‘കൊച്ചു കള്ളൻ, വെയിൽസ്ട്രിപ്പ് മുടങ്ങിയതിന് എന്നോടുള്ള പ്രതികാരം വീട്ടുകയാണല്ലേ. ഉം..ഉം...’ ആദ്യത്തെ മൂളലിൽ ധ്വനിപ്പിച്ച പരിഭവവും രണ്ടാമത്തേതിൽ തുളുമ്പിയ വികാരവും സ്ക്രീൻ തുളച്ച് അമോസിന്റെ പരുക്കൻ കവിളിൽ ഇക്കിളി തൊട്ടു.

‘കൊച്ചു കള്ളൻ, വെയിൽസ്ട്രിപ്പ് മുടങ്ങിയതിന് എന്നോടുള്ള പ്രതികാരം വീട്ടുകയാണല്ലേ. ഉം..ഉം...’ ആദ്യത്തെ മൂളലിൽ ധ്വനിപ്പിച്ച പരിഭവവും രണ്ടാമത്തേതിൽ തുളുമ്പിയ വികാരവും സ്ക്രീൻ തുളച്ച് അമോസിന്റെ പരുക്കൻ കവിളിൽ ഇക്കിളി തൊട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കൊച്ചു കള്ളൻ, വെയിൽസ്ട്രിപ്പ് മുടങ്ങിയതിന് എന്നോടുള്ള പ്രതികാരം വീട്ടുകയാണല്ലേ. ഉം..ഉം...’ ആദ്യത്തെ മൂളലിൽ ധ്വനിപ്പിച്ച പരിഭവവും രണ്ടാമത്തേതിൽ തുളുമ്പിയ വികാരവും സ്ക്രീൻ തുളച്ച് അമോസിന്റെ പരുക്കൻ കവിളിൽ ഇക്കിളി തൊട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘Mother is the most beautiful word on the lips of mankind’’- Khalil Gibran.

 

ADVERTISEMENT

ആഗസ്റ്റ് മാസത്തെ ആദ്യ ഞായർ, ഒരു പകൽ നേരം.

അയേഴ്സ് പാറയുടെ അടിവാരത്ത് പതിവിലും പ്രസന്നമായ അന്തരീക്ഷമായിരുന്നു. കാഴ്ചയിൽ നിരപ്പായ സ്ഥലം നോക്കി അമോസ് പറഞ്ഞു, “ഇവിടെ ടെന്റുറപ്പിക്കാം.’’

സമ്മതഭാവത്തിൽ അലക്സി തലയാട്ടി. അപ്പോളവൾ ഉരുളൻ പാറമേലിരുന്ന് ഷർട്ടിന്റെ കുടുക്കുവിടർത്തി അസാരിയയുടെ വായിലേക്ക് മുലഞെട്ട് തിരുകിവയ്ക്കുകയായിരുന്നു. കാറിന്റ ഡിക്കി തുറന്ന് അമോസ് രണ്ടാഴ്ച മുൻപ് ആമസോണിൽ നിന്നു വാങ്ങിയ ടെന്റ് നിർമ്മാണത്തിന് ആവശ്യമായ പ്ലാസ്റ്റിക്‌ ഷീറ്റുകൾ, പിവിസി പൈപ്പുകൾ, വലിച്ചുകെട്ടാൻ നീളൻ ചരടുകൾ ഒക്കെ പുറത്തെടുത്തിട്ടു. സംശയം തോന്നിയപ്പോഴൊക്കെ യൂസേഴ്സ് മാന്വലും ഗൂഗിളും നോക്കി. പപ്പയെ സഹായിച്ചുകൊണ്ട് ആറു വയസുകാരൻ മിലനും കൂടെയുണ്ട്. എല്ലാം കഴിഞ്ഞ് അമോസ് തന്റെ മൊബൈൽ കാമറയിൽ ടെന്റിന്റെ ചിത്രങ്ങളെടുത്ത് പ്രൈവറ്റ് സെക്രട്ടറി ജൂലിയ നിക്കോളാസിന് അയച്ചു കൊടുത്തു. ഞൊടിയിടയിൽ അവളുടെ മറുപടി വോയിസ് മെസ്സേജിന്റെ രൂപത്തിൽ പറന്നെത്തി.

 

ADVERTISEMENT

‘കൊച്ചു കള്ളൻ, വെയിൽസ്ട്രിപ്പ് മുടങ്ങിയതിന് എന്നോടുള്ള പ്രതികാരം വീട്ടുകയാണല്ലേ. ഉം..ഉം...’ ആദ്യത്തെ മൂളലിൽ ധ്വനിപ്പിച്ച  പരിഭവവും രണ്ടാമത്തേതിൽ തുളുമ്പിയ വികാരവും സ്ക്രീൻ തുളച്ച് അമോസിന്റെ പരുക്കൻ കവിളിൽ ഇക്കിളി തൊട്ടു. അലക്സി മിലനെ വയറ്റിൽ ചുമക്കുമ്പോഴാണ് അമോസിന്റെ നോട്ടം ജൂലിയയിൽ പതിയുന്നത്. ഒരു മോഡലിന്റെ ഉടലളവുകളുള്ള, ഇവൾ ഇത്രനാളും തന്റെ കണ്ണുംവെട്ടത്ത് ഉണ്ടായിരുന്നിട്ടും കാണാതെ പോയതെന്തുകൊണ്ട്? അമോസ് സ്വയം ചോദിച്ചു. ഉത്തരവും കണ്ടെത്തി, ഒരേയൊരു ഭ്രമണപഥത്തിൽ, അക്സിയെ മാത്രം ചുറ്റിസഞ്ചരിച്ച ഉപഗ്രഹമായിരുന്നു താൻ. അവളുടെ സ്‌നേഹവും കരുതലുമാവാം മറുപെണ്ണിലേക്ക് പാളുമായിരുന്ന ആൺശീലത്തിന് മറപിടിച്ചത്.

 

ജൂലിയയ്ക്കൊപ്പം വെയിൽസിലേക്ക് ഒരൊഫീഷ്യൽ ട്രിപ് അമോസ് കണക്കുകൂട്ടിയിരുന്നു. ഫ്ലൈറ്റ് ടിക്കറ്റ് ബുക്കു‌ചെയ്ത്, യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങുമ്പോഴാണ്‌ നൈജീരിയിലെ ബ്ലൂമോസ് ഹോട്ടലിൽ ഡിസ്ക് ജോക്കിയായി ജോലിചെയ്തിരുന്ന ജൂലിയയുടെ ഭർത്താവ് നിക്കോളാസിന്റെ മടങ്ങിവരവ്. വെയിൽസ് യാത്ര പൊളിഞ്ഞതിൽ അമോസ് വല്ലാതെ അസ്വസ്ഥനായി. രണ്ടുദിവസത്തെ ലീവ് കഴിഞ്ഞെത്തി കമ്പനി ലെറ്റർ ടൈപ്പ് ചെയ്യുന്നതിനിടയിൽ ജൂലിയ അറിയാതെ ഒന്ന് കണ്ണടച്ചു. കാരണം കാത്തിരുന്ന അമോസ് പ്രകോപിതനായി. “രാത്രിമുഴുവൻ അവനുമൊത്ത് കണ്ടടം കറക്കം. തീറ്റ, കുടി, വ്യഭിചാരം... പകൽ ഓഫീസിൽ വന്നിരുന്ന് തൂക്കം. ഷിറ്റ്...’’ മുറിവേറ്റ ജൂലി തിരിച്ചടിച്ചു, ‘‘അവനെ ഒഴിവാക്കാൻ ഞാൻ തയാറാണ്. പകരം അവളെ കളയാൻ നിങ്ങൾ തയാറാകുമോ? പറ്റില്ല അല്ലേ. ഇതിനാണ് സ്വാർഥത എന്നു പറയുന്നത്. മിക്ക ആണുങ്ങളും ഇങ്ങനെ തന്നെ. ഞാൻ ഭാര്യയാണ്. കടമകൾ ചെയ്യാതിരിക്കാൻ നന്ദികെട്ടവളല്ല.’’

പെണ്ണല്ലേ, കരഞ്ഞുവീർത്തപ്പോൾ പറഞ്ഞതൽപം കടന്നുപോയെന്ന് അമോസിന് തോന്നി.

ADVERTISEMENT

 

ലീവ് ക്യാൻസൽ ചെയ്ത് പെട്ടെന്നായിരുന്നു നിക്കോളസിന്റെ മടക്കം. മുടങ്ങിപ്പോയ ട്രിപ്പിന് വീണ്ടും ജീവൻ വച്ചു. അടുത്ത പ്രതിബന്ധം ദാ വരുന്നു. സകല കണക്കുകൂട്ടലുകളെയും തെറ്റിച്ച് ഒൻപതാം മാസത്തിൽ അലക്സിയുടെ വയറ്റിൽ നിന്ന് കുട്ടി പുറത്തു ചാടി. കാപ്പിരിച്ചിയെ പോലെ കറുത്തവൾ. ഫൈവ് സ്റ്റാർ പാർട്ടി പ്രതീക്ഷിച്ച ഓഫിസ് സ്റ്റാഫിന് സ്വീറ്റ്സ് പോലും  കിട്ടിയില്ല. കുട്ടിയോടുള്ള അമോസിന്റെ നിസ്സംഗത നിറഞ്ഞ മനോഭാവം അലക്സിയെ വല്ലാതെ വേദനിപ്പിച്ചു. ടെന്റിനു പുറത്ത് നിരപ്പായ സ്ഥലം നോക്കി അമോസ് ബാർബിക്യുവിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ചാർക്കോൾ നിറച്ച അടുപ്പിൽ തീ പറ്റിച്ചു. മുകളിലെ കമ്പിവലപ്പുറത്ത് കട്ടികുറച്ച് സമചതുരത്തിൽ അരിഞ്ഞ മാംസക്കഷണങ്ങൾ വച്ചു. അസാരിയയെ ഉറക്കിക്കിടത്തിയിട്ട് അലക്സിയും അമോസിനെ സഹായിക്കാനെത്തി. ഒരു ചുവന്ന പന്തുതട്ടി ഓടിക്കളിച്ചു കൊണ്ടിരുന്ന മിലനോട് വേഗം പോയി അസാരിയയ്ക്ക്‌ കൂട്ടിരിക്കാൻ അവൾ പറഞ്ഞു. മാറഡോണ മാറഡോണ എന്നാർത്തു വിളിച്ച് കളി തുടർന്നതല്ലാതെ അവനത് കേട്ടതായി പോലും ഭാവിച്ചില്ല. ബ്രഡ് ടോസ്റ്റു ചെയ്തുകഴിഞ്ഞ്, വിളമ്പാനുള്ള പാത്രങ്ങളെടുക്കാൻ അലക്സി ടെന്റിനകത്തേക്ക് പോയി. ഈ യാത്രയിൽ, അസാരിയയോട് അമോസിന് വന്ന മാറ്റം അവളെ ഏറെ സന്തുഷ്ടയാക്കി. വിനോദയാത്രകൾക്ക് അങ്ങനെ ചില മാജിക്കുകൾ സൃഷ്‌ടിക്കുവാൻ കഴിയുമെന്ന് അവളോർത്തു. അധികസമയം കഴിഞ്ഞില്ല, ടെന്റിനുള്ളിൽ നിന്ന് അലക്സിയുടെ കരച്ചിലുയർന്നു. അമോസും പിറകെ മിലനും അങ്ങോട്ടു കുതിച്ചു. കിതച്ചുകൊണ്ട് അലക്സി എന്തോ പറയാൻ ശ്രമിച്ചു. 

 

അവിശ്വസനീയമായത് സംഭവിച്ച കണക്കെ അവളുടെ കണ്ണുകൾ പുറത്തേക്ക് ഉന്തിവന്നു.

 

‘‘ഡിൻഗോ എന്റെ മോളെ കൊണ്ടുപോയി, എന്തെങ്കിലും ഉടനെ ചെയ്യൂ’’. പുറത്തെ ഇരുട്ടിലേക്ക് വിരൽ ചൂണ്ടി അലക്സി ഒച്ചയെടുത്തു. വേച്ചുപോയ അവളെ അമോസ് കസേരയിൽ പിടിച്ചിരുത്തി. ടെന്റിനുള്ളിൽ മങ്ങിയ വെളിച്ചം മാത്രം. അമോസ് തൊട്ടിലിൽ പരതിയെങ്കിലും അത് ശൂന്യമായി കണ്ടു. സമയം കളയാതെ ടോർച്ചു തെളിയിച്ച് പുറത്തിറങ്ങി. ടെന്റിന് ചുറ്റും വെളിച്ചം നീട്ടി. ഇത് ധൈര്യം കൈവിടേണ്ട സമയമല്ലെന്ന് മനസ്സാൽ ഉറപ്പിച്ചു. പിറകുഭാഗത്തെ മറയുടെ അടിയിൽ ഒരു ചെറിയ കുഴി. ഏതോ ജീവി കാൽനഖങ്ങൾ കൊണ്ട് മാന്തിയതാണ്. പാട് തെളിഞ്ഞു കാണാം. നിലവിളിയും ബഹളവും കേട്ട് സമീപത്ത് ടെന്റടിച്ചിരുന്ന മറ്റ് കുടുംബങ്ങളും ഓടിയെത്തി. സമയം പാഴാക്കാതെ അവർ പല കൂട്ടങ്ങളായി പിരിഞ്ഞ് പലവഴിക്ക് തിരച്ചിലാരംഭിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസും ഡോഗ് സ്ക്വാഡും ഒന്നര കിലോമീറ്റർ ചുറ്റളവിൽ അരിച്ചു പെറുക്കി. രാത്രി പുലർന്നിട്ടും കുഞ്ഞിനെ സംബന്ധിക്കുന്ന യാതൊന്നും ആർക്കും കണ്ടെത്താനായില്ല.

 

ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ച. പുലർച്ചെ അന്വേഷണ ചുമതലയുള്ള ടൗൺ പൊലീസ് ഓഫിസർ ഹെൻറി അലൻ ഫോർഡ് ആലീസ് സ്പ്രിംഗിലേക്ക് ജീപ്പോടിച്ചു. ഹെൻറിക്ക് ഇൻക്വസ്റ്റ് നടപടികൾ വേഗം പൂർത്തിയാക്കി കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. ഇതിനോടകം രാജ്യം ഉറ്റു നോക്കുന്ന കേസായി മാറിയിരുന്നു അസാരിയയുടേത്. ഓരോ പുലരിയിലും പത്രങ്ങൾ ഭാവനക്കനുസരിച്ച് കഥകൾ മെനഞ്ഞു. ചാനലുകളിൽ ചർച്ച കൊഴുത്തു. കർക്കശക്കാരനായ ഓഫീസർ എന്ന് പേരെടുത്ത ഹെൻറി തന്റെ സർവീസ് ജിവിതത്തിലെ നിർണ്ണായകഘട്ടം താണ്ടുകയാണ്. ഫോറൻസിക് പരിശോധനാഫലം വന്നതോടെ ഇൻസ്പെക്ടറുടെ ആത്മവിശ്വാസം ഇരട്ടിച്ചു. ഒന്നര മണിക്കൂർ യാത്രക്കൊടുവിൽ ആലീസ് സ്പ്രിങ്ങിലെ ഗ്രേസ് വില്ലയുടെ മുന്നിൽ ജീപ്പ് നിന്നു. ചുവപ്പും വെളുപ്പും നിറത്തിൽ ബൊഗേൻവില്ലയുടെ പൂവുകൾ മൂടിക്കിടക്കുന്ന പഴയൊരു കെട്ടിടമാണ് ഗ്രേസ് വില്ല. ഗേറ്റു തുറന്ന് അകത്തുകയറിയ ഹെൻറി കാളിംഗ് ബെല്ലിൽ  വിരലമർത്തി. മുൻകൂട്ടി   അറിയിക്കാതെയുള്ള ഇൻസ്പെക്ടറുടെ വരവ് അമോസിനെ അത്ഭുതപ്പെടുത്തി. ഇരിക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി അലക്സിയെ കൂട്ടിക്കൊണ്ടുവന്നു.

 

അസാധാരണ ധൈര്യമുള്ള സ്ത്രീയാണ് തന്റെ മുന്നിലിരിക്കുന്നത്‌. അവരുടെ ആത്മവിശ്വാസത്തെ തകർക്കുന്ന തന്ത്രപരമായ നീക്കങ്ങളാകണം ഉണ്ടാവേണ്ടത്. പറ്റിയാൽ ഒരു കുറ്റസമ്മതമൊഴി. സർവീസ് ജീവിതത്തിലെ മറ്റൊരു പൊൻതൂവലായി മാറും ഈ കേസ്സ്. ഇൻസ്പെക്ടർ അത്രമേൽ ഉറപ്പിച്ചു. പോളിത്തീൻ കവറിൽ പൊതിഞ്ഞ വെള്ള മാറ്റിനിജാക്കറ്റ്, സംഭവം നടന്ന് രണ്ടു ദിവസത്തിനുള്ളിൽ വിജനമായ ഒരിടത്തുനിന്ന് പോലീസ് കണ്ടെത്തിയത്, മകളുടേതെന്ന് അലക്സി തിരിച്ചറിഞ്ഞത്, ഹെൻറി ടീപോയുടെ പുറത്തേക്ക് കരുതിക്കൂട്ടി ഇട്ടു. മകളുടെ ശേഷിപ്പുകണ്ട് മാനസികമായി തളർന്ന അമ്മയെ അയാൾ സ്വപ്നം കണ്ടു. മിസിസ് അലക്സി അമോസ്, ജാക്കറ്റ് അല്ലാതെ ഒരോവർക്കോട്ടിന്റെ കാര്യം പറഞ്ഞിരുന്നില്ലേ? തലയിലെ തൊപ്പിയൂരി മടിയിൽവച്ച്, തടിച്ച ശരീരം അൽപമൊന്നിളക്കി ഇൻസ്പെക്ടർ ചോദിച്ചു.

 

‘‘അതെ മാറ്റിനി ജാക്കറ്റിന് മുകളിൽ കറുത്ത ഓവർക്കോട്ട് അസാരിയയെ ഞാൻ ധരിപ്പിച്ചിരുന്നു. അതിൽ എന്താണിത്ര സംശയം’’.

‘‘ഒന്നൂടെ ഓർത്തുനോക്ക്, എത്ര അന്വേഷിച്ചിട്ടും ഞങ്ങൾക്കത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല’’. ഹെൻറിയുടെ കൂർമ്മബുദ്ധി അലക്സിയുടെ നീലക്കണ്ണുകളിൽ ഊളിയിട്ട് നിഗൂഡതകൾ പരതി. “ഞാനെന്തിന് കളവ്‌ പറയണം? ആ ഓവർക്കോട്ട് മാത്രമല്ലല്ലോ, അസാരിയയുടെ മാലയും കമ്മലും കണ്ടെത്താനായിട്ടില്ല.’’

“അസാരിയ കറുത്തതായിരുന്നു, നിങ്ങൾക്കത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.’’

“ഉണ്ടാക്കിയിരുന്നു. അവൾ വളരാൻ തുടങ്ങിയതോടെ ഞങ്ങൾ കറുപ്പിനെ സ്നേഹിക്കാൻ പഠിച്ചു. നിങ്ങളൊക്കെക്കൂടി ഇപ്പോൾ ജീവിതം തന്നെ കറുപ്പാക്കി.”

“അമോസ് നിങ്ങളോടാണ്‌, മകനുണ്ടായപ്പോൾ ഓഫീസിൽ പാർട്ടിനടത്തി. മകളുണ്ടായപ്പോൾ ഒന്നുമുണ്ടായില്ല’’.

‘‘ഒൻപതാം മാസത്തിലാണ് അലക്സി പ്രസവിച്ചത്. മകളെ ജീവനോടെ കിട്ടുമോ? ഡോക്ടർമാർക്ക് പോലും ഉറപ്പില്ല. അതിനിടയിൽ പാർട്ടി നടത്തുന്ന കാര്യം! ഞങ്ങളും മനുഷ്യരാണ്, കല്ലും മരവും കൊണ്ട് ഉണ്ടാക്കിയതല്ല. ഗംഭീര പാർട്ടി അതവളുടെ ബർത്ത്ഡേയ്ക്ക് നടത്തുമായിരുന്നു.”

“നിങ്ങൾ നന്നായി സംസാരിക്കുന്നുണ്ട്.’’ ഇൻസ്പെക്ടർ ഉറക്കെ ചിരിച്ചു. അടുത്തനിമിഷം ഷർട്ടിന്റെ പോക്കറ്റിൽ ഓൺ ചെയ്തിട്ടിരുന്ന വോയ്സ്‌ റിക്കാർഡർ പുറത്തെടുത്ത് അത് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി.”

‘‘മൂന്നു മാസം പ്രായമായ ഒരു കുട്ടി, അതും എട്ടര കിലോ ഭാരം. ഒരു ക്യാമ്പ് സൈറ്റിൽ നിന്ന് ഡിൻഗോ കൊണ്ടുപോയി എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട്. മാത്രമല്ല തെളിവുകളും നിങ്ങൾക്ക് എതിരാണ്.’’

‘‘ഞാൻ അമ്മയാണ്. അതിനുമപ്പുറമുള്ള എന്തു തെളിവാണ് വേണ്ടത്?”

“വായ്ത്താരികളല്ല തെളിവുകൾ, അതിന് ശാസ്ത്രീയമായ അടിത്തറയുണ്ട്. ഒന്ന് ചോദിച്ചോട്ടെ, ഡ്രൈവ് ചെയ്തിരുന്നത് അമോസ് അല്ലേ?”

“മുൻപും പറഞ്ഞിരുന്നു, എനിക്ക് ഡ്രൈവിംഗ് ലൈസൻസില്ല. അസാരിയ എന്റെ മടിയിലായിരുന്നു. മിലൻ അവന്റെ പപ്പക്കൊപ്പം മുൻസീറ്റിലും.”

‘‘അസാരിയ അണിഞ്ഞിരുന്ന ജാക്കറ്റിന്റെ കഴുത്തിൽ കത്രിക പോലെ എന്തോ മൂർച്ചയേറിയ ഒരായുധം വരഞ്ഞിട്ടുണ്ട്. അൾട്രാവയലറ്റ് ഫോട്ടോഗ്രാഫിയിൽ അത് കണ്ടെത്തി. ഇരുളിന്റെ മറപിടിച്ച് ഒരു കൊടുംപാതകം. കാട്ടുനായുടെ പല്ലെന്താ ഈർച്ചവാളോ? തുടക്കം മുതൽ എനിക്ക് സംശയം തോന്നിയിരുന്നു.” ഇൻസ്പെക്ടറുടെ പുരികം കുരുക്കുതീർത്ത് മുകളിലേക്കുയർന്നു. “നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത്?’’ അമോസ് ഹെൻറിയുടെ നേരെ ക്രൂദ്ധനായി അടുത്തു. ഒരു നിമിഷം, അലക്സി ഷർട്ടിനു പിടിച്ച് പിന്നിലേക്ക്‌ വലിച്ചില്ലായിരുന്നെങ്കിൽ.....

 

“പ്രകോപിതനായിട്ട് കാര്യമില്ല മിസ്റ്റർ അമോസ്. ഫോറൻസിക് റിപ്പോർട്ട് വന്നിട്ടുണ്ട്. കാമറബാഗിലെ രക്തക്കറയെക്കുറിച്ച് ഇനി സത്യം പറഞ്ഞേ മതിയാവൂ.”

 

‘‘യാത്രക്കിടെ അസാരിയയുടെ നഖങ്ങൾ നെയിൽകട്ടർ ഉപയോഗിച്ച് വെട്ടിയിരുന്നു. ഒരു നിമിഷത്തെ എന്റെ അശ്രദ്ധ. അവളുടെ വിരൽത്തുമ്പിൽ നിന്നും രക്തം പൊടിഞ്ഞു. ആ നെയിൽ കട്ടർ കാമറബാഗിലാണ്‌ സൂക്ഷിച്ചത്.’’ അലക്സി വിശദീകരിച്ചു.

‘‘ഇനിയെങ്കിലും തുറന്നു പറയ്‌, വിശ്വാസികളായ നിങ്ങൾ കുട്ടിയെ വിശുദ്ധബലി നടത്തി. മൃതദേഹം വലിയ കാമറബാഗിൽ ഒളിപ്പിച്ചു. എന്നിട്ട് തന്ത്രപൂർവം ഒരു യാത്ര പ്ലാൻ ചെയ്തു. കുറ്റവാളി എത്ര സമർഥനാകട്ടെ, മിടുക്കനായ ഒരു പോലീസ് ഓഫീസർക്ക് അവരെ കണ്ടെത്താനാകും.’’

 

“നിങ്ങൾ ഇവിടെനിന്ന് പോകൂ ഇൻസ്പെക്ടർ, ഈ മെന്റൽ ടോർച്ചറിംഗ് സഹിക്കാൻ വയ്യ. ഞങ്ങൾക്ക് വേണ്ടത് അൽപം സ്വസ്ഥതയാണ്.’’ നിയന്ത്രണച്ചരടുകളറ്റ് അമോസ് അലറി.

 

ഡാർവിനിലെ കോടതിപരിസരത്ത് വലിയൊരു ആൾക്കൂട്ടം തമ്പടിച്ചിരുന്നു. തിരക്ക് വകഞ്ഞ് അമോസിനെയും അലക്സിയെയും കോടതി മുറിയിലേക്ക് കടത്തിവിടാൻ പൊലീസിനു നന്നേ വിയർക്കേണ്ടി വന്നു.

 

“നിനക്ക് വധശിക്ഷ തന്നെ പിശാചേ”, ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ അലക്സിക്ക് നേരെ കുരച്ചുചാടി. നരകത്തിലേക്കുള്ള ആ പോക്ക് കണ്ടോ....” മറ്റൊരാൾ അടക്കം പറഞ്ഞു. ആൾക്കൂട്ടത്തിന്റെ ആക്രോശവും പരിഹാസച്ചിരിയും അവരെ ചുറ്റിവരഞ്ഞു. അവൾക്കുമാത്രം കേൾക്കാവുന്ന ഒരുള്ളിരമ്പക്കത്തിൽ അലക്സി അമോസിന്റെ ഇടംകൈയ്യിൽ മുറുകെ പിടിച്ചു. തന്റെ ദുർവിധിയെ ശപിച്ചില്ല. പകരം കരുത്തുപകരാൻ ദൈവത്തോട് പ്രാർഥിച്ചു. രാജ്യചരിത്രത്തിൽ ആദ്യമായി കോടതി നടപടികൾ ലൈവായി ടെലിക്കാസ്റ്റ് ചെയ്യപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടർ വില്യം ബ്ലേക്ക് ചാനലുകൾക്ക് മുൻപിൽ കേസിന്റെ നാൾവഴികൾ ഓരോന്നായി വിശദമാക്കുകയാണ്.

 

‘മജിസ്ട്രേട്ടിന്റെ വിധി ഇതുപോലെ നിഷ്ഠുരകൃത്യം ചെയ്യുന്ന അമ്മമാർക്കുള്ള മുന്നറിയിപ്പായിരിക്കും’, കാമറയെ നോക്കി പ്രോസിക്യൂട്ടർ മൂന്നുതരം ഉറപ്പിച്ചു. ഒരാഴ്ചയായി വാദപ്രതിവാദങ്ങൾ നടക്കുന്നു. ഹെൻറിയുടെ ഇൻക്വസ്റ്റിന്റെ ചുവടുപിടിച്ചായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ ഉന്നയിച്ച വാദമുഖങ്ങൾ. പുതിയതായി എന്തെങ്കിലും പുറത്തുകൊണ്ടുവരാൻ പ്രതികളെ കൂട്ടിൽക്കേറ്റി മണിക്കൂറുകൾ വിസ്തരിച്ചിട്ടും വില്യമിനായില്ല.

 

“ഫോറൻസിക്കിൽ മാറ്റിനി ജാക്കറ്റിൽ കണ്ട മുറിവ് കാട്ടുനായുടെ പല്ലുകൊണ്ടുള്ളതല്ല. അസാരിയയുടെ കഴുത്തിൽ അമ്മയുണ്ടാക്കിയ മുറിവാണത്. മൃതദേഹം കാമറബാഗിൽ ഒളിപ്പിച്ചു. അയേഴ്സ്പാറക്കടുത്ത് വിജനതയിൽ വസ്ത്രം ഉപേക്ഷിച്ചു. വളരെ തന്ത്രപൂർവ്വം ഫ്രെയിം ചെയ്ത കുറ്റകൃത്യം. ബുദ്ധിശാലിയായ കുറ്റവാളിയാണ് അലക്സി. അമോസ് എല്ലാത്തിനും കൂട്ടുനിന്നു”. 

 

“എന്തിനൊരമ്മ മകളെ കൊല്ലണം?” മജിസ്ട്രേട്ടിന്റെ ചോദ്യത്തിന് പബ്ലിക് പ്രോസിക്യൂട്ടർ വടക്കൻ പ്രവിശ്യയിൽ പ്രചരിച്ച ഒരു കഥ പറഞ്ഞു, “യുവറോണർ, വിശ്വാസികളായിരുന്നു ഈ കുടുബം. കുട്ടിയെ കൊല്ലണമെന്ന് കരുതിക്കൂട്ടി വിനോദയാത്ര പ്ലാൻ ചെയ്തു. കാറിന്റെ പിൻസീറ്റിലിരുന്ന് അലക്സി കൃത്യം നടപ്പിലാക്കിയ ശേഷം ക്യാമ്പ് സൈറ്റിൽ എത്തി. എന്റെ മോളെ ഡിൻഗോ കൊണ്ടുപോയേ എന്ന് നിലവിളിച്ചു. അസാരിയ എന്ന വാക്കിന്റെ അർഥം തന്നെ പിശാചിന്റെ സന്തതി എന്ന്. കൊലപാതക ദിവസം കുട്ടിയെ കറുത്ത വസ്ത്രങ്ങൾ അണിയിച്ചിരുന്നു.” ചിരിച്ചുകൊണ്ട് “കഴുത്തിൽ ചുവന്ന മാലയിട്ടില്ലന്നേയുള്ളു.”

ഡിഫൻസ് പ്രോസിക്യൂട്ടർ ശക്തമായി എതിർത്തു.

 

‘‘ശുദ്ധകളവാണ്. കാട്ടുനായുടെ കോമ്പല്ലിന് ബ്ലെയിഡിനെക്കാളും മൂർച്ചയുണ്ട്. കാട്ടുനായയെപ്പറ്റി കാൽനൂറ്റാണ്ടിലേറെ പഠനം നടത്തുന്ന വില്യം ഹാരീസ് ‘ദി വൈൽഡ്‌ ലൈഫ്’ മാസികയിൽ പ്രസിദ്ധീകരിച്ച ജേർണൽ കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. സംഭവദിവസം രാത്രി ഒരു കുട്ടിയുടെ കരച്ചിൽ കേട്ടെന്ന് ജാക്കറ്റ് കിട്ടിയ സ്ഥലത്തിനടുത്തുള്ള ആശുപത്രിയിലെ നഴ്സ് പറഞ്ഞിട്ടുണ്ട്. അലഞ്ഞു തിരിയുന്ന ധാരാളം  കാട്ടുനായ്‌ക്കളുള്ള സ്ഥലമാണ്‌ അയേഴ്സ് പാറ. ഫോറൻസിക്കിൽ പല കാരണങ്ങൾ കൊണ്ട് തെറ്റുപറ്റാം. പിന്നെ പബ്ലിക് പ്രോസിക്യൂട്ടർ ഏത്‌ ഡിക്ഷണറിയാണ് ഫോളോ ചെയ്യുന്നത്? അസാരിയ എന്നാൽ പിശാചിന്റെ സന്തതിയല്ല, ദൈവത്തിന്റെ മകളെന്നാണ്. മൃതദേഹമോ മൃതദേഹ അവശിഷ്ടമോ കണ്ടെത്താൻ കഴിയാത്ത സ്ഥിതിക്ക് കുറ്റവാളികളെ നിർണ്ണയിക്കാനാവില്ല. അലക്സിയെയും അമോസിനെയും നിരുപാധികം  വിട്ടയക്കണം.”

 

പത്തുമണിയോടെ ജഡ്ജി ചേംബറിലെത്തി വിധിന്യായം വായിച്ചു. അപൂർവങ്ങളിൽ അപൂവ്വമായ കേസിൽ ശാസ്ത്രീയമായ തെളിവുകളാണ് കോടതി കണക്കിലെടുത്തത് എന്നോർമ്മിപ്പിച്ചു. മകളെ കൊലപ്പെടുത്തിയ അലക്സിക്ക് ജീവപര്യന്തവും കുറ്റവാളിക്ക് എല്ലാ സഹായവും ചെയ്ത അമോസിന് പതിനെട്ടുമാസത്തെ തടവും കോടതി വിധിച്ചു. എന്നാൽ അമോസ് ജയിൽശിക്ഷ അനുഭവിക്കേണ്ടതില്ല. ഈ കാലയളവിൽ മറ്റ് ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ നല്ലനടപ്പ് റദ്ദാക്കപ്പെടുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്യും. മൂന്നു വർഷങ്ങൾക്കിപ്പുറം ആലീസ് സ്പ്രിങ്ങിലെ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് ഒരർജന്റ് മെസ്സേജെത്തി. ബ്രിട്ടിഷ് യാത്രികനായ പോൾനിക്സനെ ഒരാഴ്ചയായി കാണാനില്ല. അയേഴ്സ് പാറ കയറാൻ പോയതായി വിവരം കിട്ടിയിട്ടുണ്ട്. അന്വേഷണം എത്രയും പെട്ടെന്ന് തുടങ്ങണം. ഹെൻറി ഏതാനും പൊലീസുകാർക്കൊപ്പം അയേഴ്സ് പാറയിലേക്ക്‌ യാത്ര തിരിച്ചു. ചുവന്നപാറയുടെ വിചിത്രാകൃതിയും കുത്തനെയുള്ള കയറ്റിറക്കങ്ങളും ജോലി ശ്രമകരമാക്കി.

 

“നല്ല വഴുക്കലുണ്ട്, ബ്രിട്ടീഷുകാരന്റെ പൊടിപോലും കിട്ടാൻ സാധ്യതയില്ല. നിറയെ നായ്‌ മടകളാണ്. കാട്ടുനായ്ക്കൾ വല്ല എല്ലോ മുട്ടമോ അവശേഷിപ്പിച്ചാൽ തന്നെ ഭാഗ്യം.” ഹെൻറി ഒപ്പമുള്ള പൊലീസുകാരോട് പറഞ്ഞു. തിരച്ചിൽ മണിക്കൂറുകൾ നീണ്ടു. മടങ്ങാൻ നേരം കുത്തനെയുള്ള പാറയിടുക്കിൽ തുണിക്കഷണം പോലെ എന്തോ ഒന്ന് കറുത്തുചുരുണ്ടുകിടക്കുന്നത് ഹെൻറിയുടെ ശ്രദ്ധയിൽ പെട്ടു. അതെടുക്കാൻ പൊലീസുകാർ ചങ്ങല പോലെ കൈകൾ കൊരുത്തു സഹായിച്ചു. അതൊരു ഓവർക്കോട്ടായിരുന്നു. അതിന്റെ ഹുക്കിൽ കുരുങ്ങിയിരുന്ന ഏതാനും മുടിനാരുകൾ ഇൻസ്പെക്ടർ വലിച്ചെടുത്തു. എന്നിട്ടാ ഓവർക്കോട്ട് മെല്ലെ കാറ്റിനഭിമുഖമായി നിവർത്തി.

 

ഡിൻഗോയുടെ കോമ്പല്ലുകൾ തുളയിട്ട ഒരു കുഞ്ഞു വസ്ത്രം! അന്തരീക്ഷത്തിൽ വിതുമ്പൽ തീർത്തത് ഉലഞ്ഞു പാറി.

എന്റെ മകൾ ഒരു കറുത്ത ഒാവർക്കോട്ട് ധരിച്ചിരുന്നു. അലക്സിയുടെ വാക്കുകൾ ഭൂതകാലത്തിൽ നിന്നുയർന്ന് ഇടിമുഴക്കം പോലെ ഹെൻറിയുടെ ശിരസ്സ് പിളർത്തി.

 

(*1980ൽ ഓസ്ട്രേലിയയിലെ വടക്കൻ പ്രവിശ്യയിൽ നടന്ന സംഭവത്തിന്റെ സ്വതന്ത്രാവിഷ്കാരം)

 

Content Summary: Dingo, Malayalam short story written by Madhu Thripperunthura