സാഹിത്യ വിമർശകൻ, അധ്യാപകൻ, പ്രഭാഷകൻ, വിവർത്തകൻ, ബഹുഭാഷാപണ്ഡിതൻ, ചിത്രകാരൻ, ഗവേഷക പരിശീലകൻ, ശിൽപി, നോവലിസ്റ്റ്, കഥാകൃത്ത്, സാംസ്കാരിക ചരിത്രകാരൻ... എസ്.കെ. വസന്തനു യോജിക്കുന്ന വിശേഷണങ്ങൾ തീരുന്നില്ല. 1935 നവംബർ 17ന് ഇടപ്പള്ളിയിൽ ജനിച്ച്, അച്ഛന്റെ സുഹൃത്തുക്കളായ ചങ്ങമ്പുഴയെയും ഇടപ്പള്ളിയെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഹിത്യ വിമർശകൻ, അധ്യാപകൻ, പ്രഭാഷകൻ, വിവർത്തകൻ, ബഹുഭാഷാപണ്ഡിതൻ, ചിത്രകാരൻ, ഗവേഷക പരിശീലകൻ, ശിൽപി, നോവലിസ്റ്റ്, കഥാകൃത്ത്, സാംസ്കാരിക ചരിത്രകാരൻ... എസ്.കെ. വസന്തനു യോജിക്കുന്ന വിശേഷണങ്ങൾ തീരുന്നില്ല. 1935 നവംബർ 17ന് ഇടപ്പള്ളിയിൽ ജനിച്ച്, അച്ഛന്റെ സുഹൃത്തുക്കളായ ചങ്ങമ്പുഴയെയും ഇടപ്പള്ളിയെയും വൈലോപ്പിള്ളിയെയും കണ്ടും വായിച്ചും വളർന്ന വസന്തൻ എന്ന ബാലൻ തൃശൂരുകാരുടെ വസന്തൻ മാഷാണ്. ഇപ്പോൾ എഴുത്തച്ഛൻ പുരസ്‌കാര ജേതാവും. 

തൂവെള്ള ഷർട്ടും മുണ്ടും. കൈയിൽ ഒരു ബാഗ്. നിത്യേനയുള്ള നടപ്പും, വായനയും എഴുത്തും. എന്നു കണ്ടാലും മാറ്റമില്ലാത്തതാണ് എസ്.കെ. വസന്തന്റെ ശീലങ്ങൾ. ഇപ്പോഴും എഴുത്തും വായനയുമാണു ഹരം. സംസാരം മൃദുവാണെങ്കിലും സമഗ്രവും വ്യക്തവുമായി ആശയം തറഞ്ഞുകയറുന്നതാണ് അധ്യാപനശൈലി. ഇടതുപക്ഷ ചിന്തകനായ മാഷിന് സസ്യാഹാരവും മിതഭാഷണവും ലളിത ജീവിതവുമാണു പഥ്യം. വൈലോപ്പിള്ളിയും വള്ളത്തോളുമാണ് ഏറ്റവും പ്രിയപ്പെട്ടവർ. ഒ.എൻ.വി, ലീലാവതി, എം.കെ. സാനു എന്നിവരാണു ഗുരുക്കന്മാർ. ജസ്റ്റിസ് കുര്യൻ ജോസഫ്, മന്ത്രി കെ. ബാബു എന്നിവരടക്കം നിരവധി പ്രമുഖർ മാഷുടെ ശിഷ്യസമ്പത്തിലുണ്ട്.

പ്രഫ. എസ്.കെ. വസന്തൻ, ചിത്രം: മനോരമ
ADVERTISEMENT

ഇടപ്പള്ളിയിലെ സ്കൂളുകളിലും എറണാകുളത്തെ കോളജുകളിലുമായി പ്രാഥമിക വിദ്യാഭ്യാസം. കേരള സർവകലാശാലയിൽനിന്നു മലയാളത്തിലും ഇംഗ്ലിഷിലും ബിരുദാനന്തര ബിരുദവും മലയാള സാഹിത്യത്തിൽ രാജവംശങ്ങളുടെ സംഭാവനകൾ എന്ന വിഷയത്തിൽ പിഎച്ച്ഡിയും. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി തയാറാക്കിയ 'കേരള സംസ്‌കാര ചരിത്ര നിഘണ്ടു' വിദ്യാർഥികൾക്കും അധ്യാപകർക്കും ഇന്നും അറിവിന്റെ ഖനിയാണ്. പദങ്ങൾക്ക് അനുസരിച്ച് അർഥവും വിശദീകരണവും നൽകുന്ന ഗ്രന്ഥം സാഹിത്യ ചരിത്രത്തിലെ വേറിട്ട സംഭാവനകളിൽ ഒന്നാണ്. അതിന് കെ.ദാമോദരൻ പുരസ്കാരവും 2007-ൽ വൈജ്ഞാനിക സാഹിത്യത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. 

ശ്രീശങ്കര കോളജിലും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലും 36 വർഷം അധ്യാപകനായിരുന്നു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തോളം അസിസ്റ്റന്റ് എഡിറ്ററായിരുന്നു. മഹാത്മാഗാന്ധി, ശ്രീശങ്കര സർവകലാശാലകളിൽ ഗവേഷണ മാർഗദർശി, വിവിധ സർവകലാശാല ബോർഡുകളിൽ അംഗം, സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗം. സാഹിത്യ അക്കാദമിയുടെ സാഹിത്യകാര ഡയറക്ടറിയുടെ എഡിറ്റർമാരിൽ ഒരാൾ. വൈലോപ്പിള്ളി സ്മാരക സമിതിയുടെ പ്രസിഡന്റ്, വള്ളത്തോൾ വിദ്യാപീഠത്തിന്റെ പബ്ലിക്കേഷൻ ഓഫിസർ ഇങ്ങനെ പട്ടിക നീളുന്നു.

ADVERTISEMENT

ബീഥോവന്റെ ജീവിതകഥയെ ആസ്പദമാക്കി റൊമെയിൻ റോളണ്ട് രചിച്ച 'ജീൻ ക്രിസ്‌റ്റോഫ്' എന്ന പുസ്തകത്തിന്റെ വിവർത്തനം, അപ്പൻതമ്പുരാൻ- ഒരു പഠനം, പടിഞ്ഞാറൻ കാവ്യമീംമാസ മലയാളികൾക്ക്, നാലപ്പാട്ട്, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ചരിത്രം, നമ്മൾ നടന്ന വഴികൾ, കാവ്യാനുശീലനം, പ്രാസവാദം, ചെറുശേരി പ്രണാമം, പഴയ തേൻ (സമ്പാദനം), അരക്കില്ലം (നോവൽ), എന്റെ ഗ്രാമം എന്റെ ജനത (നോവൽ) തുടങ്ങിയവയാണു പ്രധാന കൃതികൾ. സി.പി. മേനോൻ അവാർഡ്, ആകാശവാണി അവാർഡ്, തുഞ്ചൻ പ്രബന്ധ മത്സരത്തിനു സാഹിത്യ അക്കാദമി പുരസ്കാരം, ചിന്ത അവാർഡ്, കേരള ഹിസ്റ്ററി അസോസിയേഷൻ അവാർഡ്, കെ. ദാമോദരൻ അവാർഡ്, സാഹിത്യ അക്കാദമി വൈജ്ഞാനിക സാഹിത്യ അവാർഡ്, സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരം (2013) എന്നിവയും ലഭിച്ചിട്ടുണ്ട്.

English Summary:

Ezhuthachan award won by S K Vasanthan