എം.ടി. വാസുദേവൻനായരുടെ പ്രശസ്ത കൃതിയാണ് വാനപ്രസ്ഥം. എന്നാൽ പേരിൽ സിനിമ ചെയ്തത് ഷാജി എൻ.കരുൺ ആയിരുന്നു. കഥകളിയുടെ പശ്ചാത്തലത്തിൽ മോഹൻലാലിനെ നായകനാക്കി ചെയ്ത വാനപ്രസ്ഥം ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ എന്റെ കൃതിയുടെ പേരിൽ മറ്റൊരാൾ സിനിമ ചെയ്യുന്നതിൽ അതൃപ്തിയോ അനിഷ്ടമോ എം.ടി. പ്രകടിപ്പിച്ചതായി കേട്ടിട്ടില്ല. ഈ ലഘുനോവൽ സിനിമയായപ്പോൾ ‘തീർഥാടനം’ എന്നാണ് തിരക്കഥാകൃത്തായ എം.ടി. പേരു നൽകിയത്. ജയറാമും സുഹാസിനിയും മുഖ്യവേഷം ചെയ്ത ചിത്രം സംവിധാനം ചെയ്തത് കണ്ണനായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈതാനമധ്യത്തിലെ ഇടപെടൽ കഴിഞ്ഞ് യാതൊരു ഗൃഹാതുരത്വവും ഇല്ലാതെ തനിക്കു ചുമതലപ്പെട്ട ഗോൾമുഖത്തേക്കു മടങ്ങുന്ന ഹിഗ്വിറ്റയെപോലെ, ലൂസിയെ അവൾ ജോലി ചെയ്തിരുന്ന വീട്ടിൽ ഇറക്കിവിട്ട് നിർവികാരനായി ഗീവർഗീസ് അച്ചൻ മടങ്ങുകയാണ്. എൻ.എസ്. മാധവന്റെ ‘ഹിഗ്വിറ്റ’ എന്ന ചെറുകഥയിലെ നായകൻ ഗീവർഗീസ് അച്ചൻ പുരോഹിത വേഷം അഴിച്ചുവച്ച് ജബ്ബാർ എന്ന വില്ലനെ കൈകാര്യം ചെയ്തത് ഗോൾമുഖം വിട്ട് മൈതാനമധ്യത്തിലേക്ക് ഇറങ്ങിയ ഹിഗ്വിറ്റയെ പോലെയായിരുന്നല്ലോ. അങ്ങനെയാണ് മലയാള സാഹിത്യത്തിലേക്ക് ഹിഗ്വിറ്റ ഇറങ്ങിവരുന്നത്. എന്നാൽ മലയാളികൾക്കു മുന്നിലേക്ക് ഹിഗ്വിറ്റ അതിനു മുൻപേ തന്നെ മാന്ത്രികപ്രകടനവുമായി എത്തിയിട്ടുണ്ടായിരുന്നു. കൊളംബിയൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പറായ ഹോസെ റെനെ ഹിഗ്വിറ്റയുടെ സ്കോർപിയോൺ കിക്ക് ലോകപ്രശസ്തമാണ്. ഫുട്ബോൾ ചരിത്രമറിയുന്ന മലയാളിക്കൊക്കെ ഹിഗ്വിറ്റയെന്ന പേരും ആ മുഖവും മനസ്സിൽ മായാതെ കിടക്കുന്നതുമാണ്. 

∙ പേരിലെ ‘ഹിഗ്വിറ്റ’

ADVERTISEMENT

തൊണ്ണൂറുകളിൽ എൻ.എസ്. മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ പേരുകൊണ്ട് ആദ്യം ശ്രദ്ധിക്കപ്പെട്ടു. ഹിഗ്വിറ്റയെപോലെ തന്റെ പ്രവർത്തനപരിധി വിട്ട് ഇറങ്ങിക്കളിച്ച കഥാനായകൻ ഗീവർഗീസ് അച്ചനും സാഹിത്യലോകത്ത് ചർച്ചയായി. ഒട്ടേറെ പുരസ്കാരങ്ങൾ ഈ കൃതിക്കുലഭിച്ചു. ഇന്നിപ്പോൾ പേരിനെ ചൊല്ലി ‘ഹിഗ്വിറ്റ’ ചർച്ചയായിരിക്കുകയാണ്. മാധവനെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്തെത്തി. അതിൽ വിമർശിക്കുന്നവരിൽ സാഹിത്യലോകത്തുള്ളവരാണ് അധികവും. 

∙ ആരുടെ ഹിഗ്വിറ്റ?

സാഹിത്യലോകത്താണ് ‘ഹിഗ്വിറ്റ’ എൻ.എസ്. മാധവന്റെ സ്വന്തം. എന്നാൽ ആ പരിധി വിട്ടു നോക്കുമ്പോൾ ഹിഗ്വിറ്റ സ്കോർപ്പിയോൺ കിക്കിന്റെ ഹിഗ്വിറ്റയാണ്. മാധവന്റെ പേര് എടുത്ത് മറ്റൊരാൾ ഹിഗ്വിറ്റ എന്ന ചെറുകഥയോ നോവലോ എഴുതിയിരുന്നെങ്കിൽ അത് വലിയൊരു അപരാധമാകുമായിരുന്നു. എന്നാൽ ഇപ്പോൾ ഹിഗ്വിറ്റ എന്ന പേരു സ്വീകരിച്ചിരിക്കുന്നത് മറ്റൊരു കലാരൂപത്തിലാണ്. സ്വന്തം സൃഷ്ടിക്ക് എന്തു പേരിടണമെന്ന് തീരുമാനിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ്. അവിടെ നൈസർഗികത ചോദ്യം ചെയ്ത് ആ പേര് സ്വീകരിച്ചതിനെതിരെ കടന്നുവരുന്നതിൽ ന്യായീകരണം ഉണ്ടെന്നു പറയാൻ പറ്റില്ല. 

എം.ടി. വാസുദേവൻനായരുടെ പ്രശസ്ത കൃതിയാണ് വാനപ്രസ്ഥം. എന്നാൽ പേരിൽ സിനിമ ചെയ്തത് ഷാജി എൻ.കരുൺ ആയിരുന്നു. കഥകളിയുടെ പശ്ചാത്തലത്തിൽ മോഹൻലാലിനെ നായകനാക്കി ചെയ്ത വാനപ്രസ്ഥം ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ എന്റെ കൃതിയുടെ പേരിൽ മറ്റൊരാൾ സിനിമ ചെയ്യുന്നതിൽ അതൃപ്തിയോ അനിഷ്ടമോ എം.ടി. പ്രകടിപ്പിച്ചതായി കേട്ടിട്ടില്ല. ഈ ലഘുനോവൽ സിനിമയായപ്പോൾ ‘തീർഥാടനം’ എന്നാണ് തിരക്കഥാകൃത്തായ എം.ടി. പേരു നൽകിയത്. ജയറാമും സുഹാസിനിയും മുഖ്യവേഷം ചെയ്ത ചിത്രം സംവിധാനം ചെയ്തത് കണ്ണനായിരുന്നു. 

ടി. പത്മനാഭൻ, സതീഷ് ബാബു പയ്യന്നൂർ
ADVERTISEMENT

ഇങ്ങനെയൊക്കെ മുൻ ഉദാഹരണങ്ങൾ ധാരാളമുള്ളതുകൊണ്ടാണ് എൻ.എസ്. മാധവന്റെ ആരോപണത്തിന് സാഹിത്യലോകത്തുനിന്നുപോലും പിൻതുണ ലഭിക്കാതെ പോയത്. ഹിഗ്വിറ്റ എന്ന കഥ തന്നെയാണ് സിനിമയിലെങ്കിൽ അദ്ദേഹം പറയുന്നതിൽ ന്യായമുണ്ടായിരുന്നു. അല്ലെങ്കിൽ ആ പേരിൽ ചെറുകഥയാണു വന്നിരുന്നതെങ്കിലും. സാഹിത്യലോകത്തു തന്നെ ഒരേപേരോ അല്ലെങ്കിൽ അതിനോടു സാമ്യമുള്ള പേരോ ഇഷ്ടം പോലെയുണ്ട്.

∙ തർക്കമില്ലാത്ത പേരുകൾ 

ടി.പത്മനാഭന്റെ ശ്രദ്ധേയമായ കഥയാണ് സത്രം. പി.കുഞ്ഞിരാമൻനായരുടെ ജീവിതത്തിലെ അവലംബമാക്കി സതീഷ്ബാബു പയ്യന്നൂർ എഴുതാനിരുന്ന നോവലിനിട്ട പേരും സത്രം എന്നായിരുന്നു. സതീഷ്ബാബുവാണ് സത്രം എന്ന പേരിൽ ആദ്യം എഴുത്തുതുടങ്ങിയത്. പക്ഷേ, അത് മുഴുവനാക്കുന്നതിനു മുൻപ് പത്മനാഭന്റെ കഥ പ്രസിദ്ധീകരിച്ചുവന്നു. ഇതേ തുടർന്ന് സതീഷ്ബാബു നോവലെഴുത്ത് താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ പത്മനാഭൻ എഴുതിയത് കഥയാണെന്നും അതേപേരിൽ നോവലെഴുതുന്നതിൽ തെറ്റില്ലെന്നും സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ സതീഷ്ബാബു എഴുത്തുതുടർന്നു. എന്നാൽ സത്രം പ്രസിദ്ധീകരിക്കുന്നതിനു മുൻപ് അദ്ദേഹം മരണത്തിനു കീഴടങ്ങി.

പത്മനാഭന്റെ മറ്റൊരു പ്രശസ്തമായ കഥയാണ് ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’. എന്നാൽ പ്രകാശം പരത്തുന്ന ആൺകുട്ടി എന്ന പേരിൽ കെ.പി.രാമനുണ്ണിയുടെ കഥയുണ്ട്. തന്റെ പേരിനെ കോപ്പിയടിച്ചതാണെന്ന് പത്മനാഭൻ എവിടെയും പറഞ്ഞിട്ടില്ല. വേണമെങ്കിൽ പത്മനാഭന് ഇങ്ങനെയൊരു ആക്ഷേപം ഉന്നയിക്കാമായിരുന്നു. പക്ഷേ, പത്മനാഭന്റെത് പെൺകുട്ടിയും രാമനുണ്ണിയുടെത് ആൺകുട്ടിയുമാണല്ലോ.

ADVERTISEMENT

സി.വി.ബാലകൃഷ്ണൻ നാൽപ്പതു വർഷം മുൻപെഴുതിയതാണ് ‘ആയുസ്സിന്റെ പുസ്തകം’ എന്ന നോവൽ. ഏറെ വായിക്കപ്പെട്ട, ചർച്ച ചെയ്യപ്പെട്ട കൃതി. ‘ജീവിതത്തിന്റെ പുസ്തകം’ എന്ന പേരിൽ കെ.പി.രാമനുണ്ണി നോവലെഴുതിയിട്ടുണ്ട്. ആയുസ്സും ജീവിതവും അടുത്തടുത്തു നിൽക്കുന്നവയാണല്ലോ. അങ്ങനെ നോക്കുമ്പോൾ സി.വി. ബാലകൃഷ്ണനു വേണമെങ്കിൽ പേരിന്റെ പേരിൽ തർക്കം ഉന്നയിക്കാമായിരുന്നു. പക്ഷേ, ഉള്ളടക്കത്തിന്റെ കാര്യം നോക്കുമ്പോൾ ആയുസ്സും ജീവിതവും എവിടെ നിൽക്കുന്നുവെന്ന് സാഹിത്യപ്രേമിക്കൾക്കറിയാം. 

സി. വി. ബാലകൃഷ്ണൻ

∙ അഷ്ട മൂർത്തിയുടെ ‘കഷ്ടം’

‘ഹിഗ്വിറ്റ’ വിവാദം കത്തിക്കയറുമ്പോൾ അഷ്ടമൂർത്തി എഴുതിയ സമൂഹമാധ്യമകുറിപ്പ് ഇവിടെ ശ്രദ്ധേയമാകുകയാണ്. 

‘‘കുറേ കാലം മുൻപ് എസ്.വി. വേണുഗോപന്‍ നായര്‍ എഫ്.അഷ്ടമൂര്‍ത്തി എന്ന പേരില്‍ ഒരു കഥയെഴുതി. എന്നോടു ചോദിച്ചിട്ടല്ലായിരുന്നു. അതുപോട്ടെ. പിന്നീട് Praveena Vadakkekara അഷ്ടമൂര്‍ത്തി എന്ന പേരില്‍ ഒരു കഥയെഴുതി. ഞാന്‍ കമാന്ന് മിണ്ടിയോ? ഇല്ല്യ.  ഗ്രേസിയും തന്‍റെ പ്രണയം അഞ്ചടി ഏഴിഞ്ച് എന്ന കഥേല് അഷ്ടമൂര്‍ത്തിയെ നായക കഥാപാത്രമാക്കി.

അതൊക്കെ കഥേലല്ലേ, പോട്ടെ. കഥയൊക്കെ ആരു വായിക്കാനാ? പക്ഷേ, സിലിമേലെ കാര്യം അങ്ങന്യാണോ?

കമല്‍ സ്വപ്നക്കൂട് എന്ന പേരില്‍ ഒരു പടം പിടിച്ചപ്പൊ അതിലെ ജയസൂര്യേടെ കഥാപാത്രം അഷ്ടമൂര്‍ത്തിയായിരുന്നു. ശങ്കരന്‍, രാമന്‍ എന്നൊക്കെ പേരിടുന്നതുപോലെയാണോ അത്? അത് എന്നെ ഉദ്ദേശിച്ചുമാത്രല്ലേ? എന്നിട്ടും ഞാനാ പടം ഒരു കാലുഷ്യവും കൂടാതെ പോയി കണ്ടു.

മാന്യത എന്താണെന്നു മനസ്സിലാക്കണമെങ്കില്‍ ഇങ്ങോട്ടു നോക്യാ മതി. എന്താല്ലേ!’’.

സ്വപ്നക്കൂട് സിനിമയുടെ പോസ്റ്റർ

സഹിഷ്ണുത എന്ന വാക്ക് ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലമാണിത്. അപ്പോൾ സ്വന്തം കഥയുടെ പേരിൽ മുൻനിര എഴുത്തുകാരൻ കാണിക്കുന്ന അസഹിഷ്ണുത ചർച്ചയായതിൽ അദ്ഭുതപ്പെടാനൊന്നുമില്ല. ഹിഗ്വിറ്റയോടു ചോദിച്ചിട്ടാണോ കഥാകൃത്ത് ആ പേര് കഥയ്ക്കിട്ടതെന്നത് ആളുകൾ ചോദിക്കുമ്പോൾ മറുപടിയെന്തായിരിക്കും? 

∙ ‘പൊൻമുട്ടയിടുന്ന താറാവ്’

മുൻപ് സത്യൻ അന്തിക്കാടും ശ്രീനിവാസനും ‘പൊൻമുട്ടയിടുന്ന താറാവ്’ എന്നു സിനിമയ്ക്കു മറ്റൊരു പേരാണ് ആദ്യം നൽകിയിരുന്നത്. പേരിലെ ഒരു പ്രയോഗത്തിനെതിരെ കുറേപേർ പ്രശ്നമുണ്ടാക്കി. ഇതേതുടർന്നാണു ‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന് പേരു മാറ്റിയത്. സിനിമയുടെ പോസ്റ്ററിൽ മുഴുവനും പഴയ പേരുവെട്ടി പകരം താറാവ് എന്നു ചേർക്കുകയായിരുന്നു. ഫലത്തിൽ ആരാണ് ഇളിഭ്യരായത് എന്നു ചോദിക്കേണ്ടതില്ലല്ലോ. 

English Summary: Higuita Movie Name Controversy; Disputes and Counter Arguments