പിറന്നാൾ അമിതാഭ് ബച്ചനുമായും മദ്യം ഖുഷ്‌വന്ത് സിങ്ങുമായും അവൾ പങ്കിട്ടു. അവളുടെ സുഹൃത്തുക്കൾ സ്വന്തം ഡ്രൈവർ ഓടിക്കുന്ന വാഹനങ്ങളിൽ സഞ്ചരിച്ചപ്പോൾ അവൾ ഒരു മാരുതി ജിപ്സി സ്വയം ഓടിച്ചു നടന്നു -

പിറന്നാൾ അമിതാഭ് ബച്ചനുമായും മദ്യം ഖുഷ്‌വന്ത് സിങ്ങുമായും അവൾ പങ്കിട്ടു. അവളുടെ സുഹൃത്തുക്കൾ സ്വന്തം ഡ്രൈവർ ഓടിക്കുന്ന വാഹനങ്ങളിൽ സഞ്ചരിച്ചപ്പോൾ അവൾ ഒരു മാരുതി ജിപ്സി സ്വയം ഓടിച്ചു നടന്നു -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറന്നാൾ അമിതാഭ് ബച്ചനുമായും മദ്യം ഖുഷ്‌വന്ത് സിങ്ങുമായും അവൾ പങ്കിട്ടു. അവളുടെ സുഹൃത്തുക്കൾ സ്വന്തം ഡ്രൈവർ ഓടിക്കുന്ന വാഹനങ്ങളിൽ സഞ്ചരിച്ചപ്പോൾ അവൾ ഒരു മാരുതി ജിപ്സി സ്വയം ഓടിച്ചു നടന്നു -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1.

 

ADVERTISEMENT

ആ മദ്യശാല നിബിഢവും ക്രമമില്ലാത്ത ശബ്ദങ്ങൾ നിറഞ്ഞ് വികൃതവുമായിരുന്നു.

 

ഹാളിനുള്ളിലെ മങ്ങിയ വെളിച്ചം തീർത്തും മങ്ങിത്തുടങ്ങുന്ന ഒരു മൂലയിൽ, ഒരു മേശയുടെ മുകളിൽ ചമ്രം പടഞ്ഞിരുന്ന്, മദ്യം തണുപ്പിച്ചുകളഞ്ഞ ഏകാഗ്രത അനുവദിക്കുന്നത്രയും ശ്രദ്ധയോടുകൂടി ചുറ്റുമിരിക്കുന്ന  ആളുകളെ അറിഞ്ഞോ അറിയാതെയോ, അവൾ സംസാരിച്ചുകൊണ്ടിരുന്നു. ആ സംസാരങ്ങളുടെ ഇടയിൽ, അവളുടെ മനസ്സും ഇടയ്ക്കിടെ അവളെ കൈവിട്ടുകൊണ്ടുമിരുന്നു, അസമിലെ ചായ തോട്ടങ്ങൾക്കു നടുക്കുള്ള ബംഗ്ലാവിൽ അവളുടെ തിരിച്ചുവരവിന് വേണ്ടി പ്രതീക്ഷ ലേശവുമില്ലാതെ കാത്തിരിക്കുന്ന ധീരേന്ദ്ര റോയ് ചൗധരിയെ, സ്വന്തം അച്ഛനെ, അവൾ ഓർത്തുപോയിരുന്നോ എന്നറിയില്ല. ഗ്ലാസിൽ നിന്ന് ഓരോ കവിൾ കുടിക്കുന്നതിനിടയിലും അവൾ സംസാരിച്ചുകൊണ്ടേയിരുന്നു അവളെ പോലുള്ള പെൺകുട്ടികൾ അപൂർവമായിരുന്നു. 

 

ADVERTISEMENT

ഉയർന്നും താഴ്ന്നും വളഞ്ഞും തിരിഞ്ഞും, തേയിലച്ചെടികളുടെ പച്ചപ്പു കൊണ്ട് മൂടിക്കിടക്കുന്ന അസം മലകളിൽ, കൊട്ടാരസദൃശ്യമായ ഒരു ബംഗ്ലാവിലാണവൾ ജനിച്ചത്, അതിസമ്പന്നനായ ഒരു തേയില തോട്ടമുടമയുടേയും സസ്യശാസ്ത്രത്തിൽ ഡോക്ടർ ബിരുദം നേടിയ ഒരു കോളജ് അധ്യാപികയുടേയും മകളായി. മുതിർന്നപ്പോൾ മലമുകളിലെ സമ്പത്ത് വിട്ട്, കടുംപിടുത്തക്കാരനായ അച്ഛനെ വിട്ട്, കൽക്കട്ടയിലേക്ക് അവൾ കൂടുമാറി, വെള്ളിയാഴ്ചകളിൽ വില കൂടിയ വസ്ത്രങ്ങളണിഞ്ഞ് കുതിരപ്പന്തയങ്ങളിലെ സ്ഥിരം സാന്നിധ്യമായി, നൈറ്റ് ക്ലബ്ബുകളിലിരുന്ന് കഞ്ചാവ് വലിച്ചു, പൊടുന്നനെ ഒരു ദിവസം കുതിരകളെ ഉപേക്ഷിച്ച് ബ്രിട്ടിഷ് എയർവെയ്സ് ചിറകടിക്കുന്ന ആകാശങ്ങളിൽ എയർ ഹോസ്റ്റസായി പറക്കാൻ തുടങ്ങി, പിന്നെപ്പോഴോ ബ്രിട്ടിഷ് എയർവെയ്സിന്റെ ഗ്ലാമറും ഉയർന്ന ശമ്പളവും വേണ്ടന്നു വച്ച് എയർ ഇന്ത്യയിലെ താരതമ്യേന ശമ്പളം കുറവുള്ള ജോലി സ്വീകരിച്ചു, പിന്നെ അതും ഉപേക്ഷിച്ചു, ഭീമിന് വേണ്ടി. 

 

ഭീം, മാനവേന്ദ്ര കിഷോർ ദേവ് ബർമൻ, ത്രിപുര രാജകുടുംബാംഗം, ജയ്പുർ മഹാറാണി ഗായത്രി ദേവിയുടെ മരുമകൻ. വിമാനയാത്രകൾക്കിടയിലാണ് അവർ കണ്ടുമുട്ടിയത്.

ശരത് കുമാർ ദീക്ഷിത്

 

ADVERTISEMENT

അവൾക്കെല്ലാം എളുപ്പമാണ് - ഒരു സൗന്ദര്യമത്സരം ജയിക്കുന്നതോ, കയ്യിലുള്ള പണം മുഴുവൻ കുതിരപ്പന്തയത്തിൽ ബെറ്റ് വയ്ക്കുന്നതോ, പണം നേടുന്നതോ, കിട്ടിയ പണം മദർ തെരേസയുടെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റിയ്ക്ക് സംഭാവന ചെയ്യുന്നതോ, ആഴ്ചയിൽ ഒരിക്കൽ മദറിന്റെ വൃദ്ധസദനത്തിൽ പ്രായമായവരെ ശുശ്രൂഷിക്കുന്നതോ, അവിടുത്തെ നിലം തുടയ്ക്കുന്നതോ, ദില്ലിയിലെ വഴിയരികിൽ കണ്ട തെരുവ് നായയെ എടുത്ത് വളർത്തുന്നതോ, പൂഞ്ച് എന്ന പേർ നൽകി അതിനെ മരണത്തോളം കൂടെ കൂട്ടുന്നതോ, തെരുവ് നായ്ക്കളുടെ സംരക്ഷണത്തിന് വേണ്ടി ശുനകശാല ഉണ്ടാക്കുന്നതോ, ഇള ട്രസ്റ്റ് എന്ന സേവന സംഘടന - ഇള എന്നത്‌ ഭീമിന്റെ അമ്മയുടെ പേരാണ് - രൂപീകരിച്ച് അതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതോ, ദില്ലിയിലും അസമിലും ത്രിപുരയിലും കൽക്കട്ടയിലും അഗതിമന്ദിരങ്ങളുണ്ടാക്കുന്നതോ, ദില്ലിയിലെ ചേരികളെ കേന്ദ്രീകരിച്ച് സ്വന്തം പണം മുടക്കി സൗജന്യ മൊബൈൽ മെഡിക്കൽ ക്ലിനിക് തുടങ്ങുന്നതോ, ഗുവാഹട്ടിയിൽ സൗജന്യ ആംബുലൻസ് സർവീസ് തുടങ്ങുന്നതോ, ചാരിറ്റി പ്രവർത്തനങ്ങൾക്കായി സുഹൃത്തുക്കളുടെ കയ്യിൽ നിന്ന് പണം ഇരന്നു വാങ്ങുന്നതോ എല്ലാം. ഒന്നു മാത്രം അവൾക്ക് കഴിഞ്ഞില്ല, പാന്റ്സും വെയ്സ്റ്റ് കോട്ടുമിട്ട്, കയ്യിൽ വാക്കിങ് സ്റ്റിക് പിടിച്ച്, ആൺവേഷത്തിൽ റേസ് കോഴ്സിൽ എത്തിയിട്ടും, അതുകൊണ്ടൊന്നും അവൾക്കവളുടെ അസാധാരണമായ സൗന്ദര്യം മറച്ചുപിടിയ്ക്കാനായില്ല.

 

പിറന്നാൾ അമിതാഭ് ബച്ചനുമായും മദ്യം ഖുഷ്‌വന്ത് സിങ്ങുമായും അവൾ പങ്കിട്ടു. അവളുടെ സുഹൃത്തുക്കൾ സ്വന്തം ഡ്രൈവർ ഓടിക്കുന്ന വാഹനങ്ങളിൽ സഞ്ചരിച്ചപ്പോൾ അവൾ ഒരു മാരുതി ജിപ്സി സ്വയം ഓടിച്ചു നടന്നു - ഗുവാഹട്ടിയിൽ ഒരു അഭയ കേന്ദ്രം പണിയേണ്ടിവന്നപ്പോൾ അത് വിറ്റ് കാശാക്കിയെങ്കിലും. സത്യജിത് റായിയുമായുള്ള സൗഹൃദം മൂലം സീമാബദ്ധയിൽ ഇറുകിയ വേഷമിട്ട് അഭിനയിക്കാൻ അവൾ മടി കാണിച്ചില്ല. ചാരിറ്റി പ്രവർത്തനങ്ങൾക്കായി എൽട്ടൺ ജോണിനോട് വരെ സംഭാവന ചോദിക്കാൻ അവൾ തയാറായി, ഫെമിന ദ്വൈവാരികയുടെ കവർ ഗേളായി, 1971ലെ യുദ്ധാനന്തര നാളുകളിൽ അഭയാർഥി കാമ്പുകളിൽ താമസിച്ചു, ജീവിതം സ്വന്തം മനസ്സിന്റെ താളങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ച് മാത്രം ജീവിച്ചു. 

 

റീത്ത റോയി എന്ന റീത്ത ദേവി വർമ, ഖുഷ്‌വന്ത് സിങ്ങിന്റെ സുന്ദരിമാരിൽ (My fair ladies) ഒരാൾ, ഇന്നവർക്ക് എൺപത് വയസ് പ്രായം വരും, എന്നാൽ സൗന്ദര്യം ഒട്ടും കുറഞ്ഞു കാണില്ല, നിർവ്യാജമായ സ്നേഹത്തിന്റെ സൗന്ദര്യം കുറയാറില്ല.

 

2.

 

അന്നത്തെ ആ കാറപകടം അയാളുടെ ശരീരത്തിന്റെ വലതുഭാഗം അനക്കമറ്റതാക്കി, രണ്ട് ഹൃദയാഘാതങ്ങളുടെ ബാക്കിയായി പതിനേഴ് ശതമാനം മാത്രം പ്രവർത്തിക്കുന്ന അയാളുടെ ഹൃദയം അയാളെ ഒരു പെയ്സ്മെയ്ക്കർ ഇല്ലാതെ ജീവിക്കുവാൻ വയ്യാത്ത സ്ഥിതിയിലെത്തിച്ചു, തൊണ്ടയിൽ വന്ന കാൻസർ ശബ്ദത്തെ എടുത്തുകൊണ്ടു പോയി, പകരം പിടിപ്പിച്ച വോയ്സ് ബോക്സ് ശബ്ദം തിരിച്ചു കൊടുത്തെങ്കിലും അതൊരു ലോഹത്തിൽ നിന്ന് വരുന്ന മാതിരി, എന്നാൽ ഈ ദുരിതങ്ങൾക്കൊന്നും ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൈവേഗം കൂടിയ പ്ലാസ്റ്റിക് സർജൻ (തന്നോട് അനുസരണ കാട്ടാതെ ഒരലങ്കാരമായി തൂങ്ങിക്കിടക്കുന്ന വലതു കൈയെ മറന്നു കൊണ്ട്, ഇടതു കൈ മാത്രമുപയോഗിച്ചു ഒരു മുറിച്ചുണ്ട് ശസ്ത്രക്രിയയിലൂടെ ശരിയാക്കുവാൻ അയാൾക്ക് 20 മിനിറ്റ് മതി) ആയി മാറുന്നതിൽനിന്ന് അയാളെ തടയാനായില്ല.

 

2011 ലെ നവംബർ 14, ഭാരതത്തിലെ കുട്ടികൾ ശിശുദിനം (ഐക്യരാഷ്ട്ര സംഘടന അത് കൊണ്ടാടുന്നതിന് ഇനിയും ആറു ദിവസം കൂടിയുണ്ട്) ആഘോഷിക്കുന്നു. ആ കുട്ടികളിൽ ചിലരുടെയെങ്കിലും മുഖത്തെ ചിരിക്കു ചന്തം കൂട്ടിയ മനുഷ്യൻ, ഭൂമിയുടെ മറ്റൊരറ്റത്ത്, അമേരിക്കയിലെ ബ്രൂക്‌ലിനിൽ ഓഷ്യൻ പാർക് വേ എന്ന കെട്ടിടത്തിലെ ഒരപ്പാർട്ട്മെന്റിൽ, ഒരു കട്ടിലിൽ കിടക്കുന്നു. ‘കുട്ടികളുലെ ലോകംക്ഷ’ (World of Children) എന്ന രാജ്യാന്തര സംഘടന ‘പാടിപ്പുകഴ്ത്തപ്പെടാത്ത നായകൻ’ (Unsung Hero) എന്ന് വിളിച്ച ശരത് കുമാർ ദീക്ഷിത് - അമേരിക്കയിൽ ചെന്ന ശേഷം അയാൾ സ്വയം ഡിക്ഷീറ്റ് (Dicksheet) എന്നാണ് പരിചയപ്പെടുത്തിയിരുന്നത് - ആകെ തളർന്നിരിക്കുന്നു, വഴങ്ങാതെ നീളത്തിൽ വളർന്നുകിടക്കുന്ന അയാളുടെ മുടി, വില കുറഞ്ഞ വിഗ് പോലെ ആകെയുലഞ്ഞു - മുടിവെട്ടുകടയിൽ പോകുന്ന ശീലം അയാൾ എന്നേ നിർത്തിയിരുന്നു. ആ കട്ടിലിൽ കിടന്നുകൊണ്ടുതന്നെ അയാൾ, ദുരിതം മാത്രം നിറഞ്ഞ ഈ ലോകത്തിൽ തനിക്കായി കാത്തു വച്ചിരുന്ന അവസാനത്തെ ശ്വാസമെടുത്തു. 

 

അയാളുടെ ആയാസകരമായ ജീവിതം തുടങ്ങുന്നത് മഹാരാഷ്ട്ര സംസ്ഥാനത്തിലെ പന്തർപ്പൂർ എന്ന ഒരു കൊച്ചുഗ്രാമത്തിലെ പോസ്റ്റ് മാസ്റ്ററുടെ വീട്ടിൽ, വർഷം 1930, ഒരു പ്രത്യേകതയുണ്ട്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭാരതത്തെ ഒരു സ്വതന്ത്ര രാഷ്ട്രമായി (പൂർണ്ണ സ്വരാജ്) പ്രഖ്യാപിച്ചത് ആ വർഷമാണ്. ആ യാത്ര അയാളെ എവിടെയൊക്കെ കൊണ്ടുപോയില്ല - നൈസാം കോളജിന്റെ ശാസ്ത്ര ക്ലാസ്സുകളിൽ, നാഗ്പുർ മെഡിക്കൽ കോളജിന്റെ നേത്രരോഗ വിഭാഗത്തിന്റെ പഠന മുറികളിൽ, ഫെയ്ർ ബാങ്ക്സ് ഫോസ്പിറ്റലിന്റെ, മൗണ്ട് സീനായ് ഹോസ്പിറ്റലിന്റെ, ന്യൂയോർക്ക് മെത്തഡിസ്റ്റ് ഹോസ്പിറ്റലിന്റെ പ്ലാസ്റ്റിക് സർജറി തിയറ്ററുകളിൽ. അമേരിക്കയിലെ തിരക്കിട്ട ജോലിക്കിടയിൽ, 1968ൽ, അയാളൊരു സംരംഭം തുടങ്ങി, ഇന്ത്യ പ്രോജക്റ്റ് എന്ന പേരിൽ. ആറ് മാസത്തെ ജോലിക്കു ശേഷം ശൈത്യം തുടങ്ങുമ്പോൾ അയാൾ ഇന്ത്യയിലെത്തും. അതിന് മുമ്പേ തന്നെ ഭാരതത്തിലെ പല സേവന സംഘടനകളും ആശുപത്രികളുമായി ചേർന്ന് സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാംപുകളുടെ പദ്ധതി തയാറാക്കി കഴിഞ്ഞിരിക്കും. ആ ക്യാംപുകളിൽ വച്ച് നിർദ്ധനരായ കുട്ടികളുടെ മുറിച്ചുണ്ട്, കോങ്കണ്ണ്, മുഖത്തെ മറ്റു പ്രശ്നങ്ങൾ അയാൾ തിരുത്തിക്കൊടുക്കും. അമേരിക്കയിൽ വസന്തം തുടങ്ങുമ്പോള്‍ അയാൾ മടങ്ങും, കുറേയധികം കുട്ടികളുടെയും അവരുടെ അച്ഛനമ്മമാരുടെയും ചിരിക്കുന്ന മുഖങ്ങൾ ബാക്കിയാക്കി കൊണ്ട്‌.

 

1978 വരെ ഇത് തുടർന്നു, അലാസ്ക്കയുടെ മഞ്ഞു നിറഞ്ഞ ശാന്തിയിലേക്ക് കുടുംബത്തോടു കൂടി അയാൾ ഒരു യാത്രയ്ക്ക് ഇറങ്ങിത്തിരിക്കും വരെ, ഒരു റോഡപകടം കാര്യങ്ങൾ കുഴച്ചുമറിക്കും വരെ. അലാസ്കയുടെ തണുപ്പിനു പകരം മരവിച്ച വലതുവശവുമായാണ് അയാൾ ആശുപത്രിയിൽ നിന്നിറങ്ങിയത്. അനങ്ങാതായ വലതുകൈ സർജറിയിൽ ആദ്യമൊക്കെ അയാളെ ബുദ്ധിമുട്ടിച്ചെങ്കിലും ഇടതുകൈ മാത്രം ഉപയോഗിച്ച് അതു നിർവഹിക്കുവാൻ അയാൾ വൈകാതെ ശീലിച്ചു, എന്നാൽ ഭർത്താവിന്റെ പാതി ജീവൻ മാത്രമുള്ള ശരീരവുമായി ഒത്തു പോകാൻ അയാളുടെ ഭാര്യ ശീലിച്ചില്ല, അവർ അയാളെ വിട്ടു പോയി. ജീവിതം വീണ്ടും നേർരേഖയിൽ നീങ്ങാൻ തുടങ്ങിയപ്പോഴേക്കും - കഷ്ടി നാലു വർഷം കഴിഞ്ഞിരിക്കും - അയാളുടെ ശബ്ദം തകരാറിലായിരുന്നു, തൊണ്ടയിൽ വന്ന കാൻസർ സർജറി കൊണ്ട് സുഖപ്പെടുത്തിയപ്പോൾ ശബ്ദം പൂർണ്ണമായി നഷ്ടപ്പെട്ടു, പകരം വച്ച വോയ്സ് ബോക്സ് അതിലൂടെ വരുന്ന ശബ്ദത്തെ ലോഹത്തിൽ പൊതിഞ്ഞു മാത്രമാണ് പുറത്തുവിട്ടത്. 

 

താൽക്കാലികമായ ചില വ്യതിയാനങ്ങളുണ്ടായി എന്നതൊഴിച്ചാൽ ഈ ദുരിതങ്ങളൊന്നും അയാളുടെ കാഴ്ചപ്പാടിനെ തിരുത്തിയില്ല, പ്രവർത്തനങ്ങളെ തടഞ്ഞില്ല, അമേരിക്കയിലെ ആറു മാസത്തെ ജോലിയ്ക്ക് ശേഷം ശൈത്യത്തിന്റെ വരവോടെ ഭാരതത്തിലേക്കുള്ള യാത്ര അപ്പോഴും അയാൾ തുടർന്നു, സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാംപുകൾ നിലയ്ക്കാതനുവദിക്കാതെ. ഒരു കാര്യത്തിൽ മാത്രം ചെറിയ മാറ്റം അയാൾ ശ്രദ്ധിച്ചു, അധികനേരം ഒരേ നിലയിൽ ജോലി ചെയ്യുവാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ട്, ശ്വാസം വലിക്കാൻ പ്രയാസം വരുന്നുണ്ട്, ക്ഷീണമാണെങ്കിൽ വിട്ടുമാറാത്തതുപോലെ. ഒരു ദശാബ്ദത്തിന് ശേഷമാണ് രോഗനിർണയം നടന്നത്, ഹൃദയം 17 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ,  വൈകാതെ ട്രിപ്പിൾ ബൈപാസ് സർജറി നടന്നു, കൂടെ ഒരു പെയ്സ്മെയ്ക്കർ ഘടിപ്പിക്കുകയും ചെയ്തു. 

 

വീണ്ടുമൊരു 17 കൊല്ലം കൂടി അയാൾ അയാളുടെ പ്രവർത്തനങ്ങൾ കൊണ്ടു നടന്നു. അതിനിടയിൽ രണ്ടു ലക്ഷത്തിലധികം സർജറികൾ അയാൾ നടത്തിക്കഴിഞ്ഞിരുന്നു, ചില ദിവസങ്ങളിൽ നൂറിലധികം വരെ. എട്ടുതവണ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യപ്പെട്ടു, അതിൽ അഞ്ചു കൊല്ലം അടുപ്പിച്ച്, മറ്റ് പല പുരസ്ക്കാരങ്ങളും അയാൾക്ക് കിട്ടി. ആ തിരക്കുകളുടെ ഒടുക്കത്തിൽ വന്നെത്തിയ ഒരു ദിവസം എല്ലാം അവസാനിച്ചു, അന്നൊരു ശിശുദിനമായിരുന്നു, കുട്ടികളുടെ ഡോക്ടർക്ക് സ്ഥിരവിശ്രമം തുടങ്ങാൻ പറ്റിയ ദിവസം. 

 

 

മതത്തിന്റെ, വംശത്തിന്റെ, നിറത്തിന്റെ, സ്വത്തിന്റെ, ആരോഗ്യത്തിന്റെ, വികാരങ്ങളുടെ, അസമത്വം കൊണ്ടുണ്ടാകുന്ന തീരാത്ത ദുരിതങ്ങൾ ഈ ലോകത്തെ ജീവിക്കാൻ അത്ര കൊള്ളാത്ത ഇടമാക്കി മാറ്റുമ്പോൾ, ചിലരെങ്കിലും, നെയ്ത്തുകാരൻപക്ഷികൾ ഓരോരോ തൂവലും ഓരോരോ നാരുകളും കൂട്ടിക്കൂട്ടി കൂട് പണിതെടുക്കുന്നതു പോലെ, തങ്ങളുടെ ജീവിതങ്ങൾ, ശിൽപങ്ങൾ കണക്ക്, ശ്രദ്ധയോടെ കൊത്തിയെടുത്ത് ആ ജീർണതയുടെ തീവ്രത കുറയ്ക്കുന്നു. തങ്ങളുടെ വൈഷമ്യങ്ങളെ ശ്രദ്ധിക്കാതെ, ബുദ്ധിമുട്ടുകളെ അവഗണിച്ച്, അവർ മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കുന്നു. 

 

ഒരു സമയത്തല്ലെങ്കിൽ മറ്റൊരിക്കൽ, രാജ്യം അവരെ പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ആ പുരസ്ക്കാരങ്ങളൊക്കെ അവരുടെ ജീവിതങ്ങൾക്ക് നേരേ തിരിച്ചുപിടിച്ച കണ്ണാടികളുമാണ്, എങ്കിലും അവരുടെ നന്മയെ കൃത്യതയിൽ പ്രതിഫലിപ്പിക്കാൻ ഈ കണ്ണാടികൾക്ക് കെൽപ്പ് കുറവാണെന്ന് മാത്രം.

 

നന്മയിൽ കൊത്തിയെടുക്കപ്പെട്ട ജീവിതങ്ങൾ കണ്ണാടിയുടെ അതിരുകൾക്ക് പുറത്തേക്ക് തുളുമ്പിപ്പോവുകയേയുള്ളൂ.

 

Content Summary: Varantha Column on Sharad Kumar Dixit Reeta Devi