ധൈഷണിക രംഗത്തുനിന്ന് ദലിതരെ മാറ്റിനിർത്തുന്നത് ബോധപൂർവമാണ്. തന്ത്രത്തിന്റെ ഭാഗമാണ്. നിങ്ങൾക്കുവേണ്ടി ഞങ്ങൾ ചിന്തിക്കുന്നുണ്ട്. പിന്നെയെന്തിനാണ് നിങ്ങൾ ചിന്തിക്കുന്നത്. ഞങ്ങൾ ആവിഷ്‌കരിക്കുന്ന പരിപാടികളിൽ പങ്കെടുക്കുക. അതിന്റെ ഗുണഭോക്താക്കളാകുക. അതുമതി എന്നവർ തീരുമാനിക്കുന്നു. വൈസ് ചാൻസലർ തന്നെ ആകുന്നത് എന്തിനാണ്. ക്ലാർക്കുമാരായാൽ പോരേ എന്നാണവരുടെ മനോഭാവം. മൃഗസംരക്ഷണ വകുപ്പിന്റെ പരിപാടിയുണ്ടാകുമ്പോൾ മൃഗങ്ങൾക്കു പങ്കാളിത്തമുണ്ടാകാറില്ല. അതുപോലെ ദലിത്-ആദിവാസി വിഭാഗങ്ങളുടെ പരിപാടി തീരുമാനിക്കുമ്പോൾ ഈ വിഭാഗക്കാർക്ക് പങ്കാളിത്തമില്ല. അതു നല്ലവരായ മറ്റുള്ളവരാണു തീരുമാനിക്കുന്നത്. എം.കുഞ്ഞാമന്റെ ധാർമികരോഷം പ്രസ്താവനയോ ആരോപണമോ അല്ല. അനുഭവസത്യമാണ്. ജീവിതസാക്ഷ്യമാണ്. അതുകൊണ്ടുതന്നെ അവ തള്ളിക്കളയാനുള്ളതല്ല. 2004 ൽ മകളുടെ മരണത്തെത്തുടർന്ന് കുഞ്ഞാമൻ മാനസികമായും ശാരീരികമായും തളർന്നിരുന്നു. 2005 ൽ രോഗബാധിതനായി ഒന്നര മാസം ആശുപത്രിയിലും കഴിഞ്ഞു. കേരളത്തിൽ നിന്ന് മാറിനിന്നാൽ ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിൽ കേരള സർവകലാശാലയിൽ നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചു. അന്ന് പ്രഫസറായിരുന്നു അദ്ദേഹം. വിസിയും വകുപ്പും സമ്മതിച്ചില്ല. ഒരു വർഷം അങ്ങനെ കടന്നുപോയി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധൈഷണിക രംഗത്തുനിന്ന് ദലിതരെ മാറ്റിനിർത്തുന്നത് ബോധപൂർവമാണ്. തന്ത്രത്തിന്റെ ഭാഗമാണ്. നിങ്ങൾക്കുവേണ്ടി ഞങ്ങൾ ചിന്തിക്കുന്നുണ്ട്. പിന്നെയെന്തിനാണ് നിങ്ങൾ ചിന്തിക്കുന്നത്. ഞങ്ങൾ ആവിഷ്‌കരിക്കുന്ന പരിപാടികളിൽ പങ്കെടുക്കുക. അതിന്റെ ഗുണഭോക്താക്കളാകുക. അതുമതി എന്നവർ തീരുമാനിക്കുന്നു. വൈസ് ചാൻസലർ തന്നെ ആകുന്നത് എന്തിനാണ്. ക്ലാർക്കുമാരായാൽ പോരേ എന്നാണവരുടെ മനോഭാവം. മൃഗസംരക്ഷണ വകുപ്പിന്റെ പരിപാടിയുണ്ടാകുമ്പോൾ മൃഗങ്ങൾക്കു പങ്കാളിത്തമുണ്ടാകാറില്ല. അതുപോലെ ദലിത്-ആദിവാസി വിഭാഗങ്ങളുടെ പരിപാടി തീരുമാനിക്കുമ്പോൾ ഈ വിഭാഗക്കാർക്ക് പങ്കാളിത്തമില്ല. അതു നല്ലവരായ മറ്റുള്ളവരാണു തീരുമാനിക്കുന്നത്. എം.കുഞ്ഞാമന്റെ ധാർമികരോഷം പ്രസ്താവനയോ ആരോപണമോ അല്ല. അനുഭവസത്യമാണ്. ജീവിതസാക്ഷ്യമാണ്. അതുകൊണ്ടുതന്നെ അവ തള്ളിക്കളയാനുള്ളതല്ല. 

ADVERTISEMENT

2004 ൽ മകളുടെ മരണത്തെത്തുടർന്ന് കുഞ്ഞാമൻ മാനസികമായും ശാരീരികമായും തളർന്നിരുന്നു. 2005 ൽ രോഗബാധിതനായി ഒന്നര മാസം ആശുപത്രിയിലും കഴിഞ്ഞു.  കേരളത്തിൽ നിന്ന് മാറിനിന്നാൽ ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിൽ കേരള സർവകലാശാലയിൽ നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചു. അന്ന് പ്രഫസറായിരുന്നു അദ്ദേഹം. വിസിയും വകുപ്പും സമ്മതിച്ചില്ല. ഒരു വർഷം അങ്ങനെ കടന്നുപോയി. 

2006 ൽ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ പ്രഫസറായി നിയമനം കിട്ടി. യാത്ര പറയാൻ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കണ്ടു. 

എന്തിനാണ് പോകുന്നത് എന്തിനായിരുന്നു വിഎസിന്റെ ചോദ്യം. 

വി.എസ്. അച്യുതാനന്ദൻ

കുഞ്ഞാമനെ ഒന്നുകിൽ ആസൂത്രണ ബോർഡിൽ എടുക്കണം. അല്ലെങ്കിൽ വൈസ് ചാൻസലർ ആക്കണം എന്നു വിചാരിക്കുന്നു. തിരിച്ചുവരാൻ കഴിയുമെങ്കിൽ വരണം. 

ADVERTISEMENT

സിപിഎമ്മിന്റെ പല നയങ്ങളെയും വിമർശിക്കുമായിരുന്നെങ്കിലും വിഎസിന് കുഞ്ഞാമനോട് പ്രത്യേക താൽപര്യമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ വാക്കുകൾ അനുസരിക്കാതെ തിരിച്ചുപോന്നു. മുംബൈയിൽ വച്ചു കണ്ടപ്പോൾ തോമസ് ഐസക്ക് പറഞ്ഞത് കുഞ്ഞാമനെ കേരള സർവകലാശാലയിൽ വൈസ് ചാൻസലർ ആക്കാൻ വിചാരിച്ചിരുന്നു എന്നാണ്. 

ഐസക്കിനൊപ്പം ഗവേഷണം നടത്തിയിട്ടുള്ള കുഞ്ഞാമന് മറുപടിക്ക് ആലോചിക്കേണ്ടിവന്നില്ല. 

ഞാൻ ഒരു ചായയ്ക്കും കഞ്ഞിക്കും വേണ്ടി മറ്റുള്ളവരോട് ഇരന്നിട്ടുണ്ട്. ഈ പദവിക്കുവേണ്ടി ഞാൻ താങ്കളെ സമീപിച്ചിരുന്നുവോ. ഈ മാതിരിയുള്ള ആത്മാർഥതയില്ലാത്ത വാക്കുകൾ പറയുന്നതെന്തിനാണ്. നമ്മൾ സുഹൃത്തുക്കളല്ലേ. നമ്മൾ ഒരു നിറമാണെങ്കിലും എനിക്കു വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അത് ഞാൻ പ്രകടിപ്പിക്കാറുമുണ്ട്. 

ഒരു വർഷത്തിലേറെക്കാലം കുഞ്ഞാമനോട് നിരന്തരം സംസാരിച്ചാണ് കെ. കണ്ണൻ അദ്ദേഹത്തിന്റെ ജീവിതവും ആശയങ്ങളും എതിര് എന്ന പുസ്തകത്തിൽ ക്രോഡീകരിച്ചത്.
ADVERTISEMENT

കേരളത്തിൽ ഇടതു മന്ത്രിസഭാ രൂപീകരണ സമയത്ത് ദലിത് സംഘടനാ ഭാരവാഹി കുഞ്ഞാമനെ കണ്ട്, ആസൂത്രണ ബോർഡ് അടക്കമുള്ള നയരൂപീകരണ ബോർഡിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെന്നു പറഞ്ഞിരുന്നു. നിങ്ങളിൽ ആരുണ്ട് എന്ന ചോദ്യത്തിന് കുഞ്ഞാമന്റെ പേരാണ് സംഘടന മുന്നോട്ടുവച്ചത്. 

അത് തട്ടിക്കളയരുത്. സ്ഥാനമാനങ്ങൾ തട്ടിക്കളയുന്നതാണ് സാറിന്റെ സമീപനം എന്നതുകൊണ്ടാണ് ഞങ്ങളിതു പറയുന്നത് എന്നും അവർ പറഞ്ഞു. 

ആലോചിക്കണം എന്നായിരുന്നു കുഞ്ഞാമന്റെ മറുപടി. കാരണമുണ്ട്. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്ത ഒരു പദവിയും സ്വീകരിക്കില്ല എന്നായിരുന്നു നിലപാട്. വ്യക്തി അല്ല പ്രധാനം. ഏതെങ്കിലും വ്യക്തി ഏതെങ്കിലും പദവി സ്വീകരിച്ചില്ല എന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. എന്നാൽ ഇതൊരു സാമൂഹിക പ്രശ്‌നമാണ്. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ദലിതന് സർവകലാശാല വൈസ് ചാൻസ ലറോ ആസൂത്രണ ബോർഡ് വൈസ് ചെയർമാനോ ആകാൻ കഴിയാത്ത സ്ഥിതിയുണ്ട്. ദലിതന് മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കാനോ വിസിയുടെ കസേരയിൽ ഇരിക്കാനോ ആഗ്രഹമുണ്ടെങ്കിൽ അയാൾ മൂട്ടയായി പുനർജനിക്കേണ്ടിവരും എന്നാണ് കുഞ്ഞാമൻ ഉറപ്പിച്ചുപറയുന്നത്. 

ഒരു വർഷത്തിലേറെക്കാലം കുഞ്ഞാമനോട് നിരന്തരം സംസാരിച്ചാണ് കെ. കണ്ണൻ അദ്ദേഹത്തിന്റെ ജീവിതവും ആശയങ്ങളും എതിര് എന്ന പുസ്തകത്തിൽ ക്രോഡീകരിച്ചത്. ആത്മകഥയോ ജീവചരിത്രമോ ആകരുത് പുസ്തകം എന്ന് ആഗ്രഹിച്ചിരുന്നു. ചിന്തയുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിലാകണം വ്യക്തിയെ അടയാളപ്പെടുത്തേണ്ടതെന്ന് കുഞ്ഞാമൻ തന്നെയാണ് നിർബന്ധം പിടിച്ചത്. വരുന്ന തലമുറകൾക്ക് ഒരു പാഠമാകുന്നുവെങ്കിൽ മാത്രം തന്റെ ചിന്തകൾ രേഖപ്പെടുത്താം എന്ന് നിലപാടെടുത്തു. 

കുഞ്ഞാമന്റെ കുട്ടിക്കാലത്ത് അധഃകൃതനെ തിരിച്ചറിഞ്ഞിരുന്നത് അഞ്ച് ഘടകങ്ങൾ കൊണ്ടാണ്. പേര്, ഭാഷ, വസ്ത്രം, തൊഴിൽ, താമസസ്ഥലം. 

കുഞ്ഞാമൻ എന്നാൽ ചെറിയ മനുഷ്യൻ എന്നാണർഥം. ആ പേര് കേട്ടാൽ ജാതി വേഗം മനസ്സിലാക്കാം. കാരണം പേരിട്ടത് ജൻമിയാണ്. ഇതേ കാരണം കൊണ്ടാണ് ദലിതർ പേര് മാറ്റണമെന്നും നല്ല വസ്ത്രം ധരിക്കണമെന്നും അംബേദ്കർ ആഹ്വാനം ചെയ്തത്. സാമ്പത്തിക പരാധീനതയ്ക്കിടയിലും കോട്ടം സ്യൂട്ടുമിട്ടിരുന്നു അദ്ദേഹം. അദ്ദേഹത്തെപ്പോലെ ഫലപ്രദമായി ഇംഗ്ലിഷ് പറയുന്നവർ അക്കാലത്ത് കുറവായിരുന്നു. എന്നാൽ കുഞ്ഞാമന്റെ കുട്ടിക്കാലത്ത് പേരിടുന്നത് ജൻമിയുടെ അവകാശമായിരുന്നു. ഇന്നങ്ങനെയല്ല. ഇഷ്ടമുള്ള പേരിടാമെന്നായി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ജാതി മാറി വിവാഹം കഴിക്കാം. തൊഴിൽ മാറാം. എവിടെവേണമെങ്കിൽ താമസിക്കാം. നഗരവൽക്കരണത്തിലൂടെ പുതിയ തലമുറ സാങ്കേതിക മാറ്റങ്ങൾ ഉൾക്കൊള്ളുന്നു. ആ മാറ്റത്തിന് അവർ തയാറായിക്കഴിഞ്ഞു. ആർക്കും അവരെ തടയാനാകില്ല. ദലിതത്വം എന്നത് ഇന്നവർക്കൊരു അഭിമാനമാണ്. അഭിമാനമുള്ളവർക്കേ ഭയമില്ലാതിരിക്കൂ. അവരേ വളരൂ. 

ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുറമ്പോക്കിൽ കുടിൽ കെട്ടി ജീവിക്കുന്ന ചാത്തനാണ് താൻ എന്നു കുഞ്ഞാമൻ പറയുന്നുണ്ട്, ജീവിതത്തിലെ സമാനതകളില്ലാത്ത നേട്ടങ്ങൾക്കു ശേഷവും. തന്റെ ജീവിതം മാറിയെങ്കിലും മകൾക്ക് ആത്മാഭിമാനത്തോടെ പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടും സമത്വത്തിന്റെ സാമൂഹിക സാഹചര്യം ഉരുത്തിരിഞ്ഞു വരാത്ത വ്യവസ്ഥിതിയെക്കുറിച്ച് അദ്ദേഹം ബോധവാനാണ്.  ബന്ധുക്കളുടെ ഉൾപ്പെടെ ജീവിതസാഹചര്യങ്ങൾ എടുത്തുകാണിക്കുന്നുമുണ്ട്. പരാജയപ്പെട്ട ഒരാളുടെ വിചാരങ്ങളാണ് താൻ പങ്കുവയ്ക്കുന്നതെന്ന് കുഞ്ഞാമൻ പറയുന്നുണ്ടെങ്കിലും അത് അംഗീകരിക്കാൻ കേരളത്തിന്റെ  മനസ്സ് തയാറാകുമെന്നു തോന്നുന്നില്ല. വ്യവസ്ഥിതിയാൽ നിസ്സഹായനാക്കപ്പെട്ട ഒരാളാണ് താൻ എന്ന ആത്മഗതത്തിൽ അന്യൂനമായ ആത്മാർഥതയുണ്ട്. കാരണം വ്യക്തിജീവിതത്തിലെ നേട്ടങ്ങളെക്കാൾ അദ്ദേഹം വിലമതിക്കുന്നത് ഇന്നും മോചനം സ്വപ്‌നം കാണുന്ന ജനതയുടെ പോരാട്ടത്തിനും ഇനിയും ലക്ഷ്യം കാണാത്ത സമരത്തിനുമാണ്. അവരും മോചിപ്പിക്കപ്പെടാത്ത വ്യവസ്ഥിതിയിൽ തനിക്കെങ്ങനെ സന്തോഷവാനായിരിക്കാമെന്ന ചോദ്യം ഒട്ടേറെപ്പേരുടെ ഉറക്കം കെടുത്തേണ്ടതാണ്. ദന്തഗോപുരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രത്യേകിച്ചും. പരാജയങ്ങളുടെ വിചാരമായ എതിർപ്പ്  കനലല്ല. തീപ്പൊരിയല്ല. ആളിക്കത്തുന്ന അഗ്നികുണ്ഡം തന്നെയാണ്. ഇതിന്റെ ചൂട് നമ്മുടെ സമൂഹത്തെ പൊള്ളിക്കണം. ചൂടുപിടിപ്പിക്കണം. ഒരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പൂക്കൾ വിരിയുമ്പോലെ, കുഞ്ഞാമന്റെ ചിന്തയുടെ അഗ്നിയിൽ നിന്നു സ്ഫുടം ചെയ്ത മനുഷ്യർ പുതിയ കാലത്തിന്റെ പതാക ഏന്തണം. നിറം പിടിപ്പിച്ച കഥകളല്ല. ഇല്ലാക്കഥകളുടെ ഗർവല്ല. പിന്നിട്ട വഴിയിലേക്കു നോക്കിയുള്ള ആത്മവിശ്വാസവും സംതൃപ്തിയുമല്ല. എന്റെ പരാജയങ്ങളിൽ നിന്ന് നിങ്ങൾ പാഠം പഠിക്കൂ എന്ന ആഹ്വാനമാണ്. വീണാലും പരാജയം സമ്മതിക്കരുതെന്ന മുന്നറിയിപ്പാണ്. വ്യവസ്ഥിതി ഒന്നാകെ, സമൂഹം ഒന്നാകെ എതിർത്തേക്കാം. ഒറ്റയ്ക്കായേക്കാം. എന്നാൽ തളരരുത്. ഈ ലോകം പടുത്തുയർത്തിയത് ദലിതനാണെങ്കിൽ അതേ ലോകത്ത് ആത്മാഭിമാനത്തോടെ ജീവിക്കാൻ അർഹതയുമുണ്ട്. അത് സ്വാഭാവികമായി സംഭവിക്കുന്നില്ലെങ്കിൽ, മാറ്റത്തിനുവേണ്ടി എതിർക്കേണ്ടി വരും. സമരം ചെയ്യേണ്ടിവരും. അതിനു മുഖ്യധാരാ പാർട്ടികളുടെ പിന്തുണ പോലും ലഭിക്കണമെന്നില്ല. അവരും വ്യവസ്ഥിതിയുടെ ഭാഗമാണല്ലോ. കുഞ്ഞാമൻ എന്ന പരാജയപ്പെട്ട മനുഷ്യനിൽ നിന്നു പ്രസരിക്കുന്ന ആത്മവിശ്വാസത്തിന്റെ അതിശക്തിയേറിയ കിരണങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് നമുക്ക് മുന്നോട്ടുപോകാം. മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവിൽ. മാറ്റം സംഭവിക്കുമെന്ന ആത്മവിശ്വാസത്തിൽ. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്ന വിശ്വാസത്തിൽ. 

എതിര് 

എം. കുഞ്ഞാമൻ 

ഡിസി ബുക്‌സ് 

വില 180 രൂപ 

Content Summary: Book Review, Malayalam Memoir Ethiru written by M Kunhaman