വിജയം മധുരമുള്ളതാണ്. എന്നാൽ വിജയത്തിനു വില കൊടുക്കേണ്ടതുണ്ട്; ചിലപ്പോഴെങ്കിലും വലിയ വില. വിജയികളെ സ്‌നേഹിക്കാനും ആരാധിക്കാനും ഒട്ടേറെപ്പേർ ഉണ്ടാകും. എന്നാൽ അതിനൊപ്പം വെറുക്കുന്നവരും ഉണ്ടാകും. വിമർശിക്കുന്നവരും അധിക്ഷേപിക്കുന്നവരും ഉണ്ടാകും. വിജയിയോ സെലിബ്രിറ്റിയോ ആകുന്നതോടെ മറ്റുള്ളവരുടെ

വിജയം മധുരമുള്ളതാണ്. എന്നാൽ വിജയത്തിനു വില കൊടുക്കേണ്ടതുണ്ട്; ചിലപ്പോഴെങ്കിലും വലിയ വില. വിജയികളെ സ്‌നേഹിക്കാനും ആരാധിക്കാനും ഒട്ടേറെപ്പേർ ഉണ്ടാകും. എന്നാൽ അതിനൊപ്പം വെറുക്കുന്നവരും ഉണ്ടാകും. വിമർശിക്കുന്നവരും അധിക്ഷേപിക്കുന്നവരും ഉണ്ടാകും. വിജയിയോ സെലിബ്രിറ്റിയോ ആകുന്നതോടെ മറ്റുള്ളവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയം മധുരമുള്ളതാണ്. എന്നാൽ വിജയത്തിനു വില കൊടുക്കേണ്ടതുണ്ട്; ചിലപ്പോഴെങ്കിലും വലിയ വില. വിജയികളെ സ്‌നേഹിക്കാനും ആരാധിക്കാനും ഒട്ടേറെപ്പേർ ഉണ്ടാകും. എന്നാൽ അതിനൊപ്പം വെറുക്കുന്നവരും ഉണ്ടാകും. വിമർശിക്കുന്നവരും അധിക്ഷേപിക്കുന്നവരും ഉണ്ടാകും. വിജയിയോ സെലിബ്രിറ്റിയോ ആകുന്നതോടെ മറ്റുള്ളവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയം മധുരമുള്ളതാണ്. എന്നാൽ വിജയത്തിനു വില കൊടുക്കേണ്ടതുണ്ട്; ചിലപ്പോഴെങ്കിലും വലിയ വില. വിജയികളെ സ്‌നേഹിക്കാനും ആരാധിക്കാനും ഒട്ടേറെപ്പേർ ഉണ്ടാകും. എന്നാൽ അതിനൊപ്പം വെറുക്കുന്നവരും ഉണ്ടാകും. വിമർശിക്കുന്നവരും അധിക്ഷേപിക്കുന്നവരും ഉണ്ടാകും. വിജയിയോ സെലിബ്രിറ്റിയോ ആകുന്നതോടെ മറ്റുള്ളവരുടെ ലക്ഷ്യസ്ഥാനം കൂടി ആകുകയാണ്. കൂടുതൽ വെറുപ്പിന്റെയും അസൂയയുടെയും കുറച്ചു സ്‌നേഹത്തിന്റെയും ലക്ഷ്യസ്ഥാനം. സിദ്ധാർഥ മല്യ ഈ സത്യം പുസ്തകങ്ങളിൽ വായിച്ചല്ല മനസ്സിലാക്കിയത്. ആരെങ്കിലും പറഞ്ഞുകൊടുത്തുമല്ല. അനുഭവങ്ങളിൽനിന്ന് വേദനയോടെ പഠിക്കുകയായിരുന്നു. ജീവിതപാഠം തന്നെയായിരുന്നു. മല്യയെ എല്ലാവരും അറിയും; വിജയ് മല്യയെ. അദ്ദേഹത്തിന്റെ മകൻ സിദ്ധാർഥയും ഇന്ത്യയിൽ ജീവിച്ച കുറച്ചു കാലത്തെങ്കിലും സെലിബ്രിറ്റി ആയിരുന്നു. പ്രശസ്തിയുടെ കൂടെ വരുന്ന, രാജ്യത്തെതന്നെ സമ്പന്ന കുടുംബങ്ങളിൽ ഒന്നിൽ ജനിച്ച കുട്ടിക്ക് അനുഭവിക്കേണ്ടിവന്ന എല്ലാ വെള്ളിവെളിച്ചവും ഇരുട്ടും ഒരുമിച്ച് അനുഭവിക്കേണ്ടിയും വന്നു. 30 വയസ്സ് ആയപ്പോഴേക്കും സിദ്ധാർഥ വെള്ളിവെളിച്ചത്തിൽനിന്ന് അകന്നു. മുത്തച്ഛനും പിന്നീട് പിതാവും വിജയകരമായി നടത്തിയ മദ്യനിർമാണത്തിൽനിന്നു മാറി. അഭിനയത്തിൽ അഭിരുചി കണ്ടെത്തി. ഇന്ത്യയിൽനിന്ന് അകലെ, പിതാവിൽനിന്ന് അകലെ, അമേരിക്കയിൽ സ്വന്തം വഴിയിൽ മുന്നേറുകയാണ് അദ്ദേഹം. എന്നാൽ, ഒട്ടേറെ മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് സിദ്ധാർഥ എന്ന സിഡ് സ്വന്തം വഴി കണ്ടെത്തിയത്. വേദനാജനകമായ അദ്ദേഹത്തിന്റെ ജീവിതയാത്രയുടെ കഥയാണ് ഈഫ് അയാം ഓണസ്റ്റ് എന്ന പുസ്തകം. എന്റെ മാനസിക സഞ്ചാരത്തിന്റെ ഓർമക്കുറിപ്പ് എന്നു സിഡ് തന്നെ വിശേഷിപ്പിക്കുന്ന ആത്മകഥ. ലഹരിയും കണ്ണീരും കൊണ്ട് എഴുതിയ ജീവിതാക്ഷരങ്ങൾ. 

സിദ്ധാർഥ മല്യ

 

ADVERTISEMENT

ഒരിക്കൽ വിജയത്തിന്റെ പ്രതിരൂപം ആയിരുന്നെങ്കിലും ഇന്ന് ഇന്ത്യയിലെങ്കിലും വെറുക്കപ്പെട്ടവന്റെ റോളിലാണ് വിജയ് മല്യ; ബാങ്കുകളെ കബളിപ്പിച്ചു കോടികളുമായി മുങ്ങി എന്ന ആരോപണത്തിന്റെ നിഴലിലും. കുറ്റകൃത്യങ്ങളായി ആരോപിക്കപ്പെടുന്നവയുടെ ഭാഗമല്ലെങ്കിലും സിദ്ധാർഥയെയും പ്രതിക്കൂട്ടിലാക്കി ചിലർ. ട്രോളുകൾക്ക് അദ്ദേഹവും വിധേയനായി. ഒട്ടേറെ മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന അദ്ദേഹത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നു ട്രോൾ ആക്രമണം. 

 

സിദ്ധാർഥ മല്യ

നിനക്കു മരിച്ചുകൂടേ എന്നുപോലും സിഡിനോട് ചോദിക്കുന്ന ട്രോൾ ഇറങ്ങിയിട്ടുണ്ട്. ‘മല്യ, നീയും നിന്റെ കുടുംബവും ഇല്ലാതാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’ – ഇങ്ങനെയുള്ള ട്രോൾ ഇറക്കുന്നവർ അത് സിഡ് എന്ന വിദ്യാർഥിയുടെ, കൗമാരക്കാരന്റെ മനസ്സിൽ സൃഷ്ടിക്കുന്ന പോറലുകളെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല; ട്രോളുകൾ ആസ്വദിച്ചവരും. അവർക്ക് എല്ലാം രസകരമായി തന്നെ മുന്നോട്ടുനീങ്ങി. എന്നാൽ ഓരോ ട്രോളും വായിച്ചുകഴിയുമ്പോൾ സിഡിൽനിന്ന് പുറത്തുവന്ന നിലവിളി ആരും കേട്ടുമില്ല. 

 

ADVERTISEMENT

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവൻ എന്ന് അസൂയയോടെയും പരിഹാസത്തോടെയും പലരും സിഡിനെ നേരിട്ടും അല്ലാതെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ 9 വയസ്സ് മാത്രമുള്ളപ്പോൾ സിഡിന്റെ മാതാപിതാക്കൾ വേർപിരിഞ്ഞു. അന്നുതുടങ്ങിയ ഏകാന്തത കൂടിയാണ് പിന്നീട് മാനസിക പ്രശ്‌നങ്ങളായി അയാളുടെ ജീവിതം തകർക്കുന്ന അവസ്ഥയിലേക്ക് എത്തിയത്. വിഷാദരോഗത്തിലേക്കും ഒബ്‌സസീവ് കംപൽസീവ് ഡിസ്ഓർഡർ എന്ന അവസ്ഥയിലേക്കും നയിച്ചത്. ഇതിനൊപ്പം അമിത മാദ്യപാനം കൂടിയായപ്പോൾ വിദഗ്ധ പരിചരണം തേടേണ്ടിവന്നു. ഇരുട്ടിന്റെ തുരങ്കത്തിൽനിന്ന് വെളിച്ചത്തിന്റെ ലോകത്തേക്ക് അദ്ദഹം വന്നതിന്റെ കഥയാണ് ഓർമക്കുറിപ്പ്. നേരത്തേതന്നെ ഓൺലൈനിൽ ചെയ്തുകൊണ്ടിരുന്ന കൗൺസലിങ്, ജീവിത പാഠക്ലാസ്സുകളുടെ വിപുല രൂപം.

 

‘അനുഭവങ്ങളെക്കുറിച്ച് പുസ്തകം എഴുതാൻ നിയോഗിക്കപ്പെട്ടപ്പോൾ ചന്ദ്രനിലെത്തിയ പ്രതീതിയായിരുന്നു എനിക്ക്. എന്റെ മാനസിക പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശി, ജീവിതത്തെക്കുറിച്ച് പറയാൻ അവസരം കിട്ടിയതിൽ സന്തോഷിച്ചു. എന്നാൽ, സത്യം പറയട്ടെ, എഴുതിത്തുടങ്ങിയപ്പോഴാണ് ഇത് എത്രമാത്രം കഠിനമായ ജോലിയാണ് എന്നു ഞാൻ തിരിച്ചറിയുന്നത്. ചില സമയത്ത് ആവേശകരമായിരുന്നു എഴുത്ത്, മറ്റു ചിലപ്പോൾ അങ്ങേയറ്റം ക്ഷീണിപ്പിക്കുന്നതും. ഞാൻ പൂർണമായും ആസ്വദിച്ച നിമിഷങ്ങളുണ്ട്. എന്നാൽ കഠിനമായ വെറുപ്പും തോന്നിയിട്ടുണ്ട്. എന്റെ തന്നെ വാക്കുകൾ എന്നെ ചിരിപ്പിച്ചു. കരയിച്ചു. ചിലപ്പോൾ അതൊരു പുഞ്ചിരിയായി. മറ്റു ചിലപ്പോൾ അലറിക്കരഞ്ഞു. എന്നാൽ, ഈ യാത്രയുടെ പുസ്തകം, ജീവിതത്തിൽ മറ്റാർക്കെങ്കിലും പ്രയോജനപ്പെടും എന്നു തോന്നിയപ്പോൾ എല്ലാം വേദനകളും മറന്നു. 

സത്യം പറയുന്ന എന്റെ കഥ മുൻവിധികളില്ലാതെ വായിക്കൂ. വിൻസ്റ്റൻ ചർച്ചിൽ പറഞ്ഞതുപോലെ, ഇത് അവസാനമല്ല. അവസാനത്തിന്റെ ആരംഭവുമല്ല. ഒരുപക്ഷേ, ആരംഭത്തിന്റെ അവസാനമായിരിക്കാം. നന്ദി ...’

ADVERTISEMENT

 

ഈഫ് അയാം ഓണസ്റ്റ് 

സിദ്ധാർഥ മല്യ 

വെസ്റ്റ് ലാൻഡ് പബ്ലിക്കേഷൻസ് 

വില 350 രൂപ 

 

Content Summary: ‘If I am Honest’ book written by Sidhartha Mallya