‘‘എന്നെ അവമ്മാര് തല്ലി നാശാക്കീടാ... എല്ലാറ്റിനേം കുത്തി മലത്തീട്ടേ ഇന്ന് ഞാൻ വീട്ടി പോകൂ. നീ നോക്കിക്കോ..’’ എക്കിടയിൽ നിന്നു പതപ്പ എന്നു ഞങ്ങൾ വിളിക്കുന്ന മൂത്യോൻ ഒരു പിച്ചാത്തി കയ്യിലെടുത്തു. കലുങ്കിലെ വെയിലിന്റെ വട്ടത്തിൽ ഇരിക്കുകയായിരുന്നു മൂത്യോൻ ഉച്ച മുതൽ. ആരോ തല്ലിയതിന്റെ ഒരു പാട്

‘‘എന്നെ അവമ്മാര് തല്ലി നാശാക്കീടാ... എല്ലാറ്റിനേം കുത്തി മലത്തീട്ടേ ഇന്ന് ഞാൻ വീട്ടി പോകൂ. നീ നോക്കിക്കോ..’’ എക്കിടയിൽ നിന്നു പതപ്പ എന്നു ഞങ്ങൾ വിളിക്കുന്ന മൂത്യോൻ ഒരു പിച്ചാത്തി കയ്യിലെടുത്തു. കലുങ്കിലെ വെയിലിന്റെ വട്ടത്തിൽ ഇരിക്കുകയായിരുന്നു മൂത്യോൻ ഉച്ച മുതൽ. ആരോ തല്ലിയതിന്റെ ഒരു പാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എന്നെ അവമ്മാര് തല്ലി നാശാക്കീടാ... എല്ലാറ്റിനേം കുത്തി മലത്തീട്ടേ ഇന്ന് ഞാൻ വീട്ടി പോകൂ. നീ നോക്കിക്കോ..’’ എക്കിടയിൽ നിന്നു പതപ്പ എന്നു ഞങ്ങൾ വിളിക്കുന്ന മൂത്യോൻ ഒരു പിച്ചാത്തി കയ്യിലെടുത്തു. കലുങ്കിലെ വെയിലിന്റെ വട്ടത്തിൽ ഇരിക്കുകയായിരുന്നു മൂത്യോൻ ഉച്ച മുതൽ. ആരോ തല്ലിയതിന്റെ ഒരു പാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എന്നെ അവമ്മാര് തല്ലി നാശാക്കീടാ... എല്ലാറ്റിനേം കുത്തി മലത്തീട്ടേ ഇന്ന് ഞാൻ വീട്ടി പോകൂ. നീ നോക്കിക്കോ..’’

 

ADVERTISEMENT

എക്കിടയിൽ നിന്നു പതപ്പ എന്നു ഞങ്ങൾ വിളിക്കുന്ന മൂത്യോൻ ഒരു പിച്ചാത്തി കയ്യിലെടുത്തു. കലുങ്കിലെ വെയിലിന്റെ വട്ടത്തിൽ ഇരിക്കുകയായിരുന്നു മൂത്യോൻ ഉച്ച മുതൽ. ആരോ തല്ലിയതിന്റെ ഒരു പാട് മൂത്യോന്റെ ഇടത്തെ കവിളത്തു വിളഞ്ഞു കിടന്നു. പന്തുകളി കഴിഞ്ഞു വരും വഴിയാണു ഞങ്ങൾ മൂത്യോന്റെ ചുറ്റും കൂടിയത്. ഒരു തല്ലു കാണാനുള്ള കൊതിമുട്ടായി ഞങ്ങൾ രഹസ്യമായി  നുണഞ്ഞിറക്കി.

 

‘‘പറ്റൂങ്കി ഒറ്റയ്ക്ക് വാടാ, നിന്റെയൊക്കെ കൊർണവള്ളി ഞാൻ കണ്ടിക്കും. പതപ്പെ തല്ലാൻ ആയോടാ നാടികളെ...’’

മൂത്യോൻ കലി കേറി ഒന്നാഞ്ഞു. ഞങ്ങൾ ഒരാന്തലിൽ പിന്നോട്ടു മാറി. പോത്തിൻ കൊമ്പ് കൊണ്ടു പിടിയിട്ട കത്തി മൂത്യോൻ ഒന്നു വീശി. കുറച്ചു നേരം ലോകത്തെ വെല്ലുവിളിച്ചിട്ടു വീണ്ടും കലുങ്കിൽ ഇരുന്നു.

ADVERTISEMENT

 

സിമന്റ്‌ അടർന്നുപോയ ഒരു കരിങ്കല്ലിന്റെ വക്കേൽ പുള്ളി കത്തി തേക്കാൻ തുടങ്ങി. കല്ലു പൊടിയുന്ന രാക്കൊച്ച വന്നു ചെവിയിൽ കുത്തിക്കയറി. ഇരുമ്പും കരിങ്കല്ലും ഉരസുന്ന ആ ഒച്ച എന്റെ തലയ്ക്കുള്ളിൽ പിണരുകൾ തീർത്തു. ഇടയ്ക്കു മൂർച്ച ആയോന്നറിയാൻ മൂത്യോൻ ചൂണ്ടുവിരലിൽ കത്തിയുടെ വായ്ത്തല ഓടിച്ചു. കവിളത്തു വച്ചും നോക്കി. ഒരു വെയിൽക്കഷണം കത്തി മൂർച്ചയിൽ നിന്നു പാളി വന്ന് എന്റെ കണ്ണിൽ കുത്തി.

 

‘‘അവന്റെ പള്ളയ്ക്ക് കേറ്റും ഞാൻ...’’ അകലെ വളവിൽ കള്ളു മണത്തിൽ പൂസായുറങ്ങുന്ന ഷാപ്പിനു നേരെ മൂത്ത്യോൻ നാലു ചുവടു നടന്നു. എന്നിട്ടു തിരക്കിട്ടു തിരികെ വന്നു കലുങ്കിൽ തന്നെ ഇരുന്നു. ഞങ്ങൾ ശ്വാസമടക്കി വട്ടത്തിൽ നിന്നു. നേരം പോയതോടെ വട്ടത്തിൽ നിന്ന് ഓരോരുത്തരായി അടർന്നു പോയിക്കൊണ്ടിരുന്നു. എനിക്കെന്തോ പോകാൻ തോന്നിയില്ല. ഞാൻ മൂത്യോന്റെ പൂടച്ചെവിയുടെ മടക്കിൽ വിശ്രമിച്ച ബീഡിക്കുറ്റിയെ നോക്കി. കള്ളുഷാപ്പിൽ വച്ച് മൂത്യോനെ ആരോ തല്ലിക്കാണും എന്ന് എനിക്കു മനസ്സിലായി. കുറേപ്പേരു കൂടിയാകും. അല്ലാതെ ഒറ്റയ്ക്കു വന്നു മൂത്യോനെ അങ്ങനൊന്നും ആരും തല്ലില്ല. പൊരിഞ്ഞ കളരിയാ പതപ്പ മൂത്യോൻ. കവലയ്ക്കു വച്ചു പണ്ട് ഒരാളെ തല്ലി പരുവമാക്കണത് ഞാൻ കണ്ടതാണ്.  

ADVERTISEMENT

 

വെയിൽ മെല്ലെ തണുത്തപ്പോൾ മൂത്യോൻ ഒന്നു വാടിയ പോലെ തോന്നി. കലി അൽപം കുറഞ്ഞു. എന്നിട്ടും എക്കിട്ടം പോലെ ഇടയ്ക്ക് ഒരു വിറയൽ ആ  മുഖത്ത്  തേമ്പി വന്നു. കൈലിയുടെ തുമ്പത്തു നിന്ന് ഒരു പഴുക്ക എടുത്ത് മൂത്യോൻ രണ്ടാക്കി മുറിച്ചു. ഒരു മുറി ഒന്നു മണത്തിട്ട് പെട്ടെന്നു ഭാവം മാറി എന്നെ നോക്കി പറഞ്ഞു.

 

‘‘മ്മ്.. എന്നാ വെളവാടാ..’’ മൂത്യോന്റെ കണ്ണുകൾ അത് പറഞ്ഞപ്പോൾ ഇറുകി ചെറുതായി. അടക്ക കുത്തിയെടുത്ത് ചുരണ്ടുമ്പോൾ പതപ്പ മൂത്യോൻ ചുണ്ട് കൂർപ്പിച്ചു. മടിയിൽ നിന്നു മുറുക്കാൻ പൊതി എടുത്ത് നിവർത്തി. ഒരു ഒറ്റരൂപാ നാണയം കലുങ്കിൽ വീണു താഴേക്ക് ഉരുണ്ടു. ഞാൻ ഒറ്റച്ചാട്ടത്തിനു രൂപ എടുത്തു കലുങ്കേല് വച്ചു. മൂത്യോൻ എന്നെ ഒന്നു നോക്കി.

 

‘‘കൊള്ളാലോടാ...’’ മൂത്യോന്റെ ആളാണു ഞാൻ എന്ന ഭാവത്തിൽ ഞാൻ ഞെളിഞ്ഞു നിന്നു. വെറ്റയും ചുണ്ണാമ്പും ഒക്കെ എടുത്ത് പൊകലയും കണ്ടിച്ചു പുള്ളി മുറുക്കാൻ തുടങ്ങി. ചോരക്കോളാമ്പി പോലത്തെ വായ തുറന്ന് എന്നോട് ചോദിച്ചു, ‘കൊച്ചിന് മുറുക്കാൻ വേണോടാ?’

ഞാൻ വേണ്ടെന്നു തലയാട്ടി. അപ്പോഴേക്കും കൂടെ നിന്നിരുന്ന കൂട്ടുകാരൊക്കെ പോയിരുന്നു. വെയിൽ വാട്ടം കൊണ്ടു തുടങ്ങി. മൂത്യോൻ താഴെ കൈത്തോട്ടിലേക്ക് വിരലുകൾക്കിടയിലൂടെ നീട്ടി തുപ്പി. വെള്ളത്തിൽ ചോരക്കെട്ട് പോലെ തുപ്പൽ പൊന്തിക്കിടന്നു. പിന്നെ അതു മെല്ലെ ഒഴുകിപ്പോയി. കത്തി പഴുക്കപ്പാതിയിൽ കുത്തി വച്ചു മൂത്യോൻ. അതിന്റെ വായ്ത്തല പോക്കുവെയിലിൽ ഒന്നൂടെ തിളങ്ങി. ഒന്നു തൊട്ടു നോക്കാൻ തോന്നി എനിക്ക്.

 

ഇതുകൊണ്ട് ഇന്ന് എത്രപേരെ മൂത്യോൻ കുത്തും. എന്റെ ഉള്ള് ഒന്നു കാളിപ്പിടിച്ചു. ഇരുട്ടായാൽ എന്തും നടക്കും ഇന്ന്.

‘‘കൊച്ചിന് കുത്തണ കാണണോടാ?’’

ഞാൻ ചെറിയ പേടിയോടെ ഒന്നും മിണ്ടാതെ എളിക്ക് കൈ കുത്തി നിന്നു. എന്റെ നിക്കറിന്റെ പോക്കറ്റിൽ ഒരു മച്ചിങ്ങ കിടന്നിരുന്നു. നാളെ ഇതു കൊണ്ട് ഒരു പമ്പരം ഉണ്ടാക്കണം.

 

‘‘എനിക്ക് ചോര കണ്ട് അറപ്പ് മാറിയതാ... എന്നെ തല്ലിയേച്ച് ഇവിടെ ഒരുത്തനും നടക്കണ്ട..’’

‘‘കേട്ടോടാ..’’ പെട്ടെന്ന് ഓർത്തെടുത്ത കലിപ്പോടെ മൂത്യോൻ എന്റെ നേരെ ചോരക്കണ്ണ് നീട്ടി.

ഞാൻ പേടിച്ചു പതുക്കെ തലയാട്ടി. അവിടെ വേറെ ഒരു മനുഷ്യൻ പോലും ഇല്ല. വലിയ ഒരു മരത്തിന്റെ ചോട്ടിൽ ആയിരുന്നു കലുങ്ക്.

അടിയിലൂടെ തോട് കുത്തിയൊഴുകി. അതിന്റെ ഒച്ച മാത്രം കേൾക്കാം. പെട്ടെന്ന് എനിക്കു പേടിയായി. 

‘‘ഞാൻ പോകുവാ മൂത്യോനെ...’’

ഇരുട്ട് വീഴാൻ തുടങ്ങിയപ്പോ ഞാൻ പറഞ്ഞു.

‘‘നീ അവിടെ നില്ല്.. അവമ്മാരെ കൊല്ലണത് കണ്ടേച്ചും പോടാ..’’

‘‘വേണ്ട.’’

 

ഞാൻ ഇരുട്ടു പൊതിഞ്ഞ മണ്ണുവഴിയിലേക്കു നടന്നു. കണ്ണു കാണാത്ത ഇരുട്ട് പെട്ടെന്ന് എന്റെ വഴി തടഞ്ഞു.

‘‘മൂത്യോനേ, എനിക്ക് പേടിയാ..’’ കാണാതായ കലുങ്കിലേക്ക് നോക്കി ഞാൻ പറഞ്ഞു. ഇരുട്ടിൽ നിന്ന് 

മൂത്യോൻ പതുക്കെ എണീറ്റ് വന്നു. എന്നെ കുനിഞ്ഞു നോക്കി. 

‘‘അമ്പടാ, നീ എന്നാത്തിനാ പേടിക്കണേ? മ്  മ്..ന്നാ.. ഞാൻ കൂടെ വരാം. നിന്നെ പടിക്കൽ വിട്ടേച്ചു വരാടാ...’’

മൂത്യോൻ തോർത്തു തലയിൽ കെട്ടി മുന്നിൽ കേറി നടന്നു..ഊരിപ്പിടിച്ച കത്തിയുടെ വായ്ത്തല ഇരുട്ടിൽ കാണാം.

ഇപ്പോളെങ്ങാൻ അടി നടക്കുമോ.. എനിക്ക് കുത്ത് കിട്ടുമോ..

കാട്ടുപൊന്തയിൽ നിന്നു ചില അനക്കങ്ങൾ കേൾക്കാം..ഷാപ്പിൽ നിന്ന് ഇറങ്ങിയവന്മാർ ഇതിനുള്ളിൽ ഒളിച്ചിരിപ്പുണ്ടാകുമോ..

ഇടയ്ക്ക് നിന്ന് പെട്ടെന്ന് ഒരു ബീഡി കത്തിച്ചു മൂത്യോൻ. കാട്ടിലേക്ക് ചെവി ചേർത്തു.

ബീഡിക്കനലിന്റെ തരി വെട്ടത്തിൽ മുഖത്ത് ഉരുമ്മി നിന്ന ഒരു പുല്ലാന്തി ത്തലപ്പ് കണ്ടു. കാട്ടിനുള്ളിൽ നിന്ന് ഒരു കൊളക്കോഴി ഇറങ്ങി വന്ന് വഴിമുറിച്ചു കടന്ന് ഓടിപ്പോയി. താഴെ കണ്ടത്തിൽ നിന്നു തവളകൾ വരി പിടിച്ച് നിലവിളിച്ചു. നേർത്ത ഒരു പാട പോലെ മണ്ണുവഴി മുന്നോട്ട് പോയി. അതു മെല്ലെ ശോഷിച്ചു വന്ന് ക്രമേണ ഒന്നും കാണാതായി. മൂത്യോൻ കുടിച്ച മൂത്ത പനങ്കള്ളിന്റെ മണം പിടിച്ച് ഞാൻ പിന്നാലെ പതുങ്ങി നടന്നു. രാത്രിയുടെ ചെരിവിൽ തെന്നി എവിടെയെന്നറിയാത്ത എന്റെ വീട് അകന്നകന്നു പൊയ്ക്കൊണ്ടേയിരുന്നു.

 

Content Summary : Kadhayarangu- Moovanthi, Malayalam short story written by Bijoy Chandran