‘ഷൂട്ടിങ് നടന്ന സ്ഥലത്തൊക്കെ, സിനിമ മര്യാദയ്ക്ക് എടുക്കുന്നുണ്ടോ എന്ന് തകഴിച്ചേട്ടൻ പോയി നോക്കിയിരുന്നോ?’ അതിനു തകഴി നൽകിയ മറുപടി പ്രശസ്തമാണ്

‘ഷൂട്ടിങ് നടന്ന സ്ഥലത്തൊക്കെ, സിനിമ മര്യാദയ്ക്ക് എടുക്കുന്നുണ്ടോ എന്ന് തകഴിച്ചേട്ടൻ പോയി നോക്കിയിരുന്നോ?’ അതിനു തകഴി നൽകിയ മറുപടി പ്രശസ്തമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഷൂട്ടിങ് നടന്ന സ്ഥലത്തൊക്കെ, സിനിമ മര്യാദയ്ക്ക് എടുക്കുന്നുണ്ടോ എന്ന് തകഴിച്ചേട്ടൻ പോയി നോക്കിയിരുന്നോ?’ അതിനു തകഴി നൽകിയ മറുപടി പ്രശസ്തമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാടിന്റെ കഥകൾ കൊണ്ട് ലോകം കീഴടക്കിയ തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ഏപ്രിൽ 17 ന് 110 വയസ്സു തികഞ്ഞു. കയർ, ഏണിപ്പടികൾ, ചെമ്മീൻ, രണ്ടിടങ്ങഴി തുടങ്ങി നാൽപതിലധികം നോവലുകള്‍ ഉൾപ്പെടെ എത്രയെത്ര കഥകളാണ് തകഴി എന്ന കൊച്ചു കുട്ടനാടൻ ഗ്രാമത്തിൽ നിന്നു മലയാളത്തെ തഴുകിയെത്തിയത്. ജ്ഞാനപ‍ീഠം ഉൾപ്പെടെ എത്രയെത്ര പുരസ്കാരങ്ങളാണ് ലോകത്തിന്റെ പല നാടുകളിൽ നിന്ന് ആ കൊച്ചു ഗ്രാമത്തിലേക്ക് തുഴഞ്ഞെത്തിയത്. 

 

ADVERTISEMENT

മലയാളത്തിന്റെ ഇതിഹാസ കഥാകാരൻ ഓർമയായതും ഇതേ മാസം തന്നെ, 1999 ഏപ്രിൽ 10 ന്. ഒരു സാധാരണക്കാരനായി ജീവിച്ചു മരിച്ച അസാധാരണ മനുഷ്യനായിരുന്നു തകഴി. തകഴിയുടെ അസാധാരണ ജീവിതത്തിലെ ചില കൗതുകങ്ങളിലൂടെ...

 

∙ കയറും ശ്രീകണ്ഠൻ നായരുടെ പഴഞ്ചൻ ഇംഗ്ലിഷും

 

ADVERTISEMENT

തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാതമായ ‘കയർ’ നോവലിന്റെ ഇംഗ്ലിഷ് വിവർത്തനത്തെച്ചൊല്ലി വിവാദമുയർന്നിരുന്നു. മുൻ എംപിയും ആർഎസ്പി നേതാവും തകഴിയുടെ അടുത്ത സുഹൃത്തുമായിരുന്ന എൻ. ശ്രീകണ്ഠൻ നായര്‍ എഴുതിയ കയർ വിവർത്തനമാണ് വിവാദത്തിലായത്. തകഴിയുടെ ‘കയർ’ പുറത്തിറങ്ങുന്നതിനു മുൻപു  തന്നെ ശ്രീകണ്ഠൻ നായർ ‘കയറി’ന്റെ വിവർത്തനം ചെയ്തു തുടങ്ങിയിരുന്നതായി ശ്രീകണ്ഠൻ നായരുടെ ഭാര്യ മഹേശ്വരിയമ്മ പറഞ്ഞിരുന്നു. 1979 ൽ എൻ. ശ്രീകണ്ഠൻ നായർ പാർലമെന്റ് അംഗമെന്ന നിലയിൽ താമസിച്ചിരുന്ന ഡൽഹി 17 വിൻസർ പ്ലേസിൽ കയറിന്റെ പുറംചട്ടയില്ലാത്ത മൂന്നു പ്രൂഫ് കോപ്പികളുമായി തകഴി എത്തിയ കാലത്താണ് ശ്രീകണ്ഠൻ നായർ വിവർത്തനം തുടങ്ങിയത്. ചലച്ചിത്ര അവാർഡ് കമ്മിറ്റിയിൽ അംഗമായിരിക്കുമ്പോഴോ മറ്റോ ആയിരുന്നു തകഴി ഭാര്യ കാത്തയോടൊപ്പം ശ്രീകണ്ഠൻ നായരുടെ വീട്ടിൽ ഒരു മാസത്തോളം തങ്ങിയത്. 

 

ശ്രീകണ്ഠൻ നായർക്ക് ലണ്ടനിലെ ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിലെ പാറ്റേഴ്സൺ എന്നയാളുടെ വിലാസം തകഴി കൈമാറിയിരുന്നു. തർജമ ചെയ്ത 40 പേജ് അദ്ദേഹത്തിന് അയച്ചു കൊടുത്തു. അവർക്ക് ഇഷ്ടപ്പെടുകയും തർജമ തുടരാൻ നിർേദശിക്കുകയും ചെയ്തു. പരിഭാഷ തുടങ്ങിയകാലത്തു മുപ്പതോളം പേജുകൾ തകഴി ആരെയോ കാണിക്കാൻ കൊണ്ടുപോയിട്ട് തിരികെ നൽകിയില്ലെന്നും മഹേശ്വരിയമ്മ പറഞ്ഞിട്ടുണ്ട്. കയർ ഇംഗ്ലിഷ് പരിഭാഷയ്‌ക്ക് ‘തകഴി സാഗ’ എന്നു പേരിട്ടതിനേക്കുറിച്ചും ചർച്ച നടന്നിരുന്നു. കയർ എന്നുതന്നെ പേരിടുകയല്ലേ നല്ലതെന്നു തകഴിച്ചേട്ടൻ ചോദിച്ചു. ഇത്രയും തലമുറകളുടെ കഥ പറയുന്ന കൃതിക്ക് സാഗ എന്നുതന്നെ വേണമെന്നായിരുന്നു ശ്രീകണ്ഠൻ നായരുടെ മറുപടി. എന്നാൽ, ശ്രീകണ്ഠൻ നായരുടെ മരണശേഷം ‘ശ്രീകണ്ഠന്റെ ഇംഗ്ലിഷ് പഴയ ഇംഗ്ലിഷ്’ ആണെന്ന് പറഞ്ഞ് വിവർത്തനം പ്രസിദ്ധീകരിക്കാതിരിക്കാൻ തകഴി ശ്രമിച്ചുവെന്ന് ആരോപണമുണ്ടായി. അതേത്തുടർന്ന്, ശ്രീകണ്ഠൻ നായരുടെ ചരമവാർഷിക ദിനത്തിൽ വിവർത്തനത്തിന്റെ കയ്യെഴുത്തു പ്രതി പട്ടട കൂട്ടി കത്തിക്കുമെന്ന് മഹേശ്വരിയമ്മ പത്രസമ്മേളനം നടത്തി പറഞ്ഞതോടെ തകഴി മെരുങ്ങി. ഒടുവിൽ, ശ്രീകണ്‌ഠൻനായരുടെ പരിഭാഷ പ്രസിദ്ധീകരിക്കാൻ തനിക്കു സന്തോഷമാണെന്നും മഹേശ്വരിയമ്മ കേന്ദ്ര സാഹത്യ അക്കാദമിയെ വിശ്വസിച്ച് ഏല്‌പിക്കാൻ തയാറാകണമെന്നും തകഴി പറഞ്ഞു. പിൽക്കാലത്ത് പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ചെമ്മീൻ സിനിമയിൽ നിന്ന്

 

ADVERTISEMENT

∙ ചെമ്മീനും വിവാഹം ചെയ്തയച്ച മകളും

 

ചെമ്മീൻ വലിയ സൂപ്പർഹിറ്റാകുകയും ലോകത്ത് സിനിമ പ്രദർശിപ്പിച്ച വേദികളിലെല്ലാം മികച്ച അഭിപ്രായം നേടുകയും ചെയ്തപ്പോൾ എറണാകുളത്തു നടന്ന ആഘോഷ വേളയിൽ വച്ച് ഒരു മാധ്യമപ്രവർത്തകൻ തകഴിയോടു ചോദിച്ചു : ‘ഷൂട്ടിങ് നടന്ന സ്ഥലത്തൊക്കെ, സിനിമ മര്യാദയ്ക്ക് എടുക്കുന്നുണ്ടോ എന്ന് തകഴിച്ചേട്ടൻ പോയി നോക്കിയിരുന്നോ?’

 

അതിനു തകഴി നൽകിയ മറുപടി പ്രശസ്തമാണ് : ‘സുന്ദരിയും യൗവനപ്രാപ്തയുമായ മകളെ പോറ്റുവാൻ കാര്യപ്രാപ്തിയുണ്ടെന്നു ബോധ്യമുള്ള ഒരു ചെറുപ്പക്കാരനു വിവാഹം കഴിച്ചു കൊടുത്ത ശേഷം കിടക്കയിലെ അയാളുടെ പ്രാപ്തി താക്കോൽ പഴുതിലൂടെ എത്തി നോക്കുന്നത് ഒരു നല്ല അച്ഛന്റെ സ്വഭാവമല്ല!’

 

അതോടെ അത്തരം ചോദ്യങ്ങൾ അദ്ദേഹത്തോട് ആരും ചോദിച്ചിട്ടില്ല. 

 

∙ കണ്ടാൽ ഗുമസ്തൻ, ഒറിജിനൽ വക്കീൽ

 

1942– 43 കാലഘട്ടം. കാഞ്ഞിരപ്പള്ളിയിലെ സഹൃദയ ഗ്രന്ഥശാലയുടെ സ്മരണികയിലേക്ക് തകഴിയുടെ കഥ വേണം. ഡി.സി. കിഴക്കേമുറിയെയാണ് ഗ്രന്ഥശാലാ കമ്മിറ്റി ചുമതലയേൽപ്പിച്ചത്. തകഴി അന്നേ അത്യാവശ്യം അറിയപ്പെടുന്ന നോവലിസ്റ്റാണ്. മറ്റു പ്രമുഖ സാഹിത്യകാരന്മാർക്ക് കഥയും ലേഖനവും ആവശ്യപ്പെട്ട് കത്ത് അയച്ചെങ്ക‍ിലും തകഴിയെ നേരിട്ടു കാണാൻ ഡി.സി. തീരുമാനിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നു ബസിൽ കോട്ടയത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കു ബോട്ടിലും പുറപ്പെട്ടു. ആലപ്പുഴയിൽ നിന്ന് അമ്പലപ്പുഴയിൽ ബസിൽ വന്നിറങ്ങി ആദ്യം കണ്ടയ‍ാളോട് തകഴി ശിവശങ്കരപ്പിള്ളയെപ്പറ്റി അന്വേഷിച്ചു. അറിയില്ലെന്നു മറുപടി. 

 

കഥയെഴുതുന്ന ആളാണെന്നു പറഞ്ഞപ്പോൾ ഇവിടെയൊരു എഴുത്തുകാരൻ ശങ്കരപ്പിള്ളയുണ്ട്. അതോ ശിവശങ്കരപ്പിള്ളയാണോ എന്നറിയില്ല എന്നും അയാൾ പറഞ്ഞു. അയാൾ കുറച്ചു ദൂരെ ഒരു ബോർഡ് ചൂണ്ടിക്കാട്ടി. അത് ഒരു ആധാരമെഴുത്തുകാരൻ ശങ്കരപ്പിള്ളയായിരുന്നു. 

തകഴി, ഭാര്യ കാത്ത

 

അപ്പോള്‍ ഡിസിക്ക് ഒരു ബുദ്ധി തോന്നി. കഥാകാരൻ വക്കീൽ ആണല്ലോ. ‘തകഴി ശിവശങ്കരപ്പിള്ള’ എന്ന വക്കീലിന്റെ ഓഫിസ് അന്വേഷിച്ചു. 

‘അതാ, ആ കെട്ടിടത്തിൽ ഒരു വക്കീൽ ഓഫിസുണ്ട്. അവിടെ അന്വേഷിച്ചു നോക്ക്’ എന്ന് വഴിയിൽ കണ്ടുമുട്ടിയ ഒരാൾ പറഞ്ഞു. ‘അദ്ദേഹം കഥയെഴുതുന്ന ആളാണെന്നു പറഞ്ഞുകേട്ടിട്ടുണ്ട്’– എന്നുകൂടി അയാൾ പറഞ്ഞു.

 

വക്കീൽ ഓഫിസിലെത്തി. ബോർഡ് കണ്ടു. ‘കെ.കെ. ശിവശങ്കരപ്പിള്ള, വക്കീൽ’ ഇത്രയം വിവരമുണ്ട്. 

അകത്ത് ആരെയും കണ്ടില്ല. അൽപം കഴിഞ്ഞ് അപ്പുറത്തെ മുറിയിൽ നിന്ന് ഒരാൾ ഇറങ്ങി വന്നു. വസ്ത്രധാരണം കണ്ടപ്പോൾ ഡി.സി. ഉറപ്പിച്ചു, വക്കീൽ ഗുമസ്തൻ തന്നെ. ഗുമസ്തനോട് ഡി.സി. ചോദിച്ചു – ‘തകഴി ശിവശങ്കരപ്പിള്ള തന്നെയല്ലേ കെ.കെ. ശിവശങ്കരപ്പിള്ള വക്കീൽ?’

‘അതേ. എവിടുന്നാ വരുന്നത്?’

‘കാഞ്ഞിരപ്പള്ളിയിൽനിന്ന് ഒരാൾ, അദ്ദേഹത്തെ കാണാൻ വന്നിരിക്കുന്നു എന്ന് ഒന്നു പറയാമോ?’

‘അത് അദ്ദേഹത്തോടു നേരിട്ടു പറഞ്ഞാലേ ശരിയാകൂ. ഇപ്പോൾ കാണാൻ അസൗകര്യമുണ്ടോ?’

ഇത്രയുമായപ്പോൾ ‘ഗുമസ്‌തൻ’ സത്യാവസ്‌ഥ വെളിപ്പെടുത്തി. ‘ഞാൻ തന്നെയാണ് ശിവശങ്കരപ്പിള്ള’. 

ആ കൂടിക്കാഴ്ച മരണം വരെ നീണ്ട അടുത്ത സ്നേഹബന്ധമായിത്തീർന്നു, ഇരുവർക്കും.

 

∙ കള്ളം പറയാത്ത തകഴിയും കള്ളന്മാരും

 

കള്ളം പറയുന്ന പണിയാണ് വക്കീലിന്റേത്. ഒരു നൂറു കള്ളം തന്നെ പറയണം. അതുകൊണ്ടാണ് തകഴി വക്കീൽപ്പണി മതിയാക്കിയതെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യ കാത്തച്ചേച്ചിയാണ്. ‘എനിക്കു കള്ളം പറഞ്ഞു ജീവിക്കാനാകില്ല’ എന്ന് തകഴി കാത്തയോടു പറഞ്ഞിട്ടുണ്ട്. ഒരിക്കൽ, പനച്ചോന്നി വേലു എന്ന കുപ്രസിദ്ധനായ കള്ളൻ തകഴിയെ കാണാനെത്തി. തന്റെ കഥ വിവരിച്ചു പറഞ്ഞാൽ തകഴി അതു നോവലാക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു ആ വരവ്.

 

തകഴിയുടെ വീട്ടിൽ പിന്നീടും കള്ളനെത്തി. അതു ശരിക്കും മോഷ്ടിക്കാൻ തന്നെയായിരുന്നു. വീടിന്റെ മൂന്നു ജനലുകൾ അറുത്താണ് കള്ളൻ അകത്തു കയറിയത്. ടെലിഫോൺ ബന്ധവും അയാൾ മുറിച്ചിട്ടു. ഫ്രിഡ്ജിലുണ്ടായിരുന്ന 12 മുട്ടകൾ എടുത്തു കുടിച്ചു. വീട്ടിലുണ്ടായിരുന്ന കൃഷ്ണവിഗ്രഹവും സ്വർണമാലയും എടുത്ത കള്ളന് എഴുത്തിന്റെ വില അറിയാമെന്നു തോന്നുന്നു, ജ്ഞാനപീഠം ഉൾപ്പെടെ നേടിയ തകഴി എഴുതാനുപയോഗിച്ചിരുന്ന പേനയും ആ കള്ളൻ അപഹരിച്ചു (തകഴി ഭൂരിഭാഗം കൃതികളും എഴുതിയിട്ടുള്ളത് പെൻസിൽ ഉപയോഗിച്ചായിരുന്നു!). കാത്തയുടെ കഴുത്തിൽ കിടന്ന മാലയാണ് കള്ളൻ പിടിച്ചുപറിച്ചത്. ‘അയ്യോ കള്ളൻ’ എന്ന് താൻ വിളിച്ചു കൂവിയതിനെപ്പറ്റി കാത്ത ഓർമിച്ചിട്ടുണ്ട്.

 

തകഴിയുടെ വീട്ടിലെ മോഷമവിവരം അറിഞ്ഞ് നാട്ടിലെ ചില കള്ളന്മാർ പിന്നീട് തകഴിയെ കാണാെനത്തി. ‘തകഴിച്ചേട്ടന്റെ വീട്ടിലെ ഒരു സാധനവും ഞങ്ങളെടുക്കില്ല, എടുത്തിട്ടുമില്ല...’ എന്നായിരുന്നു അവരുടെ കുമ്പസാരം. അപ്പോൾ യഥാർഥ കള്ളൻ എവിടെയാണ്?

 

∙ നട്‌വർ സിങ്ങും തകഴിയുടെ വിദേശയാത്രയും

 

ഒരിക്കൽ തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ഒരു യൂറോപ്പ് യാത്ര ശരിയായി. പക്ഷേ, എയർ ഇന്ത്യ ടിക്കറ്റ് അനുവദിക്കുന്നില്ല. എന്തൊക്കെയോ പ്രശ്നങ്ങളാണ്. തകഴി എറണാകുളത്ത് പനമ്പള്ളി നഗറിൽ കെ.എൽ. മോഹന വർമയുടെ വീട്ടിലെത്തി. പ്രശ്നം പറഞ്ഞു. മൂന്നു ദിവസത്തിനുള്ളിലാണ് യാത്ര. യാത്രയ്ക്കുള്ള കടലാസ് പല ഓഫിസുകളിലായി ക്ലിയറൻസിനായി കെട്ടിക്കിടക്കുകയാണ്. എന്തു ചെയ്യണമെന്നറിയില്ല.

 

പരിചയമുള്ള പാസ്പോർട്ട് ഓഫിസർക്കരികിലേക്ക് മോഹന വർമ തകഴിയെയും കൂട്ടി ചെന്നു. മഹാരാജാസ് കോളജ് സ്റ്റേഡിയത്തിനു സമീപത്തെ കുടുസ്സു കെട്ടിടത്തിലെ പാസ്പോർട്ട് ഓഫിസിനു മുന്നിൽ വലിയ തിരക്കാണ്. പക്ഷേ, വന്നത് തകഴിയായതു കൊണ്ട് പെട്ടെന്ന് അകത്തു കയറാൻ പറ്റി. തകഴിയെ കണ്ടപ്പോൾ പാസ്പോർട്ട് ഓഫിസർക്കും സന്തോഷം. തകഴി, പാസ്പോർട്ട് ഓഫിസറുടെ നാടും വീടും കുടുംബവുമെല്ലാം അന്വേഷിച്ചു കുശലം പറഞ്ഞു. ചായ കുടി കഴിഞ്ഞ് പ്രശ്നം വിവരിച്ചപ്പോൾ ഓഫിസർ പെട്ടു. 

 

ഫയൽ മൂന്ന് ഓഫിസുകളിൽ പോകണം. ആരു വിചാരിച്ചാലും കുറഞ്ഞത് രണ്ടാഴ്ചയെടുക്കും എന്ന് പാസ്പോർട്ട് ഓഫിസറുടെ ഖേദപ്രകടനം.

തകഴി, നിഷ്കളങ്കമായൊരു ചിരിചിരിച്ചു. 

 

‘നമ്മുടെ നട്‌വർ ഇപ്പോൾ അവിടെ മന്ത്രിയല്ലേ? അയാളുമായി എനിക്കൊരു ഇടപാടുണ്ട്. ഒന്നു വിളിച്ചു നോക്കാം’ എന്നായി തകഴി. 

പാസ്പോർട്ട് ഓഫിസർ ഞെട്ടി. നട്‍വർ സിങ് അന്നു വിദേശകാര്യ സഹമന്ത്രിയാണ്. അക്കാലത്ത് എസ്ടിഡി ഇല്ല. ലൈ‍റ്റ്‍നിങ് കോൾ ബുക്ക് ചെയ്തു. എട്ടിരട്ടിയാണ് അക്കാലത്ത് കോൾ നിരക്ക്. പെട്ടെന്നു തന്നെ കണക്‌ഷൻ കിട്ടി. മന്ത്രി പാർലമെന്റിലാണ് എന്ന് പഴ്സനൽ സെക്രട്ടറിയുടെ മറുപടി.

തകഴി റിസീവർ വാങ്ങി. കനത്ത ഇംഗ്ലിഷിൽ പറഞ്ഞു : ‘ഞാൻ തകഴി ശിവശങ്കരപ്പിള്ളയാണ്. നട്‍വർ ഭായിയോടു പറയൂ എനിക്കു രണ്ടു ദിവസത്തിനകം ജർമനിക്കു പോകണം. അതിനു പറ്റുന്നില്ല. പ്രോബ്ലം ഇദ്ദേഹം പറയും’, റിസീവർ പാസ്പോർട്ട് ഓഫിസർക്കു കൈമാറി.

 

തകഴിയുടെ ഇംഗ്ലിഷ് കേട്ട് ഞെട്ടിയ ഓഫിസർ വിവരമെല്ലാം കൊടുത്തു. തകഴി യാത്ര പറഞ്ഞിറങ്ങി. ഓഫിസറും കാർ വരെ അനുഗമിച്ചു. 

നഗരത്തിൽ ചുറ്റിക്കറങ്ങിയ ശേഷം അന്നു വൈകിട്ട് മൂന്നരയോടെ മോഹനവർമ്മയും തകഴിയും കൂടി വീട്ടിൽ തിരിച്ചെത്തി. അപ്പോൾ പാസ്പോർട്ട് ഓഫിസിൽ നിന്നെത്തിയ ഒരു കവർ ഇരുവരെയും കാത്തിരിപ്പുണ്ടായിരുന്നു– പ്രശ്നം ത‍ീർന്ന് ക്ലിയറൻസ് ആയി എന്നായിരുന്നു ആ അറിയിപ്പ്.

എന്താണ് നിങ്ങൾ തമ്മിലുള്ള ഇടപാട്? എന്ന് മോഹനവർമയ്ക്കു സംശയം. തകഴി ചിരിച്ചു. എന്നിട്ടു പറഞ്ഞു : ‘അതോ, പണ്ട് എന്റെ ഒരു കഥ ഇയാൾ ഇംഗ്ലിഷിൽ തർജമ ചെയ്യിച്ച് ഒരു ആന്തോളജിയിൽ ചേർത്തു. 150 രൂപയായിരുന്നു സമ്മതിച്ചിരുന്നത്. അതിൽ 75 രൂപ പരിഭാഷക്കാരന് നൽകി. ബാക്കി എനിക്കു തരേണ്ടതാണ്. അത് ഇതുവരെ കിട്ടിയില്ല!’

 

∙ കൊച്ചുമകനും നരവംശങ്ങളുടെ ബന്ധവും

 

വിവാഹം രണ്ട് മനുഷ്യർ തമ്മിലുള്ള കൂടിച്ചേരൽ എന്നതിനെക്കാൾ രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണെന്നായിരുന്നു തകഴി ശിവശങ്കരപ്പിള്ളയുടെ വിശ്വാസം. കാൽ നൂറ്റാണ്ടു മുൻപ്, മകൾ ജാനമ്മയുടെ മകൻ രാജ് നായർ തായ്‌ലൻഡ് സ്വദേശിയായ അനൂത് ഇറ്റഗാരണിനെ വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചപ്പോൾ തകഴി നൽകിയ ഉപദേശവും അതായിരുന്നു. 1996 ൽ ആയിരുന്നു രാജ് നായരും അനൂതും തമ്മിലുള്ള വിവാഹം. 

അനൂതുമായി പരിചയപ്പെട്ടപ്പോൾ തന്നെ രാജ് തകഴിക്കു കത്തെഴുതി. അതിനു മറുപടിയായി തകഴി എഴുതി– ‘രണ്ടു നരവംശങ്ങൾ തമ്മിലുള്ള ബന്ധമാണ്. അവരുടേതായ സംസ്കാരവും സാന്മാർഗിക അവബോധവും ഉണ്ടായിരിക്കും. അതു തമ്മിൽ പൊരുത്തപ്പെടാനാവുമെങ്കിൽ ആലോചിക്കണം. പെണ്ണും ആണും ആയതു കൊണ്ടു മാത്രം കാര്യമില്ല. രണ്ടു സംസ്കാരങ്ങളുടെ സമന്വയമാണ് വേണ്ടത്. അതിനു പ്രാപ്തിയുണ്ടെങ്കിൽ വിരോധമില്ല...’ എന്നിങ്ങനെ അനുകൂലവും പ്രതികൂലവുമായ തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം ചെറുമകന് നൽകി. വിവാഹക്കാര്യം തടസ്സപ്പെടുത്തിയതുകൊണ്ട് വിശേഷമില്ലെന്നും അയാളുടെ സംതൃപ്തിയാണ് പ്രധാനമെന്നും തകഴിയെന്ന അപ്പൂപ്പൻ വിശ്വസിച്ചിരുന്നു. 

 

പേരക്കുട്ടിയുടെ ഭാര്യയുടെ നാടുമായി തനിക്ക് വർഷങ്ങൾക്കു മുൻപേ ബന്ധമുണ്ടെന്ന് തകഴി ഓർമിച്ചിട്ടുണ്ട്. ‘1957 ൽ ഞാൻ തായ്‌ലൻഡ് സന്ദർശിച്ചിരുന്നു. ഇന്നത്തെയത്ര വികസനം അന്നുണ്ടായിരുന്നില്ല. എങ്കിലും നല്ല കാർഷികമേഖലയായിരുന്നു തായ്‌ലൻഡ്. മലയയിൽ നിന്ന് ട്രെയിനിലാണ് ബാങ്കോക്കിലേക്കു പോയത്. റെയിൽപാളത്തിന്റെ ഇരുവശവും വിളഞ്ഞു കിടക്കുന്ന നെൽവയലുകൾ. ചേതോഹരമായ ആ കാഴ്‌ച കർഷകനായ എന്നെ വല്ലാതാകർഷിച്ചിരുന്നു. പഞ്ചവത്സര പദ്ധതിയുടെ തുടക്കത്തിൽ ഇന്ത്യയിലുണ്ടായ ഭക്ഷ്യ ദൗർലഭ്യത്തിന് തായ്‌ലൻഡിൽ നിന്ന് ‘സയാമീസ്’ അരി കൊണ്ടുവന്നാണ് പരിഹാരം കണ്ടത്.’

 

∙ കളയ്ക്കാടാണോ തകഴിയാണോ മികച്ച നോവലിസ്റ്റ്?

 

തകഴി ശിവശങ്കരപ്പിള്ളയുടെ നോവലുകളെക്കാൾ നല്ലത് എ.പി. കളയ്ക്കാടിന്റെ നോവലുകളാണെന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പരാമർശം ഒരുകാലത്ത് വലിയ ചർച്ചയായിരുന്നു. കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന എ.പി. കളയ്ക്കാടിനെയാണ് ഇഎംഎസ് പ്രശംസിച്ചത്. അതിനു തകഴി ശിവശങ്കരപ്പിള്ളയുടെ മറുപടി ഇങ്ങനെയായിരുന്നു:

 

‘അതു നമ്പൂതിരിപ്പാട് നിശ്ചയിച്ചതുകൊണ്ട് കാര്യമായോ? ഞാൻ നിശ്ചയിച്ചതുകൊണ്ടു കാര്യമായോ? നമ്പൂതിരിപ്പാട് സാധാരണ ഒരാളാ എന്ന് ആരെങ്കിലും പറയുമോ? അദ്ദേഹം പറയുന്നത് കാര്യമായെടുക്കാതൊക്കുമോ? പക്ഷേ, പറയുന്നതെല്ലാം കാര്യമായെടുക്കാനൊക്കുമോ? ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വരുമ്പോൾ ഞാൻ ജപ്പാനിലേക്കു കപ്പൽ കയറുകയായിരുന്നു. അതുകഴിഞ്ഞു സോവിയറ്റ് യൂണിയനിൽ പോയി. പലർക്കും സംശയം. ഞാൻ, ഈ പാവത്താൻ, ഈ നാടുകളിലൊക്കെ പോയതാണോ? അതോ പോയെന്നു വെറുതെ പറയുന്നതോ? അങ്ങനെ പല സംശയങ്ങളും പലർക്കും ഉണ്ടാവാം. പോയില്ലെന്ന് ആർക്കും പറയാം. പക്ഷേ, പോയെന്ന് എനിക്കറിയാം’.

 

ആ മറുപടിയിൽ ഇഎംഎസിനുള്ള മറുപടിയും അടങ്ങിയിരുന്നു.

 

∙ തേറമ്പിൽ ശങ്കുണ്ണി മേനോന്റെ ജാതകവും ജ്ഞാനപീഠവും

 

1985 ജൂലൈയിൽ ആണ് തകഴി ശിവശങ്കരപ്പിള്ളയെ 1984 ലെ ജ്ഞാനപീഠം പുരസ്കാരത്തിന് അർഹനായതായി പ്രഖ്യാപിച്ചത്. തകഴിക്കു സന്തോഷമായി. കാരണം, ‘ഇതിലൊരു സുഖമുണ്ട്. ഒന്നര ലക്ഷം രൂപ. പത്മഭൂഷൻ പോലെ ബഹുമതി മാത്രമല്ല, സംഗതി കാര്യമാണ്; അല്ലേ കാത്തേ?’

പദവി മാത്രമല്ല, പണം കൂടിയുള്ളപ്പോൾ തകഴിക്ക് ഇരട്ടി സന്തോഷമായി. ചെമ്മീനിനു കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കിട്ടിയപ്പോഴായിരുന്നു അതിനു മുൻപ് തകഴി സന്തോഷം കൊണ്ട് മതിമറന്നത്. 

 

തകഴിക്കു പുരസ്കാരം ലഭിക്കുമെന്ന് ജാതകത്തിലുണ്ടായിരുന്നത്രേ. ജ്ഞാനപീഠം ലഭിക്കുമെന്ന് തീർത്ത് എഴുതിയിരുന്നില്ലെന്നു മാത്രം. അതിൽ പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. ‘1087–ാമാണ്ട് മേടമാസം അഞ്ചിന് 1912 ഏപ്രിൽ 17 ന് ബുധനാഴ്ച കാലത്ത് രേവതി നക്ഷത്രത്തിൽ ജനനം. ശിഷ്ടദശ ബുധൻ’ എന്നു തുടങ്ങുന്ന ജാതകത്തിൽ,

‘17–1–83 മുതൽ 29–7–85 വരെ ശനിയുടെ അപഹാരകാലമാണ്. 29– 7– 85 മുതൽ ബുധാപഹാരമാണ്. സൽക്കീർത്തിയും രാജപ്രഭു ജനപ്രീതിയും പ്രശംസയും വിദേശവാസവും ഫലം.’

 

ബുധാപഹാരം തുടങ്ങിയ ദിവസമായിരുന്നു ജ്ഞാനപീഠം പുരസ്കാരം കിട്ടിയെന്ന വാർത്ത ‘മലയാള മനോരമ’യിൽ നിന്ന് ലൈറ്റ്‍‍നിങ് കോൾ ആയി തകഴിയുടെ വീട്ടിലെത്തിയത്. ആറു മാസത്തെ ഇടവേളയിൽ പത്മഭൂഷണും ജ്ഞാനപീഠവും നേടാനായി എന്നതും തകഴിക്ക് അന്നു സന്തോഷത്തിനിടയാക്കിയ സന്ദർഭമായിരുന്നു.

 

∙ എഴുതിത്തീരാത്ത ‘ആര്യൻ’ നോവൽ

 

കുട്ടനാടിന്റെ കഥാകാരനായിരുന്നു തകഴി. എന്നാൽ, തകഴി എഴുതാനാഗ്രഹിച്ചു പൂർത്തിയ‍ാകാതെ പോയ നോവലിന്റെ പശ്ചാത്തലം കുട്ടനാട് ആയിരുന്നില്ല. ആദിമ ഇന്ത്യയെക്കുറിച്ചായിരുന്നു ആ നോവൽ. സിന്ധു നദീതട സംസ്കാരം ഉടലെടുത്ത്, വളർന്നു വികസിച്ച കാലത്തെക്കുറിച്ചുള്ള ആ കഥയുടെ വിശദമായ രൂപരേഖ തകഴിയുടെ മനസ്സിലുണ്ടായിരുന്നു. കയറിനെക്കാൾ വലിയ നോവലായിരിക്കും അത് എന്ന് അദ്ദേഹം അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ മണ്ണിലേക്കുള്ള ആര്യൻ അധിനിവേശത്തിന്റെ കഥ പറയാനൊരുങ്ങിയ ആ നോവലിന്റെ ആദ്യത്തെ ഏതാനും അധ്യായങ്ങൾ അദ്ദേഹം എഴുതുകയും ചെയ്തു. എന്നാൽ, നോവൽ പൂര്‍ത്തിയാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

 

കുട്ടനാടിന്റെ 2 നൂറ്റാണ്ടിന്റെ കഥ പറഞ്ഞ കയർ എന്ന നോവൽ 20 വർഷം കൊണ്ടാണ് തകഴി എഴുതിയത്. അതേസമയം, തകഴിയെ പ്രശസ്തിയിലേക്കുയർത്തിയ ‘ചെമ്മീൻ’ എഴുതാൻ അദ്ദേഹമെടുത്തത് വെറും ഏഴു ദിവസം. കോട്ടയത്തെ ബോട്ട് ഹൗസ് ലോഡ്ജില്‍ ഡി.സി.ക‍ിഴക്കേമുറിയുടെ ‘തടങ്കലിൽ’ കഴിഞ്ഞാണ് അദ്ദേഹം ചെമ്മീൻ പൂർത്തിയാക്കിയത്. നോവൽ പൂർണമായി മനസ്സിൽ രൂപപ്പെട്ട ശേഷമേ എഴുത്തു തുടങ്ങുകയുള്ളൂ എന്നതായിരുന്നു തകഴിയുടെ സ്വഭാവം. പെൻസിൽ കൊണ്ട് കടലാസിൽ എഴുതുന്നതായിരുന്നു അദ്ദേഹത്തിനിഷ്ടം. 

 

Content Summary: Remembering malayalam writer Thakazhi Sivasankara Pillai