മോർച്ചറി സൂക്ഷിപ്പുകാരൻ ലൂക്കിന്റെ ഇരുണ്ട ജീവിതത്തിന്റെ‌ അതിരുകളിൽ നിറമുള്ള സ്വപ്നങ്ങൾ പടർത്തുന്ന ഗുൽമോഹർ പുഷ്പങ്ങൾ, അനുവാദം ചോദിക്കാതെത്തുന്ന ഭയത്തെ പ്രതീക്ഷയില്ലായ്മ പകരുന്ന ധൈര്യത്താൽ പ്രതിരോധിക്കുന്ന അംശുമതി, മറവിയുടെ തെരുവുകളിൽ ഓർമകളെ തേടി അലയുന്ന മാഷ്, ജീവിതത്തെ വരിഞ്ഞുമുറുക്കാനെത്തുന്ന

മോർച്ചറി സൂക്ഷിപ്പുകാരൻ ലൂക്കിന്റെ ഇരുണ്ട ജീവിതത്തിന്റെ‌ അതിരുകളിൽ നിറമുള്ള സ്വപ്നങ്ങൾ പടർത്തുന്ന ഗുൽമോഹർ പുഷ്പങ്ങൾ, അനുവാദം ചോദിക്കാതെത്തുന്ന ഭയത്തെ പ്രതീക്ഷയില്ലായ്മ പകരുന്ന ധൈര്യത്താൽ പ്രതിരോധിക്കുന്ന അംശുമതി, മറവിയുടെ തെരുവുകളിൽ ഓർമകളെ തേടി അലയുന്ന മാഷ്, ജീവിതത്തെ വരിഞ്ഞുമുറുക്കാനെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോർച്ചറി സൂക്ഷിപ്പുകാരൻ ലൂക്കിന്റെ ഇരുണ്ട ജീവിതത്തിന്റെ‌ അതിരുകളിൽ നിറമുള്ള സ്വപ്നങ്ങൾ പടർത്തുന്ന ഗുൽമോഹർ പുഷ്പങ്ങൾ, അനുവാദം ചോദിക്കാതെത്തുന്ന ഭയത്തെ പ്രതീക്ഷയില്ലായ്മ പകരുന്ന ധൈര്യത്താൽ പ്രതിരോധിക്കുന്ന അംശുമതി, മറവിയുടെ തെരുവുകളിൽ ഓർമകളെ തേടി അലയുന്ന മാഷ്, ജീവിതത്തെ വരിഞ്ഞുമുറുക്കാനെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോർച്ചറി സൂക്ഷിപ്പുകാരൻ ലൂക്കിന്റെ ഇരുണ്ട ജീവിതത്തിന്റെ‌ അതിരുകളിൽ നിറമുള്ള സ്വപ്നങ്ങൾ പടർത്തുന്ന ഗുൽമോഹർ പുഷ്പങ്ങൾ, അനുവാദം ചോദിക്കാതെത്തുന്ന ഭയത്തെ പ്രതീക്ഷയില്ലായ്മ പകരുന്ന ധൈര്യത്താൽ പ്രതിരോധിക്കുന്ന അംശുമതി, മറവിയുടെ തെരുവുകളിൽ ഓർമകളെ തേടി അലയുന്ന മാഷ്, ജീവിതത്തെ വരിഞ്ഞുമുറുക്കാനെത്തുന്ന അധികാരത്തെ ഒരൊറ്റ കിക്കിൽ തെറിപ്പിച്ചു കളയുന്ന നിധി, ഒറ്റപ്പെടലിന്റെ ശൂന്യതയെ പുസ്തകങ്ങളിൽ നിന്നുള്ള കഥകളാൽ നിറയ്ക്കുന്ന ലൈബ്രേറിയൻ കേശു, സമൂഹം വരച്ചിട്ട കള്ളികളിലെ ജീവിതത്തിൽനിന്നു തന്റേതായ രീതിയിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ആലിദാസൻ. ദേശവും കാലവും പ്രകൃതിയും ഇടകലർന്നൊഴുകുന്ന മനോഹര കഥകളാണു സുധ തെക്കേമഠത്തിന്റേത്. അമ്പലക്കുളവും പാടവരമ്പും മലനിരകളും നിറഞ്ഞൊരു ഗ്രാമത്തിലാണ് ഒരു കഥ നടക്കുന്നതെങ്കിൽ നഗരത്തിലെ മുന്തിയ ഹൗസിങ് കോളനിയിലോ ഹിൽ സ്റ്റേഷനിലെ പ്രണയഗന്ധം നിറഞ്ഞ റിസോർട്ടിലോ ആകും മറ്റൊരു കഥയുടെ പശ്ചാത്തലം. അതിലൂടെ സ്വയം ആവർത്തിക്കപ്പെടാതിരിക്കുന്നുമുണ്ട് ഈ കഥകൾ. ശക്തമായ സ്ത്രീപക്ഷ ചിന്തകൾക്കൊപ്പം പരിസ്ഥിതി, മാനവിക ദർശനങ്ങൾ കൂടി മുന്നോട്ടു വയ്ക്കുന്നവയാണു സുധയുടെ കഥാപാത്രങ്ങളേറെയും. ആനുകാലികങ്ങളിൽ സ്ഥിരമായി കഥകൾ എഴുതുന്ന സുധ തെക്കേമഠം അധ്യാപികയാണ്. കുമാരൻ കാറ്റ് എന്ന ചെറുകഥാ സമാഹാരം പുറത്തിറങ്ങി. സുധ സംസാരിക്കുന്നു. 

 

ADVERTISEMENT

∙‘ഇരുട്ടിൽ എല്ലാവരും ഒറ്റയാകുന്നു. ചുറ്റുമുള്ള പ്രപഞ്ചം അവന്റെ കണ്ണിൽനിന്നു മാഞ്ഞുപോകുന്നു. പിന്നെയവിടെ കാടിന്റെ നീതി മാത്രമേയുള്ളൂ’. പിന്നെ നടക്കുന്നതു വന്യമായ ആക്രമണങ്ങളും ഇരയുടെ നിസ്സഹായാവസ്ഥയും. പക്ഷേ, ‘അംശുമതിയുടെ ഒരു രാത്രി’ എന്ന കഥയിലെ അംശുമതി ഭയമില്ലായ്മയുടെ ചൂട്ടുവെളിച്ചത്തിൽ അത്തരം ഇരുട്ട് മറികടക്കുന്നയാളാണ്. ഒറ്റയ്ക്കായിപ്പോയ ഒരു രാത്രിയിൽ അപ്രതീക്ഷിതമായി മുൻപിലെത്തിയ അപകടത്തെ നിസ്സാരമായി മറികടക്കുന്നതിൽ അംശുമതിയെ സഹായിക്കുന്നത് അവളുടെ മോഹമില്ലായ്മയാണ്. ആഗ്രഹങ്ങളുണ്ടെങ്കിലല്ലേ പേടിയുണ്ടാകൂ. അതേസമയം, ഒരാക്രമണം അവൾ ഏതുസമയവും പ്രതീക്ഷിക്കുന്നുമുണ്ട്. അംശുമതി യഥാർഥത്തിൽ ആരുടെ പ്രതിനിധിയാണ്? ഭയത്തിന്റെയോ അതിജീവനത്തിന്റെയോ?

 

ജീവിതവഴികളിൽ ഞാൻ കണ്ടിട്ടുള്ള, നിരീക്ഷിച്ചിട്ടുള്ള ധാരാളം സ്ത്രീകളുടെ പ്രതിനിധിയാണ് അംശുമതി. അനുഭവങ്ങളിലൂടെ അവർ ആർജിച്ചെടുത്തിട്ടുള്ള കരുത്തും മനോധൈര്യവും പലപ്പോഴും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. മുറ്റത്തു കിടക്കുന്ന ഒരു കരിയില തൂത്തുകളയുന്ന ലാഘവത്തോടെ അവർ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കാഴ്ച എത്ര മനോഹരവും പ്രചോദനാത്മകവുമാണെന്നോ. രാത്രിയിൽ വീട്ടിലെത്തുന്ന കള്ളനെ കണ്ട് ഭയക്കാതെ അതൊരു ത്രില്ലിങ് എക്സ്പീരിയൻസ് ആയി മനസ്സിൽ സൂക്ഷിക്കാനാണ് അംശുമതി ആഗ്രഹിക്കുന്നത്. ആവർത്തനങ്ങളുടെ വിരസത നിറഞ്ഞ അവളുടെ ഒറ്റജീവിതത്തിൽ ഒരു ഇലയനക്കം പോലെ ചെറിയൊരു ചലനം സൃഷ്ടിക്കപ്പെടുന്ന രാത്രിയാണ് അത്. പ്രതീക്ഷകൾ കാത്തുസൂക്ഷിക്കാത്തിടത്തു ഭയത്തിനും സ്ഥാനമില്ലല്ലോ.

 

ADVERTISEMENT

∙ ചിലങ്ക എന്ന കഥ അസാധാരണമാംവിധം ചൂടു വമിപ്പിക്കുന്ന ഒന്നാണ്. ഉള്ളു പൊള്ളാതെ ആ അക്ഷരവഴികളിലൂടെ സഞ്ചരിക്കുക വയ്യ. ഫാന്റസിയുടെ ഒരു തലം അവശേഷിപ്പിച്ചാണു കഥ അവസാനിക്കുന്നത്. ഈ കഥ പിറക്കുന്നതെങ്ങനെയാണ്?

 

ഇന്ന് വാർധക്യത്തിന്റെ ഒരു പേടിസ്വപ്നം തന്നെയായ മറവിരോഗത്തിന്റെ വിവിധ തലങ്ങളെ നേരിട്ടറിയാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. അഥവാ അതിനു മുന്നിൽ ഉള്ളു നീറുന്ന വേദനയോടെ നോക്കി നിന്നിട്ടുണ്ട്. പഴയ ഓർമകളുടെ വിവിധ തരം ഡവലപ്മെന്റുകൾ അല്ലെങ്കിൽ അവയുടെ പുത്തൻ കാഴ്ചകളിലേക്കാണ് പലപ്പോഴും അവർ എത്തിപ്പെടുന്നത്. പണ്ടെന്നോ മനസ്സിനെ നീറ്റിയ ഒരു ചെറു സംഭവത്തിലെ കഥാപാത്രങ്ങളെ അവർ വീണ്ടും പുനരാവിഷ്കരിക്കുകയാണ്. അതു വെറുമൊരു സങ്കൽപമായല്ല, യാഥാർഥ്യമായാണ് അവരുടെ മുന്നിലെത്തുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അവരതിലൂടെ വാശിയോടെ ജീവിക്കുകയാണ് ചെയ്യുന്നത്. അനുഭവിക്കുന്നവരും കൂടെ നിൽക്കുന്നവരും നിസ്സഹായരായിപ്പോകുന്ന ഭീകരാവസ്ഥ. ഈ കഥ അതിന്റെ അടിസ്ഥാനത്തിൽ പിറവി കൊണ്ടതാണെന്നു പറയാം.

 

ADVERTISEMENT

∙‘ലൂക്ക് മെല്ലെ കൈനീട്ടി എലീനയുടെ കവിളിലൊന്നു തൊട്ടു. താഴ്‌വരയിലെ പൂവിതളിൽ പറ്റി നിൽക്കാറുള്ള മഞ്ഞിൽ തൊട്ടതു പോലെ അവന്റെ വിരലുകൾ തരിച്ചു. തണുപ്പ് കൈകളിലൂടെ അരിച്ചു കയറി തലയ്ക്കകം മുഴുവൻ നിറഞ്ഞു’. മോർച്ചറിയുടെ തണുപ്പ് അമ്മത്തലോടൽ പകരുന്ന കുളിരു പോലെ ലൂക്കിന് അനുഭവപ്പെട്ടു തുടങ്ങുന്നത് അതിനു ശേഷമാണ്. അനാഥബാലനായി വളർന്ന് മോർച്ചറി സൂക്ഷിപ്പുകാരനായി മാറിയ ലൂക്കിന്റെ കഥയാണ് ‘നിലാവ് പൂക്കുമിടം’. മിറാൻഡയും പീലിച്ചനും മാഗി സിസ്റ്ററും ജോർജ് ഡോക്ടറും സറീന മാഡവുമൊക്കെയുള്ള, മരണഗന്ധവും ഇരുട്ടും നിറഞ്ഞ കഥാപരിസരം. സുധയുടെ മറ്റു കഥകളിൽ നിന്നെല്ലാം വ്യത്യസ്തമായ ഈ കഥ എഴുതിയ സാഹചര്യം വ്യക്തമാക്കാമോ?

സുധ തെക്കേമഠം

 

തികച്ചും അവിചാരിതമായ സന്ദർഭത്തിൽ എന്റെ മുന്നിലെത്തിയ ഒരു പെയിന്റിങ് ആണ് ഈ കഥയുടെ സൂചന മനസ്സിലേക്കിടുന്നത്. അത്രമേലാഴത്തിൽ എന്നെ സ്വാധീനിച്ച ഒരു ചിത്രമായിരുന്നു അത്. നിലാവിൽ തിളങ്ങി നിൽക്കുന്ന ഒരു താഴ്‌വരയിലെ പഴയ ഡച്ച് മാതൃകയിലുള്ള ഒരു കെട്ടിടത്തിന്റെ ചിത്രം. അതിനു മുന്നിൽ തിളങ്ങിനിൽക്കുന്ന ഡാലിയാ പൂക്കളുടെ ഒരു നിര. ആ ചിത്രം നോക്കിനിന്നപ്പോൾ  അവിടെ അദൃശ്യമായ എന്തൊക്കെയോ സാന്നിധ്യങ്ങൾ ഉണ്ടല്ലോ എന്നെനിക്കു തോന്നി. പൂരിപ്പിക്കാൻ ബാക്കി വച്ച എന്തെല്ലാമോ ചിതറിക്കിടക്കുന്നതുപോലെ ഒരു തോന്നൽ. ആ കെട്ടിടത്തിലും താഴ്‌വരയിലും നിറഞ്ഞു നിന്ന നിഗൂഢതയും അതിന്റെ സൗന്ദര്യവും എന്നെ പിന്തുടർന്നുകൊണ്ടേയിരുന്നു. ആത്മാക്കളുടെ വിലാപവും സംഗീതവും നിറഞ്ഞ പ്രണയസാന്ദ്രമായ ഒരു അന്തരീക്ഷമായി അതെന്റെ മനസ്സിൽ രൂപപ്പെട്ടു. അങ്ങനെ നിലാവു പൂക്കുമിടം പിറന്നു.

 

∙ ‘സേവ് ദ് ഡേറ്റ്’ കഥയുടെ അവസാനഭാഗത്ത് സുധയുടെ നിധിയുടെ ആ പഞ്ചുണ്ടല്ലോ, അതിവിടുത്തെ ആൺകോയ്മയുടെ അടിവയറ്റിലാണു കൊണ്ടത്. അതിന്റെ ആഘാതത്തിൽ നിന്നവർ ഇനിയും തലപൊക്കിയിട്ടില്ല. നിധിയാകട്ടെ ആ ബ്രേക്ക് അപ് സെൽഫിയും സ്റ്റാറ്റസ് ആക്കിയിട്ട് ഏറെ ദൂരം പോയിക്കഴിഞ്ഞിരിക്കുന്നു. സമകാലിക സമൂഹത്തിന്റെ ആൺ – പെൺ ബന്ധങ്ങളിലെ വിവിധ തലങ്ങൾ ചർച്ചയാകുന്നൊരു കഥയാണത്. മനോഹരമായി എഴുതി. സേവ് ദ് ഡേറ്റ് കഥയനുഭവം വിശദീകരിക്കാമോ?

 

സമൂഹമാധ്യമങ്ങളിലും നേരിട്ടും മുന്നിലെത്തുന്ന പുത്തൻ തലമുറയുടെ ബോൾഡ്നെസ് ഞാൻ കൗതുകത്തോടെയും ഒരുപാടിഷ്ടത്തോടെയുമാണു നിരീക്ഷിക്കാറുള്ളത്. സ്വന്തം ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും പിറകേ സഞ്ചരിക്കുമ്പോഴും സ്വന്തം ആദർശങ്ങളെയും നന്മയെയും മുറുകെ പിടിച്ചുകൊണ്ടുള്ള അവരുടെ നിലപാട് പല സന്ദർഭങ്ങളിലും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. അപവാദങ്ങൾ ധാരാളം ഉണ്ടായേക്കാം. എങ്കിലും നല്ല ശതമാനം കുട്ടികളും സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്. സ്വാർഥതാൽപര്യങ്ങൾ അവർക്കു മുന്നിലെത്തി നിറപ്പകിട്ടാർന്ന ഓഫറുകൾ നിരത്തുമ്പോൾ അവരുടെ പ്രതികരണം എങ്ങനെയായിരിക്കും എന്ന ചിന്തയിൽ നിന്നാണ് സേവ് ദ് ഡേറ്റ് രൂപം കൊള്ളുന്നത്.

 

∙ ‘അനാത്ത’ പെണ്ണുടലുകളുടെയുള്ളിലെ ആത്മാവ് ശൂന്യമാകുന്ന അവസ്ഥകളുടെ ഭ്രമാത്മക ചിത്രണമാണ്. കേശുവും ഷാനിതയും പഴയ ആ ലൈബ്രറിക്കുള്ളിൽ ചെലവഴിക്കുന്ന സമയം മാത്രം യഥാർഥവും പുറംലോക സംഭവങ്ങളൊക്കെയും അയഥാർഥവുമായി വായനക്കാർക്ക് അനുഭവപ്പെടുന്നു. കഥയ്ക്കുള്ളിലൊളിപ്പിച്ചു വച്ചിട്ടുള്ള യാഥാർഥ്യത്തിന്റെ തീക്ഷ്ണത അവസാനവാചകങ്ങളിലെത്തുമ്പോഴേ പിടിതരുന്നുള്ളൂ. വേറിട്ടൊരു കഥാവഴിയിലൂടെയാണല്ലോ സുധ അനാത്തയുമായി യാത്ര ചെയ്തത്. അതേപ്പറ്റി പറയാമോ?

 

ഒരു ഓഷോ ബുക്കിൽ നിന്നാണ് ആ വാക്ക് എന്റെ കൂടെ പോരുന്നത്. അനാത്ത - ഉള്ള് അല്ലെങ്കിൽ അകം ശൂന്യമാകുന്ന അവസ്ഥ‌. അപ്പോൾ അവിടെ ജ്ഞാനവും ആനന്ദവും നിറയുന്നു. നമുക്കെല്ലാം പലപ്പോഴും അസാധ്യമാകുന്ന ഒരു അവസ്ഥ കൂടിയാണത്. നൂറായിരം ചിന്തകളുടെ പരക്കംപാച്ചിലിന്റെ അസ്വസ്ഥതകൾ നിറഞ്ഞ മുഖച്ചുളിവുകൾ ചുറ്റും കാണാം. ചിരിക്കാൻ മറന്നു പോകുന്നവർ, അല്ലെങ്കിൽ ചിരിക്കാൻ കഴിയാത്തവർ. കേശു ഒറ്റപ്പെട്ട ഒരു ലൈബ്രറിയിൽ അകപ്പെട്ടു പോയ ഒരാളാണ്. ആ സാഹചര്യത്തിന്റെ നിശ്ചലാവസ്ഥയുമായി സമരസപ്പെട്ടു പോയ ഒരു ജീവിതം. അതിലൊരു അനക്കം സൃഷ്ടിക്കാൻ അസ്വാഭാവികമായ ഒന്നിനേ കഴിയൂ. ആ ഒന്നാണ് ഷാനിത. എപ്പോഴോ വായിച്ചു മറന്ന ഒരു കഥാപാത്രവും അന്തരീക്ഷവും ചേർന്ന് അങ്ങനെയൊരു സങ്കൽപം യാഥാർഥ്യബോധമുണർത്തുംവിധം അവിടെ രൂപം കൊള്ളുകയാണ്.

സുധ തെക്കേമഠം

 

∙ ആലിദാസന്റെ ആദ്യ വെളിപാട് സമൂഹത്തിനാകെയുള്ള ഒരു മുന്നറിയിപ്പാണ്. മതത്തിന്റെ പേരിൽ ചേരിതിരിഞ്ഞു പോർവിളി മുഴക്കുന്നതിലെ നിരർഥകത പ്രാദേശികമായ മിത്തുകളെയും കഥകളെയും കൂട്ടുപിടിച്ചാണ് ആലിദാസന്റെ ജീവിതത്തിലൂടെ സുധ വ്യക്തമാക്കുന്നത്. ‘ആലിദാസൻ’ പകരുന്ന പാഠമെന്താണ്? 

 

നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ചില അലിഖിത നിയമങ്ങളുണ്ട്. മതങ്ങളുടെയും മതഗ്രന്ഥങ്ങളുടെയും ചുവടു പിടിച്ച് അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന കറുത്ത നിയമങ്ങൾ. അവ സംരക്ഷിച്ചു കൊണ്ടു നടക്കുന്ന മേലാളൻമാരുടെ കണ്ണുകൾ ഒരു സിസിടിവി ക്യാമറ പോലെ ജനങ്ങളെ നിരീക്ഷിക്കുന്നു. അവർ തീർത്തിട്ടുള്ള അദൃശ്യമായ ചങ്ങലക്കണ്ണികളിൽ കുടുങ്ങി നീറിപ്പിടയുന്ന ഒട്ടേറെ ജൻമങ്ങളുണ്ട്. ഒരു വ്യക്തിയുടെ സ്വതന്ത്ര ജീവിതവും ചിന്തയും നിഷേധിക്കുന്ന തരത്തിലുള്ള അത്തരം നീക്കങ്ങൾ കണ്ടില്ലെന്നു നടിക്കാനാണു നമുക്കിഷ്ടം. അങ്ങനെയും ജീവിക്കാം എന്നുള്ള തുറന്നു പറച്ചിലാണ് ആലിദാസൻ.

 

∙ ഒന്നിനൊന്നു വ്യത്യസ്തമായ സ്ത്രീകഥാപാത്രങ്ങളാണു സുധയുടെ കഥകളുടെ പ്രത്യേകത. കരുത്തുള്ളവരും പ്രണയിക്കുന്നവരും അലിവുള്ളവരുമായ അവരുടെ സ്വഭാവചിത്രീകരണം പലപ്പോഴും മനുഷ്യ മനസ്സിന്റെ വൈചിത്ര്യങ്ങളിലേക്കുള്ള സഞ്ചാരമാകുന്നുമുണ്ട്. ഇവരെയൊക്കെ കണ്ടെടുത്തത് എങ്ങനെയാണ്? അവരുടെ മനസ്സറിഞ്ഞത് എങ്ങനെയാണ്?

 

നമ്മുടെ ചുറ്റുമുള്ള ഓരോ വ്യക്തിയും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളവരാണ്. ഞാൻ നല്ലൊരു കേൾവിക്കാരിയും നിരീക്ഷകയുമാണ് എന്നാണെന്റെ വിശ്വാസം. സഹപ്രവർത്തകയായാലും സഹയാത്രിക ആയാലും അവർക്കു പറയാനുള്ള വിശേഷങ്ങളിൽ നമുക്കെന്തെങ്കിലും ഉപയോഗപ്രദമായ കാര്യങ്ങളുണ്ടാവും. നമ്മുടെ ചിന്തകളുടെ വഴിയേ തന്നെ ഒന്നു സഞ്ചരിച്ചാൽ നമ്മുടെ സ്വഭാവ വൈചിത്ര്യങ്ങളെക്കുറിച്ചൊരു ഏകദേശ ധാരണ ലഭിക്കും. ആത്മാർഥമായി സഞ്ചരിക്കണമെന്നു മാത്രം. ഞാൻ കണ്ടിട്ടുള്ള, അറിഞ്ഞിട്ടുള്ള അല്ലെങ്കിൽ വായിച്ചിട്ടുള്ള സ്ത്രീകളെല്ലാംതന്നെ കരുത്തിന്റെയും പ്രണയത്തിന്റെയും അലിവിന്റെയും പ്രതിരൂപങ്ങളാണ്. അവരുടെ പ്രത്യേകതകളായിരിക്കാം എന്റെ രചനകളെയും സ്വാധീനിച്ചിട്ടുള്ളത്.

 

∙ ‘ആലിദാസ’നിലെ കുരുതിക്കുളവും പരിസരവും, ‘ചിലങ്ക’യിലെ മേട്ടുപ്പാളയം തെരുവ്, ‘നിലാവ് പൂക്കുമിട’ത്തിലെ ആശുപത്രി മുറ്റത്തു പടർന്നു പന്തലിച്ചു നിൽക്കുന്ന ഗുൽമോഹറുകൾ, ‘സേവ് ദ് ഡേറ്റി’ലെ അലക്സിയുടെ നീല ശംഖുപുഷ്പം പോലെയുള്ള കണ്ണുകൾ. സുധയുടെ കഥാപരിസരങ്ങളിൽ പ്രകൃതി പ്രധാനപ്പെട്ടൊരു കഥാപാത്രമാണ്. തെരുവുകളും കവലകളും മരങ്ങളും പുഷ്പങ്ങളും മലകളും കുളങ്ങളും ഇരുട്ടും നിലാവുമെല്ലാം പാത്രസൃഷ്ടിയുടെ ചന്തം പതിന്മടങ്ങാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. സുധയുടെ കഥാഘടികാരത്തിലെ സൂചികളിലൊന്നായി പ്രകൃതി മാറിയത് എങ്ങനെയാണ്? 

 

പ്രകൃതി അതിന്റെ മനോഹാരിതകളെല്ലാം കുടഞ്ഞിട്ട ഒരു ഗ്രാമത്തിലാണു ഞാൻ ജനിച്ചതും വളർന്നതും– ഒറ്റപ്പാലത്തിനടുത്തുള്ള കോതകുർശ്ശി. അനങ്ങൻമലയുടെ നാട്. വയലുകളും ഇടവഴികളും കുന്നുകളും നിറഞ്ഞ ഭൂപ്രകൃതി. ഓരോ കാലാവസ്ഥയിലുമുള്ള പ്രകൃതിയുടെ ഉടുപ്പുമാറ്റലുകളും രൂപഭാവങ്ങളും രക്തത്തിലലിഞ്ഞു കിടപ്പാണ്. ഞങ്ങളുടെ വഴികളിലെ പൂച്ചന്തങ്ങളും വയലിലേക്ക് ചേലയഴിച്ചിടുന്ന നിലാച്ചന്തവും കണ്ണിൽ പതിഞ്ഞു കിടക്കുന്ന കാഴ്ചകളാണ്. കൃഷിക്കാരുടെ ഗ്രാമമാണ്. കൃഷിപ്പണികളും മരങ്ങളും കാവും ഇല്ലാത്തൊരു ലോകത്തെ സങ്കൽപിക്കാൻ പോലും ആകാത്ത വിധത്തിൽ ഞാനതിനോട് അടിമപ്പെട്ടിരിക്കുന്നു എന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ എന്റെ ശ്വാസത്തിലും ചിന്തയിലും രചനയിലുമെല്ലാം എന്റെ നാടിന്റെ സ്വാധീനമുണ്ട്.

 

∙ സുധ തെക്കേമഠം എന്ന എഴുത്തുകാരി ജനിച്ചത് എപ്പോഴാണ്? കടന്നുവന്ന വഴികളിലെ പ്രചോദനങ്ങളും സ്വാധീനങ്ങളും എന്തൊക്കെയാണ്?

 

ജനിച്ച് നാലു പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു എന്നു പറയാം. പഠനവേളകളും അതിനിപ്പുറമുള്ള ചില ശൂന്യവേളകളും കഴിഞ്ഞാണ് എഴുത്തു പേന വീണ്ടും കയ്യിലെടുക്കുന്നത്. ഒരു തിരിഞ്ഞുനോട്ടക്കാലത്തിനിപ്പുറം എന്റെ ജീവിതത്തിൽ സംഭവിച്ച ഒട്ടേറെ മാറ്റങ്ങളുണ്ട്. മുപ്പത്തഞ്ചു താണ്ടുന്ന പല പെൺജീവിതങ്ങളും പറയാറുള്ളതു പോലെ പണ്ട് മറന്നു വച്ച, മാറ്റി വച്ച ഒട്ടേറെ ഇഷ്ടങ്ങളിലേക്കുള്ള യാത്ര തുടങ്ങിയത് അങ്ങനെയാണ്. എഴുത്തു വഴിയിൽ ഞാൻ പരിചയപ്പെട്ടിട്ടുള്ള ഗുരുതുല്യരായ സൗഹൃദങ്ങളും എന്റെ കുടുംബവും ഒരു പിടി നല്ല  സുഹൃത്തുക്കളുമാണ് എന്റെ പിന്തുണ. അവരാണ് എന്റെ പ്രചോദനവും പിന്തുണയും. കടുത്ത വിമർശനങ്ങളുമായി കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഈ സ്നേഹക്കൂട്ടാണ് എന്റെ വിജയ രഹസ്യം. വിജയരഹസ്യം എന്ന വാക്ക് അഹങ്കാരപൂർവം ചേർത്തതു തന്നെയാണ്. ഓരോ കുഞ്ഞു വിജയത്തെയും ഒരുപാടു സ്നേഹത്തോടെ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകുകയാണ്.

 

∙ഏറ്റവും ഇഷ്ടമുള്ള, എപ്പോഴും കയ്യിലുണ്ടാകണമെന്ന് ആഗ്രഹമുള്ള ഒരു പുസ്തകത്തെപ്പറ്റി പറയാമോ?

 

അങ്ങനെ ഒരു പുസ്തകമല്ല, ഒട്ടേറെ പുസ്തകങ്ങൾ എന്റെ കൂടെ എപ്പോഴും ഉണ്ടാവും. ഞാനൊരു മോശമല്ലാത്ത വായനക്കാരിയാണ്. ഇപ്പോൾ വായന ഒരു ജീവൽപ്രവർത്തനം പോലെ എന്നോടൊപ്പമുണ്ട്. ഓരോ പുസ്തകവും ഓരോ കാഴ്ചയാണ് നമുക്ക് തരുന്നത്. വ്യത്യസ്ത അനുഭവങ്ങളിലൂടെ സഞ്ചരിക്കാൻ കഴിയുന്നത് വായനയുടെ മാത്രം ഗുണമല്ലേ. വായനയിൽ ഞാൻ ഒട്ടും സിലക്ടീവല്ല. ആർത്തി പിടിച്ച പോലൊരു വായന എന്ന് ഞാൻ എന്നെ വിമർശിക്കാറുണ്ട്. എങ്കിലും ചില എഴുത്തുകാരുടെ ഓരോ വരിയും തേടിപ്പിടിച്ച് വായിക്കാറുണ്ട്. അവരുടെ ഒരു കുറിപ്പു വായിക്കുമ്പോൾ പോലും മനസ്സ് നിറയും. അത്തരത്തിലുള്ള എഴുത്തുകാരുടെ കാലത്ത് ജീവിച്ചിരിക്കാൻ കഴിഞ്ഞതു തന്നെ ഭാഗ്യമായി കരുതുന്നു.

 

∙ ഈ വർഷം വായിച്ചതിൽ മനസ്സിനെ പിടിച്ചുകുലുക്കിയ, ഓർമയിൽ നിന്നിറങ്ങിപ്പോകാത്ത 5 കഥകൾ? അവയുടെ പ്രത്യേകതകൾ?

 

അഞ്ചല്ല. ഒട്ടേറെയുണ്ട്. പ്രിയ എ.എസിന്റെ മൃൺമയം, മനോജ് വെള്ളനാടിന്റെ പദപ്രശ്നം. കെ.വി. മണികണ്ഠന്റെ നീലിമദത്ത തുടങ്ങി ധാരാളം കഥകളുണ്ട്. ഓരോ കഥയും എന്നെ സ്വാധീനിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. അതു ചിലപ്പോൾ ആശയത്തിലെ പുതുമയാവാം. ഭാഷയിലെ ലാളിത്യമാവാം. അനുപമമായ ഘടന കൊണ്ടാവാം. ഇഷ്ടപ്പെട്ട ധാരാളം കഥകളും കഥയെഴുത്തുകാരും ഉള്ള കാലഘട്ടമാണിത്. മനസ്സിന് ആഹ്ലാദം തരുന്ന അല്ലെങ്കിൽ പിടിച്ചു കുലുക്കുന്ന വായനയനുഭവങ്ങൾ പകർന്നു തരുമ്പോൾ കഥ പ്രിയതരമാവുന്നു. വായനക്കാരന്റെ മനസ്സിൽ കഥയുടെ അവശേഷിപ്പുകൾ ഉണ്ടാക്കുന്നിടത്താണ് കഥയുടെ വിജയം എന്നു കേട്ടിട്ടുണ്ട്.  

 

∙ സുധയുടെ മനസ്സിൽ ഒരു കഥ ജനിക്കുന്നത് എങ്ങനെയാണ്? അതു വികസിക്കുന്നത് എങ്ങനെയാണ്?

 

ധാരാളം വായിക്കാറുണ്ട് എന്നു പറഞ്ഞല്ലോ. അതുകൊണ്ടാവാം കഥകൾക്കും കഥാതന്തുവിനുമൊന്നും പഞ്ഞം തോന്നിയിട്ടില്ല. പിന്നെ എന്റെ നാട്ടുവഴികളിൽ മയങ്ങിക്കിടക്കുന്ന ഒട്ടേറെ കഥകളും മിത്തുകളുമുണ്ട്. അവയുടെ സ്വാധീനവുമുണ്ടാവാം. കഥ എഴുതാൻ തുടങ്ങിയാൽ പെട്ടെന്ന് എഴുതിത്തീർക്കുന്ന സ്വഭാവമുണ്ട് എനിക്ക്. ഒരു ദുസ്സ്വഭാവം എന്നു വേണമെങ്കിൽ പറയാം. എങ്കിലും ഒറ്റയൊഴുക്കിൽ എഴുതിത്തീർക്കാൻ കഴിയാറുണ്ട്. എഴുതിക്കഴിഞ്ഞാൽ ഉടനെ വായിപ്പിക്കുന്ന ചില സൗഹൃദങ്ങളുണ്ട്. അവരാണ് എന്റെ കഥകളുടെ സ്ഥിതിയും സംഹാരവും നിർണയിക്കുന്നത്.

 

∙ ജനിച്ചു വളർന്നയിടങ്ങൾ, ദേശം എന്നിവ എഴുത്തിലുളവാക്കിയ സ്വാധീനം?

 

കോതകുർശി എന്ന വള്ളുവനാടൻ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. കഥകളുടെയും മിത്തുകളുടെയും നാടാണ്. ഇടവഴികളും വലിയ പാടവരമ്പുകളും ഇനിയും അപ്രത്യക്ഷമാകാത്ത നാട്. ആ നാടിന്റെ സ്വാധീനം എന്നിൽ അലിഞ്ഞു ചേർന്നു കിടപ്പുണ്ട്. ഏതൊരാൾക്കും സ്വന്തം ദേശം പ്രിയപ്പെട്ടതാവുമല്ലോ. ദേശവും ദേശക്കാഴ്ചകളും പറയാനും പകർത്താനും എപ്പോഴും ഇഷ്ടവുമാണ്. കഥകളിൽ അറിയാതെ കടന്നുവരുന്ന ഭാഷയും ശൈലിയുമെല്ലാം നാടിന്റെ കൂടി സംഭാവനയാണെന്നു പറയാം.

 

∙ കുട്ടികൾ നിശ്ചയമായും വായിച്ചിരിക്കേണ്ട 10 മലയാള പുസ്തകങ്ങൾ?

പഞ്ചതന്ത്രം കഥകൾ, ടോട്ടോച്ചാൻ, ആലീസ് ഇൻ വണ്ടർലാൻഡ്, ടാർസൻ, മൗഗ്ലി, ഉണ്ണിക്കുട്ടന്റെ ലോകം, ഉണ്ടക്കണ്ണന്റെ കാഴ്ചകൾ, മാലിയുടെ പുസ്തകങ്ങൾ, സുമംഗലയുടെ പുസ്തകങ്ങൾ, ബഷീർ ഇങ്ങനെ ഒട്ടേറെയുണ്ടല്ലോ. കുട്ടികൾ വായിക്കട്ടെ. അവർക്ക് വായനയ്ക്കുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം. നാട്ടു ലൈബ്രറികളും സ്കൂൾ ലൈബ്രറികളും തുറന്നിട്ട അലമാരകളോടെ കുട്ടികളെ സ്വീകരിക്കണം. വായനമധുരം നുണഞ്ഞു വളരുന്നവർക്കേ ചിന്തിക്കാനുള്ള കഴിവുണ്ടാകൂ.

 

∙സുധയുടെ കഥകളിൽ ഏറ്റവും അടുപ്പം തോന്നുന്ന ഒരു കഥാപാത്രത്തെപ്പറ്റിയും അതിന്റെ പിറവിയെപ്പറ്റിയും പറയാമോ?

 

ആലിദാസൻ എനിക്കു പ്രിയപ്പെട്ട  കഥാപാത്രങ്ങളിൽ ഒന്നാണ്. സ്കൂളവധിക്കാലത്തെ എന്റെ നാട്ടുനടത്തങ്ങളിൽ മുന്നിലെത്തിയ അതിശയക്കാഴ്ചയാണ് ആലിദാസനും നാണിത്തള്ളയും. സങ്കൽപമോ യാഥാർഥ്യമോ എന്ന് ഇഴപിരിച്ചെടുക്കാനാവാത്തവിധം എന്നെ ആകർഷിച്ച ദൃശ്യങ്ങൾ. അങ്ങനെയാരും ആ നാട്ടിലില്ല എന്നതു സത്യമാണ്. പക്ഷേ, എന്റെ മുന്നിലവർ ജീവിച്ചിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഉച്ചവെയിലിന്റെ മങ്ങൂഴ നേരങ്ങളിൽ അമ്പലപ്പറമ്പുകളിലുണ്ടാവുന്ന ഭ്രമകൽപനകളിലൊന്നായി ഞാൻ തന്നെ സൃഷ്ടിച്ചെടുത്ത എനിക്കു പ്രിയപ്പെട്ട കഥാപാത്രമാണ് ആലിദാസൻ. ചില നേരങ്ങളിൽ നമ്മൾ സൃഷ്ടിച്ചെടുക്കുന്ന കഥാപാത്രങ്ങൾക്ക് ചോരയും നീരുമുണ്ടായി വരാറുണ്ടല്ലോ. അങ്ങനെ രൂപപ്പെട്ടയാളാണ് ആലിദാസൻ.

 

Content Summary: Puthuvakku Series - Talk with writer Sudha Thekkemadam