മുപ്പതു വർഷം മുൻപ് ഞാൻ വിദ്യാർഥിയായിരുന്ന കാലത്തു താമസിച്ചിരുന്ന വീട്ടിലേക്കു പോകുന്ന വഴിയിൽ, കുത്തനെയുള്ള കയറ്റം കഴിഞ്ഞാൽ ഒരു നിരപ്പാണ്. ആ നിരപ്പിലേക്ക് ഒരു തോടിന്റെ വരമ്പത്തുകൂടി വേണം പോകാനും വരാനും. കുന്നുകളും ചെരിവുകളും ഉള്ള ഒരു ഭൂപ്രദേശത്ത് അത്തരമൊരു നിരപ്പായ ഇടം ഞാൻ വേറെ എവിടെയും

മുപ്പതു വർഷം മുൻപ് ഞാൻ വിദ്യാർഥിയായിരുന്ന കാലത്തു താമസിച്ചിരുന്ന വീട്ടിലേക്കു പോകുന്ന വഴിയിൽ, കുത്തനെയുള്ള കയറ്റം കഴിഞ്ഞാൽ ഒരു നിരപ്പാണ്. ആ നിരപ്പിലേക്ക് ഒരു തോടിന്റെ വരമ്പത്തുകൂടി വേണം പോകാനും വരാനും. കുന്നുകളും ചെരിവുകളും ഉള്ള ഒരു ഭൂപ്രദേശത്ത് അത്തരമൊരു നിരപ്പായ ഇടം ഞാൻ വേറെ എവിടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുപ്പതു വർഷം മുൻപ് ഞാൻ വിദ്യാർഥിയായിരുന്ന കാലത്തു താമസിച്ചിരുന്ന വീട്ടിലേക്കു പോകുന്ന വഴിയിൽ, കുത്തനെയുള്ള കയറ്റം കഴിഞ്ഞാൽ ഒരു നിരപ്പാണ്. ആ നിരപ്പിലേക്ക് ഒരു തോടിന്റെ വരമ്പത്തുകൂടി വേണം പോകാനും വരാനും. കുന്നുകളും ചെരിവുകളും ഉള്ള ഒരു ഭൂപ്രദേശത്ത് അത്തരമൊരു നിരപ്പായ ഇടം ഞാൻ വേറെ എവിടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുപ്പതു വർഷം മുൻപ് ഞാൻ വിദ്യാർഥിയായിരുന്ന കാലത്തു താമസിച്ചിരുന്ന വീട്ടിലേക്കു പോകുന്ന വഴിയിൽ, കുത്തനെയുള്ള കയറ്റം കഴിഞ്ഞാൽ ഒരു നിരപ്പാണ്. ആ നിരപ്പിലേക്ക് ഒരു തോടിന്റെ വരമ്പത്തുകൂടി വേണം പോകാനും വരാനും. കുന്നുകളും ചെരിവുകളും ഉള്ള ഒരു ഭൂപ്രദേശത്ത് അത്തരമൊരു നിരപ്പായ ഇടം ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല. അവിടെനിന്നു നോക്കിയാൽ താഴ്‌വാരത്തേക്കു നീളുന്ന മൺപാത കാണാം, അടുത്ത മലയും അതിനു പിന്നിലേക്ക് അകലുന്ന മറ്റു മലകളും കാണാം. ആ സ്ഥലം എനിക്ക് ഇപ്പോഴും ആത്മവിശ്വാസവും ആനന്ദവും പകരുന്നു. ആ സ്ഥലം പോലെ ഒരിടം ഭാഷയ്ക്കകത്തു സാധ്യമാകണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. കാരണം, ഇപ്പോൾ ആ നാട്ടിൽ ചെന്നാൽ അവിടെ ആ കുത്തനെയുള്ള കയറ്റമോ തോടോ ആ നിരപ്പോ ഇല്ല. ഒരു ഭൂപ്രദേശത്തിന്റെ ഓർമ, അടയാളങ്ങളില്ലാത്ത വിധം അത് അപ്രത്യക്ഷമായശേഷം നിങ്ങൾ ഭാഷയിലേക്കു കൊണ്ടുവരികയാണെങ്കിൽ അത് യഥാർഥത്തിലുള്ള സ്ഥലത്തെക്കാൾ അതിശയകരമായ, ആനന്ദകരമായ അനുഭവമാകുമെന്നാണ് എന്റെ വിശ്വാസം.

 

ADVERTISEMENT

ഏതാനും വർഷം മുൻപു ന്യൂസീലൻഡിലെ സൗത്ത് ഐലൻഡിലേക്ക്  ഇന്ത്യയിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ ഒരു സംഘത്തോടൊപ്പം യാത്ര പോയപ്പോൾ പർവത താഴ്‌വാരത്തെ ഒരു വഴിയിലൂടെ ഞങ്ങളുടെ വാഹനം സഞ്ചരിച്ചു. തണ്ണീർത്തടങ്ങൾ ധാരാളമുള്ള ആ പ്രദേശം ഹിമപർവതങ്ങളെ തൊട്ടുകിടക്കുന്നു. അവിടത്തെ മഞ്ഞുകാലം കഠിനവും ദൈർഘ്യമേറിയതുമാണ്. ആ സമയങ്ങളിൽ മനുഷ്യർ വിഷാദം മൂർച്ഛിച്ച് ജീവനൊടുക്കാറുണ്ട്. ഞങ്ങളുടെ വഴികാട്ടിയായ സ്ത്രീ അവിടെ ആ ഗ്രാമത്തിൽ ആകെ 45 പേർ മാത്രമേ താമസിക്കുന്നുള്ളൂ എന്നു പറഞ്ഞു. അവിടെ മനുഷ്യരെക്കാൾ ആടുമാടുകളാണ് ഉള്ളത്. ഗ്രാമകവാടത്തിലെ ചെറുപട്ടണത്തിലെ ഒരു ബ്രൂവറിയിൽ ഞങ്ങൾ പോയി. അതിനോടു ചേർന്ന റസ്റ്ററന്റിൽ ഭക്ഷണത്തിനു കാത്തിരിക്കുമ്പോൾ പുറത്തേ വിജനമായ തെരുവിൽ മെല്ലെ ഇരുട്ടു വരുന്നതും വിളക്കുകൾ തെളിയുന്നതും കണ്ടു. തിരക്കുള്ള തെരുവുകൾ മാത്രം ശീലിച്ചിട്ടുള്ള മനസ്സിന് ആ ഇരിപ്പ് വിചിത്രമായ അനുഭവമായിരുന്നു. അവിടെ ഇറങ്ങിനടക്കാൻ മാത്രം മനുഷ്യരോ വാഹനങ്ങളോ ഇല്ലായിരുന്നു. “ഇക്ഷണത്തിൽ നിലീനമാം നിത്യത, ഇപ്പരമാണുഗർഭമനന്തത..” എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്ന അവസ്ഥ പോലെ ഒന്ന് അവിടെ അനുഭവിച്ചു. അത്രയേറെ വിജനതയിൽ, ഏതാനും ഒറ്റപ്പെട്ട സഞ്ചാരികൾ മാത്രം വന്നുചേരുന്ന ആ കവലയിലേക്ക്, അവിടെയുള്ള ഏതെങ്കിലുമൊരു മനുഷ്യൻ തന്റെ കഷ്ടകാലത്തെ ഒരു നീണ്ട മഞ്ഞുകാലത്തെ അതിജീവിച്ച കഥയും അതിനുശേഷം വന്ന മനോഹരമായ വേനലിലെ പ്രേമത്തിന്റെ കഥയും അന്ന് അവിടെ വന്നു ഞങ്ങളോടു പറഞ്ഞിരുന്നുവെങ്കിൽ എന്നു ഞാൻ സങ്കൽപിച്ചു. ഒരു പക്ഷേ ഞങ്ങൾ ഇരുന്ന മുറിയുടെ അതേ കോണിൽ ഇരുന്നു വെടിപ്പും വിജനതയും ചേർന്നുകിടക്കുന്ന ആ തെരുവ് അതേപോലെ മറ്റാരെങ്കിലും പിന്നീടു ശ്രദ്ധിക്കുമോ, എങ്കിൽ അത് അവരുടെ മനസ്സിൽ എന്തായിരിക്കും കൊണ്ടുവരിക എന്നും ഞാൻ ഇപ്പോൾ അദ്ഭുതപ്പെടുന്നുണ്ട്.

 

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘അലകൾ’ എന്ന സമാഹാരത്തിൽ, പ്രണയം പോലെ ഒരു വിദൂര ഭൂതകാലവികാരത്തിന്റെ തീവ്രഭാവത്തെ നാം ജീവിക്കുന്ന ഇപ്പോഴത്തെ ഒരു നിമിഷത്തിലേക്ക്, വസ്തുവിലേക്ക്, ദൃശ്യത്തിലേക്ക് ഏകാഗ്രമാക്കുന്നതു കാണാം. “അന്നു കൗമാരത്തിൽ നിൻ തീമധുരത്തിൽ വെന്തെരിഞ്ഞിട്ടുമൊടുങ്ങിയില്ലെങ്കിലും ഇന്നു മനസ്സിൻ ഹിമയുഗത്തിൽ നിന്റെ മഞ്ഞുകുടിച്ചു മരിക്കുകയാണു ഞാൻ” എന്ന വരികളിൽ തീയും ഹിമവും എന്ന വിരുദ്ധാവസ്ഥകൾ സംഗമിക്കുന്നിടത്താണു കവിതയുടെ അനുഭവത്തിലേക്ക് നാം സമുദ്രത്തിലേക്ക് എന്ന പോലെ വീണുപോകുന്നത്.

 

ADVERTISEMENT

നല്ല എഴുത്ത് എങ്ങനെയാവണം, നല്ല കവിത എങ്ങനെയാവണം എന്നെല്ലാം സംബന്ധിച്ചു ചെറിയ പ്രായം മുതൽ നടത്തിയ സംവാദങ്ങൾ ഇടയ്ക്കിടെ ഓർക്കാൻ ശ്രമിക്കാറുണ്ട്. ആധുനികതയുടെ ഉയർന്ന ശിരസ്സുകൾക്കു താഴെ നിന്ന് സാഹിത്യം വായിച്ച കാലത്ത് മുൻപേ വരുന്ന ഓരോ എഴുത്തുകാരെയും പിടിച്ചുനിർത്തി കണിശമായി വാദപ്രതിവാദം നടത്തുക ഒരു രസമായിരുന്നു. അതിനിടെ ചിലർ എല്ലാ വിമർശനങ്ങളെയും ജയിച്ച് നമ്മുടെ കൂടെ തുടർന്നുള്ള വർഷങ്ങളിലേക്കു വരികയും ചെയ്യും. നിക്കോസ് കസൻസക്കീസിന്റെ റിപ്പോർട്ട് ടു ഗ്രിക്കോ എന്ന കൃതിയെപ്പറ്റി ഒരിക്കൽ സംസാരിക്കുമ്പോൾ ഒരു സ്നേഹിതൻ പറഞ്ഞത്, സക്കീസിന്റെ മതപരമായ ഞാൻഭാവം സഹിക്കാൻ കഴിയുന്നില്ല എന്നായിരുന്നു. ക്രിസ്തുവിനെ മാത്രമല്ല ബുദ്ധൻ, ലെനിൻ, സ്റ്റാലിൻ എന്നിവരടക്കം ചരിത്രത്തിലെ മഹാപുരുഷന്മാരെ സക്കീസ് പരിധിയില്ലാതെ ആദരിച്ചു. ഹോമറിന്റെ നായകരിൽ അദ്ഭുതം കൊണ്ട ഗ്രീക്ക് എഴുത്തുകാരന് ഏകാധിപതികളോട് പ്രത്യേക ആരാധന തോന്നി.. അദ്ദേഹത്തിന്റെ നോവലുകൾ ഇനിയും ഞാൻ വായിക്കുകയില്ലെങ്കിലും അതിലെ അന്വേഷണങ്ങൾ എന്നെ ഇനി ആകർഷിക്കാൻ പോകുന്നില്ലെങ്കിലും സേവിയേഴ്സ് ഓഫ് ഗോഡ് എന്ന സക്കീസിന്റെ പ്രാർഥനാഗീതകങ്ങൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു. അവ പരിഭാഷ ചെയ്യാൻ ആഗ്രഹിച്ചത് സമീപകാലത്ത് ഞാൻ അതു വീണ്ടും വായിക്കുകയും ചെയ്തു. ഈ ഗീതകങ്ങൾ, ദിവസം ഒന്ന് എന്ന മട്ടിൽ പാരായണം ചെയ്യാൻ സക്കീസ് എഴുതിയതാണ്.

 

“ ഒരു ആജ്ഞ എനിക്കുള്ളിൽ മുഴങ്ങുന്നു:

‘കുഴിക്കൂ! എന്താണു നീ കാണുന്നത് ? ’

ADVERTISEMENT

‘മനുഷ്യർ, പക്ഷികൾ, ജലം, കല്ലുകൾ..’

‘ആഴത്തിൽ കുഴിക്കൂ! എന്താണു നീ കാണുന്നത്?’

‘ആശയങ്ങൾ, സ്വപ്നങ്ങൾ, ഭ്രമഭാവനകളും മിന്നലുകളും!’

‘ആഴത്തിൽ! എന്താണവിടെ?’

‘ ഞാൻ ഒന്നും കാണുന്നില്ല! മൂകമായ ഒരു രാത്രി, മരണത്തോളം കനമാർന്നത്. ഇതു മരണം തന്നെയാകും.’

‘ആഴത്തിൽ കുഴിക്കൂ!’

‘ആഹ്! ഇരുൾപാളി എനിക്കു ഭേദിക്കാനാവുന്നില്ല! ഞാൻ സ്വരങ്ങളും വിലാപങ്ങളും കേൾക്കുന്നു. മറുതീരത്തെ ചിറകടിസ്വരം ഞാൻ കേൾക്കുന്നു’

‘കരയരുത്, കരയരുത്! അവർ മറുതീരത്തല്ല. സ്വരങ്ങൾ, വിലാപങ്ങൾ, ചിറകുകള്‍ എല്ലാം നിന്റെ തന്നെ ഹൃദയമാണ്’.

 

പ്രാർഥനകളില്ലാത്ത ദിവസങ്ങളിലും ഏറ്റവും അടുപ്പം പുലർത്തുന്ന വാക്കുകളായി സക്കീസിന്റെ വരികൾ ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നു. അവസാനിച്ചുവെങ്കിലും കാവ്യപ്രചോദനമോ കാവ്യവികാരമോ ആയി തുടരുന്ന പ്രേമാനുഭവമാണു ബാലചന്ദ്രന്റെ നാലുവരി കവിതകളിലെല്ലാം. കൗമാരത്തിന്റെയും യൗവനത്തിന്റെയും തീവ്രത അതിലുണ്ട്. ഇനി ഈ വികാരമൂർച്ഛയാൽ എന്തു ചെയ്യാനാകും, മരണത്തിനു മുൻപ് എന്തെല്ലാം ചെയ്യാം, പ്രാർഥന കൊണ്ട് നാം എത്ര ദൂരം പോകും തുടങ്ങിയ ചോദ്യങ്ങൾ ഉയരാറുണ്ട്. പക്ഷേ കവികൾ എത്ര മാത്രം ചപലമാകുന്നുവോ അത്രയുമേറെ തീക്ഷ്ണതയുള്ള വാക്കുകളെ തരുമെന്നാണ് എന്റെ അനുഭവം.

 

മരിച്ച വെയിലിൻ നീല

പ്രേതമാണീ നിലാവൊളി.

ഇതെന്നെക്കൊക്കയിൽച്ചാടാൻ

മൂകമൂകം ക്ഷണിക്കയാം

 

എന്നു ബാലചന്ദ്രൻ എഴുതുമ്പോൾ, ആ കൊക്കയുടെ വക്കിൽ ഒരിക്കലും നിൽക്കാത്തവരാണെങ്കിലും ആ കൊക്കയെ സങ്കൽപിച്ച് ഒരു രാത്രിയെങ്കിലും കണ്ണുമിഴിച്ച് നിന്നിട്ടുണ്ടെങ്കിൽ അറിയാം അതിലെ മോഹിപ്പിക്കുന്ന വിസ്മൃതിയുടെ പ്രലോഭനം. പ്രേമം വലിയ സത്യമാണ്. പക്ഷേ കാലം കടന്നുപോകുന്നു. പ്രേമവും പിന്നിലാകുന്നു. നമ്മുടെ പ്രാണൻ ജീർണിക്കുന്നു. മുറിപ്പാടുകളിൽ തലോടുമ്പോളും മരിച്ചവരെ ഓർക്കുമ്പോഴും ഉണരുന്ന സങ്കടങ്ങൾ ഇപ്പോൾ നിലവിളിക്കുന്നില്ല, പകരം അതിനെ ഒരു ഔഷധം പോലെ മൂകമായി അനുഭവിക്കുകയാണു ചെയ്യുന്നത്.

 

ബാലചന്ദ്രനെ വായിച്ചതുകൊണ്ടുമാത്രം ലഭിച്ച കവിതാമോഹങ്ങളായിരുന്നു ഒരിക്കൽ ഞങ്ങൾക്ക് ഏറ്റവും വലിയ ശക്തിയായി ഭാഷയിലെ സഞ്ചാരങ്ങളെ മുന്നോട്ടു കൊണ്ടുപോയത്. അന്ന് കവിയെ ഞങ്ങൾ കഠിനമായി വിമർശിക്കും. എന്നിട്ട് സന്ധ്യകളിൽ ഏകാന്തതയിലിരുന്ന് ആ ചെറിയ കവിതാപുസ്തകങ്ങൾ കമ്പോടുകമ്പ് പാരായണം ചെയ്യുകയും ചെയ്തു. ഇപ്പോളും ബാലചന്ദ്രൻ കൂടെയുണ്ടെന്നതു ചെറുതല്ലാത്ത സന്തോഷമാണു പകരുന്നത്. കവിതയിൽ മാത്രമേ നമുക്ക് ഇങ്ങനെ നിത്യമായ അഭയങ്ങൾ ലഭിക്കാറുള്ളു. അതാണു ബാലചന്ദ്രൻ പ്രാർഥനാതുല്യമായ സൗമ്യതയോടെ തീയും ഹിമവും പോലെ വിരുദ്ധാവസ്ഥകളെ നാലുവരികളിൽ കൊണ്ടുവന്നു സംഗമിപ്പിക്കുന്നത്. കസൻസക്കീസിന്റെ സേവിയേഴ്സ് ഓഫ് ഗോഡ് പോലെ എക്കാലവും കൂടെയുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ബാലചന്ദ്രന്റെ ‘അലകൾ’ എന്ന പുസ്തകവും.

 

Content Summary: Ezhuthumesha column on reading works of Balachandran Chullikkadu and Nikos Kazantzakis