കോഴിക്കോട്∙ സാഹിത്യത്തിലും മലയാളം പുതിയൊരു പടവ് കയറിയ വർഷമായി 2021 അടയാളപ്പെടുത്താം. കോവിഡിന്റെ അടച്ചിടലിലും സാഹിത്യം അതിന്റെ ചിറകുകൾ വീശി ഉയരങ്ങളിലേക്കു പറക്കാൻ ശ്രമിച്ചു. പുതിയ പന്ഥാവുകൾ തേടാൻ മലയാളം നടത്തിയ ശ്രമങ്ങൾ നമുക്കു മുന്നിലുണ്ട്. കാലം അവയെ സമഗ്രമായി അടയാളപ്പെടുത്തുമെന്നുറപ്പാണ്.

കോഴിക്കോട്∙ സാഹിത്യത്തിലും മലയാളം പുതിയൊരു പടവ് കയറിയ വർഷമായി 2021 അടയാളപ്പെടുത്താം. കോവിഡിന്റെ അടച്ചിടലിലും സാഹിത്യം അതിന്റെ ചിറകുകൾ വീശി ഉയരങ്ങളിലേക്കു പറക്കാൻ ശ്രമിച്ചു. പുതിയ പന്ഥാവുകൾ തേടാൻ മലയാളം നടത്തിയ ശ്രമങ്ങൾ നമുക്കു മുന്നിലുണ്ട്. കാലം അവയെ സമഗ്രമായി അടയാളപ്പെടുത്തുമെന്നുറപ്പാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സാഹിത്യത്തിലും മലയാളം പുതിയൊരു പടവ് കയറിയ വർഷമായി 2021 അടയാളപ്പെടുത്താം. കോവിഡിന്റെ അടച്ചിടലിലും സാഹിത്യം അതിന്റെ ചിറകുകൾ വീശി ഉയരങ്ങളിലേക്കു പറക്കാൻ ശ്രമിച്ചു. പുതിയ പന്ഥാവുകൾ തേടാൻ മലയാളം നടത്തിയ ശ്രമങ്ങൾ നമുക്കു മുന്നിലുണ്ട്. കാലം അവയെ സമഗ്രമായി അടയാളപ്പെടുത്തുമെന്നുറപ്പാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സാഹിത്യത്തിലും മലയാളം പുതിയൊരു പടവ് കയറിയ വർഷമായി 2021 അടയാളപ്പെടുത്താം. കോവിഡിന്റെ അടച്ചിടലിലും സാഹിത്യം അതിന്റെ ചിറകുകൾ വീശി ഉയരങ്ങളിലേക്കു പറക്കാൻ ശ്രമിച്ചു. പുതിയ പന്ഥാവുകൾ തേടാൻ മലയാളം നടത്തിയ ശ്രമങ്ങൾ നമുക്കു മുന്നിലുണ്ട്. കാലം അവയെ സമഗ്രമായി അടയാളപ്പെടുത്തുമെന്നുറപ്പാണ്. മലയാളത്തിനു ശുഭപ്രതീക്ഷ പകർന്ന വർഷമാണ് 2021. മനോരമ ഓൺലൈനിനു വേണ്ടി മലയാളത്തിലെ മൂന്നു പ്രഗത്ഭർ 2021ലെ മലയാള സാഹിത്യത്തെ വിലയിരുത്തുന്നു. എൻ.ഇ.സുധീർ, ടി.പി.രാജീവൻ, സജയ് കെ.വി. എന്നിവരാണ് ഈ മൂന്നു പേർ. മൂന്നു വിലയിരുത്തലുകളും മൂന്ന് വ്യത്യസ്ത കോണുകളിലൂടെ 2021 ലെ മലയാളസാഹിത്യത്തെ നോക്കിക്കാണുന്നുവെന്ന സവിശേഷതയുണ്ട്. മലയാള സാഹിത്യത്തെ അതിന്റെ സമഗ്രതയിൽ വായിക്കാനാഗ്രഹിക്കുന്ന വായനക്കാർക്കു മുന്നിൽ ഈ വ്യത്യസ്ത അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നു, വായിക്കുക, വിലയിരുത്തുക.

 

ADVERTISEMENT

∙മലയാളത്തിൽ ഗാങ്സ്റ്റർ സാഹിത്യം

 

എൻ.ഇ.സുധീർ,

എൻ.ഇ.സുധീർ

 

ADVERTISEMENT

മലയാളസാഹിത്യം ഇപ്പോൾ നേരിടുന്ന ഏറ്റവും ഗൗരവമുള്ള വെല്ലുവിളി അതിനു നഷ്ടപ്പെട്ട സൂക്ഷ്മ വായനകളാണ് എന്നു ഞാൻ കരുതുന്നു. ഇന്നിവിടെ കാണുന്നതും ആഘോഷിക്കപ്പെടുന്നതും ഒരു നിമിഷം ചീറിക്കത്തുകയും അടുത്ത നിമിഷം അണഞ്ഞുപോവുകയും ചെയ്യുന്ന കേവലം കമ്പിത്തിരി വെട്ടങ്ങൾ മാത്രമാണ്. അതേസമയം അവയെ മഹാപ്രകാശങ്ങൾ എന്ന നിലയിൽ വിലയിരുത്തപ്പെടുകയും ചെയ്യുന്നു. നമ്മുടെ വായനയിൽ ആധികാരികതയുടെ ആർജ്ജവം കാണാനേയില്ല. എഴുത്തുകാരൻ സ്വയം വിലയിരുത്തപ്പെടുന്നതിന്റെ ദോഷങ്ങളാണെങ്ങും. തനിക്കു ഹാലേലുയ്യ പാടുന്ന അനുവാചകരെ അയാൾ തന്നെ സൃഷ്ടിച്ചെടുക്കുകയും അവരുടെ സൗന്ദര്യാനുഭവശേഷിയെ തനിക്കു ചുറ്റും തളച്ചിടുകയും ചെയ്യുകയാണ്. ഇതോടെ സാഹിത്യം മുരടിച്ചു പോകുന്നു. ഇതാണ് പൊതുവിൽ കാണുന്നത്. മൗലികതയുടെ ഇത്തിരിവെട്ടങ്ങൾ ഇല്ലെന്നല്ല; അവയേക്കാൾ ചർച്ച ചെയ്യപ്പെടുന്നത്, കൊണ്ടാടപ്പെടുന്നത് അങ്ങനെയല്ലാത്തവയൊക്കെയാണെന്നതാണ് യാഥാർഥ്യം.

 

മലയാളത്തിലെ പുതിയ എഴുത്തുകാർ മുമ്പത്തേക്കാൾ അസഹിഷ്ണുതയുള്ളവരും വിമർശനവിമുഖരുമായി കാണപ്പെടുന്നു. അവർ പലപ്പോഴും സാഹിത്യ ഫാഷിസ്റ്റുകളായി പെരുമാറുന്നു. അതുകൊണ്ടുതന്നെ അവരുടെ ഭാവനയിൽ സ്വാതന്ത്ര്യാഭിനിവേശത്തിന്റെയും സൗന്ദര്യാനുഭൂതിയുടെയും പുതിയ മിന്നലാട്ടങ്ങൾ കാണാനില്ല. പരീക്ഷണങ്ങൾ എപ്പോഴും മാസ്റ്റേഴ്സിനുള്ളതാണ്. അടിസ്ഥാനബോധ്യം വന്നവർക്കുള്ളതാണ്. കലയെ, സാഹിത്യത്തെ പൂർണമായും ഉൾക്കൊള്ളാത്തവർ പരീക്ഷണങ്ങൾക്കു മുതിർന്നാൽ അവ ജുഗുപ്സ ഉളവാക്കുന്നവയായി മാറും. അതാണ് നമ്മൾ ചുറ്റും കണ്ടുകൊണ്ടിരിക്കുന്നത്. വെളിച്ചം കടക്കാത്ത മനസ്സുകൾ പരസ്പരം സ്തുതിച്ചു രമിക്കുമ്പോൾ നഷ്ടം സംഭവിക്കുന്നത് മലയാളി വായനക്കാർക്കാണ്. ചെടിക്കൂട്ടത്തെ കണ്ടു കാടാണെന്ന് ധരിച്ച് വിഭ്രാന്തിയിലാവുന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ മലയാളി വായനക്കാർ. അത് ‘വെറും’ എഴുത്തുകാർ സൃഷ്ടിച്ച വിഭ്രാന്തിയാണ്. പ്രതിഭാശാലികൾ ഉഴുതുമറിച്ച മണ്ണാണ് നമ്മുടേതെന്ന് മറന്നുപോകരുത്. പ്രധാന പ്രശ്നം നിരൂപണത്തെ പൂർണമായും അവഗണിച്ചതാണ്. നിരൂപണത്തിനു പകരം വയ്ക്കാവുന്നവയാണ് സാഹിത്യാസ്വാദനങ്ങൾ എന്ന തെറ്റിദ്ധാരണയിൽനിന്ന് എഴുത്തുകാരും വായനക്കാരും മോചിതരായേ പറ്റൂ. മറ്റൊരു പ്രശ്നം മികച്ച സാഹിത്യത്തെ തിരിച്ചറിയാൻ പ്രാപ്തിയുള്ള എഡിറ്റർമാരുടെ അഭാവമാണ്. ഇന്നിപ്പോൾ എഡിറ്റർമാരും സാഹിത്യ ഗാങ്സ്റ്റർ കൂട്ടായ്മയുടെ ഭാഗമായി അധഃപതിച്ചിരിക്കുന്നു. ഇങ്ങനെയാണ് ഗാങ്സ്റ്റർ സാഹിത്യം ആഘോഷിക്കപ്പെടുന്നത്. 

 

ടി.പി.രാജീവൻ
ADVERTISEMENT

ആധുനിക സാഹിത്യം ഇരുട്ടായിരുന്നു

ടി.പി.രാജീവൻ

പുതിയ പുസ്തകങ്ങൾ അധികം വായിക്കാനാവാതെ പോയ വർഷമാണ് 2021. അതിനാൽ ഞാൻ കൈവശമിരുന്നവ വീണ്ടും വായിച്ചു. കോവിഡ് കാലത്തെ വീട്ടിലിരിപ്പ് ആണ് ഇത്തരമൊരു പരീക്ഷണത്തിലേക്ക് എന്നെ നയിച്ചത്. ഞാനും രോഗവസ്ഥയിലായിരുന്നു എന്നതിനു പുറമെ ചുറ്റും രോഗ ഭീതിയുമായിരുന്നു. സാഹിത്യത്തിലെ പരീക്ഷണകൃതികളെന്നു കരുതിയവ വീണ്ടും വായിച്ചപ്പോൾ തിരിച്ചറിഞ്ഞ ഒരു കാര്യം, ഒരു കാലത്ത് എന്നെ ആവേശം കൊള്ളിച്ച, ആധുനികമെന്നു കരുതിയവ ഇന്ന് എന്നോട് സംവദിക്കുന്നില്ല എന്നതാണ്. ആ കാലത്തെ പല കഥകളും കവിതകളും പ്രസരിപ്പിക്കുന്നത് ഇരുട്ടാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ഇടശേരി, ഒളപ്പമണ്ണ തുടങ്ങിയവരുടെ കൃതികളാവട്ടെ തെളിച്ചമാണ് പകരുന്നത്. അവ വായിക്കുമ്പോൾ നേരം പുലർന്നപോലൊരു അനുഭവമാണ്. ഇപ്പോൾ ഉറൂബ്, കോവിലൻ, നന്തനാർ തുടങ്ങിയവരൊക്കെ ഹൃദ്യമാകുന്നു. മുണ്ടൂർ കൃഷ്ണൻകുട്ടി, വൈശാഖൻ, സി.വി. ശ്രീരാമൻ തുടങ്ങിയവരെല്ലാം ശ്രദ്ധിക്കപ്പെടാതെപോയവരാണെന്നും ബോധ്യമായി. കൃതികളെപ്പറ്റിയും ജീവിതത്തെപ്പറ്റിയും കൂടുതൽ വ്യക്തത കൈവരുന്ന കാലഘട്ടം കൂടിയാണിത്. സാഹിത്യം ഒരർഥത്തിൽ‌ മരുന്നാണ്. കറ തീർന്നശേഷമാണ് അതു മനുഷ്യന് കൊടുക്കുന്നത്. പരീക്ഷണമായി മരുന്ന് കൊടുക്കില്ല. അതേസമയം ആധുനികസാഹിത്യം പരീക്ഷണസാഹിത്യമായിരുന്നു. അതാണ് ഇപ്പോൾ തിരിച്ചറിയുന്നത്. അടച്ചുപൂട്ടിയ കാലത്ത് പലർക്കും ഒരു തിരിച്ചുപോക്കുണ്ടായി. ചിലർ സ്വന്തം കൃഷി തുടങ്ങി, പലരും പുറത്തുപോകുന്നതും മറ്റും കുറഞ്ഞു. സൗന്ദര്യബോധത്തിലും സാഹിത്യബോധത്തിലും ഇതിനൊപ്പം മാറ്റം വന്നു. വൈലോപ്പിള്ളിയെയും ഒളപ്പണ്ണയെയുമാക്കെ മറന്ന് പടിഞ്ഞാറോട്ട് നോക്കിയിരുന്ന ഇത്രയും കാലത്തിൽനിന്നൊരു തിരിച്ചുപോക്കാണ് എനിക്ക് കോവിഡ് കാലം പകർന്നുതന്നത്. 

 

മലയാള സാഹിത്യത്തിന് വിവർ‌ത്തനരംഗത്ത് വർധിച്ച അംഗീകാരം കിട്ടിയ കാലംകൂടിയാണ് 2021. അക്കാദമിക് താൽപര്യം ഒന്നുകൊണ്ടു മാത്രം വിവർത്തന സൗഭാഗ്യം കൈവന്ന കൃതികളാണ് മലയാളത്തിന് ഇതുവരെയുണ്ടായിരുന്നത്. ബഷീറിന്റെ കൃതികൾ ആഷർ വിവർത്തനം ചെയ്തതും, ഒ.വി.വിജയന്റെ കൃതികൾ അദ്ദേഹംതന്നെ വിവർത്തനം ചെയ്തതും അക്കാദമിക് തർജമകളായിരുന്നുവെന്ന് പറയാം. എന്നാൽ കഴിഞ്ഞ 2 വർഷം കൊണ്ടു മയാളത്തിലേക്ക് വാണിജ്യരീതിയിൽത്തന്നെ തർജമ കടന്നുവന്നു. അതു മലയാളത്തിനുള്ള അംഗീകരമാണ്. കാരണം പടിഞ്ഞാറൻരാജ്യങ്ങളിൽ മലയാളകൃതികൾക്ക് പ്രിയമേറിയതുകൊണ്ടുകൂടിയാണല്ലോ വാണിജ്യമായി നമ്മുടെ കൃതികൾ തേടി പ്രശസ്തമായ രാജ്യാന്തര പ്രസിദ്ധീകരണശാലകൾ മലയാളത്തിലേക്കെത്തുന്നത്. 

 

തുകയുടെ മൂല്യംകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജെസിബി സാഹിത്യപുരസ്കാരം 3 വർ‌ഷമാണ് മലയാളത്തിലേക്കെത്തിയത്. ബെന്യാമിൻ, എസ്.ഹരീഷ്, എം.മുകുന്ദൻ എന്നിവരാണ് അതു നേടിയവർ. മലയാള നോവലുകളുടെ വിവർ‌ത്തനം പ്രഫഷനലായി മാറിക്കഴിഞ്ഞു. മലയാളവിവർത്തനത്തിന് ഇംഗ്ലീഷിൽ വായനക്കാരുണ്ടായതോടെ ഹാഷെറ്റ്, ഹാർപർ കോളിൻസ്, പെൻഗ്വിൻ, വെസ്റ്റ്ലാൻഡ് തുടങ്ങിയ പ്രസാധകരാണ് മലയാളത്തെ തേടിയെത്തിയത്. വി.ജെ.ജെയിംസ്, ബെന്യാമിൻ, ആർ‌.ഉണ്ണി, എം.മുകുന്ദൻ, കെ.ആർ.മീര, ഇന്ദു മേനോൻ തുടങ്ങിയവരുടെ നോവലുകൾ വൻകിട പ്രസാധകരിലൂടെ പുതിയ വായനക്കാരിലേക്കെത്തി. 

സജയ് കെ.വി.

 

എന്നാൽ നമ്മുടെ സാഹിത്യ അക്കാദമികൾ ഈ വലിയ മാറ്റം മനസ്സിലാക്കിയിട്ടില്ല, ഉൾക്കൊണ്ടിട്ടുമില്ല. ഉറൂബ്, കോവിലൻ തുടങ്ങിയവരുടെ നല്ല തർജമകൾ മലയാള സാഹിത്യത്തെ ഇനിയും ഉയർന്ന രാജ്യാന്തര നിലവാരത്തിലേക്കെത്തിക്കാൻ സാധിക്കും. നമ്മുടെ എംബസികൾ പോലുള്ള നയതന്ത്ര സ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ സാഹിത്യ വിനിമയം കൂടി ഉൾപ്പെടുത്തണം. ഇല്ലെങ്കിൽ സംസ്ഥാനങ്ങൾ സ്വന്തം നിലക്ക് അവ ആരംഭിക്കണം. അന്താരാഷ്ട്ര പ്രസാധന കേന്ദ്രങ്ങളിൽ കേരളത്തിന്റെ പ്രതിനിധികൾ ഉണ്ടാകണം. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് ലണ്ടനിലും ന്യൂയോർക്കിലും മറ്റും അത്തരം പ്രതിനിധികളുണ്ടായിരുന്നു. അവരുടെ കൂടി പ്രവർത്തന ഫലമായിട്ടാണ് മാർക്കേസ്സിനും ഒക്ടോവിയോ പാസ്സിനും യോസെ ക്കും മറ്റും ലോക ശ്രദ്ധ കിട്ടിയത്. ഇവിടെയാണ് നമ്മുടെ അക്കാദമികളുടെയും മറ്റും ശ്രദ്ധ പതിയേണ്ടത്. ചിലിയുടെയും അർജന്റീനയുടെയും മറ്റും അംബാസിഡർ മാർ തന്നെയാണ് ആ നാട്ടിലെ സാഹിത്യത്തിന്റെ പ്രചാരകരായത് എന്നു കേട്ടിട്ടുണ്ട്.

 

കഴിഞ്ഞ വർഷം എഴുത്തുപോലെ വിവർത്തനവും മൗലികമായ എഴുത്തു പോലെ സാഹിത്യപ്രവർത്തനമായി മലയാളത്തിൽ മാറിക്കഴിഞ്ഞു. ജെ.ദേവിക, ഇ.വി.ഫാത്തിമ, പി.ജെ.മാത്യു, പി.എം.യേശുദാസൻ, ഷഹനാസ് ഹബീബ് തുടങ്ങിയ പുതിയൊരു നിര വിവർത്തകർ മലയാളത്തിൽ സജീവമായിക്കഴിഞ്ഞു. മൗലികകൃതികളെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തിയതിനൊപ്പം എഴുത്തുകാരും വിവർത്തകരും ചേർന്നൊരു പുതിയ സംസ്കാരവും ഇവിടെ ഉയർന്നുവന്നു. അക്കാദമിക് ഇംഗ്ലീഷിലേക്കല്ല പകരം ജീവിക്കുന്ന സമകാലീന ഇംഗ്ലീഷ് ഭാഷയിലേക്കാണ് നമ്മുടെ കൃതികൾ വിവർത്തനം ചെയ്യപ്പെടുന്നതെന്ന സവിശേഷതകൂടി പുതിയ വിവർത്തനങ്ങൾക്കുണ്ട്. അത് എടുത്തുപറയേണ്ട നേട്ടമാണ്. ഇന്ത്യയിൽ ബംഗാളിലും തമിഴിലും മാത്രമാണ് സമാനമായ തലത്തിൽ വിവർത്തനം നടക്കുന്നത്. മൃതഭാഷയിലേക്കുള്ള മലയാളത്തിന്റെ വിവർത്തനവും അവസാനിച്ചുകഴിഞ്ഞു. മലയാളം ഇനിയും ഉയരങ്ങളിലേക്ക് കുതിക്കും. 

 

അതേസമയം ഇതിന് മറ്റൊരു അപകടവുമുണ്ട്. വിവർത്തന വിപണിയിലേക്കു കണ്ണുംവച്ചുള്ള എഴുത്തും രൂപപ്പെടും. സ്വത്വത്തെ പ്രകാശിപ്പിക്കുന്നതിലല്ല, പകരം വിവർത്തനവിപണിയിലേക്കുള്ള എഴുത്തുകളുമുണ്ട്. ഇത്തരം കൃതികൾ മലയാളിയുടെ അനുഭവപരിസരത്തെ വികസിപ്പിക്കുന്നില്ല. ഉറൂബ്, എംടി, കോവിലൻ തുടങ്ങിയവരുടെ എഴുത്തുകൾ സ്വന്തം ദേശത്തിന്റെ തനിമ വെളിപ്പെടുന്നതായിരുന്നു. ഇന്ന് അതു കാണാനാവില്ല. ഇന്നത്തെ കൃതികളിൽ കാര്യങ്ങൾ സാമാന്യഭാഷയിലാണ് വിവരണം ചെയ്യപ്പെടുന്നത്. നമ്മുടെ മലകളെയും തണ്ണീർത്തടങ്ങളെയും നിരപ്പാക്കി പ്രകൃതി ഒരേ നിരപ്പിലാകുന്നതു പോലുള്ള ഒരെഴുത്താണ് പലരുടെയും കൃതികളിൽ കാണാനാവുക. ആ കുന്നും മലയും നിരപ്പാക്കിയ യന്ത്രമാണ് ജെസിബി എന്ന യാഥാർത്ഥ്യവും കാണാതെ പോകരുത്. 

 

∙ മികച്ച പുസ്തകങ്ങളുടെ വർഷം 

 

സജയ് കെ.വി. 

 

എഴുത്തിന്റെ എല്ലാ മേഖലയിലും മികച്ച പുസ്തകങ്ങളുണ്ടായ വർഷമായി വിലയിരുത്താം 2021 നെ. പൊതുവേ മലയാളിയുടെ സാമൂഹികജീവിതം സ്തംഭിച്ച ഒരു കാലത്തിന്റെ മികച്ച ഉപലബ്ധികളാണിവ. പി.എഫ്.മാത്യൂസിന്റെ ‘മുഴക്കം’ എന്ന കഥാ സമാഹാരവും ‘കടലിന്റെ മണം’ എന്ന നോവലും പുറത്തിറങ്ങിയ വർഷമാണ് 2021. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘അലകൾ’, വീരാൻ കുട്ടിയുടെ ‘ഇനിയുള്ള ദിവസങ്ങൾ’ എന്നീ ശ്രദ്ധേയമായ കാവ്യസമാഹാരങ്ങൾ. ഇ.പി.രാജഗോപാലന്റെ ‘ഉൾക്കഥ’ കെ.സി. നാരായണന്റെ ‘മഹാഭാരതം - ഒരു സ്വതന്ത്ര സോഫ്റ്റ് വെയർ’ എന്നീ പഠനഗ്രന്ഥങ്ങളും ഇക്കൊല്ലം പുറത്തിറങ്ങി. കോവിഡ് കാലത്തിന്റെ സ്തംഭനാവസ്ഥയ്ക്കിടയിലാണ് നമ്മുടെ സാഹിത്യരംഗം ഈ വിധം സജീവത നിലനിർത്തിയത് എന്ന ആഹ്ലാദകരമായ വസ്തുതയുമുണ്ട്. കൽപ്പറ്റ നാരായണന്റെ ‘എവിടമിവിടം’ എന്ന നോവൽ, റഫീക്ക് അഹമ്മദിന്റെ ‘പ്രണയത്തിനാൽ മാത്രം’(പ്രണയ കവിതകളുടെ സമാഹാരം), ആഷാ മേനോന്റെ ‘വാഹ്ളീകം’(ഉപന്യാസ സമാഹാരം) എന്നിങ്ങനെ 2021 ലെ വായനയിൽ ഉന്മേഷം നിറച്ച പുസ്തകങ്ങൾ വേറെയുമുണ്ട്. തിരക്കഥാകൃത്തായ ബിപിൻ ചന്ദ്രന്റെ ‘കപ്പിത്താന്റെ ഭാര്യ’ എന്ന നോവലും ടി.രാജൻ എഴുതിയ പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ജീവചരിത്രമായ ‘സ്വച്ഛന്ദ സ്വപ്നസഞ്ചാരി’യും ബിജു കാഞ്ഞങ്ങാടിന്റെ ‘മഴയുടെ ഉദ്യാനത്തിൽ’ എന്ന ചിത്രകാവ്യസമാഹാരവും ഈ കാലയളവിൽ പുറത്തുവന്ന ശ്രദ്ധേയമായ പുസ്തകങ്ങളാണ്. 

 

സാഹിത്യ അക്കാദമി പ്രസിദ്ധീകരണങ്ങളായ ‘പ്രദീപൻ പാമ്പിരികുന്നിന്റെ ലേഖനങ്ങൾ’, ‘ ടി.പി.സുകുമാരന്റെ ലേഖനങ്ങൾ’ ‘സി.കൃഷ്ണൻ’(ജീവചരിത്രം) എന്നിവയും  ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ‘പി.ഭാസ്കരൻകൃതികൾ’എന്ന പുസ്തകവും പഠിതാക്കൾക്ക് ഏറെ പ്രയോജനപ്രദം. ദസ്തയേവ്സ്കിയുടെ ഇരുന്നൂറാം ജന്മവാർഷികമായിരുന്നു 2021 ൽ. അതിന്റെ അലയൊലികൾ നമ്മുടെ ഭാഷയിലുമെത്തി. ഈ കാലയളവിൽ പുറത്തിറങ്ങിയ, ചെറുപ്പക്കാരുടെ കാവ്യസമാഹാരങ്ങൾ ഏറെയുണ്ട്. ‘മുനിപ്രസാദം’ എന്ന പേരിൽ ഈ വർഷം ഒടുവിൽ പുറത്തിറങ്ങിയ ഗുരു മുനി നാരായണ പ്രസാദിന്റെ ശതാഭിഷേകസ്മരണിക കൂടി പരാമർശിച്ചാലേ ഈ വൈവിധ്യത്തിന്റെ ചിത്രം പൂർത്തിയാകൂ. അതിനോടൊപ്പം പരാമർശിക്കേണ്ടതാണ് ‘ഉൺമയുടെ ഇടയൻ’ എന്ന, നാരായണ ഗുരുവിന്റെ തത്വചിന്ത പ്രമേയമാകുന്ന നിസാർ അഹമ്മദിന്റെ പുസ്തകം. കഥയിലും കവിതയിലും നോവലിലും മാത്രമല്ല, നിരൂപണത്തിലും തത്വചിന്തയിലും ജീവചരിത്രത്തിലുമെല്ലാം ശ്രദ്ധേയമായ കൃതികളുണ്ടായ വർഷം.

 

Content Summary : N.E Sudheer, T.P Rajeevan, Sajay K.V Shares Their Reading Experience 2021