുടെ മകനാണ് രാമദാസ് വൈദ്യർ. ശ്രീനാരായണഗുരുവിന്റെ ഉപദേശപ്രകാരമാണ് നീലകണ്ഠൻ വൈദ്യർ വൈദ്യം പഠിച്ചത്. കണ്ണൂർ ആയുർവേദ കോളേജിൽനിന്ന് സ്വർണമെഡലോടെ ഒന്നാമനായാണ് രാമദാസ് വൈദ്യർ വൈദ്യപഠനം പൂർത്തിയാക്കിയത്. മലയാറ്റൂരും ബഷീറും മുതൽ ടി.പത്മനാഭൻ അടക്കമുള്ള പ്രതിഭകളുടെ അടുത്ത സുഹൃത്തായിരുന്നു രാമദാസ് വൈദ്യർ. വയലാർ രാമവർമ ഒരു ശ്ലോകംതന്നെ വൈദ്യർക്കായി എഴുതിയിട്ടുണ്ട്.

 

‘നീയാം സ്നേഹപയോധരത്തെ–

യൊരുനാളെത്തിപ്പിടിച്ചേൻ– ഞൊറി–

ഞ്ഞീ യാഗാശ്രമ മൺവിളക്കിനരികിൽ 

രാമാംബരം നീർത്തുവാൻ;–

മായാംഭോധി കടഞ്ഞുയർന്ന കവിതേ, 

നീ നിന്റെയന്തർമുഖ–

ശ്രീയാലെന്നിൽ രചിച്ച ദിവ്യ സുരഭീ–

പുഷ്പങ്ങളോർക്കുന്നു ഞാൻ!

 

Content Summary: Ramadas vaidyar-the man of satire