സംസ്ഥാനത്തെ ഏറ്റവും മികച്ച വായനശാലയ്ക്കുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഇഎംഎസ് പുരസ്കാരം (50000 രൂപ) നേടിയ മുളന്തുരുത്തി പബ്ലിക് ലൈബ്രറി വായനപ്രേമികളും ഗ്രന്ഥശാലാ സംഘം പ്രവർത്തകരും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട വായനശാലയാണ്. ഒരു ഗ്രാമീണ വായനശാലയുടെ വലിയ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് വായനയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ ഏറ്റവും മികച്ച വായനശാലയ്ക്കുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഇഎംഎസ് പുരസ്കാരം (50000 രൂപ) നേടിയ മുളന്തുരുത്തി പബ്ലിക് ലൈബ്രറി വായനപ്രേമികളും ഗ്രന്ഥശാലാ സംഘം പ്രവർത്തകരും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട വായനശാലയാണ്. ഒരു ഗ്രാമീണ വായനശാലയുടെ വലിയ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് വായനയ്ക്കും ചുറ്റുമുള്ള പൊതുസമൂഹത്തിനും എത്രമാത്രം സേവനം നൽകാനാകും എന്നതിന്റെ ഉത്തമ മാതൃകയാണ് മുളന്തുരുത്തി പബ്ലിക് ലൈബ്രറിയും നിസ്വാർഥ സേവനം നടത്തുന്ന അതിന്റെ പ്രവർത്തകരും.

ADVERTISEMENT

ഈ വായനശാലയിലുള്ള 23,000 പുസ്തകങ്ങളും കംപ്യൂട്ടറൈസ് ചെയ്ത് ഡിജിറ്റൽ കാറ്റലോഗിങ് നടത്തിയവ ആണ്. ഒറ്റ ക്ലിക്കിൽ നിങ്ങൾ തിരയുന്ന പുസ്തകം ലഭ്യമാണോ എന്നറിയാം. 9 പത്രങ്ങളും ഇരുപതോളം ആനുകാലികങ്ങളും സ്ഥിരമായി വരുത്തുന്നു. കോവിഡ് രൂക്ഷമാകുന്നതിന് മുൻപ് മുപ്പതിലേറെ ആനുകാലികങ്ങൾ വരുത്തിയിരുന്നു. അവയിൽ പലതും ഇപ്പോൾ ലഭ്യമാകാത്തതാണ് എണ്ണം കുറയാൻ കാരണം.

ADVERTISEMENT

ഞായർ ഒഴികെ ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കുന്ന വായനശാലയ്ക്ക് മൂവായിരത്തിലേറെ അംഗങ്ങളുണ്ട്. ഇതിൽ ഇരുന്നൂറിലേറെപ്പേർ സജീവ അംഗങ്ങളാണ്. ഇരുപതിലേറെപ്പേർ ദിവസവും വായനശാല സന്ദർശിക്കുന്നവരാണ്. പത്രങ്ങളും ആനുകാലികങ്ങളും വായിക്കാനായി എത്തുന്നവർ വേറെ. മഹാത്മാഗാന്ധി സാഹിത്യം, മെഡിക്കൽ, കരിയർ ഗൈഡൻസ് എന്നീ 3 മേഖലകളിലുള്ള റഫറൻസ് വിഭാഗങ്ങൾ വായനശാലയുടെ ഭാഗമായി പ്രവർത്തിക്കുന്നു. ഈ മേഖലകളിലെ സമഗ്ര വിവരങ്ങൾ ഗവേഷകർക്ക് ലഭ്യമാണ്. വായനശാല സന്ദർശിച്ചിട്ടുള്ള ജോസഫ് മുണ്ടശേരി, ചെറുകാട്, പൊൻകുന്നം വർക്കി, അഴീക്കോട്, എം.എൻ.വിജയൻ തുടങ്ങിയവരുൾപ്പെടുന്ന പ്രമുഖ സാഹിത്യ, സാംസ്കാരിക നായകരുടെ സ്വന്തം കൈപ്പടയിലുള്ള കുറിപ്പുകൾ സന്ദർശക ഡയറിയിലുള്ളത് അമൂല്യശേഖരമാണ്. സാഹിത്യ, സാംസ്കാരിക രംഗത്തെ 22 പ്രമുഖരുടെ വലിയ ഛായാചിത്രങ്ങളാണ് വായനാമുറിയെ അലങ്കരിച്ചിരിക്കുന്നത്. 

ADVERTISEMENT

ഗ്രാമത്തിലെ തരിശുകിടക്കുന്ന പാടശേഖരങ്ങൾ പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്ത് ചെങ്ങോലപ്പാടം കുത്തരി എന്ന ബ്രാൻഡിൽ വായനശാല വിപണിയിലെത്തിക്കുന്നു. നെൽക്കൃഷി ഇല്ലാത്ത സമയങ്ങളിൽ അച്ചിങ്ങപ്പയർ ആണ് പാടത്ത് കൃഷി ചെയ്യുന്നത്. സോപ്പ് നിർമാണം, തുണി സഞ്ചി നിർമാണം, എൽഇഡി ബൾബ് നിർമാണം എന്നിവയുമുണ്ട്. ഈ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ വായനശാലയ്ക്ക് ഔട്ട്ലറ്റുമുണ്ട്. സജി മുളന്തുരുത്തി ആണ് ലൈബ്രറി പ്രസിഡൻ്റ്.  കെ.കെ. സണ്ണി ആണ് സെക്രട്ടറി.

Content Summary: Mulanthuruthy Public Library wins the EMS Award for best library