കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകനായ വൈദ്യരത്നം പി.എസ്. വാരിയരുടെ നൂറ്റൻപതാം ജൻമവാർഷികത്തിന്റെ ആഘോഷവേളയിൽ സ്മരണാഞ്ജലി അർപ്പിച്ച് അദ്ദേഹവുമായി ബന്ധപ്പെട്ട പുസ്തകം പുറത്തിറക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഡോ. എൻ.ബിജി. ‘കേരളീയ ദൃശ്യവേദിയും പി.എസ്.വാരിയരുടെ സംഗീത നാടകങ്ങളും’ എന്ന പുസ്തകം കഴിഞ്ഞദിവസമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകനായ വൈദ്യരത്നം പി.എസ്. വാരിയരുടെ നൂറ്റൻപതാം ജൻമവാർഷികത്തിന്റെ ആഘോഷവേളയിൽ  സ്മരണാഞ്ജലി അർപ്പിച്ച് അദ്ദേഹവുമായി ബന്ധപ്പെട്ട പുസ്തകം പുറത്തിറക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഡോ. എൻ.ബിജി. ‘കേരളീയ ദൃശ്യവേദിയും പി.എസ്.വാരിയരുടെ സംഗീത നാടകങ്ങളും’ എന്ന പുസ്തകം കഴിഞ്ഞദിവസമാണ് പ്രകാശനം ചെയ്തത്. ഗവേഷണ വിദ്യാർഥികൾക്കും നാടകപ്രവർത്തർക്കും മറ്റും വഴികാട്ടിയായ പുസ്തകം പതിറ്റാണ്ടുകൾക്കു മുൻപുള്ള മലയാള നാടകചരിത്രം വരച്ചുകാട്ടുന്നു.

ADVERTISEMENT

നാടകങ്ങളെ ചെറുപ്പത്തിലേ ഇഷ്ടപ്പെടുന്ന, ചെറിയമുണ്ടം ഗവ. ഹയർസെക്കൻഡറി സ്കൂൾ മലയാളം അധ്യാപികയായ ബിജി (46) വർഷങ്ങളായി പി.എസ്. വാരിയരുടെ സംഗീത നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു. അതോടൊപ്പം കേരളത്തിന്റെ തനത് നാടക സംസ്കാരത്തെക്കുറിച്ച് അടുത്തറിയാനും ശ്രമിച്ചു. നാടക പ്രവർത്തകനായ ഭർത്താവ് കോട്ടയ്ക്കൽ മുരളിയുടെ പിന്തുണ കൂടുതൽ ഊർജമേകി. ഇതിനിടെ കോട്ടയ്ക്കൽ മുരളി പി.എസ്. വാരിയരുടെ 2 സംഗീത നാടകങ്ങൾ വർഷങ്ങൾക്കുശേഷം വീണ്ടും അവതരിപ്പിച്ചു., 2015ൽ പിഎസ് വി നാട്യസംഘത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ ‘നല്ലതങ്കാളും’, 2016ൽ 

ആര്യവൈദ്യശാല കോഴിക്കോട് ശാഖയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി ‘സംഗീതശാകുന്തളവും’. ഈ സമയം സ്ക്രിപ്റ്റ് എഡിറ്റിങ്ങിൽ ഡോ. കെ.ജി. പൗലോസിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ബിജിക്ക് പുസ്തകരചനയിൽ സഹായകമായി. 

ADVERTISEMENT

ഒരുകാലത്ത് കേരളമാകെ അവതരിപ്പിച്ച പി.എസ്.വാരിയരുടെ 42 നാടകങ്ങളെക്കുറിച്ചും മനസ്സിലാക്കിയ ശേഷമാണ് പുസ്തക രചനയ്ക്കായി പേനയെടുത്തത്. ഡോ.കെ. ശ്രീകുമാർ, പ്രഭാകരൻ പഴശി, ഡോ.പി.കെ.വാരിയർ, പി.രാഘവവാരിയർ, ഡോ.ടി.എസ്.മാധവൻ കുട്ടി, കോട്ടയ്ക്കൽ നാരായണൻ, സി.എ. വാരിയർ, കെ.വിജയൻ വാരിയർ തുടങ്ങിയ ഒട്ടേറെ പേർ ഈ ഉദ്യമത്തിൽ സഹായമേകി.

ADVERTISEMENT

നാടകമേഖലയിൽ കാലങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന സംഗീത നാടകങ്ങളെക്കുറിച്ച് സമൂഹത്തിനു കൂടുതൽ അറിവ് നൽകാനാണ് പുസ്തകത്തിലൂടെ ശ്രമിച്ചതെന്ന് ബിജി പറയുന്നു. അതോടൊപ്പം ആയുർവേദ ആചാര്യനായ പി.എസ്.വാരിയർ എന്ന  മികച്ച നാടകകൃത്തിനെയും സംവിധായകനെയും ആളുകൾക്കു മുന്നിൽ അവതരിപ്പിക്കാനും സാധിച്ചു. പി.എസ്.വാരിയർ സ്ഥാപിച്ച കൈലാസമന്ദിരത്തിന്റെയും വിശ്വംഭര ക്ഷേത്രത്തിന്റെയും മുറ്റത്തുവച്ച് അദ്ദേഹത്തിന്റെ സമാധിക്കു സമീപത്തായാണ് പ്രകാശചടങ്ങ് നടന്നത് എന്നതും വേറിട്ട അനുഭവമായി.