മക്കളുടെ മരണത്തിന്റെ ഉത്തരവാദിത്വം അവരുടെ അച്ഛന്റെ തലയിൽ കെട്ടിവയ്ക്കാൻ പൊലീസ് ശ്രമിച്ചുവെന്നും ഇതിന്റെ വിഷമത്തിൽ അദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവവും ഭാഗ്യവതി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

മക്കളുടെ മരണത്തിന്റെ ഉത്തരവാദിത്വം അവരുടെ അച്ഛന്റെ തലയിൽ കെട്ടിവയ്ക്കാൻ പൊലീസ് ശ്രമിച്ചുവെന്നും ഇതിന്റെ വിഷമത്തിൽ അദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവവും ഭാഗ്യവതി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളുടെ മരണത്തിന്റെ ഉത്തരവാദിത്വം അവരുടെ അച്ഛന്റെ തലയിൽ കെട്ടിവയ്ക്കാൻ പൊലീസ് ശ്രമിച്ചുവെന്നും ഇതിന്റെ വിഷമത്തിൽ അദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവവും ഭാഗ്യവതി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു പണക്കാരന്റെ വീട്ടിൽ വിലപിടിപ്പുള്ള വസ്തുക്കൾ എന്തെങ്കിലും മോഷണം പോയാൽ പൊലീസ് നായ്ക്കളെ കൊണ്ടുവന്നു മണപ്പിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർ എന്റെ രണ്ടു കുഞ്ഞുങ്ങളുടെ ജീവന് അതിന്റെ പകുതി വിലപോലും നൽകിയില്ല.’’ പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫിസിനും എതിരെ ഗുരുതര പരാമർശങ്ങളുമായി വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ഭാഗ്യവതിയുടെ പുസ്തകം ഇന്ന് പുറത്തിറങ്ങും. പെൺകുട്ടികളുടെ മരണം ആത്മഹത്യയാക്കി മാറ്റാനും തെളിവുനശിപ്പിക്കാനും പൊലീസ് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടാവുന്ന സംഭവങ്ങൾ ഒന്നൊന്നായി എണ്ണിപ്പറയുന്നുണ്ട് പുസ്തകത്തിൽ. പബ്ലിക് പ്രോസിക്യൂട്ടറെ വാട്സാപ് സന്ദേശത്തിലൂടെ മാറ്റി മുഖ്യമന്ത്രിയുടെ ഓഫിസും നീതിനിഷേധത്തിനു കൂട്ടുനിന്നുവെന്നും പുസ്തകം പറയുന്നു. പൊലീസും ഭരണകൂടവും പബ്ലിക് പ്രോസിക്യൂട്ടറും പ്രാദേശിക നേതാക്കളുമെല്ലാം ചേർന്ന് എങ്ങനെയെല്ലാം നീതി നിഷേധിക്കാൻ ശ്രമിച്ചുവെന്ന് വിശദമായി വിവരിക്കുന്നുണ്ട് പുസ്തകത്തിൽ.

 

ADVERTISEMENT

മൂത്ത കുഞ്ഞിന്റെ മരണത്തിൽ സംശയമുള്ളവരെക്കുറിച്ചു പൊലീസിനോട് പറഞ്ഞിട്ടും അറസ്റ്റു ചെയ്ത അന്നു രാത്രി തന്നെ പ്രാദേശിക നേതാക്കൾ ഇടപെട്ട് അവരെ ഇറക്കിക്കൊണ്ടുവന്നു. അതാണ് 9 വയസ്സുമാത്രം പ്രായമുള്ള ഇളയ കുഞ്ഞിന്റെ ജീവന്‍ കവരാൻ കുറ്റവാളികൾക്ക് ധൈര്യമായതെന്നും വാളയാറിലെ അമ്മ ആരോപിക്കുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നായയെപ്പോലും കൊണ്ടുവരാൻ തയാറാകാത്തതും മരിച്ച കുഞ്ഞുങ്ങളെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി ശ്മശാനത്തിൽ കൊണ്ടുപോയി ദഹിപ്പിച്ചതുമെല്ലാം തെളിവുനശിപ്പിക്കാനുള്ള വ്യഗ്രതയുടെ ഭാഗമാണെന്നും ഇവർ സംശയിക്കുന്നു. 

 

മൂത്ത കുട്ടി മരിച്ച ശേഷം മൂന്നു നാലു തവണ പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി. മരിച്ചു പോയത് ഒരു മനുഷ്യക്കുഞ്ഞാണെന്ന പരിഗണന പോലും പൊലീസ് നൽകിയില്ല. ആദ്യത്തെ കുഞ്ഞ് മരിച്ചതിന്റെ ‌തൊട്ടടുത്ത ദിവസം തന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസ് സ്റ്റേഷിൽ ലഭിച്ചിരുന്നുവെന്ന് അറിഞ്ഞതാണ് കൂടുതൽ നടുക്കമായത്. അതും കയ്യിൽവച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനായ ചാക്കോ പല കാരണങ്ങൾ പറഞ്ഞ് ഞങ്ങളെ തിരിച്ചയച്ചത്. അതോർക്കുമ്പോൾ കൊലപാതകത്തിൽ ചാക്കോയ്ക്കു പോലും പങ്കുണ്ടോ എന്നു സംശയിച്ചുപോകുന്നു.’ മൂത്ത മകളുടെ മരണം ഒരു ചെറുചലനം പോലും സൃഷ്ടിക്കാത്തതിന്റെ ആത്മവിശ്വാസമാണ് ഇളയമകളേയും കൊന്നുകളയാൻ കുറ്റവാളികൾക്ക് ധൈര്യം പകർന്നത്. 

 

ADVERTISEMENT

തന്റെ ഇരട്ടി ഉയരമുള്ള മോന്തായത്തിൽ കയറിട്ട് തൂങ്ങിയാണ് ഇളയമകൾ മരിച്ചതെന്നായിരുന്നു ഡിവൈഎസ്പി എം.ജെ. സോജൻ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയത്. വടി ഷാളിൽ കെട്ടി മോന്തായത്തിലേക്ക് എറിഞ്ഞുവെന്നായിരുന്നു വാദം. അങ്ങനെ ഒരു വടി ഉപയോഗിച്ചതായി സീൻ മഹസറിലോ തൊണ്ടിമുതലുകളുടെ പട്ടികയിലോ രേഖപ്പെടുത്തിയിരുന്നില്ല. സർക്കസുകാർക്കുപോലും പറ്റാത്ത വിധം അത്ര കൃത്യമായി മോന്തായത്തിലേക്ക് വടിയെറിഞ്ഞ് ഷാൾ കുരുക്കി ഒൻപതു വയസ്സുകാരി തൂങ്ങിമരിച്ചുവെന്ന പൊലീസിന്റെ വാദത്തിന്റെ യുക്തി സ്പെഷൽ പ്രോസിക്യൂട്ടർ ജലജ മാധവൻ കോടതിയിൽ ചോദ്യം ചെയ്തു. 

 

എന്നാൽ തൊട്ടുപിന്നാലെ കണ്ടത് ജലജ മാധവന്റെ പ്രോസിക്യൂട്ടർ സ്ഥാനം നഷ്ടപ്പെടുന്നതാണ്. കേവലം ഒരു വാട്സാപ് സന്ദേശത്തിലൂടെയായിരുന്നു പ്രോസിക്യൂട്ടറെ മാറ്റിയതെന്നും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്നും വാളയാറിലെ പെൺകുഞ്ഞുങ്ങളുടെ അമ്മ ആരോപിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെയാണ് വീണ്ടും പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇതിനു പിന്നിലും ദുരൂഹതയുണ്ടെന്നു പുസ്തകത്തിൽ പറയുന്നു. പ്രതികളിൽ ഒരാളായ പ്രദീപിനു വേണ്ടി വക്കാലത്ത് എടുത്തു വാദിക്കാൻ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാൻ എൻ. രാജേഷ് ഹാജരായതും പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

ADVERTISEMENT

പ്രതിചേർക്കുകയോ രേഖകളിൽ പരാമർശിക്കുകയോ ചെയ്തിട്ടില്ലാത്ത ജോൺ പ്രവീൺ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചതും രണ്ടാം വട്ടം ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ആത്മഹത്യ ചെയ്തതും യഥാർഥ പ്രതികളെ സംരക്ഷിക്കുന്നതിനുള്ള പൊലീസിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു. മക്കളുടെ മരണത്തിന്റെ ഉത്തരവാദിത്വം അവരുടെ അച്ഛന്റെ തലയിൽ കെട്ടിവയ്ക്കാൻ പൊലീസ് ശ്രമിച്ചുവെന്നും ഇതിന്റെ വിഷമത്തിൽ അദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവവും ഭാഗ്യവതി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

 

നീതിനിഷേധത്തിന് എതിരെയായിരുന്നു ധർമടത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ മത്സരം. എന്നാൽ ഹരീഷ് വാസുദേവൻ തിരഞ്ഞെടുപ്പ് ദിവസമിട്ട പോസ്റ്റ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി. ആസൂത്രിതമായി ചെയ്തതാണ് ഇതെന്നാണ് വിശ്വാസം. ഇതിനെതിരെ പരാതി നൽകാൻ വാളയാർ പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും കേസ് രജിസറ്റർ ചെയ്യാൻ പൊലീസ് തയാറായില്ല. പിന്നീട് മണ്ണാർക്കാട് എസ്‌സി എസിടി സ്പെഷൽ കോടതിയിൽ കേസ് ഫയൽ ചെയ്തതിനെത്തുടർന്ന് ഹരീഷ് വാസുദേവനെതിരെ എസ്‌സി എസ്ടി അട്രോസിറ്റീസ് ആക്ട് അനുസരിച്ച് കേസെടുത്ത് അന്വേഷിക്കാൻ കോടതി നിർദേശിച്ചു. തുടർന്ന് പാലക്കാട് ഡിവൈഎസ്പി ഹരീഷിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ ഹരീഷിനെ സംരക്ഷിക്കുകയാണ് പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതാണ് നമ്മുടെ നാട്ടിലെ നീതി. ഇരകളേക്കാൾ വേട്ടക്കാരനെ സംരക്ഷിക്കാനാണ് നമ്മുടെ നിയമത്തിനു താൽപര്യം. ഇവരിൽ നിന്നു നീതികിട്ടില്ലെന്നു മനസ്സിലാക്കി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിൽ എന്താണു തെറ്റെന്നും വാളയാറിലെ അമ്മ ചോദിക്കുന്നു. യുവ എഴുത്തുകാരി വിനീത അനിലാണ് ഭാഗ്യവതിയുമായി സംസാരിച്ച് പുസ്തകം തയാറാക്കിയത്. കണ്ണൂരിലെ കൈരളി ബുക്സ് ആണ് പ്രസാദകർ. ഇളയ കുഞ്ഞിന്റെ മരണത്തിന് അഞ്ചു വർഷം പൂർത്തിയാകുന്ന മാർച്ച് നാലിനാണ് പുസ്തകത്തിന്റെ പ്രകാശനം.

 

Content Summary: Mother of Walayar sisters pens autobiography ‘‘Njan Walayar Amma, Peru Bhagyavathi’’