അമേരിക്കൻ എഴുത്തുകാരിയും സംവിധായികയും മുൻ നടിയുമായ ജെനറ്റ് മക്കർഡിയുടെ ഓർമ്മക്കുറിപ്പാണ് ഐ ആം ഗ്ലാഡ് മൈ മോം ഡൈഡ്. ഒരു ബാലനടി എന്ന നിലയിലുള്ള അവളുടെ കരിയറിനെ കുറിച്ചും 2013-ൽ മരണപ്പെട്ട അമ്മയുമായുള്ള ദുഷ്‌കരമായ ബന്ധത്തെ കുറിച്ചുമുള്ള തുറന്നു പറച്ചിലുകൾ ഈ പുസ്തകത്തെ ശ്രദ്ധാകേന്ദ്രമാക്കി.

അമേരിക്കൻ എഴുത്തുകാരിയും സംവിധായികയും മുൻ നടിയുമായ ജെനറ്റ് മക്കർഡിയുടെ ഓർമ്മക്കുറിപ്പാണ് ഐ ആം ഗ്ലാഡ് മൈ മോം ഡൈഡ്. ഒരു ബാലനടി എന്ന നിലയിലുള്ള അവളുടെ കരിയറിനെ കുറിച്ചും 2013-ൽ മരണപ്പെട്ട അമ്മയുമായുള്ള ദുഷ്‌കരമായ ബന്ധത്തെ കുറിച്ചുമുള്ള തുറന്നു പറച്ചിലുകൾ ഈ പുസ്തകത്തെ ശ്രദ്ധാകേന്ദ്രമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ എഴുത്തുകാരിയും സംവിധായികയും മുൻ നടിയുമായ ജെനറ്റ് മക്കർഡിയുടെ ഓർമ്മക്കുറിപ്പാണ് ഐ ആം ഗ്ലാഡ് മൈ മോം ഡൈഡ്. ഒരു ബാലനടി എന്ന നിലയിലുള്ള അവളുടെ കരിയറിനെ കുറിച്ചും 2013-ൽ മരണപ്പെട്ട അമ്മയുമായുള്ള ദുഷ്‌കരമായ ബന്ധത്തെ കുറിച്ചുമുള്ള തുറന്നു പറച്ചിലുകൾ ഈ പുസ്തകത്തെ ശ്രദ്ധാകേന്ദ്രമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മ എന്നത് ജെനറ്റ് മക്കർഡിക്ക് പേടിപ്പെടുത്തുന്ന ഓർമ്മയാണ്. ആറാം വയസ്സു മുതൽ അമ്മയുടെ വിചിത്ര ക്രൂരതകൾക്കിരയായ ജെനറ്റിന് അവ തന്റെ അമ്മ മരിക്കുന്നത് വരെ അനുഭവിക്കേണ്ടി വന്നു. മരണക്കിടക്കയിലും തന്റെ ഭാരം അമ്മ ആഗ്രഹിക്കുന്നത് തന്നെയാണെന്നും കൂടിയിട്ടില്ലയെന്നും പറയേണ്ടി വരുന്ന മകൾക്ക് ആ മരണത്തിൽ കണ്ണീർ പൊഴിക്കാനായില്ലെങ്കിൽ അത്ഭുതമൊന്നുമില്ല. 

അമേരിക്കൻ എഴുത്തുകാരിയും സംവിധായികയും മുൻ നടിയുമായ ജെനറ്റ് മക്കർഡിയുടെ ഓർമ്മക്കുറിപ്പാണ് 'ഐ ആം ഗ്ലാഡ് മൈ മോം ഡൈഡ്'. ഒരു ബാലനടി എന്ന നിലയിലുള്ള അവളുടെ കരിയറിനെ കുറിച്ചും 2013-ൽ മരണപ്പെട്ട അമ്മയുമായുള്ള ദുഷ്‌കരമായ ബന്ധത്തെ കുറിച്ചുമുള്ള തുറന്നു പറച്ചിലുകൾ ഈ പുസ്തകത്തെ ശ്രദ്ധാകേന്ദ്രമാക്കി. 2022 ഓഗസ്റ്റ് 9-ന് സൈമൺ ആൻ ഷൂസ്റ്റർ പ്രസിദ്ധീകരിച്ച കൃതി, ജെനറ്റിന്റെ ആദ്യ പുസ്തകമാണ്.

ADVERTISEMENT

തന്റെ ആദ്യ അഭിനയ ഓഡിഷൻ നടക്കുമ്പോൾ ജെനറ്റ് മക്കർഡിക്ക് ആറ് വയസ്സായിരുന്നു പ്രായം. തന്റെ ഏക മകൾ ഒരു താരമാകണമെന്ന് സ്വപ്നം കാണുന്ന അമ്മയെ സന്തോഷിപ്പിക്കാൻ ജെനറ്റ് എന്തും ചെയ്യാൻ തയാറായി. എന്നാൽ ഒരു കുട്ടിക്ക് സങ്കൽപ്പിക്കാനാവാത്ത പലതിന്റെയും തുടക്കമായിരുന്നു അതെന്ന് അവൾ അറിഞ്ഞിരുന്നില്ല. നടിയായി മാറുവാൻ ആവശ്യമായ "കലോറി നിയന്ത്രണം" എന്ന പേരിൽ അവർ ജെനറ്റിനെ പട്ടിണിക്കിട്ടു. കുറച്ച് ഭക്ഷണം മാത്രം കഴിക്കാൻ അനുവദിച്ച് ദിവസത്തിൽ അഞ്ച് തവണ അവർ മകളുടെ ഭാരം നോക്കി.

മനസ്സിൽ പതിഞ്ഞു പോയ കണക്കിനപ്പുറം വരാതിരിക്കുവാൻ അമ്മ ശാരീരികമായി മാത്രമല്ല മാനസികമായും സമ്മർദ്ദത്തിലാക്കിയെന്ന് ജെനറ്റ് പുസ്തകത്തിൽ പറയുന്നു. ലോസ് ഏഞ്ചൽസിൽ ജനിച്ച അവൾ മൂന്ന് മൂത്ത സഹോദരന്മാരോടൊപ്പം അമ്മയുടെ നിയന്ത്രണത്തിലുള്ള വീട്ടിലാണ് വളർന്നത്. അവൾക്ക് 3 വയസ്സുള്ളപ്പോഴാണ് അമ്മയ്ക്ക് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തുന്നത്. അത് പക്ഷേ ജെനറ്റിനെ ഏറ്റവുമധികം ബാധിച്ചത്. 16 വയസ്സ് വരെ ജെനറ്റിനെ സ്വയം കുളിക്കുവാനോ വസ്ത്രം ധരിക്കുവാനോ അമ്മ സമ്മതിച്ചില്ല എന്ന് മാത്രമല്ല പതിവായി അവർ അവളുടെ ജനനേന്ദ്രിയത്തിൽ പരിശോധനകൾ നടത്തുകയും ചെയ്യുമായിരുന്നു.

ജെനറ്റ് മക്കർഡി, Image Credit: Jennette McCurdy/Facebook
ADVERTISEMENT

അവർ മകളുടെ കണ്‍പീലികൾക്ക് നിറം നൽകി, പല്ലുകൾ വെളുപ്പിച്ചു, കുടുംബത്തിന് താങ്ങാനാകാത്ത ആഡംബര വസ്തുക്കളാൽ വീട് നിറച്ചു. ജെനറ്റിനെയും സഹോദരന്മാരെയും കട്ടിലുകൾക്ക് പകരം തറയിൽ ഉറങ്ങാൻ നിർബന്ധിച്ചു. ഭർത്താവിനോട് നിരന്തരം വഴക്കിടുകയും അയാളെ അവഹേളിക്കുകയും ചെയ്തിരുന്ന ആ സ്ത്രീ പലപ്പോഴും അക്രമാസക്തയായി. 

ബാലതാരമായി അറിയപ്പെട്ടു തുടങ്ങിയ മകള്‍ പ്രായപൂർത്തിയാകുമ്പോൾ അവളുടെ സ്തനങ്ങൾ വളരുമെന്ന് ഭയപ്പെട്ട അവർ കലോറി കുറയ്ക്കാനും അപകടകരമായ ഭക്ഷണരീതികള്‍ പരീക്ഷിക്കുവാനും ജെനറ്റിനെ പ്രോത്സാഹിപ്പിച്ചു. മകൾ പക്വത പ്രാപിച്ചതോടെ ഡെബ്ര എന്ന ആ അമ്മ തന്റെ മകളുടെ ശാരീരിക രൂപത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായി. കലോറി നിയന്ത്രണം കർശനമായി നിരീക്ഷിക്കുന്ന അമ്മയുടെ കൂടെ കൂടി ജെനറ്റിന് അഭിനയരംഗത്തിൽ പോലും ഭക്ഷണം കഴിക്കാനാകാതെയായി. ഭക്ഷണം കാണുമ്പോഴെ ഭയം തോന്നുന്ന അവസ്ഥയിലേക്ക് പോയ അവളെ അമ്മ സ്കൂളിലും വിട്ടിരുന്നില്ല. 

ജെനറ്റ് മക്കർഡി, Image Credit: Jennette McCurdy/Facebook
ADVERTISEMENT

അവളുടെ അമ്മയാണ് വീട്ടിലിരുന്ന് അവളെ പഠിപ്പിച്ചത്. എല്ലാത്തിലും നിയന്ത്രിക്കുന്ന അവർ, മകള്‍ ഏതൊക്കെ വേഷങ്ങൾക്കാണ് ഓഡിഷൻ ചെയ്യേണ്ടത്, ഈ ഓഡിഷനുകളിൽ അവൾ എന്താണ് ധരിച്ചിരുന്നത്, അവയിൽ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നെല്ലാം തീരുമാനിച്ചു. എന്നാൽ ഈ സമയം കൊണ്ട് മാനസികമായി താൻ തകർന്നുവെന്ന് പോലും മനസിലാകാതെ, സ്വത്വം നഷ്ടപ്പെട്ട്, മറ്റുള്ളവരെ സേവിക്കുന്ന ഒരു വസ്തുവായി ജെനറ്റ് മാറിയിരുന്നു. ശരീര പ്രതിച്ഛായക്കപ്പുറം സ്വന്തം വ്യക്തിത്വത്തെ തിരിച്ചറിയാതെ അമ്മയെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പാവയായി മാറിയിരുന്നു ആ പെൺകുട്ടി. 

പക്ഷേ, 2010-ൽ ക്യാൻസർ തിരിച്ചെത്തുകയും 2013-ൽ അമ്മ മരിക്കുകയും ചെയ്തതോടെ ഈ പ്രശ്നങ്ങൾ കൂടുതൽ വഷളായി. തന്നെ എപ്പോഴും നിയന്ത്രിച്ചിരുന്ന അമ്മ പോയതോടെ ശൂന്യാവസ്ഥയിൽ എത്തിയ ജെനറ്റ് ഉത്കണ്ഠ, ലജ്ജ, സ്വയം വെറുപ്പ് എന്നിവയാൽ നിറഞ്ഞു. ഒടുവിൽ, തെറാപ്പിയിലൂടെയാണ് അവൾ സുഖം പ്രാപിച്ചത്. ഭക്ഷണ ക്രമക്കേടുകളുടെയും അനാരോഗ്യകരമായ ബന്ധങ്ങളുടെയും പരമ്പര അവസാനിപ്പിക്കാൻ തീരുമാനിച്ച ജെനറ്റ് 2017-ൽ അഭിനയം പൂർണ്ണമായും നിർത്തിയതായി പ്രഖ്യാപിച്ചു. എന്നാൽ എഴുത്ത് തുടരാനും സിനിമ സംവിധാനം ആരംഭിക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് പറഞ്ഞ അവൾ ആദ്യമായിട്ടായിരുന്നു സ്വയം ഒരു തീരുമാനമെടുക്കുന്നത്. വർഷങ്ങളായി സംഭവിച്ചുകൊണ്ടിരുന്ന ചൂഷണം തുറന്നെഴുതാൻ ജെനറ്റ് കാട്ടിയ ധൈര്യം വളരെ വലുതാണ്.  

ജെനറ്റ് മക്കർഡി, Image Credit: AP/ChrisPizzello

പ്രസിദ്ധിയുടെ ലോകത്ത് നടക്കുന്ന ഇത്തരം യാഥാർഥ്യങ്ങള്‍, തുറന്നു പറച്ചിലുകൾ അർഹിക്കുന്നവയാണെന്നും സുഖകരമെന്നു തോന്നുന്ന പലതും നൽകുന്ന വേദനകളുടെ കഥകൾ ലോകത്തോട് പങ്കുവെയ്ക്കണമെന്നുമുള്ള സന്ദേശമാണ് ജെനറ്റ് പുസ്തകത്തിലൂടെ നൽകുന്നത്. വിൽപ്പനയ്‌ക്കെത്തി 24 മണിക്കൂറിനുള്ളിൽ ആമസോൺ, ടാർഗെറ്റ്, ബാൺസ് ആൻഡ് നോബിൾ തുടങ്ങിയ സൈറ്റുകളിൽ പുസ്തകം വിറ്റുതീർന്നിരുന്നു. റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ 200,000 കോപ്പികൾ വിറ്റഴിഞ്ഞു. അതേ മാസം തന്നെ, ഹാർഡ്‌കവറിലും ഇ-ബുക്കിലും നോൺ-ഫിക്ഷനുമായി ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായി ഒന്നാം സ്ഥാനത്തുമെത്തി.

ഫ്ലോറിഡ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദർശിപ്പിച്ച നിരവധി ഹ്രസ്വചിത്രങ്ങൾ ജെനറ്റ് സംവിധാനം ചെയ്തു കഴിഞ്ഞു. തന്റെ ആദ്യ ഫിക്ഷൻ നോവൽ ഈ വർഷം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ജെനറ്റ് ഇപ്പോൾ.

English Summary:

‘I’m Glad My Mom Died’ book by Jennette McCurdy