ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ സാഹിത്യ അവാർഡുകളിലൊന്നായ സരസ്വതി സമ്മാൻ കവിയും ഗാനരചയിതാവും ടെലിവിഷൻ അവതാരകനും മാധ്യമ പ്രവർത്തകനുമായ പ്രഭാവര്‍മ്മയ്ക്ക്. രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയാണ് 12 വർഷങ്ങൾക്കു ശേഷം മലയാള സാഹിത്യത്തിലേക്ക് പുരസ്കാരം കൊണ്ടു വന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ സാഹിത്യ അവാർഡുകളിലൊന്നായ സരസ്വതി സമ്മാൻ കവിയും ഗാനരചയിതാവും ടെലിവിഷൻ അവതാരകനും മാധ്യമ പ്രവർ​ത്തകനുമായ പ്രഭാവര്‍മ്മയ്ക്ക്. 33 വർഷത്തിനിടയിൽ നാലാം തവണയാണ് മലയാള സാഹിത്യം ഈ നേട്ടം കൈവരിക്കുന്നത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം അവസാനമായി മലയാളത്തിൽ ലഭിച്ചത് 2012ൽ സുഗതകുമാരിക്കായിരുന്നു. രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയാണ് 12 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് പുരസ്കാരം കൊണ്ടു വന്നത്. 1995ല്‍ ബാലാമണിയമ്മയ്ക്കും 2005ൽ കെ. അയ്യപ്പപ്പണിക്കർക്കും സരസ്വതി സമ്മാൻ ലഭിച്ചിട്ടുണ്ട്. 

ഓരോ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന സരസ്വതി സമ്മാൻ 1991-ൽ കെ.കെ.ബിർള ഫൗണ്ടേഷനാണ് രൂപീകരിച്ചത്. ഹിന്ദുപുരാണങ്ങളിലെ വിദ്യാദേവിയായ സരസ്വതിയുടെ പേരിലുള്ള പുരസ്കാരം ആദ്യമായി ലഭിച്ചത് കവിയായ ഹരിവംശ്റായി ബച്ചനാണ്. 10 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട സാഹിത്യകൃതികളിൽ നിന്നും പണ്ഡിതരും സാഹിത്യപ്രതിഭകളുമടങ്ങുന്ന ഒരു പാനലാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. 

ADVERTISEMENT

1959 ൽ ടി.കെ. നാരായണൻ നമ്പൂ​തിരിയുടെയും എൻ. പങ്കജാക്ഷിത്തമ്പുരാട്ടിയുടെയും മകനായി തിരുവനന്തപുരത്തു ജനിച്ച പ്രഭാവർമ്മ, എൻ.എസ്.എസ്. ഹിന്ദു കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും മധുര കാമരാജ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ കോളേജിൽ നിന്ന് എൽ.എൽ.ബി.യും കരസ്ഥമാക്കിയിട്ടുണ്ട്. ശ്യാമമാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം എന്നീ കാവ്യാഖ്യായികകൾ, സൗപർണിക, അർക്കപൂർണിമ, അവിചാരിതം അടക്കം പന്ത്രണ്ടു കാവ്യസമാഹാരങ്ങൾ, ആഫറ്റ്ർ ദ ആഫറ്റ്ർമാത്ത് എന്ന ഇംഗ്ലിഷ് നോവൽ, ഏഴ് ഗദ്യ–സാഹിത്യകൃതികൾ, സമകാലിക വിഷയങ്ങൾ സംബന്ധിച്ച് നാലുകൃതികൾ, ഒരു യാത്രാവിവരണം, ഒരു മാധ്യമ–സംസ്‌കാര പഠനം എന്നിവ രചിച്ചിട്ടുണ്ട്. ഇംഗ്ലിഷിലേക്കും ഇതരഭാഷകളിലേക്കും കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

പ്രഭാവര്‍മ്മ

ചലച്ചിത്രഗാനരചനയ്ക്ക് രജതകമൽ ദേശീയപുരസ്‌കാരവും ഫിലിം ക്രിട്ടിക്‌സ് അവാർഡും നാടക–ഗാനരചനയ്ക്ക് രണ്ടു സംസ്ഥാന അവാർഡും  ലഭിച്ചിട്ടുണ്ട്. ഔട്ട് ഓഫ് സിലബസ് സിനിമയിലെ 'പോയ്‌വരുവാൻ കൂടെ വരൂ ഓർമകളേ ഇതിലേ', കമൽ സംവിധാനം ചെയ്ത നടൻ സിനിമയിലെ 'ഏതു സുന്ദര സ്വപ്ന യവനിക നീക്കി നീ വന്നൂ' എന്ന ഗാനങ്ങൾക്കും ബാലചിത്രകാരൻ ക്ലിന്റിന്റെ ജീവിതം ആസ്പദമാക്കി ഹരികുമാർ സംവിധാനം ചെയ്ത ക്ലിന്റിലെ ഗാനരചനയ്ക്കും സംസ്ഥാന അവാർഡുകള്‍ ലഭിച്ചു. 

പ്രഭാവര്‍മ്മ
ADVERTISEMENT

കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മറ്റിയംഗമായിരുന്ന പ്രഭാവര്‍മ്മ, കേന്ദ്ര–കേരളസാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, പത്മപ്രഭാപുരസ്‌കാരം, ആശാൻ–ഉള്ളൂർ–വള്ളത്തോൾ പുരസ്‌കാരങ്ങൾ തുടങ്ങിയ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, ദേശാഭിമാനി റസിഡന്റ് എഡിറ്റർ, കൈരളി-പീപ്പിൾ ടി.വി ന്യൂസ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തനരംഗത്ത് ജനറൽ റിപ്പോർട്ടിങ്ങിനുള്ള സ്റ്റേറ്റ് അവാർഡ്, ഇംഗ്ലിഷ് ഫീച്ചറിനുള്ള കെ. മാധവൻകുട്ടി അവാർഡ്, മീഡിയാ ട്രസ്റ്റ് അവാർഡ് എന്നിവയും നേടിട്ടുണ്ട്.

English Summary:

Saraswati Samman goes to Prabha Varma