മൂപ്പര് ഓരോരുത്തരെ ഇങ്ങനെ ഉറക്കിക്കിടത്തിയിട്ടിരിക്കുന്നത് നമുക്കവിടെ ചെന്നാൽ കാണാം. പിന്നീട് ഇറങ്ങിവന്ന് ഉറങ്ങിക്കിടക്കുന്ന ഓരോരുത്തരെ വിളിച്ചുകൊണ്ടുപോയി ചികിത്സിക്കും. പ്രശസ്ത ഹിപ്നോതെറപിസ്റ്റ് ജോൺസൺ ഐരൂരിന്റെ ക്ലിനിക്കിലെ ചികിത്സയെക്കുറിച്ച് ഒരു സാധാരണക്കാരൻ പറഞ്ഞ അഭിപ്രായമാണിത്. ഇത്തരത്തിൽ

മൂപ്പര് ഓരോരുത്തരെ ഇങ്ങനെ ഉറക്കിക്കിടത്തിയിട്ടിരിക്കുന്നത് നമുക്കവിടെ ചെന്നാൽ കാണാം. പിന്നീട് ഇറങ്ങിവന്ന് ഉറങ്ങിക്കിടക്കുന്ന ഓരോരുത്തരെ വിളിച്ചുകൊണ്ടുപോയി ചികിത്സിക്കും. പ്രശസ്ത ഹിപ്നോതെറപിസ്റ്റ് ജോൺസൺ ഐരൂരിന്റെ ക്ലിനിക്കിലെ ചികിത്സയെക്കുറിച്ച് ഒരു സാധാരണക്കാരൻ പറഞ്ഞ അഭിപ്രായമാണിത്. ഇത്തരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂപ്പര് ഓരോരുത്തരെ ഇങ്ങനെ ഉറക്കിക്കിടത്തിയിട്ടിരിക്കുന്നത് നമുക്കവിടെ ചെന്നാൽ കാണാം. പിന്നീട് ഇറങ്ങിവന്ന് ഉറങ്ങിക്കിടക്കുന്ന ഓരോരുത്തരെ വിളിച്ചുകൊണ്ടുപോയി ചികിത്സിക്കും. പ്രശസ്ത ഹിപ്നോതെറപിസ്റ്റ് ജോൺസൺ ഐരൂരിന്റെ ക്ലിനിക്കിലെ ചികിത്സയെക്കുറിച്ച് ഒരു സാധാരണക്കാരൻ പറഞ്ഞ അഭിപ്രായമാണിത്. ഇത്തരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂപ്പര് ഓരോരുത്തരെ ഇങ്ങനെ ഉറക്കിക്കിടത്തിയിട്ടിരിക്കുന്നത് നമുക്കവിടെ ചെന്നാൽ കാണാം. പിന്നീട് ഇറങ്ങിവന്ന് ഉറങ്ങിക്കിടക്കുന്ന ഓരോരുത്തരെ വിളിച്ചുകൊണ്ടുപോയി ചികിത്സിക്കും. 

പ്രശസ്ത ഹിപ്നോതെറപിസ്റ്റ് ജോൺസൺ ഐരൂരിന്റെ ക്ലിനിക്കിലെ ചികിത്സയെക്കുറിച്ച് ഒരു സാധാരണക്കാരൻ പറഞ്ഞ അഭിപ്രായമാണിത്. ഇത്തരത്തിൽ നിറം പിടിപ്പിച്ച കഥകളും ഭാവന കലർത്തിയ കഥകളുമാണ് പലരും പറഞ്ഞതും പ്രചരിപ്പിച്ചതും. ഈ കഥകളുടെ സത്യാവസ്ഥ തുറന്നുപറഞ്ഞത് ഐരൂർ തന്നെയാണ്. കഥകളുടെ അഭൗമ ലോകത്തു ജീവിക്കാനല്ലായിരുന്നു അദ്ദേഹത്തിനു താൽപര്യം. അടിയുറച്ച യുക്തിവാദിയായ ഐരൂർ സത്യത്തിന്റെയും യാഥാർഥ്യത്തിന്റെയും ലോകത്തു ജീവിക്കാനാണ് ഇഷ്ടപ്പെട്ടതും ആഗ്രഹിച്ചതും. എന്നാൽ യുക്തിവാദവും ഹിപ്‌നോട്ടിസവും തമ്മിൽ സംഘർഷം ഒരിക്കലും ഉണ്ടായിട്ടുമില്ല. സ്വന്തം ജീവിതം ഒരു തുറന്ന പുസ്തകമായി എഴുതിയ അദ്ദേഹത്തിന്റെ വാക്കുകളിൽ സത്യത്തിന്റെ വെളിച്ചമുണ്ട്. ആത്മാർഥതയുടെ സൗന്ദര്യമുണ്ട്. സ്വന്തം അധ്വാനത്തിലൂടെ വളർന്നുവലുതായ ഒരു മനുഷ്യന്റെ വിയർപ്പിന്റെയും സഹനത്തിന്റെയും കഠിന കഥയുമുണ്ട്. ഇതാണ് ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ എന്ന പുസ്തകത്തെ സവിശേഷമാക്കുന്നതും. 

ADVERTISEMENT

ഹിസ്റ്റീരിയ രോഗികളുടെ കൂടെ സ്ത്രീകളും കുട്ടികളുമായി പലപ്പോഴും അഞ്ചും ആറും പേര് വരും. രോഗിയെ നോക്കുമ്പോൾ പുറത്തിരിക്കുന്നവർ യാത്രാക്ഷീണം കൊണ്ടോ മറ്റോ ഇരുന്നോ കിടന്നോ ഉറങ്ങിയെന്നുമിരിക്കും. അത്തരം ഒരു രംഗം കണ്ട വിദഗ്ധനാണ് തന്റെ അടുത്തു വരുന്ന രോഗികളെയല്ലാം ഐരൂർ ഉറക്കിക്കിടത്തി എന്ന കഥ അവതരിപ്പിച്ചത്. 

മൂപ്പരൊന്ന് നോക്കിക്കിട്ടാനാണ് പാട്. നോക്കിയാൽ ഉറപ്പാ, സുഖമാകും... പ്രചരിച്ച മറ്റൊരു കമന്റ്. 

എന്നാൽ ഇതേക്കുറിച്ച് അദ്ദേഹത്തിനു പറയാനുള്ളത് മിക്കപ്പോഴും സുഖമാകുന്ന കേസുകളേ താൻ ചികിത്സിക്കാറുള്ളൂ എന്നാണ്. ഐരൂരിനെക്കൊണ്ട് ചികിത്സിപ്പിക്കാൻ ചിലർ രാഷ്ട്രീയ സമ്മർദങ്ങൾ വരെ നടത്താറുണ്ട്. എത്ര ശാസ്ത്രീയത പറഞ്ഞാലും ജനങ്ങൾ അവരുടെ വിശ്വാസങ്ങൾക്കും ധാരണയ്ക്കും അനുസരിച്ച് പലരെയും ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. അതാണു തന്റെയും അനുഭവമെന്ന് അദ്ദേഹം തുറന്നുപറയുന്നു. 

അമേരിക്കൻ പ്രസിഡന്റിന്റെ സർട്ടിഫിക്കറ്റ്

ADVERTISEMENT

ഹിപ്‌നോട്ടിസത്തിൽ ബ്രിട്ടിഷ് ഗവൺമെന്റിന്റെ അംഗീകൃത പ്രാക്ടീഷണർ ഡിപ്ലോമ നേടിയ ജോൺസൺ ഐരൂരിന് അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. വിയറ്റ് ഞൂയിൻ എന്ന അമേരിക്കക്കാരനുമായുണ്ടായ സൗഹൃദവും അദ്ദേഹത്തിനു നൽകിയ ഉപദേശങ്ങളുമാണ് അംഗീകാരത്തിന് അർഹനാക്കിയത്. 

യുവജന കായിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് വിയറ്റ് പ്രവർത്തിക്കുന്നത്. ജോൺസൺ അദ്ദേഹത്തിന് ഒരു നിർദേശം കൊടുത്തിരുന്നു. 

കുറച്ചു വിദ്യാർഥികളെ തിരഞ്ഞെടുക്കുക. അതിൽ പകുതി പേരെ സെൽഫ് ഹിപ്‌നോസിസും ഓട്ടോ സജഷനും പരിശീലിപ്പിക്കുക. അവർ രാവിലെ കുറച്ചുനേരം സെൽഫ് ഹിപ്‌നോസിസിൽ ഇരുന്ന് ഓട്ടോ സജഷൻ എടുത്തശേഷം പരിശീലനം നടത്തട്ടെ. ഒരു മാസം കഴിഞ്ഞ് ഇങ്ങനെ ചെയ്തവരുടെയും ചെയ്യാത്തവരുടെയും പ്രകടനം വിലയിരുത്തുക. അടുത്ത മാസം ബാക്കി വിദ്യാർഥികളെയും പരിശീലിപ്പിക്കുക. അതും വിലയിരുത്തുക. പ്രായോഗിക പാഠങ്ങൾ സിഡിയിലാക്കി ഐരൂർ അയച്ചുകൊടുക്കുകയും ചെയ്തു. 

അദ്ദേഹമത് പരീക്ഷിച്ചു നോക്കി. അദ്ഭുതപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്. ഇതേത്തുടർന്നാണ് യുഎസ് പൗരൻമാർക്ക് പ്രസിഡന്റ് നൽകുന്ന സർട്ടിഫിക്കറ്റ് ജോൺസണു ലഭിച്ചത്. 

ADVERTISEMENT

ബഷീറിന്റെ സാന്ത്വന ചികിത്സ

1988 ൽ അടുത്ത സുഹൃത്തായ വൈക്കം മുഹമ്മദ് ബഷീർ, ഐരൂരിന് ഒരു കത്തയച്ചു. 17 വയസ്സുള്ള ഒരു പെൺകുട്ടിയെ ചികിത്സിക്കണം എന്നതായിരുന്നു ബഷീറിന്റെ ആവശ്യം. പല ന്യൂറോളജിസ്റ്റുകളെയും കാണിച്ചിട്ട് ഭേദമാകാത്ത കേസാണ്. ഹിപ്‌നോട്ടിസ്റ്റുകളെയും അവർ കണ്ടിരുന്നു. എന്നാൽ ആരു നോക്കിയിട്ടും കുട്ടി ഉറങ്ങുന്നില്ല. കുട്ടിക്കുള്ള രോഗം വലതുകൈ ബലമായി ചുരുട്ടി മടക്കിപ്പിടിക്കുക, വലതുകാൽ വലിച്ചിഴച്ചു നടക്കുക എന്നിവയാണ്. ഉറക്കമില്ലായ്മയുമുണ്ട്. ഇപ്പോൾ കുട്ടി ഊണ് കഴിക്കുന്നതുപോലും ഇടതുകൈ കൊണ്ടാണ്. വിവാഹം കഴിച്ചാൽ സുഖപ്പെടുമെന്ന പ്രതീക്ഷയും പരാജയപ്പെട്ടിരിക്കുകയാണ്. 

മാന്ത്രികൻ ആർ.കെ,. മലയത്തിനെയും കൂട്ടിയാണ് ജോൺസൺ കുട്ടിയെ കണ്ടത്. ഹിപ്‌നോട്ടിക് ട്രാൻസിലാക്കി ഓട്ടോ സജഷൻ കൊടുത്ത ശേഷം മാതാപിതാക്കളോട് പറഞ്ഞത് കുട്ടിയുടെ മനസ്സ് മൂന്നാലു വർഷമായി കണ്ടിഷൻഡ് ആയിരിക്കുന്നു എന്നാണ്. സെൽഫ് ഹിപ്‌നോട്ടിസിസും ഓട്ടോ സജഷനും പരിശീലിക്കട്ടെ എന്നും ചെൽഡ് സൈക്ക്യാട്രിസ്റ്റിനെ കൂടി കാണിക്കൂ എന്നും നിർദേശിച്ചു. 

ഇതിന്റെ ഫലം 20 വർഷം കഴിഞ്ഞ് മറ്റൊരു കത്തിലൂടെയാണ് ഐരൂർ അറിഞ്ഞത്. ബഷീറിന്റെ മകൻ അനസ് എഴുതിയ കത്തിലൂടെ. ബഷീറിന്റെ വീട്ടിലെ വിസിറ്റേഴ്‌സ് റൂമിൽ വച്ച് കുട്ടിയെ ഹിപ്‌നോട്ടിക് നിദ്രയിലാഴ്ത്തി അവരുടെ മനസ്സിലുണ്ടായിരുന്ന അനാവശ്യ ചിന്തകളെയും തെറ്റായ വിശ്വാസങ്ങളെയും ദൂരീകരിച്ച്, മടങ്ങിപ്പോയ കൈ ഒരു പരിധി വരെ നിവർത്തുകയുണ്ടായി. അതുകണ്ടപ്പോൾ കുട്ടിയുടെ പിതാവിനേക്കാൾ സന്തോഷിച്ചത് ബഷീറായിരുന്നു. തുടർചികിത്സയിലൂടെ കുട്ടിയുടെ അസുഖം 90 ശതമാനത്തോളം മാറി. ഐരൂരിന്റെ ഹിപ്‌നോട്ടിക് ചികിത്സയും ബഷീറിന്റെ സാന്ത്വന ചികിത്സയുമാണ് ഫലിച്ചത്. രണ്ടും മനുഷ്യമനസ്സിന് ആശ്വാസമേകുന്നു. കുളിർമ്മയേകുന്നു. വലിയ മനസ്സുള്ളവർക്കു മാത്രം കഴിയുന്ന കാര്യം എന്നാണ് അനസ് ആ കത്തിൽ എഴുതിയത്. 

ഉറങ്ങാതിരിക്കാൻ 

വിശ്വാസത്തിൽ നിന്നു യുക്തിചിന്തയിലേക്കു മാറിയതിന്റെ കഥ കൂടിയാണ് ഐരൂരിന്റെ ജീവിതം. എന്നാൽ ആ യുക്തിചിന്ത ജീവിതത്തിലുടനീളം ഒട്ടേറെ വെല്ലുവിളികളെ നേരിടുന്നത് ആത്മകഥയിൽ നിന്നു മനസ്സിലാക്കാം. സ്വന്തം കഥ എഴുതി സന്തോഷിപ്പിക്കുന്നതിനു പകരം സുഹൃത്തുക്കളെക്കുറിച്ചാണ് ഐരൂർ പുസ്തകത്തിൽ വാചാലനാകുന്നത്. പ്രഫസർ എ.ടി. കോവൂരും എം.സി.ജോസഫും മുതൽ ഒരു കാലത്ത് കേരളത്തിന്റെ ചിന്താ മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുകയും സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളിൽ സജീവമാകുകയും ചെയ്ത ഒട്ടേറെപ്പേർ നിറമാർന്ന ചിത്രങ്ങളായി ഈ ജീവിതകഥയിലുണ്ട്. അവരിൽ പലരെയും അവരുടെ യഥാർഥ കഴിവുകളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കാനും ഐരൂരിനു കഴിഞ്ഞിരിക്കുന്നു. സ്വാർഥത അല്ല നിസ്വാർഥത ആണ് തന്റെ ജീവിതവ്രതമെന്ന് ഈ പുസ്തകത്തിലെ ഓരോ വാക്കും വരിയും പറയുന്നു. കേരളത്തിലെ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ് ഈ പുസ്തകം. അന്നത്തെ സാഹചര്യങ്ങളും സാമൂഹികാവസ്ഥകളും മാറിയെങ്കിലും മനസ്സ് ഇന്നും അധികമൊന്നും മാറിയിട്ടില്ലെന്നും ഞെട്ടലോടെ തിരിച്ചറിയുന്നു. യുക്തിവാദികളുടെ പ്രസക്തി ഇന്നും അവസാനിച്ചിട്ടില്ല എന്നതിന്റെ നേർസാക്ഷ്യവും. ആദർശങ്ങളും ആശയങ്ങളും പറയാനുള്ളതു മാത്രമല്ല പ്രവർത്തിക്കാനും പ്രവർത്തിച്ചുകാണിച്ചുകൊടുക്കാനും കൂടിയുള്ളതാണെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ് ഐരൂർ. വിശ്വാസത്തിനും യുക്തിചിന്തയ്ക്കും വേണ്ടി സ്വന്തം ജീവിതം രക്തസാക്ഷിയെപ്പോലെ അദ്ദേഹം സമർപ്പിച്ചു. യുക്തിവാദിക്ക് ഒരിക്കലും ജീവിതത്തിൽ വിജയിക്കാനാകില്ല എന്ന അന്ധവിശ്വാസത്തെ പൊളിച്ചു. വിവാഹത്തിൽപ്പോലും ഏറ്റവും ഉന്നതമായ മാതൃക കാട്ടിയ ഐരൂർ ഇതിലും കൂടുതൽ അറിയപ്പെടേണ്ടതായിരുന്നു. കഥകളും കെട്ടുകഥകളും നിറംപിടിപ്പിച്ച ആ ജീവിതം ഇതാദ്യമായി സത്യത്തിന്റെ പ്രഭയിൽ തെളിഞ്ഞുനിൽക്കുകയാണ്. സ്വന്തം വാക്കുകളിൽ. തന്റെ അടുത്ത് എത്തിയവരെ ഉറക്കി സത്യം കണ്ടു പിടിച്ച മനുഷ്യൻ ഒരു ജീവിതകാലമത്രയും ഉറങ്ങാതെയും ഉണർവിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ചും ജീവിച്ചതിന്റെ സാക്ഷ്യമാണ് ഈ പുസ്തകം. മരണാനന്തരം ജോൺസണിൽ നിന്ന് കേരളത്തിനു കിട്ടിയ മികച്ച ഉപഹാരങ്ങളിലൊന്ന്. 

ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ 

ജോൺസൺ ഐരൂർ 

കറന്റ് ബുക്‌സ് , തൃശൂർ 

വില 380 രൂപ 

 

Content Summary: Book Review, Malayalam Book Oru Hypnotistinte Anubhavangal written by Johnson Eyeroor