വർഷാന്ത്യമാകുമ്പോൾ പാതി വായിച്ചതും തുടർന്നു വായിക്കാൻ തോന്നാത്തതുമായ പലതരം പുസ്തകങ്ങൾക്കു നടുവിലിരുന്നു പലരും വിഷമിക്കുന്നു. പുതിയ വർഷത്തിലെങ്കിലും ഉത്സാഹമുള്ള വായനകൾ സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നു. മടുപ്പിന്റെ ചുഴിയിൽ പെടാത്ത എത്ര പേരുണ്ടാകും നമ്മുടെ ഇടയിൽ. എങ്കിലും പോയ നാളുകൾ പോയി, ഇനിയുള്ള

വർഷാന്ത്യമാകുമ്പോൾ പാതി വായിച്ചതും തുടർന്നു വായിക്കാൻ തോന്നാത്തതുമായ പലതരം പുസ്തകങ്ങൾക്കു നടുവിലിരുന്നു പലരും വിഷമിക്കുന്നു. പുതിയ വർഷത്തിലെങ്കിലും ഉത്സാഹമുള്ള വായനകൾ സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നു. മടുപ്പിന്റെ ചുഴിയിൽ പെടാത്ത എത്ര പേരുണ്ടാകും നമ്മുടെ ഇടയിൽ. എങ്കിലും പോയ നാളുകൾ പോയി, ഇനിയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷാന്ത്യമാകുമ്പോൾ പാതി വായിച്ചതും തുടർന്നു വായിക്കാൻ തോന്നാത്തതുമായ പലതരം പുസ്തകങ്ങൾക്കു നടുവിലിരുന്നു പലരും വിഷമിക്കുന്നു. പുതിയ വർഷത്തിലെങ്കിലും ഉത്സാഹമുള്ള വായനകൾ സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നു. മടുപ്പിന്റെ ചുഴിയിൽ പെടാത്ത എത്ര പേരുണ്ടാകും നമ്മുടെ ഇടയിൽ. എങ്കിലും പോയ നാളുകൾ പോയി, ഇനിയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷാന്ത്യമാകുമ്പോൾ പാതി വായിച്ചതും തുടർന്നു വായിക്കാൻ തോന്നാത്തതുമായ പലതരം പുസ്തകങ്ങൾക്കു നടുവിലിരുന്നു പലരും വിഷമിക്കുന്നു. പുതിയ വർഷത്തിലെങ്കിലും ഉത്സാഹമുള്ള വായനകൾ സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നു. മടുപ്പിന്റെ ചുഴിയിൽ പെടാത്ത എത്ര പേരുണ്ടാകും നമ്മുടെ ഇടയിൽ. എങ്കിലും പോയ നാളുകൾ പോയി, ഇനിയുള്ള ദിവസങ്ങളിലെങ്കിലും ഉത്സാഹത്തോടെ എന്തെങ്കിലും ചെയ്യണമെന്നു വിചാരിക്കുന്നു. ഒരു സർജൻ തന്റെ കത്തിയും ഉപകരണങ്ങളും ഒരുക്കി വച്ച് അസമയത്തും ശസ്ത്രക്രിയയ്ക്കു സജ്ജമാകുന്നതു പോലെ, നാം നമ്മുടെ ആദർശങ്ങളെ ഒരുക്കിവച്ചുവേണം ഓരോ ദിവസവും തുറക്കാനെന്നു തത്വചിന്തകനും റോമാ ചക്രവർത്തിയുമായിരുന്ന മാർകസ് ഒറേലിയസ് പറയുന്നു. 

 

ADVERTISEMENT

കഴിഞ്ഞ ദിവസം ഫ്രഞ്ച്-റൊമേനിയൻ തത്വചിന്തകനായ എമിൽ ചോറാന്റെ ‘ദ് ട്രബിൾ വിത് ബീയിങ് ബോൺ ’ എന്ന കൃതിയിൽ മാർകേസ് ഒറേലിയസിനെപ്പറ്റി രസകരമായ പരാമർശം കണ്ടു. നീത്ഷെയെക്കാൾ തനിക്ക് ഇഷ്ടം മാർകസ് ഒറേലിയസിനെ ആണ് എന്നാണു ചോറാൻ പ്രഖ്യാപിക്കുന്നത്. ഒരു വിദ്യാർഥിയുടെ ചോദ്യമാണത്, സാരാതുഷ്ട്രായുടെ രചയിതാവിന്റെ കാര്യത്തിൽ എന്താണു പറയാനുള്ളത്? ചോറാൻ മറുപടി പറയുന്നു, താൻ നീത്ഷേയെ വായിക്കുന്നത് എന്നേ നിർത്തി. കാരണം ആ ജർമൻ തത്വചിന്തകന്റെ ചാപല്യങ്ങൾ സഹിക്കാൻ വയ്യ. നീത്ഷേ ഒരുപാടു വിഗ്രഹങ്ങൾ തകർത്തു. എന്നിട്ടു പകരം വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ അയാൾ ഒരു കപടവിഗ്രഹഭഞ്ജകനാണ്. കൗമാരസഹജമായ ഘടകങ്ങളാണ് നീത്ഷേയിൽ ഏറെയും. പക്ഷേ അയാളുടെ ഏകാന്തത മിക്കവാറും അകളങ്കിതവും നിഷ്കളങ്കവുമായിരുന്നു, ചോറാൻ പറയുന്നു, പക്ഷേ മാർകസ് ഒറേലിയസ് ആണ് തന്നോട് ഏറ്റവും അടുത്തു നിൽക്കുന്നത്. ആക്രോശിക്കുന്ന പ്രവാചകനെക്കാൾ ക്ഷീണിതനായ ചക്രവർത്തിയിലാണു ഞാൻ കൂടുതൽ സ്വസ്തിയും പ്രതീക്ഷയും കണ്ടെത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

 

ഈ വർഷാവസാനത്തിൽ എന്റെ മറ്റെല്ലാ വിരസതകളെയും മാറ്റി വച്ച്, ഇനി വരുന്ന വർഷം ഞാനെന്താണു ചെയ്യാൻ പോകുന്നത്? മാർകസ് ഒറേലിയസിനെയോ നീത്ഷേയെയോ ശ്രീനാരായണ ഗുരുവിനെയോ പറ്റി ഒരു പുസ്തകമെഴുതിയാലോ എന്ന് ആലോചിക്കുന്നു. മാർകസ് ഒറേലിയസിൽ സംഭവിക്കുന്ന അദ്ഭുതപ്രവൃത്തികളെപ്പറ്റി എനിക്കു നേരത്തേ ബോധ്യമുണ്ട്. കഴിഞ്ഞ ദശകത്തിന്റെ ആദ്യ വർഷങ്ങളിൽ ഞാൻ മിക്കവാറും എല്ലാ ദിവസവും മെഡിറ്റേഷൻസ് വായിച്ചു. ഓരോ വട്ടവും അതിൽനിന്ന് എന്തെങ്കിലും പുതുതായി ലഭിച്ചു. ലോകത്ത് ഏറ്റവും ആനന്ദം ലഭിക്കാനുള്ള മാർഗമാണു ഞാൻ തിരഞ്ഞത്. സത്യത്തിൽ, നശ്വരതയെ ഏറ്റവും ഉദാത്തതയോടെ സമീപിക്കാനായി ആത്മാവിനെ ബലപ്പെടുത്തുന്നതാണു നാം മാർകസ് ഒറേലിയസിൽ വായിക്കുന്നത്. രണ്ടായിരത്തോളം വർഷത്തിനുശേഷം, ഡിപ്രഷൻ എന്നു വിളിക്കുന്ന ദൈന്യം നിറഞ്ഞ മാരക രോഗാവസ്ഥയിൽ സ്വയമറിയാതെ ഒരിക്കൽ ഒരാൾ മെഡിറ്റേഷൻസ് എന്ന കൃതിയിലേക്കു പോയെന്നതും ഞാൻ മനസ്സിലാക്കുന്നു. പ്രതീക്ഷിക്കാത്ത ആളിൽനിന്ന് പരിധിയിലേറെ പരിഗണന ലഭിക്കുന്നതുപോലെയാണത്, പുസ്തകം തീരത്തേക്കു നിങ്ങളെ അടുപ്പിക്കുന്ന വഞ്ചിയാകുന്നത്. മാർകസ് ഒറേലിയസിൽ എനിക്ക് ഏറ്റവും ഇഷ്ടമായ വാക്യങ്ങളിലൊന്ന് ഇതാണ്: ‘‘ Remember to retire into this little territory of thy own, and above all do not distract or strain thyself, but be free and look at things as a man, as a human being, as a citizen, as a mortal.’’ മനുഷ്യനും പൗരനും നശ്വരനുമായ അവസ്ഥയിൽ എന്നെ ഏറ്റവും ഏകാഗ്രമാക്കുന്ന, എന്റേതുമാത്രമായ ആ ചെറിയ ഇടം ഏതാണ്? അവിടേക്കു വിരമിക്കുകയാണു ഞാൻ ചെയ്യേണ്ടതെന്ന കാര്യത്തിൽ സംശയമില്ല. 

 

ADVERTISEMENT

അങ്ങനെ ഒരിക്കൽ, വർഷാന്ത്യത്തിൽ മാത്രം ആളനക്കമുള്ള ചിത്തിരപുരത്തെ ആ വീട്ടിലേക്കു ഡിസംബറിലെ ഈറനായ പുൽവഴിയിലൂടെ നടന്നു ചെല്ലുമ്പോൾ വീട്ടിലേക്കുള്ള പടികളിലൊന്നിൽ പത്രക്കടലാസിനു മീതേ അയാൾ ഇരിക്കുന്നു. കടുപ്പമുള്ള ചായ തിളയ്ക്കുന്ന പാത്രം കൊണ്ടുവരുന്നു. പടിയിലിരുന്നു ചായ കുടിക്കുന്നു. കോഴിക്കോട്ടു വച്ചു ഞാൻ വാങ്ങിയ ഷുസെ സരമഗുവിന്റെ ഒരു ചെറിയ പുസ്തകം പിന്നീടു നഷ്ടപ്പെട്ടുപോയി. അതേപ്പറ്റി ഞാൻ അയാളോട് ഒരിക്കൽ പറഞ്ഞിരുന്നു. സരമഗുവിന്റെ അസാധാരണമായ ഒരു കഥയാണത്. അയാൾ അന്ന് ആ പുസ്തകം എനിക്കു സമ്മാനിച്ചു. ഞാൻ അദ്ഭുതപ്പെട്ടു, ഇതെങ്ങനെയാണ് ഈ പുസ്തകം തന്നെ വാങ്ങിയത്?, ഞാൻ ചോദിച്ചു. ഈ പുസ്തകം നഷ്ടപ്പെട്ടുപോയി, പിന്നീട് അന്വേഷിച്ചിട്ടു കിട്ടിയില്ലെന്നു നീ തന്നെയല്ലേ എന്നോടു പറഞ്ഞത്, അയാൾ ചോദിച്ചു. നഷ്ടപ്പെട്ടുപോയ ആ ചെറിയ പുസ്തകം എനിക്ക് ഓർമ വന്നു. എന്താണ് ഈ ചെറിയ പുസ്തകത്തിലുള്ളത്, അയാൾ ചോദിച്ചു. എനിക്ക് അദ്ഭുതം തോന്നി. അയാൾ വിമാനത്തിൽ ഇരിക്കുമ്പോൾ ഹാൻഡ് ബാഗിൽ ഈ പുസ്തകം ഉണ്ട്. നീണ്ട ആകാശയാത്രയിൽ അയാൾക്ക് 50 പേജിൽ താഴെയുള്ള ഈ കഥ വായിച്ചുതീർക്കാമായിരുന്നുവല്ലോ. പക്ഷേ വായിച്ചില്ല. പറയൂ, എന്താണ് സരമഗുവിന്റെ ഈ കഥ?, അയാൾ ചോദിച്ചു. The Tale of the Unknown Island എന്നാണ് ആ കഥയുടെ പേര്. ഒരു മനുഷ്യൻ (അയാൾക്കു പേരില്ല) രാജാവിന്റെ അടുക്കൽ ചെന്നു തനിക്ക് ഒരു ബോട്ട് വേണം എന്ന് ആവശ്യപ്പെടുന്നു. അജ്ഞാതമായ ദ്വീപിലേക്കു പോകാനാണ്. എന്നാൽ ലോകത്ത് അറിയപ്പെടാത്ത, അജ്ഞാതമായ ദ്വീപായി ഇനി ഒന്നുമില്ലെന്നാണു രാജാവിന്റെ മറുപടി. എന്നാൽ ആ മനുഷ്യൻ പിന്മാറുന്നില്ല. അറിയപ്പെടുന്ന ദ്വീപുകൾ മാത്രമാണു ഭൂപടത്തിൽ കാണുന്നത്, അജ്ഞാതമായത് ആരും രേഖപ്പെടുത്തിയിട്ടില്ല എന്ന് അയാൾ പറയുന്നു. ഒടുവിൽ രാജാവ് അയാൾക്കു ബോട്ട് അനുവദിക്കുന്നു. ഈ മനുഷ്യന്റെ ധൈര്യവും സാഹസികതയും ദൃഢനിശ്ചയവും കണ്ട് കൊട്ടാരത്തിലെ ഒരു തൂപ്പുകാരി എല്ലാം ഉപേക്ഷിച്ച് അയാളുടെ കൂടെ ആ ബോട്ടിൽ പോകുന്നു. സ്വന്തം സ്വപ്നം മാത്രം കയ്യിൽ പിടിച്ചാണ് ആ യാത്ര. സരമഗുവിന്റെ അസാധാരണമായ രചനയാണിത്. ആയിരത്തൊന്നു രാവുകളിലെ ചില കഥകൾ നാം ഓർക്കുന്നു. ജീവന്മരണ പ്രശ്നവുമായി നാം രംഗത്തിറങ്ങുന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കുന്നു.

 

ശരിക്കും നിങ്ങൾ പുതിയ തുടക്കം ആഗ്രഹിക്കുന്നുവെങ്കിൽ അതിന് ഏറ്റവും പറ്റിയ എഴുത്തുകാരിലൊരാൾ ഹെമിങ് േവയാണ്. ആ കഥകൾ വായിച്ചാൽ ലഭിക്കുന്ന ആന്തരിക ഊർജത്തെക്കാൾ വലിയ ഒരു തുടക്കം മറ്റൊന്നിലും ലഭിക്കുകയില്ല. നിങ്ങൾ ഹെമിങ് വേയെ ഒരിക്കലും മറക്കാൻ പോകുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ പഠനകാലത്ത് ലൈബ്രറിയിൽ എപ്പോൾ നോക്കിയാലും എന്തെങ്കിലുമൊരു ഹെമിങ് വേ ലഭിക്കുമായിരുന്നു. കഥയിൽ ദൈവത്തെപ്പറ്റി നിരന്തര നിരീക്ഷണം നടത്തുകയാണു ഹെമിങ് വേ ചെയ്തത്.

എ ക്യാറ്റ് ഇൻ ദ് റെയിൻ എന്ന കഥ ഉദാഹരണം. അതിൽ ഒരു ഇറ്റാലിയൻ കടലോര റിസോർട്ടിന്റെ രണ്ടാം നിലയിലെ മുറിയിൽ രണ്ട് അമേരിക്കക്കാരാണു താമസിക്കുന്നത്. ജനാലയ്ക്കു സമീപം നിൽക്കുന്നത് ഒരു അമേരിക്കൻ പെണ്ണും കിടക്കയിലിരുന്നു പുസ്തകം വായിക്കുന്നത് അവളുടെ ഭർത്താവും. പുറത്തു നല്ല മഴ പെയ്യുന്നുണ്ട്. അവൾ ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോൾ ഉദ്യാനത്തിലെ മഴ കൊള്ളുന്ന മേശയ്ക്കു കീഴിൽ ഒരു പൂച്ച പതുങ്ങിയിരിക്കുന്നു. അവൾക്ക് ആ പൂച്ചയെ അകത്തേക്കു കൊണ്ടുവരണമെന്ന് ആഗ്രഹം തോന്നുന്നു. അതിനായി അവൾ മുറിയിൽനിന്നിറങ്ങി പുറത്തേക്കു പോകുന്നു. ഒരു പരിചാരിക അവളെ കുട ചൂടിച്ചു പിന്നാലെ വരുന്നു. ചരലുകൾ പാകിയ വഴിയിലൂടെ മഴയത്തു നടന്ന് അവൾ ആ മേശയുടെ അടുത്ത് എത്തുമ്പോൾ അവിടെ പൂച്ചയില്ല. അതെങ്ങോ പോയിരുന്നു. അവൾക്കു ദുഃഖം തോന്നുന്നു. നിരാശയോടെ അവൾ തിരികെ മുറിയിലെത്തുന്നു. ഭർത്താവ് അപ്പോഴും അവിടെ കിടക്കയിലിരുന്നു വായിക്കുന്നു. കണ്ണാടിയുടെ മുന്നിൽനിന്ന് മുഖം നോക്കുമ്പോൾ അവൾക്കു നെഞ്ചിൽ ഒരു കനം തോന്നുന്നു. പറ്റെ വെട്ടിയ തന്റെ തലമുടി അവളെ മടുപ്പിക്കുന്നു. അവൾക്ക് മുടി വളർത്താനും മറ്റേതെങ്കിലും സ്ഥലത്തേക്കു വേഗം പോകാനും തോന്നുന്നു. മടിയിൽ ഒരു പൂച്ചയെ വച്ച് മഴ കണ്ട് മുടി കോതിയൊതുക്കി ഉമ്മറത്ത് ഇരിക്കണമെന്നും മോഹിക്കുന്നു. ഭാര്യയുടെ വർത്തമാനങ്ങൾ കേട്ടിട്ട്, അതൊന്നും ശ്രദ്ധിക്കാതെ അയാൾ വായന തുടരുകയാണ്...

ADVERTISEMENT

ഒഴിയാത്ത മടുപ്പിന്റെയും വിഷാദത്തിന്റെയും അന്തരീക്ഷമുള്ള ഈ കഥയുടെ അന്ത്യത്തിൽ പരിചാരിക ഒരു പൂച്ചയുമായി രംഗപ്രവേശം ചെയ്യുന്നുണ്ട്. അത് നേരത്തേ നാം മഴയത്തു കണ്ട പൂച്ചയാണോ എന്നു വ്യക്തമല്ല. പൊടുന്നനെ കാളപ്പോരിന്റെ വിവരണത്തോടെയുള്ള വിചിത്രമായ അന്ത്യമാണ് ഈ കഥയ്ക്കുള്ളത്. ഈ വർഷാദ്യം ഹെമിങ് വേയുടെ പത്തു കഥകൾ എങ്കിലും വായിക്കാൻ കഴിഞ്ഞാൽ മികച്ച ഒട്ടേറെ പുസ്തകങ്ങൾ പുതുവർഷം നമ്മെ തേടിവരുെമന്നു ഞാൻ കരുതുന്നു. കാരണം ഹെമിങ് വേയുടെ പൂച്ചകൾ ശുഭസൂചകങ്ങളാണ്. എഴുത്തുകാരന്റെ താമസസ്ഥലത്തു കഥകൾക്കു സാക്ഷികളായി പത്തിലേറെ പൂച്ചകളാണു പാർത്തിരുന്നത്. ആ പൂച്ചകൾ പുതിയ കഥകൾ കൊണ്ടുവരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.

 

ഭാഷയിലെ second order of memory എന്ന പ്രതിഭാസത്തെപ്പറ്റി റൊളങ് ബാർത്ത് വിശദീകരിക്കുന്നു. റൈറ്റിങ് സീറോ ഡിഗ്രിയിലെ വാട്ട് ഇസ് റൈറ്റിങ് എന്ന ഭാഗത്താണത്. എഴുത്തുശൈലിയുടെ വേരുകൾ എഴുത്താളിന്റെ വ്യക്തിപരവും രഹസ്യാത്മകവുമായ മിത്തോളജിയിലാണ് ആണ്ടുകിടക്കുന്നതെന്നു ബാർത്ത് പറയുന്നു. ശൈലി എഴുത്താളിന്റെ സ്വന്തം വസ്തുവാണ്. അയാളുടെ മഹത്വവും തടവറയുമാണ്, അതാണ് അയാളുടെ ഏകാന്തതയും എന്നു ബാർത്ത് പറയുന്നു. ഈ വായന പ്രശ്നകരമായി എനിക്കു തോന്നി. വാസ്തവത്തിൽ മറ്റ് എഴുത്തുകാരിൽനിന്നു തന്നെ വ്യത്യസ്തനാക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ ഒരു എഴുത്തുകാരനു ശരിക്കും കഴിയാറില്ല. ഒരു വായനക്കാരനെ മറ്റൊരാളിൽനിന്ന് വേർതിരിക്കുന്നതു എന്താണെന്നു പോലും തിരിച്ചറിയുക എളുപ്പമല്ല. അപ്രതീക്ഷിതമായ ചില തിരിച്ചറിവുകളുമായാണ് ഓരോ വായനക്കാരനും പുസ്തകം താഴെ വയ്ക്കുന്നത്. എഴുത്തുകാരനാകട്ടെ ഭാവനലോകത്തുനിന്നു പൊടുന്നനെ പുറത്തേക്ക് വീഴുമ്പോൾ അതുവരെ താൻ കണ്ട കിനാവുകൾ ആലോചിക്കുന്നു. അതിനെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു. അതു വിജയിക്കുമ്പോൾ മാത്രം പുതിയ രചന ഉണ്ടാകുന്നു. അമേരിക്കൻ കവി ലൂയിസ് ഗ്ലൂക്ക് എഴുതുന്നു- And the world goes by, all the wordls, each more beautiful than the last; I touch your cheeck to protect you.... അവസാനത്തെ ലോകത്തെക്കാൾ മനോഹരമായ ലോകമാണിത്. ഇതും കടന്നുപോകും. മാർകസ് ഒറേലിയസ് ആവർത്തിക്കുന്നത്, ഈ നിമിഷത്തിന്റെ മഹാനുഭവത്തിലേക്ക്, ഒരൊറ്റ ദിവസത്തിന്റെ ആനന്ദത്തിലേക്കു പ്രവേശിക്കാനായി സജ്ജരാകുക എന്നു തന്നെയാണ്.

 

Content Summary: Ezhuthumesha column on the book reading plans for the new year