‘‘തനിക്കറിയാമോ, മാർക്കേസിന്റെ എഴുത്തിൽ ഏറ്റവും കൂടുതൽ ആവർത്തിച്ചിട്ടുള്ള വാക്ക് സീയസ്റ്റ ആയിരിക്കും. അല്ലെങ്കിൽ ഹാമക്ക്. ഉച്ചയുറക്കം അവർക്കത്രയും വിലപ്പെട്ടതാണ്. ദിസ് ഈസ് മൈ സീയസ്റ്റ ടൈം’’. ലഘുവായ പ്രഭാത ഭക്ഷണത്തിനു ശേഷം പഴങ്ങളും വൈനും ചോക്കലേറ്റ് ക്രീമും അകമ്പടിയാക്കി നീണ്ടുനിന്നൊരു

‘‘തനിക്കറിയാമോ, മാർക്കേസിന്റെ എഴുത്തിൽ ഏറ്റവും കൂടുതൽ ആവർത്തിച്ചിട്ടുള്ള വാക്ക് സീയസ്റ്റ ആയിരിക്കും. അല്ലെങ്കിൽ ഹാമക്ക്. ഉച്ചയുറക്കം അവർക്കത്രയും വിലപ്പെട്ടതാണ്. ദിസ് ഈസ് മൈ സീയസ്റ്റ ടൈം’’. ലഘുവായ പ്രഭാത ഭക്ഷണത്തിനു ശേഷം പഴങ്ങളും വൈനും ചോക്കലേറ്റ് ക്രീമും അകമ്പടിയാക്കി നീണ്ടുനിന്നൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘തനിക്കറിയാമോ, മാർക്കേസിന്റെ എഴുത്തിൽ ഏറ്റവും കൂടുതൽ ആവർത്തിച്ചിട്ടുള്ള വാക്ക് സീയസ്റ്റ ആയിരിക്കും. അല്ലെങ്കിൽ ഹാമക്ക്. ഉച്ചയുറക്കം അവർക്കത്രയും വിലപ്പെട്ടതാണ്. ദിസ് ഈസ് മൈ സീയസ്റ്റ ടൈം’’. ലഘുവായ പ്രഭാത ഭക്ഷണത്തിനു ശേഷം പഴങ്ങളും വൈനും ചോക്കലേറ്റ് ക്രീമും അകമ്പടിയാക്കി നീണ്ടുനിന്നൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘തനിക്കറിയാമോ, മാർക്കേസിന്റെ എഴുത്തിൽ ഏറ്റവും കൂടുതൽ ആവർത്തിച്ചിട്ടുള്ള വാക്ക് സീയസ്റ്റ ആയിരിക്കും. അല്ലെങ്കിൽ ഹാമക്ക്. ഉച്ചയുറക്കം അവർക്കത്രയും വിലപ്പെട്ടതാണ്. ദിസ് ഈസ് മൈ സീയസ്റ്റ ടൈം’’.

 

ADVERTISEMENT

ലഘുവായ പ്രഭാത ഭക്ഷണത്തിനു ശേഷം പഴങ്ങളും വൈനും ചോക്കലേറ്റ് ക്രീമും അകമ്പടിയാക്കി നീണ്ടുനിന്നൊരു രതിക്കപ്പുറം, മുട്ടെത്തുന്ന ഗൗൺ ചുറ്റി മുറിക്കു പുറത്തേക്കിറങ്ങുമ്പോൾ റബേക്കയാണതു പറഞ്ഞത്. ഞാനുമതു നോട്ട് ചെയ്തിട്ടുള്ള കാര്യമാണ്. മാത്രമല്ല, സംതൃപ്തമായ ഒരു ഗമനത്തിനു ശേഷം എനിക്കും ഏറ്റവുമിഷ്ടം ഒരുറക്കമാണ്. മുറുകിയ വേളയിൽ വിരൽ മുക്കി റബേക്ക നെഞ്ചത്തും തോളിലും വരച്ച ചോക്കലേറ്റ് പാടുകൾ അയാൾ കഴുകിത്തോർത്തി. വീണ്ടും ബെഡിൽ വന്നിരുന്നു പകുതി കടിച്ച സ്ട്രോബറി നാവുകൊണ്ടും ചുണ്ടുകൊണ്ടും പല്ലുകൊണ്ടും ഒന്നിച്ചറിഞ്ഞു. സ്ട്രോബറിച്ചാലുകൾ കീഴ്ച്ചുണ്ടിൽ നിന്ന് താടിയിലൂടെ കഴുത്തിലേക്കൊഴുകാൻ അനുവദിച്ചു. 

 

വേഗം ഉറക്കം വരാൻ എന്തെങ്കിലും ചിന്തിച്ചു കൊണ്ടുറങ്ങുന്നതാണു മൈക്കേലിന്റെ രീതി. മാർക്കേസ് വഴിയല്ലായിരുന്നെങ്കിൽ റബേക്ക മലയാളിയായിരുന്നെന്ന് താനെങ്ങനെ മനസിലാക്കുമായിരുന്നു എന്ന് അവൻ ചിന്തിച്ചു. വേഷത്തിലോ ഭാഷയിലോ ചലനങ്ങളിലോ ഒന്നും ഒരു മലയാളി ടച്ച് അവളിലുണ്ടായിരുന്നില്ല. തന്റെ ഐഡന്റിറ്റി ഏജന്റ് വഴി അവളറിഞ്ഞിരിക്കണം. എന്നിട്ടും ഒരു ക്ലൂ പോലും അവൾ തന്നില്ല. റബേക്ക കള്ളപ്പേരായിരിക്കാൻ സാധ്യതയുണ്ട്. ഒരു മാർക്കേസ് കഥാപാത്രത്തിന്റെ പേര് സ്വയമെടുത്തണിഞ്ഞതാവാം. ഇത്രയും ചിന്തിച്ചു കഴിഞ്ഞപ്പോഴേക്കും രതിയുടെ സുഖാലസ്യത്താലും കഴിഞ്ഞ രാത്രിയിലെ യാത്രാക്ഷീണം കൊണ്ടും മൈക്കേൽ നിദ്രയിലേക്കൂളിയിട്ടിരുന്നു.

 

ADVERTISEMENT

അമേരിക്കയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കലാകാരനാണ് മൈക്കേൽ. മധ്യവയസ്കൻ. ബാച്ചിലർ. ആഡ് ഫിലിം മേക്കിങ്, ഫിലിം സ്ക്രിപ്റ്റിങ്, ഡയറക്‌ഷൻ എന്നിവയിലൊക്കെ പ്രവർത്തിക്കുന്നു. യാത്രകളും മദ്യവും കലയുമൊക്കെയായി ജീവിതം മുന്നോട്ടു പോകുന്നു. പാലാക്കാരനാണ്. പക്ഷേ, ഒരു വിശ്വപൗരന്റെ ലക്ഷണങ്ങളാണ്. ഇംഗ്ലിഷും ഫ്രഞ്ചുമൊക്കെ നന്നായി വഴങ്ങും. നാട്ടിൽ മാതാപിതാക്കളും സഹോദരിയുമുണ്ട്. വർഷത്തിലൊരിക്കലെങ്കിലും നാട്ടിലൊരു സന്ദർശനം നടത്തും. ഇതുവരെ വിവാഹം കഴിക്കാത്തതിനെപ്പറ്റി കുടുംബത്തിൽ നിന്നുണ്ടാകുന്ന പരിഭവങ്ങളെ പുഞ്ചിരി കൊണ്ടും, നാട്ടിൽ നിന്നുള്ള ശുഷ്കാന്തികളെ നടുവിരൽ കൊണ്ടും ഭംഗിയായി മാനേജ് ചെയ്യാൻ മൈക്കേലിനറിയാം. ഏകാന്തതയേക്കാൾ മികച്ചൊരു സഹയാത്രികയുണ്ടോ?

 

മൈക്കേലിനമേരിക്കയിൽ ഗേൾഫ്രണ്ടോ ഭാര്യയോ മറ്റോ ഉണ്ടോയെന്നു പലരും പല രീതികളിൽ അമ്മച്ചിയോടും സഹോദരിയോടും അന്വേഷിക്കാറുണ്ട്. ചിലർക്ക് മൈക്കേലിന്റെ ശേഷിയിലായിരുന്നു സംശയം. മറ്റു ചിലർ ഒരു പടി കൂടി കടന്നു പെണ്ണു വേണ്ടെങ്കിൽ ആൺ കൂട്ടിലായിരിക്കും താൽപര്യം എന്നു തമ്മിൽ പറഞ്ഞു സമാശ്വസിച്ചു. നാട്ടുകാരുടെ ഓരോ സ്വൈര്യക്കേടുകളേ..!

 

ADVERTISEMENT

മൈക്കേൽ തന്റെ ഏകാന്തജീവിതം ശരിക്കുമാസ്വദിക്കുകയായിരുന്നു. ആസ്വദിച്ചു മാത്രം ചെയ്യുന്ന ജോലി, നല്ലൊരു സൗഹൃദവലയം, വായന, യാത്രകൾ... ഇതിനിടയിൽ ശരീരം ആത്മാർത്ഥമായി ആവശ്യപ്പെടുമ്പോൾ ഒന്നോ രണ്ടോ ദിവസത്തേക്കൊരു പെൺസൗഹൃദം. അത് ഒരിക്കലും പരിചയക്കാരുമായിട്ടാവില്ല. പ്രണയത്തിലേക്കു ചാലുകീറിയേക്കാവുന്ന ബന്ധങ്ങളെ ഒരു ദുർവാശിയോടെ മൈക്കേൽ അകറ്റി നിർത്തിയിരുന്നു. ഒരു പെൺസുഹൃത്ത് വഴിയാണ് റബേക്കയുടെ ഏജന്റിനെയും പിന്നെ റബേക്കയെയും പരിചയപ്പെടുന്നത്. കൂടുതൽ അടുക്കാനുള്ള പരിചയമൊന്നുമില്ല. രണ്ടു പകലും രണ്ടു രാത്രിയും ഒരുമിച്ചു താമസിക്കാൻ മാത്രമുള്ള അടുപ്പം. മൈക്കേലിന്റെ സുഹൃത്തിനു പോലും റബേക്കയുടെ ശരിക്കുള്ള ഐഡന്റിറ്റി അറിയാൻ സാധ്യതയില്ല. എന്നാൽ മൈക്കേലിനെപ്പറ്റി ഏറെക്കുറെയൊക്കെ ഏജന്റ് വഴി റബേക്ക അറിഞ്ഞിരുന്നു - മലയാളി, കലാകാരൻ, വായന, യാത്ര, ഏകാന്തത. അങ്ങനെയാണ് രണ്ടു ദിവസത്തെ മധുവിധുവിനായി അവർ ഒരുമിച്ചത്.

 

ക്യൂബയിൽ ചെലവഴിക്കാമെന്ന ആശയം റബേക്കയായിരുന്നു പറഞ്ഞത്. അതിരാവിലെ എയർപോർട്ടിൽ ഒരുമിച്ചു കണ്ടതിനു ശേഷമാണ് അടുത്തിരുന്നു സംസാരിക്കുന്നതും തൊടുന്നതും, തഴുകുന്നതും. ഇഷ്ടവിഷയങ്ങളും വീക്ഷണങ്ങളുമൊക്കെ തമ്മിൽ പങ്കുവെച്ചു. തികച്ചും അപരിചിതയായ ഒരാളോടൊപ്പം നഗ്നത പങ്കുവയ്ക്കാനാവില്ലെന്ന തന്റെ നിഷ്ഠ അവൾക്കുമുള്ളതായി തോന്നി. ഇടയിലെപ്പോഴോ ഹാൻഡ് ബാഗിനുള്ളിൽ കണ്ട മെലങ്കളി ഹോർസിന്റെ* പുറംചട്ട നൽകിയ വെളിപാടിന്റെ വെളിച്ചത്തിൽ എവിടെ നിന്നെന്നില്ലാതെ മൈക്കേലിന്റെ നാവിലേക്കാ ചോദ്യം നടന്നുകയറി:

 

‘‘റബേക്ക മലയാളിയാണോ?’’

 

ഒട്ടും വൈകാതെ മറുപടി:

 

‘‘അതെന്താ മലയാളികൾ മാത്രമേ മാർക്കേസിനെ വായിക്കൂ?’’

 

അങ്ങനെ മാർക്കേസിന്റെ ഒരു മാന്ത്രിക സ്പർശത്തോടെ രംഗം മാവേലി നാട്ടിലേക്കു പറിച്ചുനടപ്പെട്ടു. ഭാഷ മലയാളത്തിലേക്കും.

 

ഹോട്ടലിലേക്കുള്ള യാത്രയിൽ മാർക്കേസ് സാഹിത്യവും പുസ്തകങ്ങളുമായിരുന്നു പ്രധാന ചർച്ചാവിഷയം. റബേക്കയെപ്പറ്റി കൂടുതലറിയാൻ മൈക്കേൽ താൽപര്യം കാണിച്ചെങ്കിലും ഒരു പരിധിയിൽ കൂടുതലൊന്നും അവൾ വെളിപ്പെടുത്തിയില്ല. സാന്റായാഗോ ഡി ക്യൂബ ഹോട്ടലിലെ സ്യൂട്ടിലെത്തിയതു മുതൽ രണ്ടു ശരീരങ്ങളുടെ പരിചയപ്പെടലായിരുന്നു. മാർക്കേസ് നായികയെ അനുസ്മരിപ്പിച്ചു കൊണ്ട് റബേക്ക പൂച്ചയെപ്പോലെ കുറുകി. ഉച്ചയുറക്കം സന്ധ്യ വരെ നീണ്ടു. എഴുന്നേറ്റപ്പോൾ രണ്ടു പേർക്കും വിശപ്പുണ്ടായിരുന്നു. ഭക്ഷണം കഴിച്ച്, ഹോട്ടൽ ക്യാബിൽത്തന്നെ ഒരു നഗര പ്രദക്ഷിണം നടത്തി. 

 

‘‘റബേക്കയുടെ ശരിക്കുള്ള പേരെന്താ?’’

 

‘‘എന്തിനാ അറിയുന്നത്?’’

 

‘‘എന്നെക്കുറിച്ച് ഏകദേശമൊക്കെ റബേക്കയ്ക്കറിയാമല്ലോ, അപ്പൊ തിരിച്ചും അറിയണ്ടേ?’’

 

‘‘രണ്ടു പകലിനും രാത്രിക്കും ഇത്രയുമൊക്കെ അറിഞ്ഞാൽപ്പോരേ മൈക്കേൽ? ശരീരമല്ലേ വലിയ സാധ്യത. മനസിനെ വിട്ടേക്കൂ.’’

 

‘‘അതല്ല, റബേക്കയുടെ ഐഡന്റിറ്റി എന്തായാലും എനിക്ക് പ്രശ്നമല്ല. സാധാരണ ഞാൻ കൂടുതൽ വിവരങ്ങൾ അന്വേഷിക്കാറില്ല. ശരീരങ്ങൾ തമ്മിലടുക്കാൻ മാത്രമുള്ള പരിചയപ്പെടൽ മാത്രം. പക്ഷേ.. ഒരു മലയാളിയാണെന്നറിഞ്ഞപ്പോൾ ചോദിച്ചതാ..’’

 

‘‘എന്നാൽ കേട്ടോളൂ, ഞാനും തന്നെപ്പോലെ സ്വന്തം കാലിൽ നിൽക്കുന്ന ഒരാൾ. അവിവാഹിത.’’

 

‘‘എത്ര നാളായി? ഐ മീൻ ഈ തൊഴിൽ?’’

 

‘‘ഏത് തൊഴിൽ? ഞാനൊരു പ്രോസ്റ്റിറ്റ്യൂട്ടാണെന്നാണോ മൈക്കേൽ കരുതിയത്? അതും രസമുള്ളൊരു തൊഴിൽ തന്നെയാണ്. ബട്ട്, ഐ ആം എ റൈറ്റർ..’’

 

ബിനുരാജ് ആർ.എസ്.

‘‘പിന്നെന്താ...?’’

 

‘‘അതെന്താ മൈക്കേൽ, ആണുങ്ങൾക്ക് മാത്രമേ ഇതൊക്കെ ആവശ്യമുള്ളോ?’’

 

‘‘അങ്ങനെയല്ല, പൊതുവേ സ്ത്രീകൾക്ക് ഒരു ഇമോഷണൽ അറ്റാച്ച്മെന്റ് ആവശ്യമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.’’

 

‘‘അതൊക്കെ പൊള്ളത്തരമാണു മൈക്കേൽ, പ്രണയം രതിയിലേക്കു മാത്രം വലിക്കുന്ന ഒരു പാലമാണ്. നമ്മുടെ നാട്ടിലെ സ്ത്രീകൾക്കും പുരുഷൻമാർക്കും ശരീരത്തിന് ആവശ്യമുള്ളപ്പോൾ അതു ലഭിക്കാത്തതിന്റെ ഒരു ഡിഫൻസ് മെക്കാനിസമാണ് ഡിവൈൻ ലവ് എന്ന കോൺസപ്റ്റ് തന്നെ. അതു കൊളോണിയൽ രാജ്യങ്ങളുടെ ഒരു പൊതു പ്രശ്നമാണെന്നു തോന്നുന്നു. മാർക്കേസ് നോവലുകളിൽ നോക്ക്. കൊച്ചു പെൺകുട്ടികൾ വയസൻമാരുമായി കിടക്കുന്നു. യുവാക്കൾ പ്രായം കൂടിയ വേശ്യകളെയും വീട്ടുജോലിക്കാരെയും പ്രാപിക്കുന്നു. എന്നിട്ടു മനസിൽ ദിവ്യപ്രണയവും കൊണ്ട് നടക്കുന്നു. ഇങ്ങനെയൊരു കൊളോണിയൽ യാഥാർത്ഥ്യം അബോധത്തിൽ പതിഞ്ഞു കിടന്നതു കൊണ്ടാവാം മാർക്കേസ് മെഴ്സിഡസിനെ ഒൻപതാം വയസിൽത്തന്നെ ബുക്ക് ചെയ്തത്. ഞാൻ എന്റെ ശരീരത്തിന്റെ ദിവ്യവിളികളെ യഥാകാലം പരിഗണിക്കുന്നു, നിന്നെപ്പോലെ.. ആൻഡ് ഐ എക്സ്പ്ലോർ ദ് ബെസ്റ്റ് ഇൻ മെൻ..’’

 

‘‘എഴുത്തുകാരിയാണെന്നല്ലേ പറഞ്ഞത്. എന്തൊക്കെയാണെഴുതുന്നത്? ഒരുപക്ഷേ, ഞാൻ വായിച്ചിട്ടുള്ളതാവും. റബേക്ക എന്ന പേര് കള്ളപ്പേരാണെന്ന് നേരത്തേ തോന്നിയിരുന്നു.’’

 

‘‘ഓൺ ദ കോൺട്രാറി മൈക്കേൽ, എന്റെ എഴുത്ത് മുഴുവൻ കള്ളപ്പേരിലാണ്. എനിക്കും എന്റെ ഏജന്റിനും മാത്രമേ എന്റെ ശരിക്കുള്ള ഐഡന്റിറ്റി അറിയൂ.’’

 

‘‘ലൈക്ക് എലേന ഫെറാന്റെ?’’

 

‘‘മേ ബീ..’’

 

‘‘എന്നാലും റബേക്കയെ ഞാൻ കോൺടാക്റ്റ് ചെയ്തത് ഏജന്റ് വഴിയല്ലേ? അപ്പൊ ഏജന്റല്ലേ റബേക്കയുടെ അസൈൻമെന്റ്സ് തരുന്നത്?’’

 

‘‘തന്നോടായതു കൊണ്ടു പറയാം മൈക്കേൽ, എന്റെ ഏജന്റ് ഞാൻ തന്നെയാണ്. എനിക്കു തോന്നുമ്പോൾ, താൽപര്യമുള്ള കസ്റ്റമേഴ്സിനെ മാത്രം ഞാൻ സ്വീകരിക്കുന്നു. അല്ലാത്തപ്പോൾ സർവീസ് നോട്ട് അവൈലബ്ൾ..’’

 

‘‘അതുകൊള്ളാം, ചൂണ്ടയിടാൻ വരുന്നവനെത്തന്നെ ഇരയാക്കുന്നു. നല്ല ഐഡിയ.’’

 

‘‘ഹ ഹ! ഒരിക്കൽ മാർക്കേസ് പ്രേമം കാരണം ഞാനൊരു കൊളംബിയന്റെയടുത്തു പോയിരുന്നു. ആള് കൊള്ളാം. ഒരു വലിയ ഫീനിക്സ് പക്ഷി താഴേക്ക് പറക്കുന്നതിന്റെ റ്റാറ്റുവാണവന്റെ ദേഹത്ത്. ഫീനിക്സിന്റെ ചുണ്ട് അവന്റെ സാധനത്തിലാ. കൊത്തിയൊരു പറക്കലാ!’’

 

‘‘എഴുത്തിനെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ല...’’

 

‘‘അതിനെക്കുറിച്ചിനി കൂടുതൽ പറയാനാകില്ല മൈക്കേൽ, എന്റെ ഐഡന്റിറ്റി പുറത്താവില്ലേ. ഞാനെഴുതിയതാണെന്നറിയാതെ മൈക്കേലിന് എന്റെ പുസ്തകം വായിക്കാൻ കഴിയട്ടെ. അതാണെന്റെ ആഗ്രഹം.’’

 

‘‘മാർക്കേസ് നായികയുടെ ഐഡന്റിറ്റിക്കു പിന്നിലെ ശരിക്കുള്ള പേരെങ്കിലും പറഞ്ഞു കൂടേ?’’

 

നഗരത്തിന്റെ മഞ്ഞ വെളിച്ചത്തിൽ രണ്ടു നിഴലുകളെ ഒന്നായിച്ചേർത്തു ദീർഘമായൊരധരചുംബനത്തിലൂടെ അതും, അതിനെത്തുടർന്നു വരാനിരിക്കുന്നതുമായ ചോദ്യങ്ങളെ റബേക്ക നുണഞ്ഞെടുത്തു.

 

പാതിരാത്രി ഹോട്ടലിൽ തിരികെയെത്തി സ്വന്തം കിടപ്പറകളിലേക്ക് പോകുന്നതിനു മുൻപ്, അടുത്ത ദിവസം, അവരുടെ മധുവിധുവിന്റെ അവസാന ദിവസം ഇനി മലയാളം സംസാരിക്കരുതെന്നും, വ്യക്തിപരമായ മറ്റൊരു ചോദ്യവും ഉത്തരവും ഉണ്ടാകരുതെന്നും ഇരുവരും ചേർന്നൊരു കരാറുണ്ടാക്കി. അതിരാവിലെ ഉണർന്ന് ബാർത്തോക്കിന്റെ സംഗീതം കേട്ട് വാനില ഐസ്ക്രീമിനും ബ്രസീലിയൻ ഗ്രേപ്സിനുമൊപ്പം ഉച്ചവരെയെത്തുന്നൊരു രതിവേളയുണ്ടാക്കണമെന്ന് അവർ പരസ്പരം വാഗ്ദാനം ചെയ്തു.

 

‘‘ഇനിയൊരു കണ്ടുമുട്ടലുണ്ടാകുമോ?’’ മൈക്കേലിന്റെ അവസാന മലയാള ചോദ്യം.

 

‘‘വേണ്ട മൈക്കേൽ. ലോല പറഞ്ഞതു പോലെ, ഞാൻ മരിച്ചെന്നു കരുതുക.’’ റബേക്കയുടെ അവസാന മലയാള ഉത്തരം.

 

(സ്തുതി, മാർക്കേസിനും പത്മരാജന്റെ ലോലയ്ക്കും)

 

*മാർക്കേസിന്റെ Memories of My Melancholy Whores എന്ന നോവൽ

 

Content Summary : Kadhayarangu - Markkesinte Nayika, Malayalam short story written by Binuraj R.S.