ഇന്ത്യയിലെ ഏറ്റവും വലിയ വനിതാ കുറ്റവാളി എന്നു വിശേഷിപ്പിക്കപ്പെട്ട അർച്ചന ശർമ അഥവാ മനീഷ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോഴവർക്ക് വയസ്സ് 47 മാത്രം. എന്നാൽ, ഒന്നുരണ്ടു പതിറ്റാണ്ടുകളായി അവരെക്കുറിച്ച് ഒരു വാർത്ത പോലും പുറത്തുവരുന്നില്ല. എവിടെയായിരിക്കും അർച്ചന. ഇന്ത്യയിൽ ഏതെങ്കിലും നഗരത്തിലോ ഗ്രാമത്തിലോ

ഇന്ത്യയിലെ ഏറ്റവും വലിയ വനിതാ കുറ്റവാളി എന്നു വിശേഷിപ്പിക്കപ്പെട്ട അർച്ചന ശർമ അഥവാ മനീഷ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോഴവർക്ക് വയസ്സ് 47 മാത്രം. എന്നാൽ, ഒന്നുരണ്ടു പതിറ്റാണ്ടുകളായി അവരെക്കുറിച്ച് ഒരു വാർത്ത പോലും പുറത്തുവരുന്നില്ല. എവിടെയായിരിക്കും അർച്ചന. ഇന്ത്യയിൽ ഏതെങ്കിലും നഗരത്തിലോ ഗ്രാമത്തിലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഏറ്റവും വലിയ വനിതാ കുറ്റവാളി എന്നു വിശേഷിപ്പിക്കപ്പെട്ട അർച്ചന ശർമ അഥവാ മനീഷ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോഴവർക്ക് വയസ്സ് 47 മാത്രം. എന്നാൽ, ഒന്നുരണ്ടു പതിറ്റാണ്ടുകളായി അവരെക്കുറിച്ച് ഒരു വാർത്ത പോലും പുറത്തുവരുന്നില്ല. എവിടെയായിരിക്കും അർച്ചന. ഇന്ത്യയിൽ ഏതെങ്കിലും നഗരത്തിലോ ഗ്രാമത്തിലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഏറ്റവും വലിയ വനിതാ കുറ്റവാളി എന്നു വിശേഷിപ്പിക്കപ്പെട്ട അർച്ചന ശർമ അഥവാ മനീഷ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോഴവർക്ക് വയസ്സ് 47 മാത്രം. എന്നാൽ, ഒന്നുരണ്ടു പതിറ്റാണ്ടുകളായി അവരെക്കുറിച്ച് ഒരു വാർത്ത പോലും പുറത്തുവരുന്നില്ല. എവിടെയായിരിക്കും അർച്ചന. ഇന്ത്യയിൽ ഏതെങ്കിലും നഗരത്തിലോ ഗ്രാമത്തിലോ ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നു. ഇടക്കാലത്ത് നേപ്പാളായിരുന്നു അധോലോക പ്രവർത്തനങ്ങളുടെ കേന്ദ്രം. അർച്ചന ജീവിച്ചിരിക്കുന്നു എന്ന സാധ്യത നേപ്പാൾ പൊലീസും തള്ളിക്കളയുന്നു. എന്നാൽ നിഷ്‌കളങ്ക സുന്ദരിയായി ജീവിതം തുടങ്ങി, സൗന്ദര്യത്തിലൂടെ സമ്പത്ത് സ്വന്തമാക്കി അധോലോക സാമ്രാജ്യം സ്ഥാപിച്ച അവർ ഇല്ലാതായി എന്ന് ആരും സ്ഥിരീകരിക്കുന്നുമില്ല. തോക്കിൻ മുനയിൽ പിടഞ്ഞുവീണോ ആ ജീവിതം. അതോ, ഏതോ കുറ്റകൃത്യം ആസൂത്രണം ചെയ്തുകൊണ്ട് നമുക്കിടയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ. ബോളിവുഡ് നടി മനീഷ കൊയ്​രാളയുമായുള്ള മുഖസാദൃശ്യം മൂലം മനീഷ അഗർവാൾ എന്ന പേര് സ്വീകരിച്ച് ബോളിവുഡിൽ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട് അർച്ചന. എന്നാൽ സ്വപ്‌നം പരാജയപ്പെട്ടെങ്കിലും സിനിമാ സംഘങ്ങൾക്കും ഓർക്കസ്ട്ര ഗ്രൂപ്പുകൾക്കും ഒപ്പം കൂടി വിദേശ യാത്രകൾ സംഘടിപ്പിച്ചതോടെയാണ് ജീവിതം വഴി മാറുന്നത്. അഹമ്മദാബാദിൽ നിന്നുള്ള വ്യവസായി പ്രീതം മിഗ് ലാനിയെന്ന വ്യവസായിയുമായുള്ള സൗഹൃദമാണ് വഴിത്തിരിവായത്. മിഗ് ലാനിയോട് അവർ വിവാഹാഭ്യർഥന നടത്തി. അയാളുടെ സഹായത്തോടെ ദുബായിൽ റസിഡന്റ് വീസ നേടിയെടുത്തു. ഷാർജയിൽ ഗാർമെന്റ് സ്‌റ്റോർ തുടങ്ങാനുള്ള പദ്ധതി തയാറാക്കി. അർച്ചനയുടെ സ്വന്തം നാടായ ഉജ്ജയിനിയിൽ  വിവാഹനിശ്ചയവും നടത്തി. ദുബായിൽ വിവാഹം നടത്താനായിരുന്നു പദ്ധതി. എന്നാൽ അതു നടന്നില്ല. അവർ അകന്നു. വീണ്ടും മുംബൈയിൽ തിരിച്ചെത്തിയ അർച്ചന പല പ്രണയങ്ങൾക്കും സൗഹൃദങ്ങൾക്കുമൊടുവിൽ ഗുണ്ടാത്തലവൻ ഓം പ്രകാശ് എന്ന ബബ്ലു ശ്രീവാസ്തവിന്റെ പ്രണയിനിയായി. ബബ്ലുവിന്റെ ഹൃദയം കവർന്ന അർച്ചന അയാൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കാളിയായതോടെയാണ് 90കളിൽ വ്യവസായ ലോകത്തെ ഭയപ്പെടുത്തിയ കൊടും കുറ്റവാളിയായി മാറിയത്.

 

ADVERTISEMENT

അർച്ചനയോട് ഭ്രാന്തമായ പ്രണയമായിരുന്നു ബബ്ലുവിന്. തന്റെ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ അയാൾക്ക് അർച്ചനയുടെ സഹായം ആവശ്യമായിരുന്നു. അതോടെ അവരിരുവരും മാരകമായ കൂട്ടുകെട്ടായി തീർന്നു. കുറ്റകൃത്യങ്ങളുടെ ലോകത്തെ സമാനതകളില്ലാത്ത അർച്ചനയുടെ യാത്രയ്ക്കും തുടക്കം കുറിച്ചു. ബബ്ലു അറസ്റ്റ് ചെയ്യപ്പെടുകയും ഇന്ത്യയിലേക്ക് അയാളെ കൊണ്ടുവരികയും ചെയ്തതോടെ അർച്ചനയും സ്വന്തം രാജ്യത്തെത്തി.  മാർഗ്ഗദർശി ഇല്ലാതെ തന്നെ, സൗന്ദര്യത്തിന്റെ കെണിയിൽ വ്യവസായികളെ ഒന്നൊന്നായി വീഴ്ത്തിക്കൊണ്ടിരുന്നു. കോടികളാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ഓരോ തവണയും കോടികൾ സ്വന്തമാക്കി എന്നു മാത്രമല്ല, പൊലീസ് ഒരുക്കിയ കെണികളിൽ നിന്ന് സമർഥമായി രക്ഷപ്പെടുകയും ചെയ്തു. പല തവണ കൂട്ടാളികൾ കൊല്ലപ്പെട്ടു. കുറ്റവാളികൾ താമസിക്കുന്ന ഹോട്ടലുകൾ പൊലീസ് പൂർണമായി വളഞ്ഞ് ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി. എന്നാൽ, വല പൊട്ടിച്ചു പുറത്തുചാടിയ അർച്ചന ഒട്ടും സമയം കളയാതെ അടുത്ത കുറ്റകൃത്യത്തിനുള്ള ആസൂത്രണം തുടങ്ങിക്കൊണ്ടിരുന്നു. എത്രയെത്ര കേസുകൾ. തട്ടിക്കൊണ്ടുപോകലുകൾ. കോടികളുടെ ആസ്തി. എന്നാൽ ഒരിക്കൽപ്പോലും രാജ്യത്തെ പൊലീസ് സംവിധാനത്തിന് കീഴപ്പെടുത്താനാവാത്ത ദുരൂഹതയായി അർച്ചന ഇന്നും തുടരുന്നു. ഒരിക്കൽ അവർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ദിവസങ്ങൾക്കം ജാമ്യം നേടുന്നതിൽ വിജയിച്ചു. പിന്നീട് ഒരിക്കലും ആ മായാമോഹിനിയെ കീഴ്പ്പെടുത്താൻ പൊലീസിനു കഴിഞ്ഞിട്ടുമില്ല. 

 

അസാമാന്യ സുന്ദരിയായ ലേഡി ഡോൺ എന്നാണ് അർച്ചന വിശേഷിപ്പിക്കപ്പെട്ടത്. ബിസിനസ്സുകാരെയും രാഷ്ട്രീയക്കാരെയും ഹോട്ടൽ ഉടമകളെയും വീഴ്ത്താൻ  മാദക സൗന്ദര്യത്തെ ഉപയോഗിച്ച യുവതി. രാഷ്ട്രീയക്കാരുടെയും ഗുണ്ടാത്തലവൻമാരുടെയും ആനുകൂല്യങ്ങൾ നേടാനും അതിലൂടെ  സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനും അവരുമായി കിടക്ക പങ്കിടുന്നതിൽ ഒരു മനഃസാക്ഷിക്കുത്തും അർച്ചനയ്ക്ക് തോന്നിയിട്ടില്ല. തട്ടിക്കൊണ്ടുപോകൽ, കൊലപാതകങ്ങൾ, പീഡനങ്ങൾ എന്നിങ്ങനെ ഒട്ടേറെ കുറ്റങ്ങൾ ചാർത്തപ്പെട്ട്, സാഹസികതയുടെയും ഭയരാഹിത്യത്തിന്റെയും ഉദാഹരണമായി അറിയപ്പെടുകയും ഇന്നും ദുരൂഹതയായി അവശേഷിക്കുകയും ചെയ്യുന്നു അർച്ചന. 

 

ADVERTISEMENT

മുംബൈയിലെ മയക്കുമരുന്നു റാണിമാരിൽ ഒരാൾ മാത്രമാണ് അർച്ചന. എസ്. ഹുസൈൻ സെയ്ദിയും ജെയ്ൻ ബോർഹസും തിരഞ്ഞെടുത്ത 13 ശ്രദ്ധേയ വ്യക്തിത്വങ്ങളിൽ ഒരാൾ. അധോലോകമെന്ന ക്രൂരമായ പുരുഷത്വത്തിന്റെ കേവല കോട്ടകളെ ഭേദിച്ച, സുന്ദരികളും കൗശലക്കാരുമായ രാജ്ഞികളുടെ ലോകമാണ് ഈ പുസ്തകം തുറക്കുന്നത്. മുംബെയുടെ രാജ്ഞി ഇന്ത്യയുടെയും രാജ്ഞിയാണ്. അധോലോകത്തിന്റെ ചക്രവർത്തിനി. 

 

രാജ്യത്തെ മുഴുവൻ പേടിപ്പെടുത്തിയ, സമ്പന്ന ലോകത്തെ മുൾമുനയിൽ നിർത്തിയ, എന്തിനും മടിക്കാത്ത അധോലോക നായകരെ ചൊൽപ്പടിക്കു നിർത്തിയവരാണ് ഈ റാണിമാർ എല്ലാം. ഈ കറുത്ത ലോകത്ത് എത്തിപ്പെട്ടാൽ, അവിടുത്തെ അതിജീവനത്തിനുവേണ്ടി എന്തും ചെയ്യാൻ തയാറായാൽ, അവരെ ആർക്കും തടയാനാവില്ലെന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ മറ്റെല്ലാ രംഗത്തുമെന്നപോലെ കുറ്റകൃത്യങ്ങളുടെ ലോകത്തും സ്ത്രീപുരുഷ വിവേചനം യാഥാർഥ്യം തന്നെയാണ്. വീരനായകരുടെ ധീര പരിവേഷമുള്ള കഥകൾ എഴുതാൻ മത്സരിച്ചവർ പോലും ഈ സ്ത്രീകളെ അവഗണിച്ചു. നിസ്സാരക്കാർ എന്നു പറഞ്ഞു തള്ളിക്കളഞ്ഞു. അതുകൊണ്ടുതന്നെ ഇവരുടെ ജീവിതം എഴുതുക അങ്ങേയറ്റം ശ്രമകരമായിരുന്നു. ബന്ധുക്കൾ, അയൽക്കാർ, വിരമിച്ച പൊലീസുകാർ, മുതിർന്ന മാധ്യമപ്രവർത്തകർ, മറ്റു സ്വതന്ത്ര സാക്ഷികൾ എന്നിങ്ങനെ ഒട്ടേറെപ്പേരെ അഭിമുഖം നടത്തിയാണ് ഓരോരുത്തരെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചത്. പരസ്പര വിരുദ്ധമായ പല വസ്തുതകളുമുണ്ടായിരുന്നു. ആദ്യ കേൾവിയിൽ തന്നെ അവിശ്വസനീയമായവയും. അവയൊക്കെ മാറ്റിനിർത്തി, നെല്ലും പതിരും തിരിച്ച്, ചരിത്രം രേഖപ്പെടുത്താതെപോയ അധോലോക നായികമാരുടെ കഥ പറയുകയാണ് ഈ പുസ്തകം. ഇതൊരു പ്രതികാരത്തിന്റെ കഥ കൂടിയാണ്. കുറ്റകൃത്യങ്ങളുടെ ലോകത്തു നിന്നായാലും തങ്ങളെ മാറ്റിനിർത്തരുതെന്ന് പ്രവൃത്തികളിലൂടെ തെളിയിച്ച ഒരു കൂട്ടം സ്ത്രീകളുടെ വൈകിയെങ്കിലും പ്രസക്തി നഷ്ടപ്പെടാത്ത കറുത്ത കഥ. 

 

ADVERTISEMENT

മുംബൈയിലെ മാഫിയ റാണിമാർ

എസ്.ഹുസൈൻ സെയ്ദി, ജെയ്ൻ ബോർഹസ് 

വിവർത്തനം രതീഷ് സി 

നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം 

വില 350 രൂപ

 

Content Summary: Mumbayile Mafia Ranimar book written by S Hussain Zaidi with Jane Borges