അരുന്ധതി റോയ് എന്ന എഴുത്തുകാരി ഇന്ത്യക്കാർക്കു മാത്രമല്ല, സ്വന്തം നടായ കേരളത്തിൽപ്പോലും അപരിചിതയായിരുന്നു ബുക്കർ സമ്മാനം ലഭിക്കുന്നതുവരെ. അയ്മനത്തിന്റെ കഥ പറഞ്ഞ അവരെ ആ നാട്ടിലുള്ളവർപോലും അറിയുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല. ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന പുസ്തകമല്ല, ബുക്കർ പുരസ്കാരമാണ് ആ പുസ്തകത്തെയും എഴുത്തുകാരിയെയും ലോകശ്രദ്ധയിൽ എത്തിച്ചത്.

അരുന്ധതി റോയ് എന്ന എഴുത്തുകാരി ഇന്ത്യക്കാർക്കു മാത്രമല്ല, സ്വന്തം നടായ കേരളത്തിൽപ്പോലും അപരിചിതയായിരുന്നു ബുക്കർ സമ്മാനം ലഭിക്കുന്നതുവരെ. അയ്മനത്തിന്റെ കഥ പറഞ്ഞ അവരെ ആ നാട്ടിലുള്ളവർപോലും അറിയുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല. ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന പുസ്തകമല്ല, ബുക്കർ പുരസ്കാരമാണ് ആ പുസ്തകത്തെയും എഴുത്തുകാരിയെയും ലോകശ്രദ്ധയിൽ എത്തിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുന്ധതി റോയ് എന്ന എഴുത്തുകാരി ഇന്ത്യക്കാർക്കു മാത്രമല്ല, സ്വന്തം നടായ കേരളത്തിൽപ്പോലും അപരിചിതയായിരുന്നു ബുക്കർ സമ്മാനം ലഭിക്കുന്നതുവരെ. അയ്മനത്തിന്റെ കഥ പറഞ്ഞ അവരെ ആ നാട്ടിലുള്ളവർപോലും അറിയുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല. ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന പുസ്തകമല്ല, ബുക്കർ പുരസ്കാരമാണ് ആ പുസ്തകത്തെയും എഴുത്തുകാരിയെയും ലോകശ്രദ്ധയിൽ എത്തിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുസ്തകങ്ങൾക്കു ലോകത്തേക്കു തുറക്കുന്ന വാതിലാണ് മികച്ച പുരസ്കാരങ്ങൾ. ഏതെങ്കിലുമൊരു രാജ്യത്തെ ഒരു പ്രത്യേക സമൂഹത്തിലും പ്രദേശത്തും മാത്രം ഒതുങ്ങിപ്പോകുമായിരുന്ന മികച്ച കൃതികൾ പുരസ്കാരങ്ങളിലൂടെ ലോകത്തിന്റെ ഇഷ്ട‌ം നേടിയതിന് ഒ‌‌‌ട്ടേറെ ഉദാഹരണങ്ങളുണ്ട്. സ്വന്തം രാജ്യത്തുപോലും അറിയപ്പെടാത്ത, വിസ്മൃതരായ എത്രയോ എഴുത്തുകാരുണ്ട്. അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു പുരസ്കാരമായിരിക്കും അവരെ ലോകശ്രദ്ധത്തിൽ എത്തിക്കുന്നത്. അതിനുശേഷം അവരെ പിന്തുടരാൻ മറ്റ് എഴുത്തുകാരും വായനക്കാരും ഉണ്ടായിരിക്കും. ഏകാന്തത എന്ന അശാന്തിയിൽ നിന്ന് ആൾക്കൂട്ടത്തിന്റെ നടുവിലേക്കാണവരുടെ യാത്ര. വിസ്മൃതിയിൽ നിന്ന് സ്മൃതിയിലേക്കും അറിയപ്പെടാത്തത്തിന്റെ നിരാശയിൽ നിന്ന് പ്രശസ്തിയുടെ ആരവങ്ങളിലേക്കും.  

അരുന്ധതി റോയ് എന്ന എഴുത്തുകാരി ഇന്ത്യക്കാർക്കു മാത്രമല്ല, സ്വന്തം നടായ കേരളത്തിൽപ്പോലും അപരിചിതയായിരുന്നു ബുക്കർ സമ്മാനം ലഭിക്കുന്നതുവരെ. അയ്മനത്തിന്റെ കഥ പറഞ്ഞ അവരെ ആ നാട്ടിലുള്ളവർപോലും അറിയുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല. ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ്  എന്ന പുസ്തകമല്ല, ബുക്കർ പുരസ്കാരമാണ് ആ പുസ്തകത്തെയും എഴുത്തുകാരിയെയും ലോകശ്രദ്ധയിൽ എത്തിച്ചത്. പിന്നീട് എഴുതിയ പുസ്തകങ്ങൾ ആദ്യ കൃതിപോലെ പ്രശസ്തമായില്ലെങ്കിലും ആശയലോകത്ത് വിമതസ്വരത്തിലൂടെ മൗലികചിന്തയുടെ വഴി വെട്ടാൻ അരുന്ധതിക്കു കഴിഞ്ഞു. സ്വതന്ത്ര ചിന്തയ്ക്കു ഭീഷണി നേരിട്ടപ്പോൾ, മതേതര ഇന്ത്യ എന്ന ആശയത്തിനു പരുക്ക് സംഭവിച്ചപ്പോൾ അരുന്ധതി തീക്കാറ്റായി. ലോകം ശ്രദ്ധിക്കുന്ന ഇന്ത്യൻ ശബ്ദവും സ്വാതന്ത്ര്യത്തിന്റെ ഉയരത്തിൽ പറക്കുന്ന പതാകയുമായി. 

ഹാൻ കാങ് ((Photo by Leon NEAL / AFP)
ADVERTISEMENT

ബുക്കർ സമ്മാനത്തിലൂടെത്തന്നെയാണ് ദക്ഷിണകൊറിയൻ എഴുത്തുകാരി ഹാങ് കാങ്ങും ശ്രദ്ധിക്കപ്പെടുന്നത്. ദ് വെജിറ്റേറിയൻ എന്ന നോവലും. സ്ത്രീ ജീവിതത്തിന്റെ തീവ്രത ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്തത്ര തീഷ്ണതയോടെ വെജിറ്റേറിയനിൽ ആവിഷ്കരിക്കപ്പെട്ടു. കെ.ആർ.മീരയുടെ ഖബർ എന്ന മലയാള നോവലിൽപ്പോലും ഇടം കണ്ടു എന്നത് ആ നോവൽ എത്രമാത്രം മലയാളത്തിൽ സ്വീകരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ്. 

പുസ്തകങ്ങൾക്കൊപ്പമാണ് ഹാങ് കാങ് കുട്ടിക്കാലം ചെലവിട്ടത്. പുസ്തകപ്രേമിയായ അച്ഛനിൽ നിന്നാണ് അക്ഷരത്തിന്റെ വരം ലഭിച്ചത്. സെക്കൻഡ് ഹാൻഡ് പുസ്തകക്കട പോലെയായിരുന്നു തന്റെ വീടെന്നാണ് പിന്നീടവർ ഓർമിച്ചത്. ആദ്യം ഷെൽഫുകളിൽ മാത്രമായിരുന്നു. പിന്നീട് പുറത്തേക്കും പുസ്തകങ്ങൾ ഇറങ്ങിച്ചെന്നു. പലയിടത്തായി കൂട്ടിയും ആല്ലാതെയും സൂക്ഷിച്ചുവച്ചിരിക്കുന്ന ഒട്ടേറെ കൃതികൾ. അവ കാങ്ങിന്റെ കൂട്ടുകാരായി. വി‌ട്ടുപിരിയാത്ത സുഹൃത്തുക്കളായി. അവയിൽ നിന്ന് വേറിട്ടൊരു ജീവിതം ഇല്ലാതായി. 

ADVERTISEMENT

ദക്ഷിണ കൊറിയൻ എഴുത്തുകാരുടെ കുട്ടികൾക്കുള്ള പുസ്തകങ്ങളാണ് ആദ്യം വായിച്ചതും ആസ്വദിച്ചതും. ഇന്നും ഓർമയിൽ നിൽക്കുന്ന ചില കഥകളുണ്ട്. ‌അവിയിലൊന്ന് ഒരു സ്റ്റുഡിയോയുടേതാണ്. മനുഷ്യരുടെ ചിത്രങ്ങളല്ല ആ സ്റ്റുഡിയോയിലെടുത്തത്. സ്വപ്നങ്ങളുടെ ചിത്രങ്ങൾ. ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നവർക്ക് ലഭിക്കുന്ന പ്രിന്റഡ് കോപ്പി സ്വന്തം രൂപത്തിന്റെയല്ല, സ്വപ്നങ്ങളുടെയായിരുന്നു. ഇന്നും തന്നെ പ്രചോദിപ്പിക്കുന്ന കഥയാണിതെന്ന് കാങ് പറയുന്നു. 

രാത്രി മനുഷ്യർ ഉറങ്ങാൻ കിടക്കുന്നു. പകലിന്റെ അധ്വാനത്തിന് വിശ്രമത്തിന്റെ ശാന്തി പകരുന്നു. എന്നാൽ മരങ്ങൾക്ക് അപ്പോഴും വിശ്രമമില്ല. അവർ നിതാന്തമായ നിൽപ് തുടരുന്നു. ഇതുകണ്ട് കഷ്ടം തോന്നിയ കുട്ടിയുടെ യാചന ഇന്നും മനസ്സിൽ അലയടിക്കുന്നു. പ്രിയപ്പെട്ട മരങ്ങളേ, ഒന്നു കിടക്കൂ. വിശ്രമിക്കൂ. രാവിലെ എഴുന്നേറ്റു നിൽപു തുടരാം..... 

ADVERTISEMENT

കൗമാരത്തിനൊടുവിൽ റഷ്യൻ സാഹിത്യം എന്ന അക്ഷയഖനി കണ്ടെടുത്തു. ഡോസ്റ്റോവ്സ്കി എന്ന അപസ്മാര ബാധിതനായ മഹർഷിയെയും. നീണ്ടു പോകുന്ന അദ്ദേഹത്തിന്റെ കൃതികൾ ആവർത്തിച്ചു വായിച്ചു. പാസ്റ്റർനക്കിന്റെ കവിയുടെ മരണം എന്ന പുസ്തകവും ആവർത്തിച്ചാവർത്തിച്ചു വായിച്ചു. എന്നാൽ ഒരു എഴുത്തുകാരിയാകാൻ ആഗ്രഹിച്ചതിനു കാരണം ലിം ചുൾ വൂ എന്ന കൊറിയൻ എഴുത്തുകാരന്റെ ഒരു കഥയാണ്– സാപ്യോങ് സ്റ്റേഷൻ. മഞ്ഞു പെയ്യുന്ന രാത്രിയിലെ ഒരു ഗ്രാമീണ റെയിൽവേ സ്റ്റേഷനാണ് ഈ കഥയുടെ പ്രമേയം. പ്രത്യേകിച്ചൊരു പ്രധാന കഥാപാത്രമില്ല. അവസാന ട്രെയിൻ കാത്തിരിക്കുന്ന ചില യാത്രക്കാരുടെ ആത്മഭാഷണങ്ങളും. ഇടയ്ക്കിടെ ചുമയ്ക്കുന്ന ഒരാൾ. സംഭാഷണം തുടങ്ങാൻ വാക്കുകൾ തിരയുന്ന മറ്റൊരാൾ. കനലുകൾ കൂട്ടിയിട്ട് തീ കത്തിച്ച് തീനാളങ്ങളിലേക്കു നോക്കിയിരിക്കുന്ന മറ്റൊരാൾ.  കഥ വായിച്ചതോടെ അതുവരെയുണ്ടായിരുന്ന എല്ലാ ആശങ്കയും സംശയങ്ങളും കാങ്ങിൽ നിന്നകന്നു. തന്റെ ജവിതം അക്ഷരങ്ങൾക്കൊപ്പമാണെന്നു തീരുമാനിച്ചു. എഴുത്തുകാരിയാകാനും. 

പിന്നീടും പല പുസ്തകങ്ങൾ ജീവിതത്തിൽ നിർണായകമായി. സ്വാധീനം സൃഷ്ടിച്ചു. അവയിലൊന്നാണ് മലയാളത്തിന്റെ സ്വന്തം അരുന്ധതി റോയിയുടെ  കൊച്ചുകാര്യങ്ങളുടെ തമ്പുരാൻ. കേരള ഗ്രാമജീവിതത്തിന്റെ ഒരു കാലത്തെ ഉൾത്തുടിപ്പുകൾ പ്രമേയമാക്കിയ നിഷ്കളങ്കതയുടെ ഇതിഹാസം. 

ബുക്കർ സമ്മാനം ലഭിച്ചിരുന്നില്ലെങ്കിൽ അരുന്ധതി റോയിയെ ദക്ഷിണ കൊറിയൻ എഴുത്തുകാരി അറിയുമായിരുന്നില്ല. ഹാങ് കാങ്ങിനെ മലയാളികളും. 

ബോർഹസ്, ഇറ്റാലോ കാൽവിനോ, ജെയിംസ് ജോയ്സ്, ആനി കാഴ്സൻ, ഡബ്ല്യൂ. ജി. സെബാൾഡ് എന്നിവരാണ് കാങ് സ്നേഹത്തോടെ, കടപ്പാടോടെ ഓർമിക്കുന്ന മറ്റ് എഴുത്തുകാർ. 

Content Summary: Booker Prize- ' The Vegetarian ' book written by Han Kang