നിണം വാർന്നു കിടക്കും സഹജനെ ഒരുനോക്ക്–

നോക്കുവാൻ ഇന്നു സമയമില്ലാതെയായ്...

ഓടുന്നതെങ്ങോട്ടന്നാർക്കുമറിയില്ല..

കാലം ഇന്നങ്ങു കോലം കെട്ടുപോയ്‌..

മാനവ ഹൃദയത്തിൻ നന്മയും വറ്റുന്നു..

കാലം എങ്ങോട്ടോ പാഞ്ഞങ്ങു പോകുന്നു..

ഒപ്പത്തിനോടും മർത്യൻ ഗതിയെന്തോ..?

ഞാൺ പൊട്ടി ഗതി തെറ്റി കാറ്റിൻ ദിശയ്ക്കൊത്ത് 

പായുന്ന പട്ടമായ്‌ തീർന്നിടുന്നു..

അഗ്നിയിലോ പ്രളയത്തിലോ പെട്ട്‌ 

പട്ടം ഒടുങ്ങുന്ന പോലവേ ജീവിതം,

ഓടി തളരുന്നു മാനവൻ ജന്മവും....

പല ജീവിതങ്ങൾ തൻ അത്താണി അല്ലെയൊ

ഒരു ജീവൻ പൊലിയുമ്പോൾ നഷ്ടമാകുന്നത്..

ഒരു മാത്ര ചിന്തിച്ചാൽ ഒഴിവാക്കിടാം ഇത്,

മനസാക്ഷി എന്നൊന്ന് മർത്യനിൽ ഉണ്ടെന്നാൽ....

വെട്ടിപിടിച്ചിടാൻ വെമ്പുന്ന മർത്യരെ,

നഷ്ടമാക്കീടല്ലേ മാനവ മൂല്യങ്ങൾ..

കരുണയും സ്നേഹവും കരുതലും നൽകി,

സഹജീവികളെ നിങ്ങൾ ഒപ്പം നിർത്തുവിൻ...