മരിച്ചവരെക്കുറിച്ച് എഴുതുമ്പോൾ എന്തിനിത്രമാത്രം അടക്കം എഴുത്തിൽ സൂക്ഷിക്കണമെന്ന് ഒരാൾക്ക് സംശയം തോന്നുക സ്വാഭാവികമാണ്. അതിനുള്ള ഏറ്റവും നല്ല മറുപടി പ്രരോദനത്തിന് ആശാൻ എഴുതിയ മുഖക്കുറിപ്പാണ്. അതിപ്രകാരം ചുരുക്കിയെഴുതാം: ആശാൻ ഉത്തരതിരുവിതാംകൂറിൽ സഞ്ചരിക്കുന്ന അവസരത്തിലാണ് എ.ആർ. രാജരാജവർമ്മ മരണപ്പെടുന്നത്. മാസികക്കാരും വർത്തമാനപ്പത്രക്കാരും മാമൂലനുസരിച്ച് ചരമപദ്യങ്ങൾ ആവശ്യപ്പെട്ടു. ആശാൻ എഴുതിയില്ല. പിന്നീട് ഹൃദയഭാരം ലഘൂകരിക്കാനുള്ള തീരുമാനത്തിലാണ് 'പ്രരോദനം' എഴുതുന്നത്.

മരിച്ചവരെക്കുറിച്ച് എഴുതുമ്പോൾ എന്തിനിത്രമാത്രം അടക്കം എഴുത്തിൽ സൂക്ഷിക്കണമെന്ന് ഒരാൾക്ക് സംശയം തോന്നുക സ്വാഭാവികമാണ്. അതിനുള്ള ഏറ്റവും നല്ല മറുപടി പ്രരോദനത്തിന് ആശാൻ എഴുതിയ മുഖക്കുറിപ്പാണ്. അതിപ്രകാരം ചുരുക്കിയെഴുതാം: ആശാൻ ഉത്തരതിരുവിതാംകൂറിൽ സഞ്ചരിക്കുന്ന അവസരത്തിലാണ് എ.ആർ. രാജരാജവർമ്മ മരണപ്പെടുന്നത്. മാസികക്കാരും വർത്തമാനപ്പത്രക്കാരും മാമൂലനുസരിച്ച് ചരമപദ്യങ്ങൾ ആവശ്യപ്പെട്ടു. ആശാൻ എഴുതിയില്ല. പിന്നീട് ഹൃദയഭാരം ലഘൂകരിക്കാനുള്ള തീരുമാനത്തിലാണ് 'പ്രരോദനം' എഴുതുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരിച്ചവരെക്കുറിച്ച് എഴുതുമ്പോൾ എന്തിനിത്രമാത്രം അടക്കം എഴുത്തിൽ സൂക്ഷിക്കണമെന്ന് ഒരാൾക്ക് സംശയം തോന്നുക സ്വാഭാവികമാണ്. അതിനുള്ള ഏറ്റവും നല്ല മറുപടി പ്രരോദനത്തിന് ആശാൻ എഴുതിയ മുഖക്കുറിപ്പാണ്. അതിപ്രകാരം ചുരുക്കിയെഴുതാം: ആശാൻ ഉത്തരതിരുവിതാംകൂറിൽ സഞ്ചരിക്കുന്ന അവസരത്തിലാണ് എ.ആർ. രാജരാജവർമ്മ മരണപ്പെടുന്നത്. മാസികക്കാരും വർത്തമാനപ്പത്രക്കാരും മാമൂലനുസരിച്ച് ചരമപദ്യങ്ങൾ ആവശ്യപ്പെട്ടു. ആശാൻ എഴുതിയില്ല. പിന്നീട് ഹൃദയഭാരം ലഘൂകരിക്കാനുള്ള തീരുമാനത്തിലാണ് 'പ്രരോദനം' എഴുതുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയ സുഹൃത്തേ, 

കെ.ജി. ശങ്കരപ്പിള്ളയുടെ കൂട്ടുകാരും വിദ്യാർത്ഥികളും സ്നേഹത്തോടെ കുറുക്കിയെടുത്ത അനൗദ്യോഗിക വിളിപ്പേരാണ് കെ.ജി.എസ്. എന്ന് താങ്കൾക്കറിയാം. സൗഹൃദമുദ്ര ചാർത്തിയ ആ ത്ര്യക്ഷരിയാണ് കുറച്ചുകാലമായി അദ്ദേഹവും ഉപയോഗിക്കുന്നത്. വാക്കുകൾ കുറച്ചു മാത്രം കറന്നെടുത്ത് അതിലെങ്ങനെ ഫലം സിദ്ധിക്കാമെന്നു തിരയുന്ന ഈ കാവ്യാന്വേഷകൻ മെല്ലെ മൂന്നക്ഷരങ്ങളിലേക്ക് (ലംബമായി എഴുതിയാൽ ഹൈക്കു ഛായതോന്നിക്കുന്ന പേരിലേക്ക്) ചുവടുമാറിയതിൽ ഒട്ടുമേ അത്ഭുതപ്പെടാനില്ല. കേരളത്തിലെ  ശങ്കരന്മാർ ആത്മീയതയുടെ, കലയുടെ, കമ്മ്യൂണിസത്തിന്റെ, കവിതയുടെ അന്വേഷകരായിരുന്നു. ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വഴിയോ അദ്വൈതിയായ ശങ്കരന്റെ വഴിയോ ആയിരുന്നില്ല ഈ ശങ്കരന് പഥ്യമെന്ന് അദ്ദേഹത്തെ അടുത്ത് വായിച്ച താങ്കളോട് പറയേണ്ടതില്ല. ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിനേയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും വിമർശനബുദ്ധ്യാ കാണുകയും സധൈര്യം അവരുടെ മുഖത്ത് നോക്കി സംസാരിക്കുവാനും കഴിഞ്ഞ എഴുത്തു തന്റേടം അധികമാർക്കും അവകാശപ്പെടാനില്ല. ചെറിയ അധികാരപാരിതോഷികങ്ങൾക്ക് മുന്നിൽ തലകുമ്പിട്ടു പോകുന്നവരാണ് എഴുത്തുകാരിലധികവും.  ഈ പാരിതോഷികങ്ങളോട് അകലം കാണിക്കുവാൻ കെ.ജി.എസ് ഇക്കാലമത്രയും ശ്രദ്ധിച്ചിട്ടുണ്ട്. ആ ശ്രദ്ധയെന്നാൽ നീതിയോടൊപ്പം സഞ്ചരിക്കുവാനുള്ള രാഷ്‌ട്രീയ ജാഗ്രത കൂടിയാണ്. അതുകൊണ്ടു മാത്രമാണ് അദ്ദേഹത്തിന് ടി.പി.ചന്ദ്രശേഖരന്റെ ക്രൂരഹത്യയിൽ 'വെട്ടുവഴി' എന്ന കവിത എഴുതാനായത്. എല്ലാവർക്കുമറിയാവുന്ന ഈ കാര്യങ്ങളൊക്കെയും വീണ്ടും എന്തിന് എഴുതുന്നു എന്ന് താങ്കൾ സംശയിക്കുന്നുണ്ടാവാം.  'മരിച്ചവരുടെ മേട് - ഓർമയും കവിതയും' എന്ന പുസ്തകം വായിച്ചു  തീർന്നപ്പോൾ അമ്പത്തൊന്ന് അക്ഷരങ്ങളിൽ കുടികൊള്ളുന്ന വാഗ്ദേവതയെ ഓർത്തു. അമ്പത്തൊന്നിൽ ഒടുക്കിയ ചന്ദ്രശേഖരനെയും. ഇതിൽ ചന്ദ്രശേഖരനില്ല. എന്നാൽ ഇതിലെ എല്ലാ മനുഷ്യരും നീതിക്കായി നിലകൊണ്ടവരാണെന്ന് 'മരിച്ചവരുടെ മേട്'  വായിച്ചവസാനിപ്പിക്കുമ്പോൾ ബോധ്യമാവും.

കെ ജി ശങ്കരപിള്ള
ADVERTISEMENT

ഈ പുസ്തകത്തിൽ ഒരു പക്ഷേ അറിഞ്ഞോ അറിയാതെയോ ആവർത്തിക്കപ്പെടുന്ന പദമാണ് നീതി. എന്തുകൊണ്ട് കെ.ജി.എസിന്റെ ചിന്തയിലെ അടിസ്ഥാന ശിലകളിലൊന്നായി നീതി വർത്തിക്കുന്നു എന്ന് സംശയിക്കുന്നവർ ഒരുവട്ടം, മരിച്ച മനുഷ്യരെക്കുറിച്ചുള്ള സ്മൃതിയിലൂടെ കടന്നുപോവുക മാത്രം ചെയ്താൽ മതിയാവും.  ഈ മനുഷ്യരിലധികവും കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക ജീവിതത്തിൽ അവരുടേതായ സാന്നിധ്യം അറിയിച്ചവരാണ് (മനുഷ്യകുലത്തിന്റെ മഹാഗീതികൾ രചിച്ച പാസിനേയും നെരൂദയേയും മറന്നല്ല ഇതെഴുതുന്നത്. അവരും ഈ ഓർമത്താരിലെ മായാത്ത ചുവടുകളാണ്).  ഈ സാന്നിധ്യമെന്നത് പൊതുവഴികളിൽ, വലിയ ആൾക്കൂട്ടങ്ങളിൽ തെളിഞ്ഞ് നിവരുന്ന സാമർത്ഥ്യങ്ങൾ ആയിരുന്നില്ല.ഒരു കുരുവിയുടെ നിഴൽപോലെ വന്ന് മറയുന്ന പി എൻ ദാസിനെ, തുടുത്ത ചിരിക്ക് പിന്നിൽ മുറുക്കമുള്ള ഷർട്ടിനെ ഇപ്പോൾ തകർത്തെറിയുമെന്ന ഭീഷണിയോടെ നിറവയറാട്ടിയെത്തുന്ന ജോയിയെ താങ്കൾക്കറിയാം. ഇവരാരും ഞങ്ങളുടെ സാന്നിധ്യമിതാ എന്ന് ഉച്ചത്തിൽ പറയാൻ ശ്രമിച്ചിട്ടില്ല. സ്വാർത്ഥത ഒട്ടുമേ തീണ്ടാത്ത ഈ മനുഷ്യർ നിഷ്ക്കളങ്കരായ ലോക പ്രണയികൾ ആയിരുന്നു. പരാജയപ്പെടുമെന്ന് ഉറപ്പുള്ളപ്പോളും അവർ മാനുഷിക മൂല്യങ്ങളെക്കുറിച്ച് നീതിയെക്കുറിച്ച് നിരന്തരം സംസാരിക്കുകയും അതിനായി ഉറക്കമിളക്കുകയും പോലീസ് മർദ്ദനങ്ങൾ ഏൽക്കുകയും ചെയ്തു. ഇവരാണ് കെ.ജി.എസിന്റെ സുഹൃത്തുക്കൾ.  അന്നും ഇന്നും അദ്ദേഹം സൗഹൃദത്തിന്റെ വിവേകം നിറഞ്ഞ വൃത്തം പൂരിപ്പിക്കുന്നത് സമാനഹൃദയർക്കൊപ്പമാണ്. ഇന്നും ഒറ്റപ്പെട്ട വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് അവരിലധികവും.

കെ. ജി.എസിന്റെ ഓരോ ഓർമകളും പണിക്കുറ്റം തീർന്നതാണ്. കവിതയിലെന്നപോലെ ഗദ്യത്തിലും ആ ശാഠ്യം അദ്ദേഹം പുലർത്തുന്നു. മരിച്ചവരെക്കുറിച്ച് എഴുതുമ്പോൾ എന്തിനിത്രമാത്രം അടക്കം എഴുത്തിൽ സൂക്ഷിക്കണമെന്ന് ഒരാൾക്ക് സംശയം തോന്നുക സ്വാഭാവികമാണ്. അതിനുള്ള ഏറ്റവും നല്ല മറുപടി പ്രരോദനത്തിന് ആശാൻ എഴുതിയ മുഖക്കുറിപ്പാണ്. അതിപ്രകാരം ചുരുക്കിയെഴുതാം: ആശാൻ ഉത്തരതിരുവിതാംകൂറിൽ സഞ്ചരിക്കുന്ന അവസരത്തിലാണ് എ.ആർ. രാജരാജവർമ്മ മരണപ്പെടുന്നത്. മാസികക്കാരും വർത്തമാനപ്പത്രക്കാരും മാമൂലനുസരിച്ച് ചരമപദ്യങ്ങൾ ആവശ്യപ്പെട്ടു.  ആശാൻ എഴുതിയില്ല. പിന്നീട് ഹൃദയഭാരം ലഘൂകരിക്കാനുള്ള തീരുമാനത്തിലാണ് 'പ്രരോദനം' എഴുതുന്നത്. വിലാപപ്രമേയത്തിൽ സംസ്കൃതത്തിലും മലയാളത്തിലും കവികൾ ' വിയോഗിനി 'വൃത്തമാണ് പ്രായേണ തെരഞ്ഞെടുക്കാറ്.ആശാൻ തിരഞ്ഞെടുത്തത് 'ശാർദ്ദൂലവിക്രീഡിത'മാണ്. അതിനു കാരണമായി അദ്ദേഹം പറയുന്നത്, വർണ്ണനാപ്രചുരമായ കാവ്യങ്ങളിൽ അതാതുല്ലേഖങ്ങളോടുകൂടി അന്വയം അതാത് പദ്യങ്ങളിൽത്തന്നെ അവസാനിക്കുന്നത് ശ്രോതാക്കൾക്ക് അധികം സുഖകരമായി തോന്നതുകൊണ്ടാണ് ഈ ദീർഘ വൃത്തം സ്വീകരിച്ചത്. അമ്മയുടെ ദേഹവിയോഗത്തിൽ എഴുതിയ പദ്യങ്ങളും ഇതേ വൃത്തത്തിലാണ്. ഹൃദയഭാരം കുറയ്ക്കുവാനായി ഏത് വൃത്തത്തിൽ എഴുതണമെന്ന് ഇത്ര നിർബന്ധബുദ്ധി വേണോ എന്നൊരാൾ നെറ്റി ചുളിച്ചാൽ, ഓരോ പദ്യവും എഴുത്താലയിൽ വിശ്രമമില്ലാതെ വിളയിച്ചെടുക്കേണ്ടതാണെന്ന ബോധ്യത്തിലാണ് ആശാൻ ഈ  തീരുമാനമെടുക്കുന്നത്. ഒരു കരച്ചിലിൽ അവസാനിപ്പിക്കാം ഹൃദയഭാരം. എന്നാൽ എഴുത്തെന്ന പ്രക്രിയ തരുന്ന ഭാരം മരണമുണ്ടാക്കുന്ന ഭാരത്തേക്കാൾ അധികമാണെന്ന് ആശാന് അറിയാം. അപ്പോൾ അവിടെ പ്രഥമപരിഗണന കാവ്യരചനയിൽ പുലർത്തേണ്ട അടക്കങ്ങൾ എവ്വിധമായിരിക്കണം എന്നതു തന്നെയാണ്.ഇതാണ് എഴുത്തുകാരന്റെ ക്രൂരതയെന്ന് വായനക്കാർക്ക് പറയാം. ഈ ക്രൂരതതന്നെയാണ് എഴുത്തിൽ പാലിക്കേണ്ടത്. അതിൽ വൈകാരികതയുടെ അളവ് തുലോം കുറവായിരിക്കും.

ഇ എം എസ് നമ്പൂതിരിപ്പാട്
ADVERTISEMENT

ഇത് എഴുത്തുകാരന്റെ യുക്തിയുടെ, താൻപോരിമയുടെ കടുംശാഠ്യമാണ്. എഴുത്തു  കടലാസിനും പേനത്തുമ്പിനുമിടയിലെ ചെറുദൂരത്തെ നിർണയിക്കുന്നത് അയാളിലെ ചിന്തയാണ്. അത് പലയാവർത്തി സ്ഫുടം ചെയ്തതാവാം. അല്ലെങ്കിൽ, ഒരെഴുത്തിനു ശേഷം വീണ്ടും വീണ്ടും പുതുക്കിയെടുക്കുന്നതാവാം.

എഴുപതുകളുടെ സാമൂഹ്യ ജീവിത പരിഛേദമാണ് ഈ ഓർമ പുസ്തകം. വലിയ വഴികൾക്ക് സമാന്തരമായി പുതുവഴി വെട്ടാൻ ശ്രമിച്ചവർ എന്തായിരുന്നുവെന്നും അവർ എങ്ങനെ ജീവിച്ചുവെന്നുമറിയുവാൻ ഈ ഓർമകൾ സഹായകമാവും. എളുപ്പത്തിൽ കടന്നു ചെല്ലാവുന്ന എഴുത്ത് രീതിയല്ല കെ.ജി.എസിന്റേത്. ലളിതമായി ഒന്നും നടപ്പിലാവില്ലന്ന അല്ലെങ്കിൽ കുറുക്കുവഴിയിൽ, കൗശലത്തിൽ, ഒന്നുമൊന്നും സാധ്യമല്ലന്ന തികഞ്ഞ ബോധ്യത്തിലാണ് ആ എഴുത്ത്. ഒന്ന് നിന്ന് ആലോചിച്ചു പോകുവാൻ നിർബന്ധിക്കും പല  വരികളും. ഉദാഹരണമായി ഇതൊന്ന് വായിക്കൂ: ലോകവുമായുള്ള അകലങ്ങളുടെ ഫ്യൂഡൽ മൗനവുമില്ല (മുണ്ടശ്ശേരിമാഷെ കണ്ടത്) കക്ഷിരാഷ്ട്രീയത്തിലെ വ്യാഖ്യാന മായാവികളുടെ മയക്കു വിളികൾ (സംവാദശുദ്ധി) ജോയിയുടെ ഇരിപ്പ് ഒരു മുഴു ഇരിപ്പ് (ജോയിപുരാണം) ഇങ്ങനെ എത്രയോ ഉദാഹാരണങ്ങൾ ചൂണ്ടിക്കാട്ടാനാവും.

ADVERTISEMENT

എഴുപതുകൾ പുരുഷന്മാരുടെ അരാജകവും വിപ്ലവപ്രണയങ്ങളും കൂടിക്കലർന്ന കാലമായിരുന്നല്ലോ. സ്ത്രീകളും വീടുകളും എപ്പോഴും ആ പുരുഷക്കൂട്ടങ്ങൾക്ക് ദൂരെയായിരുന്നു. എന്നാൽ, കെ.ജി.എസിന്റെ ഈ ഓർമയിലെല്ലാം വീടുകൾ നിരന്തര സാന്നിധ്യമാണ്. താൻ താമസിച്ചിരുന്ന പല വാടകവീടുകളിൽ അല്ലെങ്കിൽ സുഹൃത്തുക്കൾ  താമസിച്ചിരുന്ന വീടുകളിലേക്കുള്ള പോക്കുവരുവുകൾ വായിക്കാം. ബാറുകളോ ലോഡ്ജ്മുറികളോ കാണില്ല ഇതിൽ. വീടുകളിൽ നിന്നുമകന്ന്, സ്വകാര്യതയിൽ, ഏത് ഒളിവിടത്തിലാണ് നിങ്ങൾ നിങ്ങളുടെ വിപ്ലവം സംസാരിക്കുന്നതെന്ന പരോക്ഷ വിമർശനം കൂടിയാണത്. അമ്മമാർ എല്ലാമറിയണമെന്ന ജോൺ ചിന്ത അതുകൊണ്ടാവാം കെ.ജി.എസിനും ഒരേ പോലെ പങ്കിടാനാവുന്നത്.

വൈലോപ്പിള്ളി

എഴുതുന്നുവെങ്കിൽ അത് പണിക്കുറ്റം തീർന്ന മടവാൾ ആകണമെന്ന ധാർഷ്ട്യം  വൈലോപ്പിള്ളിയിൽ, മാരാരിൽ, ഇടശ്ശേരിയിൽ മൂർച്ചയോടെ കാണാം. അവർക്കു പിന്നാലെ വന്ന ചെറുബാല്യക്കാരിൽ അപൂർവ്വം ചിലർമാത്രം ഈ ആലയിലെ ഉലയുതിയൂതി വാക്കുകളെ വിളയിച്ചെടുത്തു. അതിലൊരാളാണ് കെ.ജി.എസ്.കുത്തും കോമയുമെല്ലാം ബോർഹസിനെപ്പോലെ സസൂക്ഷ്മം ശ്രദ്ധിച്ചാണ് ഉപയോഗിക്കുക. മറ്റൊന്ന് വാക്കുകളുടെ തെരഞ്ഞെടുപ്പും പദഘടനയുമാണ്. വാക്കുകൾ വിളക്കിച്ചേർക്കുന്ന ചിന്താ പദ്ധതിയാണ് കെ.ജി.എസിന്റെ എഴുത്ത് സവിശേഷതകളിലൊന്ന്. ചിന്തയെ അവ്വിധം രൂപപ്പെടുത്തിയെടുത്തിരിക്കുന്നു കാലാകാലം കൊണ്ട് ഈ കവിയെന്ന് മനസിലാവും. എഴുത്ത് മേശയിലല്ല, താൻ കാണുന്ന ഓരോ കാഴ്ചയും ആ മാത്രയിൽത്തന്നെ വേറിട്ടൊരു ബിംബമായി, വേറിട്ടൊരു വാക്കായി പരിഭാഷപ്പെടുന്ന സ്വാഭാവികതയാണത്: ബിനി ടൂറിസ്റ്റ് ഹോം വരുന്നതിനുമുൻപ് പൂരപ്പറമ്പിന്റെ വടക്കേച്ചെരിവിലിരുന്നാൽ വൈകുന്നേരം നീലവിദൂരത പുതച്ചുനിൽക്കുന്ന കുണ്ടൂക്കാട് കട്ടിലപ്പൂവം വനമേഖലയുടെ ധ്യാനം കാണുന്നത് രസമായിരുന്നു (മുണ്ടശ്ശേരി മാഷെ കണ്ടത്). ഒരാളെ അയാളുടെ ആഴമറിഞ്ഞ്  വരഞ്ഞിടുന്നത് കാണൂ: പെട്ടന്ന് പൊരുളിലേക്കുണരുന്നതായിരുന്നു കളർകോട് വാസുദേവൻ നായരുടെ സംഭാഷണം (മനസ്സിൽ കളർകോട്) തനിച്ച് നടപ്പിൽ മുഴങ്ങുന്ന വംശനടപ്പിന്റെ താളം (ആറ്റൂർ, തനിച്ച് നടപ്പിന്റെ തനിമ) രണ്ടോ മൂന്നോ വാക്കു മാത്രമുള്ള ചെറുവാക്യം പോലെയാണ് മേഘനാദന്റെ ചിരി (മേഘൻ വക്കീൽ) ചങ്ങമ്പുഴയിലും വിറ്റ്മാനിലും ബോദ്ലേറിലും എലിയറ്റിലുമേറേ നമ്പ്യാരുണ്ട് പണിക്കരിൽ (ഉടയുന്ന ഗണിതത്തിൽ നമ്മുടെ വില തിട്ടപ്പെടുത്തിക്കൊണ്ട്) സൂക്ഷ്മത കവിതയിൽ വൈലോപ്പിള്ളിയുടെ തച്ചുശാസ്ത്രം (വൈലോപ്പിള്ളി) വൈലോപ്പിള്ളിയെപ്പോലെ കവിതയിൽ (എഴുത്തിലാകെയും) അത്രയേറെ സൂക്ഷ്‌മത പുലർത്തണമെന്ന ശാഠ്യം കെ.ജി.എസിലുണ്ട്. അതുകൊണ്ടാവാം ആദ്യകാലങ്ങളിൽ കവിതകളുടെ എണ്ണം കുറഞ്ഞു പോയതും.അതിനാൽ നമുക്ക്  ഓരോ വാക്കിലുമുള്ള ധ്യാനസമർപ്പണമറിയാനാവും. ഈ ധ്യാനത്തെ ആകെ സങ്കടത്തിലാക്കുന്നതാണ് പുസ്തകത്തിൽ വന്നിട്ടുള്ള അച്ചടിപ്പിഴവുകൾ. ഓരോ അക്ഷരം  നടുന്നതിലും, ചിഹ്നങ്ങൾ ചാർത്തുന്നതിലുമുള്ള കൂർമ ശ്രദ്ധയാണ് കെ.ജി.എസ് എഴുത്തിനെ കളയില്ലാത്ത വയലാക്കുന്നത്. അതിൽ ഇത്രയേറെ കളകൾ നിറയുന്നത് അപാരധമാണെന്ന് വായിച്ചു വരുമ്പോൾ താങ്കൾക്കും തോന്നുവാനിടയുണ്ട്.

കുമാരനാശാൻ

സമാന്തര പുസ്തക പ്രസാധകരിൽ പന്തളത്തെ 'പുസ്തക പ്രസാധക സംഘം' നല്ല പുസ്തകങ്ങൾ ഇറക്കുന്നതിലാണ് ശ്രദ്ധ കാട്ടിയിരുന്നത്. എല്ലാ ഒറ്റപ്പെട്ട പ്രസാധകർക്കും സംഭവിക്കുന്ന വീഴ്ച ഈ പ്രസാധന സംരഭത്തിനുമുണ്ടായി. എന്നാൽ, വർഷങ്ങൾക്ക് ശേഷം 'പുസ്തക പ്രസാധക സംഘം'  കോഴിക്കോട്ടു നിന്ന് തുടങ്ങി. അവരാണ് കെ.ജി.എസിന്റെ ഓർമകൾ പ്രസിദ്ധീകരിച്ചത്. കത്ത് തീരും മുൻപ് ഒരു കാര്യം കൂടി എഴുതട്ടെ. പ്രസംഗപീഠത്തിനു പിന്നിൽ സർവ യുക്തികളുമഴിഞ്ഞ്, ദുർബലനായിപ്പോവുന്ന ഒരു കെ. ജി.എസിനെ താങ്കൾക്ക് ആറ്റൂർ ഓർമ പങ്കിടുമ്പോൾ കാണാം (കേരള സാഹിത്യ അക്കാദമി ആറ്റൂർ അനുസ്മരണം, യൂട്യൂബ് വീഡിയോ). നീണ്ട വർഷങ്ങളുടെ സൗഹൃദം തീർത്ത ആ ബന്ധം ഭൗതികമായി മുറിയുമ്പോൾ ഹൃദയഭാരം എത്രയധികമെന്നത് വിട്ടുപോയ വാക്കുകളെ കൂട്ടിച്ചേർക്കാനാവാതെ നിസ്സഹായമായിപ്പോയ ആ നിമിഷത്തിലുണ്ട്.  എന്നാൽ ഈ ഓർമകൾ വായിക്കപ്പെടുമ്പോൾ പ്രതിജീവനമെന്ന മഹത്കൃത്യം സംഭവിക്കുന്നു. മരിച്ചവർ നമ്മോടൊപ്പം വീണ്ടും ജീവിക്കുന്നു.

സ്നേഹപൂർവ്വം 

UiR    

A Journey Through the Memories of KG Sankara Pillai:

The article highlights the life and writings of KGS (KG Shankarapillai), a poet and researcher. It discusses the importance of preserving emotions in writing and the influence of KGS's friends and their impact on his work.