ജീവിതത്തിൽ സ്വയം അടയാളപ്പെടുത്താൻ ആഗ്രഹിച്ചൊരാളുടെ ആന്തരിക സംഘർഷങ്ങളുടെ കഥയാണ് ‘ദക്ഷ’ എന്ന നോവൽ. ദക്ഷയുടെയും അവളുടെ ചുറ്റുപാടുകളുടെയും വികാസപരിണാമങ്ങളിലൂടെ മനുഷ്യ മനസ്സിന്റെ സങ്കീർണ തലങ്ങളിലൂടെയാണ് എഴുത്തുകാരൻ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. കഥാപാത്രങ്ങളുടെ സൂക്ഷ്മ മാനസിക വ്യാപാരങ്ങളെപ്പോലും

ജീവിതത്തിൽ സ്വയം അടയാളപ്പെടുത്താൻ ആഗ്രഹിച്ചൊരാളുടെ ആന്തരിക സംഘർഷങ്ങളുടെ കഥയാണ് ‘ദക്ഷ’ എന്ന നോവൽ. ദക്ഷയുടെയും അവളുടെ ചുറ്റുപാടുകളുടെയും വികാസപരിണാമങ്ങളിലൂടെ മനുഷ്യ മനസ്സിന്റെ സങ്കീർണ തലങ്ങളിലൂടെയാണ് എഴുത്തുകാരൻ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. കഥാപാത്രങ്ങളുടെ സൂക്ഷ്മ മാനസിക വ്യാപാരങ്ങളെപ്പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ സ്വയം അടയാളപ്പെടുത്താൻ ആഗ്രഹിച്ചൊരാളുടെ ആന്തരിക സംഘർഷങ്ങളുടെ കഥയാണ് ‘ദക്ഷ’ എന്ന നോവൽ. ദക്ഷയുടെയും അവളുടെ ചുറ്റുപാടുകളുടെയും വികാസപരിണാമങ്ങളിലൂടെ മനുഷ്യ മനസ്സിന്റെ സങ്കീർണ തലങ്ങളിലൂടെയാണ് എഴുത്തുകാരൻ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. കഥാപാത്രങ്ങളുടെ സൂക്ഷ്മ മാനസിക വ്യാപാരങ്ങളെപ്പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ സ്വയം അടയാളപ്പെടുത്താൻ ആഗ്രഹിച്ചൊരാളുടെ ആന്തരിക സംഘർഷങ്ങളുടെ കഥയാണ് ‘ദക്ഷ’ എന്ന നോവൽ. ദക്ഷയുടെയും അവളുടെ ചുറ്റുപാടുകളുടെയും വികാസപരിണാമങ്ങളിലൂടെ മനുഷ്യ മനസ്സിന്റെ സങ്കീർണ തലങ്ങളിലൂടെയാണ് എഴുത്തുകാരൻ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. കഥാപാത്രങ്ങളുടെ സൂക്ഷ്മ മാനസിക വ്യാപാരങ്ങളെപ്പോലും കഥാഗതിയെ മുന്നോട്ടു പോകുന്ന ശക്തമായ ഇടപെടലുകളായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് നോവലിൽ. ശ്രീദീപ് ചേന്നമംഗലം എന്ന യുവ എഴുത്തുകാരന്റെ ആദ്യ നോവലാണ് ‘ദക്ഷ’. എഴുത്ത് ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും ആയി കരുതുന്നൊരാളുടെ ശ്രദ്ധയും നിഷ്ഠയും ഈ പുസ്തകത്തിലെ ഓരോ വരിയിലും അനുഭവിച്ചറിയാനാകും. അത്രമേൽ കരുതലോടെയാണ് ഓരോ കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയിരിക്കുന്നതും നോവലിന്റെ ഘടനയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതും. ഒട്ടേറെയിടങ്ങളിൽ ദക്ഷയുടെ ആത്മഭാഷണങ്ങളിലൂടെയാണ് എഴുത്തു മുന്നോട്ടുപോകുന്നത്. അതു വായനയെ ഉത്തേജിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാനായി എന്നതാണു നോവലിനെ വേറിട്ടുനിർത്തുന്നത്. പുതിയകാല ജീവിതത്തെയും ബന്ധങ്ങളെയും കൂടി ദക്ഷയിലൂടെ നമുക്ക് അനുഭവിച്ചറിയാനാകും. കാലത്തിന്റെ ഒരു കൃത്യമായ അടയാളപ്പെടുത്തൽ കൂടി ശ്രീദീപ് തന്റെ വരികൾക്കിടയിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്. എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും ഇനി എഴുതാനിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും ശ്രീദീപ് പുതുവാക്കുമായി സംസാരിച്ചപ്പോൾ.

 

ADVERTISEMENT

∙ ആദ്യപുസ്തകത്തിന്റെ രചനാവഴികൾ, പ്രയാസങ്ങൾ, വേദനകൾ, സന്തോഷങ്ങൾ? 

ചെറുകഥകളും കുറച്ചു കവിതകളും മാത്രം എഴുതി പരിചയമുണ്ടായിരുന്ന എനിക്ക് നോവൽ എഴുതണമെന്നത് വളരെക്കാലത്തെ ആഗ്രഹമായിരുന്നു. അതാണ് ദക്ഷ. മനസ്സിൽ ഈ കഥയുടെ ആശയം വന്നുകഴിഞ്ഞ് എഴുതാൻ ഏറ്റവുമധികം ബുദ്ധിമുട്ടിയത് കഥാപാത്രങ്ങളുടെ ഘടനയിലാണ്. പക്ഷേ, ആദ്യത്തെ മൂന്ന് അധ്യായങ്ങൾ എഴുതിയപ്പോൾ കാര്യങ്ങൾക്കു കുറേക്കൂടി വ്യക്തത വന്നു. ഒരു നോവലെഴുതുക അത്ര എളുപ്പമല്ല എന്ന തിരിച്ചറിവും. ഒട്ടേറെ പ്രയാസങ്ങളുണ്ടായിരുന്നു. ഇതു പകുതിവഴിയെത്തുമ്പോഴും എങ്ങനെ അവസാനിപ്പിക്കണമെന്നതായിരുന്നു അതിലൊന്ന്. പതിനൊന്നു വ്യത്യസ്തമായ കഥാന്ത്യങ്ങളുമായി വല്ലാതെ മല്ലിട്ട ശേഷമാണ് എനിക്ക് കുറച്ചെങ്കിലും തൃപ്തികരമായ അതിന്റെ ആത്യന്തികമായ പരിസമാപ്തിയിലേക്ക് എത്തുന്നത്. ദക്ഷയുടെ ചില ജീവിതാവസ്ഥകൾ എഴുതുന്നത് അത്യന്തം സങ്കടകരമായിരുന്നു. എഴുതിക്കഴിഞ്ഞും കുറെനാൾ പ്രസാധകരെ കിട്ടാതിരുന്നതു വളരെയധികം വിഷമിപ്പിച്ചു. ഇങ്ങനെ ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടതിനെ സ്വയം ചോദ്യം ചെയ്തു. ഒടുവിൽ തൃശൂർ കറന്റ് ബുക്സ് ഇതു പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞപ്പോൾ വളരെയധികം സന്തോഷവും അതിലേറെ ആശ്വാസവും തോന്നി. കുടുംബത്തിന്റെ പിന്തുണയായിരുന്നു ഏറ്റവും വലിയ സന്തോഷം. എഴുതിക്കഴിഞ്ഞ് അത് എഡിറ്റ് ചെയ്യാൻ സഹായിച്ച അച്ഛനും അമ്മയും, അതിന്റെ നാൾവഴികളിലത്രയും കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച ജീവിതപങ്കാളിയും മക്കളും. ഇവരൊന്നുമില്ലായിരുന്നെങ്കിൽ ഇത് എഴുതാനോ പുസ്തകമായി ഇറക്കാനോ കഴിയില്ലായിരുന്നു. ഒരു നോവൽ എഴുതുന്നതിന്റെ ആത്മസംതൃപ്തി വേറെയാണ്. 

 

∙ ദക്ഷ മനസ്സിൽ കയറിയത് എപ്പോഴാണ്? അതൊരു നോവലായി എഴുതണമെന്ന തീരുമാനത്തിനു പിന്നിലെന്തായിരുന്നു? 

ADVERTISEMENT

2020ന്റെ രണ്ടാം പകുതിയിലാണ് ദക്ഷ എന്ന കഥാപാത്രത്തിന്റെ ആദ്യരൂപം മനസ്സിൽ വരുന്നത്. ആ കഥാപാത്രത്തെ ചുറ്റിപ്പറ്റി ഒരു കഥ ആലോചിക്കുന്നതു കുറച്ച് ദിവസങ്ങൾ കഴിഞ്ഞാണ്. ചെറുകഥയായിട്ടാണ് അന്ന് ദക്ഷ വിഭാവനം ചെയ്തത്. ആ രീതിയിൽ എഴുതാൻ തുടങ്ങിയതുമാണ്. പിന്നെയാണ് ഇതിന്റെ സാധ്യതകളെപ്പറ്റി ആലോചിച്ചത്. ദക്ഷ എന്ന കേന്ദ്രകഥാപാത്രം തന്നെ ഒരു വലിയ ക്യാൻവാസിലേക്ക് ഇതു പകർത്താൻ പ്രേരകമായി. അവരുടെ ചെറുപ്പവും നോവലിന്റെ കാലഘട്ടത്തിലെ അവസ്ഥകളും പരിഗണിച്ചപ്പോൾ തീർച്ചയായും അത് ഒരു നോവലായിത്തന്നെ എഴുതണമെന്ന് എന്റെ മനസ്സ് പറഞ്ഞു. തിരിഞ്ഞുനോക്കുമ്പോൾ അത് ഒരു നല്ല തീരുമാനമായിരുന്നു. ദക്ഷയുടെ കഥ നീതിപൂർവം പറയാൻ നോവലിലൂടെ എനിക്കായി എന്നൊരു ശക്തമായ തോന്നലുണ്ട്. 

 

∙ ആദ്യനോവൽ എഴുതാനിരുന്നപ്പോൾ മുൻ മാതൃകകൾ എന്തെങ്കിലും മനസ്സിലുണ്ടായിരുന്നോ? പ്രചോദനങ്ങൾ, ധൈര്യങ്ങൾ? 

എന്റെ എഴുത്തുരീതി കുറച്ചു വ്യത്യസ്തമാണ്. അതുകൊണ്ട് ദക്ഷ എഴുതുമ്പോൾ മുൻ മാതൃകകൾ ഒന്നും തന്നെ മനസ്സിലുണ്ടായിരുന്നില്ല. എങ്കിലും എനിക്ക് മുമ്പ് എഴുതിയവരുടെ കഥകളും അവരുടെ ശ്രമങ്ങളും ആഖ്യാനപാടവവുമൊക്കെ ഒരു പ്രചോദനമായിരുന്നു. അവരെപ്പോലെ എഴുതുക എന്നല്ല, അവർ തെളിച്ച വഴിയിൽ ഒന്ന് നടന്നു നോക്കാം എന്നായിരുന്നു എന്റെ മനസ്സിൽ. ദൂരമേറെ താണ്ടാനുണ്ട്, പക്ഷേ, എന്റെ എഴുത്ത് സ്വയം നൽകുന്ന ഒരു സന്തോഷമുണ്ട്, അതാണ് ഏറ്റവും വലിയ ധൈര്യം. 

ADVERTISEMENT

 

ശ്രീദീപ് ചേന്നമംഗലം

∙ കാഫ്കയുടെ ‘ദ് മീനിങ് ഓഫ് ലൈഫ് ഈസ് ദാറ്റ് ഇറ്റ് സ്റ്റോപ്സ്’ എന്ന വാക്യമാണല്ലോ നോവലിന്റെ തുടക്കത്തിൽ എഴുതിയിരിക്കുന്നത്. ജീവിതത്തിന്റെ അത്രയും സൂക്ഷ്മമായ അടരുകളിലൂടെയുള്ള സഞ്ചാരമായിട്ടാണു ശ്രീദീപിന്റെ നോവൽ അനുഭവപ്പെട്ടത്. ബന്ധങ്ങൾ വിഘടിച്ചു പോകുന്നതു വിഷമകരമായ നിമിഷങ്ങളിൽ ഒരുമയില്ലാതെ പോകുന്നതു കൊണ്ടാണ് എന്നു ബന്ധങ്ങളെക്കുറിച്ചും മനസ്സുകൾക്കുള്ളിലെ ഇരുണ്ട മുഖങ്ങൾ എന്നു മാനസികവ്യാപാരങ്ങളെപ്പറ്റിയുമൊക്കെ ഒരു മനഃശാസ്ത്രജ്ഞന്റെ നോട്ടത്തിലൂടെ നോവലിൽ എഴുതിയിട്ടുണ്ടല്ലോ. ജീവിതവും അതിന്റെ നിർധാരണം ചെയ്തെടുക്കാൻ പ്രയാസമുള്ള സമസ്യകളുമാണോ ശ്രീദീപിന്റെ ഇഷ്ടവിഷയം? 

തീർച്ചയായും, അത് ഒരുപാട് ഇഷ്ടപ്പെട്ട വിഷയമാണ്. എന്റെ തന്നെ ജീവിതാനുഭവങ്ങളും വിഷാദത്തിന്റെ പല തലങ്ങളിൽ കൂടെ ഞാൻ കടന്നുപോയിട്ടുളളതുകൊണ്ടും മനസ്സിന്റെ സഞ്ചാരങ്ങൾ വളരെ അടുപ്പമുളള, താൽപര്യമുളള കാര്യമാണ്. ഇരുണ്ട മുഖം നേരിട്ട് പലതവണ അനുഭവിച്ചിട്ടുമുണ്ട്. മനസ്സോളം നിഗൂഢമായ ഒരു കാര്യമില്ലെന്നിരിക്കെ, അത് എഴുത്തിലേക്ക് കൊണ്ടുവരുന്നതു നല്ലൊരു പ്രമേയമായി പലപ്പോഴും തോന്നിയിട്ടുണ്ട്. 

 

∙ ദക്ഷ വരച്ച ഒരു ചിത്രത്തിൽ മരണവീട്ടിലെ ആളുകൾ സന്തോഷമായിരിക്കുന്നതിനെപ്പറ്റിയും ആ ചിത്രം അതുകൊണ്ടു വിവാദമായതിനെപ്പറ്റിയും എഴുതിയിരുന്നല്ലോ. ഈ സമീപകാലത്തു പത്രങ്ങളിലൊക്കെ വാർത്തയായ സമാനമായൊരു സംഭവത്തെപ്പറ്റി അപ്പോൾ ഓർത്തു. ഇത്തരം ചില വഴിമാറി നടക്കലുകൾ കേന്ദ്രകഥാപാത്രത്തിനു നൽകിയതു സ്വാഭാവികമായാണോ? 

ദക്ഷ വാസ്തവത്തിൽ ഒരു റിബൽ ആണ്. വരയിലേക്ക് എത്തിയതുപോലും ദക്ഷയ്ക്ക് ഒരു വിപ്ലവമാണ്. വേറിട്ട പാതയിലൂടെ നടക്കുക എന്നത് അവരുടെ വ്യക്തിത്വത്തിൽ അടങ്ങിയിട്ടുളളതും. സ്വാഭാവികമായിത്തന്നെയാണ് അതു വന്നത്‌. സങ്കീർണമായ മനസ്സിന്റെ ഉടമയാണ് അവർ. ദക്ഷയുടെ ചിന്തകളും രീതികളും നമ്മൾ അനുമാനിക്കുന്നതിൽ നിന്നു വ്യത്യസ്തമാകുന്നത് അതുകൊണ്ടാണ്. ഒരുപാടു പാളികളുണ്ട് ആ മനസ്സിന്. അവിടെ സാമാന്യത വഴിമാറുന്നു. എഴുതിക്കഴിഞ്ഞു പുറകോട്ട് നോക്കിയപ്പോൾ അതു വളരെ കൃത്യമായിത്തന്നെ അവതരിപ്പിച്ചു എന്നു തോന്നി. 

 

∙ ദക്ഷ, അമ്മ, ഡേവിഡ് എന്നീ മൂന്നു കഥാപാത്രങ്ങളുടെ മാനസികനിലകളുടെ ചിത്രീകരണത്തിലൂടെയാണു നോവൽ പ്രധാനമായും മുന്നോട്ടുപോകുന്നത്. നോവലിലെ സംഘർഷങ്ങളും സംഭവങ്ങളും പോലും മനസ്സിന്റെ തോന്നലുകളായാണ് അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ ആന്തരികജീവിതചിത്രണത്തിലൂടെ മാത്രം ഒരു വലിയ നോവൽ പൂർത്തിയാക്കുക എളുപ്പമുള്ള കാര്യമല്ല. അതെങ്ങനെയാണു മറികടന്നത്? 

ദക്ഷ എഴുതാൻ തുടങ്ങുമ്പോൾ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി കഥാപാത്രങ്ങളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതായിരുന്നു. പ്രത്യേകിച്ച് ദക്ഷയുടെ ബാല്യവും അവരുടെ വർത്തമാനകാലവും തമ്മിൽ ബന്ധിപ്പിക്കുന്ന ഘട്ടം. ഞാൻ ഏറ്റവുമധികം സമയം ചെലവഴിച്ചതു ദക്ഷയെയും അവരുടെ ചിന്തകളെയും അവരുടെ അവസ്ഥയെയും മനസ്സിലാക്കാനാണ്. അതായിരുന്നു ഈ കഥയുടെ താക്കോൽ. ദക്ഷയുടെ വിചാരഗതി പിടികിട്ടിയപ്പോൾ ഡേവിഡിനെയും ഗൗരി ടീച്ചറെയും കുമാരൻ മാഷിനെയും ലിസിയെയുമൊക്കെ എഴുതാൻ കൂടുതൽ തന്മയത്വത്തോടെ കഴിഞ്ഞു. 

 

∙ ശ്രീദീപിന്റെ സമീപകാല വായനയിലെ ഇഷ്ടപുസ്തകങ്ങളെപ്പറ്റി പറയാമോ? 

1.തൃപ്പൂത്ത് - ചിത്തിര കുസുമൻ: ബിംബങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഒരു കവിതാസമാഹാരം. ഒരുപാടു നേരത്തെ തന്നെ വായിക്കേണ്ടതായിരുന്നു ഇതെന്നു തോന്നി. ജീവിതാവസ്ഥകൾ, ചിന്തകൾ, കാഴ്ചപ്പാടുകൾ ഒക്കെ വളരെ മനോഹരമായി, അന്യാദൃശമായി പ്രകൃതിയുമായി ചേർത്ത് അവതരിപ്പിച്ചിരിക്കുന്നു. ഇതിലെ ചില കവിതകളൊക്കെ ഒന്നിൽക്കൂടുതൽ വായന അർഹിക്കുന്നുണ്ട്. 

2.ലിറ്റിൽ ബുക്ക് ഓഫ് ലൈഫ് - റൂമി: വിഖ്യാത പേർഷ്യൻ കവിയുടെ തത്വചിന്താപരമായ വരികൾ ഉൾക്കൊളളിച്ച മനോഹരമായ പുസ്തകം. ആത്മാവിനെ ആഴത്തിൽ തൊടുന്ന വരികളാണ് ഇതിന്റെ സത്ത. ഇതിലെ ചില വരികൾ അത്രമേൽ അനുഭവവേദ്യമായിരുന്നു. അല്ലാത്തവയും മനസ്സിനെ വളരെയധികം സ്പർശിച്ചു. റൂമിയുടെ വരികൾ കാലാതിവർത്തിയാണെന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ പുസ്തകം. 

 

∙ സാഹിത്യത്തിൽ താൽപര്യമുള്ള ഒരാൾ ഉറപ്പായും വായിച്ചിരിക്കേണ്ട 5 പുസ്തകങ്ങൾ ശ്രീദീപിന്റെ അഭിപ്രായത്തിൽ ഏതൊക്കെയാണ്? 

ഒരുപാട് പുസ്തകങ്ങളുടെ പട്ടികയിൽ നിന്ന് അഞ്ചെണ്ണം തിരഞ്ഞെടുക്കുക ശ്രമകരമാണ്. എങ്കിലും ഇതാണ് എന്റെ അഭിപ്രായത്തിൽ സാഹിത്യാഭിരുചി ഉളള ഒരാൾ തീർച്ചയായും വായിച്ചിരിക്കേണ്ടത്: 

1.രണ്ടാമൂഴം - എം.ടി. വാസുദേവൻ നായർ

2.കയർ - തകഴി ശിവശങ്കരപ്പിളള

3.ഒരു ദേശത്തിന്റെ കഥ - എസ്.കെ. പൊറ്റക്കാട്

4.പ്രൈഡ് ആന്റ് പ്രിജുഡിസ് (Pride and Prejudice) - ജെയ്ൻ ഓസ്റ്റൻ (Jane Austen)

5.ദ് പിക്ചർ ഓഫ് ഡോറിയൻ ഗ്രേ (The Picture of Dorian Gray) - ഓസ്കർ വൈൽഡ് (Oscar Wilde) 

 

∙ ഭാവി എഴുത്തുപദ്ധതികൾ? 

ഒരു ചെറുകഥാസമാഹാരം മനസ്സിലുണ്ട്. രണ്ടാമതൊരു നോവലും പദ്ധതിയിടുന്നു. അതിന്റെ പ്രമേയത്തെക്കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ല. പക്ഷേ, ദക്ഷ എഴുതിയ ധൈര്യത്തിൽ ഇനിയും എഴുതാമെന്ന് ആത്മവിശ്വാസമുണ്ട്; ഇനിയും എഴുതണമെന്ന് ആഗ്രഹമുണ്ട്. 

 

∙ ഇപ്പോൾ, ഈ നിമിഷം വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം? അതേപ്പറ്റി? 

ജുംപാ ലാഹിരിയുടെ ‘അൺഅക്കസ്റ്റമ്ഡ് എർത്ത് (Unaccustomed Earth)’ ആണ് ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്. ഒരു കഥാസമാഹാരമാണ്. അന്യനാട്ടിൽ കുടിയേറി ജീവിക്കുന്ന ഇന്ത്യക്കാരുടെ മനോവ്യാപാരങ്ങളും മറ്റൊരു സംസ്കാരം അവരിലുണ്ടാക്കുന്ന ചലനങ്ങളും (ചിലപ്പോൾ അങ്ങേയറ്റം വേദനാജനകമായവ) മറ്റും ആഖ്യാനം ചെയ്യുന്ന പുസ്തകം. ഇതുവരെ വായിച്ചത് ഇഷ്ടപ്പെട്ടു. നമുക്ക് ബന്ധപ്പെടുത്താവുന്ന കാര്യങ്ങളാണ് ജുംപാ ലാഹിരി ഈ പുസ്തകത്തിലെ കഥകളിലൂടെ പറയുന്നത്. ഉജ്വലം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും വേറിട്ടൊരു ജീവിതസാഹചര്യം പറയുന്ന കഥകൾ നമ്മുടെ കാഴ്ചപ്പാടുകളെയും സമസൃഷ്ടിസ്നേഹം എന്ന സങ്കൽപത്തെയും കൂടുതൽ വിശാലമാക്കുന്നു എന്ന വസ്തുത വിസ്മരിക്കാനും കഴിയില്ല. ഒരുപക്ഷേ, അതാണ് ഇതിലെ കഥകളുടെ വിജയം.

 

Content Summary: Puthuvakku, Talk with writer Sreedeep Chennamangalam