എഴുത്തുകാരനും ചലച്ചിത്രകാരനുമായ പദ്മരാജനെ പ്രായം ചെന്ന രൂപത്തിൽ സങ്കൽപിക്കാനാവില്ല. നിത്യയൗവ്വനത്തിന്റെ രൂപവും ഭാവവുമാണ് അദ്ദേഹത്തിന്. നിഷേധവും കാരുണ്യവും ഒരേ അളവിൽ ഇഴ ചേർത്ത മുഖം. അഹങ്കാരത്തോളം ചെന്നെത്താത്ത അഭിമാനവും എന്നാൽ സ്വന്തം ഇടം കണ്ടെത്തിയതിന്റെ ആത്മവിശ്വാസവും. കാൽപനികവും എന്നാൽ ലോല

എഴുത്തുകാരനും ചലച്ചിത്രകാരനുമായ പദ്മരാജനെ പ്രായം ചെന്ന രൂപത്തിൽ സങ്കൽപിക്കാനാവില്ല. നിത്യയൗവ്വനത്തിന്റെ രൂപവും ഭാവവുമാണ് അദ്ദേഹത്തിന്. നിഷേധവും കാരുണ്യവും ഒരേ അളവിൽ ഇഴ ചേർത്ത മുഖം. അഹങ്കാരത്തോളം ചെന്നെത്താത്ത അഭിമാനവും എന്നാൽ സ്വന്തം ഇടം കണ്ടെത്തിയതിന്റെ ആത്മവിശ്വാസവും. കാൽപനികവും എന്നാൽ ലോല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുത്തുകാരനും ചലച്ചിത്രകാരനുമായ പദ്മരാജനെ പ്രായം ചെന്ന രൂപത്തിൽ സങ്കൽപിക്കാനാവില്ല. നിത്യയൗവ്വനത്തിന്റെ രൂപവും ഭാവവുമാണ് അദ്ദേഹത്തിന്. നിഷേധവും കാരുണ്യവും ഒരേ അളവിൽ ഇഴ ചേർത്ത മുഖം. അഹങ്കാരത്തോളം ചെന്നെത്താത്ത അഭിമാനവും എന്നാൽ സ്വന്തം ഇടം കണ്ടെത്തിയതിന്റെ ആത്മവിശ്വാസവും. കാൽപനികവും എന്നാൽ ലോല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

എഴുത്തുകാരനും ചലച്ചിത്രകാരനുമായ പദ്മരാജനെ പ്രായം ചെന്ന രൂപത്തിൽ സങ്കൽപിക്കാനാവില്ല. നിത്യയൗവ്വനത്തിന്റെ രൂപവും ഭാവവുമാണ് അദ്ദേഹത്തിന്. നിഷേധവും കാരുണ്യവും ഒരേ അളവിൽ ഇഴ ചേർത്ത മുഖം. അഹങ്കാരത്തോളം ചെന്നെത്താത്ത അഭിമാനവും എന്നാൽ സ്വന്തം ഇടം കണ്ടെത്തിയതിന്റെ ആത്മവിശ്വാസവും. കാൽപനികവും എന്നാൽ ലോല മൃദുല വികാരങ്ങൾ ഏശാത്ത പക്വതയും ദൃഡമാക്കിയ കരുത്ത്. യൗവ്വനത്തിന്റെ നിറവിൽ കൊത്തിവച്ചുതുപോലുള്ള ആ രൂപം അങ്ങനെതന്നെ അവശേഷിപ്പിക്കാൻ വിധി ആഗ്രഹിച്ചിരിക്കാം. അതുകൊണ്ടുകൂടിയാണോ പ്രണയം തുടരാൻ അനുവദിക്കാതെ ഗന്ധർവ്വനെ രാത്രിമായും മുമ്പേ തിരിച്ചുവിളിച്ചത്. പാലപ്പൂവിന്റെ താലി ബാക്കിയാക്കി. നിലാവിൽ ചോരപ്പാടുകൾ അവശേഷിപ്പിച്ച്. ഇനിയൊരു യാത്ര പറയാൻ കാത്തുനിൽക്കാതെ.

ADVERTISEMENT

 

ഗബ്രിയേൽ ഗാർസിയ മാർക്കേസ്

കേൾക്കാൻ കൊതിക്കാത്ത വാർത്തയായിരുന്നു മാർക്കേസിന്റെ സ്മൃതിനാശം. കേട്ടപ്പോൾ, അതുണ്ടാക്കിയ ആഘാതത്തിൽ മക്കൊണ്ടൊയുടെ കണ്ണാടി ജനാലകൾ തകർന്നുവീണു. പക്ഷികൾ നട്ടുച്ചയ്ക്ക് ഭിത്തിയിൽ തലയിടിച്ചു വീണു. മഞ്ഞ റോസാപുഷ്പങ്ങൾ ഒരു ഞെടിയിടയിലെന്നവണ്ണം കൂമ്പി വീണപൂവായി. മഞ്ഞുകട്ട അലിഞ്ഞു. കടലിൽ കാറും കോളും നിറഞ്ഞു. കപ്പൽ കാണാനില്ലാതായി. ക്യാപ്റ്റനൊപ്പം ഫ്‌ളോറന്റിനോ അരീസയും ഫെർമിന ഡാസയും അവസാന യാത്ര ചെയ്ത കോളറക്കാലത്തെ അതേ കപ്പൽ.

 

എന്തിനാണ് കാലം ഗബ്രിയേൽ ഗാർസിയ മാർക്കേസിന് ദീർഘായുസ്സ് കൊടുത്തത്. ആത്മകഥയുടെ ആദ്യഭാഗം എഴുതിപ്പൂർത്തിയാക്കാനോ. ദുഖ:ഭരിതകളായ വേശ്യകളെക്കുറിച്ചുള്ള അവസാന നോവൽ പ്രസിദ്ധീകരിക്കാനോ. ഒരിക്കലുമല്ല. ഒരിക്കൽ കാലത്തിന്റെ ചുവരിൽ യൗവ്വനത്തിന്റെ പ്രതിരൂപമായി നിറഞ്ഞുനിന്ന ആ മുഖം ജരാനരകൾ ബാധിച്ചു ചുളിയുന്നതു കാണിച്ചുതരാൻ കൂടിയല്ലേ. ഓർമകളെ ഇത്ര കൃത്യമായി കാത്തുസൂക്ഷിച്ച്, വർഷവും മാസവും ദിവസങ്ങളും അക്കമിട്ടെഴുതി അദ്ഭുതപ്പെടുത്തിയ അതേ മനുഷ്യൻ ചുറ്റുമുള്ളവർ ആരെന്നും എന്തെന്നും അറിയാതെ, കിടക്കയിൽ അന്ത്യം കാത്തുകിടക്കുന്നതു കാണാൻ കൂടി. 

ഗാബോയ്ക്കും മെർസെഡെസിനും ഒരു യാത്രാമൊഴി എന്ന പുസ്തകം
ADVERTISEMENT

 

മാർക്കേസിന്റെ മൂത്തമകൻ റോദ്രീഗോയോട് പറയാൻ തോന്നുന്നു. വേണ്ടിയിരുന്നില്ല, ഈ ഓർമകൾ. ഏറ്റവും നല്ല മലയാളം എഴുത്തുകാരനായ മാർക്കേസിനെ മതി ഞങ്ങൾക്ക്. മെർസെഡെസിനെപ്പോലും തിരിച്ചറിയാത്ത അവശ വാർധക്യത്തെ ഉൾക്കൊള്ളാൻ മനസ്സ് മടിക്കുന്നു.

 

ഞാൻ മെക്‌സിക്കോയിൽ തിരിച്ചെത്തിയപ്പോൾ അച്ഛനെ വീട്ടിലേക്കു തിരിച്ചുകൊണ്ടുവന്നിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. അമ്മയാണെങ്കിൽ നന്നേ ക്ഷീണിതയായിരുന്നു. മാസങ്ങളോളം നീളുമോ എന്ന് അമ്മ എന്നോടു ചോദിച്ചു. ആ കാലയളവുമായി എങ്ങനെ ഒത്തുപോകുമെന്ന കാര്യത്തിലുള്ള നിശ്ചയമില്ലായ്മ അമ്മയുടെ ചോദ്യത്തിൽ വ്യക്തമായിരുന്നു. എന്നാൽ വീട്ടിൽ അച്ഛന്റെ രോഗാനന്തര വിശ്രമജീവിതം ഏറെക്കുറെ ശാന്തമായിരുന്നു. പ്രധാന കിടപ്പുമുറികളിൽ നിന്നു മാറിയുള്ള ഒരു മുറിയിൽ രാവും പകലും പരിപാലനത്തിലായിരുന്ന അച്ഛൻ പൊതുവെ ശാന്തനായി കാണപ്പെട്ടു. വീടിന്റെ മറ്റിടങ്ങളിലും സാധാരണയിൽ കവിഞ്ഞ ഒന്നും തന്നെ നടക്കുന്നുണ്ടായിരുന്നില്ല. അമ്മയെ സംബന്ധിച്ചാകട്ടെ ഘടികാരം നിർദയമാം വിധം മന്ദഗതിയിൽ മിടിച്ചുകൊണ്ടിരുന്നു. പള്ളിമണികളെപ്പോലെ ഉച്ചത്തിൽ.

ഗാബോയ്ക്കും മെർസെഡെസിനും ഒരു യാത്രാമൊഴി എന്ന പുസ്തകം
ADVERTISEMENT

 

ചിറകറ്റുവീഴുന്നു താരം, ചിത കൂട്ടി നിൽക്കുന്നു കാലം എന്നു കവി. ഘടികാരസൂചി തൻ പിടിയിൽ നിൽക്കുന്നില്ലെന്നും.

 

1999 ഡിസംബർ 31 മുതൽ 2014 ഏപ്രിൽ 17 വരെയുള്ള കാലത്തെ മാർക്കേസിന്റെ ജീവിതം റോദ്രീഗോ എഴുതിയതു വായിക്കുമ്പോൾ മാർക്കേസ് സമ്മാനിച്ച പുസ്തകങ്ങളുടെ വായന പൂർണമായെന്ന മിഥ്യാബോധമില്ല. ഏകാന്തതയുടെ നൂറു വർഷങ്ങൾ ഒരു അധ്യായം കൂടി നീണ്ടതായി തോന്നില്ല. കോളറക്കാലത്തെ പ്രണയത്തിൽ നിന്ന് ഒരടിയെങ്കിലും മുന്നോട്ടുപോയതായും തോന്നില്ല. വാർധക്യം മുന്നേതന്നെ മാർക്കേസിന്റെ വാക്കുകളിലൂടെ വായിച്ചത് മോഹിപ്പിക്കുന്നതായിട്ടാണ്. ഫ്‌ളോറന്റിനോ അരീസ മധ്യവയസ്സിലും യുവാവായിരുന്നല്ലോ. പ്രണയത്തിനു വേണ്ടിയുള്ള കാത്തിരിപ്പിനിടയിലെ കാമകേളികളിൽ അയാൾ യുവാവിനേക്കാൾ യുവാവും കൗമാരക്കാരനേക്കാൾ തീവ്രമായി പ്രതികരിക്കുന്നവനുമായിരുന്നു. എന്നാൽ, അതേ എഴുത്തുകാരൻ കിടക്കയെ അഭയം പ്രാപിച്ചപ്പോൾ, ഓർമകൾ കൊഴിയാൻ തുടങ്ങിയപ്പോൾ, അതൊന്നും അറിഞ്ഞതേയില്ല. അതും ഒരു ഭാഗ്യം തന്നെയായിരിക്കാം. അവസാനത്തെ 14 വർഷങ്ങൾ മറ്റൊരാളായി, മറ്റൊരു ലോകത്ത് ഏകനായി. ഏകാന്തതയുടെ നൂറു വർഷങ്ങളേക്കാളും ദീർഘമായ 14 വർഷങ്ങൾ. ഒറ്റയ്ക്കായിരുന്നു അദ്ദേഹം. മെർസെഡെസോ മക്കളോ പോലും അടുത്തുവന്നത് മനസ്സിലാക്കാതെ. പരിചാരികമാരുടെ അതീവ ശ്രദ്ധയോടെയുള്ള പരിചരണത്തിൽ സ്വസ്ഥനായി, ഏതോ സ്വപ്‌നത്തിലൂടെ ഒഴുകിക്കൊണ്ട്. നല്ലൊരു ദിവസം ഞാൻ ഒരു വള്ളത്തിൽ തുഴകളില്ലാതെ, വളരെ സാവധാനം പ്രശാന്തമായ ഒരു നദിയിലേക്ക് സാവധാനം ഒഴുകുകയായിരുന്നു....

 

വീട്ടിൽ സ്ഥാപിച്ച ആശുപത്രിക്കിടക്കയിൽ കിടത്തിയ പാടേ, അവ്യക്തമായ പരുപരുത്ത മന്ത്രിക്കുന്ന സ്വരത്തിൽ അച്ഛന്റെ ആദ്യത്തെ വാക്കുകൾ എനിക്കു വീട്ടിൽ പോകണം എന്നായിരുന്നു. ഇപ്പോൾ വീട്ടിൽത്തന്നെയാണെന്ന് അമ്മ പറഞ്ഞു. നിരാശയോടെയാണെന്നു തോന്നുന്ന മട്ടിൽ ഒന്നും തിരിച്ചറിയാനാവാതെ അച്ഛൻ ചുറ്റിലും നോക്കി. വലതുകൈ മുഖത്തേക്കു വിറയലോടെ വച്ചു...

 

72-ാം വയസ്സിൽ മാർക്കേസ് പറയുന്നുണ്ട് കാര്യങ്ങൾ ഏതാണ്ട് അവസാനിച്ചു എന്നാണു തോുന്നുന്നത്. പക്ഷേ, ഇനിയും സമയമുണ്ട്. പേടിക്കാറായിട്ടുണ്ട് എന്നു തോന്നുന്നില്ല. എന്നാൽ 80-ാം വയസ്സിൽ സങ്കടം അദ്ദേഹം അറിഞ്ഞു. ഇത്തവണ നമ്മൾ രക്ഷപ്പെടാൻ പോകുന്നില്ല എന്നു തിരിച്ചറിഞ്ഞു. പേടിച്ച ആ കാലം വന്നെത്തി. ഒരു എഴുത്തുകാരന്റെ ജീവിതത്തിൽ അങ്ങനെയൊരു കാലമുണ്ട്. ഒരു നീണ്ട നോവൽ എഴുതാനാവാത്ത കാലം.

 

മലയാളത്തിൽ മാർക്കേസിനെക്കുറിച്ച് എഴുതാൻ ഏറ്റവും അർഹതയുള്ള മാങ്ങാട് രത്‌നാകരനാണ് റോദ്രീഗോയുടെ വാക്കുകൾ മലയാളത്തിലാക്കിയത്. തനി മലയാളത്തിന്റെ ഭംഗിയും എന്നാൽ മാർകേസ് സാഹിത്യത്തിന്റെ ആഴവും ഓരോ വരിയിലും നിലനിർത്താനും എഴുത്തിന്റെ തുടർച്ചയെ അനുഭവിപ്പിക്കാനും രത്‌നാകരനു കഴിയുന്നു.

 

യൗവ്വനത്തിൽ തുടങ്ങി യൗവ്വനത്തിൽ അവസാനിക്കുന്ന ഒന്നല്ല ജീവിതം. അംഗീകരിക്കാൻ തയാറായില്ലെങ്കിലും ഉൾക്കൊള്ളാൻ മടിച്ചാലും ഓർമകൾ നഷ്ടപ്പെടുന്ന കാലം കൂടിയുണ്ട്. കുട്ടിക്കാലത്തേതുപോലെയല്ല. ബാല്യത്തിൽ കുറവുകളെക്കുറിച്ച് ഒരു കുട്ടിയും അറിയുന്നില്ല. കാലത്തിലൂടെ കുതിച്ചുപായുമ്പോൾ എത്ര അകലെയും അധികം അകലെയാണെന്നു തോന്നുകയേ ഇല്ല. എന്നാൽ വാർധക്യത്തിൽ അറിയുന്നതും ഉൾക്കൊള്ളുന്നതും കുറവുകൾ മാത്രമായിരിക്കും. മുന്നോട്ട് ഒരടി പോലും വയ്ക്കാത്ത ശരീരം. ഒരു മുറിയുടെ വിസ്താരത്തിൽപ്പോലും സഞ്ചരിക്കാത്ത മനസ്സ്. നിശ്ശൂന്യത.

 

അവസാന, മവസാന, മവസാനമീ യാത്ര അവസാന, മവസാനമല്ലോ.... പദ്മരാജന്റെ വാർധക്യം സങ്കൽപിക്കാനാവാത്ത പോലെ അയ്യപ്പപ്പണിക്കരുടെ യൗവ്വനവും അചിന്ത്യമാണ്. ചെറുപ്പത്തിന്റെയും താടി നീട്ടിവളർത്താത്ത ചിത്രങ്ങളുമുണ്ടെങ്കിലും , നരച്ച താടി രോമങ്ങളും കട്ടി കൂടിയ ഗ്ലാസ്സിനുള്ളിലൂടെ തുളച്ചുകയറുന്ന കണ്ണുകളും അതിവേദനയിലും ആർത്തുചിരിച്ച മുഖവുമായി അയ്യപ്പപ്പണിക്കർ പാടുന്നു.

ഇനിയില്ല, ദീപങ്ങൾ, ഇനിയില്ല ദീപ്തികൾ

ഇനിയും വെളിച്ചം തരൊല്ലേ....

ഒടുവിൽ നിൻ കാലടിപ്പൊടി കൂടി തട്ടിയെൻ 

പടിവാതിൽ കൊട്ടിയടച്ചപോലെ... 

മറയൂ.... 

ഗാബോയ്ക്കും മെർസെഡെസിനും ഒരു യാത്രാമൊഴി

റോദ്രീഗോ ഗാർസിയ

വിവർത്തനം മാങ്ങാട് രത്‌നാകരൻ

ഡിസി ബുക്സ് 

വില 180 രൂപ 

 

Content Summary: Vayanamuri, Special Series on Book A Farewell To Gabo and Mercedes by Rodrigo Garcia and Malayalam Translation by Mangad Ratnakaran