മെംഫിസിലെ ലൊറെയ്ൻ മോട്ടലിൽ 306ാം നമ്പർ മുറിയുടെ ബാൽക്കണിയിൽ നിൽക്കുമ്പോൾ പൗരാവകാശങ്ങളെ കുറിച്ചായിരിക്കണം അവർ സംസാരിച്ചുകൊണ്ടിരുന്നത്. അന്ന്, 1968 ഏപ്രിൽ 4, ഒരു വ്യാഴാഴ്ച. ആ ചർച്ചയ്ക്ക് വിരാമമിടാൻ ഒന്നേ ആവശ്യം ഉണ്ടായിരുന്നുള്ളൂ, ഒരു വെടിയുണ്ട, ഒരൊറ്റ വെടിയുണ്ട, അതിന് വരാതിരിക്കാനാവില്ല,

മെംഫിസിലെ ലൊറെയ്ൻ മോട്ടലിൽ 306ാം നമ്പർ മുറിയുടെ ബാൽക്കണിയിൽ നിൽക്കുമ്പോൾ പൗരാവകാശങ്ങളെ കുറിച്ചായിരിക്കണം അവർ സംസാരിച്ചുകൊണ്ടിരുന്നത്. അന്ന്, 1968 ഏപ്രിൽ 4, ഒരു വ്യാഴാഴ്ച. ആ ചർച്ചയ്ക്ക് വിരാമമിടാൻ ഒന്നേ ആവശ്യം ഉണ്ടായിരുന്നുള്ളൂ, ഒരു വെടിയുണ്ട, ഒരൊറ്റ വെടിയുണ്ട, അതിന് വരാതിരിക്കാനാവില്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെംഫിസിലെ ലൊറെയ്ൻ മോട്ടലിൽ 306ാം നമ്പർ മുറിയുടെ ബാൽക്കണിയിൽ നിൽക്കുമ്പോൾ പൗരാവകാശങ്ങളെ കുറിച്ചായിരിക്കണം അവർ സംസാരിച്ചുകൊണ്ടിരുന്നത്. അന്ന്, 1968 ഏപ്രിൽ 4, ഒരു വ്യാഴാഴ്ച. ആ ചർച്ചയ്ക്ക് വിരാമമിടാൻ ഒന്നേ ആവശ്യം ഉണ്ടായിരുന്നുള്ളൂ, ഒരു വെടിയുണ്ട, ഒരൊറ്റ വെടിയുണ്ട, അതിന് വരാതിരിക്കാനാവില്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെംഫിസിലെ ലൊറെയ്ൻ മോട്ടലിൽ 306ാം നമ്പർ മുറിയുടെ ബാൽക്കണിയിൽ നിൽക്കുമ്പോൾ പൗരാവകാശങ്ങളെ കുറിച്ചായിരിക്കണം അവർ സംസാരിച്ചുകൊണ്ടിരുന്നത്. അന്ന്, 1968 ഏപ്രിൽ 4, ഒരു വ്യാഴാഴ്ച. ആ ചർച്ചയ്ക്ക് വിരാമമിടാൻ ഒന്നേ ആവശ്യം ഉണ്ടായിരുന്നുള്ളൂ, ഒരു വെടിയുണ്ട, ഒരൊറ്റ വെടിയുണ്ട, അതിന് വരാതിരിക്കാനാവില്ല, റോഡിനപ്പുറത്തുള്ള ഒരു സത്രത്തിൽ നിന്ന് അത് വന്നു. ബാൽക്കണിയിലുണ്ടായിരുന്ന ജെസ്സെ ജാക്സണെ ഒഴിവാക്കി അത് ലക്ഷ്യത്തിൽ തന്നെ എത്തിച്ചേർന്നു. വലതു കവിളിൽ, അതുവഴി കഴുത്തിലാകെ, വാങ്ങിയ ക്ഷതം മാർട്ടിൻ ലൂഥർ കിങ് ജൂനിയർ എന്ന മനുഷ്യസ്നേഹിയുടെ ജീവിതം ഒരു മണിക്കൂറിൽ അധികം നീട്ടിക്കൊടുത്തില്ല, വൈകിട്ട് 7.05 ന് മരണം സംഭവിച്ചു. 

 

ADVERTISEMENT

ഭാരതീയർക്ക് പ്രിയപ്പെട്ടവനാണ് കിങ്, ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനം അമേരിക്കൻ മണ്ണിലേക്ക് പറിച്ചുനട്ട നേതാവ്, ‘‘എനിക്ക് ഒരു സ്വപ്നമുണ്ട്’’ എന്ന് അമേരിക്കൻ ജനതയോട്, ലോക ജനതയോട് തന്നെ, പറഞ്ഞ അതേ മനുഷ്യൻ തന്നെ. 1963 ലാണ്‌ പ്രസിദ്ധമായ ആ പ്രസംഗം കിങ് നടത്തിയത്, വാഷിങ്ടണിൽ വച്ച്, ഒരു ഓഗസ്റ്റ് മാസത്തിന്റെ ഉഷ്ണം നിറഞ്ഞ തെളിമയിൽ. അന്നാദ്യമായല്ല ആ ശൈലി അദ്ദേഹം ഉപയോഗിക്കുന്നത്, മുമ്പ് പലവട്ടം തന്റെ സ്വപ്നത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നാൽ വാഷിങ്ടണിലെ പ്രഭാഷണത്തിൽ അദ്ദേഹം ആ ശൈലി ഒഴിവാക്കിയാണ് പ്രസംഗത്തിന്റെ ഡ്രാഫ്റ്റ് തയാറാക്കിയതും അച്ചടിച്ച് വിതരണം ചെയ്യുവാൻ കരുതിയതും, എന്നാൽ ആ ഇരുപത്തിയൊമ്പതാം തിയതി, ഒരു ലക്ഷം പേരെ പ്രതീക്ഷിച്ചിരുന്നിടത്തു രണ്ടര ലക്ഷം ആളുകൾ എത്തിച്ചേർന്നപ്പോൾ - അവർക്കിടയിൽ ഉണ്ടായിരുന്നു നോർമൻ മെയ്ലർ, സിഡ്നി പോയിറ്റിയർ, ജെയിംസ് ഗാർനർ, ബർട്ട് ലങ്കാസ്റ്റർ, പോൾ ന്യൂമാൻ, പിന്നെ മർലൻ ബ്രാന്റോയും - പരിപാടിയുടെ ആസൂത്രകരിൽ ഒരാളായ ബയേഡ് റസ്റ്റിൻ പ്രസംഗവിതരണം വേണ്ടെന്നു വച്ചു. 

 

ഐ ഹാവ് എ ഡ്രീം... 1963 ഓഗസ്റ്റ് 28ന് ഡോ.മാർട്ടിൻ ലൂഥർ കിങ് വാഷിങ്ടനിലെ ലിങ്കൺ മെമ്മോറിയലിൽ നടത്തിയ പ്രസംഗം

ഗോസ്പൽ ഗായിക മഹലിയ ജാക്സന്റെ ഗാനത്തിന് ശേഷമായിരുന്നു കിങിന്റെ പ്രസംഗം, വളരെ സാധാരണമായിരുന്നു തുടക്കം. ഒട്ടും ആകർഷകമല്ലാതെ ഭാഷണം തുടരുന്നതിനിടയിൽ മഹലിയ ഒച്ചത്തിൽ വിളിച്ചു പറഞ്ഞു, ‘‘മാർട്ടിൻ, നിങ്ങളുടെ സ്വപ്നത്തെക്കുറിച്ച് ഞങ്ങളോട് പറയൂ...’’ കിങ് എഴുതി തയാറാക്കി കയ്യിൽ കരുതിയിരുന്ന കുറിപ്പ് ഒരു ഭാഗത്തേയ്ക്ക് നീക്കിവച്ചു, എന്നിട്ട് പറഞ്ഞു, ‘‘എനിക്ക് ഒരു സ്വപ്നമുണ്ട്.’’ 

 

ADVERTISEMENT

പ്രസംഗപീഠത്തിൽ നിന്ന് താഴെക്കിറങ്ങിയ കിങിന്റെ പുറകെ അദ്ദേഹത്തിന്റെ പ്രസംഗം ചരിത്രത്തിലേക്ക് കയറിപ്പോയി, മാർക് ആന്റണിയുടെ (ജൂലിയസ് സീസർ), എബ്രഹാം ലിങ്കന്റെ (ഗെറ്റിസ്ബർഗ് - 1863), വിൻസ്റ്റൻ ചർച്ചിലിന്റെ (രണ്ടാം ലോകമഹായുദ്ധം - 1940), ജോർജ് വാഷിങ്ങ്ടന്റെ (രാജി പ്രസംഗം - 1783) ഒക്കെ പ്രസംഗങ്ങൾ അവിടെ കാത്തു നിന്നിരുന്നു. 

 

ജോൺ മിൽട്ടൺ

ഇതെല്ലാം പറഞ്ഞു വന്നത് മറ്റൊന്നിലേക്കുള്ള വഴിയിൽ വച്ചാണ്, ചരിത്രത്തിലെ ഏറ്റവും മഹത്തായ ഭാഷണങ്ങളിലൊന്ന് നടത്തിയ കിങിന് ആദ്യ കാലങ്ങളിൽ വന്നുഭവിച്ച ഒരു മാർഗ്ഗഭ്രംശത്തിന്റെ പരിസരങ്ങളിൽ വച്ച്. 

ഒ.വി. വിജയൻ, ബഷീർ

 

ADVERTISEMENT

കിങ്ങിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുറിപ്പുകളും, പ്രമാണങ്ങളും മറ്റ് കടലാസുകളും സ്റ്റാൻഫോഡ് സർവ്വകലാശാലയ്ക്ക് ലഭിച്ചു, അദ്ദേഹത്തിന്റെ  ഭാര്യയാണ് അവ സൂക്ഷിക്കുന്നതിനായി സർവ്വകലാശാലയ്ക്ക് നൽകിയത്. വർഷങ്ങൾ കഴിഞ്ഞ് സർവ്വകലാശാല  അധികൃതർ അവ തരം തിരിച്ചെടുക്കുന്നതിനായി ഏൽപ്പിച്ച  ജീവനക്കാരിൽ ഒരാളാണ് കിങ് PhD ക്കായി ബോസ്റ്റൺ സർവ്വകലാശാലയിൽ സമർപ്പിച്ചിരുന്ന തീസിസ് അതിന് മൂന്ന് വർഷങ്ങൾക്ക് മുമ്പ് അവിടെ പഠിച്ചിരുന്ന ജാക്ക് ബൂസർ എന്ന വിദ്യാർത്ഥിയുടെ PhD തീസിസിൽ നിന്ന് ഒട്ടൊരുപാട് കടം കൊണ്ടിട്ടുള്ള ഒന്നാണെന്ന് കണ്ടെത്തിയത്. ഇത് കൂടുതൽ അന്വേഷണങ്ങൾക്ക് കാരണമായി, അതിൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക അന്വേഷണവും പെടും. അതിനൊടുവിൽ കിങ് പഠന കാലത്ത് മറ്റ് സ്രോതസ്സുകളിൽ നിന്ന് പകർത്തുക എന്നത് ഒരു ശീലമാക്കിയ ആളാണെന്നു പൊതുധാരണയായി, കിങിന്റെ പ്രസംഗങ്ങളിലും അനധികൃത കടം വാങ്ങൽ വ്യാപകമാണെന്നും.   

 

അപ്പോഴും ഒന്നവശേഷിക്കുന്നു, ആശയങ്ങളും വാക്കുകളും അനുമതിയില്ലാതെ കടം കൊള്ളുന്നത് ശീലമാക്കിയ ആ മനസ്സിനുള്ളിലാണ്, ഒരു സുവിശേഷ ഗായികയുടെ ആഹ്വാനത്തെ പിന്തുടർന്ന്, ചരിത്രത്തിലെ ഏറ്റവും ആകര്‍ഷണീയമായ പ്രഭാഷണങ്ങളിലൊന്ന് രൂപം കൊണ്ടത്. 

 

പ്ലേജിയറിസം (plagiarism) എന്ന ഇംഗ്ലീഷ് വാക്ക് അർഥമാക്കുന്നത് കോപ്പിയടി എന്നോ കുറച്ചു കൂടി പ്രൗഡമായി പറഞ്ഞാൽ സാഹിത്യചോരണം എന്നോ ഒക്കെയാണ്. ലോക സാഹിത്യത്തിന്റെ തലപ്പത്തുള്ള ചില പേരുകൾ പോലും ഇതിൽപ്പെട്ട് വലഞ്ഞിട്ടുണ്ട്, ജോൺ മിൽട്ടൺ ആണ് ഒരു ഉദാഹരണം. ‘പറുദീസാ നഷ്ട’ ത്തിന്റെ കർത്താവിനെതിരെ വില്യം ലോഡർ എന്നൊരു പണ്ഡിതൻ പതിനെട്ടാം നൂറ്റാണ്ടിൽ ആരോപണമുന്നയിച്ചിരുന്നു, അതിന് ബലമായി തലേ നൂറ്റാണ്ടിലെ കുറെയധികം കവിതാശകലങ്ങൾ അയാൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. കൂടുതൽ വിശകലനത്തിൽ, പക്ഷേ, മറ്റു വസ്തുതകൾ പുറത്തുവന്നു, തന്റെ സാഹിത്യ പരാജയങ്ങളും മിൽട്ടണോടുള്ള അസൂയയും മൂലം ലോഡർ ചമച്ചെടുത്ത ഒരു കള്ളക്കഥയായിരുന്നു അതെന്നും അയാൾ എടുത്തു വച്ച കവിതകൾ അയാൾ തന്നെ എഴുതിയുണ്ടാക്കിയവയായിരുന്നുവെന്നും. മിൽട്ടൺ എന്ന കവിയുടെ മേൽ വീണ കറ അതോടെ മാഞ്ഞുപോയി. 

 

അത്ര ഭാഗ്യം മാരി-ഹെൻറി ബെയ്ൽ എന്ന സാഹിത്യകാരന് ലഭിച്ചില്ല. നിങ്ങളറിയും ഈ എഴുത്തുകാരനെ, സ്റ്റെന്താൽ എന്ന പേരിൽ, ‘പാർമയിലെ സന്യാസിമഠം’, ‘ചുവപ്പും കറുപ്പും’ എന്നീ ക്ലാസ്സിക്കുകളുടെ സ്രഷ്ടാവ് എന്ന നിലയിൽ. ഭാഗ്യം, ഈ കൃതികളുടെ പേരിലല്ല അദ്ദേഹം ആരോപണ വിധേയനായത്, ‘മൊസാർട്ടും മെറ്റാസ്റ്റേസിയോവും’ എന്ന പേരിൽ ഇറങ്ങിയ കലാസംബന്ധിയായ ഒരു പുസ്തകത്തിലാണ് രചനാ മോഷണം കണ്ടുപിടിക്കപ്പെട്ടത്. അദ്ദേഹം അതു നിഷേധിച്ചില്ല, പകരം ‘ചെയ്തത് ശരിയായില്ല’ എന്ന് സമ്മതിക്കുകയാണ് ചെയ്തത്. ജെ.കെ. റൗളിങ്ങ് - ഹാരി പോട്ടർ സീരീസ് എഴുതിയ റൗളിങ്ങ്, എച്. ജി. വെൽസ്, ‘വേരുകൾ’ രചിച്ച അലക്സ് ഹെയ്​ലി അങ്ങനെ പലരും ഒരു കാലത്തല്ലെങ്കിൽ മറ്റൊരിക്കൽ ആരോപണ വിധേയരായിട്ടുണ്ട്. കൂടെ, നമ്മൾ ഒരിക്കലും സമ്മതിച്ചു കൊടുക്കാനിഷ്ടപ്പെടാത്ത ഒരു പേര്, ആ പേര്, ടി.എസ്. എലിയറ്റിന്റേതാണ്. അതിന് അദ്ദേഹം നൽകിയ മറുപടി തന്നെ വളരെ കൗതുകകരമാണ്: ‘‘പക്വതയില്ലാത്ത കവികൾ അനുകരിക്കും; പക്വതയുള്ളവർ മോഷ്ടിക്കും; മോശം കവികൾ അവർക്ക് കിട്ടുന്നതിനെ വികൃതമാക്കും; ശ്രേഷ്ടരായ കവികൾ കിട്ടുന്നതിനെ മെച്ചമാക്കുകയോ, കുറഞ്ഞപക്ഷം മറ്റൊന്നാക്കി മാറ്റുകയോ ചെയ്യും. ഒരു നല്ല കവി അയാൾ കവർന്നെടുത്തതിനെ അനന്യമായ ഒരു വികാരമായി രൂപാന്തരപ്പെടുത്തും, അതെടുക്കപ്പെട്ട ഇടത്തേക്കാൾ തികച്ചും വ്യത്യസ്തമായ ഒന്നാക്കി മാറ്റും’’ (immature poets imitate; mature poets steal; bad poets deface what they take; and good poets make it into something better, or atleast something different. The good poet welds his theft into a whole feeling which is unique, utterly different than that from which it is torn.) 

 

ഈയടുത്തകാലത്ത്, മലയാള സാഹിത്യത്തിലും സാഹിത്യ ചോരണം ചർച്ചാ വിഷയമായിരുന്നല്ലോ, എസ്. കലേഷിന്റെ കവിത കടം പോയതിന്റെ ബാക്കിയായി. അത്, പല കാലങ്ങളിലായി നടന്നിട്ടുള്ള ചോരണങ്ങളേയും ഉദ്യമങ്ങളേയും ഓർമയിൽ കൊണ്ടുവരുന്നുണ്ട്. ബഷീറിനും ഒ.വി.വിജയനുമെതിരെ വരെ ആരോപണങ്ങൾ ഉണ്ടായി എന്നത് അക്കാലങ്ങളിൽ വായനക്കാരെ വേദനിപ്പിച്ചിരുന്നു. ജ്യോവാന്നി ഗുവാരേസ്കി (Giovanni Guareschi) യുടെ ഡോൺ കമീല്ലോ കഥകൾ ബഷീറിയൻ കഥാപാത്രങ്ങളുടെ സൃഷ്ടിയിൽ വലിയ സ്വാധീനമായിരുന്നുവെന്നും മറാത്തി നോവലായ ‘ബൻഗർവാടി’ യിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഖസാക്കിന്റെ ഇതിഹാസമെന്നും അവർ കേട്ടു. ബഷീറിന്റെ ജീവിതവും കാഴ്ചപ്പാടുകളും ചിന്താരീതികളും അറിയാമായിരുന്ന മലയാളി ആദ്യത്തെ ആരോപണത്തെ അവജ്ഞയോടെ തള്ളിയപ്പോൾ രണ്ടാമത്തെ ആരോപണത്തിന് അവർക്ക് വേണ്ടി എം. കൃഷ്ണൻ നായർ മറുപടി പറഞ്ഞു, ‘‘ബൻഗർവാടി ഒരു പുൽക്കൊടിയും ഖസാക്ക് ഒരു നക്ഷത്രവുമാണ്’’ എന്ന്. ടി. എസ്. എലിയറ്റിന്റെ വാക്കുകൾ ചിലർക്കെങ്കിലും അപ്പോൾ ഓർമ്മ വന്നു കാണും. ജെ.എം. കൂറ്റ്സിയും വത്സലയും തമ്മിൽ, ടാഗോറും പുനത്തിൽ കുഞ്ഞബ്ദുള്ളയും തമ്മിൽ, ഒക്കെയുള്ള താരതമ്യങ്ങളും ചിലപ്പോഴെല്ലാം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 

 

ഒന്നിന് മറ്റൊന്നിൽ നിന്നല്ലാതെ ഉരുവം കൊള്ളുവാൻ ആകില്ല എന്നിരിക്കെ, ഒറ്റയ്ക്ക് നില്ക്കുക (stand alone) എന്ന കാര്യം ഒട്ടും സംഭവ്യമല്ല എന്നിരിക്കെ, മൗലികത എന്നത് ഒരു പാട് വിശകലനങ്ങൾ ആവശ്യപ്പെടുന്നുണ്ട് എന്നല്ലേ അതിനർഥം?

 

Content Summary: Varantha column written by Jojo Antony on plagiarism