തോൽപാവക്കൂത്തിന് ഒരു ഐതിഹ്യമുണ്ട്. ദാരികനും കാളിയും തമ്മിൽ യുദ്ധം നടന്നിരുന്ന സമയത്താണ് രാമരാവണയുദ്ധവും ഉണ്ടായിരുന്നത്. അതുകൊണ്ട് കാളിക്ക് രാമരാവണയുദ്ധം കാണാൻ സാധിച്ചില്ല. അതുകൊണ്ട് കാളീക്ഷേത്രങ്ങളിൽ രാമരാവണയുദ്ധം വർണിച്ചിരുന്നപ്പോൾ കാളി കേട്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഈ വർണനയാണ് ക്രമേണ പുലവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോൽപാവക്കൂത്തിന് ഒരു ഐതിഹ്യമുണ്ട്. ദാരികനും കാളിയും തമ്മിൽ യുദ്ധം നടന്നിരുന്ന സമയത്താണ് രാമരാവണയുദ്ധവും ഉണ്ടായിരുന്നത്. അതുകൊണ്ട് കാളിക്ക് രാമരാവണയുദ്ധം കാണാൻ സാധിച്ചില്ല. അതുകൊണ്ട് കാളീക്ഷേത്രങ്ങളിൽ രാമരാവണയുദ്ധം വർണിച്ചിരുന്നപ്പോൾ കാളി കേട്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഈ വർണനയാണ് ക്രമേണ പുലവർ കുടുംബക്കാർ പാവക്കൂത്ത് എന്ന കലാരൂപേണ രാമരാവണയുദ്ധം അവതരിപ്പിക്കാൻ തുടങ്ങിയത്. കാലാന്തരം രൂപഭാവത്തിൽ വ്യത്യാസമുണ്ടായി. ഗാന്ധിക്കൂത്ത്, യേശുക്കൂത്ത്, എച്ച്ഐവി ബോധവൽക്കരണം എന്നിവയായി. കോവിഡ് കാലത്ത് ഓൺലൈനായും പാവക്കൂത്ത് അവതരിപ്പിച്ചു. മലബാർ മേഖലയിലെ ചില ക്ഷേത്രങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ഈ കലാരൂപത്തെ വിവിധ വേദികളിലെത്തിക്കാൻ മുൻകൈ എടുത്തത് പത്മശ്രീ രാമചന്ദ്ര പുലവരാണ്. രാമചന്ദ്ര പുലവരുടെ കുടുംബാംഗങ്ങൾ എല്ലാവരും ഈ പ്രാചീന കലയുടെ നിലനിൽപിനു വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റി വച്ചു.

രജിത
ADVERTISEMENT

മനുഷ്യന്റെ നിഴൽ കണ്ടുപിടിച്ചതിന്റെ അത്രയും പഴക്കമുണ്ട് ഈ കലാരൂപത്തിന്. കലാരൂപത്തിൽ കാലങ്ങളായി പുരുഷാധിക്യമുള്ളതായാണ് കാണാറുള്ളത്. പണ്ടു കാലത്ത് ദേവീക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലാരൂപം അവതരിപ്പിക്കാൻ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. എന്നാൽ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി രാമചന്ദ്രപുലവരുടെ മാർഗ നിര്‍ദേശം സ്വീകരിച്ചു കൊണ്ട് മകൾ രജിത പാവക്കൂത്ത് അവതരിപ്പിക്കുകയും സംവിധാനം ചെയ്യുകയും ഉണ്ടായി. പുരാതന കാലത്ത് പാവക്കൂത്ത് കാണാൻ വന്ന ഒരു വിദേശ വനിതയ്ക്ക് കൂത്തു കാണാൻ സൗകര്യം ഒരുക്കിക്കൊടുക്കാത്തതിന്റെ പേരിൽ വലിയ വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. അന്ന് മുതൽ മകള്‍ രജിത പാവക്കൂത്ത് പഠിക്കുകയും തന്റെ ഭവനത്തിലെ കൊച്ചു കൂത്തു മാടത്തിൽ അവതരിപ്പിച്ചു നോക്കുകയും ചെയ്യാറുണ്ട്. പിന്നീട് ആരോഗ്യപരിപാലനം, തിരഞ്ഞെടുപ്പ് ബോധവൽക്കരണം, സ്ത്രീശാക്തീകരണം തുടങ്ങി കേരള സർക്കാരിന്റെ വിവിധ പരിപാടികൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി രജിത പാവകളിയെ കൂടുതൽ ജനകീയമാക്കാനും ശ്രമിച്ചു വരുന്നു. സ്ത്രീകൾ നേരിടുന്ന കുടുംബ പ്രശ്നങ്ങളും സമൂഹത്തിലെ നന്മകളും അനുബന്ധ വിഷയങ്ങളും ഈ പെൺപാവക്കൂത്തിൽ രജിത ഉൾപ്പെടുത്തുന്നുണ്ട്. 

ADVERTISEMENT

ഒട്ടും തനിമ ചോർന്നു പോകാതെ എല്ലാ പരിഷ്കാരങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് നിരന്തരം കാലത്തിനനുസരിച്ച് ഒഴുകുന്ന ഒരു പുഴപോലെ മുന്നോട്ടു പോകാൻ തയാറായി നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു പുലവർ കുടുംബത്തിലെ അംഗങ്ങൾ. പാവക്കൂത്ത് എന്ന കലാരൂപം കൂടുതൽ ജനകീയമാകുവാനും കൂടുതൽ ആളുകളിലേയ്ക്ക് എത്തുവാനും രജിതയുടെ പുതിയ ആവിഷ്കാരങ്ങൾ സഹായകമായി.

ADVERTISEMENT

Content Summary: A team of women organises puppetry