കവികളും ഗാന രചയിതാക്കളും തമ്മിലുള്ള ഈ സൗഹൃദ – സങ്കീർണ ബന്ധത്തിന്റെ പശ്ചാത്തലം ശ്രീകുമാരൻ തമ്പിക്കും ബാധകമാണ്. അദ്ദേഹത്തിന്റെ കവിതകൾക്കും ഗാനങ്ങൾക്കും നോവലുകൾക്കും ആത്മകഥയ്ക്കും ബാധകമാണ്.

കവികളും ഗാന രചയിതാക്കളും തമ്മിലുള്ള ഈ സൗഹൃദ – സങ്കീർണ ബന്ധത്തിന്റെ പശ്ചാത്തലം ശ്രീകുമാരൻ തമ്പിക്കും ബാധകമാണ്. അദ്ദേഹത്തിന്റെ കവിതകൾക്കും ഗാനങ്ങൾക്കും നോവലുകൾക്കും ആത്മകഥയ്ക്കും ബാധകമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കവികളും ഗാന രചയിതാക്കളും തമ്മിലുള്ള ഈ സൗഹൃദ – സങ്കീർണ ബന്ധത്തിന്റെ പശ്ചാത്തലം ശ്രീകുമാരൻ തമ്പിക്കും ബാധകമാണ്. അദ്ദേഹത്തിന്റെ കവിതകൾക്കും ഗാനങ്ങൾക്കും നോവലുകൾക്കും ആത്മകഥയ്ക്കും ബാധകമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ മഹാകവികൾ മഹാഗാനരചയിതാക്കളായില്ല. പ്രശസ്തിയുടെ കിരീടം ചൂടിയ ഗാനരചയിതാക്കൾ മഹാകവികളുമായില്ല. വയലാറും പി.ഭാസ്കരനും യൂസഫലി കേച്ചേരിയും ജ്ഞാനപീഠം നേടിയ ഒഎൻവി കുറുപ്പും അപവാദങ്ങളല്ലേ എന്നു ചോദിക്കുന്നവർ അവരുടെ കവിതകൾക്ക് കാലപ്രവാഹത്തിൽ എന്തു സംഭവിച്ചു എന്നുകൂടി തിരിച്ചറിയണം. 

ഏറ്റവും കൂടുതൽ മലയാളികൾ മൂളിനടന്ന കവി ചങ്ങമ്പുഴയാണ്. പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ കുടിലിലും മണിമാളികയിലും കൊട്ടാരക്കെട്ടുകളിലും അനുവാദം ചോദിക്കാതെ കയറിയിറങ്ങിയ കവി. വാക്കുകളുടെ താളവും ലയവും വരികളുടെ സംഗീതവും അദ്ദേഹത്തെ ഗന്ധർവനാക്കി. ജീവിതത്തിലെ വിഷാദാത്മകത്വം സ്പന്ദിക്കുന്ന അസ്ഥിമാടമാക്കി. എന്നാൽ, നാടകങ്ങൾക്കോ സിനിമകൾക്കോ വേണ്ടി പാട്ടെഴുതി അദ്ദേഹം പ്രശസ്തനായില്ല. ആകുമായിരുന്നില്ല, ഏതു കാലത്തു ജീവിച്ചിരുന്നെങ്കിലും. കവിതയുടെ തട്ടകത്തിൽ നിന്നാണു വലയാർ സിനിമാ ഗാനരചനയിലേക്കു കടക്കുന്നത്. പി. ഭാസ്കരനും. ഇരുവരും സിനിമയുടെ വെള്ളിത്തിളക്കത്തിൽ അഭൂതപൂർവമായ വിജയം കണ്ടെത്തി. എന്നാൽ, കവിതയെ അവർ വിട്ടുപോയില്ല. കവികളായി അറിയപ്പെടാനും ആഗ്രഹിച്ചു. എന്നാൽ, കാലം കാത്തുവച്ചത് കവികളേക്കാൾ, തലമുറകൾ ഏറ്റുപാടിയ ഗാനങ്ങളുടെ രചയിതാക്കൾ എന്ന അനശ്വര പദവിയാണ്. നാടക, സിനിമാ ഗാന രചനയിൽ തുടർച്ചയായി നേട്ടങ്ങളുണ്ടാക്കിയപ്പോഴും ഒഎൻവി കവിതയുടെ തട്ടകത്തിൽ തന്നെ ഉറച്ചുനിന്നു. ഭൂമിക്ക് ഒരു ചരമഗീതം പോലെ കാലത്തെ അതിജീവിക്കുന്ന കവിതയുമെഴുതി. എന്നാൽ, കാലം കടന്നുപോകുമ്പോൾ കവി എന്നതിനേക്കാൾ ഗാനരചയിതാവ് എന്ന യശസ്സ് ഒഎൻവിയുടെ കിരീടത്തിൽ കൂടുതൽ ഇണങ്ങിയേക്കാം. 

ശ്രീകുമാരൻ തമ്പി
ADVERTISEMENT

കവികളും ഗാന രചയിതാക്കളും തമ്മിലുള്ള ഈ സൗഹൃദ – സങ്കീർണ ബന്ധത്തിന്റെ പശ്ചാത്തലം ശ്രീകുമാരൻ തമ്പിക്കും ബാധകമാണ്. അദ്ദേഹത്തിന്റെ കവിതകൾക്കും ഗാനങ്ങൾക്കും നോവലുകൾക്കും ആത്മകഥയ്ക്കും ബാധകമാണ്. വയലാർ അവാർഡ് അർഹിച്ചിരുന്നു എന്നു തുറന്നുപറയാൻ മടി കാണിച്ചിട്ടില്ല ശ്രീകുമാരൻ തമ്പി. അമ്മയ്ക്കൊരു താരാട്ട് ഉൾപ്പെടെയുള്ള കവിതകൾക്ക് നേരത്തേ തന്നെ ആ വലിയ പുരസ്കാരത്തിന് താൻ അർഹനാണ് എന്നാണദ്ദേഹം പറഞ്ഞത്. എന്നാൽ, ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥയ്ക്കാണ് തമ്പിക്ക് വയലാർ പുരസ്കാരം ലഭിച്ചത്. ആത്മകഥയുടെ സാഹിത്യഗുണം എന്തുതന്നെയായിരുന്നാലും ആ പുരസ്കാര ലബ്ധിയിൽ ആരും ഒരു അപാകതയും കണ്ടെത്തിയില്ല. ഓർത്തെഴുന്നതിനേക്കാൾ, കൺമുന്നിൽ കാണുന്ന പോലെ ദൃശ്യസമ്പന്നവും ജീവിതത്തെക്കുറിച്ചുള്ള അവബോധത്താൽ ഉൽക്കൃഷ്ടവുമായ ആത്മകഥ തമ്പിയുടെ മാസ്റ്റർപീസ് എന്നുതന്നെ വിലയിരുത്തപ്പെട്ടു. ലോകതത്ത്വങ്ങൾ പോലും ലളിതമായി, ആൾക്കൂട്ടത്തെ ആകർഷിച്ച സാധാരണ സിനിമകളിലെ സാധാരണ രംഗങ്ങളുടെ പശ്ചാത്തലത്തിൽ തമ്പി മടിക്കാതെ പാടി. ചിരിക്കുമ്പോൾ കൂടെച്ചിരിക്കാൻ ആയിരം പേർ വരും, കരയുമ്പോൾ കൂടെക്കരയാൻ നിൻ നിഴൽ മാത്രം വരും... 

ശ്രീകുമാരൻ തമ്പി

പ്രണയവും ദുഃഖവും ഏകാന്തതയും അദ്ദേഹം ആഘോഷമാക്കി. വിരഹത്തിന്റെയും വേദനയുടെയും ഒറ്റപ്പെടലിന്റെയും ദിവ്യമായ ആഘോഷം. ഹൃദയ സരസ്സിലെ പ്രണയ പുഷ്പം, ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം, അകലെയകലെ നീലാകാശം, പൊൻവെയിൽ മണിക്കച്ച, സന്ധ്യയ്ക്കെന്തിനു സിന്ദൂരം, ചെന്തെങ്ങു കുലച്ച പോലെ, ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാൻ ഒരാവണിത്തെന്നലായ് മാറി.. ആയിരമുൻമാദ രാത്രികൾ തന്നെ ഗന്ധം ആത്മദളത്തിൽ തിളങ്ങി... ആ ഹൃദയത്തിന്റെ സ്പന്ദനങ്ങൾക്ക് താളം പകർന്ന് മലയാളം കൂടെപ്പാടി. അപ്രതീക്ഷിതമായി ലഭിച്ച ആത്മകഥയും ആഘോഷമാക്കി. എന്നാൽ തമ്പിയുടെ കവിതകളോ... ? 

വയലാർ, പി.ഭാസ്കരൻ, യൂസഫലി കേച്ചേരി എന്നിവരെ പിന്തുടർന്ന ദുര്യോഗം തമ്പിയെയും വേട്ടയാടി. അതദ്ദേഹത്തിന്റെ വേദനയുമാണ്. സ്വകാര്യവും വിശുദ്ധവുമായ വേദന. എന്നാൽ, ഗാനങ്ങൾക്കുള്ളത്ര ആരാധകരില്ലെങ്കിലും അദ്ദേഹത്തിന്റെ കവിതകൾ ഇഷ്ടപ്പെടുന്നവരുമുണ്ട്. ഗാനങ്ങളോടു ചേർന്നുനിൽക്കുന്നവയാണ് കവിതകളും. പ്രമേയം, ശൈലി, അവതരണം... തമ്പിയുടെ പ്രിയ പാട്ടുകൾ പോലെയാണ് കവിതകളും വായനക്കാരോട് സംവദിക്കുന്നത്. അതു പരിമിതിയാണ്; കരുത്തുമാണ്. അതിലപ്പുറം ആ കവിതകളെ കാലം വിലയിരുത്തട്ടെ; ഗാനങ്ങളെയും. 

ശ്രീകുമാരൻ തമ്പി. ചിത്രം: മനോരമ

വൈരാഗ്യമാണ് സുബ്രഹ്മണ്യൻ. വാശിയാണ് മുരുകൻ. വാഗ്മിയാണ് വിശാഖൻ. അഗ്നിയാണു ജൻമമുഖം. അപാരമാണ് കാരുണ്യം. അപരിമേയമാണ് ആത്മാഭിമാനബോധം. അതാണു ശ്രീകുമാരൻ തമ്പി. അതാണു ഹരിപ്പാട്ടു മൂളുന്ന ഈശ്വരത്തുമ്പി! എന്നു സരസമായും യാഥാർഥ്യബോധത്തോടെയും നിർവചിച്ചത് എസ്. രമേശൻ നായരാണ്. 

ADVERTISEMENT

വാക്ക് എന്ന കവിത, ശ്രീകുമാരൻ തമ്പി എന്ന കവിയുടെ ആത്മകഥയാണ്. ആത്മവേദനയാണ്. 

എന്റെ വാക്കുകൾ

നിന്റെ ബോധസരസ്സിൽ 

ഓളങ്ങൾ മാത്രം വിടർത്തി

ADVERTISEMENT

ആഴത്തിലടിഞ്ഞ കല്ലുകളായി...

സൂര്യനെ പ്രണയിക്കുന്ന

‌താമരയും 

ചന്ദ്രനെ കാത്തിരിക്കുന്ന

അല്ലിയാമ്പലും 

വളർത്തി നിന്നിൽ 

വസന്തചിത്രങ്ങളെഴുതാൻ

സഹായിക്കുന്ന

ദോഹദമായി 

എന്റെ വചനങ്ങൾ ‌

പുനർജനിക്കുമോ? 

ശിലകൾക്കും ജീവനുണ്ടെന്ന്

ക്വാണ്ടം ഭൗതികം ! 

ഞാൻ കാത്തിരിക്കുന്നു.

English Summary:

Sreekumaran Thampi birthday special article