‘ഭൂമുഖത്ത് നമുക്കു മുൻപേ നടന്നു പോയവർ രേഖപ്പെടുത്തിയ അടയാളങ്ങളത്രേ ചരിത്രമായി വായിച്ചെടുത്തത്’ എന്ന ആമുഖത്തോടെ കോവിഡ്കാല സേവനങ്ങളുടെ നാൾവഴി അനുഭവങ്ങൾ പുസ്തകമാക്കിയിരിക്കുകയാണു സാംസ്കാരിക നഗരിയിലെ പൊലീസ് സേന. ‘അടയാളങ്ങൾ’ എന്നാണ് പുസ്തത്തിനു പേര് നൽകിയിരിക്കുന്നത്. ഇന്ത്യയിലാദ്യമായി കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഭൂമുഖത്ത് നമുക്കു മുൻപേ നടന്നു പോയവർ രേഖപ്പെടുത്തിയ അടയാളങ്ങളത്രേ ചരിത്രമായി വായിച്ചെടുത്തത്’ എന്ന ആമുഖത്തോടെ കോവിഡ്കാല സേവനങ്ങളുടെ നാൾവഴി അനുഭവങ്ങൾ പുസ്തകമാക്കിയിരിക്കുകയാണു സാംസ്കാരിക നഗരിയിലെ പൊലീസ് സേന.  ‘അടയാളങ്ങൾ’ എന്നാണ് പുസ്തത്തിനു പേര് നൽകിയിരിക്കുന്നത്.

ADVERTISEMENT

ഇന്ത്യയിലാദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂരിൽ, വൈറസ് വ്യാപനത്തിൽ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുൻപന്തിയിൽ നിന്നു പ്രവർത്തിച്ചപ്പോഴുളള അനുഭവങ്ങളാണു പുസ്തകമായത്. കോവിഡിന്റെ നാൾവഴികൾ എന്ന പേരിൽ ജനുവരി മുതലുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് സേവനമൊരുക്കാൻ തുടങ്ങിയ ‘പ്രശാന്തി’ കോവിഡ് കാലത്തെ വനിതാ പൊലീസ് പ്രത്യേക ബുള്ളറ്റ് പട്രോളിങ് ടീം, അടിയന്തര ജീവൻ രക്ഷാ മരുന്ന് വിതരണം, ടെലി മെഡിസിൻ ആപ്, നിരീക്ഷണത്തിനായി പറന്നുയർന്ന ഡ്രോണുകൾ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളെ പറ്റി പരാമർശിക്കുന്നുണ്ട്. അതിഥിത്തൊഴിലാളികളെ സുരക്ഷിതരാക്കിയതും കോവിഡ് ചട്ടങ്ങൾ പാലിക്കാൻ ശ്രദ്ധ നൽകിയതുമെല്ലാം പുസ്തകത്തിലുണ്ട്.

ADVERTISEMENT

‘കേരൾ ഹമാരാ ദേശ് ഹേ വാപസ് ആ ജായേഗാ’

ADVERTISEMENT

ലോക്ഡൗൺ സമയത്തു തൃശൂരിൽ നിന്നു ബംഗാളിലേക്ക് തിരിച്ചുപോയ അതിഥിത്തൊഴിലാളികളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയതാണ് ആ പൊലീസ് സംഘം. ട്രെയിനിലെ ജനലിനരികിൽ നിറകണ്ണുകളോടെയിരുന്ന ചെറുപ്പക്കാരൻ കൈകൂപ്പി അവരോട് പറഞ്ഞു.കേരൾ ഹമാരാ ദേശ് ഹേ. വാപസ് ആ ജായേഗാ’. –അടയാളങ്ങളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയ അനുഭവമാണിത്. അതിഥിത്തൊഴിലാളികൾക്ക് ഇങ്ങനെ പറയാൻ തോന്നിയത് പൊലീസിന്റെ അകമഴിഞ്ഞ സേവനങ്ങൾ മൂലമാണ്. ജില്ലയിൽ താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ സമഗ്രമായ വിവരശേഖരമായിരുന്നു ആദ്യനടപടി. പിന്നീട് ഓരോ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാരും അവരുടെ അധികാരപരിധിയിൽ വരുന്ന അഥിതിത്തൊഴിലാളികളെ കണ്ടെത്തി അവരുടെ ക്ഷേമം ഉറപ്പുവരുത്തി. 11731 പേരാണ് ജില്ലയിലാകെയുണ്ടായിരുന്നത്.

തൃശൂർ സിറ്റി പൊലീസിന്റെ കണക്കുകൾ പ്രകാരം 1811 അംഗങ്ങളുള്ള വലിയ സേനയാണ് കോവിഡ് കാലത്ത് ജനങ്ങൾക്ക് കരുതലേകാൻ കൂടെ നിന്നത്.

Content Summary: Thrissur City Police publishes a book with experiences during Covid times