നീയെന്നെ ചേർത്തു നിർത്തുക 

മുടി വകഞ്ഞു മാറ്റി 

എന്റെ തോളെല്ലുകളിൽ ചുംബിക്കുക 

എന്റെ മൂക്കുത്തി മേൽ 

മൂക്കുരുമ്മി 

ചുണ്ടുകളോട് കഥ പറയുക 

വിരലുകളെ കൊരുത്തി 

എന്നെ ചുമരിലേക്കു 

ചാരി നിർത്തുക 

എന്റെ കണ്മഷിയെ 

നിന്റെ പീലികളാൽ ചുംബിക്കുക 

നീയാകുന്ന വിലങ്ങിൽ പെട്ട് 

ഞാൻ പിടയുമ്പോൾ 

എന്റെ ചുണ്ടുകളുടെ 

പിടച്ചിൽ ശമിപ്പിച്ചേക്കുക 

ഈ തടവറയിലാവട്ടെ 

ഞാൻ ജീവപര്യന്തം