ഈ പുസ്തകത്തിലുള്ള 50 സിനിമകളിൽ പത്മരാജൻ എന്ന പ്രതിഭാശാലിക്കെ‍ാപ്പം എന്റെയും ആറു സിനിമകൾ! ഹരി സ്നേഹപൂർവം ചേർത്തതാണോ? അറിയില്ല. എങ്കിലും, അന്നെഴുതിയ വാക്കുകളെ‍ാന്നും വൃഥാവിലായില്ല എന്നു തോന്നി, ഹരിയെപ്പോലെ‍ാരാളുടെ നിരീക്ഷണത്തിൽ അതു വന്നപ്പോൾ...

ഈ പുസ്തകത്തിലുള്ള 50 സിനിമകളിൽ പത്മരാജൻ എന്ന പ്രതിഭാശാലിക്കെ‍ാപ്പം എന്റെയും ആറു സിനിമകൾ! ഹരി സ്നേഹപൂർവം ചേർത്തതാണോ? അറിയില്ല. എങ്കിലും, അന്നെഴുതിയ വാക്കുകളെ‍ാന്നും വൃഥാവിലായില്ല എന്നു തോന്നി, ഹരിയെപ്പോലെ‍ാരാളുടെ നിരീക്ഷണത്തിൽ അതു വന്നപ്പോൾ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ പുസ്തകത്തിലുള്ള 50 സിനിമകളിൽ പത്മരാജൻ എന്ന പ്രതിഭാശാലിക്കെ‍ാപ്പം എന്റെയും ആറു സിനിമകൾ! ഹരി സ്നേഹപൂർവം ചേർത്തതാണോ? അറിയില്ല. എങ്കിലും, അന്നെഴുതിയ വാക്കുകളെ‍ാന്നും വൃഥാവിലായില്ല എന്നു തോന്നി, ഹരിയെപ്പോലെ‍ാരാളുടെ നിരീക്ഷണത്തിൽ അതു വന്നപ്പോൾ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ പ്രിയപ്പെട്ട ചങ്ങാതി ഹരികൃഷ്ണൻ എഴുതിയ ‘പ്രണയത്തിര’ എന്ന പുസ്തകം വായിച്ചപ്പോൾ ഇങ്ങനെയെ‍ാരു കുറിപ്പ് എഴുതാൻ തോന്നുന്നു. എനിക്കുമുമ്പും ശേഷവും ഞാനുമടക്കമുള്ളവർ തിരക്കഥ രചിച്ച 50 സിനിമകളുടെ എഴുത്തനുഭവങ്ങളാണ് ഇതിലുള്ളത്. ആ സിനിമകളിലൂടെ മറ്റെ‍ാരു തിരക്കഥാകൃത്ത് കടന്നുപോകുമ്പോൾ സൂക്ഷ്മമായും ആന്തരികമായും അനുഭവിച്ചത് പ്രണയം തിരയടിക്കുന്ന ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു. ഇതിലെ സിനിമകളെക്കുറിച്ചുള്ള ഹരിയുടെ ഓർമകളും മൗനങ്ങളും ഇടർച്ചയും വിടർച്ചയും വേറിട്ടതായി തോന്നി. ഇതിനുമുമ്പ് വായിക്കാത്ത വിധത്തിലുള്ള കാഴ്ചകളും നിരീക്ഷണങ്ങളും കഥാതുടർച്ചകളും...

ചലച്ചിത്ര സംവിധായകൻ രഞ്ജിത്, എഴുത്തുകാരൻ ഹരികൃഷ്ണൻ

മറ്റു ഭാഷകളിൽനിന്നുള്ള സിനിമകൾ ഈ സമാഹാരത്തിലുണ്ടായിട്ടുപോലും എംടിയും ലോഹിതദാസും ജോൺ പോളും ശ്രീനിവാസനും രഘുനാഥ് പലേരിയും ഉൾപ്പെടെയുള്ള മലയാള തിരയെഴുത്തുകാർക്കു ശ്രദ്ധേയമായ പ്രാതിനിധ്യമാണ് ഈ പുസ്തകത്തിൽ ഹരി നൽകിയിരിക്കുന്നത്. ഈ പുസ്തകത്തിലുള്ള 50 സിനിമകളിൽ പത്മരാജൻ എന്ന പ്രതിഭാശാലിക്കെ‍ാപ്പം എന്റെയും ആറു സിനിമകൾ! ഹരി സ്നേഹപൂർവം ചേർത്തതാണോ? അറിയില്ല. എങ്കിലും, അന്നെഴുതിയ വാക്കുകളെ‍ാന്നും വൃഥാവിലായില്ല എന്നു തോന്നി, ഹരിയെപ്പോലെ‍ാരാളുടെ നിരീക്ഷണത്തിൽ അതു വന്നപ്പോൾ...

ADVERTISEMENT

ഞാൻ തിരക്കഥയെഴുതിയ സിനിമകളുടെ കുറിപ്പുകൾ വ്യക്തിപരമായി എന്നെ ആനന്ദിപ്പിക്കുകയും അക്കാലങ്ങളെക്കുറിച്ചും ആ സിനിമകളെക്കുറിച്ചും ഓർമിപ്പിക്കുകയും ചെയ്തതു സ്വാഭാവികം. ഞാൻ ചെയ്ത സിനിമകളുടെ ദൃശ്യഭംഗിയടക്കമുള്ള കാര്യങ്ങളെക്കുറിച്ചു പിൽക്കാലത്തു പലരും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും എന്റെ സിനിമകളുടെ തിരയെഴുത്തുകളിലേക്ക് ഈ പുസ്തകം നടത്തുന്ന യാത്രകളുടെ ആഴം സിനിമയെഴുത്തുകാരൻ എന്ന നിലയിൽ എന്നെ ആനന്ദിപ്പിച്ചു.

ഹരി ഇതിൽ എടുത്തുപറയുന്ന ചില സീനുകൾ (കൃത്യമാണ് സീനുകളുടെ ആ തിരഞ്ഞെടുപ്പ്!) വായിച്ചപ്പോൾ അവ എഴുതിയപ്പോൾ ഞാനനുഭവിച്ച സുഖം ഓർമവന്നു. ആ സീനുകൾ ലെ‍ാക്കേഷനിൽവച്ച്  ക്യാമറ പകർത്തുന്നത് ഓർമ വന്നു. തിയറ്ററിൽ ആ സീനുകൾ പ്രേക്ഷകർ സ്വീകരിച്ചതും നിരാകരിച്ചതും ഓർമവന്നു.

ADVERTISEMENT

തീർന്നാലും തീരാത്ത സിനിമകളെക്കുറിച്ച് ഈ പുസ്തകത്തിൽ ഹരി പറയുന്നുണ്ട്. തിരശ്ശീല കെട്ടാലും തീരാത്ത സിനിമകൾ. എന്റെ ‘തിരക്കഥ’ എന്ന സിനിമ തീരുന്നിടത്തുവച്ചാണ് ഹരി പറഞ്ഞു തുടങ്ങുന്നത്: ‘ഈ മൂവന്തിക്ക് എന്തെ‍ാരു തണുപ്പ്! ഭൂമിയിൽ പ്രണയം ഒറ്റപ്പെടുത്തിയവരുടെയെല്ലാം കരച്ചിലുറഞ്ഞതുപോലെയുള്ള കെ‍ാടുംതണുപ്പ്. പതിയെ പെയ്തുകെ‍ാണ്ടേയിരിക്കുന്ന ഈ മഞ്ഞിൽ എനിക്കവളുടെ മുഖം കാണാം. ഏറ്റവുമേറ്റവും സുരക്ഷിതമായിടത്ത് ഉറങ്ങുന്ന ഒരു കുഞ്ഞിനെപ്പോലെ എന്റെ മടിയിൽ കിടന്നുറങ്ങുകയാണ്, മാളു. ഈ പാർക്ക് ബെഞ്ചിൽ, എപ്പോഴുമെന്നപോലെ കാൽമുട്ട് മടക്കിവച്ച്, അതിഗാഢമായ ഉറക്കം...’ അപ്പോൾ മാളുവിന്റെ തലമുടി തലോടാൻ‍ തോന്നുന്നു, അയാൾക്ക്!

സിനിമയുടെ നല്ല തിരയെഴുത്തുകൾക്കുള്ള സുന്ദരമായെ‍ാരു അഭിവാദ്യം തന്നെയാണ് ഈ ‘പ്രണയത്തിര’; നല്ല സിനിമകളുടെ തിരക്കഥയും സംഭാഷണവും എഴുതിയവർക്കുള്ള വ്യത്യസ്തമായെ‍ാരു സല്യൂട്ട്. സിനിമയെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങൾ ഇവിടെ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇങ്ങനെയെ‍ാരു പുസ്തകം നമ്മുടെ ഭാഷയിലാദ്യമാണ്. നല്ല സിനിമയെ സ്നേഹിക്കുന്നവർ വായിക്കേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതുമാണ് ഇതെന്നതിലും സംശയമില്ല.

ADVERTISEMENT

അതുകെ‍‍ാണ്ടുതന്നെ, ഈ ‘പ്രണയത്തിര’ സിനിമ എഴുതിയ, എഴുതുന്ന, എഴുതാനിരിക്കുന്ന എല്ലാവർക്കുമുള്ളതാണ്. നിങ്ങൾക്കും എനിക്കുമുള്ളത്...

(പ്രണയത്തിര ഓർഡർ ചെയ്യാനായി www.manoramabooks.com സന്ദർശിക്കുക. മലയാള മനോരമ യൂണിറ്റ് ഓഫീസുകൾ, മനോരമ ഏജന്റസ്, എന്നിവിടങ്ങളിലും 8281765432 നമ്പറിൽ വാട്സാപ്പ് വഴിയും ഓർഡർ ചെയ്യാവുന്നതാണ്)

English Summary:

Malayalam Book Pranayathira written by Harikrishnan‌