വരുന്ന അധ്യയന വർഷം മുതൽ അക്ഷരമാല വീണ്ടും പാഠപുസ്തകങ്ങളിൽ ഇടം പിടിക്കാൻ പോകുകയാണ്. ഭാഷാപ്രേമികളുടെ നിരന്തര ആവശ്യങ്ങൾക്കൊടുവിലാണ് ഈ തീരുമാനം. ആംഗ്യഭാഷയിലും അക്ഷരമാലയുള്ള ഭാഷയായി മലയാളം വളർന്നത് അടുത്തിടെയാണ്. മലയാളം കംപ്യൂട്ടിങ്ങിനു കൂടി ചേരും മട്ടിൽ ലിപിയിൽ ഏകീകരണവും വരുന്നു. ഇതോടൊപ്പം മറ്റൊന്നു

വരുന്ന അധ്യയന വർഷം മുതൽ അക്ഷരമാല വീണ്ടും പാഠപുസ്തകങ്ങളിൽ ഇടം പിടിക്കാൻ പോകുകയാണ്. ഭാഷാപ്രേമികളുടെ നിരന്തര ആവശ്യങ്ങൾക്കൊടുവിലാണ് ഈ തീരുമാനം. ആംഗ്യഭാഷയിലും അക്ഷരമാലയുള്ള ഭാഷയായി മലയാളം വളർന്നത് അടുത്തിടെയാണ്. മലയാളം കംപ്യൂട്ടിങ്ങിനു കൂടി ചേരും മട്ടിൽ ലിപിയിൽ ഏകീകരണവും വരുന്നു. ഇതോടൊപ്പം മറ്റൊന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരുന്ന അധ്യയന വർഷം മുതൽ അക്ഷരമാല വീണ്ടും പാഠപുസ്തകങ്ങളിൽ ഇടം പിടിക്കാൻ പോകുകയാണ്. ഭാഷാപ്രേമികളുടെ നിരന്തര ആവശ്യങ്ങൾക്കൊടുവിലാണ് ഈ തീരുമാനം. ആംഗ്യഭാഷയിലും അക്ഷരമാലയുള്ള ഭാഷയായി മലയാളം വളർന്നത് അടുത്തിടെയാണ്. മലയാളം കംപ്യൂട്ടിങ്ങിനു കൂടി ചേരും മട്ടിൽ ലിപിയിൽ ഏകീകരണവും വരുന്നു. ഇതോടൊപ്പം മറ്റൊന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരുന്ന അധ്യയന വർഷം മുതൽ അക്ഷരമാല വീണ്ടും പാഠപുസ്തകങ്ങളിൽ ഇടം പിടിക്കാൻ പോകുകയാണ്. ഭാഷാപ്രേമികളുടെ നിരന്തര ആവശ്യങ്ങൾക്കൊടുവിലാണ് ഈ തീരുമാനം. ആംഗ്യഭാഷയിലും അക്ഷരമാലയുള്ള ഭാഷയായി മലയാളം വളർന്നത് അടുത്തിടെയാണ്. മലയാളം കംപ്യൂട്ടിങ്ങിനു കൂടി ചേരും മട്ടിൽ ലിപിയിൽ ഏകീകരണവും വരുന്നു. ഇതോടൊപ്പം മറ്റൊന്നു കൂടിയുണ്ട്–ഇന്ത്യയിലെ ഏറ്റവും കടുകട്ടി (toughest) ഭാഷ എന്താണെന്ന് ഗൂഗിളിനോടു ചോദിച്ചാൽ മലയാളം എന്നായിരിക്കും മറുപടി. ഇങ്ങനെ മലയാളവുമായി ബന്ധപ്പെട്ട് എത്രയെത്ര കൗതുകങ്ങൾ, കാര്യങ്ങൾ, ചരിത്രം... പാഠപുസ്തകങ്ങളിൽ വീണ്ടും അക്ഷരമാല അച്ചടിക്കപ്പെട്ടു തുടങ്ങുമ്പോൾ ഒരു യാത്ര, അക്ഷരമാലയുടെ പിറവിയിലേക്കും വളർച്ചയിലേക്കും...

 

ADVERTISEMENT

അക്ഷരമേ നിന്നെയെനിക്കി‘ക്ഷ’ പിടിച്ചു

നിന്നിൽ ‘അര’മുണ്ടെന്നതിനാൽ

 

കുഞ്ഞുണ്ണിമാഷുടെ ഈയൊരു കവിത കൂടി കുറിച്ച എം.എൻ.കാരശ്ശേരി മാഷുടെ ഒരു കത്താണ് കാര്യങ്ങൾ മാറ്റി മറിച്ചത്. പണ്ട് അ, ആ, ഇ, ഈ എന്നു നീട്ടിപ്പറഞ്ഞു പഠിച്ചിരുന്ന തലമുറക്കാരുടെ പിൻതലമുറ അക്ഷരമാല പഠിക്കാതെയാണ് സ്കൂൾ പഠനം പൂർത്തിയാക്കുന്നതെന്ന കാര്യമാണ് മാഷ് വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്തിലൂടെ ലോകത്തോടു വിളിച്ചു പറഞ്ഞത്. 12 വർഷമായി ഇങ്ങനെയാണ് കാര്യങ്ങളെന്നും പഠിപ്പിക്കാൻ പോകുമ്പോൾ  ഇക്കാര്യം  നന്നായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും മാഷ് എഴുതി. 

ADVERTISEMENT

ഏതായാലും കത്തിനു പ്രയോജനം കിട്ടി. അക്ഷരമാല തിരികെ വരികയാണ് പാഠപുസ്തകങ്ങളിൽ. വരും വർഷം പ്രത്യേകം ചാർട്ടായും പിന്നീട് പാഠപുസ്തകങ്ങളിലും അക്ഷരമാല ഇടം പിടിക്കും. 

 

മലയാളം അക്ഷരമാല പാഠപുസ്തകങ്ങളിലേക്ക് തിരികെയെത്തുന്നതു സംബന്ധിച്ച വാദവിവാദങ്ങൾ ഉയർന്നു നിൽക്കുന്ന സമയമാകയാലാണ് വിവിധ ഭാഷകളെപ്പറ്റിയും അവയിലെ അക്ഷരമാലയെപ്പറ്റിയും ചിന്തിച്ചത്. ആൽഫാ, ബീറ്റാ എന്നിങ്ങനെയാണല്ലോ ഗ്രീക്ക് അക്ഷരമാല തുടങ്ങുന്നത്. ഈ വാക്കുകൾ കൂട്ടിച്ചേർത്താണ് ആൽഫബെറ്റ് 

എന്ന വാക്കുണ്ടാക്കുന്നത്. അക്ഷരങ്ങൾ കോർത്ത മാലയാണ് അക്ഷരമാല. അക്ഷരമാലയാണ് ഭാഷാപഠനത്തിലെ ആദ്യ സൂത്രവാക്യം. സമഗ്രമായ ഭാഷാ പഠനത്തിലേക്കുള്ള പ്രവേശികയാണ് അക്ഷരമാല എന്നു സാമാന്യേന പറയാം. ആദ്യം ഭാഷ പിറക്കുന്നു. വാമൊഴിയായി ആ ഭാഷയ്ക്കു പ്രചാരം ലഭിക്കുന്നു. പിന്നീട് അതു രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യം ഉയർന്നു വരുന്നതിലൂടെ ലിപിയിലേക്കും അക്ഷരമാലയിലേക്കുമുള്ള വളർച്ച ആരംഭിക്കുന്നു. അങ്ങനെ ഭാഷാ വിദഗ്ധർ ഭാഷയിലെ എല്ലാ അക്ഷരങ്ങളെയും നിശ്ചിത ക്രമമനുസരിച്ച് അടുക്കി രേഖപ്പെടുത്തുന്നു. ഒട്ടേറെ ഭാഷകൾ ഉണ്ടായതോടെ അവയെല്ലാം രേഖപ്പെടുത്തേണ്ടി വന്നപ്പോൾ ഓരോ ഭാഷയ്ക്കും തനതു ലിപികളും അക്ഷരമാലകളും രൂപം കൊണ്ടു. ഇത് ഏതാനും ചില വർഷങ്ങൾ കൊണ്ടുണ്ടായതല്ല. ഭാഷകളിലെ വിവിധ ശബ്ദങ്ങളെ ലിപി അധിഷ്ഠിതമാക്കാനുള്ള പ്രക്രിയ പൂർണതയിലെത്താൻ നാലായിരം വർഷമെങ്കിലുമെടുത്തിട്ടുണ്ടാകാമെന്ന് ഭാഷാ പണ്ഡിതർ പറയുന്നു.

ADVERTISEMENT

 

ഇന്നത്തേതു മാതിരി ഭാഷകളെല്ലാം പൂർണ വളർച്ചയെത്തുന്നതിനു മുൻപ് വളരെ അപരിഷ്കൃതമെന്ന് ഇന്നു തോന്നും വിധത്തിൽ അന്നത്തെ മനുഷ്യരുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വിവിധ ലിപിവ്യവസ്ഥകൾ നിലവിലുണ്ടായിരുന്നു. ഒരു പക്ഷേ ഇന്നത്തെ അക്ഷരമാലയിൽ അക്ഷരങ്ങൾ കോർത്തെടുക്കാനുള്ള യത്നങ്ങളുടെ ആദ്യരൂപം എന്നു തന്നെ പറയാം ഇത്തരം പ്രാചീന ലിപി വ്യവസ്ഥകളെ. സൂത്രലിപി, ചിത്രലിപി, പ്രതീകാത്മക ലിപി എന്നിങ്ങനെ പ്രാക്തന ലിപി വ്യവസ്ഥയെ പണ്ഡിതർ പലതായി വിഭജിച്ചിട്ടുണ്ട്. 

Photo Credit : malayali/ Shutterstock.com

 

∙ സൂത്രലിപി എന്ന കുറുക്കുവഴി

 

ആശയ വിനിമയമാണല്ലോ ഭാഷയുടെ സൃഷ്ടിക്കു കാരണമായ അടിസ്ഥാനപരമായ ആവശ്യം. ഈ ആവശ്യം  നിറവേറ്റാൻ മനുഷ്യർ നടത്തിയ ആദ്യ ശ്രമമായി കരുതപ്പെടുന്നത് സൂത്രലിപിയാണ്. മൃഗചർമങ്ങളിലോ അതുകൊണ്ടുണ്ടാക്കിയ ചരടുകളിലോ മറ്റോ കെട്ടുകളിട്ടും വിവിധ നിറങ്ങളിലുള്ള കല്ലുകളും രത്നങ്ങളും കോർത്തു വച്ചും തന്റെ ഉള്ളിലുള്ളതു വെളിപ്പെടുത്താനുള്ള സമ്പ്രദായമായിരുന്നു സൂത്രലിപി. ഓരോ വസ്തുവിനെയും പ്രതിനിധാനം ചെയ്യാൻ ഓരോതരം നിറങ്ങളോ കെട്ടുകളോ വസ്തുക്കളോ അവർ സ്വീകരിച്ചു. പിൽക്കാല അക്ഷരമാലയുടെ ആദിമരൂപം തന്നെയായിരുന്നു ഈ സൂത്ര വിദ്യയെന്നു പറയാം. 

 

∙ വരകളുടെ രേഖാലിപി

 

പിന്നീടു വരുന്നത് രേഖാലിപികളാണ്. വളച്ചും നീട്ടിയും കുറുക്കിയുമെടുത്ത പ്രത്യേകതരം രേഖകൾ ആശയവിനിമയത്തിന് ഉപയോഗിച്ചു തുടങ്ങി. ഒരാശയമോ ഒന്നിലധികം ആശയങ്ങളോ പ്രതിനിധാനം ചെയ്യാൻ പ്രത്യേകതരം രേഖകൾ അവർ വികസിപ്പിച്ചെടുത്തു. വാസ സ്ഥലങ്ങളിലും വേട്ടയാടാൻ പോകുന്ന ഇടങ്ങളിലുമൊക്കെ തങ്ങൾക്ക് ആശയവിനിമയം ചെയ്യാനുള്ള കാര്യങ്ങൾ വരകളിലൂടെ അവർ രേഖപ്പെടുത്തി. പിൽക്കാലത്ത് രൂപപ്പെട്ടു വന്ന ചിത്രലിപികളിലേക്കുള്ള പ്രയാണം തുടങ്ങുന്നത് രേഖാലിപികളിൽ നിന്നാണെന്നാണ് അനുമാനിക്കപ്പെടുന്നത്. 

 

∙ ചിത്രങ്ങളുടെ ചിത്രലിപി

 

വരകളിൽ നിന്ന് മനുഷ്യർ അടുത്ത ഘട്ടത്തിൽ ആശയവിനിമയത്തിന്റെ ഉപാധിയാക്കി വളർത്തിയെടുത്തത് ചിത്രങ്ങളായിരുന്നു. ഇതാണ് ചിത്രലിപി. തനിക്കു പറയാനുള്ള കാര്യം ഗുഹയുടെ ചുമരിലോ മരത്തൊലിയിലോ വരച്ചിട്ട ചിത്രങ്ങളിലൂടെ വെളിപ്പെടുത്തുന്ന ഉപാധി മനുഷ്യരുടെ ആശയവിനിമയോപാധിയിലെ നിർണായക വളർച്ചയായി കണക്കാക്കപ്പെടുന്നു. ചൈനയിലെ ഇന്നത്തെ അക്ഷരമാല ഈ ചിത്രലിപിയുടെ ഒരു പൂർവരൂപം തന്നെയായി കണക്കാക്കപ്പെടുന്നു. മൃഗരൂപങ്ങളും മരങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങളുമെല്ലാം അക്കാലത്തെ മനുഷ്യർ വരച്ചിട്ടു. സന്തോഷം, ദുഃഖം പോലെയുള്ള വികാരങ്ങളെയും വരച്ചിടാൻ അവർക്കറിയാമായിരുന്നു. കണ്ണീരൊഴുക്കുന്ന മനുഷ്യന്റെയും എല്ലുന്തിയ  മനുഷ്യന്റെയുമൊക്കെ രൂപങ്ങൾ അവർ വരച്ചിട്ട ചിത്രലിപിയിലുണ്ടായിരുന്നു.  

 

∙ ആശയലിപി

 

ചിത്രലിപിയിൽ നിന്ന് മനുഷ്യർ പിന്നീട് വളർച്ച പ്രാപിച്ചത് ആശയ ലിപിയിലേക്കാണ്. ഈ ഘട്ടത്തിലാണ് വസ്തുക്കൾക്ക് പേരുകൾ വരുന്നതും അവ രേഖപ്പെടുത്തുന്നതും മറ്റും. പ്രത്യേക രീതിയിൽ തങ്ങളുടെ ഉള്ളിലുള്ള ആശയത്തെ വെളിപ്പെട്ടുത്തുന്നതായിരുന്നു ഈ രിതിയിൽ കണ്ടു വരുന്നത്. പിൽക്കാലത്തെ ലിപി വ്യവസ്ഥയിലേക്കും അക്ഷരമാലയിലേക്കുമുള്ള പരിണാമത്തിന്റെ അന്തിമഘട്ടാണ് ആശയ ലിപിയെന്നു പറയാം. 

 

∙ അക്ഷരമാലയുടെ വളർച്ച

 

ലോകത്ത് ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും പഴക്കമേറിയ അക്ഷരമാലയാണ് സെമിറ്റിക് അക്ഷരമാല. വർഷങ്ങൾക്കിപ്പുറം പാശ്ചാത്യ ഭാഷകളിലെ ലിപികൾക്കെല്ലാം മാതൃകയായത് സെമിറ്റിക് അക്ഷരമാലയിലെ ലിപികളാണെന്ന് ചില ലിപി വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മോബിലെ മിഷാ എന്ന രാജാവിനെ സംബന്ധിച്ച് രേഖപ്പെടുത്തപ്പെട്ട ഒരു ശിലാലിഖിതത്തിലാണ് സെമിറ്റിക് അക്ഷരമാലയുടേതെന്നു കരുതാവുന്ന ഒരു രൂപം ആദ്യമായി രേഖപ്പെടുത്തപ്പെട്ടത്. സെമിറ്റിക് അക്ഷരമാല കഴിഞ്ഞാൽ പിന്നെ ഏറെ പഴക്കമുള്ള അക്ഷരമാലയാണ് ഇത്. പിൽക്കാലത്ത് ഏറെ വികാസം പ്രാപിച്ച  ഗ്രീക്ക് ലിപിമാലയുടെ പൂർവ രൂപം ഫിനിഷ്യൻ അക്ഷരമാലയാണെന്നു കരുതപ്പെടുന്നു. 

 

ഗ്രീക്ക്: ഫിനിഷ്യൻ ലിപിമാലയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ഗ്രീക്ക് ലിപിമാല. 11ാം നൂറ്റാണ്ടോടുകൂടിയാണ് ഈ പ്രക്രിയ പൂർണമായതെന്നു  കരുതപ്പെടുന്നു. തുടക്കത്തിൽ വലത്തു നിന്ന് ഇടത്തോട്ട് എഴുതുന്ന രീതിയായിരുന്നെങ്കിലു വളർച്ചയുടെ പിന്നീടുള്ള ഘട്ടത്തിൽ ഇടത്തു നിന്ന് വലത്തോട്ട് എന്ന രീതിയിലെത്തി. പിൽക്കാലത്ത് പല പുതുമകളും കൊണ്ടു വരികയും അനുനാസികോച്ചാരണങ്ങൾ അടക്കം നിലവിൽ വരുകയും ചെയ്തതായി വ്യക്തമാണ്. ഗ്രീക്ക് അക്ഷരമാലയിൽ നിന്ന് റോമൻ അക്ഷരമാലയിലേക്കുള്ള വളർച്ചാ ഘട്ടത്തിലെ അക്ഷരമാലയാണ് എട്രൂസ്കൻ ലിപിമാല. ബിസി എട്ടാം നൂറ്റാണ്ടിൽ ഇതു നിലവിൽ വന്നതായി കണക്കാക്കപ്പെടുന്നു. ബിസി നാലാം നൂറ്റാണ്ടിൽത്തന്നെ A,E,I,U എന്നീ സ്വരാക്ഷരങ്ങളെ വളരെ വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിരുന്നു. ക്രിസ്തു വർഷാരംഭത്തോടെ റോമൻ (ലത്തീൻ) ലിപി വ്യവസ്ഥ ശക്തമായ സ്വാധീനമാർജിക്കുകയും എട്രൂസ്കൻ ലിപി റോമൻ  വ്യവസ്ഥയിൽ കൂടിക്കലരുകയുമാണുണ്ടായത്. റോമൻ ലിപി എട്രൂസ്കനിൽ നിന്ന് വിഭജിച്ചു വന്നതാണെന്നതിന് ഒട്ടേറെ തെളിവുകൾ ലിപി വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.  റോമൻ ലിപമാലയിലുള്ള 21 അക്ഷരങ്ങളും എട്രൂസ്കനിൽ നിന്നു സ്വീകരിച്ചതാണ്. സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നുമുള്ള വേർതിരിവു കൂടി കൊണ്ടു വന്നതോടെ റോമൻ ലിപിക്ക് ഏറെ പ്രായോഗികക്ഷമത കൈവരികയും ചെയ്തു. ഇന്നത്തെ ഇംഗ്ലിഷ്, പ്രഞ്ച് അക്ഷരമാലകളുടെ പൂർവരൂപം കൂടിയാണല്ലോ റോമൻ ലിപി. 

 

∙ ഇന്ത്യയിലെ ബ്രാഹ്മി ലിപി

 

ഇന്ത്യയിലെ ഏറ്റവും പ്രാചീന ലിപി ബ്രാഹ്മിയാണെന്നു കരുതപ്പെടുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ഇതിനുതകുന്ന തെളിവുകളായി ഒട്ടേറെ ശിലാലിഖിതങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബ്രാഹ്മി ലിപി ശക്തിയാർജിച്ച കാലത്തു തന്നെ ഖരോഷ്ടി ലിപിയും വ്യവഹാരത്തിലുണ്ടായിരുന്നു. അശോക ചക്രവർത്തിയുടെ കാലത്തുള്ള ഖരോഷ്ടി ലിപിയിലുള്ള ശിലാലിഖിതങ്ങൾ കണ്ടെടുത്തിട്ടുള്ളത് ഇതിനു തെളിവാണ്. ബ്രാഹ്മി ലിപിയുടെ ഉദ്ഭവത്തെപ്പറ്റി ഏകീകൃത അഭിപ്രായങ്ങളല്ല ഭാഷാ പണ്ഡിതന്മാർക്കിടയിലുള്ളത്. ഇതു ചൈനീസ് ലിപിയിൽ നിന്നുണ്ടായതാണെന്നും അതല്ല, റോമൻ ലിപിയിൽ നിന്നാണുണ്ടായതെന്നും വ്യത്യസ്ത വാദമുഖങ്ങളുണ്ട്. ഫിനീഷ്യനിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് അഭിപ്രായവും പ്രബലമാണ്. സിന്ധുനദീതടത്തിൽ പ്രചാരത്തിലിരുന്ന പ്രാചീന ലിപിയിൽ നിന്ന് ഉണ്ടായതാണെന്ന അഭിപ്രായത്തിനു തന്നെയാണ് ഏറെ പിൻതുണയുള്ളത്. ബിസി മൂന്നാം നൂറ്റാണ്ടിൽ തന്നെ ഈ, ഊ, ഔ എന്നീ സ്വരാക്ഷരങ്ങളും ഠ, ശ,ഷ എന്നീ വ്യഞ്ജനാക്ഷരങ്ങളും ഒഴികെയുള്ള ഇന്നു ദേവനാഗരി ലിപിയിലുള്ള എല്ലാ അക്ഷരങ്ങളും  പ്രചാരത്തിലായിക്കഴിഞ്ഞിരുന്നതായി ഭാഷാശാസ്ത്രജ്ഞർ തെളിവു നൽകുന്നുണ്ട്. കാലക്രമേണ ബ്രാഹ്മി ലിപിക്ക് വടക്കൻ, തെക്കൻ ഭേദങ്ങളുമുണ്ടായി. ഇതിലെ വടക്കൻ ശാഖയുടെ കാലാന്തരത്തിലുണ്ടായ പരിഷ്കൃത രൂപമാണ് ദേവനാഗരി. ദേവനാഗരിയിൽ നിന്നാണ് ഹിന്ദി, മറാഠി, ഗുജറാത്തി, ബംഗാളി, ഒഡിയ, ഡോഗ്രി തുടങ്ങിയ ഭാഷകളുടെ ലിപികളുണ്ടായത്. തെക്കൻ ശാഖയിൽ നിന്നുണ്ടായതാണ് തെലുഗു, കന്നഡ, തമിഴ്, മലയാളം, സിംഹള തുടങ്ങിയ ലിപികൾ. 

 

∙ സംസ്കൃതം

 

എഡി 12–ാം നൂറ്റാണ്ടു മുതൽ സംസ്കൃത ഭാഷ എഴുതാനുള്ള ലിപിയായി ദേവനാഗരി സ്വീകരിക്കപ്പെട്ടു. അതിനു മുൻപ് ബ്രാഹ്മി ലിപിയുടെ വിവിധ വകഭേദങ്ങളായിരുന്നു സംസ്കൃതത്തിന്റെ ലിപി. ബ്രാഹ്മിയുടെ വകഭേദങ്ങളായ ഖരോഷ്ടി, ഗുപ്തലിപി തുടങ്ങിയവയൊക്കെ സംസ്കൃത  ലിപി രൂപപ്പെടുന്നതിൽ നിർണായക പങ്കു വഹിച്ചു. എഴുത്തിലെ ഭംഗിക്കും താളിയോലകളിലെ എളുപ്പത്തിനും വേണ്ടി ലിപിയിൽ വളവുകൾ  വരാൻ തുടങ്ങിയതോടെ ദേവനാഗരി, ശാരദ, സിദ്ധം തുടങ്ങിയ ലിപികൾ ഗുപ്ത ലിപിയിൽ നിന്നു രൂപം കൊണ്ടു. ദേവ, നാഗരി എന്നീ പദങ്ങൾ ചേർത്താണ് ദേവനാഗരി എന്ന പേരുണ്ടായത്. ദേവന്മാരുടെ ലിപി എന്നാണിതിന് അർഥം. ഏഴാം നൂറ്റാണ്ടു മുതൽ ദേവനാഗരി ഉപയോഗത്തിലുള്ളതായി തെളിവുകളുണ്ട്. 11–ാം നൂറ്റാണ്ടോടെ ഇന്നു കാണുന്ന രൂപത്തിലേക്ക് ദേവനാഗരി ലിപിക്കു മാറ്റം സംഭവിച്ചു തുടങ്ങി. സംസ്കൃതത്തിനു പുറമേ പ്രാകൃതം, ഹിന്ദി, നേപ്പാളി, മറാത്തി ഭാഷകൾ എഴുതാനും ദേവനാഗരി ലിപിയാണ് ഉപയോഗിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടോടു കൂടി സംസ്കൃത ഭാഷയുടെ ഔദ്യോഗിക ലിപിയായി ദേവനാഗരി. 

 

∙ ദ്രാവിഡാക്ഷരങ്ങൾ 

 

ബ്രാഹ്മി ലിപിയുടെ തെക്കൻ ശാഖയിൽപെട്ട അക്ഷരമാലയെ പൊതുവേ ദ്രാവിഡാക്ഷരമാല എന്നാണ് വിളിച്ചു പോരുന്നത്. തെലുഗു, കന്നഡ, തമിഴ്, മലയാളം ലിപികൾ കൂടാതെ തുളു, കുടക്, തൊദ, മാൾതോ, കോലാമി എന്നിങ്ങനെ ഒട്ടേറെ ഭാഷകൾ ദ്രാവിഡ ഗോത്രത്തിൽപ്പെട്ടതായിട്ടുണ്ട്. പക്ഷേ ഇവയിലെല്ലാം തനതായ അക്ഷരമാലാ ക്രമമുള്ളത് തെലുഗു, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകൾക്കാണ്. കന്നഡ, തെലുഗു അക്ഷരമാലകളും തമ്മിലും മലയാളം, തമിഴ് അക്ഷരമാലകൾ തമ്മിലും പരിഗണനാർഹമായ സാമ്യമുണ്ട്. അതേസമയം സംസ്കൃതത്തെ ഏറെ ആശ്രയിച്ചതിനാൽ തെലുഗു, കന്നഡ,  മലയാളം ഭാഷകൾ തമ്മിൽ ഏറെക്കാര്യങ്ങളിൽ സാദൃശ്യമുണ്ട്. തമിഴ് ഇക്കാര്യത്തിൽ വേറിട്ടു നിൽക്കുന്നു. മലയാളം അക്ഷരമാലയിലെ കടുപ്പക്കാരനായ ‘റ’യും അഴകൊഴമ്പൻ ‘ഴ’യും തെലുഗു ലിപിയിൽ ഇല്ല. കന്നഡ ‘റ’യെ കൂടെ കൂട്ടിയിട്ടുണ്ടെങ്കിലും ‘ഴ’യെ പടിക്കുള്ളിൽ കയറ്റിയിട്ടില്ല. ബാക്കി സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ഈ മൂന്നു ഭാഷയിലും  ഏറെക്കുറെ സമാനം തന്നെ. തമിഴിലാകട്ടെ അതിഖരം, മൃദു, ഘോഷം  എന്നീ വിഭാഗങ്ങളിൽപ്പെടുന്ന അക്ഷരങ്ങൾ അക്ഷരമാലയിലില്ല. ഖരവും അനുനാസികവും മാത്രമേയുള്ളൂ. അതായത് ‘ക’വർഗത്തിൽ ‘ഖ’, ‘ഗ’, ‘ഘ’ തുടങ്ങിയ അക്ഷരങ്ങൾ തമിഴിലില്ല. ‘ക’ എന്ന അക്ഷരം തന്നെ ഈ ലിപികളെയും തമിഴിൽ  പ്രതിനിധാനം ചെയ്യുന്നു. സംസ്കൃത രീതിയനുസരിച്ചാണ് മലയാളത്തിൽ അക്ഷരമാല ചിട്ടപ്പെടുത്തിയിട്ടുള്ളത്. എങ്കിലും അധികമായി റ, ഴ, ള, റ്റ, ന (പനയിലെ ‘ന’) എന്നീ അക്ഷരങ്ങൾ മലയാളം അക്ഷരമാലയിലുണ്ട്. 

 

∙ ഗൂഗിളിന്റെ കണ്ടെത്തൽ

 

അടുത്തിടെയെന്നല്ല, പല തവണ ഗൂഗിളിന്റെ സൃഷ്ടിയെന്ന പേരിൽ വാട്സാപ്പിൽ പ്രചരിച്ചിട്ടുണ്ട് ഇന്ത്യയിലെ ഏറ്റവും കടുകട്ടിഭാഷ മലയാളമാണെന്ന ഒരു അപഖ്യാതി. Toughest language in India എന്നു സെർച്ച് ചെയ്താൽ ഗൂഗിൾ കാട്ടിത്തരുന്നത് ഇപ്പോഴും മലയാളം എന്നു തന്നെയാണ്. മറ്റ് ഇന്ത്യൻ  ഭാഷകളുമായി താരതമ്യം  ചെയ്യുമ്പോൾ പഠിക്കാനും മനസ്സിലാക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുള്ള ഭാഷ മലയാളമാണെന്ന വിവരണവും നമുക്കു ലഭിക്കും. വേൾഡ് ലാംഗ്വേജ് റിസർച് ഫൗണ്ടേഷന്റെ നിഗമനത്തിൽ ലോകത്തിൽ മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഭാഷയും അക്ഷരമാലയും മലയാളമാണെന്നും പ്രചരിക്കുന്നു. 51, 52, 56 എന്നൊക്കെ എണ്ണം ക്രമപ്പെടുത്തിയിട്ടില്ലാത്ത അവ്യവസ്ഥാപരമായ അക്ഷരമാലയും ഇതര ഭാഷക്കാർക്ക് വഴങ്ങാത്ത ‘ഴ’യും ‘ഷ’യുമൊക്കെച്ചേർന്നാണ് മലയാളം പഠിക്കാനൊരുങ്ങുന്നവരെ  ‘ക്ഷ’ വരപ്പിക്കുന്നത് എന്നും പറയാറുണ്ട്.

 

∙ ലിപി പരിഷ്കാരം മലയാളത്തിൽ

 

1971ൽ ആണ് മലയാള ലിപികൾ ഏറ്റവുമൊടുവിൽ പരിഷ്കരിച്ചത്. അതിന്റെ ഭാഗമായി വന്ന മാറ്റങ്ങളെ പുതിയ ലിപി എന്ന പേരുകൊണ്ടാണ് പരാമർശിച്ചു പോരുന്നത്. അതുവരെ അക്ഷരങ്ങളോടു ചേർത്ത് തുടർച്ചയായി എഴുതിയിരുന്ന ഉ, ഊ, ഋ തുടങ്ങിയ ലിപികളുടെ ചിഹ്നങ്ങളെ അക്ഷരങ്ങളിൽ നിന്നു വേർപെടുത്തി (ഉദാഹരണം: തു,  കു, കൃ). അച്ചടിയുടെ സൗകര്യം കൂടി കണക്കിലെടുത്തായിരുന്നു ഈ മാറ്റം. എഴുത്തിലെ തലമുറ മാറ്റം മലയാളത്തിന്റെ കാര്യത്തിൽ ഇവിടെയാണ് തുടങ്ങിയതെന്നു പറയാം. എഴുത്തിന് പഴയ ലിപിയും അച്ചടിക്ക് പുതിയ ലിപിയും എന്ന രീതിയായതോടെ  ലിപി പഠനം കുഴഞ്ഞു മറിഞ്ഞു. ഇതിനിടെയാണ് അക്ഷരമാല തന്നെ പാഠപുസ്തകങ്ങളിൽ നിന്നുതന്നെ അപ്രത്യക്ഷമായത്.  

 

മലയാളം അക്ഷരമാലയിലെത്ര അക്ഷരങ്ങളുണ്ട്? അൻപതോ അൻപത്തൊന്നോ അൻപത്തിരണ്ടോ? ലിപി പരിഷ്കരണത്തിനു ശേഷം ഭാഷയിലെ അക്ഷരമാലയ്ക്ക് ഏകീകൃത രൂപമുണ്ടാകുമെങ്കിൽ അപ്പോൾ എത്ര അക്ഷരങ്ങളുണ്ടാകുമോ അതാകണം ഇനി മലയാളത്തിലെ അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം. മലയാളം കംപ്യൂട്ടിങ്ങിനു കൂടി ഉതകും മട്ടിലാണ് ലിപിയിൽ ഏകീകരണം വരുന്നത്. ഭാഷയുടെ വളർച്ചയുടെ നിർണായക ഘട്ടമായി കണക്കാക്കി പിഴവുകളില്ലാത്ത നിർദേശങ്ങളാകണം നടപ്പാക്കേണ്ടത്. 

 

പഴയ രീതിയിലുള്ള എഴുത്തിലെ കൂട്ടക്ഷരങ്ങളെ തിരികെയെത്തിച്ചും ഉ, ഊ എന്നിവയുടെ ചിഹ്നങ്ങളെ പുതിയ  രീതിയിൽ വേർപെടുത്തിക്കൊണ്ടുമുള്ള പരിഷ്കാരമാണ് സർക്കാരിന്റെ മേൽനോട്ടത്തിൽ വരാനിരിക്കുന്നത്. പഴയ ലിപിയിലേക്ക് ഭാഗികമായി മടങ്ങണമെന്ന വിദഗ്ധ സമിതിയുടെ നിർദേശത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള ഫോണ്ട് പരിഷ്കാര യത്നങ്ങളും നടക്കുകയാണ്. വൈകാതെ ഏകീകൃത രീതിയിലുള്ള ലിപി വ്യവസ്ഥയിലേക്ക് മാധ്യമങ്ങൾക്കടക്കം മാറേണ്ടി വരും. എഴുത്തിനുഅച്ചടിക്കും ഒരേ ലിപി തന്നെ ഉപയോഗിക്കണമെന്നതാണ് ഇപ്പോഴത്തെ ലിപി പരിഷ്കാരനടപടികളിലെ പ്രധാന നിർദേശം. 

 

∙ മലയാളത്തിന് ആംഗ്യഭാഷയിലും അക്ഷരമാല 

 

ആംഗ്യഭാഷയിലും അക്ഷരമാലയുള്ള ഭാഷയായി മലയാളം വളർന്നത് അടുത്തിടെയാണ്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) ആണ് മലയാള അക്ഷരമാലയിൽ ഏകീകൃത ആംഗ്യ ഭാഷാലിപി (ഫിംഗർ സ്പെല്ലിങ്) രൂപകൽപന ചെയ്തത്. ബധിര വിദ്യാലയങ്ങളിലും മറ്റും അധ്യാപകരെ അലട്ടിയിരുന്ന മുഖ്യപ്രശ്നമായിരുന്നു  മലയാളത്തിൽ ആശയവിനിമയത്തിന് ഉപാധിയില്ലാതിരുന്നത്. ചുണ്ടുകളുടെ ചലനം നോക്കിയുള്ള രീതിയാണ് അധ്യാപർ ഉപയോഗിച്ചു വന്നത്. വാക്കുകൾ എഴുതിക്കാണിച്ചിരുന്നത് അന്തരീക്ഷത്തിലോ കുട്ടികളുടെ കയ്യിലോ ആയിരുന്നു. ഇത് പലപ്പോഴും ഉണ്ടാക്കിയ  ആശയക്കുഴപ്പങ്ങളും ചില്ലറയല്ല. ഇതിനൊക്കെ പരിഹാരമായിട്ടാണ് നിഷിലെ വിദഗ്ധർ രൂപകൽപന ചെയ്ത മലയാളം ഫിംഗർ സ്പെല്ലിങ്. മലയാള അക്ഷരമാലയിലെ അക്ഷരങ്ങൾക്കു തുല്യമായി ആംഗ്യഭാഷയിൽ ലിപി രൂപപ്പെടുത്തിയെടുക്കുക എന്ന യജ്ഞമാണ് നിഷ് പൂ‍ർത്തിയാക്കിയത്. ഏകീകൃത ഫിംഗർ സ്പെല്ലിങ്  ശ്രവണ പരിമിതർക്കുള്ള പാഠ്യപദ്ധതിയിലും ഉൾപ്പെടുന്നതോടെ വലിയൊരു പ്രശ്നത്തിനു പരിഹാരമാകും. 

 

English Summary: Malayalam Alphabets head back to School Text Books after 12 Years