അടരുന്ന ദിനങ്ങളിൽ...

കൊഴിയുന്നു ജീവിതം 

മരുഭൂവിൻ മടിത്തട്ടിൽ 

ഉരുകുന്നു പ്രവാസം...

മഴയും, കുളിരും, ഇളം തെന്നലും 

പ്രിയമാർന്നവർ തൻ പുഞ്ചിരിയും 

പിച്ചവക്കും പൈതലിൻ കൊഞ്ചലും 

നാട്ടുവഴിയും, നാട്ടു പച്ചയും...

നിറയുന്നൂ ഉരുകുമെൻമനക്കോണിൽ....