1948 ഡിസംബർ ഒന്നാം തിയതി വെളുപ്പിന് സോമർട്ടൺബീച്ചിൽ കണ്ട മനുഷ്യനും ആത്മാവൊഴിഞ്ഞ നിലയിലായിരുന്നു. ബ്രിട്ടീഷ് സ്ഥലപേരുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാം, പഴയ കോളനി വാഴ്ചയുടെ ബാക്കിപത്രമായി. ഇംഗ്ലണ്ടിൽ, കാരി നദിയുടെ തീരത്തുള്ള സോമർട്ടൺ പട്ടണം - സോമർസെറ്റ് കൗണ്ടിയ്ക്ക് ആ പേര് കിട്ടാൻ കാരണം ഈ പട്ടണമാണ്‌ - സ്വന്തം പേര് കടം കൊടുത്തത് ഓസ്ട്രേലിയയിലെ അഡലേയ്ഡിനടുത്ത ഒരു കടൽത്തീര ഗ്രാമത്തിനാണ്. അവിടെയുള്ള പ്രശസ്തമായ സോമർട്ടൺ പാർക്ക് ബീച്ചിലെ കടൽഭിത്തിയിൽ ചാരിയാണ് അയാളിരുന്നിരുന്നത്, നല്ല ഉയരം, നല്ല ആരോഗ്യം, ഏതാണ്ട് 40-45 വയസ്സ് പ്രായം, കണ്ണുകൾ പകുതി തുറന്ന മട്ട്. കടൽത്തീര ജീവിതത്തോട് ഇടഞ്ഞു നിൽക്കുന്ന ഔപചാരിക വേഷത്തിലായിരുന്നു അയാൾ, പാതി വലിച്ച ഒരു സിഗരറ്റ് അടുത്തു കിടന്നിരുന്നു, പക്ഷെ ശ്വാസമുണ്ടായിരുന്നില്ല, ശ്വാസം മാത്രമല്ല, തിരിച്ചറിയാൻ ഉപകരിക്കുന്ന ഒന്നും, ഷർട്ടിന്റെ ലേബൽ പോലും, ഉണ്ടായിരുന്നില്ല. മുന്നോട്ട് പോകുവാൻ വഴികളൊന്നും കാണാതെ പോലീസ് വല്ലാതെ ബുദ്ധിമുട്ടി. വ്യക്തമായ മരണ കാരണങ്ങളൊന്നുമില്ല, അതുകൊണ്ട് സ്വാഭാവിക മരണമാവാം. ആളാരാണെന്ന് തിരിച്ചറിയാൻ സൂചനകളൊന്നുമില്ല. ചിലരെങ്കിലും തലേന്ന് അയാളെ കണ്ടിരുന്നു, അപ്പോഴൊക്കെ കുടിച്ച് അബോധാവസ്ഥയിലായ നിലയിലാണെന്ന് കണ്ടവർ കരുതി. കൃത്യമായ വിവരങ്ങളില്ലാതിരുന്നത് കൊണ്ട് കഥകൾ പലതും പലരും പറഞ്ഞു നടന്നു - അയാൾ ഒരു ചാരനാണെന്നോ മരണകാരണം അജ്ഞാതമായ ഏതോ വിഷം മൂലമാണെന്നോ അയാൾ ആത്മഹത്യ ചെയ്താണെന്നോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1948 ഡിസംബർ ഒന്നാം തിയതി വെളുപ്പിന് സോമർട്ടൺബീച്ചിൽ കണ്ട മനുഷ്യനും ആത്മാവൊഴിഞ്ഞ നിലയിലായിരുന്നു. 

ബ്രിട്ടീഷ് സ്ഥലപേരുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാം, പഴയ കോളനി വാഴ്ചയുടെ ബാക്കിപത്രമായി. ഇംഗ്ലണ്ടിൽ, കാരി നദിയുടെ തീരത്തുള്ള സോമർട്ടൺ പട്ടണം - സോമർസെറ്റ് കൗണ്ടിയ്ക്ക് ആ പേര് കിട്ടാൻ കാരണം ഈ പട്ടണമാണ്‌ - സ്വന്തം പേര് കടം കൊടുത്തത് ഓസ്ട്രേലിയയിലെ അഡലേയ്ഡിനടുത്ത ഒരു കടൽത്തീര ഗ്രാമത്തിനാണ്. അവിടെയുള്ള പ്രശസ്തമായ സോമർട്ടൺ പാർക്ക് ബീച്ചിലെ കടൽഭിത്തിയിൽ ചാരിയാണ് അയാളിരുന്നിരുന്നത്, നല്ല ഉയരം, നല്ല ആരോഗ്യം, ഏതാണ്ട് 40-45 വയസ്സ് പ്രായം, കണ്ണുകൾ പകുതി തുറന്ന മട്ട്. കടൽത്തീര ജീവിതത്തോട് ഇടഞ്ഞു നിൽക്കുന്ന ഔപചാരിക വേഷത്തിലായിരുന്നു അയാൾ, പാതി വലിച്ച ഒരു സിഗരറ്റ് അടുത്തു കിടന്നിരുന്നു, പക്ഷെ ശ്വാസമുണ്ടായിരുന്നില്ല, ശ്വാസം മാത്രമല്ല, തിരിച്ചറിയാൻ ഉപകരിക്കുന്ന ഒന്നും, ഷർട്ടിന്റെ ലേബൽ പോലും, ഉണ്ടായിരുന്നില്ല. 

ADVERTISEMENT

മുന്നോട്ട് പോകുവാൻ വഴികളൊന്നും കാണാതെ പോലീസ് വല്ലാതെ ബുദ്ധിമുട്ടി. വ്യക്തമായ മരണ കാരണങ്ങളൊന്നുമില്ല, അതുകൊണ്ട് സ്വാഭാവിക മരണമാവാം. ആളാരാണെന്ന് തിരിച്ചറിയാൻ സൂചനകളൊന്നുമില്ല. ചിലരെങ്കിലും തലേന്ന് അയാളെ കണ്ടിരുന്നു, അപ്പോഴൊക്കെ കുടിച്ച് അബോധാവസ്ഥയിലായ നിലയിലാണെന്ന് കണ്ടവർ കരുതി. കൃത്യമായ വിവരങ്ങളില്ലാതിരുന്നത് കൊണ്ട് കഥകൾ പലതും പലരും പറഞ്ഞു നടന്നു - അയാൾ ഒരു ചാരനാണെന്നോ മരണകാരണം അജ്ഞാതമായ ഏതോ വിഷം മൂലമാണെന്നോ അയാൾ ആത്മഹത്യ ചെയ്താണെന്നോ ഒക്കെ. അങ്ങനെ കുറച്ച് ആഴ്ചകൾ. 

ഏതാണ്ട് ഒന്നര മാസത്തിനു ശേഷം അഡലെയ്ഡ് റെയിൽവേ സ്റ്റേഷന്റെ ക്ലോക് റൂമിൽ നിന്ന് ഉടമസ്ഥനില്ലാത്ത ഒരു സൂട്ട്കെയ്സ് കിട്ടി. അതും അതിനുള്ളിലെ വസ്തുക്കളും ലേബലുകൾ എടുത്തു മാറ്റപ്പെട്ട നിലയിലായിരുന്നു, ഒരു നെക്ക് ടൈയിലും ഒരു കൊച്ചു ബാഗിലും ടി. കീൻ എന്നൊരു പേര് കാണാമായിരുന്നുവെന്ന് മാത്രം, ഇതൊരു കൊലപാതകമായിരുന്നെങ്കിൽ, ആ പേരുകൾ കൃത്യം ചെയ്തവരുടെ കണ്ണിൽ പെട്ടിട്ടുണ്ടാവില്ല, അതാവും. പക്ഷെ, ആ പേര് ഒന്നിലേക്കും നയിച്ചില്ല. ഏറ്റവും വിലപ്പെട്ടതെന്ന് തോന്നിച്ച ഒരു തെളിവ് പുറത്തു കൊണ്ടുവന്നത് അഡലെയ്ഡ് സർവ്വകലാശാലയിലെ പത്തോളജി വിഭാഗം പ്രൊഫസർ ജോൺ ക്ലീലാൻറാണ്, അദ്ദേഹത്തിന്റെ പരിശോധനയിൽ, മൃതദേഹത്തിൽ പാൻ്റസിന്റെ വെയ്സ്റ്റ് ബാൻ്റിൽ തുന്നിച്ചേർത്തിരുന്ന ഒരു രഹസ്യ പോക്കറ്റ് വെളിവായി, അതിനുള്ളിൽ ഒരു കടലാസ് കഷണം, അതിലെഴുതിയിരുന്നു "തമാം ഷുഡ് " (Tamam Shud). ഒമർ ഖയ്യാമിന്റെ റുബയ്യാത്തിന്റെ അവസാന പേജിൽ കാണപ്പെടുന്ന ഒരു പേർഷ്യൻ ഭാഷാശൈലിയായിരുന്നു അത്, അർത്ഥം, "എല്ലാം തീരുന്നു" (it is ended) അല്ലെങ്കിൽ "അന്ത്യം" ( The end ). പ്രേമനൈരാശ്യം മൂലമുള്ള ഒരു ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടിയ കണ്ടുപിടിത്തത്തെ തുടർന്ന് നടന്ന അന്വേഷണത്തിൽ ആ കടലാസ് തുണ്ട് കീറിയെടുത്ത റൂബയ്യാത്തിന്റെ പ്രതി കണ്ടെത്തിയെങ്കിലും, അതിൽ കുറിച്ചു വച്ചിരുന്ന ഒരു ഫോൺ നമ്പർ ജെസ്സിക്ക എന്നു പേരുള്ള ഒരു നേഴ്സ് വരെ കൊണ്ടെത്തിച്ചെങ്കിലും, എല്ലാം അവിടെ തീർന്നു. 

മരിച്ചയാള്‍ ആരെന്നുപോലും അറിയാതെ പോയ ഈ ദുർമരണം ഇന്നും ഒന്നും വെളിവാക്കാതെ തുടരുന്നു. ആ ശരീരം കുറെക്കാലം എംബാം ചെയ്തു സൂക്ഷിച്ചിരുന്നു, പിന്നെയെപ്പോഴോ അവരത് അടക്കം ചെയ്തു. റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടു കിട്ടിയ സൂട്ട്കെയ്സ് ജീർണ്ണിച്ചു നശിച്ചുപോയി. അന്വേഷണത്തിൽ കണ്ടെടുത്ത റൂബയ്യാത്തിന്റെ പ്രതി പോലീസുകാരുടെ കയ്യിൽ നിന്ന് എപ്പോഴോ നഷ്ടപ്പെട്ടു. ആ മരണം പോലെ തന്നെ നിഗൂഢമായ മറ്റൊന്നുകൂടി ഉണ്ടായിരുന്നു, മരണത്തിന് ശേഷവും. അജ്ഞാതന്റെ മൃതദേഹം അടക്കം ചെയ്ത കുഴിമാടത്തിൽ ആരോ സ്ഥിരമായി പൂക്കൾ വച്ചിരുന്നു, ആരാണവ കൊണ്ടു വച്ചിരുന്നതെന്ന് ആരുമറിഞ്ഞില്ല,1978 വരെ അത് തുടർന്നു, പിന്നെ അതും നിന്നു പോയി. 

തമാം ഷുഡ് - ദ് സോമർട്ടൺ മാൻ മിസ്റ്ററി എന്ന പുസ്തകം

"തമാം ഷുഡ് - ദ് സോമർട്ടൺ മാൻ മിസ്റ്ററി " എന്ന പുസ്തകത്തിൽ കെറി ഗ്രീൻവുഡ് കൂടുതൽ തെളിവുകളും അനുമാനങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. ജെറാൾഡ് മൈക്കൽ ഫെൽട്ടസിന്റെതായി "ദ് അൺനോൺ മാൻ" എന്നൊരു പുസ്തകവും വിപണിയിലുണ്ട്, അത് മറ്റു ചില കോണുകളും പരിശോധിക്കുന്നു. ഡെറിക് ആബ്ബട് എന്നൊരു പ്രൊഫസറും കൊളീൻ ഫിറ്റ്‌സ് പാട്രിക് എന്നൊരു ഫോറൻസിക് വിദഗ്ധനും കുറെ ശ്രമങ്ങൾ നടത്തിയിരുന്നു, അതിനൊടുവിൽ കാൾ വെബ് എന് അഡലെയ്ഡ് നിവാസിയാണ് സോമെർട്ടൻ മനുഷ്യൻ എന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. അതും പല സിദ്ധാന്തങ്ങളിലൊന്നായി നിൽക്കുന്നു. ഇതിനെല്ലാം ഒടുവിൽ തെളിയുന്നത് കൃത്യമായ ഒരുത്തരമല്ല എന്ന് മാത്രം. 

ADVERTISEMENT

ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് പൊതുവെ നമുക്ക് ചുറ്റും അധികവും. ഉത്തരം കിട്ടുന്നവയിൽ തന്നെ അവ വരുന്ന വഴികൾ വിചിത്രവും. ഷിക്കാഗോയിലങ്ങിനെയാണ് നടന്നത്, അധികകാലമൊന്നുമായിട്ടില്ല, അരനൂറ്റാണ്ടു പോലുമായിട്ടില്ല, 1977ലാണ് സംഭവം. 

ഷിക്കാഗോയിൽ ഒരു അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നു. മരിച്ചത് തെരസിറ്റ ബാസ എന്നൊരു നേഴ്സ്, മൃതദേഹം ഏതാണ്ട് കത്തിക്കരിഞ്ഞ മട്ടായിരുന്നു, നെഞ്ചിൽ കുത്തിയിറക്കപ്പെട്ട കഠാര, അവളോളം തന്നെ കത്തിക്കരിഞ്ഞ ഒരു മെത്തയ്ക്കടിയിലാണ് അവൾ കിടന്നിരുന്നത്, ഭയാനകമായിരുന്നു ആ ദൃശ്യം. പോലീസ് അന്വേഷണം തുടങ്ങി, പക്ഷെ അതെവിടേയുമെത്തിയില്ല. മൃതദേഹം കിടന്നിരുന്നയിടത്ത് ആരെങ്കിലും വന്നു പോയതിന്റെ തെളിവുകളൊന്നുമില്ല, ബാസയോട് ആർക്കെങ്കിലും വൈരാഗ്യമുണ്ടായിരുന്നതിന്റെ സൂചനകളൊന്നുമില്ല, തുടങ്ങിയ ഇടത്തുനിന്ന് മുന്നോട്ട് പോകാനാവാത്ത അവസ്ഥ, വഴിമുട്ടി അന്വേഷണം. 

തെരസിറ്റ ബാസ

ഇതിനിടെ, റെമി ചുവാ എന്ന ഒരു സ്ത്രീ തന്റെ വീട്ടിലിരുന്ന് സ്വപ്നം കാണാൻ തുടങ്ങി, അതത്ര പുതിയ കാര്യമൊന്നുമല്ല, പക്ഷെ കാണുന്നതെല്ലാം അവർ ജോലിയെടുത്തിരുന്ന ആശുപത്രിയിലെ സഹപ്രവർത്തകയായ തെരെസിറ്റ ബാസയെ കുറിച്ചാണ്. റെമി കാണുന്ന സ്വപ്നങ്ങളിൽ ബാസയുടെ പുറകിൽ എപ്പോഴും ഒരു അപരിചിതനെ കണ്ടിരുന്നു, അതാണവളെ കൂടുതൽ ആശയകുഴപ്പത്തിലാക്കിയത്. ബാസയുടെ ആത്മാവ് തന്നിലൂടെ സത്യത്തെ വെളിപ്പെടുത്തുകയാണെന്ന് റെമി തിരിച്ചറിഞ്ഞു. അവൾ ഇക്കാര്യങ്ങൾ ഭർത്താവുമായി സംസാരിക്കുമ്പോഴും സ്വപ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു, അവയുടെ കൃത്യത കൂടി കൊണ്ടിരുന്നു, കാര്യങ്ങൾ കൂടുതൽ വ്യക്തമായി കൊണ്ടിരുന്നു. 

ബാസ മരിച്ച ദിവസം ആശുപത്രിയിലെ ശിപായിമാരിൽ ഒരാളായ അലൻ ഷവർലി എന്നൊരാളെ ടെലിവിഷൻ ശരിയാക്കുന്നതിനായി സഹായത്തിന് വിളിച്ചിരുന്നു. അക്കാര്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ബാസയെ അലൻ ആക്രമിച്ചത്. നെഞ്ചിൽ കത്തിയിറക്കിയ ശേഷം അയാൾ മെത്ത കത്തിച്ച് ബാസയെ അതിനിടയിൽ മൂടി. അതിന് മുമ്പ് അവളുടെ ആഭരണങ്ങൾ എടുത്തു മാറ്റാൻ അയാൾ മറന്നില്ല. ആ ആഭരണങ്ങൾ അയാൾ ഭാര്യയ്ക്ക് കൊടുത്തുവെന്നും സ്വപ്നങ്ങളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് റെമി ഭർത്താവിനോട് പറഞ്ഞു, അയാൾ അത് പോലീസിനോടും. അറസ്റ്റ് ഉടനെയുണ്ടായി, അലന്റെ ഭാര്യയിൽ നിന്ന് ആഭരണങ്ങൾ കണ്ടെടുത്തു, വൈകാതെ അലൻ ശിക്ഷിക്കപ്പെടുകയും ചെയ്തു, പതിന്നാല് വർഷത്തെ ജയിൽ ജീവിതം. 

ADVERTISEMENT

തന്റെ കൊലയാളി പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തതറിഞ്ഞ തെരേസിറ്റ ബാസയുടെ ആത്മാവ് പിന്നെയൊരിക്കലും റെമി ചുവയെ ശല്യപ്പെടുത്തിയില്ല. 

മനുഷ്യരും നിയതിയും പരേതാത്മാക്കളും മാത്രമല്ല, ബഹിരാകാശചാരികളും മനുഷ്യ ജീവിതങ്ങളിൽ ഇടപെടാറുണ്ട്, തീരുമാനങ്ങളെടുക്കാറുണ്ട്, അവ നടപ്പാക്കാറുമുണ്ട്. അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ് എന്ന് വില്യം ഫോക്നർ കരുതിയ സാമുവൽ ലാങ്ങ്ഹോൺ ക്ലെമെൻസ് - ലോകമറിയുക മാർക് ട്വയ്ൻ എന്ന പേരിലാണ് - തന്റെ ജീവിതം കൊണ്ട് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1835 നവംബർ 30 ന് അമേരിക്കയിലെ മിസ്സൂറി പട്ടണത്തിൽ അദ്ദേഹം ജനിക്കുമ്പോൾ സാക്ഷ്യം വഹിക്കാൻ ഒരു ഗഗനചാരി വന്നെത്തിയിരുന്നു, ഒരു നൂറ്റാണ്ടിൽ ഒരിക്കലോ മറ്റോ ഭൂമിയിൽ വന്നെത്തി നോക്കുന്ന ഹാലീസ് കോമറ്റ്. കൗതുകകരമായ ഈ യാദൃച്ഛികതയെ കുറിച്ച് ട്വയ്ൻ ചിലപ്പോഴൊക്കെ തമാശ പറയുമായിരുന്നു, തന്റെ മരണം കോമറ്റിന്റെ അടുത്ത വരവിലേ ഉണ്ടാകൂ എന്നൊക്കെ. 1909 ലും അദ്ദേഹം ഈ തമാശ ആവർത്തിച്ചിരുന്നു, കൂടെ ഒന്നുകൂടി പറഞ്ഞു, "സർവ്വശക്തൻ സൃഷ്ടിച്ച രണ്ട് വൈചിത്ര്യങ്ങൾ ഒരുമിച്ച് വന്നു, അവരൊരുമിച്ചേ പോകൂ". വർഷമൊന്ന് തികഞ്ഞില്ല, 1910 ഏപ്രിൽ 21ന്, ഹൃദയസ്തംഭനത്തെ തുടർന്ന്, മാർക് ട്വയ്ൻ മരണമടഞ്ഞു. കഥാകാരൻ പ്രവചിച്ചതു പോലെ, തൊട്ടടുത്ത ദിവസം തന്നെ ഹാലീസ് കോമറ്റ് വരാതിരുന്നില്ല, വന്നെത്തി നോക്കി, സർവ്വശക്തൻ സൃഷ്ടിച്ച മറ്റേ വൈചിത്യത്തെ ഒന്നുകൂടി കാണാൻ, ആ അന്ത്യയാത്രയിൽ കൂടെ ചേരാൻ. 

ന്യൂയോർക്കിലെ ബ്രിക് പ്രെസ്ബൈറ്റീറിയൻ പള്ളിയുടെ സെമിത്തേരിയിൽ അവസാനത്തെ വിശ്രമത്തിനൊരുങ്ങുന്നതിനകം ടോം സോയറിൻ്റേയും ഹക്ക്ൾബെറി ഫിന്നിൻ്റേയും വീര സാഹസീക കഥകൾ നമുക്ക് പറഞ്ഞു തന്ന് സാഹിത്യ മണ്ഡലത്തിലെ തിളങ്ങുന്ന ഒരു നക്ഷത്രമായി, ഒരു ഗഗനചാരിയായി, മാർക് ട്വയിനും മാറിക്കഴിഞ്ഞിരുന്നു.

Content Summary: Varantha Column by Jojo Antony on Unsolved Mysteries - Tamam Shud, The Somerton Man and Teresita Basa