പ്രഭാതത്തിലും പ്രദോഷത്തിലും നടതുറന്ന് നിശ്ചിത പൂജകൾ പൂർത്തിയാക്കിയാൽ ഇടസമയങ്ങളിൽ ക്ഷേത്ര ശ്രീകോവിലുകൾ തുറക്കാറില്ല. എന്നാൽ സർപ്പദംശനമേറ്റ് ആരെങ്കിലും വന്നാൽ അപ്പോൾ തന്നെ നട തുറന്ന് ഔഷധഗുണമുള്ള പ്രസാദം നൽകണമെന്നു വ്യവസ്ഥയുള്ള ഒരു ക്ഷേത്രമുണ്ട്.

പ്രഭാതത്തിലും പ്രദോഷത്തിലും നടതുറന്ന് നിശ്ചിത പൂജകൾ പൂർത്തിയാക്കിയാൽ ഇടസമയങ്ങളിൽ ക്ഷേത്ര ശ്രീകോവിലുകൾ തുറക്കാറില്ല. എന്നാൽ സർപ്പദംശനമേറ്റ് ആരെങ്കിലും വന്നാൽ അപ്പോൾ തന്നെ നട തുറന്ന് ഔഷധഗുണമുള്ള പ്രസാദം നൽകണമെന്നു വ്യവസ്ഥയുള്ള ഒരു ക്ഷേത്രമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാതത്തിലും പ്രദോഷത്തിലും നടതുറന്ന് നിശ്ചിത പൂജകൾ പൂർത്തിയാക്കിയാൽ ഇടസമയങ്ങളിൽ ക്ഷേത്ര ശ്രീകോവിലുകൾ തുറക്കാറില്ല. എന്നാൽ സർപ്പദംശനമേറ്റ് ആരെങ്കിലും വന്നാൽ അപ്പോൾ തന്നെ നട തുറന്ന് ഔഷധഗുണമുള്ള പ്രസാദം നൽകണമെന്നു വ്യവസ്ഥയുള്ള ഒരു ക്ഷേത്രമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന ക്ഷേത്രവിജ്ഞാന സർവസ്വം നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തു ക്കൾക്കും സമ്മാനിക്കാൻ അവസരം. പ്രീ – പബ്ലിക്കേഷൻ വ്യവസ്ഥയിൽ ബുക്ക് ചെയ്യുമ്പോൾ നൽകുന്ന മേൽവിലാസത്തിലേക്കു ബുക്ക് ചെയ്തയാളുടെ പേരിൽ കത്തു സഹിതമാണു പുസ്തകമെത്തിക്കുക. കേരളത്തിനുള്ളിലെ മേൽവിലാസമായിരിക്കണം. ജൂലൈ 15 മുതലായിരിക്കും വിതരണം.  മാതാപിതാക്കൾ, ബന്ധുക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കു നൽകുന്ന സ്നേഹസമ്മാനം കോവിഡ് സുര ക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അണുവിമുക്തമാക്കിയാണ് എത്തിക്കുക. 

 

ADVERTISEMENT

 

ആധികാരിക വിജ്ഞാന സർവസ്വം

 

ക്ഷേത്രങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു സമഗ്രവിവരങ്ങളടങ്ങിയ ആദ്യത്തെ ആധികാരിക ക്ഷേത്രവിജ്ഞാനകോശമാണു മനോരമ ബുക്സ് തയാറാക്കുന്നത്. സംസ്കൃതപണ്ഡിതനും ഹിന്ദു എൻസൈക്ലോപീഡിയ, പുരാണ സംജ്ഞാഗമകോശം തുടങ്ങിയ ബൃഹദ് ഗ്രന്ഥങ്ങളുടെ രചയിതാവുമായ സി. പ്രസാദാണ് ഗ്രന്ഥകർത്താവ്. പ്രമുഖ തന്ത്രിമാരും ക്ഷേത്രാചാരപണ്ഡിതരും  ഗവേഷകരും അടങ്ങിയ വിദഗ്ധസമിതിയാണു പരിശോധന നടത്തിയത്. 

ADVERTISEMENT

 

 

ക്ഷേത്രങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങളാണ് ഒന്നാം വാല്യത്തിൽ. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളു മടങ്ങിയതാണു രണ്ടാം വാല്യം. കേരളത്തിലെ ക്ഷേത്രങ്ങൾ, ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ക്ഷേത്രങ്ങൾ, ആചാരങ്ങളും അനുഷ്ഠാനങ്ങളും, ആരാധനാ സമ്പ്രദായങ്ങൾ, പ്രമുഖ തീർഥസ്നാനങ്ങൾ, താന്ത്രിക വിഷയങ്ങൾ, ദേവപ്രശ്നം, ബിംബവിധികൾ, ദേവതകൾ, ക്ഷേത്രകലകൾ, ചടങ്ങുകളും വിശേഷങ്ങളും തുടങ്ങി ക്ഷേത്രസംബന്ധമായ വിവരങ്ങളും അനുബന്ധ വിഷയങ്ങളുമാണ് ഉള്ളടക്കം. 

 

ADVERTISEMENT

സൗജന്യ തീർഥാടനസഹായിയും 

 

മാഗസിൻ സൈസിൽ രണ്ടു വാല്യങ്ങളുംകൂടി 1,500 പേജുകൾ. 2,250 രൂപ മുഖവിലയുള്ള പുസ്തകത്തിനു പ്രീ പബ്ലിക്കേഷൻ വ്യവസ്ഥയിൽ 1,250 രൂപ. കൂടെ  201 പ്രമുഖ ക്ഷേത്രങ്ങളിലേക്കുള്ള തീർഥാടനസഹായി സൗജന്യം.  

 

 

കൂടുതൽ വിവരങ്ങൾക്ക്: 0481–2587396, 8281765432 (ഞായറും പൊതു അവധികളും ഒഴികെ 9 മുതൽ 5.30 വരെ)

വെബ്സൈറ്റ്: www.manoramabooks.com

 

 

ഐതിഹ്യങ്ങൾ, പഴമകൾ 

നമ്മുടെ ക്ഷേത്രങ്ങൾ ഐതിഹ്യങ്ങളിൽ നീരാടുന്നവ. നൂറ്റാണ്ടുകളുടെ അഗാധസ്മരണകളിലേക്കു കൈപിടിക്കുന്നവ. ആചാരങ്ങൾകൊണ്ടു കൗതുകമുണർത്തുന്നവ. മനോരമ ബുക്സിന്റെ ക്ഷേത്രവിജ്ഞാന സർവസ്വം പറയുന്നത് അവയെക്കുറിച്ചു കൂടിയാണ്. 

 

 

∙ സർപ്പവിഷമകറ്റാൻ നടതുറക്കുന്ന ക്ഷേത്രം 

 

പ്രഭാതത്തിലും പ്രദോഷത്തിലും നടതുറന്ന് നിശ്ചിത പൂജകൾ പൂർത്തിയാക്കിയാൽ ഇടസമയങ്ങളിൽ ക്ഷേത്ര ശ്രീകോവിലുകൾ തുറക്കാറില്ല. എന്നാൽ സർപ്പദംശനമേറ്റ് ആരെങ്കിലും വന്നാൽ അപ്പോൾ തന്നെ നട തുറന്ന് ഔഷധഗുണമുള്ള പ്രസാദം നൽകണമെന്നു വ്യവസ്ഥയുള്ള ഒരു ക്ഷേത്രമുണ്ട്: കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലുള്ള അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്രം. ഇവിടത്തെ ശാസ്തൃ വിഗ്രഹത്തിന്റെ കയ്യിൽ അരച്ചു വച്ചിരിക്കുന്ന ചന്ദനം സർപ്പ വിഷബാധയേറ്റവർക്കു കൊടുത്താൽ വിഷം ശമിക്കും എന്നാണു വിശ്വാസം. അതുകൊണ്ടു തന്നെ പാമ്പുകടിയേറ്റവർ ക്ഷേത്രത്തിൽ എത്തിയാൽ സമയം നോക്കാതെ നടതുറക്കും. 

 

 

∙ ഉപദേവൻ അലി

 

കാസർകോട് ജില്ലയിലെ കുമ്പള താലൂക്കിൽ അരിക്കാടി ഭഗവതിക്ഷേത്രത്തിൽ ഉപദേവൻ മുസ്‌ലിം മന്ത്രവാദിയായ അലിയാണ്. സർവ മതസ്ഥർക്കും പ്രവേശനമുള്ള ഈ ക്ഷേത്രത്തിൽ മീനം 16 ന് ഉത്സവം കൊടിയേറിയാൽ 20 ന് ഉപദേവനായ അലിക്ക് ഉറൂസ്. 21 മുതൽ അലിക്ക് കോലവുമുണ്ട്. 

 

∙ മൂർത്തികൾ 82000 

 

പാലക്കാട് ജില്ലയിലെ തൃത്താലയ്ക്കടുത്ത് കുമ്പിടി തിരിവിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ പ്രധാന മൂർത്തികൾ 82000. പറയിപെറ്റ പന്തിരുവരിൽ പാക്കനാരുടെ ക്ഷേത്രമാണ് ഇതെന്ന് ഐതിഹ്യം. പാക്കനാർ പ്രതിഷ്ഠിച്ച ഭഗവതിയെയും അദ്ദേഹം ആവാഹിച്ചുകൊണ്ടുവന്ന ചാത്തൻ, ദണ്ഡൻ, കരിങ്കുട്ടി തുടങ്ങി 82000 മൂർത്തികളുമാണ് ഇവിടെ. കല്ല്, മരം, ഓട് തുടങ്ങി പല വസ്തുക്കൾകൊണ്ടുള്ളവയാണു വിഗ്രഹങ്ങൾ. 

 

 

അപ്പം മൂടി വഴിപാട്

 

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മധൂർ ഗണപതിയുടെ ഇഷ്ടവഴിപാടായ മൂടപ്പ സേവ നടത്താൻ 12 മൂട അഥവാ 450 കിലോ അരി വേണം. ഇത്രയും അരികൊണ്ട് അപ്പമുണ്ടാക്കി വിഗ്രഹത്തിനു ചുറ്റും കരിമ്പു കൊണ്ട് നാലുകെട്ട് എന്നറിയപ്പെടുന്ന വേലി കെട്ടി അതിനുള്ളിൽ അപ്പം നിറച്ച് വിഗ്രഹം മൂടുന്നതാണ് മൂടപ്പസേവ. 

 

 

കാസർകോട് നഗരത്തിൽനിന്ന് 6 കി മീ വടക്കു കിഴക്കാണ് ഏറെ വിശേഷതകളുള്ള മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം. ഗണപതിയുടെ പേരിലാണ് പ്രശസ്തി എങ്കിലും പ്രധാന മൂർത്തി മഹാദേവനാണ്. പ്രധാന ശ്രീകോവിലിന്റെ തെക്കേ ഭിത്തിയുടെ പുറത്താണ് ഗണപതി പ്രതിഷ്ഠ. വലതുകൊമ്പു മുറിഞ്ഞ നിലയിലാണ് ഇവിടത്തെ പ്രതിഷ്ഠ.  സാധാരണ കാണാറുള്ളത് ഇടതുകൊമ്പ് പകുതി ഒടിഞ്ഞു പോയതായിട്ടാണെങ്കിലും. 

പുസ്തകം ഓൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യാം

 

English Summary :  Kshethra Vijnana Sarwaswam Best Books To Give As Gifts