ലണ്ടൻ സർവകലാശാലയിലെ പഠനകാലത്ത് വി.കെ.കൃഷ്ണമേനോന്റെ പ്രഭാഷണങ്ങൾക്ക് അതീവ ശ്രദ്ധയോടെ ചെവിയോർത്തിരിക്കുമായിരുന്നു ആർ.ഇ.ആഷർ. മേനോന്റെ അതിമനോഹരമായ ആ ഇംഗ്ലിഷ് വാഗ്‌വിലാസം പിറവിയെടുത്ത കേരളം വർഷങ്ങൾക്ക് ഇപ്പുറം തന്റെ പ്രിയപ്പെട്ട എഴുത്തിടമായി മാറുമെന്ന് ആഷർ കരുതിയതേയില്ല. ബഷീറിന്റെയും തകഴിയുടെയും രചനകളുടെ ഹൃദയബന്ധുവായ വിവർത്തകനായാണ് ആഷർ കേൾവി കേട്ടതെങ്കിലും മുട്ടത്തു വർക്കിയുടെ കഥാപരിഭാഷയിലൂടെയാണ് ആഷറിന്റെ മലയാളപ്രവേശം.1969ൽ ലണ്ടനിൽനിന്ന് പ്രസിദ്ധപ്പെടുത്തിയ Keralam എന്ന പുസ്തകത്തിലാണ് ആ കഥ വന്നത്. എന്നാൽ ആഷർ കേരളത്തിലെത്തിയ കഥ മറ്റൊന്നാണ്. ബ്രിട്ടിഷ് സൈന്യത്തിലുണ്ടായിരുന്ന തമിഴ്നാട്ടുകാരായിരുന്നു അന്ന് ലണ്ടൻ സർവകലാശാലയിൽ തമിഴ് ക്ലാസെടുത്തിരുന്നത്. താരതമ്യപഠനത്തിൽ ബദ്ധശ്രദ്ധനായിരുന്ന ആഷർ അവർക്കു ശിഷ്യപ്പെട്ടു. സംസാരഭാഷ പഠിക്കാൻ വൈകാതെ തമിഴ്നാട്ടിലെത്തി. ദ്രാവിഡഭാഷാഭംഗിയിൽ മുക്തനായ ആഷർ മലയാളത്തെയും ഇഷ്ടപ്പെട്ടുതുടങ്ങി. മദ്രാസ് സർവകലാശാലയിലെ കെ.എം.പ്രഭാകര വാരിയരാണ് ആഷറുടെ ആദ്യ മലയാളം മാഷ്. അറുപതുകളുടെ ആദ്യം ആഷറുടെ രണ്ടാംവരവിൽ കേരളത്തിൽ ആറു മാസമുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ സർവകലാശാലയിലെ പഠനകാലത്ത് വി.കെ.കൃഷ്ണമേനോന്റെ പ്രഭാഷണങ്ങൾക്ക് അതീവ ശ്രദ്ധയോടെ ചെവിയോർത്തിരിക്കുമായിരുന്നു ആർ.ഇ.ആഷർ. മേനോന്റെ അതിമനോഹരമായ ആ ഇംഗ്ലിഷ് വാഗ്‌വിലാസം പിറവിയെടുത്ത കേരളം വർഷങ്ങൾക്ക് ഇപ്പുറം തന്റെ പ്രിയപ്പെട്ട എഴുത്തിടമായി മാറുമെന്ന് ആഷർ കരുതിയതേയില്ല. 

ആർ.ഇ.ആഷർ. ഫയൽ ചിത്രം: മനോരമ

ബഷീറിന്റെയും തകഴിയുടെയും രചനകളുടെ ഹൃദയബന്ധുവായ വിവർത്തകനായാണ് ആഷർ കേൾവി കേട്ടതെങ്കിലും മുട്ടത്തു വർക്കിയുടെ കഥാപരിഭാഷയിലൂടെയാണ് ആഷറിന്റെ മലയാളപ്രവേശം.1969ൽ ലണ്ടനിൽനിന്ന് പ്രസിദ്ധപ്പെടുത്തിയ Keralam എന്ന പുസ്തകത്തിലാണ് ആ കഥ വന്നത്. എന്നാൽ ആഷർ കേരളത്തിലെത്തിയ കഥ മറ്റൊന്നാണ്. ബ്രിട്ടിഷ് സൈന്യത്തിലുണ്ടായിരുന്ന തമിഴ്നാട്ടുകാരായിരുന്നു അന്ന് ലണ്ടൻ സർവകലാശാലയിൽ തമിഴ് ക്ലാസെടുത്തിരുന്നത്. താരതമ്യപഠനത്തിൽ ബദ്ധശ്രദ്ധനായിരുന്ന ആഷർ അവർക്കു ശിഷ്യപ്പെട്ടു. സംസാരഭാഷ പഠിക്കാൻ വൈകാതെ തമിഴ്നാട്ടിലെത്തി. ദ്രാവിഡഭാഷാഭംഗിയിൽ മുക്തനായ ആഷർ മലയാളത്തെയും ഇഷ്ടപ്പെട്ടുതുടങ്ങി. മദ്രാസ് സർവകലാശാലയിലെ കെ.എം.പ്രഭാകര വാരിയരാണ് ആഷറുടെ ആദ്യ മലയാളം മാഷ്. അറുപതുകളുടെ ആദ്യം ആഷറുടെ രണ്ടാംവരവിൽ കേരളത്തിൽ ആറു മാസമുണ്ടായിരുന്നു. 

ആർ.ഇ.ആഷർ. ഫയൽ ചിത്രം: മനോരമ
ADVERTISEMENT

മലയാളികളുടെ സ്നേഹം പാലും വെണ്ണയും പോലെ നേർമയുള്ളതായിരുന്നെങ്കിലും, കഠിനമായിരുന്നു ‘കചടതപ’ പഠനമെന്ന് ആഷർ പറഞ്ഞിട്ടുണ്ട്. പ്രഭാകരവാരിയരുടെ സുഹൃത്തുക്കളായ എൻ.ഉണ്ണിക്കൃഷ്ണൻ നായരും സി.കെ.നളിനബാബുവും കേരളത്തിൽ ആഷറെ എഴുത്തിനിരുത്തിയവരാണ്. ലളിതമായി വായിച്ചുപഠിച്ചുതുടങ്ങാൻ ‘പാത്തുമ്മയുടെ ആട്’ നൽകിയത് അവരാണ്. പിന്നെ തകഴിയുടെ ‘തോട്ടിയുടെ മകൻ’. ബഷീറും തകഴിയും എഴുതിയതെല്ലാം ഒന്നൊഴിയാതെ വായിച്ചതോടെ, ഇതെന്തുകൊണ്ട് ഇംഗ്ലിഷിലും വന്നുകൂടെന്നായി ആലോചന. ഇരുവർക്കും ആഷർ കത്തെഴുതി. 

ആഷർ അന്ന് എറണാകുളം അജന്ത ഹോട്ടലിലാണ് താമസം. പെട്ടെന്നൊരു ദിവസം മുറുക്കിച്ചുവന്ന ചിരിയുമായി തകഴി കയറിവരികയാണ്. ‘ഡോ.ആഷറാണോ..’ ചിരിയും ചോദ്യവും ചുണ്ടിലൊലിച്ചു. ‘അതെ, ഞ‍ാൻ തന്നെയാണ് ആഷർ...’ അതിലും തെളിഞ്ഞ മലയാളത്തിൽ മറുപടി. തകഴി തൊളോടുതോൾ ചേർത്തുപിടിച്ചു, ശങ്കരമംഗലത്തേക്കു ക്ഷണിച്ചു. പതിവുസഞ്ചാരത്തിലായിരുന്നതിനാൽ, ബഷീറിന് അയച്ച കത്തു കുറച്ചുവൈകിയാണ് അദ്ദേഹത്തിന്റെ കയ്യിലെത്തിയത്. അപ്പോഴേക്കും ആഷർ എഡിൻബറോയിലേക്ക് തിരികെപ്പോയി. വൈകാതെ ബഷീറിന്റെ സ്നേഹമഷി പടർന്ന മറുപടി കിട്ടി. 1966ൽ ബഷീറിനെ കാണാനായി മാത്രം കേരളത്തിലെത്തി. ബിരിയാണിയും സുലൈമാനിയും പിന്നെ വിവർത്തനത്തിനുള്ള അനുമതിക്കത്തുമായി ബഷീർ കാത്തിരുന്നു. 

ADVERTISEMENT

∙ കുഴിയാനയും ആനമക്കാറും

‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’ം ‘തോട്ടിയുടെ മകനും’ ഒന്നിച്ചാണ് ആഷർ വിവർത്തനം ചെയ്തുതുടങ്ങിയതെങ്കിലും തോട്ടിയുടെ മകനാണ് ആദ്യം വെളിച്ചം കണ്ടത്. ന്റുപ്പാപ്പയുടെ പരിഭാഷ അത്രയെളുപ്പമായിരുന്നില്ല ആഷറിന്. അതുമാറ്റിവച്ച് ബാല്യകാലസഖിയും പാത്തുമ്മയുടെ ആടും പരിഭാഷയ്ക്കെടുത്തു. കുഴിയാനയുടെ ഇംഗ്ലിഷ് പദമായ Ant-lion ഉപയോഗിച്ചാൽ ബഷീർ ഉദ്ദേശിച്ച ആനയെ അതിൽ കാണാൻകിട്ടില്ലെന്ന് ആഷറിന് തോന്നി. Elephant Ant എന്ന വാക്കിനെ ആദ്യമായി ഇംഗ്ലിഷ് ഭാഷയിലേക്കു തെളിച്ചുകൊണ്ടുവന്നു. ആനമക്കാർ എന്ന ബഷീറിയൻ പദത്തെ Elephant Makkar എന്നു പരിഭാഷപ്പെടുത്തുമ്പോൾ അതിലെ മനുഷ്യപ്പറ്റ് പോകുമെന്നതിനാൽ Ana Makkar എന്നുതന്നെ നിലനിർത്തി അദ്ദേഹം. നട്ട് ഹാംസൂണിന്റെ ‘വിക്ടോറിയ’യിൽനിന്നു കടം കൊണ്ടാണ് ബഷീർ ‘ബാല്യകാലസഖി’ എഴുതിയതെന്ന് ആരോപണം വന്നപ്പോൾ നല്ല മലയാളത്തിന്റെ നെഞ്ചൂക്കുമായി ആഷർ അതിനെ ചെറുത്തു. സാമ്യത്തെക്കാൾ വ്യത്യാസമാണ് ഏറെയുമെന്ന് രണ്ട് രചനകളെയും മുൻനിർത്തി ഉറപ്പോടെ പറഞ്ഞു. 

ADVERTISEMENT

∙ ‘സൂഫി പറഞ്ഞ കഥ’ കേട്ട്...

ബഷീറിന്റെയും തകഴിയുടെയും രചനകൾക്കു ശേഷം ആഷർ പരിഭാഷകൊണ്ട് മലയാളത്തെ തൊട്ടത് കെ.പി.രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’യിലാണ്. എൻ.ഗോപാലകൃഷ്ണനാണ് മുഖ്യപരിഭാഷകനെങ്കിലും ആഷർ അതിൽ മേൽനോട്ടക്കാരനായി. ആ പരിഭാഷാ കാലത്തെക്കുറിച്ച് കെ.പി.രാമനുണ്ണിക്ക് ഏറെ പറയാനുണ്ട്. ‘സൂഫിയിലേക്ക് ആഷറുടെ നോട്ടമെത്തിയതിന് ഡിസി കിഴക്കെമുറിയോടും എൻ.ഗോപാലകൃഷ്ണനോടും എനിക്കും തീരാത്ത നന്ദിയുണ്ട്. അവരാണ് ആഷറിന് എന്റെ നോവൽ പരിചയപ്പെടുത്തിയത്. അത് ഇംഗ്ലിഷിലേക്ക് തീർച്ചയായും വരണമെന്ന ഗോപാലകൃഷ്ണന്റെ സ്നേഹനിർബന്ധം ഒട്ടധികം ഭാഷകളിലേക്ക് പരിഭാഷയുടെ വാതിൽ തുറന്നിട്ടു. അങ്ങനെ 10 ഭാഷകളിൽ സൂഫി പറഞ്ഞ കഥ വിവർത്തനം ചെയ്തുവന്നു’. ബഷീറിന്റെയും തകഴിയുടെയും രചനകളുടെ ഇതരഭാഷാ വാഴ്‌വിന് പേനയൊരുക്കിയ വിരലുകൾ സൂഫിയെയും സ്പർശിച്ചത് എഴുത്തുജീവിതത്തിലെ വലിയ അംഗീകാരമായി രാമനുണ്ണി ഓർത്തെടുക്കുന്നു. 

ഭാഷകളുടെ വിനിമയസാധ്യതകളെക്കുറിച്ചും മൊഴിവഴക്കത്തെക്കുറിച്ചും പറയാനറിയുന്നവർ ആഷറിനോളം വേറെയുണ്ടാവില്ലിനി. ലണ്ടൻയൂണിവേഴ്സിറ്റിയിൽ ഫ്രഞ്ചും ജർമനും പഠിച്ച എഡിൻബറോ സർവകലാശാലയിൽ ഭാഷാശാസ്ത്ര പ്രൊഫസറും, മിഷിഗൻ സ്റ്റേറ്റ് സർവകലാശാലയിൽ തമിഴ്, മലയാളം വിസിറ്റിങ് പ്ര‌ഫസറുമായിരുന്ന ആഷർ എല്ലായ്പോഴും ഭാഷയുടെ അതിരുകളെ മായിച്ചെഴുതി. ലോകത്തിന്റെ മറ്റേതു ഭാഗത്തേക്കാളും സുഹൃത്തുക്കൾ തനിക്കുള്ളത് കേരളത്തിലാണെന്നും ബഷീറും തകഴിയും എക്കാലവും ജീവിതത്തിന്റെ ഭാഗമാണെന്നും ആഷർ സദാ നമ്മെ ഓർത്തു. ബഷീറിനെയും തകഴിയെയും മറന്നിട്ടേ നാം ആഷറിനെ മറക്കൂ. അതുണ്ടാവില്ലല്ലോ. മുണ്ടുടുത്തും മലയാളം പറഞ്ഞും ആഷർ നമ്മുടെ ഓർമകളിലൂടെ നടക്കുന്നുണ്ട്.

English Summar: Remembering Ronald Asher, who Translated Many Malayalam, Tamil Literary Works into English