ഒരേ കാലത്തു ജീവിച്ചിട്ടും ടോൾസ്റ്റോയിയും ഡെസ്റ്റോയെവ്സ്കിയും തമ്മിൽ സൌഹൃദമുണ്ടായില്ല. ഒരിക്കലും പരസ്പരം സംസാരിച്ചില്ല. ഒരേ ചടങ്ങിൽ പങ്കെടുത്തിട്ടും പരസ്പരം കണ്ടില്ല. ഇരുവരും വ്യത്യസ്തമായ സാഹിത്യധാരയെ പിന്തുടർന്നു. രാഷ്ട്രീയത്തിലും സാഹിത്യത്തിലും കടകവിരുദ്ധമായ നിലപാടുകളെടുത്തു. ഡെസ്റ്റോയെവ്സ്കി ജയിലിലും തെരുവിലും കഴിഞ്ഞു. മരണത്തോടുത്തിട്ടും കളിഭ്രാന്തിലും ദാരിദ്ര്യത്തിലും ജീവിച്ചു. തീവ്രവികാരങ്ങളിൽ ആത്മാവിനെയും ശരീരത്തെയും ഹീനമാക്കാൻ അനുവദിച്ചു. സങ്കുചിതദേശീയതോടു തോളുരുമുന്ന രാഷ്ട്രീയസങ്കൽപങ്ങൾ കൊണ്ടുനടന്നു. വാലും കൊമ്പും കറുത്ത ഉടലുമുള്ള സാത്താനെ സങ്കൽപിച്ചു. മറുവശത്തു ജന്മിജീവിതത്തിന്റെ സമൃദ്ധിയിൽ വളർന്ന ടോൾസ്റ്റോയി ജന്മിത്വ, നാഗരിക സാമൂഹികബന്ധങ്ങളിലെ വൈരുദ്ധ്യങ്ങളെ സാഹിത്യത്തിലേക്കു കൊണ്ട് അതിനെ സാർവജനീയമമാക്കിയെടുത്തു. സ്ത്രീപുരുഷബന്ധത്തെയും അതിന്റെ ആഴത്തിലും സങ്കീർണതകളിലും ചിത്രീകരിച്ചു. പിന്നീടു താനറിഞ്ഞ ജീവിതത്തെയും താനെഴുതിയ സാഹിത്യത്തെയും നിരാകരിച്ച് വരണ്ട ആത്മീയയിലേക്കുപോയി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുത്തിൽ ഏതാണു കൂടുതൽ ഇഷ്ടം നോവലോ ലേഖനമോ എന്ന ചോദ്യം കേൾക്കാറുണ്ട്. ഫിക്ഷനും നോൺഫിക്ഷനും രണ്ടു കണ്ണുകൾ പോലെയാണ്. രണ്ടും നിർബന്ധമാണ്. അതുകൊണ്ട് ഏതാണു പ്രധാനം, നോവലോ ലേഖനമോ, എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാൻ കഴിയില്ല. രണ്ടുചേർന്നുള്ള എഴുത്തുണ്ടാക്കുന്ന ആഹ്ലാദം ചെറുതല്ലെന്നു മാത്രം ഞാൻ പറയാം. ഭാഷയിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് എഴുത്തിലേക്കു കൊണ്ടുപോകുന്നത്. അതു ഭാഷയിലോ സാഹിത്യത്തിലോ കൃത്യമായ പരിശീലനമോ ആശീർവാദങ്ങളോ നേടിയിട്ടല്ല. ഞാൻ എന്നെത്തന്നെ പ്രോത്സാഹിപ്പിക്കുകയും നിരാശനാക്കുകയും ചെയ്യുന്നു.  

അടുത്തും ദൂരെയുമുള്ള ജീവിതത്തോടും കാഴ്ചകളോടും നമ്മെ അടുപ്പിക്കുന്ന വൈകാരികതകളുടെ ലോകത്തുനിന്നാണു എഴുത്തിലെ ലോകം വരുന്നത്. ഇങ്ങനെ നിർമിച്ചെടുക്കുന്നതു ചില വായനക്കാർക്ക് ഇത് അസഹനീയമാകാം, മടുപ്പിക്കുന്നതോ വെറുപ്പിക്കുന്നതോ ആകാം. അതൃപ്തനായിത്തീർന്ന വായനക്കാർ, എഴുത്തുകാർക്കു ഭീഷണിയാണ്. എന്നാൽ ഈ ഭീഷണി ചിരകാലത്തേക്കാവണമെന്നില്ല. ഒരിക്കൽ നാം നീരസത്തോടെ തള്ളിയവരുമായി പിന്നീടു നാം സൗഹൃദത്തിലാകാം. പണ്ടു നാമടുത്തുനിന്നവർ പിന്നീട് കണ്ടാലറിയാതാവുകയും ചെയ്യാം. ഇങ്ങനെ നോക്കുമ്പോൾ എഴുത്തുകാരും വായനക്കാരും തമ്മിലുള്ളതുപോലെ വിചിത്രവും സങ്കീർണവുമായ ബന്ധങ്ങൾ എഴുത്തുകാർ തമ്മിലും ഉണ്ടാകാറുണ്ട്. എഴുത്തുകാർ പരസ്പരം ദിവസവും അറിഞ്ഞോ അറിയാതെ ഓർമിക്കുന്നു. വിചാരങ്ങൾ പങ്കുവയ്ക്കുന്നു. കഷ്ടതകളിൽ ഒരുമിച്ചുപോകുന്നു. ഉദാഹരണത്തിന്, കവികളായ എലിസബത്ത് ബിഷപ്പും റോബർട്ട് ലോവലും തമ്മിലുള്ള സൗഹൃദം. കത്തുകളിലൂടെയും കവിതകളുടെയും അവർ തമ്മിൽ ജീവിതകാലമത്രയും ആഴമേറിയ സൗഹൃദത്തിലായിരുന്നു. അവർ തമ്മിൽ നേരിട്ടു കണ്ടുസംസാരിച്ച സന്ദർഭങ്ങൾ കുറവായിരുന്നു. 

ടോൾസ്റ്റോയി, ഡെസ്റ്റോയെവ്സ്കി Image Credit: Wikimedia Commons
ADVERTISEMENT

ഇതിന്റെ മറുവശം നോക്കുക - ഒരേ കാലത്തു ജീവിച്ചിട്ടും ടോൾസ്റ്റോയിയും ഡെസ്റ്റോയെവ്സ്കിയും തമ്മിൽ സൗഹൃദമുണ്ടായില്ല.  ഒരിക്കലും പരസ്പരം സംസാരിച്ചില്ല. ഒരേ ചടങ്ങിൽ പങ്കെടുത്തിട്ടും പരസ്പരം കണ്ടില്ല. ഇരുവരും വ്യത്യസ്തമായ സാഹിത്യധാരയെ പിന്തുടർന്നു. രാഷ്ട്രീയത്തിലും സാഹിത്യത്തിലും കടകവിരുദ്ധമായ നിലപാടുകളെടുത്തു. ഡെസ്റ്റോയെവ്സ്കി ജയിലിലും തെരുവിലും കഴിഞ്ഞു. മരണത്തോടുത്തിട്ടും കളിഭ്രാന്തിലും ദാരിദ്ര്യത്തിലും ജീവിച്ചു. തീവ്രവികാരങ്ങളിൽ ആത്മാവിനെയും ശരീരത്തെയും ഹീനമാക്കാൻ അനുവദിച്ചു. സങ്കുചിതദേശീയതോടു തോളുരുമുന്ന രാഷ്ട്രീയസങ്കൽപങ്ങൾ കൊണ്ടുനടന്നു. വാലും കൊമ്പും കറുത്ത ഉടലുമുള്ള സാത്താനെ സങ്കൽപിച്ചു. 

മറുവശത്തു ജന്മിജീവിതത്തിന്റെ സമൃദ്ധിയിൽ വളർന്ന ടോൾസ്റ്റോയി ജന്മിത്വ, നാഗരിക സാമൂഹികബന്ധങ്ങളിലെ വൈരുദ്ധ്യങ്ങളെ സാഹിത്യത്തിലേക്കു കൊണ്ട് അതിനെ സാർവജനീയമമാക്കിയെടുത്തു. സ്ത്രീപുരുഷബന്ധത്തെയും അതിന്റെ ആഴത്തിലും സങ്കീർണതകളിലും ചിത്രീകരിച്ചു. പിന്നീടു താനറിഞ്ഞ ജീവിതത്തെയും താനെഴുതിയ സാഹിത്യത്തെയും നിരാകരിച്ച് വരണ്ട ആത്മീയയിലേക്കുപോയി, ദാരിദ്ര്യത്തെയും തിരസ്കാരങ്ങളെയും സ്വാഗതം ചെയ്തു. സ്ത്രീയെയും സംഗീതത്തെയും തള്ളിപ്പറഞ്ഞു. മഹാപ്രശസ്തിയുടെ നെറുകയിൽനിൽക്കവേ, ടോൾസ്റ്റോയി വീടുവിട്ടിറങ്ങി, ട്രെയിൻയാത്രയ്ക്കിടെ ന്യൂമോണിയ പിടിച്ച് തെക്കൻറഷ്യയിലെ ഒരു ചെറുറെയിൽവേ സ്റ്റേഷനിൽ, സ്റ്റേഷൻ മാസ്റ്ററുടെ വസതിയിൽ മരിക്കുകയും ചെയ്തു. ഈ രണ്ടു പ്രതിഭകളും പരസ്പരം പ്രശംസിക്കുകയോ സൌഹൃദമുണ്ടാക്കുകയോ ചെയ്തില്ലെങ്കിലും അവരുടെ പുസ്തകങ്ങൾ ലോകഭാവനയിൽ രണ്ടു മഹാസാംസ്കാരങ്ങളായി ഉയർന്നു. 

ബോറിസ് പാസ്റ്റർനാക്ക്, Image credit: Jerry Cooke/CORBIS

എഴുത്തുകാർക്കിടയിലും സൗഹൃദം അനായാസമല്ല. മറ്റൊരാളുടെ രചനയെ പുറമേ പ്രശംസിച്ചാലും അയാളെക്കാൾ നല്ലതാണു തന്റെ എഴുത്ത് എന്ന് ഓരോ എഴുത്തുകാരിയും വിചാരിക്കുന്നു. അതിനാൽ തുറന്ന ആശയവിനിമയങ്ങൾ എഴുത്തുകാർക്കിടയിൽ വിഷമകരമാണ്. കാരണം എഴുത്തുകാർ അവരുടെ സ്വകാര്യസംഭാഷണങ്ങളിൽ എപ്പോഴും സ്വന്തം രചനയെപ്പറ്റിയോ തനിക്കു കിട്ടാതെ പോയ പുരസ്കാരങ്ങളെപ്പറ്റിയോ മാത്രം സംസാരിക്കുന്നു. മറ്റൊരു എഴുത്തുകാരന് അനർഹമായ പ്രശസ്തിയും അംഗീകാരവും ലഭിക്കുന്നതിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു. 

സേച്ഛാധികാരം നിലനിൽക്കുന്ന ഒരു സമൂഹത്തിലാണെങ്കിൽ, ആ സമൂഹത്തിലെ രാഷ്ട്രീയതത്വം പിന്തുടരാൻ എഴുത്തുകാർ നിർബന്ധിതരാണെങ്കിൽ അവിടെ എഴുത്തും സൌഹൃദവും കൂടുതൽ സങ്കീർണമായിരിക്കും. രാഷ്ട്രീയനിലപാടുകളുടെ പേരിൽ നമ്മുടെ നാട്ടിലും എഴുത്തുകാർ ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കാറുണ്ടെങ്കിലും സ്വേഛ്ഛാധികാരത്തിനു കീഴിൽ എഴുത്തുകാരുടെ നിലപാടുകൾ ജീവന്മരണ പ്രശ്നമാണ്. 

ഇസ്മയേൽ കദാരെ, Image credit: J. Foley
ADVERTISEMENT

ശീതയുദ്ധം മൂർച്ഛിച്ചുനിൽക്കുന്ന കാലത്ത് 1958–ലാണു ബോറിസ് പാസ്റ്റർനാക്കിനു സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചത്. അത് സോവിയറ്റ് റഷ്യയിലെങ്ങും വൻപ്രകമ്പനമുണ്ടാക്കി. പാസ്റ്റർനാക്കിനെതിരെ വൻ പ്രചാരണമാണു ഭരണകൂടയന്ത്രം അഴിച്ചുവിട്ടത്. എഴുത്തുകാരും വായനക്കാരും സാധാരണപൌരന്മാരും വരെ പാസ്റ്റർനാക്കിനെ നാടുകടത്താനാവശ്യപ്പെട്ടു തെരുവുയോഗങ്ങളും പ്രകടനങ്ങളും നടത്തി. അസാധാരണമായ ഈ സംഭവം, ഒരു എഴുത്തുകാരനെ രാജ്യദ്രോഹിയെന്നുവിളിച്ച് ഒരു രാജ്യം മുഴുവനും ഉയർന്ന പ്രതിഷേധം, നടക്കുമ്പോൾ മോസ്കോയിൽ ഇസ്മായിൽ കദാരെയുമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് അൽബേനിയയയിൽനിന്ന് മോസ്കോയിൽ സാഹിത്യം പഠിക്കാനെത്തിയ വിദ്യാർഥിയായ കദാരെക്ക് മോസ്കോ മനോഹരമായ രാത്രികളുടെയും സുന്ദരികളുടെയും നഗരമായിരുന്നു അതുവരെ. അവിടെ എഴുത്തുകാരനെതിരെ റേഡിയോയും പത്രവും തെരുവും ഒരുമിച്ചു ശബ്ദിക്കുന്നത് അയാൾ കണ്ടു. നൊബേൽസമ്മാനം പ്രഖ്യാപിച്ച് ആറാം ദിവസം മോസ്കോയിൽ നികിത ക്രൂഷ്ചേവ് പങ്കെടുത്ത കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രകമ്മിറ്റി പ്ലീനത്തിൽ പിന്നീട് കെജിബി തലനായിത്തീർന്ന വ്ളാഡിമിർ സെമിഷാത്നി പ്രസംഗിച്ചത് ഇങ്ങനെയാണ് - നിങ്ങൾ പാസ്റ്റർനാക്കിനെ ഒരു പന്നിയുമായി താരതമ്യം ചെയ്താൽ, അയാൾ ചെയ്യുന്നതു പന്നി ചെയ്യില്ല. പന്നി തൂറുന്നനേരവും തിന്നാറില്ല.

ആ ദിവസങ്ങളിൽ സോവിയറ്റ് റഷ്യയിൽ പാസ്റ്റർനാക്കിനെ അനുകൂലിച്ച് നിലപാടെടുക്കുക അപകടകരമായിരുന്നു. ഈ സമ്മർദത്തിനൊടുവിൽ പാസ്റ്റർനാക്ക് നൊബേൽ നിരസിച്ചു. ഒരുദിവസം കവിയുടെ താമസസ്ഥലം തേടി കദാരെയയും സുഹൃത്തും പോകുന്നുണ്ട്. ഒരു കൃഷിയിടത്തിൽ പണിയെടുക്കുന്ന പാസ്റ്റർനാക്കിനെ ദൂരെനിന്നു കണ്ടു കദാരെ മടങ്ങിപ്പോരുന്നു. രോഗബാധിതനായ പാസ്റ്റർനാക്ക് രണ്ടുവർഷത്തിനകം മരിച്ചു. നൊബേൽ സമ്മാനം ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കിൽ അതു പാസ്റ്റർനാക്കിനെയാണ് എന്നു കദാരെ പറയുന്നു. മോസ്കോ അനുഭവങ്ങളും പാസ്റ്റർനാക്ക് സ്മരണയും വർഷങ്ങൾക്കുശേഷം കദാരെയുടെ  നോവലിൽ കടന്നുവന്നു. അപ്പോഴേക്കും അൽബേനിയയിലെ ഏകാധിപതി എൻവർ ഹോക്സ്സയും സോവിയറ്റ് യൂണിയനുമായി തെറ്റിയിരുന്നു. കദാരെയുടെ എഡിറ്റർ ആ നോവൽ വായിച്ചുപറഞ്ഞത്, നമ്മുക്ക് സോവിയറ്റ് യൂണിയനെ ഇപ്പോഴത്തെ സാഹചര്യത്തിൽ വിമർശിക്കാം. എന്നാൽ പാസ്റ്റർനാക്കിനെ അനുകൂലിക്കാനാവില്ല എന്നാണ്. ഭരണകൂടങ്ങൾ തമ്മിൽ അകന്നെങ്കിലും അൽബേനിയയിൽ അപ്പോഴും സോവിയറ്റ് വിരുദ്ധരെന്നു മുദ്രകുത്തപ്പെട്ട എഴുത്തുകാർ വിലക്കപ്പെട്ടവരുടെ പട്ടികയിൽ തുടർന്നു. 

ഓസിപ് മാന്തേൽസ്റ്റം, Image credit: Fine Art Images/Heritage Images/Getty Images.

സോവിയറ്റ് യൂണിയനിൽ ജോസഫ് സ്റ്റാലിന്റെ കാലത്ത് 1930-40കളിൽ തടങ്കൽപാളയങ്ങളിൽ മണ്ണടിഞ്ഞ കവി ഓസിപ് മാന്തേൽസ്റ്റമും പാസ്റ്റർനാക്കും അടുത്തുസുഹൃത്തായിരുന്നു. മാന്തേൽസ്റ്റം അറസ്റ്റിലായശേഷം 1934ൽ ജോസഫ് സ്റ്റാലിൻ പാസ്റ്റർനാക്കിനെ നേരിട്ടു ഫോൺ വിളിക്കുകയും അവർ തമ്മിൽ മൂന്നു മിനിറ്റ് സംസാരിക്കുകയും ചെയ്തുവത്രേ. ഈ സംഭവം പാസ്റ്റർനാക്കിനെ അപകീർത്തിപ്പെടുത്താനായി ഭരണകൂടയന്ത്രംതന്നെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്തായിരുന്നു പാസ്റ്റർനാക്കും സ്റ്റാലിനും തമ്മിൽ ആ മൂന്നുമിനിറ്റ് സംസാരിച്ചത്.? ഇതേസംബന്ധിച്ചു ഒരുപാടു ദുരൂഹതകളുണ്ട്, വ്യത്യസ്തമായ കഥകളും. മാന്തേൽസ്റ്റം അറസ്റ്റിലായതു അറിഞ്ഞുകാണുമല്ലോ എന്നു സ്റ്റാലിൻ ചോദിച്ചപ്പോൾ പാസ്റ്റർനാക്ക്, we‘re different, comrade Stalin എന്നു മറുപടി പറഞ്ഞുവത്രേ. ഈ ഒറ്റവാക്യത്തിലൂടെ പാസ്റ്റർനാക്ക് തന്റെ സുഹൃത്തിനെ ഒറ്റിയതായും വിലയിരുത്തപ്പെട്ടു. ഈ ഫോൺസംഭാഷണത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് കുറഞ്ഞതു 13 തരം റിപ്പോർട്ടുകളെങ്കിലുമുണ്ട് എന്നു കദാരെ പറയുന്നു. സ്റ്റാലിനോടു മാന്തേൽസ്റ്റമിനെ വിട്ടയയ്ക്കാനാണു പാസ്റ്റർനാക്ക് അഭ്യർത്ഥിച്ചതെന്നാണു അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു. കവി ഭയം കൊണ്ടു പരിഭ്രാന്തനായിത്തീർന്നുവെന്ന് കാമുകി പറയുന്നു. മറ്റൊരു വേർഷനിൽ പാസ്റ്റർനാക്ക് തന്റെ നിലപാടിൽ ഉറച്ചുനിന്ന് തർക്കിച്ചതായും പറയുന്നു. വർഷങ്ങൾക്കുശേഷം ബ്രിട്ടിഷ് തത്വചിന്തകനായ ഏശ്യാ ബെർലിൻ റഷ്യയിലെത്തി അന്നാ അഹ്മത്തോവയുമായി സംസാരിക്കുമ്പോൾ ഇതേവിഷയം അവിടെ കടന്നുവരുന്നുണ്ട്.

1970കളിലെ അൽബേനിയയിൽ പാസ്റ്റർനാക്ക് കഥാപാത്രമായ തന്റെ നോവലുമായി പ്രസാധകശാലയിലെ എഡിറ്റർക്കു മുന്നിൽ കദാരെ ഇരിക്കുന്നു. എഴുത്തുകാരനോടു എഡിറ്റർ പറയുന്നത് ഇതാണ്- നിങ്ങളെന്തിനാണു പാസ്റ്റർനാക്കിനെപ്പറ്റി എഴുതണം. അയാൾ അത്ര നല്ല പുള്ളിയൊന്നുമല്ലല്ലോ. ഈ രംഗം വിവരിച്ചാണു കദാരെയുടെ എ ഡിക്റ്റേറ്റർ കാൾസ് എന്ന നോവൽ ആരംഭിക്കുന്നത്.  ആ കവിയും ഞാനും ഒരുപോലെയല്ല എന്ന പാസ്റ്റർനാക്ക് പറഞ്ഞുവെന്നു കരുതപ്പെടുന്ന വാക്യം ദശകങ്ങൾക്കുശേഷവും എഴുത്തുകാരന്റെ അന്തസ്സ് കെടുത്തുന്നത് കദാരെയെ അസ്വസ്ഥനാക്കുന്നു. എ ഡിക്റ്റേറ്റർ കാൾസ് എന്ന നോവൽ ഏകാധിപതിയും കവിയും തമ്മിലുള്ള ആ മൂന്നുമിനിറ്റ് സംഭാഷണത്തിൽനിന്നാണു വികസിക്കുന്നത്. പാസ്റ്റർനാക്കും മോസ്കോയും നിറഞ്ഞുനിൽക്കുന്ന  1978 ൽ ആദ്യപതിപ്പിറങ്ങിയ Twilight of Eastern Gods എന്ന നോവലിനറെ തുടർച്ചയായി വായിക്കാം 2022 ൽ പ്രസിദ്ധീകരിച്ച കദാരെയുടെ A Dictator Calls. അൽബേനിയനിൽനിന്ന് ജോൺ ഹോഡ്ജ്സൺ ആണു പരിഭാഷപ്പെടുത്തിയത്. 

ADVERTISEMENT

പാസ്റ്റർനാക്ക് പെട്ടുപോയതിനു സമാനമായ സാഹചര്യത്തിലൂടെ കദാരെയും കടന്നുപോയിട്ടുണ്ടെന്നതാണ് ഈ നോവലിന്റെ മറ്റൊരു പശ്ചാത്തലം. അത് കദാരെയെ അൽബേനിയയുടെ ഏകാധിപതിയായ എൻവർ ഹോക്സ്സ ഫോണിൽ വിളിച്ചതാണ്. നിമിഷങ്ങൾ മാത്രമുള്ള ആ സംഭാഷണത്തിൽ ഹോക്സ്സ കദാരെയുടെ കവിതയെ പ്രശംസിക്കുന്നു. ഓരോ പ്രശംസാവാക്യത്തിനും കവി, താങ്ക് യൂ എന്നു മാത്രം ആവർത്തിക്കുന്നു. 

എഴുത്തുകാരും സേച്ഛാധികാരവും തമ്മിലുള്ള ബന്ധം, പുതിയ കാലത്തു ജനാധിപത്യത്തിനകത്തെ സ്വേഛാധികാരരൂപങ്ങളും എഴുത്തുകാരും തമ്മിലുള്ള ബന്ധം കൂടിയാണെന്നും നാമറിയുന്നു.

Content Highlights: Ezhuthumesha | Ismail Kadare | Boris Pasternak | Osip Mandelstam