ബിഷപ്പിനെ മുഷിപ്പിക്കാതിരിക്കാൻ, ഇടവകയുടെ നാണക്കേടൊഴിവാക്കാൻ, പ്രശ്നത്തെ ലളിതവൽക്കരിച്ച കൊച്ചച്ചന്റെ കഥ 1875 ൽ ആർനോൾഡ് എന്ന പാതിരി ഒരു സഭാ പ്രസിദ്ധീകരണത്തിൽ എഴുതി.

ബിഷപ്പിനെ മുഷിപ്പിക്കാതിരിക്കാൻ, ഇടവകയുടെ നാണക്കേടൊഴിവാക്കാൻ, പ്രശ്നത്തെ ലളിതവൽക്കരിച്ച കൊച്ചച്ചന്റെ കഥ 1875 ൽ ആർനോൾഡ് എന്ന പാതിരി ഒരു സഭാ പ്രസിദ്ധീകരണത്തിൽ എഴുതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഷപ്പിനെ മുഷിപ്പിക്കാതിരിക്കാൻ, ഇടവകയുടെ നാണക്കേടൊഴിവാക്കാൻ, പ്രശ്നത്തെ ലളിതവൽക്കരിച്ച കൊച്ചച്ചന്റെ കഥ 1875 ൽ ആർനോൾഡ് എന്ന പാതിരി ഒരു സഭാ പ്രസിദ്ധീകരണത്തിൽ എഴുതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർമ വച്ച കാലം മുതൽ, എഴുപതുകളിലാണത്, വീട്ടിൽ ദ് ഹിന്ദു ദിനപത്രം വരുത്തുന്നുണ്ട്. ഇംഗ്ലിഷ് അധ്യാപകനായിരുന്ന എന്റെ പിതാവ് ശുദ്ധമായ ഇംഗ്ലിഷ് ഭാഷ ആ പത്രത്തിലാണ് എന്ന് കരുതിയിരുന്നു. ഭാഷയുടെ സൗന്ദര്യത്തിനു പുറകെയല്ല, എന്നാൽ, ഞാനാ പത്രം വായിക്കാനെടുത്തിരുന്നത്, മലയാളപത്രങ്ങളേക്കാൾ കൂടുതൽ സ്പോർട്ട്സ് വാർത്തകൾ അതിലുണ്ടായിരുന്നു. മറ്റെല്ലാ ബാലന്മാരേയും പോലെ, രാവിലെ പത്രം കിട്ടിയാൽ, വായന തുടങ്ങുന്നത് പുറകിൽ നിന്നായിരുന്നു, മലയാളമറിയാത്ത കായിക വാർത്തകൾ അവിടെ കാത്തു നിന്നിരുന്നു.  ആർ. മോഹൻ (രാമസ്വാമി മോഹൻ എന്ന് മുഴുവന്‍ പേര്, ഒരുപക്ഷേ ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ക്രിക്കറ്റ് റിപ്പോർട്ടർ), നിർമ്മൽ ശേഖർ എന്നീ രണ്ടു പേർ മാത്രമാണ് അക്കാലത്ത് ആ പത്രത്തിൽ സ്വന്തം പേരിൽ കായിക വാർത്തകൾ എഴുതിയിരുന്നത്. രണ്ടു പേരും നന്നായി എഴുതുന്നവർ, എന്നാലെന്തോ ആർ. മോഹന്റെ എഴുത്തായിരുന്നു എനിക്ക് കൂടുതലിഷ്ടം. ശേഖറിന്റെ തെളിമയുള്ള രീതിയ്ക്ക് വിപരീതമായി മോഹന്റെ എഴുത്തിൽ ശൈലികളും ഭാഷാപ്രയോഗങ്ങളും ലോഭമില്ലാതെ കടന്നു വരും, അവയ്ക്ക് ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് അന്ന് തോന്നിയിരുന്നു, ഒരിക്കൽ, ഒരു ക്രിക്കറ്റ് മത്സരത്തിന് മോഹനെഴുതിയ റിപ്പോർട്ടിൽ ഇങ്ങനെ വായിച്ചു, ‘‘Gavaskar's batting was like the proverbial curate's egg; good in parts.’’ ആ ശൈലി ഞാൻ കേട്ടിട്ടുപോലുമില്ലായിരുന്നു. curate എന്നാൽ പള്ളിയിലെ കൊച്ചച്ചൻ, അസ്തേന്തിയച്ചൻ എന്നു ക്രൈസ്തവർ പറയും, എന്നാൽ കൊച്ചച്ചനും കോഴിമുട്ടയും തമ്മിലുള്ള ബന്ധം മാത്രം മനസ്സിലായില്ല. പിതാവിനോട് ചോദിച്ചു, ഇങ്ങനെയൊരു മറുപടിയാണ് എനിക്ക് കിട്ടിയത്; മോശമായ ഒരു കാര്യത്തെപ്പറ്റി, അത് ചെയ്തയാൾക്ക്, അക്കാര്യം കേൾക്കുന്നവർക്ക് പ്രയാസമുണ്ടാകാത്ത രീതിയിൽ വിവരിക്കുന്നതിനെ അങ്ങനെയാണ് പറയുക. അപ്പോഴും മോഹന്റെ വിവരണത്തിന്റെ സാംഗത്യം വെളിവായില്ല, അതുകൊണ്ടാണ് എറണാകുളം പബ്ലിക് ലൈബ്രറിയിൽ ചെന്ന് ശൈലികള്‍ വിവരിക്കുന്ന ഡിക്ഷണറി ചികഞ്ഞത്. അതിലൊരു കഥ വായിച്ചു. - ബ്രിട്ടനിലെ ഒരു ഇടവകയിൽ അന്നാട്ടിലെ ബിഷപ്പ്, ഒരിക്കൽ സന്ദർശനം നടത്തി. ബിഷപ്പിനെ സൽക്കരിക്കുവാൻ വികാരി വിസ്തരിച്ചൊരു പ്രാതൽ ഒരുക്കിയിരുന്നു. ഭക്ഷണത്തിനിടയിൽ ബിഷപ്പ് ഓരോരുത്തരോടും കുശലം പറഞ്ഞു, വിശേഷങ്ങൾ ചോദിച്ചു, അതിനിടയിൽ മുന്നിലുള്ള പ്ലേറ്റിലെ പുഴുങ്ങിയ മുട്ടയിൽ, എന്തു ചെയ്യണമെന്നറിയാത്തവണ്ണം ഫോർക്ക് കൊണ്ട് പരതിക്കൊണ്ടിരിക്കുന്ന കൊച്ചച്ചനെ കണ്ടെത്തുകയും ചെയ്തു. 

 

ADVERTISEMENT

‘‘എന്താ കോഴിമുട്ട മോശമായതാണോ?’’

 

Originally published in Judy, 22 May 1895. Photo Credit : Wikipedia

ബിഷപ്പിനോട് എന്ത് മറുപടി പറയണമെന്ന് കൊച്ചച്ചന് തിട്ടമില്ല, മുന്നിലിരിക്കുന്ന ചീഞ്ഞ മുട്ടയെ അയാൾ നോക്കി, പിന്നെ മെല്ലെ പറഞ്ഞു. 

 

ADVERTISEMENT

‘‘ഇല്ല ... അങ്ങനെയൊന്നുമില്ല... അത്ര മോശമൊന്നുമല്ല, കുറെ ഭാഗമൊക്കെ നല്ലതു തന്നെയാണ് (some parts of it are really good)’’

 

ബിഷപ്പിനെ മുഷിപ്പിക്കാതിരിക്കാൻ, ഇടവകയുടെ നാണക്കേടൊഴിവാക്കാൻ, പ്രശ്നത്തെ ലളിതവൽക്കരിച്ച കൊച്ചച്ചന്റെ കഥ 1875 ൽ ആർനോൾഡ് എന്ന പാതിരി ഒരു സഭാ പ്രസിദ്ധീകരണത്തിൽ എഴുതി. ഇരുപത് വർഷങ്ങൾക്ക് ശേഷം വിൽക്കേർസൺ എന്ന കാർട്ടൂണിസ്റ്റ് ജൂഡി എന്ന ആനുകാലികത്തിൽ ഇതൊരു കാർട്ടൂണായി അവതരിപ്പിച്ചു. ആ വർഷം തന്നെ നോവലിസ്റ്റും കാർട്ടൂണിസ്റ്റുമായ ജോർജ് ദൂ മോറിയേ ‘പഞ്ച്’ വാരികയിൽ ആ കാർട്ടൂൺ പുനരാവിഷ്ക്കരിച്ചു. പതുക്കെപ്പതുക്കെ അത് ഒരു ശൈലിയായി വളർന്നു, curate's egg എന്ന പ്രയോഗമായി. 

 

ADVERTISEMENT

കൊച്ചച്ചന് കിട്ടിയ ചീഞ്ഞ മുട്ടയുടെ പുറകിൽ ഒന്നിലധികം അനുബന്ധങ്ങളുണ്ട്. അതിലൊന്ന് ഇങ്ങനെ പോകുന്നു. പണവിനിമയം നന്നേ കുറവായിരുന്ന അക്കാലങ്ങളിൽ, പള്ളിയിൽ വരുന്ന നേർച്ചകൾ കോഴിയായോ താറാവായോ മുട്ടകളായോ മൃഗങ്ങളായോ പച്ചക്കറികൾ, ഫലങ്ങൾ ഇവയൊക്കെയായോ ആണ് വരിക. കിട്ടുന്ന മുട്ടകൾ ഉരുളി കണക്കുള്ള ഒരു പാത്രത്തിൽ സൂക്ഷിക്കും, കുശിനിയിലെ ആവശ്യങ്ങൾക്ക് അതിൽ നിന്നെടുക്കും, നേർച്ചകൾ വീണ്ടും വന്ന് പാത്രം പിന്നെയും നിറയും, ഇതിനിടയിൽ താഴെയുള്ള മുട്ടകൾ പലതും ചീത്തയാകുന്നത് കുശിനിക്കാർ അറിയണമെന്നില്ല, ഭക്ഷണത്തിന് ആളുകൾ കൂടുതലുള്ള ചില ദിവസങ്ങളിൽ കൊച്ചച്ചനെ പോലുള്ള നിർഭാഗ്യവാന്മാർക്ക് അവ കിട്ടുകയും ചെയ്യും. അത്തരമൊരു സന്ദർഭമാണ് നമ്മൾ പറഞ്ഞുകൊണ്ടിരുന്ന ശൈലിയിലേക്ക് വഴിയിട്ടത്. 

 

മറ്റൊന്ന്, ഇക്കഴിഞ്ഞ വർഷം നടന്ന ഒരു കാര്യമാണ്. ലോകം രോഗാതുരമായി കഴിഞ്ഞ നാളുകളിൽ, ഓസ്ട്രേലിയയിലെ പെർത്തിൽ ക്രിമിനൽ വക്കീലായി (QC - Queen's Counsel) ജോലി നോക്കുന്ന ടോം പേർസി (Tom Percy), കുറ്റങ്ങളും കുറ്റവാളികളുമായുമുള്ള നിരന്തര ബന്ധത്തിന്റെ വെളിച്ചത്തിൽ, ആദ്യത്തെ നോവലെഴുതി പ്രസിദ്ധീകരിച്ചു. കോർപ്പറേറ്റ് മേഖലയിലെ അഴിമതിയേയും കുറ്റകൃത്യങ്ങളേയും കുറിച്ചുള്ള ഈ കൃതിയിലെ നായകൻ കുറച്ചൊക്കെ നല്ലവനാണ്, കുറച്ചൊക്കെ വൃത്തികെട്ടവനും. അതു കൊണ്ട് നോവലിന് ഒരു പേരു കണ്ടെത്തുവാൻ പേർസി അധികം ബുദ്ധിമുട്ടിക്കാണില്ല, അയാള്‍ അതിന്‌ The Curate's Egg എന്ന് പേരിട്ടു. 

 

ശൈലികളും പ്രയോഗങ്ങളും പ്രാദേശികമായി ഉരുവമെടുക്കുന്നവയാണെങ്കിലും അത് ദേശങ്ങളും ഭാഷകളും കാലങ്ങളും ഉയർത്തുന്ന മതിലുകൾ ചാടിക്കടന്ന് സഞ്ചരിക്കാറുണ്ട്. പെട്ടെന്ന് മനസ്സിൽ വരുന്ന ഒരുദാഹരണം ‘അപ്പാടെ വിഴുങ്ങി’ എന്നൊരു പ്രയോഗമാണ്. ഇതിന്റെ ഉത്ഭവമന്വേഷിച്ചു പോയാൽ ഒരുപക്ഷേ നമ്മൾ വീണ്ടും ബ്രിട്ടനിലെത്തിയേക്കും. അവിടെ മുമ്പു കാലത്തൊക്കെ വളരെ പ്രചാരത്തിലുണ്ടായിരുന്ന ഒരു വിനോദമായിരുന്നു ചൂണ്ടയിടൽ, ഇപ്പോഴും ഇത് പ്രചാരത്തിലുണ്ട്. തടാകങ്ങളും ചെറുപുഴകളും നിറഞ്ഞ നാട്ടിൻപുറങ്ങളിൽ ആണുങ്ങളുടെ സ്ഥിരം പലായന മാർഗ്ഗങ്ങളിലൊന്ന് ഒഴിവു ദിനങ്ങളിൽ ചൂണ്ടയും ഇരകളും ഒരു പുസ്തകവും കുറെ ബിയറുമായി തടാകത്തിലേക്കിറങ്ങുക എന്നായിരുന്നു, അവരവിടെ പകൽ മുഴുവനും കഴിയും, ചൂണ്ട ഇര കോർത്ത് വെള്ളത്തിലേക്കെറിഞ്ഞ് ബോട്ടിന്റെ ഒരു വശത്ത് കെട്ടിവെച്ചിട്ടുണ്ടാകും, തുറന്ന പുസ്തകം കയ്യിലുണ്ടാകും, ഇടയ്ക്കിടെ ബിയർ മഗ്ഗിൽ മൊത്തുന്നുമുണ്ടാകും. 

 

അവരുപയോഗിച്ചിരുന്ന ചൂണ്ടകൾ നമ്മുടേതു പോലെ തന്നെ, വഴക്കമുള്ള ഒരു നീണ്ട കോല് (rod), ചൂണ്ടച്ചരട് (line), കൊളുത്ത് (hook), കൂടാതെ നമ്മൾക്ക് പരിചയമില്ലാത്ത ഒന്നു കൂടി, കൊളുത്തിന് അല്പം മുകളിലായി ചെറിയ ഒരു ഈയക്കട്ടി, sinker എന്നാണ് പറയുക, ഇര കോർത്ത കൊളുത്ത് വെള്ളത്തിൽ മുങ്ങിക്കിടക്കാനാണിത്. ഭക്ഷണം തിരഞ്ഞു നടക്കുന്ന മത്സ്യങ്ങളിലൊന്ന്, ആർത്തിയടക്കാനാവാതെ, കൊളുത്തും ചരടും ഈയക്കട്ടിയും ‘അപ്പാടെ വിഴുങ്ങിയ’ സാഹചര്യത്തില്‍ നിന്നാണ് ആ ശൈലിയുടെ തുടക്കം. ക്രമേണ, കേൾക്കുന്നതെല്ലാം ഒരാലോചനയുമില്ലാതെ വിശ്വസിക്കുന്നവരെ കുറിച്ച് സായിപ്പ് പറയാൻ തുടങ്ങി: he fell for it hook, line and sinker. 

 

ഈ ശൈലി, ഭാഷയില്‍ മാത്രമല്ല, മറ്റു പല മേഖലകളിലേക്കും പടര്‍ന്നു, അതിൽ സാഹിത്യവും സിനിമയും ടിവിയും ഒക്കെ പെടും. 1969 ല്‍ ഇറങ്ങിയ ജെറി ലൂയിസ് കോമഡിയുടെ പേര്‍ Hook, Line and Sinker എന്നായിരുന്നു. അതേ പേരില്‍ ഒരു ഓസ്ട്രേലിയന്‍ ടിവി പരമ്പരയുമുണ്ടായിരുന്നു. ട്രാൻസ്ഫോർമേർസ് എന്ന മാർവെൽ കോമിക് പരമ്പരയിലെ മൂന്ന് കൊലയാളികളുടെ പേരുകളും ഇവ തന്നെ. ടെസ്സ ബെയ്ലിയുടെ ഒരു നോവലും ഇതേ പേരിലുണ്ട്. 

 

ജീവിതത്തിൽ നിന്ന് മാത്രമല്ല സാഹിത്യത്തിൽ നിന്നും ശൈലികൾ വളരുന്നത് സാധാരണമാണ്. Hold your horses എന്ന പ്രയോഗം - ‘‘അധികം തിടുക്കപ്പെടല്ലേ... സാവകാശം ..’’ എന്ന് പറയുന്നതു പോലാണ് ആ ശൈലി - ഒരിതിഹാസത്തിലാണ് ആദ്യം കാണപ്പെടുന്നത്, ഹോമറിന്റെ ഇലിയഡിൽ, ഇരുപത്തിമൂന്നാം പുസ്തകത്തിൽ, രഥയോട്ട മത്സരത്തിൽ അപകടകരമാം വിധം കുതിരകളെ തെളിക്കുന്ന ആന്റിലോക്കസിനോട് പറയുന്ന വാക്കുകളായി. ഇതിഹാസത്തിന്റെ പ്രസിദ്ധിയും സ്വാധീനവും വളരുന്നതിനനുസരിച്ച്, ശൈലിയും കൂടുതൽ ജനകീയമായി. 

 

ഇലിയഡ് എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്ന ബി സി എട്ടാം നൂറ്റാണ്ടിന് ഏതാണ്ട് ഇരുന്നൂറോളം കൊല്ലങ്ങള്‍ക്ക് ശേഷം ആറാം നൂറ്റാണ്ടിൽ മാത്രമാണ് ഇയ്യോബിന്റെ പുസ്തകം പുറത്തുവന്നത് എന്നാണ് പൊതു ധാരണ. അതിൽ, പത്തൊന്‍പതാം അധ്യായം ഇരുപതാം വാക്യം ഇങ്ങനെ പോകുന്നു. 

 

‘‘My bone cleaveth to my skin and to my flesh, and I am escaped by the skin of my teeth’’

 

തന്റെ ദുരിതങ്ങളെ കുറിച്ച്  പറയുന്നതിനിടയിലാണ് ‘‘പല്ലിന്റെ തൊലി’’ യോളം ഇടുങ്ങിയ ഒരു രക്ഷപ്പെടലായിരുന്നു അതെന്ന് ഇയ്യോബ് അറിയിക്കുന്നത്. പല്ലിന് തൊലിയോ? അത്ര മാത്രം വിഷമകരമായ ഒരു രക്ഷപ്പെടലായിരുന്നു എന്നു സാരം. ഇയ്യോബ് ഒരു മലയാളിയായിരുന്നെങ്കിൽ പറഞ്ഞേനേ, ‘‘തലനാരിഴയ്ക്കാണ് ഞാൻ രക്ഷപ്പെട്ടത്.’’

 

പ്രയോഗത്തിലെ തെറ്റുകളിലൂടെ, പ്രയോഗിക്കുന്നവർ പറയുന്ന കഥകളിലൂടെ, അവർ കാണുന്ന സ്വപ്നങ്ങളിലൂടെ ഭാഷ വളർന്നു വരുന്നത് പഠിയ്ക്കുന്നത് ഒരു രസമാണ്.

 

Content Summary: Varantha column by Jojo Antony on writing styles and usages