പത്തു മുപ്പത്തിയഞ്ചു കൊല്ലങ്ങൾക്കു മുൻപ് എറണാകുളത്തെ സീതീസ് ബിൽഡിങിലെ അരരൂപ കൂലിക്കുള്ള വൃത്തികേടായ മുറിയിൽ ഞാൻ താമസിക്കുമ്പോൾ, ഒരു ദിവസം അണ്ണൻ ആ മുറിയിൽ വന്നു. ഇരിക്കാൻ ഒന്നുമില്ലാത്തതിനാൽ അദ്ദേഹം ഫോട്ടോ സ്റ്റുഡിയോയിൽ നിന്ന് എനിക്കൊരു സ്റ്റൂൾ കൊണ്ടുവന്നു തന്നു.

പത്തു മുപ്പത്തിയഞ്ചു കൊല്ലങ്ങൾക്കു മുൻപ് എറണാകുളത്തെ സീതീസ് ബിൽഡിങിലെ അരരൂപ കൂലിക്കുള്ള വൃത്തികേടായ മുറിയിൽ ഞാൻ താമസിക്കുമ്പോൾ, ഒരു ദിവസം അണ്ണൻ ആ മുറിയിൽ വന്നു. ഇരിക്കാൻ ഒന്നുമില്ലാത്തതിനാൽ അദ്ദേഹം ഫോട്ടോ സ്റ്റുഡിയോയിൽ നിന്ന് എനിക്കൊരു സ്റ്റൂൾ കൊണ്ടുവന്നു തന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തു മുപ്പത്തിയഞ്ചു കൊല്ലങ്ങൾക്കു മുൻപ് എറണാകുളത്തെ സീതീസ് ബിൽഡിങിലെ അരരൂപ കൂലിക്കുള്ള വൃത്തികേടായ മുറിയിൽ ഞാൻ താമസിക്കുമ്പോൾ, ഒരു ദിവസം അണ്ണൻ ആ മുറിയിൽ വന്നു. ഇരിക്കാൻ ഒന്നുമില്ലാത്തതിനാൽ അദ്ദേഹം ഫോട്ടോ സ്റ്റുഡിയോയിൽ നിന്ന് എനിക്കൊരു സ്റ്റൂൾ കൊണ്ടുവന്നു തന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേപ്പൂർ സുൽത്താനു കൊച്ചിയുമായി ഉണ്ടായിരുന്ന ആത്മബന്ധത്തിന്റെ തെളിവാണ് ഈ കത്ത്. അടുത്ത സുഹൃത്തും പത്രപ്രവർത്തകനുമായിരുന്ന എം. പി. കൃഷ്ണപിള്ളയ്ക്കു വൈക്കം മുഹമ്മദ് ബഷീർ 1981 സെപ്റ്റംബർ 14ന് അയച്ചതാണ് ഈ കത്ത്. കൃഷ്ണപിള്ളയുടെ മകനും കൃഷ്ണൻനായർ സ്റ്റുഡിയോയുടെ  നടത്തിപ്പുകാരനുമായിരുന്ന അജിത്കുമാറിന്റെ സ്വകാര്യ ശേഖരത്തിലാണ് ഈ കത്തുള്ളത്. സ്റ്റുഡിയോ കൃഷ്ണൻ നായരുടെ അനന്തരവനാണ് അജിത്. 

ബഷീർ അയച്ച കത്തിൽ നിന്ന്: ‘‘പ്രിയപ്പെട്ട എംപി, എംപി അയച്ച രസകരമായ കത്തു കിട്ടിയിട്ടു കുറെ ദിവസമായി. ഒരുപാടു സുഖക്കേടുകളുടെ കൂട്ടത്തിൽ ഇപ്പോൾ കണ്ണുകൾക്കും അസുഖമുണ്ട്. എഴുതാനും വായിക്കാനും വിഷമം. മറുപടി അയയ്ക്കാൻ താമസിച്ചു പോയതു ക്ഷമിക്കണം. സരസ്വതിയെ ചോദിച്ചതായി പറയണം. കുട്ടികൾക്കെല്ലാം സുഖമെന്നു വിശ്വസിക്കുന്നു. അണ്ണനോട് ഒരു കാര്യം പറയണം (കൃഷ്ണൻനായർ സ്റ്റുഡിയോയിലെ പത്മനാഭൻ നായർ). പത്തു മുപ്പത്തിയഞ്ചു കൊല്ലങ്ങൾക്കു മുൻപ് എറണാകുളത്തെ സീതീസ് ബിൽഡിങിലെ അരരൂപ കൂലിക്കുള്ള വൃത്തികേടായ മുറിയിൽ ഞാൻ താമസിക്കുമ്പോൾ, ഒരു ദിവസം അണ്ണൻ ആ മുറിയിൽ വന്നു. ഇരിക്കാൻ ഒന്നുമില്ലാത്തതിനാൽ അദ്ദേഹം ഫോട്ടോ സ്റ്റുഡിയോയിൽ നിന്ന് എനിക്കൊരു സ്റ്റൂൾ കൊണ്ടുവന്നു തന്നു. ആ സ്റ്റൂൾ ഇപ്പോഴും എന്റെ അടുത്തുണ്ട്. ഈ വിവരമാണു അണ്ണനോടു പറയേണ്ടത്. അദ്ദേഹത്തിനു ദീർഘായുസ്സും സുഖവും ഞാൻ ആശംസിക്കുന്നു.

അടുത്ത സുഹൃത്തും പത്രപ്രവർത്തകനുമായിരുന്ന എം.പി.കൃഷ്ണപിള്ളയ്ക്കു വൈക്കം മുഹമ്മദ് ബഷീർ അയച്ച കത്ത്.
ADVERTISEMENT

എംപി സ്റ്റുഡിയോയിൽ (എംപി കൃഷ്ണപിള്ള തുടങ്ങിയ സ്റ്റുഡിയോ) ഒരുപാടു രാത്രികളിൽ ഞാൻ കിടന്നുറങ്ങിയത് ഓർക്കുന്നു, എന്തൊരുകാലം! ദൈവാനുഗ്രഹത്താൽ ഞാനിവിടെ സുഖമായി താമസിക്കുന്നു. ഭാര്യയും രണ്ടുമക്കളും. മൂത്തതു പെണ്ണ്, രണ്ടു കൊല്ലം മുൻപു മോളുടെ കല്യാണം നടന്നു. ഇപ്പോൾ മോൾക്ക് ഒരാൺകുഞ്ഞുണ്ട്. മോൻ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ഇവിടെ രണ്ടേക്കർ തെങ്ങും പറമ്പുണ്ട്. വീടും. കുറെ തേങ്ങ കിട്ടും. രാഷ്ട്രീയ പെൻഷൻ കിട്ടുന്നുണ്ട്. പുസ്തകങ്ങളിൽ നിന്നും വല്ലതും കിട്ടും. ആകെക്കൂടി വലിയ അല്ലലു കൂടാതെ ജീവിക്കുന്നു.

നമ്മുടെ കുട്ടപ്പൻ, ആർട്ടിസ്റ്റ് രാഘവൻനായർ, ഹിന്ദുസ്ഥാൻ അംബ്രലാ ഫാക്ടറിക്കാർ, കൊച്ചിൻ ബേക്കറി അച്ചു, പോഞ്ഞിക്കര റാഫി എന്നിവരെ കാണുമ്പോൾ ചോദിച്ചതായി പറയണം. കോഴിക്കോടു വരുമ്പോൾ ബേപ്പൂർ വരണം. എംപിക്കും സരസ്വതിക്കും കുട്ടികൾക്കും അണ്ണനും ദൈവം ദീർഘായുസ്സും സുഖവും നൽകട്ടെ.

ADVERTISEMENT

ബേപ്പൂർ, 14–9–81 വൈക്കം മുഹമ്മദ് ബഷീർ

കെ.പി. അച്യുതനു ബഷീർ അയച്ച കത്തിലെ വരികൾ. കണ്ണാടി ഉപയോഗിച്ചു വായിച്ചാലേ ഇവ മനസ്സിലാകൂ.

എറണാകുളം ബോട്ട് ജെട്ടിക്കു സമീപവും പിന്നീട് ഇന്നത്തെ പ്രസ് ക്ലബ് റോഡിലും സ്വന്തം പുസ്തകശാല നടത്തിയിരുന്ന കാലത്താണു ബഷീർ കൊച്ചിയിൽ താമസിച്ചത്. തൊട്ടടുത്തുള്ള കൃഷ്ണൻനായർ സ്റ്റുഡിയോ അടക്കമുള്ള മുഴുവൻ കടക്കാരുമായി ബഷീറിന് അടുത്ത ബന്ധമുണ്ടായിരുന്നു.

ADVERTISEMENT

ബഷീർ ഓർമകളിൽ അച്യുതൻ

താങ്ക്സ്, ചെക്കു കിട്ടി – ബഷീർ. ബേപ്പൂർ സുൽത്താന് ഒരിക്കൽ 25 രൂപ കൊടുത്തയച്ചപ്പോൾ കെ. പി. അച്യുതനു ബഷീർ അയച്ച കത്തിലെ വരികൾ. എന്നാൽ ഈ കത്ത് പെട്ടെന്ന് വായിക്കാൻ സാധിക്കില്ല. കാരണം കത്ത് മറിച്ചാണ് എഴുതിയിരിക്കുന്നത്. കണ്ണാടിയിൽ നോക്കി വേണം വായിക്കാൻ. വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന പൊതു പ്രവർത്തകൻ കെ. പി. അച്യുതനു ബഷീറിനെക്കുറിച്ച് പറയുമ്പോൾ നൂറുനാവ്. ജന്മനക്ഷത്ര പ്രകാരം അച്യുതന് ഇന്ന് 92 വയസ്സാകും. ഇന്നു തന്നെയാണ് ആത്മമിത്രം ബഷീർ ലോകം വിട്ടുപോയിട്ട് 29 വർഷം തികയുന്നതും. 

ബഷീർ തനിക്കെഴുതിയ കത്തുകൾ പ്രസിദ്ധീകരിച്ച സുവനീർ വായിക്കുന്ന കെ.പി. അച്യുതൻ.

കെ. പി. അച്യുതൻ കോളജ് കാലഘട്ടം മുതൽ ബഷീറുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. എറണാകുളം ബോട്ട് ജെട്ടിക്കു സമീപമുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെയും പി.കെ. ബാലകൃഷ്ണന്റെയും സംയുക്ത സംരംഭമായ സർക്കിൾ ബുക്ക് ഹൗസിൽ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ലോ കോളജിലെ വിദ്യാർഥിയായിരുന്ന അച്യുതൻ അവസാന പീരിയഡ് ഒഴിവാക്കി സർക്കിൾ ബുക്ക് ഹൗസിൽ എത്തും. അന്ന് തുടങ്ങിയ ബന്ധം ബഷീർ മരിക്കുന്നതു വരെ തുടർന്നു.