വ്യത്യസ്തവും അത്യപൂർവ്വമായ ഒരു പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ മോഹൻലാൽ. ‘ഞാൻ പല പുസ്തക പ്രകാശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ മലയാളത്തിൽ എന്നല്ല ഇന്ത്യയിലോ ലോകത്തിലോ തന്നെ സംബന്ധിക്കാത്ത തരം പുസ്തക പ്രകാശനമാണ് ഇവിടെ നടക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്തവും അത്യപൂർവ്വമായ ഒരു പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ മോഹൻലാൽ. ‘ഞാൻ പല പുസ്തക പ്രകാശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ, മലയാളത്തിൽ എന്നല്ല ഇന്ത്യയിലോ ലോകത്തിലോ തന്നെ സംബന്ധിക്കാത്ത തരം പുസ്തക പ്രകാശനമാണ് നടക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിൽ ഒരു എഴുത്തുകാരൻ എഴുതിയ ഏഴ് പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്യുന്നു. 5 മലയാളം, ഒരു ഇംഗ്ലീഷ്, ഒരു ഹിന്ദി. ഇത് അത്യപൂർവ്വമായി സംഭവിക്കുന്ന ഒന്നാണ്’ - കവിയും സംഗീത നിരൂപകനും ഗാനരചയിതാവുമായ ഡോ. മധു വാസുദേവൻ എഴുതിയ ഏഴു കൃതികളുടെ പുസ്തകപ്രകാശനച്ചടങ്ങിൽ മോഹൻലാൽ പറ‍ഞ്ഞു. എറണാകുളം ട്രാവൻകൂർ കോർട്ടിൽ  നടന്ന ചടങ്ങിൽ ഏഴു പുസ്‌തകങ്ങളും ഏഴുപേർക്ക് കൈമാറിയാണ് മോഹൻലാൽ പ്രകാശനം നിർവഹിച്ചത്. 

സാഹിത്യവും സംഗീതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇംഗ്ലീഷ് പുസ്തകം 'ബിയോൺഡ് യോൺഡ്', ആത്മകഥാപരമായ ഓർമക്കുറിപ്പുകളുടെ സമാഹാരമായ 'എന്നെ പുണരും നിലാവേ', കവിതാ സമാഹാരങ്ങളായ 'പ്രണയനഗരം', 'വിരഹം', സംഗീത പഠനങ്ങളായ 'ദേവഗാന്ധാരം', 'വസന്തമുഖാരി', ഹിന്ദിയിൽ എഴുതിയിരിക്കുന്ന സാംസ്കാരിക പഠനമായ 'റൂബറൂ' എന്നിയാണ് പ്രകാശനം ചെയ്ത കൃതികൾ.

ഡോ. മധു വാസുദേവൻ എഴുതിയ ഏഴു കൃതികളുടെ പുസ്തക പ്രകാശനച്ചടങ്ങിൽ നിന്നും.
ADVERTISEMENT

‘ഞങ്ങൾ തമ്മിൽ ഒരുപാടുനാളത്തെ പരിചയമുണ്ട്. ആ യാത്രയിൽ ഞങ്ങൾ സാഹിത്യത്തെക്കുറിച്ചു ഒരുപാടു സംസാരിക്കാറുണ്ട്. നമുക്ക് ചില ആളുകളോട് മാത്രമേ മനസ് തുറന്ന രീതിയിൽ സംസാരിക്കാൻ കഴിയുകയുള്ളു, അത്തരത്തിൽ ഒരാളാണെനിക്ക് മധു’– പുസ്തകപ്രകാശനച്ചടങ്ങിൽ സംസാരിക്കവേ മോഹൻലാൽ പറഞ്ഞു. പ്രണയ നഗരം എന്ന കവിത പുസ്തകത്തിന്റെ മുഖവുര തയാറാക്കിയിരിക്കുന്നതും ലാൽ തന്നെയാണ്. 

മഹാരാജാസ് കോളേജിൽ ഹിന്ദി പ്രഫസറായ ഡോ. മധു വാസുദേവൻ എഴുതിയ ഈ ഏഴു പുസ്തകങ്ങളിൽ മലയാള പുസ്തകങ്ങളുടെ പ്രസാധകർ ഗ്രീൻഫ്ലവേഴ്സ് ബുക്സാണ്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി 11 പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഭാരതീയ സംഗീതത്തെക്കുറിച്ചുള്ള 'സംഗീതാർത്ഥമു' കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാർഡ് നേടിയ എഴുത്തുകാരനാണ്. 

ഡോ. മധു വാസുദേവൻ എഴുതിയ ഏഴു കൃതികളുടെ പുസ്തക പ്രകാശനച്ചടങ്ങിൽ നിന്നും.
ADVERTISEMENT

ആത്മകഥാപരമായ ഓർമക്കുറിപ്പുകളുടെ സമാഹാരമായ 'എന്നെ പുണരും നിലാവേ' എന്ന കൃതിയ്ക്ക് നടി മഞ്ജു വാര്യരും കവിതാ സമാഹാരമായ 'വിരഹം' എന്ന കൃതിയ്ക്ക് നടി ആശാശരത്തുമാണ് അവതാരിക എഴുതിരിക്കുന്നത്. പി. രാജീവ്, എം. പി. രാജേഷ്, ഡോ. ശോഭാ ശരത് രാജഗോപാൽ, പ്രൊഫസർ ശംഭു നാഥ് തുടങ്ങിയവരാണ് മറ്റു കൃതികളുടെ മുഖവുര തയാറാക്കിയത്. ‘ബിയോൺഡ് യോൺഡ്’ എന്ന ഇംഗ്ലീഷ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സോർബാ ബുക്സ് ഡൽഹിയും 'റൂബറൂ' പ്രസിദ്ധീകരിച്ചിരിക്കുന്നത് ജവാഹർ പുസ്തകാലയ, മഥുരയുമാണ്.

ഡോ. മധു വാസുദേവൻ എഴുതിയ ഏഴു കൃതികളുടെ പുസ്തക പ്രകാശനച്ചടങ്ങിൽ നിന്നും.

സംഗീതജ്ഞനായ ശ്രീവത്സൻ ജെ മേനോൻ, തിരക്കഥാകൃത്തും ചിത്രകാരനുമായ സുരേഷ് ബാബു, കലാസംവിധായകനായ സന്തോഷ് രാമൻ, സെജോ ജോൺ,  പരസ്യകലാകാരനായ കോളിൻസ് ലിയോഫിൽ, ശ്രീജൻ ബാലകൃഷ്ണൻ, ശരത് കൃഷ്ണ, അഡ്വ. പ്രിയദർശൻ തമ്പി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പുസ്തകങ്ങൾ ലഭിക്കുന്നതിന് ബന്ധപ്പെടുക: വാട്സാപ്പ്–8891717252, ഗൂഗിള്‍ പേ–9846553752, 9496357678.