മാരകരോഗത്തിന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന്, ജീവിതം തിരിച്ചുകിട്ടി. അതിനുതുണച്ച സുമനസുകൾക്കുള്ള കടംവീട്ടലും കടപ്പാടും പേ‍ാലെ, നന്മയുടെ ചക്രങ്ങളിൽ അജേഷിന്റെ പുസ്തകവണ്ടി യാത്രതുടരുകയാണ്. കേ‍ാട്ടായി ഗ്രാമത്തിലെ വായനക്കാരും, അതുകേട്ടറിഞ്ഞ് പുറത്തുളളവരും ബൈക്കിലെത്തുന്ന ഈ പുസ്തകശാല നോക്കിയിരിക്കുകയാണിപ്പേ‍ാൾ. ശനിയും ഞായറും പിന്നെ കിട്ടുന്ന ഒഴിവുസമയത്തുമെല്ലാം റേ‍ാഡുകളും, ഇടവഴികളും, കുന്നും കുഴികളും താണ്ടി കൃത്യമായി പുസ്തകവണ്ടി വീടുകളിൽ എത്തുന്നു. പുസ്തകത്തിനായി കെ‍ാതിക്കുന്ന, പ്രായമുളളവർക്കും വാല്യക്കാർക്കും കുട്ടികൾക്കും വീട്ടമ്മമാർക്കും കോട്ടായി പുളിനെല്ലി കമ്പക്കൂടം വീട്ടിൽ അജേഷിന്റെ വരിസംഖ്യയില്ലാത്ത ഈ ലൈബ്രറി പ്രതീക്ഷയും ആശ്വാസവുമാണ്. വായനകുറയുന്നു, മരിക്കുന്നുവന്നും ആശങ്ക ഉയർത്തുന്ന ചർച്ചകൾ നടക്കുമ്പേ‍ാഴാണ്, അതെ‍ാന്നും അത്രശരിയല്ലെന്ന് തെളിയിച്ചുകെ‍ാണ്ട് കേ‍ാട്ടായി ഹയർസെക്കൻഡറി സ്കൂളിൽ യുപിവിഭാഗത്തിൽ അധ്യാപകൻ കൂടിയായ കെ. അജേഷിന്റെ പുസ്തകവണ്ടി കൂടുതൽ വേഗത്തിൽ യാത്ര തുടരുന്നത്. തുടക്കത്തിലുളളതിനെക്കാൾ ഇരട്ടി സ്ഥലത്തിപ്പേ‍ാൾ വണ്ടി നിർത്തേണ്ടിവരുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കാശുളളവരും ഇല്ലാത്തവരും രാഷ്ട്രീയക്കാരും വീട്ടമ്മമാരും കുട്ടികളും, പ്രായമായവരും ഈ സ്റ്റേ‍ാപ്പുകളിലുണ്ടെന്നും ഈ യുവ അധ്യാപകൻ ആഹ്ലാദത്തേ‍ാടെ പറയുന്നു. തന്നെയുമല്ല, ഇദ്ദേഹത്തിന്റെ പുസ്തക വണ്ടിക്ക് പാലക്കാട്ട് മാത്രമല്ല, അങ്ങു ബോട്‌സ്വാനയിൽ വരെയുണ്ട് ആരാധകർ!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കണ്ണീർദിനങ്ങൾ നീന്തികടന്ന്

ADVERTISEMENT

കണ്ണീർതേ‍ാരാത്ത നീണ്ട ദിവസങ്ങളിൽ നിന്ന്, മനശക്തിയുടെയും നിരവധിപേരുടെ പ്രാർഥനയുടെയും ബലത്തിൽ നീന്തികയറിയ ജീവിതമിപ്പേ‍ാൾ വായനയുടെ ആനന്ദം അനുഭവിക്കുന്നവർക്കിടയിൽ സ്വസ്ഥമാണ്. പുസ്തകവണ്ടിക്കെ‍ാപ്പം അജേഷ് അച്ഛന്റെ പേരിൽ തുടങ്ങിയ അപ്പുണ്ണിയേട്ടൻ വായനശാലയും സമൂഹമാധ്യമങ്ങളിലും ജനങ്ങൾക്കിടയിലും പരിചിതം. കുറഞ്ഞകാലംകെ‍ാണ്ട് അപ്പുണ്ണിയേട്ടൻ വായനശാല കാർഷിക ഗ്രാമായ കേ‍ാട്ടായിയുടെ സാംസ്കാരിക അടയാളമായി മാറിയ മട്ടാണ്. അജേഷിന്റെ ഭാര്യ ചിത്രയാണ് അവിടെ ലൈബ്രേറിയൻ. സഹോദരങ്ങളായ അജീഷും അനീഷും എല്ലാ പ്രവർത്തനങ്ങൾക്കും അജേഷിന്റെ കൂടെയുണ്ട്. അധ്യാപനം, കുട്ടികൾക്കിടയിലെ വിവിധ കായിക, സാംസ്കാരിക പരിപാടികൾ, അതിലുപരി നാട്ടുകാരുടെ പുസ്തകവണ്ടിയായ സഞ്ചരിക്കുന്ന ലൈബ്രറിയും എല്ലാം, കൈവിട്ടുപേ‍ായെന്നു കരുതിയ ജീവിതത്തിന്റെ തിരിച്ചുപിടിക്കലിൽ, ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങളായിട്ടാണ് അദ്ദേഹം ഇതിനെയെ‍ാക്കെ കാണുന്നത്.

പുസ്തകവണ്ടിയുമായി അജേഷ് മാഷ്. (ഫയൽചിത്രം): ജിൻസ് മൈക്കിൾ∙ മനോരമ

∙ ആ വീഴ്ചയായിരുന്നു തുടക്കം

ആറാംക്ലാസിൽ പഠിക്കുമ്പേ‍ാൾ, അജേഷ് സ്വന്തമായി ഒരു റേഡിയേ‍ാ ഉണ്ടാക്കി. അതിന്റെ പണി ആരും പറഞ്ഞുകെ‌ാടുത്തതല്ല, സ്വന്തം ആശയമാണ് വിജയിച്ചത്. പിന്നീട് അതിൽപാട്ടുകേട്ടു രസിച്ചു. സ്കൂൾ ശാസ്ത്രമേളയിലെ മത്സരത്തിൽ സ്വന്തം റേ‍ഡിയേ‍ാ ഒന്നാംസമ്മാനം നേടി. ഉപജില്ലാ കലോത്സവത്തിൽ കലാപ്രതിഭയായി. പാട്ടുപാടലും വരയ്ക്കലുമെ‍ാക്കെ കൂടെയുണ്ടായിരുന്നു. എല്ലാത്തിനുമെ‍ാപ്പം റേ‍ഡിയേ‍ാകമ്പം വിടാതെ നിന്നു. അതുകെ‍ാണ്ടാകാം പത്താംക്ലാസിൽ ഒന്നാംക്ലാസോടെ ജയിച്ചപ്പേ‍ാൾ ഇലക്ട്രേ‍ാണിക്സ് ഡിപ്ലേ‍ാമ പഠിക്കാൻ പേ‍ാകണമെന്നു വീട്ടുകാരേ‍ാട് നിർബന്ധം പറഞ്ഞത്..

എന്നാൽ, ആ മേ‍ാഹം സഞ്ചരിച്ച് ഒടുവിൽ, വോക്കേഷനൽ ഹയർസെക്കൻഡറിയിലാണ് നിന്നത്. കേ‍ാഴ്സ് ഒന്നാംക്ലാസിൽ ജയിച്ച്, വിക്ടേ‍ാറിയ കേ‍ാളജിൽ ബിഎസ്‌സി സുവേ‍ാളജിക്കു ചേർന്നതേ‍ാടെ ലേ‍ാകം പാടെ മാറി. ക്യാംപസിൽ നിറഞ്ഞുനിന്നു. എല്ലാ പരിപാടികളിലും പങ്കെടുത്തു. എല്ലാ പിൻതുണയുമായി കൂട്ടുകാരും. എൻസിസിയിൽ ചേർന്നതേ‍ാടെ പാട്ടാള ‍ഒ‍ാഫിസറാകാനായി തീരുമാനം. കേ‍ാളജ് ജീവിതം അടിച്ചുപെ‍ാളിച്ച് മുന്നേ‍ാട്ടുപേ‍ായി. 1999–ൽ എൻസിസിയുടെ ഡൽഹി ക്യാംപിൽ പങ്കെടുക്കാനുളള തിരഞ്ഞെടുപ്പിന് കോഴിക്കേ‍ാട് എത്തിയദിവസമാണ് ശരീരത്തിലെ മാറിമറിച്ചൽ പുറത്തെത്തിയത്. തലച്ചേ‍ാറിലെ തരംഗങ്ങളുടെ താളംതെറ്റിയിരുന്നു. നാഡികൾ മരവിച്ച സമയം. കണ്ണുകളിൽ ഇരുട്ടുകയറി, ബേ‍ാധം മറിഞ്ഞ്, വെട്ടിയിട്ടതുപേ‍ാലെ മുറിയിൽ നിലത്തടിച്ചുവീണു.

ADVERTISEMENT

∙ ചികിത്സാ ചെലവിന് സഹപാഠികളുടെ ഗാനമേള

പിന്നീടങ്ങേ‍ാട്ട് ആശുപത്രികളിലൂടെയുളള യാത്രകൾ. പരിശേ‍ാധനകൾ, വിലയിരുത്തലുകൾ, ഒടുവിൽ രേ‍ാഗം കണ്ടെത്തി– ബ്രെയിൻ ട്യൂമർ. രണ്ട് ഒ‍ാപ്പറേഷൻ കഴിഞ്ഞതേ‍ാടെ കൃഷിക്കാരനായ അച്ഛന്റെ കൈവശമുളളതെല്ലാം തീർന്നു. ഭൂമി പകുതിയിലേറെ വിറ്റു. അതുകൊണ്ടൊന്നും ഭേദമാകുന്നതായിരുന്നില്ല രേ‍ാഗം.

പിന്നെയും ഒ‍ാപ്പറേഷനുകൾ വേണമെന്ന് ഡേ‍ാക്ടർമാർ ഉറപ്പിച്ചു. ആകെ തളർന്നതിനിടയ്ക്കും കുടുംബം ‍ഓപ്പറേഷനുകളുടെ ചെലവ് കണ്ടെത്താൻ ഓടിക്കൊണ്ടിരുന്നു. മുതലമട സ്നേഹം ട്രസ്റ്റിൽവച്ച് തിരുവതാംകൂർ തമ്പുരാട്ടിയെ കണ്ടു. അവർ ഇടപെട്ടു, ആ സഹായത്തണലിൽ വീണ്ടും ആശുപത്രിയിലെത്തി. വിക്ടേ‍ാറിയ കേ‍ാളജിലെ സരസുടീച്ചറും രാജ്കുമാർമാഷും എനിക്കുവേണ്ടി വല്ലാതെ കഷ്ടപ്പെട്ടുവന്ന് അജേഷ് പറഞ്ഞു. അവർ നേരിട്ട് പല സ്ഥലങ്ങളിൽ സഹായം തേടിപേ‍ായി. കൂട്ടുകാർ ചികിത്സയ്ക്ക് പണം സ്വരൂപിക്കാൻ കേ‍‍ാളജ് ഒ‍ാഡിറ്റോറിയത്തിൽ നടത്തിയ ഗാനമേളയിൽ കരഞ്ഞുകെ‍ാണ്ടാണ് പലരും പാടിയത്. ഗാനമേളയിലൂടെ 75,000 രൂപ പിരിഞ്ഞുകിട്ടി. പിന്നീട് ഡൽഹി എയിംസിലടക്കം നീണ്ട ചികിത്സ. മെ‍ാത്തം എട്ടുശസ്ത്രക്രിയകൾ, റേഡിയേഷൻ, മരുന്നുസേവ–കാഴ്ചശക്തിയും കേൾവിയും കുറഞ്ഞു.അന്നത്തെ കാലത്ത് ഏതാണ്ട് 30 ലക്ഷംരൂപ ചികിത്സയ്ക്കുവേണ്ടിവന്നു എങ്കിലും പതറാതെ, പതുക്കെപതുക്കെ ചുവടുറപ്പിച്ച് അജേ‍ഷ് ജീവിതം തിരിച്ചുപിടിച്ചു.

∙ കഠിനവേദന, ബിരുദങ്ങൾ, ജേ‍ാലി, പുരസ്കാരം

പുസ്തകവണ്ടിയുമായി അജേഷ് മാഷ്. (ഫയൽചിത്രം): ജിൻസ് മൈക്കിൾ∙ മനോരമ
ADVERTISEMENT

‘ഈ ജീവിതം എനിക്കുകിട്ടിയ ബേ‍ാണസാണ്. നാടിന് എന്തെങ്കിലും ചെയ്യാൻ വേണ്ടിയാണ് ആയുസ്സ് നീട്ടിക്കിട്ടയതെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരും അതിനെ‍ാരു നിമിത്തമായി. ചുറ്റിലും അവരുണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷേ, ഞാൻ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല. എപ്പേ‍ാഴും എന്തെങ്കിലും ജേ‍ാലിചെയ്യാൻ സാധിക്കണേ‍ എന്നാണ് പ്രാർഥന’ – അജേഷ് പറഞ്ഞു. ചികിത്സയും ആശുപത്രികളും വേദനയുമായി ബിരുദത്തിന്റെ തിയറി പരീക്ഷകൾ ഏഴുതാനായില്ല. അധികൃതർ സഹായിച്ചു. കൂടെപഠിച്ചവർ കൈപിടിച്ചു. അങ്ങനെ, ആറുവർഷംകെ‍ാണ്ടാണ് ബിഎസ്‌സി സു‍വോളജി ബിരുദം നേടാനായത്. ഒരു വർഷത്തെ ബിഎഡ് പൂർത്തിയാക്കിയത് മൂന്നുവർഷംകെ‍ാണ്ടും. ശരീരത്തിന്റെ പരിമിതികൾ ഒരുവിധം മറികടന്ന് മത്സരപരീക്ഷകൾ ഏഴുതിക്കെ‍ാണ്ടിരുന്നു. 2009–ൽ പൊലീസിൽ ഒ‍ാഫിസ് അസിസ്റ്റന്റായാണ് ആദ്യ നിയമനം ലഭിച്ചത്. പിന്നീട് ഹയർസെക്കൻഡറി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റായി നിയമനം കിട്ടി. അവിടെ ജേ‍ാലിചെയ്യുമ്പേ‍ാഴാണ് പിഎസ്‌സി എഴുതി അധ്യാപകനായത്.

ഇതിനിടയിൽ എംഎൽടി, എംബിഎ ബിരുദങ്ങളുമെടുത്തു. അമ്മ– പത്മാവതി, മക്കൾ വിദ്യാർഥികളായ അലേ‍ാഷ്യ, ആയുഷ്. ഭിന്നശേഷി വിഭാഗത്തിൽ മികച്ച സർക്കാർ ഉദ്യേ‍ാഗസ്ഥനുളള പുരസ്കാരവും അജേഷിന് ലഭിച്ചു. ജേ‍ാലിക്കും പുസ്തകവണ്ടിക്കുമെ‍ാപ്പം വിദ്യഭ്യാസ സബ്ജില്ലയിലെ സയൻസ് റിസേ‍ാഴ്സ് പേഴ്സൻ, ഹരിതസേന പാലക്കാട് ജില്ലാ കേ‍ാ–ഒ‍ാർഡിനേറ്റർ എന്നീ ചുമതലകളും വീഴ്ചകളില്ലാതെ നടത്തുന്നു.

∙ അപ്പുണ്ണിയേ‍ട്ടന്റെ വായനശാലയിൽ നിന്നും

അജേഷിന്റെ അച്ഛൻ കെ.അപ്പുണ്ണി കേ‍ാട്ടായി പഞ്ചായത്ത് പ്രസിഡന്റും, പാലക്കാട് ജില്ലാപഞ്ചായത്ത് അംഗവുമായിരുന്നു. വീട്ടിൽ 600 പുസ്തകങ്ങളുടെ ഒരു ലൈബ്രറി അദ്ദേഹം ഉണ്ടാക്കിയിരുന്നു. അങ്ങനെയാണ് അജേഷും പുസ്തകമിത്രമായി മാറിയത്.

അച്ഛന്റെ ഒ‍ാർമയ്ക്കായി അപ്പുണ്ണിയേട്ടൻ വായനശാല ആരംഭിക്കുമ്പേ‍ാഴാണ് കേ‍ാവിഡ് മഹാമാരിയിൽ ലേ‍ാകം മുഴുവൻ കെ‍ാട്ടിയടച്ചത്. നാടുമുഴുവൻ രേ‍ാഗഭീതിയാൽ വീടുകളിൽ വീർപ്പുമുട്ടുന്ന ദിവസങ്ങൾ. പുറത്തിറങ്ങാനാകാതെ വല്ലാതെ വിഷമിക്കുന്ന കുട്ടികളെ മാഷ് മനസിൽകണ്ടു. അവരുടെ വിഷമം കുറയ്ക്കാൻ എന്തുചെയ്യണമെന്ന ആലേ‍ാചയിലാണ് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചാലേ‍ാ എന്ന തോന്നലുണ്ടായത്. ആദ്യം എൽപി, യുപി കുട്ടികളുടെ പഠിത്തം മുടങ്ങാതിരിക്കാൻ വിക്ടേഴ്സ് ചാനൽ ലഭിക്കാൻ സൗകര്യമുളള ഫേ‍ാണുകൾ പരമാവധി എത്തിച്ചുകൊടുക്കാനാണ് ശ്രമിച്ചത്. അതിനുവേണ്ടി പണം സ്വരൂപിച്ചു. ഈസമയം ജില്ലാ ആശുപത്രിയിൽ ജീവനക്കാരനായ അനുജൻ അനീഷിനു കോവിഡ് ബാധിച്ചു. വീട്ടുകാരെല്ലാം അടച്ചിരിപ്പായി.

ആ ദിവസങ്ങളിലും ആളുകളുടെ സഹായത്തേ‍ാടെ അജേഷ് 45 കുട്ടികൾക്കു കൂടി ഫേ‍ാൺ എത്തിച്ചു നൽകി. കുടുംബത്തിന്റെ നിരീക്ഷണകാലാവധി കഴിഞ്ഞതേ‍ാടെ പ്രതിരേ‍ാധ സംവിധാനങ്ങളുമായി പുസ്തകവണ്ടിയുടെ ആദ്യയാത്ര സ്റ്റാർട്ട് ചെയ്തു. ഇതറിഞ്ഞ് പലരും പല പുസ്തകങ്ങൾ സംഭാവനയായി നൽകി. കുറെപേർ മാസികകളും ആഴ്ചപതിപ്പുകളും എത്തിച്ചു. ആദ്യം സ്വന്തം പഞ്ചായത്തിലെ ഒ‍ാരേ‍ാ വാർഡിലെയും ഒരു കുട്ടിയെ അംഗങ്ങളാക്കിയാണ് തുടക്കം.

പുസ്തകവണ്ടിയുമായി അജേഷ് മാഷ്. (ഫയൽചിത്രം): ജിൻസ് മൈക്കിൾ∙ മനോരമ

ഒഴിവുദിവസം രാവിലെ ഏഴരയ്ക്ക് ബൈക്കിൽ പ്ലാസ്റ്റിക് പെട്ടിയിൽ ഒരുക്കിയ ലൈബ്രറിയുമായി പുസ്തകവണ്ടി യാത്ര തിരിക്കും. നാലുമണിക്കാണ് തിരിച്ചെത്തുക. പിന്നെ,അപ്പുണ്ണിയേട്ടൻ വായനശാലയുടെ ഭാഗമായ ഐടി സെൽ, ദ്രുതകർമസേന, രക്തദാനസേന, വനിതാരംഗം എന്നീ യൂണിറ്റുകളിലെ പ്രവർത്തനങ്ങളിലേക്ക്.

∙ നിഴലിൽ പ്രതീക്ഷയുടെ നുറുങ്ങുവെട്ടമായി

സമൂഹമാധ്യമങ്ങളിൽ അറിയിച്ചും, നേരിട്ടുവിളിച്ചുമാണ് പുസ്തകങ്ങൾ ശേഖരിക്കൽ. പുസ്തകം കിട്ടാനുണ്ടെങ്കിൽ അത് ദൂരെയായാലും മാഷ് നേരിട്ടുപേ‍ായി എടുക്കും. ഏഴുത്തുകാരെയും സമീപിക്കും.

മിക്കവരും സംഭാവനകൾ നൽകും. ഫീൽഡിൽ ഇറങ്ങുന്നദിവസം ശരാശരി 250 വീടുകൾ കയറുമെന്നു അജേ‍ഷ് പറഞ്ഞു. 50 രൂപയാണ് അപ്പുണ്ണിയേട്ടൻ വായനശാലയിൽ അംഗത്വത്തിനുളള ഫീസ്. വാടകക്കെട്ടിടത്തിലുളള വായനശാലയ്ക്കുളള സംഭാവനയാണിത്. വാടക കെ‍ാടുക്കാൻപേ‍ാലും ഇതു തികയില്ല. പണം തരാൻ കഴിയാത്ത കുട്ടികൾക്കും പുസ്തകം എത്തിക്കുന്നതിൽ പിശുക്ക് കാണിക്കാറില്ല. വായനക്കാർക്ക് വാട്സാപ് ഗ്രൂപ്പുണ്ട്.

പുസ്തകവണ്ടിയുമായി അജേഷ് മാഷ്. (ഫയൽചിത്രം): ജിൻസ് മൈക്കിൾ∙ മനോരമ

പുസ്തകവണ്ടി ട്രാക് ചെയ്യാനുളള സംവിധാനവുമുണ്ട്. ചിലർ പുസ്തകം നിശ്ചിതദിവസം മടക്കികെ‍ാടുക്കില്ല. അവർക്ക് മൂന്നാഴ്ചവരെ സമയം അനുവദിക്കും. കുട്ടികളുള്ള വീടുകളിൽ ചിലപ്പേ‍ാൾ പുസ്തകം നാശമായിട്ടുണ്ടാകും. യാത്രക്കിടയിൽ ഭക്ഷണം വായനക്കാരുടെ വീടുകളിൽ നിന്നാണ് കഴിക്കുക..

ആവേശത്തേ‍ാടെ പുസ്തകം കാത്തിരിക്കുന്നവരുണ്ടെന്നത് ഇപ്പേ‍ാഴത്തെ സാഹചര്യത്തിൽ വലിയ സന്തേ‍ാഷം നൽകുന്ന അനുഭവമായി അജേഷ് കാണുന്നു. തുടക്കം മുതൽ മുതിർന്നവരാണ് കൂടുതൽ വായനക്കാർ, കേ‍ാവിഡ് ഒതുങ്ങിയ സമയത്ത് കുട്ടികളും യുവാക്കളും വായനക്കാരായി എത്തിയത് പ്രതീക്ഷ നൽകുന്നു. പ്രായമായവർ കൂടുതൽ നേ‍ാവലുകളാണ് വായിക്കുന്നതെങ്കിൽ, യുവാക്കൾ സഞ്ചാര സാഹിത്യവും വൈജ്ഞാനിക പുസ്തകങ്ങളുമാണു വായിക്കുന്നതെന്നാണ് ഈ പുസ്തകവണ്ടിക്കാരന്റെ അനുഭവം. രോഗം ബാക്കിയാക്കിയ ബുദ്ധിമുട്ടുകൾ കൂടെയുണ്ട്. എങ്കിലും പുസ്തകങ്ങൾ കാത്തിരിക്കുന്നവരുടെ മുഖങ്ങൾ അജേഷിന്റെ അസ്വസ്ഥതകൾ കുറയ്ക്കുന്നു. പുതുതലമുറയെ വായനയിലേയ്ക്ക് അടുപ്പിക്കാനുളള ശ്രമം കൂടിയാണ് ഈ അധ്യാപകൻ നടത്തുന്നത്. അജേഷ് മാഷ് എന്നാൽ ഗ്രാമത്തിനും പുസ്തകവണ്ടി എന്നായിരിക്കുന്നു അർഥം. നിഴൽപരക്കുന്ന വായനയുടെ ലേ‍ാകത്തിൽ നുറുങ്ങുവെട്ടമായി പുസ്തകവണ്ടി നാലാംവർഷത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്നു.

∙ അജേഷ് മാഷിന് ബോട്സ്വാനയിൽ നിന്ന് ലീലാമ്മ

ബോട്സ്വാനയിൽ നിന്നുള്ള ലീലാമ്മയും കുട്ടികളും.

വർഷങ്ങളായി ബേ‍ാട്സ്വാനയിൽ താമസിക്കുന്ന ലീലാമ്മ തോമസ് എഴുതി,

അജേഷ് മാഷേ,

അപ്പുണ്ണിഏട്ടൻ വായനശാലയിലൂടെ കുട്ടികളുടെ ലോകത്തേക്കുള്ള മാഷിന്റെ പുസ്തക യാത്രകാണാൻ ഇടയായി, സന്തോഷം തോന്നി. ബോട്സ്വാനയിൽ ഇതുപോലെ ഒന്നു തുടങ്ങിയാലോ എന്നു ഞങ്ങളും ചിന്തിക്കുന്നു. പുതിയ തലമുറയിൽ വായനാശീലം പകർത്താൻ പുസ്തകവണ്ടിയാരംഭിച്ചതുകണ്ടപ്പേ‍ാൾ അഭിമാനവുമുണ്ടായി..

അതിന്റെ ചുവട് പിടിച്ച്, ഞാൻ ഇവിടെ ഒരു ചെറിയ കാര്യം തുടങ്ങിവച്ചു മാഷേ, ആഫ്രിക്കയുടെ ഗ്രാമങ്ങളിൽ വായനയില്ലാത്ത കുട്ടികൾക്കു പ്രചോദനം തോന്നുന്ന വരികൾ, കുറുങ്കവിതകൾ, ചെറിയ പേപ്പറുകളിൽ എഴുതി മരച്ചില്ലകളിൽ കെട്ടിത്തൂക്കി ഇടും. ഒരുപാടു പേര് കൂടിനിന്ന് അത് വായിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. തിരക്കുപിടിച്ച ചുറ്റുപാടിൽ, വിരലൊന്നു തൊട്ടാൽ ബൈബിൾ മുതൽ ബഹിരാകാശംവരെ സ്മാർട്ട്‌ ഫോണിൽ കിട്ടുന്നതിനാൽ പുസ്തക, മാഗസിൻ വായനാശീലം കുറയുകയാണ്.

അജേഷ് മാഷിന്റെ മൊബൈൽ ലൈബ്രറിക്ക് പ്രോത്സാഹനം നൽകാൻ സർക്കാർ ശ്രദ്ധ ചെലുത്തണം. ഇങ്ങനത്തെ കാര്യങ്ങൾ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ കുട്ടികളിലെ വായനാശീലം തീരെ ഇല്ലാതാകും. ബോട്സ്വാനയിൽ മലയാളിക്കുട്ടികൾ മലയാളം പറയാൻ ശ്രമിക്കുന്നില്ല. അതിനുവേണ്ടി ഞാൻ വളരെ പരിശ്രമിക്കുന്നുണ്ട്, എന്നാൽ എന്റെ കൂടെ സഹകരിക്കുന്ന ബോട്സ്വാനയിലെ കുട്ടികൾ എന്നേക്കാൾ നല്ലപോലെ മലയാളം പറയാനും പാടാനും ശീലിച്ചു കഴിഞ്ഞു.

English Summary: Life Story of Ajesh, the Rider of Pusthakavandi in Palakkad