ഊണു കഴിക്കാനിരിക്കുമ്പോൾ ഒരു ഉരുള മാറ്റി വച്ച ശേഷമാണ് താൻ കഴിച്ചിരുന്നതെന്ന് പ്രഫ. എം. കെ. സാനു. തൃക്കാക്കരയിലെ നിയുക്ത എംഎൽഎ ഉമ തോമസ് ഭക്ഷണം കഴിക്കും മുൻപ് ഭർത്താവ് പി.ടി. തോമസിനായി ഒരു പങ്കു മാറ്റി വയ്ക്കുമെന്നു പറഞ്ഞതും അതു വിവാദമായതും സാനു മാഷ് അറിഞ്ഞിരുന്നില്ല. വാർധക്യം വായനയെ ബാധിച്ചതാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊണു കഴിക്കാനിരിക്കുമ്പോൾ ഒരു ഉരുള മാറ്റി വച്ച ശേഷമാണ് താൻ കഴിച്ചിരുന്നതെന്ന് പ്രഫ. എം. കെ. സാനു. തൃക്കാക്കരയിലെ നിയുക്ത എംഎൽഎ ഉമ തോമസ് ഭക്ഷണം കഴിക്കും മുൻപ് ഭർത്താവ് പി.ടി. തോമസിനായി ഒരു പങ്കു മാറ്റി വയ്ക്കുമെന്നു പറഞ്ഞതും അതു വിവാദമായതും സാനു മാഷ് അറിഞ്ഞിരുന്നില്ല. വാർധക്യം വായനയെ ബാധിച്ചതാണു കാരണമെന്നു മാഷ് പറയുന്നു. ‘‘കുന്തീദേവി എന്ന നോവൽ എഴുതിത്തീർത്തത് ഒരു കണക്കിനാണ്. ഒന്നും എഴുതാനും വായിക്കാനും സാധിക്കാത്ത വിധം കാഴ്ച മങ്ങിയിട്ടുണ്ട്.’’ 

ADVERTISEMENT

‘കഴിക്കുംമുൻപ് ഒരു ഉരുള മാറ്റിവച്ചിരുന്ന ശീലം വർഷങ്ങൾക്കു മുമ്പേ നഷ്ടമായി. ജീവിതത്തിൽ തിരക്കു കൂടിയതാണ് കാരണം. തിരക്കിനിടെ പല നല്ല ശീലങ്ങളും നഷ്ടമായിട്ടുണ്ട്. എല്ലാത്തിനും മീതെ ഒരു പ്രപഞ്ച ശക്തിയുണ്ട്. ആ ശക്തിയാണ് എല്ലാം നമ്മളിലേക്ക് എത്തിക്കുന്നത്. ഭക്ഷണവും അങ്ങനെയാണ് എന്നിലേക്ക് എത്തുന്നതെന്ന ബോധ്യമുണ്ട്. ആ പ്രപഞ്ചശക്തിയെ ഓർമിക്കാനാണ് ഓരോ തവണയും ഭക്ഷണം മാറ്റി വച്ചിരുന്നത്. തിരക്കു കൂടിയപ്പോൾ നിന്നു ഭക്ഷണം കഴിച്ച് ഓടിപ്പോകുന്ന സാഹചര്യമൊക്കെ ഉണ്ടായി. പ്രായം കൂടിയപ്പോഴേയ്ക്ക് ഓർമയിലും കുറവുണ്ടായി. അങ്ങനെ ശീലം പാടേ ഇല്ലാതായി’ – മാഷ് പറഞ്ഞു. 

എറണാകുളം സൗത്തിലെ കാരയ്ക്കാമുറിയിലെ ‘സന്ധ്യ’ എന്ന വീട്ടിൽ പ്രായം തളർത്താത്ത മനസ്സുമായി സാനു മാഷുണ്ട്. കാണാനെത്തുമ്പോൾ ആരാണെന്ന ചോദ്യം പോലുമില്ലാതെ അകത്തേക്കു ക്ഷണം. വർഷങ്ങൾക്കു ശേഷം കാണാനെത്തിയ പൂർവ വിദ്യാർഥികളിൽ ഒരാൾ അകത്തുണ്ട്. അവരോടു സംസാരിക്കുന്നതിനിടെ എത്തിയ അതിഥിയോടും കുശലാന്വേഷണം. 

ADVERTISEMENT

കോവിഡ് കാലത്തും സുഹൃത്തുക്കൾക്കൊപ്പം സാംസ്കാരിക പരിപാടികളും പത്രസമ്മേളനങ്ങളുമായി മാഷ് തിരക്കിലായിരുന്നു. അതിനിടെ ആദ്യ നോവൽ കുന്തീദേവി പ്രസിദ്ധീകരിക്കുമ്പോൾ ആശുപത്രിയിലായിരുന്നെങ്കിലും ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം സിഐസിസി പുസ്തകശാലയുടെ 60 ാം വാർഷികം ഉദ്ഘാടനം ചെയ്യാൻ മാഷ് എത്തിയിരുന്നു.

എന്റെ സ്വകാര്യത; ആരും ഇടപെടേണ്ടെന്ന് ഉമ തോമസ്

ADVERTISEMENT

തൃക്കാക്കര തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ഭക്ഷണം കഴിക്കുംമുൻപ് പി.ടിക്കായി അൽപം മാറ്റിവയ്ക്കാറുണ്ടെന്ന് ഉമ തോമസ് പറഞ്ഞത്. തൊട്ടു പിന്നാലെ സമൂഹമാധ്യങ്ങളിൽ കടുത്ത ആക്രമണം നേരിട്ടതായി ഉമ തോമസ് തന്നെ വെളിപ്പെടുത്തിയിരുന്നു. ‘പി.ടിക്കായി ഭക്ഷണം മാറ്റി വയ്ക്കുന്നത് എന്റെ സ്വകാര്യതയാണ് അതിൽ ആരും ഇടപെടുന്നതോ പൊതു ഇടങ്ങളിൽ ചർച്ച ചെയ്യുന്നതോ ഇഷ്ടമല്ല’ എന്നായിരുന്നു ഉമയുടെ പ്രതികരണം. 

Content Summary : Uma Thomas, Sanu mash and others who kept a handful of rice for their dear ones